✮കൽക്കി࿐ (ഭാഗം – 21 ) വിച്ചു [ചെകുത്താനെ സ്നേഹിച്ച മാലാഖ ] 791

Views : 79136

 

 

                    ……………………..

 

 

 

                   ✮കൽക്കി࿐

                       ഒരു രണ്ടാം വരവ്    

               

                              ഭാഗം – 21

Author : വിച്ചു
[ചെകുത്താനെ സ്നേഹിച്ച മാലാഖ] 

Previous Parts

 

   ◊◊◊◊◊◊◊◊ ◊◊◊◊◊◊◊◊  ◊◊◊◊◊◊◊ 

 

 

View post on imgur.com

 

 

                    ……………………..

 

 

മത്സരക്കളത്തിന്റെ ഉള്ളിലേക്ക് കയറിയ നരസിംഹൻ കർണന്റെ പുറത്തിരുന്ന് തല ഉയർത്തി ചുറ്റിലും കണ്ണുകളോടിച്ച് തിരഞ്ഞു , അവളെ ഒരു നോക്ക് കാണാനായി , കാഴ്ചക്കാരും മറ്റുള്ളവരും ആശയക്കുഴപ്പത്തിലാണ് ഈ മുഖം മൂടി ധാരി ആരാണ് ?എന്താണ് ഉദ്ദേശം ? എന്നൊക്കെയുള്ള സംശയത്തോടെ …

 

ചുറ്റിലും കണ്ണുകളോടിച്ച അവന്റെ കണ്ണുകളിൽ പെട്ടെന്ന് ഒരു മുഖം ഉടക്കി നിന്നു , രാജാവിന്റെ അടുത്തായി ഇരിപ്പിടത്തിലിരിക്കുന്ന സുന്ദരിയായ ഒരു യുവതി ….

 

രാജകീയ വസ്ത്രത്തിൽ അവളെക്കാണാൻ ഒരു അപ്സരസിനെപ്പോലെ , പേടമാൻ കണ്ണുകളും മുഖത്തെ പുഞ്ചിരിയും , ആരെയും അസൂയപ്പെടുത്തുന്ന മുഖ സൗന്ദര്യവും അങ്ങനെ എത്ര വർണിച്ചാലും മതിയാവാത്ത അവസ്ഥ ….

 

ആരുടെയും മനസ്സും ശരീരവും തളർത്തുന്ന അവളുടെ ആ നോട്ടം അത് കണ്ടതും ഒരു അപ്പൂപ്പൻ താടി കണക്കെ സ്വയം വായുവിൽ പറന്ന് നക്കുന്നത് പോലെയാണവന് തോന്നിയത് , ഏതോ മായിക ലോകത്ത് എത്തിയ അനുഭൂതി … കാണികളെല്ലാവരെയും പോലെ മത്സരക്കളത്തിലേയ്ക്ക് ചാടിക്കയറിയ അവന്റെ നേർക്കായിരുന്നു അവളുടെ നോട്ടം മുഴുവൻ ….

 

പെട്ടെന്ന് പ്രധാന വാതിലിലൂടെ പടയാളികൾ അകത്തേയ്ക്ക് വന്നു അവനെ പിടിച്ചു കെട്ടാനായി , അത് കണ്ടതും അവൾ വേഗം ഇരിപ്പിടത്തിൽ നിന്നെണീറ്റ് അവനെത്തന്നെ നോക്കി നിന്നു . പക്ഷെ നരസിംഹൻ അവളുടെ നോട്ടത്തിൽ സ്വയം മറന്നിരിക്കുകയാണ് തന്റെ നേർക്ക് പടയാളികൾ അടുക്കുന്നത് പോലുമറിയാതെ …..

 

പെട്ടെന്ന് …..

പെട്ടെന്നാണ് നരസിംഹനെ നോക്കി നിന്ന രാജകുമാരി ബോധം ക്ഷയിച്ച് കുഴഞ്ഞ് വീണത് … അതുകണ്ട് രാജാവും പടയാളികളും ഒരു ഞെട്ടലോടെ അങ്ങോട്ട് തിരിഞ്ഞു . നരസിംഹനാകട്ടെ ഹൃദയം സ്തംഭിച്ചത് പോലെ ചലനമറ്റ് നിന്നു പോയി , അവന്റെ അടുത്തേയ്ക്ക് വന്ന പടയാളികളും ശബ്ദ കോലാഹലങ്ങൾ കേട്ട് രാജാവിന്റെ അടുത്തേയ്ക്ക് ഓടി , ആരുടെയൊക്കെയോ കരച്ചിലുകൾ മുഴങ്ങുന്നു ഒപ്പം നിലവിളികളും , കാഴ്ചക്കാരും ആശയക്കുഴപ്പത്തിൽ അവിടേയ്ക്ക് തന്നെ നോക്കി … എന്താണ് സംഭവിക്കുന്നതെന്ന് ആർക്കുമറിയാത്ത അവസ്ഥ . എങ്ങും ഭീതി മാത്രം …..

 

 

Recent Stories

67 Comments

Add a Comment
 1. ജിത്ത്

  Super bro..
  ❤️❤️❤️
  നല്ല ഒഴുക്കുള്ള ആവശ്യത്തിന് മാത്രം ഡീറ്റെയിലിംഗ് ഉള്ള വായനക്കാരെ engage ചെയ്യുന്ന ശൈലി

  1. ഒത്തിരി സന്തോഷം bro 🤗🤗🤗
   സ്നേഹം മാത്രം 💖💖💖

 2. ജിത്ത്

  Super bro..
  ❤️❤️❤️

 3. സൂപ്പർ 🌹❤️❤️❤️

 4. എല്ലാ പാർട്ടുകളും ഒറ്റയടിക്ക് വായിച്ചു തീർത്തു. നന്നായിട്ടുണ്ട് ബ്രോ, അടുത്തതിനായി കാത്തിരിക്കുന്നു 💟

  1. ഒത്തിരി സന്തോഷം bro 😍😍😍
   സ്നേഹം മാത്രം
   ❤️❤️❤️

 5. NEXT PART ENNU VARUM PLZZZZ

  1. അടുത്ത ആഴ്ച അവസാനം ഉണ്ടാകും bro

   1. ആഹാ അപ്പോൾ അടുത്ത ആഴ്ച്ച 😋😋😋കാത്തിരിക്കുന്നു മുത്തുമണിയെ പറ്റിക്കരുത്

 6. Nannayittund bro.ella partum nalla reethiyil pokunnund.🥰🥰🥰🥰

  1. ഒത്തിരിയൊത്തിരി സന്തോഷം സഹോ 🤗🤗🤗
   സ്നേഹത്തോടെ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com