✮കൽക്കി࿐ (ഭാഗം – 32) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 362

Views : 14056

പെട്ടെന്ന് ……

എന്തോ ശബ്ദം കേട്ടത് പോലെ തോന്നിയതും സംശയത്തോടെ ആത്രേയൻ പെട്ടെന്ന് നിന്നു . അത് കണ്ടതും ,

” എന്താ …… എന്ത് പറ്റി ? ”

അവൾ കാര്യം മനസ്സിലാകാതെ ചോദിച്ച നിമിഷം അവൻ അവളെ തന്നോട് വലിച്ചടിപ്പിച്ചു , ഉടനെ തന്നെ അവളെ ലക്ഷ്യം വെച്ച് പറന്ന് വന്ന ഒരു അമ്പ് തൊട്ടടുത്ത മരത്തിൽ തറയ്ച്ച് നിന്നു …

ആ കാഴ്ച കണ്ട് വേണി ഭയത്തോടെ അവനെ നോക്കിയ നിമിഷം …… അവൻ വേഗത്തിൽ അവളെ പിന്നിലേക്ക് തള്ളിയിട്ടു ഒരു മരത്തിൻ്റെ മറവിലേയ്ക്ക് …..

” മറഞ്ഞിരിക്ക് ….. ”

അവളോട് വിളിച്ച് പറഞ്ഞു കൊണ്ട് അവൻ തൻ്റെ അരയിലെ വാൾ വലിച്ചൂരിയ നിമിഷം വായുവിലൂടെ പറന്ന് വന്ന മറ്റൊരു അമ്പ് അവൻ്റെ തോളിലേയ്ക്ക് തറയ്ച്ച് കയറി .

” അ യ്യോ …… ഏട്ടാ ”

” അവിടെത്തന്നെ നിൽക്കാൻ ….. ”

ആ കാഴ്ച കണ്ട് ഭയത്തോടെ വേണി തൻ്റെ അടുത്തേയ്ക്ക് ഓടി വരാൻ തുനിഞ്ഞത് കണ്ട ആത്രേയൻ ദേഷ്യത്തോടെ ഉറക്കെ അലറി , അവന്റെ അപ്പോഴത്തെ ഭാവം കണ്ട് അവൾ പോലും ഭയന്ന് അവിടെ നിന്നു പോയി .

തോളിൽ തറയ്ച്ച് കയറിയ അമ്പ് തന്റെ വലത് കൈ കൊണ്ട് വലിച്ചൂരിയ ശേഷം മുന്നിലേക്ക് നോക്കി , ആ നിമിഷം ഒന്നിലധികം അമ്പുകൾ മരങ്ങൾക്കിടയിൽ നിന്ന് അവന് നേരെ പാഞ്ഞടുത്തു . ഉടനെ അവൻ തൻ്റെ വാളുയർത്തി ചുഴറ്റിക്കറക്കാൻ തുടങ്ങി , ഒരു നർത്തകൻ്റെ ചടുല താളമെന്നോണം അവൻ്റെ ഇരു കാലുകളും വലത് കയ്യും വായുവിലൂടെ ഒഴുകി നടന്നു … നിമിഷങ്ങൾക്കപ്പുറം ശത്രുക്കൾ തൊടുത്ത് വിട്ട അമ്പുകൾ മുഴുവൻ നാമാവശേഷമായിക്കഴിഞ്ഞിരുന്നു …

ഉടനെ ,

മരത്തിൻ്റെ മറവിൽ നിന്ന് പല രൂപങ്ങളും പുറത്തേയ്ക്ക് വരാൻ തുടങ്ങി . ഉറച്ച ശരീരവും മെയ് വഴക്കവുമുള്ള ആയുധ ധാരികൾ . അത് കണ്ട വേണി ഒന്ന് ഞെട്ടി . കാരണം രണ്ടോ മൂന്നോ പേർ അല്ല എണ്ണാവുന്നതിലും അധികം പേർ , എല്ലാവരുടെയും കൈകളിൽ ആയുധം . ഇത്രയും പേർ ആ വനത്തിനുള്ളിലേക്ക് വരുന്നത് ഇതാദ്യം .

” എന്താ അത്രേയാ … ? നാഗമാണിക്യം കൈക്കലാക്കാൻ വന്ന നീ ഇപ്പൊ മാണിക്യത്തിനൊപ്പം നാഗപെൺകൊടിയെയും കൈക്കലാക്കിയോ … ഹ ……. ഹ …. ”

അതിലൊരുവൻ ഉറക്കെ വിളിച്ച് പറഞ്ഞു……

” രാജാ …… വഴി മാറ് എനിക്ക് പോകണം . ”

” ഹാ നീ അങ്ങനെ അങ്ങ് പോയാലോ . ഞങ്ങളിത്രയും പേർ കഷ്ടപ്പെട്ട് മലകേറിയത് പിന്നെ എന്തിനാ ?

നിന്റെ ജീവനറ്റ ശരീരം പിന്നെ ആ നാഗമാണിക്യം ഇത് രണ്ടുമാ ചോഴവീരൻ്റെ ആജ്ഞ പകരം എനിക്ക് കിട്ടുക ചോഴ നാടിൻ്റെ നാലിലൊരു ഭാഗവും , നീ തോറ്റു ആത്രേയാ …… നീ സ്വയം കീഴഴങ്ങിയാൽ വേദനയില്ലാത്ത മരണം അതാ ഞാൻ നിനക്ക് നൽകാൻ പോകുന്ന ഔതാര്യം … ”

രാജ തൻ്റെ തിളക്കമാർന്ന വാളിലേക്ക് നോക്കി വിളിച്ച് പറഞ്ഞു ……

” എന്നെ നിനക്ക് നന്നായിട്ടറിയാം രാജ , എന്നിട്ടും നീ വെറുതെ ….. മ്ഹ്
പല തവണ എന്നോട് ഉരസി നോക്കിയിട്ടും ജയിക്കാൻ കഴിയാത്തതുകൊണ്ടാണോ നീ ഈ വാനരപ്പടയെ കൂടെ കൂട്ടിയത് . ഇവരാണോ നിൻ്റെ ഇപ്പോഴത്തെ ദൈര്യം . എങ്കിൽ വാ മുട്ടി നോക്കാം , അല്ലാതെ നിൻ്റെ മുന്നിൽ അടിയറവ് വയ്ക്കാനുള്ളതല്ല എൻ്റെ ജീവൻ ….. ”

ആത്രേയൻ ഉറക്കെ വിളിച്ച് പറഞ്ഞതും രാജ തൻ്റെ വാൾ മുന്നിലേക്ക് നീട്ടി ആ സമയം ഓരോരുത്തരായി മുന്നോട്ട് ഓടി ആത്രേയന് നേർക്ക് …

ആ സമയം അവൻ തിരിഞ്ഞ് അവളെ നോക്കി , ഭയന്ന് പരിഭ്രമിച്ച അവസ്ഥയിലാണ് പാവം . നാഗമാണിക്യം സംരക്ഷിക്കാൻ രണ്ടോ മൂന്നോ പേരെയൊക്കെ ഒരുമിച്ച് ദംശിച്ചിട്ടുള്ളതല്ലാതെ ഇത്രയും പേരെ ആയുധവുമായി ഒരുമിച്ച് കാണുക തന്നെ ആദ്യമാവും എന്നവന് ഉറപ്പായിരുന്നു ….

അവിടെ നിന്ന് എങ്ങോട്ടും നീങ്ങരുതെന്ന് അവളോട് ആംഗ്യം കാണിച്ച ശേഷം തൻ്റെ വാൾ ഒന്ന് ചുഴറ്റിക്കറക്കിക്കൊണ്ട് ആത്രേയൻ മുന്നോട്ട് നീങ്ങി ഒരു പുഞ്ചിരിയോടെ …..

മുന്നേ ഓടി വന്നവൻ തൻ്റെ കഴുത്ത് ലക്ഷ്യമാക്കി വാൾ വീശിയതും പുറകിലേക്ക് മലർന്ന് നിലത്ത് കൈ കുത്തി അതിൽ നിന്ന് ഒഴിഞ്ഞ് മാറിക്കൊണ്ട് ഉയർന്ന് പൊങ്ങി പുറകെ വന്ന മറ്റൊരുവൻ്റെ നാടിയിൽ താഴെ നിന്ന് കുത്തനെ തൻ്റെ വാൾ ആത്രേയൻ കുത്തിക്കയറ്റി , അതവൻ്റെ ഉച്ചി പിളർത്തിക്കൊണ്ട് പുറത്തേയ്ക്ക് വന്നു . ഒപ്പം അവൻ്റെ മൂക്കിലൂടെയും ചെവിയിലൂടെയും വായിലൂടെയുമെല്ലാം രക്തം പുറത്തേയ്ക്ക് കുതിച്ച് ചാടി …..

കണ്ണുകൾ പുറത്തേയ്ക്ക് തള്ളി രക്തം വാർന്ന് ഒരു പിടച്ചിൽ പോലുമില്ലാതെ ജീവനറ്റ് നിൽക്കുന്ന ആ രംഗം കണ്ട് പുറകെ ഓടി വന്നവർ ഒന്ന് നടുങ്ങി , ഉടനെ തന്നെ ആത്രേയൻ ആ വാൾ താഴേക്ക് വലിച്ചൂരിയതും അവൻ പുറകിലേയ്ക്ക് മറിഞ്ഞ് വീണു ഒരു പാവയെപ്പോലെ . ഉടനെ ഞൊടിയിടയിൽ വലത് കാൽ മാത്രം നിലത്ത് കുത്തി പുറകിലേക്ക് കറങ്ങി വാൾ വീശിയതും അത് ആദ്യം വന്നവൻ്റെ കഴുത്ത് കീറിമുറിച്ചുകൊണ്ട് നീങ്ങി ,

“……. ആ …… ”

ഒരു നിലവിളിയോടെ അവനും രക്തം വാർന്ന് നിലത്തേക്ക് വീണ ശേഷം ഒന്ന് പിടഞ്ഞു കൊണ്ട് നിശ്ചലമായി ….

” ടേയ് ഒരുമിച്ച് പോടാ ….. ”

ഇതൊക്കെ കണ്ട് നിന്ന രാജ പുറകിൽ നിന്ന് അലറിയ നിമിഷം ഒരു കൂട്ടമായി അവന് നേരെ അവർ ഓടിയടുത്തു ഒരു തരം ആർപ്പ് വിളിയോടെ …. ആ സമയം ആത്രേയൻ തൻ്റെ തോളിലെ ചെറിയ ഭാണ്ഡം നിലത്തേയ്ക്കിട്ടു . ശേഷം തൻ്റെ നേർക്ക് ഓടി വരുന്നവരെ നോക്കി അവൻ മുട്ട് മടക്കി ഒന്ന് താഴ്ന്നു കൊണ്ട് ആ ഭാണ്ഡത്തിനുള്ളിലേക്ക് കയ്യിട്ടു , എന്നിട്ട് അവൻ പതിയെ കൈ പുറത്തേയ്ക്കെടുത്തതും …

മൂർഛയേറിയ തിളക്കമുള്ള ഒരു മഴു അതായിരുന്നു അവൻ ഭാണ്ഡത്തിൽ നിന്നെടുത്തത് . ആ മഴുകണ്ട് രാജ ഒന്ന് ഞെട്ടി ….

” ഗുരുവിൻ്റെ ആയുധം . പരമ്പരാഗതമായി പൂർവ്വ ഗുരുക്കന്മാർ തങ്ങളുടെ പ്രീയ ശിഷ്യന്മാരിലൂടെ കൈമാറിയ പഞ്ചേന്ദ്രിയം അത് എങ്ങനെ ഇവൻ്റെ കയ്യിൽ ….. ? ”

ഒരു ഞെട്ടലോടെ അവൻ അത് കണ്ട് കണ്ണ് മിഴിച്ച് നോക്കി നിന്നു …..

അതേ സമയം കൂട്ടമായി ആൾക്കാർ തൻ്റെ നേർക്ക് ഓടിയടുത്തതും ആത്രേയൻ തൻ്റെ വലത് കൈയ്യിലെ വാൾ ഇടത് കയ്യിലേക്കും ഇടത് കയ്യിലെ പഞ്ചേന്ദ്രിയം എന്ന മഴു വലത് കയ്യിലേക്കും എറിഞ്ഞ് മാറ്റിപ്പിടിച്ചു …..

” ടാ …… ”

ഒരു അലർച്ചയോടെ അവരെല്ലാവരും ആയുധങ്ങൾ വീശിയ സമയം ,

Recent Stories

24 Comments

Add a Comment
  1. Vineetha sreekumar

    അപരാജിതനുവേണ്ടി കാത്തിരുന്നു ഒരു വേഴാമ്പലായി
    മാറി..ഹർഷാ…❤❤❤❤❤❤❤❤❤❤

  2. അമ്പോ സൂപ്പർ ❤️❤️❤️❤️❤️fight ഒക്കെ വേറെ ലെവൽ

  3. Very good 👍. Keep it up your skill
    .thanks for a great part. Waiting for next part.

  4. Guys…
    പണ്ടത്തെ കഥ ആണ് ഈ തീം വായിച്ചു കഥ ഏതാണെന്നു ഒന്നു പറയൂ പ്ലീസ് അര്ജന്റ് ആണ് 🙂
    നായകൻ തന്റെ റിലേറ്റീവ്ഇന്റെ വീട്ടിൽ നിന്ന് പഠിക്കാൻ പോകുന്നു അവിടെ ഒരു പെൺകുട്ടി അവളുടെ വീട്ടിലെ പ്രശ്നങ്ങൾ കാരണം റിലേറ്റീവ്സ് അവരുടെ വീട്ടിൽ നിർത്തി ആണ് പടിപികുന്നതു അവർ രണ്ട് പേരും ഒരേ കോളേജിൽ ആണ് നായകൻ ആഹ് കുട്ടിയെ പെങ്ങളെ പോലെ കാണുന്നു ആഹ് കോളേജ്ഇൽ നായകന് നാട്ടിൽ വെച്ചേ കണക്ഷൻ ഉള്ള ഇഷ്ടമുള്ള പെൺകുട്ടി ഉണ്ട് നായകൻ പെങ്ങളെ പോലെ കാണുന്ന കുട്ടിയെ തന്റെ വീട്ടിൽ കൊണ്ട് പോകുന്നൊക്കെ ഉണ്ട് അങ്ങനെ ഒരിക്കൽ അവളുടെ അമ്മ മരികുമ്പോൾ അവളുടെ വീട്ടിലെക്ക് കാണാൻ കൊണ്ട് പോകുന്നു അവിടെ വെച്ച് നായകന് കാൾ വരുന്നു അവന്റെ അച്ഛൻ മരിച്ചു എന്ന്‌ അങ്ങനെ അവൻ അങ്ങോട്ട് പോകുന്നു ബാക്കി എല്ലാം മറന്ന് അവൻ ജീവിതം തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിലും തിരക്കിലും ആകുന്നു അവൻ എല്ലാം മറക്കുന്നു വർഷങ്ങൾക്ക് ശേഷം അവൻ അവളെ പറ്റിഓർത്തു അവളെ കാണാൻ ഇറങ്ങുന്നു അവൾ സാഹചര്യം മൂലം അവളുടെ സഹോദരിഭർത്താവ് മൂലം ഒരു വേശ്യആയി മാറുന്നു നായകൻ അവളെ അങ്ങനെ ഒരു സാഹചര്യത്തിൽ കാണുന്നു അവളെ അവന്റെ ഒപ്പം കൂട്ടുന്നു അവന്റെ കമ്പനിയിൽ ജോലികൊടുക്കുന്നു അവളെ അവന്റെ വീട്ടിലോട്ടു കൊണ്ട് പോകുന്നു ആരും പറഞ്ഞാൽ അനുസരികാത്ത അവൻ അവൾ പറഞ്ഞാൽ അനുസരിക്കും അങ്ങനെ അവളെ സഹോദരി എന്ന രീതി മാറി അവന് അവളെ ഇഷ്ടം ആകുന്നു അവൾ ആദ്യം അവളുടെ ജീവിതത്തിൽ നടന്ന ചീത്ത കാര്യങ്ങൾ ഒക്കെ കൊണ്ട് വിസമ്മതിക്കുന്നു പിന്നീട് അവർ വിവാഹിതരാകുന്നു (നായകന് ഒരു സ്വന്തം അനിയത്തി ഉണ്ട് ആളു ഡോക്ടർ ആണ് ഒരു ഡോക്ടർഎ തന്നെ പ്രേണയിച്ചു കല്യാണം കഴിക്കുന്നുണ്ട് കഥ ഏതാണെന്നു ഒന്നു പറയാമോ വിവരണം കുറച്ചു കൂടി പോയോ എന്നൊരു സംശയം 🤣

    1. Ente nilapakshi

      1. അതു കിട്ടുനില്ല ബ്രോ സെർച്ച്‌ ചെയ്‌തിട്ടു author name അരിയുമെങ്കിൽ ഒന്നു പറയാമോ ബ്രോ

        1. Ne-na aan author kk il Ind story

  5. Guys….
    ഒരു story und. Writer ന്റെ പേര് ഓർമ്മയില്ല. ഒരു ചെറിയ കഥ ആണ്

    കഥ ഒരു ഒടക്കിലാണ് തുടങ്ങുന്നത്. നായിക അവളുടെ വീട്ടിൽ പെങ്ങടെ കല്യാണത്തിന് വന്നതാണ്(പേര് ഓർക്കുന്നില്ല) നായകനുമായി ഉടക്കി വീട്ടിൽ നിന്ന് ഉടക്കി വന്നതാണ് . നായകന്റെ പേര് കിച്ചു എന്നാണ്. Wedding night ൽ നായകൻ വീട്ടിൽ വരുന്നതും ഒക്കെയാണ് story…… ആരേലും അറിയാമെങ്കിൽ ഒന്ന് hlp ചെയ്യൂ 🙏

  6. Guys….
    ഒരു story und. Writer ന്റെ പേര് ഓർമ്മയില്ല. ഒരു ചെറിയ കഥ ആണ്

    കഥ ഒരു ഒടക്കിലാണ് തുടങ്ങുന്നത്. നായിക അവളുടെ വീട്ടിൽ പെങ്ങടെ കല്യാണത്തിന് വന്നതാണ്(പേര് ഓർക്കുന്നില്ല) നായകനുമായി ഉടക്കി വീട്ടിൽ നിന്ന് ഉടക്കി വന്നതാണ് . നായകന്റെ പേര് കിച്ചു എന്നാണ്. Wedding night ൽ നായകൻ വീട്ടിൽ വരുന്നതും ഒക്കെയാണ് story….. ആരേലും അറിയാമെങ്കിൽ ഒന്ന് hlp🙏

  7. അപരാജിതൻ നിർത്തിയോ.. ഇപ്പൊ ഒരു updateum ഇല്ല

    1. ആഞ്ജനേയ ദാസ് ©

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    2. ആഞ്ജനേയ ദാസ്

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    3. ആഞ്ജനേയദാസ് 🎶.

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    4. 𝗔𝗲𝗴𝗼𝗡 𝗧𝗮𝗿𝗴𝗮𝗿𝘆𝗲𝗡

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

      1. ഈ ഇടക്ക് ഹർഷൻ റിപ്ലേ തന്നിരുന്നു…2023 ലാസ്റ്റിൽ…. എഴുതിക്കൊണ്ടിരിക്കുവാണെന്ന്… (മറ്റൊരു സൈറ്റിൽ) ശിവരാത്രിക്ക് വരുമെന്ന് പ്രതീക്ഷിക്കാം

  8. വിച്ചു തങ്ങളുടെ ശൈലിയും ആൾക്കാരെ പിടിച്ചിരുത്താനുള്ള കഴിവും നല്ലത് തന്നെ. പക്ഷെ തനിക്ക് തോന്നുമ്പോൾ വന്നു എഴുതിയിട്ട് പോകുന്നത് അത്ര നല്ല പ്രവണത അല്ല. വായനക്കാർക്കും ഉണ്ട് അവരുടേതായ റൈറ്റ്.

    എത്ര വലിയ എഴുത്തുകാരൻ എന്നുപറഞ്ഞിട്ടും സമയബന്ധിതമായി എഴുതിയില്ലങ്കിൽ അതിനു ഒരു വാല്യൂ ഇല്ല. ഈ സൈറ്റിൽ വല്യ കൊമ്പത്തെ കുറച്ചു എഴുത്തുകാർ ഉണ്ടായിരുന്നു, അവരുടെയൊക്കെ വിചാരം വായനക്കാർ അവരുടെ വീട്ടിൽ ഭിഷ യാചിക്കാൻ നിൽക്കുകയാണന്നു, കാലുവേദന സമയമില്ല, കണ്ണുവേദന, കൈവേദന, ഫോൺ കേടായി എന്തിനാ ഇങ്ങനെ ക്ലിഷേ ഡയലോഗ് എഴുതുന്നത്.

    എഴുത്തു എന്നത് മനസിന്റെ ഉള്ളിൽ നിന്നുവരുന്നതാണ് എഴുതാൻ കഴിവുള്ളവർ എഴുതും അല്ലാത്തവർ കളഞ്ഞിട്ട് പോകും. പോകുമ്പോൾ…… പറയുന്നില്ല. ആരെയും വേദനിപ്പിക്കാൻ പറയുന്നതല്ല ഓരോരുത്തരുടെ ഡയലോഗ് കാണുമ്പോൾ പറഞ്ഞുപോകുന്നതാണ്.

  9. നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  10. വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും next time page kotti azhuthane❤️❤️❤️❤️❤️❤️❤️

  11. Adutha thavana page koodi azhuthanamtto
    ❤️

  12. Ethra divasamaye kathirikunnu ….oru paadu eshttamanu ee kadhayodu
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. Gud

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com