✮കൽക്കി࿐ (ഭാഗം – 32) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 362

Views : 14056

ഒരു രുദ്ര താണ്ഡവമായിരുന്നു പിന്നീട് അങ്ങോട്ട് അരങ്ങേറിയത് ….. രക്തം ചീന്തിത്തെറിക്കുന്ന രംഗങ്ങൾ ഒരു ഞെട്ടലോടെയാണ് വേണി മരത്തിന് മറവിൽ നിന്ന് നോക്കിക്കണ്ടത് …

ഒന്നാമൻ വാൾ വീശിയെങ്കിലും അത് ആത്രേയൻ്റെ അടുത്ത് പോലും എത്തിയില്ല അതിന് മുൻപ് തന്നെ വാൾ പിടിച്ച അവൻ്റെ വലത് കൈപ്പത്തി നിലത്ത് പതിച്ചിരുന്നു . ഇതേ സമയം തന്നെ അവൻ്റെ വലത് കൈയ്യിലെ മഴു മറ്റൊരുവൻ്റെ നെഞ്ച് പിളർത്തി …. തൻ്റെ നേർക്ക് വന്ന ഓരോരുത്തരുടെയും കയ്യിലേക്കും കാലിലേക്കും കഴുത്തിലേക്കും അങ്ങനെ ശരീരത്തിൻ്റെ ഓരോ ഇഞ്ചിലേക്കും അവൻ്റെ കയ്യിലെ വാളും മഴുവും തുന്നിച്ചേർക്കാൻ കഴിയാത്ത രീതിയിലുള്ള മുറിവുകൾ ഉണ്ടാക്കിക്കൊണ്ടേയിരുന്നു , ജീവനെടുക്കാൻ പോന്ന മുറിവുകൾ , പതിയെ മണ്ണിൽ വെള്ളത്തിന്റെ നനവിന് പകരം പലയിടത്തും രക്തം തളം കെട്ടി , അവിടുത്തെ കാറ്റിൽ പോലും രക്തത്തിന്റെ ഗന്ധം പടർന്നു …

ആ സമയം രാജ മറ്റ് ചിലർക്ക് കണ്ണുകൊണ്ട് എന്തോ നിർദ്ദേശം കൊടുക്കുന്നത് മരത്തിൻ്റെ മറവിൽ നിന്ന വേണി കണ്ടു . നോക്കുമ്പോൾ ചിലർ ഒളിച്ചിരുന്ന് വില്ലിൽ അമ്പ് എയ്യാൻ ഒരുങ്ങുകയാണ് , എയ്യുന്നതിന് മുൻപ് അമ്പിൽ എന്തോ വിഷം പുരട്ടുകയാണവർ …..

അത് കണ്ടതും ……

വേണി പെട്ടെന്ന് കണ്ണുകൾ മുറുക്കിയടച്ചു ,

‘ ഓം ശ്രീ നാഗരാജായ നമ:

ഓം ശ്രീ നാഗകന്യായ നമ:

ഓം ശ്രീ നാഗയക്ഷ്യെെ നമ: ‘

കണ്ണടയ്ച്ച് ഉരുവിട്ട മന്ത്രങ്ങൾക്കൊപ്പം അവൾ ആ സമയം തൻ്റെ നാഗ രൂപത്തിലേക്ക് മാറുകയും ചെയ്തു ……

മരത്തിൻ്റെ മറവ് പറ്റി നിന്ന ആ അമ്പെയ്ത്തുകാരിൽ ഒരുത്തൻ വിഷം പുരട്ടിയ തൻ്റെ അമ്പ് എയ്യാൻ ഒരുങ്ങിയതും …

” …… ആ …… ”

ഒരു നിലവിളിയോടെ അവൻ തൻ്റെ കയ്യിലിരുന്ന അമ്പും വില്ലും നിലത്തേയ്ക്കിട്ടുകൊണ്ട് താഴേയ്ക്ക് നോക്കി , തൻ്റെ കാലിൽ നിന്ന് രക്തം പൊടിഞ്ഞിറങ്ങുകയാണ് ഒപ്പം തൊട്ടടുത്തായി ഫണ വിടർത്തി നിൽക്കുന്ന ഒരു നാഗവും …

ആ കാഴ്ച കണ്ട് ഒരു നടുക്കത്തോടെ അവൻ ഭയന്ന് പുറകിലേക്ക് വേച്ച് വീണതും ആ നാഗം അവൻ്റെ കയ്യിലേക്ക് വീണ്ടും ദംശിച്ചു .

ഉടനെ തന്നെ ആ നാഗം മറ്റൊരു ഭാഗത്തേയ്ക്ക് ഇഴഞ്ഞ് നീങ്ങി , ആത്രേയന് നേരെ അമ്പെയ്യാൻ ലക്ഷ്യം പിടിക്കുന്ന മറ്റൊരുവൻ്റെ കാലിൽ ദംശിച്ചു …..

” ആ …… ”

ആ വേദനയിലും ഭയത്തിലും അവൻ എയ്ത അമ്പ് ലക്ഷ്യം തെറ്റി വേറെ എങ്ങോട്ടോ പോയി പതിച്ചു …..

ഈ സമയമൊക്കെയും ആത്രേയൻ തൻ്റെ നേർക്ക് വരുന്നവരെ ഓരോന്നോരോന്നായി വെട്ടി വീഴ്ത്തുകയായിരുന്നു , വേണി രൂപം മാറിയതോ അമ്പെയ്ത്തുകാരെ ദംശിച്ചതോ ഒന്നും അവൻ കണ്ടതുമില്ല

അവൻ്റെ ആ അലർച്ച കേട്ട് തിരിഞ്ഞ് നോക്കിയപ്പോഴാണ് രാജ കാണുന്നത് ഒരു സർപ്പം തന്റെ ആൾക്കാരെ ദംശിക്കുന്ന ആ കാഴ്ച … ഉടനെ തന്നെ അവൻ മറ്റുള്ള അമ്പെയ്ത്തുകാർക്ക് നിർദ്ദേശം നൽകിയതും …….

രണ്ടാമനെയും ദംശിച്ച് ജീവനെടുത്ത വേണി മൂന്നാമന് നേരെ തിരിഞ്ഞ സമയം ,

പെട്ടെന്ന് …

മുന്നിൽ നിന്ന് വേഗത്തിൽ പറന്ന് വന്ന വിഷം പുരട്ടിയ ഒരു അമ്പ് അവളുടെ ശരീരത്തിലേയ്ക്ക് തറയ്ച്ച് കയറി , ആ നിമിഷം തന്നെ അവൾ തനിയെ മനുഷ്യരൂപത്തിലേക്കാവുകയും നിലത്തേയ്ക്ക് വീഴുകയും ചെയ്തു .

“…….. ആ …….. ഏ …… ട്ടാ ……. ”

അവളുടെ ആ അലർച്ച കേട്ട് ആത്രേയൻ ഞെട്ടലോടെ തിരിഞ്ഞ് നോക്കിയതും .

അവൻ കണ്ടത് അമ്പ് ശരീരത്തിൽ തറയ്ച്ച് നിലത്ത് വീണ് കിടക്കുന്ന അവളുടെ മനുഷ്യരൂപത്തെയായിരുന്നു , ആ വിഷം പുരട്ടിയ അമ്പ് വന്ന് പതിച്ചിരിക്കുന്നത് അവളുടെ ഇടനെഞ്ചിലും . ഹൃദയത്തിൽ തറയ്ച്ച് കയറിയതു പോലെ ……. ആ കാഴ്ച കണ്ട അവൻ ആദ്യം ഒന്ന് നിശ്ചലമായിപ്പോയി , കണ്ടത് വിശ്വസിക്കാൻ കഴിയാതവണ്ണം അവൻ്റെ ശരീരം പോലും മരവിച്ച് നിന്നു പോയി ….

” … വേ …… വേണീ ……….. ”

ആ രംഗം കണ്ട് ഒരലർച്ചയോടെ നെഞ്ചിലെ പിടച്ചിലോടെ അവൻ മുന്നോട്ട് ഓടി ….. ആ സമയം തൻ്റെ നേരെ വാളുമായി വന്ന ഒരുവൻ്റെ വയറ്റിലേക്ക് വാൾ കുത്തിക്കയറ്റിയ ശേഷം അവനെ ആത്രേയൻ ചവിട്ടി നിലത്തിട്ടു . ആ നിമിഷം മറ്റൊരു ഭാഗത്ത് നിന്ന് വന്ന ഒരമ്പ് പകുതി ബോധത്തിൽ നിലത്ത് വീണ് കിടന്ന വേണിയുടെ വയറ്റിലേയ്ക്ക് തറയ്ച്ച് കയറി …….

” …….. ടേ ……… ടേയ്…….. ”

ഒരലർച്ചയോടെ ഉറക്കെ വിളിച്ചു കൊണ്ട് അവൻ തന്റെ കയ്യിലെ മഴു മുന്നിലേക്ക് വലിച്ചെറിഞ്ഞു അത് ആ അമ്പെയ്ത്തുകാരെൻ്റെ നെറ്റി പിളർത്തിക്കൊണ്ട് തറയ്ച്ച് കയറി . ഒപ്പം തൻ്റെ കയ്യിലെ വാൾ വീശി എറിഞ്ഞതും മറ്റൊരു അമ്പെയ്ത്തുകാരൻ്റെ ഇട നെഞ്ചിൽ അത് കുത്തി പുറക് വശം തുളയ്ച്ച് വന്നു .

ഓടി അവളുടെ അടുത്ത് എത്തിയ അവൻ നിലത്തേയ്ക്ക് വീണ് അവളെ തൻ്റെ മടിയിലേക്ക് വലിച്ച് കയറ്റി …..
അവൻ്റെ കണ്ണുകളിൽ നിന്ന് ഉതിർന്ന് വീഴുന്ന കണ്ണുനീർ അവളുടെ ശരീരത്തിൽ വീണു കൊണ്ടേയിരുന്നു .
എന്തിനേയും ഒരു പുഞ്ചിരിയോടെ നേരിട്ടിരുന്ന അവൻ്റെ മുഖത്ത് ആദ്യമായി ആ സമയം ഭയം എന്ന വികാരം വന്ന് നിറഞ്ഞു .

Recent Stories

24 Comments

Add a Comment
  1. Vineetha sreekumar

    അപരാജിതനുവേണ്ടി കാത്തിരുന്നു ഒരു വേഴാമ്പലായി
    മാറി..ഹർഷാ…❤❤❤❤❤❤❤❤❤❤

  2. അമ്പോ സൂപ്പർ ❤️❤️❤️❤️❤️fight ഒക്കെ വേറെ ലെവൽ

  3. Very good 👍. Keep it up your skill
    .thanks for a great part. Waiting for next part.

  4. Guys…
    പണ്ടത്തെ കഥ ആണ് ഈ തീം വായിച്ചു കഥ ഏതാണെന്നു ഒന്നു പറയൂ പ്ലീസ് അര്ജന്റ് ആണ് 🙂
    നായകൻ തന്റെ റിലേറ്റീവ്ഇന്റെ വീട്ടിൽ നിന്ന് പഠിക്കാൻ പോകുന്നു അവിടെ ഒരു പെൺകുട്ടി അവളുടെ വീട്ടിലെ പ്രശ്നങ്ങൾ കാരണം റിലേറ്റീവ്സ് അവരുടെ വീട്ടിൽ നിർത്തി ആണ് പടിപികുന്നതു അവർ രണ്ട് പേരും ഒരേ കോളേജിൽ ആണ് നായകൻ ആഹ് കുട്ടിയെ പെങ്ങളെ പോലെ കാണുന്നു ആഹ് കോളേജ്ഇൽ നായകന് നാട്ടിൽ വെച്ചേ കണക്ഷൻ ഉള്ള ഇഷ്ടമുള്ള പെൺകുട്ടി ഉണ്ട് നായകൻ പെങ്ങളെ പോലെ കാണുന്ന കുട്ടിയെ തന്റെ വീട്ടിൽ കൊണ്ട് പോകുന്നൊക്കെ ഉണ്ട് അങ്ങനെ ഒരിക്കൽ അവളുടെ അമ്മ മരികുമ്പോൾ അവളുടെ വീട്ടിലെക്ക് കാണാൻ കൊണ്ട് പോകുന്നു അവിടെ വെച്ച് നായകന് കാൾ വരുന്നു അവന്റെ അച്ഛൻ മരിച്ചു എന്ന്‌ അങ്ങനെ അവൻ അങ്ങോട്ട് പോകുന്നു ബാക്കി എല്ലാം മറന്ന് അവൻ ജീവിതം തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിലും തിരക്കിലും ആകുന്നു അവൻ എല്ലാം മറക്കുന്നു വർഷങ്ങൾക്ക് ശേഷം അവൻ അവളെ പറ്റിഓർത്തു അവളെ കാണാൻ ഇറങ്ങുന്നു അവൾ സാഹചര്യം മൂലം അവളുടെ സഹോദരിഭർത്താവ് മൂലം ഒരു വേശ്യആയി മാറുന്നു നായകൻ അവളെ അങ്ങനെ ഒരു സാഹചര്യത്തിൽ കാണുന്നു അവളെ അവന്റെ ഒപ്പം കൂട്ടുന്നു അവന്റെ കമ്പനിയിൽ ജോലികൊടുക്കുന്നു അവളെ അവന്റെ വീട്ടിലോട്ടു കൊണ്ട് പോകുന്നു ആരും പറഞ്ഞാൽ അനുസരികാത്ത അവൻ അവൾ പറഞ്ഞാൽ അനുസരിക്കും അങ്ങനെ അവളെ സഹോദരി എന്ന രീതി മാറി അവന് അവളെ ഇഷ്ടം ആകുന്നു അവൾ ആദ്യം അവളുടെ ജീവിതത്തിൽ നടന്ന ചീത്ത കാര്യങ്ങൾ ഒക്കെ കൊണ്ട് വിസമ്മതിക്കുന്നു പിന്നീട് അവർ വിവാഹിതരാകുന്നു (നായകന് ഒരു സ്വന്തം അനിയത്തി ഉണ്ട് ആളു ഡോക്ടർ ആണ് ഒരു ഡോക്ടർഎ തന്നെ പ്രേണയിച്ചു കല്യാണം കഴിക്കുന്നുണ്ട് കഥ ഏതാണെന്നു ഒന്നു പറയാമോ വിവരണം കുറച്ചു കൂടി പോയോ എന്നൊരു സംശയം 🤣

    1. Ente nilapakshi

      1. അതു കിട്ടുനില്ല ബ്രോ സെർച്ച്‌ ചെയ്‌തിട്ടു author name അരിയുമെങ്കിൽ ഒന്നു പറയാമോ ബ്രോ

        1. Ne-na aan author kk il Ind story

  5. Guys….
    ഒരു story und. Writer ന്റെ പേര് ഓർമ്മയില്ല. ഒരു ചെറിയ കഥ ആണ്

    കഥ ഒരു ഒടക്കിലാണ് തുടങ്ങുന്നത്. നായിക അവളുടെ വീട്ടിൽ പെങ്ങടെ കല്യാണത്തിന് വന്നതാണ്(പേര് ഓർക്കുന്നില്ല) നായകനുമായി ഉടക്കി വീട്ടിൽ നിന്ന് ഉടക്കി വന്നതാണ് . നായകന്റെ പേര് കിച്ചു എന്നാണ്. Wedding night ൽ നായകൻ വീട്ടിൽ വരുന്നതും ഒക്കെയാണ് story…… ആരേലും അറിയാമെങ്കിൽ ഒന്ന് hlp ചെയ്യൂ 🙏

  6. Guys….
    ഒരു story und. Writer ന്റെ പേര് ഓർമ്മയില്ല. ഒരു ചെറിയ കഥ ആണ്

    കഥ ഒരു ഒടക്കിലാണ് തുടങ്ങുന്നത്. നായിക അവളുടെ വീട്ടിൽ പെങ്ങടെ കല്യാണത്തിന് വന്നതാണ്(പേര് ഓർക്കുന്നില്ല) നായകനുമായി ഉടക്കി വീട്ടിൽ നിന്ന് ഉടക്കി വന്നതാണ് . നായകന്റെ പേര് കിച്ചു എന്നാണ്. Wedding night ൽ നായകൻ വീട്ടിൽ വരുന്നതും ഒക്കെയാണ് story….. ആരേലും അറിയാമെങ്കിൽ ഒന്ന് hlp🙏

  7. അപരാജിതൻ നിർത്തിയോ.. ഇപ്പൊ ഒരു updateum ഇല്ല

    1. ആഞ്ജനേയ ദാസ് ©

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    2. ആഞ്ജനേയ ദാസ്

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    3. ആഞ്ജനേയദാസ് 🎶.

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    4. 𝗔𝗲𝗴𝗼𝗡 𝗧𝗮𝗿𝗴𝗮𝗿𝘆𝗲𝗡

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

      1. ഈ ഇടക്ക് ഹർഷൻ റിപ്ലേ തന്നിരുന്നു…2023 ലാസ്റ്റിൽ…. എഴുതിക്കൊണ്ടിരിക്കുവാണെന്ന്… (മറ്റൊരു സൈറ്റിൽ) ശിവരാത്രിക്ക് വരുമെന്ന് പ്രതീക്ഷിക്കാം

  8. വിച്ചു തങ്ങളുടെ ശൈലിയും ആൾക്കാരെ പിടിച്ചിരുത്താനുള്ള കഴിവും നല്ലത് തന്നെ. പക്ഷെ തനിക്ക് തോന്നുമ്പോൾ വന്നു എഴുതിയിട്ട് പോകുന്നത് അത്ര നല്ല പ്രവണത അല്ല. വായനക്കാർക്കും ഉണ്ട് അവരുടേതായ റൈറ്റ്.

    എത്ര വലിയ എഴുത്തുകാരൻ എന്നുപറഞ്ഞിട്ടും സമയബന്ധിതമായി എഴുതിയില്ലങ്കിൽ അതിനു ഒരു വാല്യൂ ഇല്ല. ഈ സൈറ്റിൽ വല്യ കൊമ്പത്തെ കുറച്ചു എഴുത്തുകാർ ഉണ്ടായിരുന്നു, അവരുടെയൊക്കെ വിചാരം വായനക്കാർ അവരുടെ വീട്ടിൽ ഭിഷ യാചിക്കാൻ നിൽക്കുകയാണന്നു, കാലുവേദന സമയമില്ല, കണ്ണുവേദന, കൈവേദന, ഫോൺ കേടായി എന്തിനാ ഇങ്ങനെ ക്ലിഷേ ഡയലോഗ് എഴുതുന്നത്.

    എഴുത്തു എന്നത് മനസിന്റെ ഉള്ളിൽ നിന്നുവരുന്നതാണ് എഴുതാൻ കഴിവുള്ളവർ എഴുതും അല്ലാത്തവർ കളഞ്ഞിട്ട് പോകും. പോകുമ്പോൾ…… പറയുന്നില്ല. ആരെയും വേദനിപ്പിക്കാൻ പറയുന്നതല്ല ഓരോരുത്തരുടെ ഡയലോഗ് കാണുമ്പോൾ പറഞ്ഞുപോകുന്നതാണ്.

  9. നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  10. വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും next time page kotti azhuthane❤️❤️❤️❤️❤️❤️❤️

  11. Adutha thavana page koodi azhuthanamtto
    ❤️

  12. Ethra divasamaye kathirikunnu ….oru paadu eshttamanu ee kadhayodu
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. Gud

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com