✮കൽക്കി࿐ (ഭാഗം – 32) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 362

Views : 14056

” ഇല്ല … അവർ തീർത്തും അവശയാണ് , ഞാൻ .. ഞാൻ കണ്ടതല്ലേ …. ! മാത്രമല്ല വൈദ്യന്മാർ , എത്രയെത്ര പേരാ കൊട്ടാരത്തിൽ ചികിത്സിക്കാനായി , ഇല്ല തനിക്ക് തെറ്റിയതാ … ”

” ഹ് …… തെറ്റിയത് എനിക്കല്ല നിങ്ങൾക്കാ …. ഇന്നും ഇന്നലെയുമല്ല നിങ്ങൾ കൊട്ടാരത്തിലെത്തിയ നാൾ മുതൽ ആ സ്ത്രീക്ക് നിങ്ങളോട് വെറുപ്പ് മാത്രമേയുള്ളൂ …. പിന്നെ നിങ്ങളോട് അവർ സ്നേഹത്തോടെ പെരുമാറിയതിന് ഒറ്റ കാരണമേയുള്ളൂ ….. ഭയം ….. സ്വന്തം പതിയോടുള്ള ഭയം കൊണ്ട് മാത്രം , അയാൾ ഇന്ന് ജീവനോടെയില്ല . ഇപ്പൊ അവർ അവരുടെ സ്വന്തം മകനൊപ്പമാണ് അവന്റെ അത്യാർത്ഥികൾക്ക് സാരഥിയായി , അധികാരത്തോടെ , ഇത്രയും നാൾ മറച്ച് പിടിച്ച സ്വന്തം സ്വഭാവം പുറത്തെടുത്തുകൊണ്ട് ….

സ്നേഹവാക്കുകളും വീട്ടേണ്ട കടപ്പാടുകളും പറഞ്ഞ് നിങ്ങളെ ഇങ്ങോട്ട് അയച്ചത് , ഒന്നുകിൽ നാഗമാണിക്യം സ്വന്തമാക്കാൻ ഇല്ലെങ്കിൽ നാഗത്തിന്റെ ദംശനമേറ്റ് നിങ്ങളുടെ മരണം ഉറപ്പിക്കാൻ , എന്നന്നേക്കുമായി നിങ്ങളെ നശിപ്പിക്കാൻ വേണ്ടി …. ”

അത്രയും കേട്ടതും അവൻ അവളെ നോക്കി , നിറകണ്ണുകളോടെ ….

” ഞാനിതെങ്ങനെ അറിഞ്ഞു എന്നല്ലേ ഈ നോട്ടത്തിന്റെ അർത്ഥം .

നാഗമാണിക്യം സംരക്ഷിക്കുക മാത്രമാണ് എന്റെ കർത്തവ്യം . ഒരു കാരണവശാലും എന്തൊക്കെ അപകടങ്ങൾ നടന്നാലും അതിന്റെ ശക്തി ഉപയോഗിക്കരുതെന്നൊ ചട്ടം , ഞാനെടുത്ത സത്യം . പക്ഷെ ഇന്ന് ഞാൻ ആദ്യമായി അതിന്റെ ശക്തി ഉപയോഗിച്ചു , അതും സ്വന്തം ആവശ്യത്തിന് വേണ്ടി നിങ്ങൾക്ക് വേണ്ടി . ദംശിക്കുന്നതിന് മുൻപ് നിങ്ങൾ പറഞ്ഞത് സത്യമാണോ എന്നറിയാനായി , നിങ്ങളുടെ ശരീരത്തിൽ സ്പർശിച്ച് നിങ്ങൾ പറഞ്ഞതിന്റെ സത്യാവസ്ഥ ഞാൻ മനസ്സിലാക്കി എല്ലാം നേരിട്ട് കാണുന്നത് പോലെ ….

നിങ്ങൾ തെറ്റുകാരനല്ല , എല്ലാവരും ചേർന്ന് തെറ്റിദ്ധരിപ്പിച്ചതാ , ചതിക്കാൻ നോക്കിയതാ ….

മ് ….. പൊയ്ക്കോ …. തെറ്റ് ചെയ്യാത്ത നിങ്ങളെ ശിക്ഷിക്കാൻ എനിക്ക് ഒരു അധികാരവുമില്ല . ഇനി ഒരിക്കലും മടങ്ങി വരരുത് അതുപോലെ ഇവിടെ നടന്നതൊന്നും മറ്റൊരാൾ അറിയാനും പാടില്ല … ”

അത്രയും പറഞ്ഞ ശേഷം അവൾ തിരിഞ്ഞ് നടക്കാൻ ഒരുങ്ങിയതും , പെട്ടെന്ന് അവൻ അവളുടെ കയിൽ കയറിപ്പിടിച്ചു , അത് കണ്ടതും അവൾ സംശയത്തോടെ അവന്റെ മുഖത്തേയ്ക്ക് നോക്കി …

” അപ്പൊ ….. സ്വന്തമെന്ന് കരുതിയ പലരും കൂടെ നിന്ന് ചതിക്കുവായിരുന്നല്ലേ …. ? ഹ് … ! സ്വന്തം മാതാവിനോ പിതാവിനോ പോലും വേണ്ടാതെ കുപ്പത്തൊട്ടിയിലേക്കെറിയപ്പെട്ട എന്നെ പിന്നെ ആർക്കാ വേണ്ടത് അല്ലേ ….? തിരിച്ച് പോകാൻ ഒരിടമോ കാത്തിരിക്കാൻ ഒരാളോ ഇല്ലെങ്കിൽ ആരുടെയും ജീവിതം വെറും ശൂന്യമാ …. നന്ദിയുണ്ട് പലതും മനസ്സിലാക്കിത്തന്നതിന് …. എനിക്ക് കാണണം എല്ലാവരെയും , എന്നെ എന്തിനാ പറഞ്ഞ് പറ്റിച്ചതെന്ന് അവരുടെ നാവ് കൊണ്ട് തന്നെ അറിയണം …. ”

അത്രയും പറഞ്ഞ ശേഷം അവൻ അവളുടെ കൈയ്യിലെ പിടി വിട്ടു കൊണ്ട് തിരികെ നടന്നു …

” നിങ്ങൾ എങ്ങോട്ടാ …. പ്രതികാരത്തിനാണോ ? ”

അവന്റെ മുഖത്തുള്ള അപ്പോഴത്തെ ആ ഭാവം കണ്ട് അവൾ മനസ്സിൽ തോന്നിയ ഒരു തരം പരിഭ്രാന്തിയോടെ വിളിച്ച് ചോദിച്ചു …

” പ്രതികാരം …. ഹ് …. എനിക്ക് അന്നം തന്നവർക്ക് നേരെ വാളെടുക്കാൻ ഇതൊരു കാരണമല്ല . പക്ഷെ എല്ലാവരെയും എനിക്ക് കാണണം , ചോദിക്കണം എല്ലാം എന്തിനുവേണ്ടിയായിരുന്നെന്ന് …… ”

മുന്നോട്ട് നടക്കുന്നതിനിടയിൽ അവൻ വിളിച്ച് പറഞ്ഞു . പക്ഷെ അവന്റെ മറുപടി കേട്ട അവളുടെ
മനസ്സിൽ എന്തോ കാരണമറിയാതെ ഭയം വന്ന് നിറഞ്ഞു , എന്തോ അരുതാത്തത് സംഭവിക്കാൻ പോകുന്നുവെന്ന തോന്നലും …

പന്തികേട് തോന്നിയ വേണി വേഗം മുന്നോട്ട് ഓടി അവന്റെ അടുത്തേയ്ക്ക് …. മുന്നിലേക്ക് ഓടിക്കയറിയ അവൾ ഒരു കിതപ്പോടെ അവനെ തടഞ്ഞ് നിർത്തി ….

Recent Stories

24 Comments

Add a Comment
  1. Vineetha sreekumar

    അപരാജിതനുവേണ്ടി കാത്തിരുന്നു ഒരു വേഴാമ്പലായി
    മാറി..ഹർഷാ…❤❤❤❤❤❤❤❤❤❤

  2. അമ്പോ സൂപ്പർ ❤️❤️❤️❤️❤️fight ഒക്കെ വേറെ ലെവൽ

  3. Very good 👍. Keep it up your skill
    .thanks for a great part. Waiting for next part.

  4. Guys…
    പണ്ടത്തെ കഥ ആണ് ഈ തീം വായിച്ചു കഥ ഏതാണെന്നു ഒന്നു പറയൂ പ്ലീസ് അര്ജന്റ് ആണ് 🙂
    നായകൻ തന്റെ റിലേറ്റീവ്ഇന്റെ വീട്ടിൽ നിന്ന് പഠിക്കാൻ പോകുന്നു അവിടെ ഒരു പെൺകുട്ടി അവളുടെ വീട്ടിലെ പ്രശ്നങ്ങൾ കാരണം റിലേറ്റീവ്സ് അവരുടെ വീട്ടിൽ നിർത്തി ആണ് പടിപികുന്നതു അവർ രണ്ട് പേരും ഒരേ കോളേജിൽ ആണ് നായകൻ ആഹ് കുട്ടിയെ പെങ്ങളെ പോലെ കാണുന്നു ആഹ് കോളേജ്ഇൽ നായകന് നാട്ടിൽ വെച്ചേ കണക്ഷൻ ഉള്ള ഇഷ്ടമുള്ള പെൺകുട്ടി ഉണ്ട് നായകൻ പെങ്ങളെ പോലെ കാണുന്ന കുട്ടിയെ തന്റെ വീട്ടിൽ കൊണ്ട് പോകുന്നൊക്കെ ഉണ്ട് അങ്ങനെ ഒരിക്കൽ അവളുടെ അമ്മ മരികുമ്പോൾ അവളുടെ വീട്ടിലെക്ക് കാണാൻ കൊണ്ട് പോകുന്നു അവിടെ വെച്ച് നായകന് കാൾ വരുന്നു അവന്റെ അച്ഛൻ മരിച്ചു എന്ന്‌ അങ്ങനെ അവൻ അങ്ങോട്ട് പോകുന്നു ബാക്കി എല്ലാം മറന്ന് അവൻ ജീവിതം തിരിച്ചു പിടിക്കാനുള്ള ഓട്ടത്തിലും തിരക്കിലും ആകുന്നു അവൻ എല്ലാം മറക്കുന്നു വർഷങ്ങൾക്ക് ശേഷം അവൻ അവളെ പറ്റിഓർത്തു അവളെ കാണാൻ ഇറങ്ങുന്നു അവൾ സാഹചര്യം മൂലം അവളുടെ സഹോദരിഭർത്താവ് മൂലം ഒരു വേശ്യആയി മാറുന്നു നായകൻ അവളെ അങ്ങനെ ഒരു സാഹചര്യത്തിൽ കാണുന്നു അവളെ അവന്റെ ഒപ്പം കൂട്ടുന്നു അവന്റെ കമ്പനിയിൽ ജോലികൊടുക്കുന്നു അവളെ അവന്റെ വീട്ടിലോട്ടു കൊണ്ട് പോകുന്നു ആരും പറഞ്ഞാൽ അനുസരികാത്ത അവൻ അവൾ പറഞ്ഞാൽ അനുസരിക്കും അങ്ങനെ അവളെ സഹോദരി എന്ന രീതി മാറി അവന് അവളെ ഇഷ്ടം ആകുന്നു അവൾ ആദ്യം അവളുടെ ജീവിതത്തിൽ നടന്ന ചീത്ത കാര്യങ്ങൾ ഒക്കെ കൊണ്ട് വിസമ്മതിക്കുന്നു പിന്നീട് അവർ വിവാഹിതരാകുന്നു (നായകന് ഒരു സ്വന്തം അനിയത്തി ഉണ്ട് ആളു ഡോക്ടർ ആണ് ഒരു ഡോക്ടർഎ തന്നെ പ്രേണയിച്ചു കല്യാണം കഴിക്കുന്നുണ്ട് കഥ ഏതാണെന്നു ഒന്നു പറയാമോ വിവരണം കുറച്ചു കൂടി പോയോ എന്നൊരു സംശയം 🤣

    1. Ente nilapakshi

      1. അതു കിട്ടുനില്ല ബ്രോ സെർച്ച്‌ ചെയ്‌തിട്ടു author name അരിയുമെങ്കിൽ ഒന്നു പറയാമോ ബ്രോ

        1. Ne-na aan author kk il Ind story

  5. Guys….
    ഒരു story und. Writer ന്റെ പേര് ഓർമ്മയില്ല. ഒരു ചെറിയ കഥ ആണ്

    കഥ ഒരു ഒടക്കിലാണ് തുടങ്ങുന്നത്. നായിക അവളുടെ വീട്ടിൽ പെങ്ങടെ കല്യാണത്തിന് വന്നതാണ്(പേര് ഓർക്കുന്നില്ല) നായകനുമായി ഉടക്കി വീട്ടിൽ നിന്ന് ഉടക്കി വന്നതാണ് . നായകന്റെ പേര് കിച്ചു എന്നാണ്. Wedding night ൽ നായകൻ വീട്ടിൽ വരുന്നതും ഒക്കെയാണ് story…… ആരേലും അറിയാമെങ്കിൽ ഒന്ന് hlp ചെയ്യൂ 🙏

  6. Guys….
    ഒരു story und. Writer ന്റെ പേര് ഓർമ്മയില്ല. ഒരു ചെറിയ കഥ ആണ്

    കഥ ഒരു ഒടക്കിലാണ് തുടങ്ങുന്നത്. നായിക അവളുടെ വീട്ടിൽ പെങ്ങടെ കല്യാണത്തിന് വന്നതാണ്(പേര് ഓർക്കുന്നില്ല) നായകനുമായി ഉടക്കി വീട്ടിൽ നിന്ന് ഉടക്കി വന്നതാണ് . നായകന്റെ പേര് കിച്ചു എന്നാണ്. Wedding night ൽ നായകൻ വീട്ടിൽ വരുന്നതും ഒക്കെയാണ് story….. ആരേലും അറിയാമെങ്കിൽ ഒന്ന് hlp🙏

  7. അപരാജിതൻ നിർത്തിയോ.. ഇപ്പൊ ഒരു updateum ഇല്ല

    1. ആഞ്ജനേയ ദാസ് ©

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    2. ആഞ്ജനേയ ദാസ്

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    3. ആഞ്ജനേയദാസ് 🎶.

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

    4. 𝗔𝗲𝗴𝗼𝗡 𝗧𝗮𝗿𝗴𝗮𝗿𝘆𝗲𝗡

      നിർത്തിയെന്ന് പൂർണമായും പറയാറായിട്ടില്ല. ഹർഷാപ്പിക്ക് എന്തൊക്കെയോ ഹെൽത്ത്‌ problems ഒക്കെ ഉണ്ടായിരുന്നു കുറച്ച് നാൾ മുൻപ് വരെ. അപ്പോൾ അദ്ദേഹം പറഞ്ഞത് hlth ഒക്കെ ready ആയാൽ സാഹചര്യം ശെരിയാകുമെങ്കിൽ വീണ്ടും എഴുതി തുടങ്ങും എന്നാണ്. കഥ നിർത്തുകയാണെങ്കിൽ അത് പുള്ളി അത് അറിയിക്കുമായിരിക്കും. എന്തായാലും കഥ തുടരാനും പുള്ളിയുടെ ആരോഗ്യം ok ആകുന്ന വരെ കാത്തിരിക്കാം.

      1. ഈ ഇടക്ക് ഹർഷൻ റിപ്ലേ തന്നിരുന്നു…2023 ലാസ്റ്റിൽ…. എഴുതിക്കൊണ്ടിരിക്കുവാണെന്ന്… (മറ്റൊരു സൈറ്റിൽ) ശിവരാത്രിക്ക് വരുമെന്ന് പ്രതീക്ഷിക്കാം

  8. വിച്ചു തങ്ങളുടെ ശൈലിയും ആൾക്കാരെ പിടിച്ചിരുത്താനുള്ള കഴിവും നല്ലത് തന്നെ. പക്ഷെ തനിക്ക് തോന്നുമ്പോൾ വന്നു എഴുതിയിട്ട് പോകുന്നത് അത്ര നല്ല പ്രവണത അല്ല. വായനക്കാർക്കും ഉണ്ട് അവരുടേതായ റൈറ്റ്.

    എത്ര വലിയ എഴുത്തുകാരൻ എന്നുപറഞ്ഞിട്ടും സമയബന്ധിതമായി എഴുതിയില്ലങ്കിൽ അതിനു ഒരു വാല്യൂ ഇല്ല. ഈ സൈറ്റിൽ വല്യ കൊമ്പത്തെ കുറച്ചു എഴുത്തുകാർ ഉണ്ടായിരുന്നു, അവരുടെയൊക്കെ വിചാരം വായനക്കാർ അവരുടെ വീട്ടിൽ ഭിഷ യാചിക്കാൻ നിൽക്കുകയാണന്നു, കാലുവേദന സമയമില്ല, കണ്ണുവേദന, കൈവേദന, ഫോൺ കേടായി എന്തിനാ ഇങ്ങനെ ക്ലിഷേ ഡയലോഗ് എഴുതുന്നത്.

    എഴുത്തു എന്നത് മനസിന്റെ ഉള്ളിൽ നിന്നുവരുന്നതാണ് എഴുതാൻ കഴിവുള്ളവർ എഴുതും അല്ലാത്തവർ കളഞ്ഞിട്ട് പോകും. പോകുമ്പോൾ…… പറയുന്നില്ല. ആരെയും വേദനിപ്പിക്കാൻ പറയുന്നതല്ല ഓരോരുത്തരുടെ ഡയലോഗ് കാണുമ്പോൾ പറഞ്ഞുപോകുന്നതാണ്.

  9. നന്നായിട്ടുണ്ട്… ♥️♥️♥️♥️♥️

  10. വിലയിരുത്താൻ ഞാൻ ആരുമല്ല എന്ന ഉറപ്പുള്ളത് കൊണ്ട് ഒന്ന് മാത്രം പറയാം ഒരുപാട് ഇഷ്ടപ്പെടും ഈ ഭാഗവും next time page kotti azhuthane❤️❤️❤️❤️❤️❤️❤️

  11. Adutha thavana page koodi azhuthanamtto
    ❤️

  12. Ethra divasamaye kathirikunnu ….oru paadu eshttamanu ee kadhayodu
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  13. Gud

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com