✮കൽക്കി࿐ (ഭാഗം – 31) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 290

Views : 11431

✮കൽക്കി࿐
(ഭാഗം – 31) 

വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ]

 

രക്തം വാർന്നൊഴുകുന്ന ഇടത് കൈ പുറകിൽ ചേർത്ത് വച്ച് തന്റെ വലത് കൈ കൊണ്ട് മാത്രം അവൻ ആ ചെന്നായയെ നിലത്തോട് ചേർത്ത് പിടിച്ചു , രക്ഷപ്പെടാനായി കൈകാലുകളിട്ടടിച്ച ആ ചെന്നായ അൽപ്പ സമയം കഴിഞ്ഞതും തളർന്നത് പോലെയായി .

ആ സമയം അത്രേയൻ അതിന്റെ കണ്ണുകളിലേക്ക് തന്നെ ഇമവെട്ടാതെ നോക്കി നിന്നു , ഒരു തരം ഭയത്തോടെ അത് തിരിച്ചും …..

ഒരു നിമിഷം രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ എന്തോ പറഞ്ഞത് പോലെ ….. അത്രയും നേരം കോപം കൊണ്ട് ജ്വലിച്ചു നിന്ന ആ ചെന്നായ അവന്റെ കണ്ണുകളിലേക്ക് നോക്കിയ നിമിഷം തന്നെ പെട്ടെന്ന് ശാന്തനായി , ഒപ്പം അതിന്റെ മുഖത്ത് ഒരു തരം ഭയം വന്ന് മൂടിയതുപോലൊരു ഭാവവും …

” മ് …. പോ …. ”

കഴുത്തിലെ പിടി അയച്ചു കൊണ്ട് ആത്രേയൻ പറഞ്ഞതും ആ ചെന്നായ തന്റെ ശരീരം കുടഞ്ഞു കൊണ്ട് ചാടിയെണീറ്റു , ശേഷം അത് അവന്റെ മുഖത്തേയ്ക്കും രക്തം വാർന്നൊഴുകുന്ന ആ കയ്യിലേക്കും പാളി നോക്കി .

” സാരമില്ല . പൊയ്ക്കോ …… ”

അവനത് പറഞ്ഞതും ആ ചെന്നായ വേഗത്തിൽ മുന്നോട്ട് കുതിച്ച് മരങ്ങൾക്കിടയിൽ മറഞ്ഞു ….

ശേഷം നിലത്ത് നിന്ന് എഴുന്നേറ്റ അവൻ അവളെ നോക്കി , ശേഷവേണിയെ …..

അരയിൽ ചുറ്റിക്കെട്ടിയിരുന്ന ഒരു നീളൻ തുണി അഴിച്ചെടുത്ത് തന്റെ ഇടത് കൈയ്യിലെ മുറിവിൽ മുറുക്കെ കെട്ടിക്കൊണ്ട് അവൻ അവളുടെ അടുത്തേയ്ക്ക് നടന്ന് നീങ്ങി …..

” താൻ ആരാ ? എന്തിനാ കുറച്ച് നേരമായി എന്റെ പിന്നാലെ ഒളിച്ചും പാത്തും … മ്ഹ് … ? ”

അത്രേയൻ അവളുടെ മുന്നിൽ ചെന്ന് നിന്ന് അവളുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു ….

” ഞാ …. ഞാനോ …. ഞാൻ ആരുടെയും പുറകെ വന്നിട്ടില്ല ….. നിങ്ങൾക്ക് തെറ്റിയതാകും .. ”

അവൾ നോട്ടം മാറ്റിക്കൊണ്ട് പറഞ്ഞു ….

” കള്ളം …. സത്യമാണെങ്കിൽ മുഖത്ത് നോക്കി പറയണം …. ഞാൻ കണ്ടു , കുറച്ച് സമയമായി താൻ എന്റെ പുറകെ ….

താൻ ആരാ … എന്താ ഈ കൊടും വനത്തിൽ … ”

” ഹ് …… ഹ … ഹ ……. ”

അത് കേട്ടതും അവൾ ഒന്ന് ചിരിച്ചു …..

” എന്തിനാ ചിരിക്കുന്നേ .. ? ”

” ഏയ് , നിങ്ങളോട് ഞാനാ ആ ചോദ്യം ചോദിക്കേണ്ടത് . നിങ്ങൾ ആരാ ? എന്തിനാ ഈ വനത്തിൽ …. ഇതെന്റെ മണ്ണാ . ഞാൻ പിറന്നതും വളർന്നതും ഇവിടെയാ , ഞാൻ കാട്ട് മുപ്പന്റെ മകളാ … സത്യം പറഞ്ഞില്ലെങ്കിൽ തല കുന്തത്തിലിരിക്കും സൂക്ഷിച്ചോ ….”

അൽപ്പം ദേഷ്യത്തോടെ ശേഷവേണി ചോദിച്ചു …

 

Recent Stories

15 Comments

Add a Comment
 1. unrelated ആണ് salaar കണ്ടപ്പോ അപരാജിതൻ സ്റ്റോറയിലെ കുറച്ച് ഭാഗങ്ങൾ ഉള്ളപോലെ തോന്നിയിരുന്നോ ആർക്കേലും

 2. ചങ്ങായി

  മുൻപ് KK il ഉണ്ടായിരുന്ന NV de കാമുകി എന്ന story കിട്ടാൻ വല്ല വഴിയുണ്ടോ???

 3. അടുത്ത പാട്ട് വേഗം സെൻറ് ചെയ്യണേ vichu bro

 4. അപരാജിതൻ ❤️❤️❤️❤️❤️❤️
  നിയോഗം ❤️❤️❤️❤️❤️❤️❤️❤️
  കലക്കി❤️❤️❤️❤️❤️❤️❤️❤️❤️
  ദേവാസുരൻ❤️❤️❤️❤️❤️❤️❤️

 5. 😍😍 ..oru kadhayude name ariyamo aarkkelum?journalists aaya2 girls.nayakan avarude koode paying guest aayi thamasikkan varunna…anyone

  1. Aa author ethil ninnum poyennu thonnunu

 6. ഈ സൈറ്റിൽ പണ്ട് വായിച്ചിരുന്ന ഒരു കഥയെ കുറിച്ച
  അറിയാൻ വേണ്ടിയിട്ട് ആണ്.കഥയുടെ പേരും autherinte
  നെയിം ഓർമയില്ല.
  കഥയിൽ നായകനും നായികയും കണ്ടുമുട്ടുന്നത് ഗോവയിൽ
  വച്ചാണ് ഒരേ കമ്പനിയിൽ ജോലി ചെയ്യുന്നു.നായിക എല്ലാവരോടും
  ദേഷ്യപ്പെടുന്ന ഡ്രഗ് use ചെയ്യുന്ന ആളാണ്.കഥയുടെ
  അവസാനം കുറച് ഫാന്റസി ആണ്.ആർകെങ്കിലും അറിയുമോ
  കഥ

 7. Adutha part apoo varum bro… waiting ane🖤

 8. Page koottiikkude??

 9. ത്രിലോക്

  Bru ☺️❤️

  1. ആഞ്ജനേയ ദാസ് ©

   Coffee

 10. ♥️♥️♥️♥️♥️♥️♥️♥️

 11. Thanks no words to say. Waiting for next part.

 12. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com