꧁☬༺നീലവിലോചനം༻☬꧂ ഭാഗം -8 ( Reghu ) 546

Views : 40495

꧁☬༺നീലവിലോചനം༻☬꧂

ഭാഗം -8

AUTHOR -REGHU

PREVIOUS PARTS 

ഗുജറാത്ത്…

ഗുജറാത്തിലെ ബുജിയ കോട്ടയ്ക്ക് അടുത്തുള്ള ഭുജംഗനാഗ ക്ഷേത്രത്തിന് തൊട്ടടുത്ത ഹോട്ടൽ മുറിയിൽ ഇരുന്ന് ആരുഷ് കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയായിരുന്നു..

മനസ്സു തകർത്ത കളഞ്ഞ ആ ഓർമ്മകളിൽ നിന്നൊരു ഒളിച്ചോട്ടം ആഗ്രഹിച്ചെങ്കിലും മറവിയുടെ ചെപ്പിൽ കുഴിച്ചുമൂടുവാൻ ശ്രമിച്ച ആ നീലക്കണ്ണുകൾ…! അവ വീണ്ടും ഹൃദയം. കീറിമുറിക്കുന്നു…!

ആ മുറിപാടുകളിൽ നിന്നും ചോര ഒഴുകുന്നതുപോലെയുള്ള നീറ്റൽ..

ദേവഗംഗ… അവളുടെ കണ്ണുകളിലെ കടലാഴങ്ങളിൽ തെളിഞ്ഞിരുന്ന നക്ഷത്രങ്ങളിൽ ജീവിതം തളച്ചിടാൻ മോഹച്ചു താൻ.. പക്ഷെ…

‘എന്തുകൊണ്ടാണ് അവൾ തന്നെ കാണേണ്ട എന്ന് പറഞ്ഞത്..?
മറ്റൊരാളുടെ തെറ്റിന്.. തന്നെ എന്തിനവൾ ബലിയാടാക്കി..?’

മനസ്സിൽ പോറി രക്തം കിനിയിക്കുന്ന ചിന്തകളെ കുടഞ്ഞെറിയാൻ എന്നവണ്ണം തല കുടഞ്ഞു കൊണ്ട് അവൻ ബെഡിൽ ചാരിയിരുന്നു….

തൊണ്ടയിൽ ഒരു കരച്ചിൽ വന്നു കുരുങ്ങുന്നു…

കൈ എത്തിച്ച് ടേബിളിൽ ഇരുന്ന വിസ്കി കുപ്പിയുടെ അടപ്പ് തുറന്ന്, അവൻ വായിലേക്ക് കമിഴ്ത്തി….!

മേശപ്പുറത്തിരിക്കുന്ന നാലായി മടക്കിയ ആ കടലാസു കഷ്ണം അവനെ നോക്കി കളിയാക്കും പോലെ തോന്നി…

അസ്ഥിത്വം എന്തെന്നറിയാത്ത തനിക്ക് വിവാഹം കഴിച്ചു തന്നാൽ ഗംഗയുടെ ജീവനുപോലും അത് ആപത്തുണ്ടാക്കും എന്ന് അവളുടെ അച്ഛൻ പറഞ്ഞപ്പോഴാണ് താൻ ആരെന്നറിയണം എന്ന ആഗ്രഹം മനസ്സിൽ മുള പൊട്ടിയത്…

ആരും തേടി വരാതിരിക്കുവാൻ മൊബൈൽ പോലും ഉപേക്ഷിച്ചു കൊണ്ട് അവിടെനിന്നും ഇറങ്ങുമ്പോൾ മനസ്സിൽ വാശിയായിരുന്നു..

ചെറുപ്പത്തിൽ തന്നോടൊപ്പം കിട്ടിയ ആ പഴകിയ കടലാസ്സ് കഷ്ണം അമ്മയുടെ കൈയിൽ നിന്നും വാങ്ങി നേരെ പോയത് സോമനാഥ ടെമ്പിളിലിലേക്ക് ആയിരുന്നു.. അവിടെ ഒരു ദിവസം തങ്ങി, പലരോടും അന്വേഷിച്ചെങ്കിലുംആ എഴുത്തിൽ എഴുതിയിരിക്കുന്നത് എന്തെന്ന് മനസ്സിലാക്കുവാൻ ആർക്കും കഴിഞ്ഞില്ല.. അവിടെ വെച്ചു കണ്ട ഒരു സ്വാമിജിയാണ് ഈ സ്ഥലത്തെ കുറിച്ചും ഭുജംഗ നാഗാ ക്ഷേത്രത്തേക്കുറിച്ചും പറഞ്ഞത്……

Recent Stories

The Author

Reghu

12 Comments

Add a Comment
  1. 🦋 നിതീഷേട്ടൻ 🦋

    കഴിഞ്ഞ partin കമൻ്റ് ചെയാൻ പറ്റിയില്ല, ഗംഭീരം ആയിട്ടുണ്ട്. യഥാർത്ഥ നിയോഗത്തിലേക്കു രണ്ടുപേരും എത്തി, വില്ലൻ മാർ അനവധി ആണല്ലോ നല്ലൊരു ഫൈറ്റ് പ്രതീക്ഷിക്കുന്നു 💕💕💕💕💕💕💕💕

  2. ഒന്നും പറയാനില്ല പൊളിച്ചു…. ♥️♥️♥️♥️♥️♥️

  3. E kadha vayikumbol aro parenju tharunnoru feel und .adipoli ayittund

  4. E kadha vayikum aro parenju tharunnoru feel und .adipoli ayittund

  5. ❤❤❤❤❤

  6. അടിപൊളി 💖💖💖💖💖💖💖💖💖💖💖💖

  7. Wonderfull bro 🥰❣️❣️ njan innum kudi odichitt vsyiche ullu

  8. Super

  9. കർണ്ണൻ

    നീ മുത്താണ് 👌👌👌👌👌👌👌👏👏👏👏👏👏👏

  10. Again wonderful twist.
    Pazhaya oru hit kadha koodi add aayi.

    Puthiya vaayanakkaarude soukaryaartham link kodutholoo Reghu kuttee 🥰

    Ivare ellaam 🍗 priyaraayithanne kaatttunnallo. Ambalathil pokunna divasangalil (uddishta kaaryathinu) aalukal ithokke kazhiykkumo? 😃😃

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com