kadhakal.com

novel short stories in malayalam kadhakal !

വിശപ്പ് [VAMPIRE] 128

വിശപ്പ് [ Author : VAMPIRE]

 

തീ കനലുകൾ എരിയുന്ന വയറിനെ തലോടി
കൊണ്ട് ഊട്ടുപുരയുടെ മുന്നിൽ കൂടെ
നടന്നുനീങ്ങുമ്പോഴും ആ കണ്ണുകളിൽ
ഒരു നേർത്ത പ്രതീക്ഷയുടെ തരംഗങ്ങൾ
പ്രവഹിക്കുന്നുണ്ടായിരുന്നു …..

പക്ഷേ അതു താഴിട്ടു പൂട്ടിയ ഊട്ടുപുരയുടെ ഇരുമ്പു വാതിലുകൾ കാണുന്ന നേരം വരെയേ ഉണ്ടായിരുന്നുള്ളൂ എന്ന് മാത്രം…

സരസ്വതി അമ്മയുടെ എരിയുന്ന
വയറിന് ശമനം നൽകാൻ ഒരിറ്റു അന്നം
പോലും ഇന്നും ആ ഊട്ടുപുരയിൽ നിന്നും
നിഷിദ്ധമാണെന്നോർത്തപ്പോൾ ആ തളർന്ന
കാലുകൾ നിശ്ചലമായിരുന്നു…

മഹാമാരിയെ ഭയന്ന് സാമൂഹിക അകലം പാലിച്ചു
തന്റെ ശ്രീകോവിലിൻ വാതിലുകൾ കൊട്ടി അടച്ചു
സെൽഫ് ക്വാറന്റയിൽ കഴിയുന്ന ഭഗവാനെ,
മനസ്സിൽ നൊന്തു വിളിച്ചു കൊണ്ട് കരഞ്ഞു
കലങ്ങിയ കണ്ണുകളാൽ ആ ‘അമ്മ നിസഹായായി ഒരു നിമിഷം സ്വയം മറന്ന് നോക്കി നിന്നു പോയി…

അപ്പോഴും ദിവസങ്ങളായി ക്ഷേത്ര കുളത്തിലെ
കലക്കു വെള്ളം മാത്രം നനഞ്ഞു നിറഞ്ഞയാ
അമ്മവയർ എരിയുന്ന വിശപ്പിൻ തീയിലുരുകി
വെന്തു തുടങ്ങിയിരുന്നു…

ഒരു വറ്റു പോലും ദിവസങ്ങളായി ആ
വയറ്റിലെത്താത്ത കാരണമാവാം അവരുടെ
എരിഞ്ഞു പുകയുന്ന വയറിൽ നിന്നും എന്തോ
ഉരുണ്ടു കയറി തൊണ്ടയിൽ കുരുക്കിട്ടു
വലിക്കുകയാണ്…..

അതൊരൽപ്പ നേരം കഴിഞ്ഞതും
ഒരു പുളിപ്പു രസമുള്ള മഞ്ഞ നിറമുള്ള നീരായി
വായിൽ നിന്നും പുറത്തേക്ക് കുതിച്ചു ചാടിയതും
ആ ‘അമ്മ’ അമ്പല നടയിൽ കുഴഞ്ഞു വീണതും
ഒരുമ്മിച്ചായിരുന്നു….

ആരെങ്കിലും കാണാൻ ആണെങ്കിൽ അവിടെയെങ്ങും ആരുംഇല്ലായിരുന്നു…. എന്തിനാ ലോക രക്ഷകനായ സർവ്വേശ്വരനായ ഭഗവാൻ പോലുമവിടെയാ നേരം ഇല്ലായിരുന്നു…

എല്ലാവരും കതകടച്ചു വീടുകളിലും മുറികളിലും
ഒതുങ്ങി ഇരിക്കുന്നു…. പക്ഷേ സരസ്വതി അമ്മ മാത്രം അടയ്ക്കാൻ വാതിലോ ഒതുങ്ങാൻ വീടോ ഇല്ലാതെ ഇങ്ങനെ അലഞ്ഞു നടക്കുന്നു……..

കാരണം വർഷങ്ങളായി ആ ‘അമ്മ’ അമ്പലത്തിലെ ആൽത്തറയിലായിരുന്നു അന്തിയുറങ്ങിരുന്നത്……..
അതു കാരണമാകാം ലോകത്തിന് മാരി
പിടിച്ചപ്പോളാ ആ ‘അമ്മ’ മാത്രം അവിടെ തനിച്ചായത്…….

വിശപ്പിന്റെ തീ കനലിൻ ചൂടു താങ്ങാനാവാതെ
ബോധമറ്റാ ആ ‘അമ്മ’ അവിടെ കിടന്നതെത്ര
മണിക്കൂറുകാളെന്നോർമ്മയില്ലായിരുന്നു.

പക്ഷേ അവരുണർന്നത് കാലിൽ
തൊട്ടു നനഞ്ഞാരു നനവു കാരണമായിരുന്നു…

കണ്ണു തുറന്നപ്പോൾ മുന്നിൽ കണ്ടതോ
അപ്പൂനേയും, അവൻ സരസ്വതിയമ്മയുടെ കാലു
നക്കി കൊണ്ടും തന്റെ കാലുകളാൽ അവരെ
തൊട്ടും മുക്കിയും മൂളിയും നേർത്ത സ്വരത്തിൽ
കുരച്ചും വിളിച്ചുണർത്താനുള്ള വെപ്രാളത്തിൽ
ആയിരുന്നു…..സരസ്വതി അമ്മ കണ്ണു തുറന്നതും
അവൻ അവരുടെ മാറോട് ചേർന്നു കിടന്ന് അൽപ്പ നേരം കൊഞ്ചാൻ തുടങ്ങി…. അവരവനെ തഴുകാനും തുടങ്ങിയിരുന്നു…..

അൽപം കഴിഞ്ഞപ്പോൾ അപ്പു എഴുന്നേറ്റ് പോയി എന്തോ കനമുള്ള ഒരു പൊതി സൂക്ഷിച്ചു മെല്ലെ ശ്രദ്ധയോടെ അവന്റെ കുഞ്ഞു വായേലൊതുക്കി സരസ്വതി അമ്മയുടെ മുന്നിൽ കൊണ്ടു വെച്ചു….. അതൊരു പൊതിച്ചോറായിരുന്നു….
ആരോ ഒരാൾ കനിവ് തോന്നി അപ്പുവിനു മുന്നിൽ വച്ചു നീട്ടിയ ഒരു പിടി പൊതിച്ചോറ്……

അവനത് സരസ്വതി അമ്മയുടെ മുന്നിൽ
കൊണ്ടു വച്ച് അവരെ നോക്കി വാലാട്ടി മൂളാൻ
തുടങ്ങി… അതു കണ്ടതും ആ അമ്മയുടെ
കണ്ണുകൾ നിറഞ്ഞൊഴുകി…….

അവശയായ അവരു മെല്ലെ എഴുന്നേറ്റിരുന്നാ പൊതിയിലോട്ട് മെല്ലെ നോക്കി…
ഒപ്പം അപ്പുവിനേയും, അവരുടെ നിറഞ്ഞ
കണ്ണുകൾ തുടച്ച്‌ ആ ‘അമ്മ’ ഒരു ഉരുള ചോറാ പൊതിയിൽ നിന്നും ഉരുട്ടിയെടുത്തു അപ്പുവിന്റെ വായിൽ വെച്ചു കൊടുത്തു, ഒപ്പം അവരുടെ വായിലും……

സരസ്വതിയമ്മയും അപ്പുവും ആ പൊതിച്ചോറ്
പങ്കിട്ടു തിന്നു വിശപ്പകറ്റിയപ്പോൾ അറിയാതെ
ആ ‘അമ്മ’ തന്റെ വയറിനെ ഒന്ന് അമർത്തി
ഞെക്കി പിടിച്ചു പോയി…..

വർഷങ്ങൾക്കു മുമ്പ് തന്നെ ഈ അമ്പലനടയിൽ ഇട്ടെറിഞ്ഞു പോയ മക്കളെ പേറി നടന്നൊരു വയറാണല്ലോ, ഇന്ന് വിശന്നെരിഞ്ഞപ്പോളൊരു നായകൊണ്ടു തന്ന ഒരു പിടി പൊതിച്ചോറു കൊണ്ട് സംതൃപ്തി നേടിയതെന്നോർത്ത് ആ
‘അമ്മ’ മിഴികൾ നിറയുമ്പോൾ അപ്പു അവരുടെ അരികിൽ നിന്നുകൊണ്ടാന്നും മനസിലാകാതെ വാലാട്ടി അവരുടെ നിറഞ്ഞ മിഴികളിലേക്കു നോക്കി നിൽക്കുവായിരുന്നു……

Views : 629

The Author

VAMPIRE

16 Comments

Add a Comment
 1. 👌👌
  Nyc one …

 2. നമ്മൾ പതിവായി കണ്ടിട്ടും ഇല്ലെന്ന് നടിക്കുന്ന ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ…..
  പക്ഷേ ഇവിടെ പങ്കുവെക്കുന്നത് പലപ്പോഴും
  അരമുറുക്കിയുടുക്കുന്ന അമ്മമാരാണ്!!

  1. പങ്കേട്ടാ, നമ്മുടെ തറവാട്ടില് ഞാൻ ഒരു കൊച്ചുകഥ ഇട്ടിട്ടുണ്ട്.. പങ്കേട്ടന്റെ ലൈൻ ആണൊന്നറിയില്ല, എന്നാലും വെറുതെ ഒന്ന് വായിച്ചു നോക്കിക്കോ…
   സംഭവം കുറച്ചേ ഉള്ളെങ്കിലും, കുറേനേരം കുത്തിയിരുന്ന് എഴുതീതാ….

   1. വായിച്ചു വാമ്പു.. ഇഷ്ടപ്പെട്ടു ….,
    അവഗണിക്കപ്പെടുന്നവരുടെ
    സ്വപ്നങ്ങൾ കഥയിലെങ്കിലും
    പൂവണിയുന്നു. വളരെ സന്തോഷം 🥰

 3. Superb story chetta…..🥰🥰🥰

  1. Thank you so much…

 4. തൃശ്ശൂർക്കാരൻ

  ❤️❤️❤️❤️❤️

  1. 💙💙💙💙💙

 5. Ippozhathe generation theerchayaayum vaayichirikkenda rachana…🔥🔥🔥

  1. ❤️❤️❤️

 6. സൂപ്പർ👌👌

  1. Thankyou, നീലാ

  1. ❤️❤️❤️

 7. നൈസ്….

  1. ❤️💙💚

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020