💕തല്ലുമാല -3⚡️ [𝙳ᴇᴍ⭕𝚗 കുഞ്ഞ്] 208

Views : 12321

💕തല്ലുമാല⚡️

Author :𝙳ᴇᴍ⭕𝚗 കുഞ്ഞ്

“”എടാ ജോ നീയൊന്നടങ്ങു…നിനക്കെന്താ വല്ല ഭ്രാന്തുമുണ്ടോ..?

ഒരുത്തൻ എന്റെ കൈ പിടിച്ചു വെച്ചുകൊണ്ട് പറഞ്ഞു.. അവൻ പറഞ്ഞതൊന്നും എന്റെ ചെവിയിൽ കേറുമായിരുന്നില്ല.. കാരണം അപ്പോളെന്റെ മുൻപിൽ ഞാൻ കണ്ടാ പെണ്ണ് മാത്രമായിരുന്നു

അവളിപ്പോഴും അതേ ആൾക്കൂട്ടത്തിൽ..പക്ഷെ മുഖം കാണാൻ പറ്റുന്നില്ല…രണ്ട് കൈകൊണ്ടും മുഖം പൊത്തി നിൽക്കുവാണ്

അതെന്തിനാണെന്ന് എനിക്ക് മനസിലായില്ല..പക്ഷെ ഒരിക്കൽ കൂടിയാ മുഖം കാണണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു

എന്റെ പ്രാർത്ഥനമുഴുവനായി കേട്ടില്ലെങ്കിലും അവൾ മറച്ചുപിടിച്ചിരിക്കുന്ന വിരലുകൾക്കിടയിലൂടെ എന്നെ നോക്കുന്നത് ഞാൻ കണ്ടു.. പക്ഷെ ഇത്തവണയാ കണ്ണുകൾ നിറഞ്ഞൊഴുകിയിരുന്നു…..

അവളുടെ കണ്ണുനീർ ഒഴുകിയിറങ്ങുന്നത് ഞാൻ നോക്കി നിന്നു…അല്ല.. അത് മാത്രമേ ഞാൻ കാണുന്നുണ്ടായിരുന്നുള്ളു എന്നതാണ് സത്യം.. എന്നെ പിടിച്ചു വെച്ചവർ പറയുന്നതൊന്നും ഞാൻ കേൾക്കുന്നില്ലായിരുന്നു…

ഇടക്കെപ്പോഴോ എവിടെയോ തട്ടി പൊട്ടിയ നെറ്റിയിൽ നിന്നുമപ്പോ ചോര ഒഴുകിയിറങ്ങാൻ തുടങ്ങിയിരുന്നു.. അതിന്റെ വേദനയും ഞാൻ കാര്യമായി അറിയുന്നില്ലായിരുന്നു…

ഒഴുകിയിറങ്ങിയ ചോര മുൻപിലെ കാഴ്ചമറച്ചപ്പോ ആണ് കണ്ടത് എവിടെനിന്നോ ഒരു മരകഷ്ണവും പിടിച്ചുകൊണ്ടെന്റെ നേരെ ഓടി വരുന്ന ഒരുത്തനെ…മരകഷ്ണമല്ല…ഏതോ കസേരയുടെ പിടി ആണ്.. ഇവനിതെവിടുന്ന് പറിച്ചെടുത്തോണ്ട് വരുന്നു…

“”ആലോചിച്ചു നിക്കാൻ സമയമില്ല…ഇനിയും നീയത് നോക്കിക്കൊണ്ടിരുന്നാൽ അവൻ നിന്റെ തലയും പറിച്ചുകൊണ്ട് പോകും…””

ഉള്ളിൽ നിന്നാരോ പറഞ്ഞു…അപ്പോളാണ് ശ്രദ്ധിച്ചത് കൊറച്ചു പേരെന്നെ പിടിച്ചു വച്ചിരിക്കുകയാണ്…ഞാൻ അവരെ തല്ലാതിരിക്കാൻ പിടിച്ചു വച്ചത് ആണെങ്കിലും ഇതിപ്പോ എന്റെ ജീവന് ഭീഷണി ആവുമെന്ന സ്ഥിതിയാണ്

“”ഡാാാ……”””

എനിക്ക് നേരെ ഓടിയടുത്തവനെ നോക്കി ഞാൻ അലറി…. ഒരുനിമിഷം എല്ലാവരെ ഒന്ന് പേടിച്ചു പോയി.. അത്രക്ക് ശബ്ദത്തിൽ ആയിരുന്നത്

എനിക്ക് നേരെ ഓടി വന്നവനും ഒരുനിമിഷം പകച്ചുപോയി.. അവന്റെ ഓട്ടത്തിന്റെ വേഗം കുറഞ്ഞു

ആ ഒരു നിമിഷം മതിയായിരുന്നു എനിക്ക്.. എന്നെ തടഞ്ഞു നിർത്തിയവരെ സെക്കന്റുകൾ കൊണ്ടു തള്ളിമാറ്റി ഞാൻ മുൻപോട്ട് കുതിച്ചു

ഞാനും അവനും അടുത്തടുത്ത് എത്തിയിരുന്നു.. എനിക്ക് നേരെ വീശിയ മരകഷ്ണം ദേഹത്തു കൊള്ളാതെ ഞാൻ ഒഴിഞ്ഞു മാറി.. ലക്ഷ്യം പിഴച്ച അവൻ പ്രതീക്ഷിക്കാത്ത രീതിയിൽ ഞാനാ വടി തട്ടിയെടുത്തു ദൂരേക്കേറിഞ്ഞു

ആയുധം നഷ്ടപ്പെട്ട അവൻ ഒരു നിമിഷം എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു…വലം കൈ ഉയർത്തിയവന്റെ മുഖത്തിനൊരടിയും നെഞ്ചിലൊരു ചവിട്ടും കൂടി കൊടുത്തപ്പോ അവനും സൈഡ് ആയി

ഇപ്പൊ അവിടെ എണീറ്റ് നിൽക്കുന്ന പരുവത്തിൽ ഉള്ളത് ഞാൻ മാത്രം ആയിരുന്നു.. പക്ഷെ എനിക്ക് ഇനിയും അങ്ങനെ നിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല

Recent Stories

The Author

𝙳ᴇᴍ⭕𝚗 കുഞ്ഞ്

9 Comments

Add a Comment
 1. നല്ലവനായ ഉണ്ണി

  അടിപൊളി bro…. Nxt part പെട്ടന്ന് ഇടണേ

 2. Next part

 3. നന്നായിട്ടുണ്ട്… ♥️♥️♥️♥️

 4. ശിവജിത്

  ഇതേ കഥ വേറെ എവിടെയോ വായിച്ചതായി ഒരു ഓർമ്മ. ബ്രോ ഏതു kkയിൽ വന്നതാണോ? എന്തായാലും നന്നായിട്ടുണ്ട്

 5. നന്നായിട്ട് ഉണ്ട് പിന്നെ അവൾ അവനെ എടുത്തിട്ട് ഓടിക്കുമോ അതാ ആണ് ഇനി സംഭവിക്കാൻ പോകുന്നെ?

 6. Super

  1. Bro പെട്ടന്ന് തരാൻ കഴിയുമെങ്കിൽ പെട്ടന്ന് തരണേ pls….

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com