വൈഷ്ണവം 11 (മാലാഖയുടെ കാമുകൻ) 1238

Views : 74328

വൈഷ്ണവം 11

മാലാഖയുടെ കാമുകൻ

Previous Part

“അവനെ കണ്ടിട്ട്..? എന്താ ഉദ്ദേശം..?”

ഭദ്രയാണ് അത് ചോദിച്ചത്..

“മാപ്പ് പറയണം.. എല്ലാത്തിനും..”

വൈഷ്ണവി മെല്ലെ എഴുന്നേറ്റ് പുറത്തേക് നടന്നു..

ജോഷിനെ ഒന്ന് നോക്കി ഭദ്രയും അവളുടെ പുറകെ പോയി. അവൻ അവിടെത്തന്നെ ഇരുന്നു.

“നീ കാര്യമായിട്ടാണോ പറഞ്ഞത്..?”

ഭദ്ര വണ്ടി ഓടിക്കുന്നതിന്റെ ഇടയിൽ വൈഷ്ണവിയെ നോക്കി ചോദിച്ചു..

“മ്മ്മ് അതേടാ.. എല്ലാം ഒന്ന് പറഞ്ഞു മനസ്സിൽ നിന്നും ഇറക്കി വെക്കണം..”

“മാപ്പ് മാത്രം പറയാൻ ആണോ.”

വൈഷ്ണവി മറുപടി പറഞ്ഞില്ല.

“അവളെ കൊണ്ടുപോകുന്നുണ്ടോ..?”

ഭദ്ര വീണ്ടും ചോദിച്ചതിന് ഉത്തരം വൈഷ്ണവിക്ക് ഇല്ലായിരുന്നു.

“വേണ്ട.. ആദ്യം നീ ഒന്ന് പോയി കാണ്.. അതാ അതിന്റെ ഒരു ശരി. ഞാനും വരാം..”

ഭദ്ര തന്നെ അതിന് ഒരു തീരുമാനം ഉണ്ടാക്കി..

വൈഷ്ണവി വേറെ ഒന്നും പറഞ്ഞില്ല.. അവൾ ആലോചനയിൽ ആയിരുന്നു.

•••

“കുറച്ചു ദിവസം ഞാൻ ലീവ്‌ ആയിരിക്കും.. അനുശ്രീ എല്ലാം ഒന്ന് നോക്കണം.. ”

വൈഷ്ണവി ഫയലുകൾ ഒക്കെ ഒന്ന് ചെക്ക് ചെയ്ത് വേണ്ടതൊക്കെ സൈൻ ചെയ്ത് വെക്കുന്നതിനിടയിൽ അനുശ്രീയോട് പറഞ്ഞു..

“ഓക്കേ മാം.. എവിടെക്കാ..? ഇവിടെ ഫിക്സ് ചെയ്യാൻ കുറച്ചു കാര്യങ്ങൾ ഉണ്ടായിരുന്നു..”

അനുശ്രീ മറുപടി പറഞ്ഞു.

“എന്റെ ലൈഫ് തന്നെ ഒന്ന് ഫിക്സ് ചെയ്യാൻ ഉണ്ട് സ്വീറ്റ്ഹാർട്ട്‌.. പോട്ടെ..?”

അവൾ എഴുന്നേറ്റ് അനുശ്രീയുടെ കവിളിൽ ഒന്ന് നുള്ളി പുറത്തേക്ക് നടന്നു..

അനുശ്രീ പുഞ്ചിരിയോടെ അവൾ പോകുന്നത് നോക്കി നിന്നു.

വൈഷ്ണവി ചെന്ന് കാറിൽ കയറി..

അത് മെല്ലെ മുൻപോട്ട് വിട്ടു അവൾ..

മനസ് നിറയെ അവനെ കാണുന്ന കാര്യം ആയിരുന്നു..

Recent Stories

33 Comments

Add a Comment
  1. ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..

  2. COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..

    1. ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്

      1. PL, KK, PINNE IVDEM NOKKI KITTIYILLA

  3. വൈഷണവിയെ അവൻ എങ്ങനെ വിശ്വാസിക്കും

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com