꧁☬༺നീലവിലോചനം༻☬꧂ ഭാഗം – 6 (Reghu) 634

Views : 55354

☬༺നീലവിലോചനം༻☬

ഭാഗം -6

PREVIOUS PARTS

 

അടുത്ത നിമിഷം മുന്നിലേക്ക് വന്ന ആ അതികായൻ, അവൾ ഇട്ടിരുന്ന ഷർട്ടിൽ പിടിച്ചുയർത്തിയെടുത്ത് വീണ്ടും അവളെ ആ ഭിത്തിയിലേക്കാഞ്ഞെറിഞ്ഞു

ഭിത്തിയിൽ അടിച്ചു താഴെ വീണ അവൾ ഒന്നു ഞെരങ്ങി..

മുന്നിൽ നടക്കുന്ന കാര്യങ്ങൾ കാണാൻ കെൽപ്പില്ലാതെ നിമിഷ കൈകൊണ്ട് മുഖംപൊത്തി താഴേക്കിരുന്നു…..

എഴുന്നേൽക്കുവാൻ ശ്രമിച്ച് അതിനു സാധിക്കാതെ താഴെക്കിടന്ന് ഞരങ്ങുന്ന അവളുടെ അടുത്തേക്ക് അയാൾ നടന്നു ചെന്നു..

അവൾക്കു മുന്നിൽ മുട്ടുകുത്തിയിരുന്ന അയാൾ അവളെ പിടിച്ചുയർത്തി ഭിത്തിയിലേക്ക് ചാരിയിരുത്തി..

അയാൾക്കു പുറകെ ആ രണ്ട് മുഖംമൂടികളും അവൾക്ക് മുന്നിൽ വന്ന് നിന്നു…

ഭിത്തിയിൽ ചാരിയിരുന്ന അവൾ മുഖമുയർത്തി അവരെ നോക്കി…

അവൾ നോക്കി നിൽക്കെ ആ രണ്ടുപേരും തങ്ങളുടെ മുഖംമൂടികൾ ഊരി മാറ്റി..

ആ മുഖങ്ങൾ കണ്ട ഗംഗ നടുങ്ങിപ്പോയി….!!!!!!

ആപ്പോഴും കൈകൾ കൊണ്ട് മുഖം പൊത്തി കരയുകയായിരുന്നു നിമിഷ…

(തുടർന്ന് വായിക്കുക )

💢💢💢💢💢💢💢💢💢💢💢

 

വാസു ആശാൻ എന്ന് എല്ലാവരും വിളിക്കുന്ന വാസുദേവ പണിക്കരുടെ തൃശ്ശൂരിലുള്ള വീടിന്റെ മുറ്റത്തേക്ക് ആരുഷിന്റെ ബുള്ളറ്റ് വന്നുനിന്നു……

“അളിയാ… ഇതാണോ നിന്നെ കളരിയൊക്കെ പഠിപ്പിച്ച സിംഹത്തിന്റെ മട ? ”
ബുള്ളറ്റിൽ നിന്ന് ഇറങ്ങി, ഒന്ന് നടു നിവർത്തിക്കൊണ്ട് അസി ചോദിച്ചു..

‘ടാ അസി മോനെ വേണ്ടടാ.. നി ആശാനെ കണ്ടിട്ടില്ലല്ലോ..? വായിലെ പല്ലിന്റെ എണ്ണം കുറയും എല്ലിന്റെ എണ്ണം കൂടും… വേണോ..? ”

“ഓ വേണ്ടാ… ”

“എന്നാ വാ…”
അവനെയും വിളിച്ചുകൊണ്ട് ആരുഷ്, ആശാന്റെ വീടിന്റെ വരാന്തയിലേക്ക് കയറി…

ആ തറവാടിന്റെ വരാന്തയിലെ, ഓട് പാകിയ മേൽക്കൂരയെ താങ്ങി നിറുത്തുന്ന, കൊത്തുപണികളോട് കൂടിയ മരത്തൂണുകളുടെ ഭംഗി ആസ്വദിച്ചുകൊണ്ട് അസി നിന്നു…

മുൻവശത്തെ വാതിലിനു മുന്നിലായി തൂക്കിയിട്ടിരിക്കുന്ന ഒരു മണിയിൽ ആരുഷ് കൈയുയർത്തി ഒന്ന് തട്ടി…

“ണിം…. ”

“ഹോ… എന്തോന്നാടാ ഇത്..? മനുഷ്യൻ പേടിച്ചു പോയല്ലോ..”
അവിടെ മുഴങ്ങിയ ആ മണി നാദം കേട്ട് ഒന്ന് ഞെട്ടിക്കൊണ്ട് അസി പറഞ്ഞു..

“ഇതാണ് ഇവിടുത്തെ കാളിങ് ബെൽ…”

“കൊള്ളാം…. അടിപൊളി.. ”

അല്പസമയത്തെ കാത്തുനിൽപ്പിനൊടുവിൽ മുൻവശത്തെ ആ വാതിൽ തുറക്കുന്ന ശബ്ദം അവർ കേട്ടു..

ഇരുവശത്തേക്കും അകന്നു മാറിയ ആ വാതിലും കടന്ന് വാസു ആശാൻ പുറത്തേക്കു വന്നു…

ഒരു കറുത്ത കരയുള്ള മുണ്ടുടുത്ത് തോളിൽ ഒരു രണ്ടാം മുണ്ടുമിട്ട്, കഴുത്തിൽ പുലിനഖം കെട്ടിയ വലിയൊരു രുദ്രാക്ഷമാലയും, നെറ്റിയിൽ നെടു നീളേ വരഞ്ഞിരിക്കുന്ന ഭസ്മക്കുറിയും, കഷണ്ടി കയറിയ ശിരസ്സും, കൈകളിലും നെഞ്ചിലും നിറയെ നരകയറിയ മുടികളുമായ്, ആറടിക്കുമേൽ ഉയരമുള്ള ആരുഷിനേക്കാൾ അല്പം കൂടെ ഉയരമുള്ള ആ ആജാനുബാഹുവായ ആശാനെ കണ്ട് അസി കിളിപോയ പോലെ നിന്നു…

Recent Stories

The Author

Reghu

51 Comments

Add a Comment
  1. Broo adutha bhagam ennu varum

    1. ആദി
      ലാപ് കേടായി പോയത് ഇന്ന് കിട്ടും

      നാളെ ഇടാം

      മൊബൈലിൽ നിന്ന് ഇവിടെ സ്റ്റോറി ഇടാൻ പാടാണ്..

      Pl ൽ വന്നാൽ ബാക്കി കൂടുതൽ വായിക്കാം കെട്ടോ 👍🏻

  2. Sunday ഇടാം ❤️👍

    എന്ന് പറഞ്ഞു പോയതല്ലേ ബ്രോ
    ഇപ്പൊ സൺ‌ഡേ കഴിഞ്ഞു monday ആയി 🙂

    1. Monday alla Tuesday kazjinju Wednesday aakarayi

      1. ലാപ് കേടായി പോയി.. ഇവിടെ മൊബൈൽ നിന്ന് സ്റ്റോറി ഇടാൻ ഭയങ്കര പാടാണ്…
        ഇന്ന് കിട്ടും നാളെ ബാക്കി ഇടാം

        Pl ൽ വന്നാൽ ബാക്കി കൂടുതൽ വായിക്കാം 👍🏻

  3. ഒന്നും പറയാനില്ല പൊളിച്ചു…. ♥️♥️♥️♥️♥️

  4. അജിത് കൃഷ്ണ

    കഥ വരാനായോ?

    1. Sunday ഇടാം ❤👍🏻

  5. ചെറിയ ഒരു ലോജിക് പ്രശ്നമുണ്ട്
    ബെല്ല ആരുഷിനെ ആദ്യമായി കണ്ടപ്പൊ തന്നെ ആരുഷ് എന്ന് അവനെ വിളിക്കുന്നതിന്‌ പകരം ആരു എന്ന് വിളിച്ചത് ലോജിക്കിനോട്‌ ചേരാതെ പോയി
    കാരണം അവർ രണ്ടുപേരും പരസ്പരം ആദ്യമായിട്ടാണ് പബ്ബിൽ വെച്ച് കാണുന്നത്
    ആദ്യമായി കാണുന്ന ആളെ ഉടനെക്കേറി ആരു എന്ന് വിളിച്ചത് ചേർച്ച ഇല്ലാതെ തോന്നി
    പരസ്പരം പരിചയപ്പെട്ടു പിന്നീട് ക്ലോസ് ആയതിന് ശേഷമൊക്കെയാണ് പേര് ചുരുക്കിയും ചെല്ലപ്പേരിലും വിളിക്കൂ
    അതുപോലെ നിമിഷയും ആരുഷിനോട് ക്ലോസ് അല്ലായിരുന്നല്ലോ മുന്നത്തെ പാർട്ടുകളിൽ എന്നാ അവളും ഇതുപോലെ സിറ്റുവേഷനും അവർ തമ്മിലുള്ള ബന്ധത്തിനും ചേരാത്ത പോലെ ആരു എന്ന് വിളിച്ചിരുന്നു
    അവർ ഒക്കെ കഥാപാത്രങ്ങൾ തമ്മിലുള്ള അടുപ്പവും സിറ്റുവേഷനും വെച്ച് അവനെ ആ സീനുകളിൽ ആരുഷ് എന്ന് പേര് തന്നെ വിളിക്കണമായിരുന്നു
    ആദ്യമായി കണ്ടയാളെ ഉടനെ അയാളുടെ ചെല്ലപ്പേരിൽ വിളിച്ചാൽ ആ സിറ്റുവേഷന് മാച്ച് ആകാതെ അത്‌ മുഴച്ചു നിൽക്കും
    എനിക്ക് ആ സീനുകളിൽ അവർ ആരുഷിനെ ആരു ആരു എന്ന് വിളിക്കുന്നത് കണ്ടിട്ട് ഇവർ എന്തിനാണ് ഇവനെ ഇങ്ങനെ വളരെ അടുപ്പമുള്ള ആളെപ്പോലെ വിളിക്കുന്നെ എന്നായിരുന്നു തോന്നിയിരുന്നത്
    ആരുഷിന്റെ അച്ഛനും അമ്മയും അവനെ ആരു എന്ന് വിളിച്ചാൽ അതിൽ ലോജിക് ഉണ്ട്
    അസി വിളിച്ചാൽ അതിൽ ലോജിക് ഉണ്ട് കാരണം അവനെ അസി കുറേ നാൾ അടുത്തു പരിചയം ഉള്ളതാണ്
    അവന്റെ ഓഫീസിൽ വർക്ക് ചെയ്യുന്ന ആളുകൾ അവനോട് ഫ്ലാറ്റിൽ വെച്ച് ഫുഡ്‌ ഉണ്ടാക്കിയും മറ്റും ഒക്കെ ക്ലോസ് ആയിട്ട് ആരു എന്ന് വിളിച്ചാൽ അതിൽ ലോജിക് കുറച്ചേലും ഉണ്ട്
    എന്നാ തീരെ ലോജിക് ഇല്ലാതെ പോയത് ബെല്ല കണ്ട ഉടനെ അവനെ ആരു എന്ന് വിളിച്ചതും നിമിഷ അവനോട് ഒരു അടുപ്പവും ഇല്ലാഞ്ഞിട്ടും അവനെ ആരു എന്ന് വിളിച്ചതുമാണ്

    1. ഒക്കെ bro… അത് ശെരിയാക്കാം

      Thank you ❤❤👍🏻

      സ്നേഹം ❤❤

  6. വായനക്കാരൻ

    ഒരുത്തി ആത്മഹത്യ ചെയ്തത് കണ്ടു അതിന്റെ കുറ്റം മുഴുവൻ തന്നിൽ ചാർത്തി തന്നെ പട്ടിയെ തല്ലുംപോലെ തല്ലി പോലീസിനെ കൊണ്ട് പിടിപ്പിച്ച ആൾ ആരായാലും അവരോട് എനിക്ക് ക്ഷമിക്കാൻ കഴിയില്ല, എത്ര പ്രേമമുള്ള ആൾ ആണേലും തന്നെ ഇങ്ങനെ ട്രീറ്റ് ചെയ്ത ആളോട് ആ ദേഷ്യം മനസ്സിൽ ഉണ്ടാകും.

    ആരുഷിനു ആ കാര്യം ഒക്കെ എങ്ങനെ മറക്കാനും ക്ഷമിക്കാനും കഴിഞ്ഞു ആവോ
    ഗംഗ അങ്ങനെ അവനോട് പെരുമാറിയതിനു അവനോട് മാപ്പ് പോലും അവൾ ചോദിച്ചിട്ടില്ല
    മാപ്പ് പറഞ്ഞാൽ തീരുന്ന തെറ്റല്ല അവൾ ചെയ്തതും

    1. Thank you ❤❤👍🏻

      മനസ്സിരുത്തി വായിക്കുകയും അതിന് അനുസരിച്ച് അഭിപ്രായം പറയുകയും ചെയ്തതിന്..

      ഗംഗയോട് ആരുഷിനുള്ള മനോഭാവം എന്താണെന്ന് അവൻ തന്നെ അസിയോട് പറയുന്നുണ്ട്..

      എല്ലാവരുടെയും മനോഭാവം ഒരുപോലെ ആകണമെന്നില്ലല്ലോ മാത്രമല്ല അവന്റെ ഉള്ളിൽ അവളോട് അത്രയും അടുപ്പം തോന്നാൻ എന്തെങ്കിലും കാരണമുണ്ടാകും അതെ എന്താണെന്ന് അടുത്ത ഭാഗങ്ങളിൽ നോക്കാം.. ❤❤👍🏻👍🏻

      സ്നേഹം ❤❤👍🏻

      1. വായനക്കാരൻ

        എന്നാലും അവന് ഒരല്പം പോലും അക്കാര്യത്തിൽ അവളോട് ദേഷ്യം തോന്നിയിട്ടില്ലേ?
        ഒരാഴ്ച്ച അവൻ ജയിലിൽ കിടക്കാൻ ഗംഗയും,കഥയിൽ സ്ഥിരം പേര് മാറിക്കൊണ്ടിരിക്കുന്ന അവളുടെ കൂട്ടുകാരിയും പ്രധാന കാരണമാണല്ലോ
        അവനോട് ഒന്ന് ചോദിക്കാൻ പോലും മുതിരാതെ അവന്റെ മേൽ മുഴുവൻ കുറ്റവും ചാർത്താൻ അല്ലെ അവർ നോക്കിയത്
        എന്നിട്ട് അവൻ ജയിലിൽ കിടന്നപ്പൊ അവനെ കാണാനെങ്കിലും അവർ പോയിരുന്നോ
        ഇല്ലല്ലോ?
        ഒന്നും സംഭവിക്കാത്തത് പോലെ അവന് എങ്ങനെ അവളോട് പെരുമാറാൻ കഴിയുന്നു

        പിന്നെ എനിക്ക് ഒരു സംശയം ഉണ്ട്

        ഗംഗ വലിയ പണമുള്ള വീട്ടിലെ ഏക മകളാണ് കാണാനും നല്ല സൗന്ദര്യം ഉണ്ട് അപ്പൊ അവളെ വേറെ ഒരു പെണ്ണിന് വേണ്ടി മുൻകാമുകൻ തേച്ചത് ആണോ അതോ ഒരേസമയം വേറെ ഒരുത്തിയെ കൂടെ മുൻകാമുകൻ ലൈൻ അടിക്കുന്നത് ഗംഗ കയ്യോടെ പൊക്കി ആ കാരണം കൊണ്ട് ബ്രേക്കപ്പ് ആയതാണോ
        എങ്കിൽ അത്‌ തേപ്പ് അല്ല ചീറ്റിങ്ങ് അല്ലെ?
        ഏതൊ ഒരുത്തനുവേണ്ടി ഡ്രഗ് അഡിക്ട് ആയി ഡ്രഗ് കൊടുക്കുന്ന ഇടത്തുപോയി ഡ്രഗ് അടിച്ച് ബോധമില്ലാതെ ആർക്കും തുറന്നുവരാൻ കഴിയുന്ന റൂമിലെ ബെഡിൽ കിടക്കുന്ന അവളെ ആരുഷ് എന്ത് ധൈര്യത്തിലാണ് പ്രേമിക്കുന്നത്

        ആരുഷ് അവളെ തലയിൽ കേറ്റിവെക്കുന്നതിനു മുന്നേ അവളുടെ ക്യാരക്ടറിനെ കുറിച്ച് ഒന്നൂടെ ആലോചിക്കുന്നത് നല്ലതാണ്!

        1. നമ്മുടെ കഥയിലെ ആരുഷും ഗംഗയും സാധാരണ മനുഷ്യർ അല്ല.. അതുകൊണ്ടുതന്നെ അവരുടെ ചിന്താരീതിയും പ്രവർത്തിയും വ്യത്യസ്തമായിരിക്കും.. അവർ യഥാർത്ഥത്തിൽ ആരാണെന്നും അവർ തമ്മിൽ മുൻപുണ്ടായിരുന്ന ബന്ധം എന്തായിരുന്നു എന്നും വരും ലക്കങ്ങളിൽ ഉണ്ടായിരിക്കും..

          പിന്നെ സാധാരണ മനുഷ്യന്റെ ഭാഗത്തുനിന്ന് ചിന്തിച്ചാലും ആരുഷ്, അവൻ സ്നേഹിക്കുന്ന ഗംഗയെ അവളുടെ എല്ലാ കുറ്റങ്ങളും കുറവുകളും മനസ്സിലാക്കി സ്നേഹിക്കുന്നവനാണ്… അതുകൊണ്ടാകാം ഒരു ഡ്രഗ് അഡിക്റ്റ് ആയിട്ട് പോലും അവളെ രക്ഷിക്കാനും സ്നേഹിക്കാനും അവന്പറ്റുന്നത്..

          പിന്നെ അവന്റെ ചേട്ടന്റെ കാര്യം പറയുകയാണെങ്കിൽ.. ചുമ്മാ ടൈംപാസിന് ഒരു പെൺകുട്ടിയെ സ്നേഹിക്കുന്നവൻ അവൾ എത്ര പണക്കാരി ആണെങ്കിലും കാണാൻ കൊള്ളാവുന്ന ആണെങ്കിലും മറ്റൊരു കൊള്ളാവുന്ന പെണ്ണിനെ കണ്ടാൽ അവൾക്ക് പുറകെ പോവുകയും ചെയ്യും…

          ആ ഒരു കോണ്സെപ്റ്റ് വെച്ചാണ് ഞാൻ ആ കാര്യങ്ങൾ എഴുതിയിരിക്കുന്നത്.

          Thank you Bro..

          സ്നേഹം ❤❤👍🏻

  7. 🪐✨N! gHTL💖vER✨🪐

    🔥🔥🔥🔥🔥🔥🔥❤️👍👏👏

    1. സ്നേഹം ബ്രോ ❤❤❤👍🏻👍🏻

  8. 🎁🎁🎁👌👌👌

    1. കർണ്ണൻ ❤👍🏻

      സ്നേഹം ❤👍🏻

  9. 😊കറുമ്പൻ😊

    എനിക്ക് ഒത്തിരി ഇഷ്ടമായ് നിങ്ങളെയും നിങ്ങളുടെ കഥയും 🥰🥰🥰
    ചോദിക്കാൻ പാടുണ്ടോന്നറിയില്ലാ എന്നാലും ചോദിക്കാണ് ഇനി എന്നാണ് ഭാക്കി വരുന്നത് കട്ട കാത്തിരിപ്പിലാണ് മുത്തേ…☺☺☺❤❤💙💙

    1. Thank you സഹോ.. ❤👍🏻

      അടുത്ത ആഴ്ച ഉണ്ടാകും.. നേരത്തെ വായിക്കണം എങ്കിൽ ഇവിടെ നിന്ന് പോയവർ പോസ്റ്റുന്ന സ്ഥലത്തു വന്നാൽ മതി അവിടെ ഇടുന്നുണ്ട് ❤❤👍🏻

      1. തൃക്കണ്ണൻ

        വേറെ എവിടാ പോസ്റ്റ്‌ ചെയ്യുന്നേ…???

      2. PL aano? Vere evdeya

        1. യെസ്.. 👍🏻

        2. അപരിചിതൻ

          PL EVIDEYA ENNU ONNU PARANJU THARAMO

          1. അത് വേറെ ഒരു സൈറ്റ് ആണ്.. ഇവിടെ പേര് പറഞ്ഞാൽ ബാൻ ആകും.. Message സെക്ഷനിൽ നോക്കിയാൽ കിട്ടും

  10. romanjam,🔥🔥🔥❤️⚡

    1. Bonafied ❤👍🏻

      സ്നേഹം ❤❤👍🏻

  11. Poli man.. 😍😍😍❤️❤️

    1. JD ❤

      സ്നേഹം ❤👍🏻

  12. പോളി,💖💖💖💖💖

    1. Deva ❤👍🏻

      സ്നേഹം ❤

  13. Shae kazhinja part vayichu njan nimishayae samshychu. Full twist ayipoyi bro.akae Kili poya avastha

    1. Saran ❤

      നിമിഷ അവളുടെ കൂടെ ഉണ്ടായിരുന്നു പിന്നെ അവളെ എന്തിനാ സംശയയിച്ചത്?

      സ്നേഹം ❤❤🤗

  14. ❤️❤️❤️🔥🔥🔥👌👌👌👍👍👍

    1. Sajin❤
      സ്നേഹം ❤❤

  15. അടിപൊളി ബ്രോ ❤

    1. രുദ്ര ❤❤

      സ്നേഹം ❤❤

  16. Poli poli poliyeee💜💜💜

    1. Adhi dev ❤👍🏻

      സ്നേഹം ❤❤

  17. Enthonnadai ithu .twistinte oru koombaram thanne undello..adipoli baki porattai

    1. Prajith ❤

      Thank you ❤.

      സ്നേഹം ❤❤

  18. 🦋 നിതീഷേട്ടൻ 🦋

    Ufff എന്തോന്ന് ഇത്. ആരുഷ് പൊളിച്ച് അടുക്കി 🔥🔥🔥🔥
    Ini രണ്ടു പേര് കൂടി aa politics il ഉള്ള പുള്ളി കോടി കാണും. വെയിറ്റിംഗ് 🤗🤗🤗🤗

    1. നിതിഷ് ജി ❤

      Thank you ❤

      സ്നേഹം ❤❤.

  19. Everything is connected ☣️☣️☣️☣️♾️♾️♾️♾️♾️

    1. Achu ❤👍🏻..

      യെസ് ❤

      സ്നേഹം ❤❤

  20. Twist Vilochanam ennu peru maattikkoloo reghu kuttee..
    Amazing story

    1. സന്തോഷ്‌ ജി

      Thank you ❤

      സ്നേഹം ❤❤

  21. Second
    ….always super thrilling story
    Waiting for next part

    1. Arjun ❤👍🏻

      Thank you ❤

      സ്നേഹം ❤

    1. Nan ❤❤👍🏻

Leave a Reply to Nan Cancel reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com