✮കൽക്കി࿐ (ഭാഗം – 32) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 362

Views : 14056

 

ഇത്രയും കാലം നീ ചെയ്ത സത്യം പാലിച്ചു . പെട്ടെന്ന് അതിലൊരു ചാഞ്ചാട്ടം വന്നിട്ടുണ്ടെങ്കിൽ അയാൾ നിൻ്റെ മനസ്സിൽ കയറി കൂടിയിട്ടുണ്ടെങ്കിൽ നിൻ്റെ മുന്നിൽ അയാൾക്ക് എന്തോ പ്രത്യേകതയുണ്ട് ….

പിന്നെ നീ ചെയ്ത സത്യം ….. നിൻ്റെ ജീവിതത്തേക്കാൾ വലുതല്ല നീ പണ്ട് എന്നോ ചെയ്ത ആ സത്യം …. ഒരേ ഒരു ജന്മമേ ഉള്ളൂ അത് മനപ്പൂർവ്വം ഒരു സത്യത്തിന് വേണ്ടി നശിപ്പിക്കണോ ….. ? നീ ഇല്ലെങ്കിൽ ആയില്യം നാളിൽ പിറന്ന മറ്റൊരു കന്യകയെ നമ്മുടെ കൂട്ടർ നിനക്ക് പകരക്കാരിയാക്കും അല്ലാതെ ഈ ആചാരം കൊണ്ട് മറ്റൊന്നും സംഭവിക്കില്ല , ഇതിവിടെ അവസാനിക്കാനും പോകുന്നില്ല …..

പിന്നെ അയാൾ ഒരു മനുഷ്യ വംശജനാണെന്നുള്ളത് അത് മാത്രമാണ് ഞാൻ കാണുന്ന ഒരു കുറവ് . കാരണം നിങ്ങൾ ഒന്നിച്ചാൽ പിന്നെ നിനക്ക് നിൻ്റെ ശക്തികൾ നഷ്ടപ്പെടും നീയും ഒരു സാധാരണ മനുഷ്യ സ്ത്രീ ആവും , നിൻ്റെ നാഗരൂപവും ശക്തികളും നിനക്ക് നഷ്ടമാവും ….. നാഗവംശത്തിൻ്റെ രക്ത പാരമ്പര്യമല്ലാതെ നിനക്ക് ഉണ്ടാകുന്ന മക്കൾക്ക് ഒരു ശക്തിയുമുണ്ടാവില്ല . അവരും വെറും മനുഷ്യരായിരിക്കും സാധാരണ മനുഷ്യർ .

വേണീ … നിനക്കത് പ്രശ്നമല്ലെങ്കിൽ നീ ….. നീ ഇവിടുന്ന് രക്ഷപ്പെട് ആരും അറിയാതെ … ആരെങ്കിലും അറിഞ്ഞാൽ നിനക്ക് രക്ഷപ്പെടാനും കഴിയില്ല അയാളെ ….. അയാളെ ആരും ജീവനോടെ വിടുകയുമില്ല …..

നീ …. നീ നല്ലപോലെ ചിന്തിക്ക് … ചിന്തിച്ച് നിനക്ക് നല്ലതെന്ന് തോന്നുന്ന ഒരു തീരുമാനമെടുക്ക് …… ”

വേദ അത്രയും പറഞ്ഞ ശേഷ അവിടെ നിന്ന് എഴുന്നേറ്റ് തിരികെ നടന്നു , കുറച്ച് സമയം അവൾ സ്വസ്ഥമായി ചിന്തിക്കട്ടെ എന്ന് കരുതി .

അവളുടെ മറുപടി കേട്ട വേണി ആ നിലാവെളിച്ചത്തിൽ ദൂരെയുള്ള ഇരുളിനെ നോക്കി മൗനമായി ഇരുന്നു , സങ്കടത്തോടെ ക്രിത്യമായ ഒരു തീരുമാനം എടുക്കാൻ കഴിയാതെ …

ചില നിമിഷങ്ങൾ കഴിഞ്ഞതും പുറകിൽ നിന്ന് അവളുടെ തോളിൽ ഒരു കൈ വന്ന് സ്പർശിച്ചു …

” ഞാൻ …. ഞാൻ ആകെ ആശയക്കുഴപ്പത്തിലാ വേദേ ….. അയാളെ മറക്കണം പഴയതുപോലെ ജീവിക്കണം എന്നുണ്ട് പക്ഷെ എത്രത്തോളം മറക്കാൻ ശ്രമിക്കുന്നോ അത്രത്തോളം തെളിഞ്ഞ് വരുവാ ആ മുഖം ….. എനിക്ക് , എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല !

ഇനി അയാളുടെ കൂടെ ഞാൻ ഇറങ്ങി തിരിച്ചാൽ ജീവിതകാലം മുഴുവൻ അയാൾ എൻ്റെ ഒപ്പം ഉണ്ടാകുമോ ? അതോ കുറച്ച് നാൾ കഴിയുമ്പോ ഒരാണിന് വേണ്ടതൊക്കെ കിട്ടി കഴിയുമ്പോൾ ഈ കാണിക്കുന്ന സ്നേഹമൊക്കെ കുറയുമോ ? എന്നെ ഉപേക്ഷിക്കുമോ … ? ജീവിതത്തിൽ ഞാനെന്നും ഒറ്റപ്പെട്ടിട്ടേ ഉള്ളൂ . അച്ഛനില്ല അമ്മയില്ല , ആകെ ഉള്ളത് ഒരേ ചോരയിൽ പിറന്ന ഒരു ഏട്ടൻ മാത്രം ആ ഏട്ടൻ്റെ സ്നേഹം മാത്രമേ എനിക്ക് ഇതുവരെ കിട്ടീട്ടുള്ളൂ . അത് കൂടി നഷ്ടപ്പെടുത്തി ഞാൻ ഇറങ്ങിപ്പോയിട്ട് പിന്നിടുള്ള എന്റെ ജീവിതം ദുസ്സഹമായാൽ ഞാൻ പിന്നെ ജീവിച്ചിരിക്കുന്നതിൽ അർത്ഥമില്ല , ഞാൻ ഞാനെന്ത് ചെയ്യാനാ ? …… ”

തൻ്റെ പുറകിൽ നിൽക്കുന്നത് വേദയാണെന്ന തോന്നലിൽ മുന്നിലേക്ക് നോക്കിയിരുന്നു കൊണ്ട് വേണി സങ്കടം കലർന്ന സ്വരത്തിൽ പറഞ്ഞു …

” എന്താ ….. എന്താ നീ ഒന്നും പറയാത്തെ ? ”

അൽപ്പ സമയം കഴിഞ്ഞിട്ടും മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ അവൾ തിരിഞ്ഞ് നോക്കി . പക്ഷെ പുറകിൽ നിൽക്കുന്ന ആളിനെ കണ്ട അവളുടെ മുഖത്ത് ഒരു ഞെട്ടലാണുണ്ടായത് , അൽഭുതത്തോടെ അവളുടെ കണ്ണുകൾ വിടർന്നു …..

” നിങ്ങൾ ….. നിങ്ങൾ ഇവിടെ ….. ? ”

ഭയം കലർന്ന പതർച്ചയിൽ അവൾ ചോദിച്ചു . അത് കേട്ടതും ഒരു പുഞ്ചിരിയോടെ അവൻ അവളുടെ അടുത്തായി ആ പാറപ്പുറത്തിരുന്നു .

” ഞാൻ …… ഞാൻ വന്നിട്ട് അൽപ്പ സമയമായി വേണീ .. താൻ ഒറ്റയ്ക്കിരുന്ന് കരഞ്ഞതും കൂട്ടുകാരിയോട് സങ്കടം പറഞ്ഞതും നിങ്ങൾ തമ്മിൽ സംസാരിച്ചതും എല്ലാം ഞാൻ കാണുന്നുണ്ടായിരുന്നു , കേൾക്കുന്നുണ്ടായിരുന്നു . ”

ആത്രേയൻ അത് പറഞ്ഞതും വേണി ഒന്നും പറയാതെ മൗനമായി മുന്നോട്ട് നോക്കിയിരുന്നു . അൽപ്പ സമയം അവരുടെ ഇടയിൽ നിശബ്ദത മാത്രമായിരുന്നു ബാക്കി .

അൽപ്പ സമയം കഴിഞ്ഞതും …

ആത്രേയൻ അവളുടെ ഇടത് കൈ തൻ്റെ വലത് കൈ കൊണ്ട് കോർത്ത് പിടിച്ചു , അത് കണ്ട് അവൾ തിരിഞ്ഞ് അവൻ്റെ മുഖത്തേയ്ക്ക് നോക്കി സംശയത്തോടെ ……

” ആരും ഇല്ലാതെ തന്നെയാ ഞാനും വളർന്നത് , പലരുടെയും സഹായം അതുകൊണ്ട് മാത്രം ഇപ്പോഴും ജീവനോടെ ഇങ്ങനെ …… അതുകൊണ്ട് സ്നേഹത്തിൻ്റെ വില അത് ആരെക്കാളും നന്നായി എനിക്കറിയാം .

എനിക്ക് തന്നോട് ഇഷ്ടം തോന്നിയത് തൻ്റെ സൗന്ദര്യം ഒന്ന് കൊണ്ട് മാത്രമല്ല അരെന്നോ ഏതെന്നോ അറിയാത്ത എന്നെ താൻ സഹായിച്ചില്ലേ , എൻ്റെ മുറിവിൽ മരുന്ന് വച്ച് കെട്ടിയില്ലേ , എനിക്ക് വേണ്ടി അന്ന് ഈ കണ്ണുകൾ ഈറനണിഞ്ഞില്ലേ ….. ഇതുവരെ ആരും എനിക്ക് വേണ്ടി കരഞ്ഞിട്ടില്ലടോ ……. ആരും . ആദ്യമായി എനിക്ക് വേണ്ടി ഒരാളുടെ കണ്ണുകൾ നിറഞ്ഞത് കണ്ടപ്പോ …… എന്തോ എനിക്ക് ….. എഹ് !

ശരീരത്തിൻ്റെ സൗന്ദര്യം കുറയുന്നതിനനുസരിച്ച് സ്നേഹത്തിൻ്റെ അളവ് കുറയാൻ , ഞാൻ സ്നേഹിച്ചത് തൻ്റെ ശരീരത്തെയല്ല മറിച്ച് തൻ്റെ മനസ്സിനെയാ . മനസ്സിന് മരണം വരെ ഒരേ പ്രായമാ അതിന് വയസ്സാകില്ല അതുപോലെ തന്നെയാ എനിക്ക് തന്നോടുള്ള സ്നേഹവും ….. വെറും ഒരു മനുഷ്യ സ്ത്രീയായി എൻ്റെ പാതിയായി കൂടെ ജീവിക്കാൻ താൻ ഒരുക്കമാണെങ്കിൽ ,
ഞാൻ വാക്ക് തരുന്നു എന്നോടൊപ്പം വന്നാൽ ഈ കണ്ണ് നിറയാതെ ഞാൻ തന്നെ നോക്കിക്കൊള്ളാം , ഏത് അവസ്ഥയിലും ഞാൻ ജീവനോടെ ഉള്ള കാലത്തോളം . ഇത് സത്യം ! ”

അവൻ അവളുടെ കയ്യിൽ മുറുക്കെ പിടിച്ചു കൊണ്ട് പറഞ്ഞു .

Recent Stories

24 Comments

Add a Comment
  1. Vineetha sreekumar

    അപരാജിതനുവേണ്ടി കാത്തിരുന്നു ഒരു വേഴാമ്പലായി
    മാറി..ഹർഷാ…❤❤❤❤❤❤❤❤❤❤

  2. അമ്പോ സൂപ്പർ ❤️❤️❤️❤️❤️fight ഒക്കെ വേറെ ലെവൽ

  3. Very good 👍. Keep it up your skill
    .thanks for a great part. Waiting for next part.

  4. Guys…
    പണ്ടത്തെ കഥ ആണ് ഈ തീം വായിച്ചു കഥ ഏതാണെന്നു ഒന്നു പറയൂ പ്ലീസ് അര്ജന്റ് ആണ് 🙂
    നായകൻ തന്റെ റിലേറ്റീവ്ഇന്റെ വീട്ടിൽ നിന്ന് പഠിക്കാൻ പോകുന്നു അവിടെ ഒരു പെൺകുട്ടി അവളുടെ വീട്ടിലെ പ്രശ്നങ്ങൾ കാരണം റിലേറ്റീവ്സ് അവരുടെ വീട്ടിൽ നിർത്തി ആണ് പടിപികുന്നതു അവർ രണ്ട് പേരും ഒരേ കോളേജിൽ ആണ് നായകൻ ആഹ് കുട്ടിയെ പെങ്ങളെ പോലെ കാണുന്നു ആഹ് കോളേജ്ഇൽ നായകന് നാട്ടിൽ വെച്ചേ കണക്ഷൻ ഉള്ള ഇഷ്ടമുള്ള പെൺകുട്ടി ഉണ്ട് നായകൻ പെങ്ങളെ പോലെ കാണുന്ന കുട്ടിയെ തന്റെ വീട്ടിൽ കൊണ്ട് പോകുന്നൊക്കെ ഉണ്ട് അങ്ങനെ ഒരിക്കൽ അവളുടെ അമ്മ മരികുമ്പോൾ അവളുടെ വീട്ടിലെക്ക് കാണാൻ കൊണ്ട് പോകുന്നു അവിടെ വെച്ച് നായകന് കാൾ വരുന്നു അവന്റെ അച്ഛൻ മരിച്ചു എന്ന്‌ അങ്ങനെ അവൻ അങ്ങോട്ട് പോകുന്നു ബാക്കി എല്ലാം മറന്ന് അവൻ ജീവിതം തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിലും തിരക്കിലും ആകുന്നു അവൻ എല്ലാം മറക്കുന്നു വർഷങ്ങൾക്ക് ശേഷം അവൻ അവളെ പറ്റിഓർത്തു അവളെ കാണാൻ ഇറങ്ങുന്നു അവൾ സാഹചര്യം മൂലം അവളുടെ സഹോദരിഭർത്താവ് മൂലം ഒരു വേശ്യആയി മാറുന്നു നായകൻ അവളെ അങ്ങനെ ഒരു സാഹചര്യത്തിൽ കാണുന്നു അവളെ അവന്റെ ഒപ്പം കൂട്ടുന്നു അവന്റെ കമ്പനിയിൽ ജോലികൊടുക്കുന്നു അവളെ അവന്റെ വീട്ടിലോട്ടു കൊണ്ട് പോകുന്നു ആരും പറഞ്ഞാൽ അനുസരികാത്ത അവൻ അവൾ പറഞ്ഞാൽ അനുസരിക്കും അങ്ങനെ അവളെ സഹോദരി എന്ന രീതി മാറി അവന് അവളെ ഇഷ്ടം ആകുന്നു അവൾ ആദ്യം അവളുടെ ജീവിതത്തിൽ നടന്ന ചീത്ത കാര്യങ്ങൾ ഒക്കെ കൊണ്ട് വിസമ്മതിക്കുന്നു പിന്നീട് അവർ വിവാഹിതരാകുന്നു (നായകന് ഒരു സ്വന്തം അനിയത്തി ഉണ്ട് ആളു ഡോക്ടർ ആണ് ഒരു ഡോക്ടർഎ തന്നെ പ്രേണയിച്ചു കല്യാണം കഴിക്കുന്നുണ്ട് കഥ ഏതാണെന്നു ഒന്നു പറയാമോ വിവരണം കുറച്ചു കൂടി പോയോ എന്നൊരു സംശയം 🤣

    1. Ente nilapakshi

      1. അതു കിട്ടുനില്ല ബ്രോ സെർച്ച്‌ ചെയ്‌തിട്ടു author name അരിയുമെങ്കിൽ ഒന്നു പറയാമോ ബ്രോ

        1. Ne-na aan author kk il Ind story

  5. Guys….
    ഒരു story und. Writer ന്റെ പേര് ഓർമ്മയില്ല. ഒരു ചെറിയ കഥ ആണ്

    കഥ ഒരു ഒടക്കിലാണ് തുടങ്ങുന്നത്. നായിക അവളുടെ വീട്ടിൽ പെങ്ങടെ കല്യാണത്തിന് വന്നതാണ്(പേര് ഓർക്കുന്നില്ല) നായകനുമായി ഉടക്കി വീട്ടിൽ നിന്ന് ഉടക്കി വന്നതാണ് . നായകന്റെ പേര് കിച്ചു എന്നാണ്. Wedding night ൽ നായകൻ വീട്ടിൽ വരുന്നതും ഒക്കെയാണ് story…… ആരേലും അറിയാമെങ്കിൽ ഒന്ന് hlp ചെയ്യൂ 🙏

  6. Guys….
    ഒരു story und. Writer ന്റെ പേര് ഓർമ്മയില്ല. ഒരു ചെറിയ കഥ ആണ്

    കഥ ഒരു ഒടക്കിലാണ് തുടങ്ങുന്നത്. നായിക അവളുടെ വീട്ടിൽ പെങ്ങടെ കല്യാണത്തിന് വന്നതാണ്(പേര് ഓർക്കുന്നില്ല) നായകനുമായി ഉടക്കി വീട്ടിൽ നിന്ന് ഉടക്കി വന്നതാണ് . നായകന്റെ പേര് കിച്ചു എന്നാണ്. Wedding night ൽ നായകൻ വീട്ടിൽ വരുന്നതും ഒക്കെയാണ് story….. ആരേലും അറിയാമെങ്കിൽ ഒന്ന് hlp🙏

  7. അപരാജിതൻ നിർത്തിയോ.. ഇപ്പൊ ഒരു updateum ഇല്ല

    1. ആഞ്ജനേയ ദാസ് ©

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    2. ആഞ്ജനേയ ദാസ്

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    3. ആഞ്ജനേയദാസ് 🎶.

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    4. 𝗔𝗲𝗴𝗼𝗡 𝗧𝗮𝗿𝗴𝗮𝗿𝘆𝗲𝗡

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

      1. ഈ ഇടക്ക് ഹർഷൻ റിപ്ലേ തന്നിരുന്നു…2023 ലാസ്റ്റിൽ…. എഴുതിക്കൊണ്ടിരിക്കുവാണെന്ന്… (മറ്റൊരു സൈറ്റിൽ) ശിവരാത്രിക്ക് വരുമെന്ന് പ്രതീക്ഷിക്കാം

  8. വിച്ചു തങ്ങളുടെ ശൈലിയും ആൾക്കാരെ പിടിച്ചിരുത്താനുള്ള കഴിവും നല്ലത് തന്നെ. പക്ഷെ തനിക്ക് തോന്നുമ്പോൾ വന്നു എഴുതിയിട്ട് പോകുന്നത് അത്ര നല്ല പ്രവണത അല്ല. വായനക്കാർക്കും ഉണ്ട് അവരുടേതായ റൈറ്റ്.

    എത്ര വലിയ എഴുത്തുകാരൻ എന്നുപറഞ്ഞിട്ടും സമയബന്ധിതമായി എഴുതിയില്ലങ്കിൽ അതിനു ഒരു വാല്യൂ ഇല്ല. ഈ സൈറ്റിൽ വല്യ കൊമ്പത്തെ കുറച്ചു എഴുത്തുകാർ ഉണ്ടായിരുന്നു, അവരുടെയൊക്കെ വിചാരം വായനക്കാർ അവരുടെ വീട്ടിൽ ഭിഷ യാചിക്കാൻ നിൽക്കുകയാണന്നു, കാലുവേദന സമയമില്ല, കണ്ണുവേദന, കൈവേദന, ഫോൺ കേടായി എന്തിനാ ഇങ്ങനെ ക്ലിഷേ ഡയലോഗ് എഴുതുന്നത്.

    എഴുത്തു എന്നത് മനസിന്റെ ഉള്ളിൽ നിന്നുവരുന്നതാണ് എഴുതാൻ കഴിവുള്ളവർ എഴുതും അല്ലാത്തവർ കളഞ്ഞിട്ട് പോകും. പോകുമ്പോൾ…… പറയുന്നില്ല. ആരെയും വേദനിപ്പിക്കാൻ പറയുന്നതല്ല ഓരോരുത്തരുടെ ഡയലോഗ് കാണുമ്പോൾ പറഞ്ഞുപോകുന്നതാണ്.

  9. നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  10. വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും next time page kotti azhuthane❤️❤️❤️❤️❤️❤️❤️

  11. Adutha thavana page koodi azhuthanamtto
    ❤️

  12. Ethra divasamaye kathirikunnu ….oru paadu eshttamanu ee kadhayodu
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. Gud

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com