✮കൽക്കി࿐ (ഭാഗം – 34) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 208

Views : 8116

✮കൽക്കി࿐
(ഭാഗം – 34) 

വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ]

 

” ഇതൊക്കെ സത്യമാണോ എന്ന് ഇപ്പോഴും ഉറപ്പില്ല മോളെ ….. ഇത് വെറും കഥയല്ല മറിച്ച് ജീവിതമാണെങ്കിൽ ആത്രേയൻ തോറ്റെന്ന് വിധി എഴുതാൽ പറ്റില്ല . കാരണം ഒന്നല്ല രണ്ട് തവണ അവൻ തോറ്റു , രണ്ടാം ജന്മം പോലെ ശപിക്കപ്പെട്ടവനായി മൂന്നാം ജന്മവും പിറന്ന അവൻ തോൽവി മുന്നിൽ കണ്ടാകില്ലേ ജീവിച്ചത് അപ്പൊ അവൻ തോൽക്കുന്ന കളിക്ക് നിൽക്കുമോ …..? ഒന്നിൽ പിഴച്ചാൽ മൂന്നെന്നാ , കഥ അവസാനിച്ചില്ലല്ലോ ചിലപ്പൊ എന്തെങ്കിലും മാറ്റം സംഭവിച്ചാലോ , അതിന് വേണ്ടി ജീവിച്ചിരുന്ന കാലത്ത് അവനെന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കിലോ ….. ? ഒന്നുറപ്പാ മോളെ ആത്രേയൻ അവൻ നിസ്സാരനല്ല അവൻ അവൻ്റെ ലക്ഷ്യത്തിന് വേണ്ടി അവൾക്ക് വേണ്ടി ഏതറ്റം വരെയും പോകും …… ”

ഒരു പുഞ്ചിരിയോടെ പറഞ്ഞ ശേഷം വാസുകി തൻ്റെ കണ്ണട മടക്കി ടേബിളിൽ വെച്ച ശേഷം കട്ടിലിലേക്ക് കിടന്നു ഒന്ന് മയങ്ങാനായി , പക്ഷെ പാർവ്വതി അപ്പോഴും ചിന്തയിലായിരുന്നു ഉത്തരം കിട്ടാത്ത ചോദ്യങ്ങളെപ്പെറ്റി ………

തുടരുന്നു ……

അൽപ്പ നേരം എന്തൊക്കെയോ ചിന്തിച്ചിരുന്ന പാർവ്വതി ഉറക്കം വന്നതും ടേബളിലിരുന്ന പായ നിലത്തായി വിരിച്ച ശേഷം മയങ്ങാനായി കിടന്നു ….. പതിയെ അവളും ഉറക്കത്തിലേക്ക് വഴുതിവീണു ….. സമയം കടന്നു പോയി .

അർദ്ധ രാത്രി സമയം ,

ഉറങ്ങിക്കിടന്ന അവളുടെ ഓർമ്മയിൽ പതിയെ ഒരു സ്വപ്നം തെളിഞ്ഞ് വന്നു ……

തൻ്റെ കുട്ടിക്കാലമാണ് പാർവ്വതിയുടെ സ്വപ്നത്തിലേക്ക് വന്നത് , അഞ്ചോ ആറോ വയസ്സ് മാത്രം പ്രായമുള്ള കുട്ടിയായ പാറു ……. അവൾ മുറ്റത്ത് കൂടി ഓടിക്കളിക്കുകയാണ് . അമ്മ അടുക്കളയിൽ എന്തോ ജോലിത്തിരക്കിലാണ് , അമ്മയുടെ കണ്ണ് വെട്ടിച്ചാണ് അവൾ മുറ്റത്തേക്കിറങ്ങിയത് …..

പെട്ടെന്ന് എവിടെനിന്നോ പറന്ന് വന്ന ഒരു അഴകുള്ള വലിയ ചിത്രശലഭം അത് തൻ്റെ മുന്നിൽ വന്ന് പാറിക്കളിച്ചപ്പോൾ അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടി . ഒടുവിൽ തനിക്ക് ചുറ്റും വട്ടമിട്ട് പറന്ന അഴകേറിയ ആ ചിത്ര ശലഭം എങ്ങോട്ടോ പറന്ന് നിങ്ങിയപ്പോൾ അവളും കുസൃതിയോടെ കൗതുകത്തോടെ അതിന് പിന്നാലെ ഓടി ……

ആ ചിത്രശലഭം വീടിൻ്റെ വടക്ക് വശത്തെ കാടുപിടിച്ച സ്ഥലത്തേക്ക് പറന്ന് നീങ്ങി പുറകെ അവളും …..

അവിടെ ഒരിടത്തായി കരിയിലയും പഴയ സാധനങ്ങളുമൊക്കെ കൂട്ടിയിട്ടിരിക്കുന്ന സ്ഥലത്തായി ആ ചിത്രശലഭം ചെന്നിരുന്നതും ആ കുഞ്ഞ് പാറു ശബ്ദം ഉണ്ടാക്കാതെ അതിനടുത്തേയ്ക്ക് നീങ്ങി അതിനെ പിടിക്കാനായി …… അതിൻ്റെ അടുത്തെത്തിയ അവൾ അതിനെ പിടിക്കാനായി തൻ്റെ കൈ നീട്ടിയതും ,

പെട്ടെന്ന് ……

ആ പഴയ സാധനങ്ങൾക്കിടയിൽ നിന്ന് ഫണം വിടർത്തി ഉയർന്ന ഒരു നാഗം അത് പാറുവിനെത്തന്നെ നോക്കിയ സമയം , അതിനെ കണ്ട് ആ കുഞ്ഞ് പാറു ഭയന്ന് വിറച്ച സമയം . ആ നാഗം തൻ്റെ ഫണം നീട്ടി പാറുവിൻ്റെ കയ്യിലേക്ക് ആഞ്ഞ് കൊത്തി ,

” അമ്മേ ……… ”

ആ കുഞ്ഞ് പാറു നിലവിളിച്ചതും മയങ്ങിക്കിടന്ന പാർവ്വതി ഭയന്ന് അമ്മയെ വിളിച്ച് ഞെട്ടിയുണർന്നതും ഒരുമിച്ചായിരുന്നു .

” എന്താ ….. എന്താ മോളെ …… ”

ഉറങ്ങിക്കിടന്ന വാസുകി പാറുവിൻ്റെ നിലവിളി ശബ്ദം കേട്ട് ഞെട്ടി ഉണർന്നുകൊണ്ട് ചോദിച്ചു , അപ്പോഴേയ്ക്കും തൊട്ടടുത്ത മുറിയിൽ ഉറങ്ങിക്കിടന്ന അംബികയും തന്റെ മകളുടെ നിലവിളി ശബ്ദം കേട്ട് ഓടി വന്നു .

” എന്താ മോളെ ….. ? ”

അവരും കാര്യമറിയാതെ പരിഭ്രാന്തിയോടെ ചോദിച്ചു …..

റൂമിലെ വെട്ടം തെളിഞ്ഞതും പാറു തൊട്ടടുത്തിരുന്ന ജഗ്ഗിലെ വെള്ളമെടുത്ത് വേഗം കുടിക്കാൻ തുടങ്ങി ഒരു തരം പരവേശത്തോടെ ……

“എന്താ മോളെ ? എന്തിനാ ഭയന്ന് നിലവിളിച്ചത് ? ”

അംബിക അവളുടെ അടുത്തായി ഇരുന്നു കൊണ്ട് ചോദിച്ചു , സ്വപ്നം കണ്ട് ഭയന്ന പാറു വിയർത്ത് കുളിച്ച് ഒരു തരം അംബരപ്പോടെയാണ് ഇരുന്നത് …..

” അമ്മാ …….. അമ്മാമ്മേ …… ന്നെ , എന്നെ കുഞ്ഞിലെ പാമ്പ് കൊത്തിയിട്ടില്ലേ ? മുറ്റത്ത് കളിച്ചോണ്ടിരുന്നപ്പോ …..? ”

പാറു ഭയത്തോടെ ചോദിച്ചു …

Recent Stories

8 Comments

Add a Comment
 1. oru kadha indayirunnalo teacherine kalyanam oke kazhichat nayakante achan gangster oke aayot ollaa oru story

  arellum parajnu thatavo

 2. Very good part. Waiting for next part.

 3. നിധീഷ്

  ♥️♥️♥️♥️♥️♥️♥️♥️

 4. ❤️❤️❤️

 5. thanks ☺♥

 6. Njan almost 1 year avunne llu ee site kadha vayikkan thudangiyitt . And first kadha thanne ithum. Entha paraya you are an extraordinary writer in my view. Inik ee kadh bayangara ishttane and palappozhum ith vayikkumbo athil ulla feel enik feel cheyar ind. Ith kayinja bagam avasichathil pinne njan ee site adhikam kayarar illayirunnu pinne korachu weeks munne ane athinte continues ayitt new part vannath kandath appo thanne vanna 2 part vayichu pinne varunna part vendi waiting ayinu.Enthayalum ente fav list ulla no.1 story ath ithane;)

  Anyway waiting for next parts and all the best from

  Vampire

 7. Adipoli, keep going, very interesting

 8. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com