വിലക്കപ്പെട്ട പ്രണയം 8 [നിള] 325

Views : 28340

വിലക്കപ്പെട്ട പ്രണയം

(ഭാഗം 8)

 

Previous part : വിലക്കപ്പെട്ട പ്രണയം 7 [നിള]

 

തലകുമ്പിട്ടിരിക്കുന്ന കലികയ്ക്ക് ചുറ്റും തീവ്രമായ വെള്ളി പ്രകാശം പരക്കാൻ തുടങ്ങി.. അതിന്റെ തീക്ഷ്ണതയിലും താപത്തിലും അവൾ കണ്ണുകൾ ഇറുക്കിയടച്ചു..

 

കണ്ണുകളിൽ നിന്ന് കണ്ണുനീര് കിനിഞ്ഞിറങ്ങി..

 

ആ പ്രകാശത്തിന്റെ താപം അവൾക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു..

അതിന്റെ ഫലമെന്നവണ്ണം അവളിൽ കറുത്ത നിറത്തിലെ ശൽക്കങ്ങൾ തെളിഞ്ഞു വന്നു.. കണ്ണുകളിൽ വൈഡൂര്യ നിറം വ്യാപിച്ചു.. വായിൽ നിന്നും ഒരു സീൽക്കാരത്തോടെ അഗ്രം പിളർന്ന നാവ് പുറത്തേക്ക് വന്നു..

പതിയെ പതിയെ അവളിൽ മാറ്റങ്ങൾ സംഭവിച്ചു..

 

ചുറ്റും കാറ്റു വീശിയടിച്ചു.. അവൾക്ക് ചുറ്റും കരിയിലകൾ അടർന്ന് വീണു…

 

മനുഷ്യരൂപത്തിൽ നിന്നും നാഗരൂപത്തിലേക്ക് പൂർണമായും മാറിയതും അവൾ തളർന്നത് പോലെ കരിയിലകളുടെ മെത്തയിൽ കിടന്നു..

 

ശരീരത്തെ ചുട്ടു പൊള്ളിക്കുന്ന ആ പ്രകാശ വലയങ്ങൾ ആ നിമിഷം പോലും അവളിൽ നിന്ന് വിട്ടു മാറിയിരുന്നില്ല….

 

 

“കലിക,

നാഗലോകത്തിന്റെ ശിക്ഷയാണ് നിന്നെ തേടിയെത്തിയിരിക്കുന്നത്..

സൂര്യവൻഷിയുടെ ചതിയിൽ പെട്ട് പീഡനങ്ങൾ ഏറ്റു വാങ്ങിയതിനാൽ ശിക്ഷയിൽ നിനക്ക് ഇളവുകളുണ്ട്..

സിദ്ധായികയുടെ പുനർജ്ജന്മത്തിലുള്ള നിന്റെ നിയോഗം തുടങ്ങുന്നത് വരെ ഈ ബന്ധനം നിനക്കുണ്ടാവും..

അതിനു ശേഷം നാഗലോകത്തിലെ എല്ലാ ബന്ധങ്ങളും വിഛേദിച്ച് നിനക്ക് ഭൂമിയിൽ വസിക്കാവുന്നതാണ്…” അത്രയും ഏതോ ഗുഹയിൽ നിന്നെന്ന പോലെ കലികയുടെ കാതുകളിൽ മുഴങ്ങിക്കേട്ടു..

 

കലിക പതിയെ ഇഴഞ്ഞ് ശിവലിംഗത്തിന് സമീപത്തായി രൂപപ്പെട്ട ഒരു പൊത്തിൽ കയറി തളർന്നു കിടന്നു..

 

ഒരു കാത്തിരിപ്പിന് എന്നവണ്ണം അവളുടെ മിഴികൾ തിളങ്ങുന്നുണ്ടായിരുന്നു.. സിദ്ധായിക പുനർജ്ജനിച്ച് അവൾക്ക് വേണ്ടി വർത്തിക്കേണ്ട ആ നാളുകൾക്കായുള്ള കാത്തിരിപ്പ്..

 

അവൾ മനസ്സിൽ തൊട്ട് മഹാദേവന് നന്ദി പറഞ്ഞു.. പ്രണയത്തിന്റെ മൂർത്തിക്ക് അവരെ കൈ വിടാൻ കഴിയില്ലല്ലോ.. അതു പോലെ പ്രണയത്താൽ ചതിക്കപ്പെട്ടവളെ ശിക്ഷിക്കാനും..

Recent Stories

The Author

29 Comments

Add a Comment
 1. നിധീഷ്

  അല്ലെങ്കിലും വില്ലന്മാർ എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതുതന്നെ അവസ്ഥ… 😌😌😌(മിന്നൽ എഫക്ട്)ഹാ…ഓരോരോ കീഴ് വഴക്കങ്ങൾ ആവുമ്പോൾ അതിന്റെ മുറക്കല്ലേ നടക്കുള്ളു… ഏതായാലും കഥ നന്നായിട്ടുണ്ട്… ❤❤❤❤❤

  1. 😂😂😂😂😂
   നന്ദി ബ്രോ.. സ്നേഹം ❤🙏

 2. അമ്മൂ സൂപ്പെർ. കുറച്ച് തിരക്കിൽ ആയത്കൊണ്ടാ വായിക്കാൻ വൈകിയത്. അടിപൊളിയാണ് എന്ന് പറഞ്ഞു മടുത്തു. കുറച്ചേലും ബോർ ഒക്കെ ആക്കാം കേട്ടോ. രസം ഒട്ടും കുറഞ്ഞിട്ടില്ല. കാര്യങ്ങൾക്കു ക്ലാരിറ്റി ഉണ്ടാകുകയാണ് ഈ പാർട്ടിന്റെയും ഉദ്ദേശം എന്ന് മൾഞാൻ മനസിലാക്കുന്നു. എൻഡിങ് ന്റെ മണം അടിക്കുന്നുണ്ട്. ഒരു കിടിലൻ ക്ലൈമാക്സ്‌ പ്രതീക്ഷിക്കുന്നു. ഇത്‌ തീരുമ്പോ ഇതുപോലെ ഉള്ള കൂടുതൽ കഥകളും. Waiting… 🥰

  1. ഒത്തിരി നന്ദി വിക്കി ബ്രോ… അവസാനഭാഗങ്ങൾ ആയി.. 😁
   പിന്നെ അഭിപ്രായത്തിന് ഒത്തിരി സന്തോഷം… സ്നേഹം ❤🙏

 3. 🔥 📛

 4. 𝐓𝐞𝐞𝐭𝐨𝐭𝐚𝐥𝐥𝐫♀️

  അടിപൊളി💖💖💖 …..
  വേറെ ന്താ പറയാ 😬😬.. ആ waiting for next part 😁😁😁……
  അതേ പിന്നെ ഈ വക്ഷസ്സ് ന്താ തോൾ ആണോ🤔🤔🤔…

  1. വക്ഷസ്സ് എന്നുവച്ചാൽ മാറിടം, നെഞ്ച് എന്നൊക്കെയാണ് അർത്ഥം..

   അഭിപ്രായത്തിന് ഒത്തിരി നന്ദി.. സ്നേഹം ❤🙏

 5. വായിച്ച് കുറ്റം പറയാൻ ഒന്നും കിട്ടാത്തത് കൊണ്ട് ഒരുപാട്‌ സങ്കടമുണ്ട്…. At least ഒരു പേജിനെ തലകുത്തി എങ്കിലും ഇടാമായിരുന്നു.

  കലികയുടെ ജയിൽ ശിക്ഷയില്‍ ഇളവ് കിട്ടിയതിൽ സന്തോഷമുണ്ട്. നാഗലോകത്തിന്റെ നിയമങ്ങളിൽ – ബന്ധനങ്ങളിൽ – ശിക്ഷയില്‍ നിന്നൊക്കെ മോചിതയായ കലികയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ കഴിയും എന്നത് well deserved freedom ആണെന്നതിൽ സംശയമില്ല — വളരെ നല്ല ഭാവനയും എഴുത്തും ആയിരുന്നു.. അതൊക്കെ ഒത്തിരി ഇഷ്ടമായി.

  ഇശൽ എന്ന സിദ്ധായിക പാസ്റ്റ് എല്ലാം വില്യത്തിന്റെ മനസ് എന്ന വീഡിയോ player ഇല്‍ ഇശലിന്റെ കൈ എന്ന റിമോട്ടിൽ ഞെക്കി rewind ചെയ്ത്‌ ഇട്ടു കാണിച്ച് കൊടുത്തത് വളരെ നന്നായിരുന്നു – വില്യത്തിനൊപ്പം ഞാനും എല്ലാം കാണുന്നത്‌ പോലെ എനിക്ക് തോന്നി.

  ഇക്ബാലിനെ വരിഞ്ഞു മുറുക്കി കൊന്നു അയാൾ അര്‍ഹിക്കുന്ന ശിക്ഷ നല്‍കിയതും കേമമായി….

  ആഹിൽ വേദവ്യാസന്റെ പുനര്‍ജ്ജന്മം ആണെന്നത് ഒരു ട്വിസ്റ്റ് ആയിരുന്നു – തീരെ പ്രതീക്ഷിച്ചില്ല… എന്റെ മൂക്കില്‍ സൂചി കൊണ്ട്‌ കുത്തിയത് പോലെ ഞാൻ ഞെട്ടി. അയാൾ എത്രയും പെട്ടെന്ന് കലികയെ തട്ടിക്കൊണ്ടു പോയി വിവാഹം കഴിക്കട്ടെ.

  ഇശൽ – വില്യം സ്നേഹമൊക്കെ ഒരുപാട്‌ ഇഷ്ട്ടപ്പെട്ടു.

  ഏറെക്കുറെ എന്റെ എല്ലാ സംശയങ്ങള്‍ക്കുള്ള ഉത്തരങ്ങളും ഈ ഭാഗത്തില്‍ നിന്നും ലഭിച്ചു കഴിഞ്ഞു…

  വളരെ ഇന്ററസ്റ്റിങ്ങായി ആര്‍ത്തിയോടെ പരിസരം പോലും മറന്ന് മൊബൈലില്‍ ഈ കഥ വായിച്ചു കൊണ്ട്‌.. ലിഫ്റ്റിൽ കയറി third floor button ഞെക്കുന്നതിന് പകരം second floor button il ഞെക്കി.. Third ഫ്ലോറിൽ ഇറങ്ങേണ്ട ഞാൻ രണ്ടാമത്തെ ഫ്ലോറിൽ ഇറങ്ങി മറ്റാരുടെയോ door il എന്റെ താക്കോൽ കൊണ്ട്‌ കുത്തി തിരിച്ച് — വിവരമില്ലാത്ത door തുറക്കാന്‍ കൂട്ടാക്കാത്ത കൊണ്ട് ഞാൻ നോക്കിയപ്പോൾ എന്റെ ഫ്ലാറ്റിനെ മാറ്റി വേറൊരു ഫ്ലാറ്റിനെ ആരോ അവിടെ കൊണ്ട് വെച്ചിരിക്കുന്നു… എന്റെ ഫ്ലാറ്റിനെ കട്ടോണ്ട് പോയവനെ പ്രാകിയ ശേഷമാണ് ഞാൻ second ഫ്ലോറിൽ ആണെന്ന് മനസ്സിലായത്…

  എന്തായാലും കഥ ഒത്തിരി ഇഷ്ട്ടപ്പെട്ടു…. ഇനിയും നന്നായി എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിച്ചു കൊണ്ട്‌…

  സ്നേഹത്തോടെ ❤️❤️

  1. പൊന്ന് ബ്രോ… നമിച്ചു 😂😂😂🙏🙏🙏
   ഇതു പോലെ ഫോണിൽ നോക്കി അബദ്ധം എനിക്കും സംഭവിച്ചിട്ടുണ്ട്.. ഹോസ്റ്റലിൽ ഒക്കെ വച്ച്… എന്നാലും എന്റെ കഥ വായിച്ച് 🤭🤭🤭
   സത്യത്തിൽ ഈ പാർട്ട് കുറച്ചു അരസികമായി എന്ന് അഭിപ്രായം ഉണ്ട്.. 😌
   എന്തായാലും വായനയ്ക്കും അഭിപ്രായത്തിനും ഒത്തിരി സന്തോഷം.. സ്നേഹം ❤🙏

 6. ഇത് ഇപ്പൊ ആകെ കിളി പാറി…….

  Twist ആണല്ലോ മൊത്തം…… സൂര്യന്റെ പുനർജ്ജന്മം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല……

  ആഹിലിന്റെ കാര്യവും ഒരു സർപ്രൈസ് ആയിരുന്നു…….

  കഥ കൂടുതൽ കോംപ്ലിക്കേറ്റഡ് ആവുകയാണല്ലോ…… ശത്രുക്കൾ കൂടി വന്നു…….

  സത്യങ്ങൾ ഓരോന്നായ് പുറത്ത് വന്നു കൊണ്ടിരിക്കുന്നു…..

  വില്യമിനെ പോലെ ഞങ്ങൾക്കും അറിയണം സത്യങ്ങൾ….. അനുപല്ലവി എങ്ങനെ ഹരിയെ കണ്ടുവെന്ന്…….

  -ബല്ലാത്ത റൊമാൻസ്….. 😬😌

  അപ്പൊ അടുത്ത ഭാഗത്തിനായി വെയ്റ്റിംഗ്.. 😁

  സ്നേഹത്തോടെ സിദ്ധു ❤

  1. കിളി പാറിയെന്നോ 😂😂
   അനുപല്ലവിയെ കുറിച്ച് വൈകാതെ അറിയാം..
   എന്താ സേട്ടാ.. റോമാൻസ് കൂടി പോയോ.. 😬😂
   ഒത്തിരി നന്ദിയും സ്നേഹവും സിദ്ധു ❤🙏

 7. കൈലാസനാഥൻ

  നിള,
  കലിക ശിവലിംഗത്തിനരികിൽ തല കുമ്പിട്ടിരിക്കുമ്പോൾ ശക്തമായ വെള്ളിവെളിച്ചം ഉണ്ടാകുന്നതും അവൾക്കത് താങ്ങാൻ കഴിയാതാകുന്നതും നാഗരൂപത്തിലേയ്ക്ക് മാറി സിദ്ധയായിക പുനർജ്ജന്മനിയോഗം തുടങ്ങുന്നവരെ ഈ ബന്ധനം നിനക്കുണ്ടാകുമെന്ന അശരീരി കേൾക്കുന്നു. നല്ല ഭാവന

  കാർത്തികേയന്റെ മരണത്തിനാറാം നാൾ അവന്റെ അച്ഛൻ അനന്തപത്മനാഭനും അമ്മ സീതാലക്ഷ്മിയും ഇല്ലിശ്ശേരിയിൽ എത്തുന്നു അവർക്ക് ജോണിന്റേയും ഡെയ്സിയുടേയും മുഖം എത്ര ശ്രേഷ്ഠമായ ആവിഷ്കാരം. മാത്രമോ അവർക്ക് സിദ്ധായികയെ മുമ്പ് കണ്ടതായ ഓർമ്മ വരുന്നത് അവൻ കത്തിലൂടെ ഒരു പെൺകുട്ടിയെ ഇഷ്ടമാണെന്നും എന്നാൽ ആനന്ദവല്ലിയേയല്ല എന്നറിയിച്ചതും സുബ്രമണ്യസ്വാമിയിൽ നിന്നും സിദ്ധായികയാണെന്നറിയുന്നതും അവളുടെ ചിത്രം വരച്ചു വച്ചിരിക്കുന്നത് അവർ കാണുകയും ചെയ്യുന്നത്, എന്താ പറയുക എത്ര നിസാരമായി കൂട്ടിയിണക്കി പക്ഷേ അവതരണ രീതി മനോഹരം തന്നെ.

  സ്വാമിയുടെ നേതൃത്വത്തിലുള്ള അംബരീഷിന്റെ ചികിത്സയും പൂജയും ഫലം കണ്ടു തുടങ്ങിയെങ്കിലും മകളേയും മകനേയും ഇടയ്ക്ക് അന്വേഷിക്കുറുങ്കിലും ആരും സത്യം പറഞ്ഞില്ല. ആ ഭാഗത്ത് വേദവ്യാസന്റെ ഇടപെടൽ ഒക്കെ ഗംഭീരം തന്നെ.

  ആ വാർത്ത സുബ്രഹ്മണ്യസ്വാമിയെ അറിയിക്കുമ്പോൾ അദ്ദേഹം സൂര്യവം ഷിയുടെ മരണം ജ്‌ഞാന ദൃഷ്ടിയിൽ കണ്ട ഭീകരമായ അവസ്ഥ അവന് സഹോദരിയുടെ ശാപം ഫലിച്ചതായി മനസ്സിലാക്കാം. അതിഗംഭീരം

  സിദ്ധായികയുടെ പ്രതിഷ്ഠാ രൂപം കുളത്തിൽ നിന്ന് വീണ്ടെടുക്കാൻ ശിശ്വൻമാർ കുളത്തിൽ ചാടാൻ ശ്രമിക്കുമ്പോൾ കുളത്തിനും പ്രകൃതിക്കുമുണ്ടാകുന്ന മാറ്റം ഭയാനകത വിളിച്ചോതുന്നതും വിവരണം മനോഹരവും ആയിരുന്നു.

  കലികയെ രക്ഷപെടുത്തിയതു മുതൽ വേദവ്യാസനുണ്ടായ മാറ്റം സ്വാമിക്ക് കാര്യം മനസ്സിലായി അവനെ സമാധാനിപ്പിക്കുന്നതും സിദ്ധായികയ്ക്കും കാർത്തികേയനും ഒരു ജന്മം ഉണ്ടെങ്കിൽ അവനും കിട്ടുമോ എന്ന അവന്റെ ചോദ്യവും തന്റെ ബ്രഹ്മചര്യം മഹാദേവന് അർപ്പിക്കുന്നു എന്നൊക്കെ പറയുന്ന രംഗങ്ങൾ അതി മനോഹരമായിരുന്നു.

  ദിവസങ്ങൾ കടന്നുപോയി അംബരീഷിന്റെ അസുഖം കുറഞ്ഞുവെങ്കിലും സത്യങ്ങൾ അറിഞ്ഞാൽ കുടുമെങ്കിലും സുബ്രഹ്മണ്യസ്വാമി മനസ്സില്ലാമനസ്സോടെ സത്യമായ കാര്യങ്ങൾ അറിയിക്കുന്നു അതിൽ മനം നൊന്ത് അയാൾ മകളുടെ മുറിയിൽ അവളുടെ ഓർമ്മകളും പേറി ജീവനൊടുക്കുന്നു. ഗംഭീരാവതരണം.

  ഇറുക്കിയടച്ച കണ്ണുകൾ തുറന്ന് ഇശൽ ഒഴുകിയിറങ്ങിയ മിഴിനീർ പുറം കൈ കൊണ്ട് തുടച്ച് വില്യമിന്റെ മാറിൽ മുഖമമർത്താൻ വെമ്പൽ കൊണ്ടു. ഒരിക്കൽ തന്റെ പ്രിയതമന്റെ രക്തം കൊണ്ട് അഭിഷേകം ചെയ്ത ശില വേണ്ട എന്ന രീതിയിൽ മന്ത്രണം നടത്തിയത് പൊട്ടിച്ചിതറിച്ച് വായുവിൽ അലിയിച്ചു കളഞ്ഞ സീനും സിദ്ധായിക ആരാധന നഗ്രഹിക്കുന്നില്ല പ്രണയം മാത്രം ആഗ്രഹിക്കുന്നു. ആ രംഗങ്ങൾ അത്യുജ്‌ജ്വലമായിരുന്നു.

  വില്യമിന്റെ അടുത്തെത്തിച്ച ആ കരിനാഗം ഇശലിന്റെ മുൻപിൽ പ്രത്യക്ഷപ്പെട്ടു, എന്നിട്ടത് കലികയുടെ രൂപം പൂണ്ടു ഇശൽ അവളെ കെട്ടിപ്പിടിച്ചു. രണ്ടു പേരുടെ കണ്ണുകളിലും മിഴിനീരുണ്ടായി. സിദ്ധായിക ശാന്തശീലയെങ്കിൽ കലിക ക്ഷിപ്രകോപിയും. സൂര്യവംഷിയുടെ കാര്യത്തിൽ പിഴച്ചു അത് പുതിയ അദ്ധ്യായത്തിന്റെ തുടക്കം ആകാം ഇത് രണ്ടാം സൂചനയാണ് അപ്പോൾ വേദ വ്യാസന് സ്വന്തമാക്കാൻ സാദ്ധ്യത ഞാൻ കാണുന്നു. ഈ സീനുകളും അതിമനോഹരം തന്നെ.

  ഗാഡനിദ്രയിലായിരുന്ന ഇക്ബാലിനെ ഇശൽ സ്വർണ്ണ നാഗരൂപത്തിൽ ചെന്ന് വരിഞ്ഞു മുറുക്കുന്നതും ഉപ്പയേയും ഉമ്മയേയും കൊന്നതിന് പ്രതികാരം ചെയ്യുന്നത് അതിദാരുണമായി കൊല ചെയ്യുന്നതൊക്കെ അതി ഗംഭീരം തന്നെയായിരുന്നു.

  ഇശൽ ആഹിലിന്റെ അരികിൽ ചെന്ന് അവന്റെ നെറ്റിയിൽ പെരുവിരൽ കൊണ്ട് തലോടി വേദവ്യാസാ എന്ന് വിളിച്ച് അവന്റെ പൂർവ്വ ജന്മം ഓർമ്മിക്കുന്ന രംഗം ഒക്കെ മനോഹരം ആയിരുന്നു.

  മയങ്ങിക്കിടക്കുന്ന വില്യമിന്റെ അടുത്ത് വന്നിരുന്ന് ഇശൽ കൊതിയോടെ നോക്കിയതിന് ശേഷം ഉറക്കം എഴുനേൽക്കാതെ കിടക്കുന്ന വർഗ്ഗീസിന്റേയും റീനയുടേയും വീട്ടിലേയ്ക്ക് ജനലിലൂടെ നോക്കി കണ്ണുകളടച്ച് പ്രാർത്ഥിച്ച ശേഷം തിരികെ നടന്ന് വന്ന് മാണിക്യമെടുത്ത് ശില പൊടിച്ചലിയിച്ചതുപോലെ ശരീരത്തിലേയ്ക്ക് ചേർക്കാൻ നോക്കി പക്ഷേ സാധിച്ചില്ല. തിരികെയത് വച്ചു. നല്ല യവതരണം

  അവൾ വില്യമിനടുത്‌ചെന്ന് കണ്ണുകളിലും തലയിലുമെല്ലാം തഴുകിയവനെ ഇച്ചായാ എന്ന് കാതരയായി വിളിച്ചു. അവൻ മെല്ലെ എഴുന്നേറ്റു കണ്ണുകൾ തമ്മിൽ താലോലിച്ചു അവൾ കരഞ്ഞു. പിന്നീടവർ മന്ദമാരുതൻ പോലും കടക്കാനാവാത്തവിധം ആലിംഗനബദ്ധരായി. അതിമനോഹരമായ പ്രണയത്തിന്റെ ആവിഷ്കാരം.

  അപ്പോൾ വർഗ്ഗീസ് പുറത്ത് വന്ന് വിളിക്കുന്നതും വില്യം അവരോട് നുണ പറയുന്നതും റീന അവരെ ഊണ് കഴിക്കാൻ വിളിക്കുന്നതടക്കമുള്ള രംഗങ്ങൾ ഗംഭീരമായിരുന്നു.

  വില്യം ഇശലിനോട് തന്റെ പ്രണയം പ്രകടിപ്പിക്കുന്നതും സംഭാഷണ ശകലങ്ങളും ഒക്കെ അവളെ ലജ്‌ജാവതിയാകുന്നതും ചക്കായെവിടെയെന്നവൻ ചോദിക്കുന്നതും കലികക്കൊപ്പം ഉണ്ടെന്നവൾ പറയുന്നതുകമാക്കെ സുന്ദര നിമിഷങ്ങൾ തന്നെ.

  കലികയെപ്പറ്റി സങ്കടമുണ്ടെന്നവൻ പറയുന്നതും വ്യാസന്റെ പുനർജ്ജന്മം
  ആഹിൽ ആണെന്നറിയുമ്പോൾ ഉള്ള അത്ഭുതവും ഉമ്മ പറഞ്ഞ കാര്യം ഒക്കെ അവൻ ഓർമ്മിപ്പിക്കുന്നത് വായനക്കാരും അത്ഭുതപ്പെടും എന്നതിൽ സംശയം വേണ്ട, കാരണം ആഹിലിനെ പുകമറയിൽ നിർത്തിയിരിക്കുവായിരുന്നല്ലോ!

  കപ്പുകൾ തമ്മിൽ ചുംബിച്ചു മറ്റേതോ വികാരം പ്രണയത്തിനുമപ്പുറം അവൾക്കുണ്ടായി ആരംഗങ്ങളും അവനും വികാരവിവശനാക്കുന്നതും സ്വീറ്റ് അംല എന്നൊക്കെപ്പറഞ്ഞ്
  ചുംബിച്ച് കിടക്കയിലേക്ക് മറിഞ്ഞ് ചിത്രകാരനായി മാറി. മാസ്മരികമായ
  പ്രണയ ചേഷ്ടാവിവരണം

  ആഹിൽ ത്തെട്ടിയുണർന്ന് പൂർവ്വ ജന്മം ഓർക്കുന്നതും ഇശലിനെ വിവാഹം അവന്റെ ഉപ്പാ ആലോചിക്കുന്നതും വളയിടലിന് മനപ്പൂർവ്വം പോകാതിരുന്നതും ഓർക്കുന്നു. മാളിയേക്കലിൽ പാമ്പ് കയറി തിൻപ്രകാരം ഒരു വ്യാമയുമായി അവിടെ ഉപ്പയുടെ കൂടെ പോകുന്നതും കരിനാഗം സ്ത്രീയായി മാറിയപ്പോൾ അവനുണ്ടായവേദനയും നമുക്കൊന്നും വേണ്ട ഉപ്പാ എന്ന് പറഞ്ഞ് പോരുന്നതും ഒക്കെ ഓർമ്മയിൽ വന്നു. ഉള്ളിലെ ചോദ്യങ്ങൾക്ക് ഉത്തരം നീയായിരുന്നോ കലിക എന്നതൊക്കെ അനിർവചനീയം വായനാക്കാരന്റെ സംശയം അതിസമർത്ഥമായി ഇല്ലാതാക്കി.

  മനോഹര സ്വപ്നത്തിൽ നിന്നും ഉണർന്നത് പോലെ ഇശൽ കട്ടിലിലിരുന്നു. വില്യം കാപ്പിയുമായി വന്ന് ഇശൽ നമുക്കിവിട്ടുന്നു നാട്ടിൽ പോകാം ഇവിടെ നെഗറ്റീവ് വെബ് തോന്നുന്നു. നമ്മൾ പുനർജന്മം ആണ് നമുക്കറിയാത്തത് എങ്ങനെ അനുപല്ലവിക്കറിയാം അതും ബ്രഹ്മദത്തനറിയാത്ത കാര്യങ്ങൾ വരെ, അപ്പോൾ ഇടയിലാരോ ഉണ്ട് അത് സൂര്യവംഷിയുടെ പുനർജ്ജന്മം ഹരി നാരായണൻ പുതിയ കഥാപാത്രം രംഗത്ത്. ഈ ഭാഗം പല ചുരുളുകളും അഴിച്ചു സംശയങ്ങൾ തീർത്തിട്ടുണ്ട് ഇടയ്ക്ക് ഞാൻ ചൂണ്ടിക്കാട്ടിയിരുന്ന പല്ലവിയുടെ അറിവ് എങ്ങനെയെന്നതിന് സൂചനയായി പൂർണ്ണമായും അടുത്ത ഭാഗത്തറിയാം എന്ന് മനസ്സിലായി. പിഴവുകളില്ലാതെ ഓരോ ചുറ്റുമഴിച്ച് സംശയനിവാരണം നടത്തുന്ന രീതി അതി ഗംഭീരം തന്നെ.

  ഹരി നിന്റെ മാമന്റെ മകനല്ലേയെന്ന വില്യമിന്റെ ചോദ്യത്തിന് ഇശൽ കൊടുക്കുന്ന മറുപടി, മക്കളില്ലാതിരുന്ന മാമൻ എടുത്തു വളർത്തി അജ്മൽ എന്ന് പേരിട്ട് വളർത്തിയ മകനാണ് ഹരിനാരായണൻ. മാളിയേക്കലിൽ താമസിച്ചപ്പോഴെല്ലാം ഉമ്മയായിരുന്നു അവനെ നോക്കിയിരുന്നത്. പതിനാറ് വയസ്സിൽ അവൻ ആരും അറിയാതെ ആഭിചാരം ദത്തനിൽ നിന്നുമഭ്യസിച്ചു വലിയ മന്ത്രവാദിയായി മതം മാറി ഹരി നാരായണൻ എന്ന പേര് സ്വീകരിച്ചു.
  ഒരു ഹിന്ദു പെണ്ണിനെ വിവാഹം കഴിക്കാൻ മതം മാറി എന്ന് കള്ളം പ്രചരിപ്പിച്ചു. മാമനവനെ ഇഷ്ടമല്ലാതായി. എന്നാലും എന്റെ ഉമ്മായ്ക്ക് കാര്യമായിരുന്നവനെ, ഉമ്മായേക്കാണാൻ ഇടയ്ക്ക വൻ വരുമായിരുന്നു. സമർത്ഥമായ വിവരണം.

  ദുർമന്ത്രവാദത്തിലൂടെയവൻ മാളിയേക്കലിൽ മാണിക്യമുണ്ടെന്നും സൂര്യവംഷിയുടെ പുനർജ്ജന്മമാണെന്നും മനസ്സിലാക്കി.
  ദത്തൻ മാണിക്യം കൈക്കലാക്കി രക്ഷപെടാൻ ശ്രമിച്ച് ഇശലിന്റെ ബാപ്പാ അഷ്റഫിന്റെ മുമ്പിൽ പെടുന്നതും അവർ തമ്മിലുള്ള പിടിവലിക്കിടയിൽ ഇക്ബാൽ വാളിന് കുത്തിയതബദ്ധത്തിൽ അനുജന്റെ കൊലപാതകമായി പരിണമിച്ചതും ദത്തന്റെ തലയിൽ കെട്ടിവയ്ക്കുന്നതുമെല്ലാം അവൾ വില്യമിനെ തന്റെ ശക്തിയാൽ കാണിച്ചു കൊടുക്കുന്നതുമൊക്കെ മനോഹരമായിരുന്നു.

  ഇതിനിടയിൽ അഷ്റഫും ഭാര്യ റസിയയുമായുള്ള രംഗങ്ങൾ ഒക്കെ അതി മനോഹരമായിരുന്നു.

  ദത്തൻ രക്ഷപ്പെട്ടു ശങ്കരമംഗലത്തിനടുത്തുള്ള വെള്ളൂർ എന്ന സ്ഥലത്തെത്തി ഹരിയും അവിടെയെത്തിയിരുന്നു. അവിടെ വച്ചാണവൻ ഗുരുവിനേക്കാൾ വലിയ ദുർമന്ത്രവാദിയായി മാറിയത്. ഇടയ്ക്കിടെ അപ്പച്ചിയെ കാണാൻ ചെന്ന് അഷ്റഫ് മരിച്ചതിനേപ്പറ്റിയും ഇക്ബാലിന്റേയും അഹിലിന്റെ പിതാവ് റസാഖിന്റേയും തന്ത്രത്തിലാണ് മാമൻ കൊലചെയ്യപ്പെട്ടതെന്ന് വിശ്വസിപ്പിച്ചു. കൂടാതെ ഇശലിന്റെ മാണിക്യമണിഞ്ഞ അർദ്ധനാഗരൂപ ചിത്രവും കാണിച്ചു സിദ്ധായികയുടെ പുനർജ്ജന്മമാണെന്ന് ധരിപ്പിക്കുകയും ചെയ്തു. അവതരണം മനോഹരം

  വില്യമിന്റെ സംശയത്തിന് ശക്തിയില്ലാത്ത ഇശലിനെയല്ല അവനാവശ്യം ശക്തിയുള്ള സിദ്ധായികയെയാണ് അതിനാണ് കുതന്ത്രത്താലവൻ എന്നെയിവിടെയെത്തിച്ചത്. നാഗവിലക്ക് പൊട്ടിച്ചെറിഞ്ഞ് ഉമ്മാ മാണിക്യം കൈക്കലാക്കിയവളെ ഏല്പിച്ചതൊക്കെ മനോഹരാവിഷ്കാരം തന്നെ.

  ഹരി അനുപല്ലവിക്ക് കൊടുക്കിരുന്ന നിർദ്ദേശങ്ങൾ മറികടന്ന് ഇശലിനെ കൊല്ലാൻ നോക്കിയതിന് എന്ത് ശിക്ഷ വേണമെന്ന അവന്റെ ചോദ്യം പൂജയ്ക്കായി ഇരിക്കുന്ന പല്ലവിയിൽ നടുക്കം സൃഷ്ടിച്ചു. ഒരു പാട് ചുരുളുകൾ അഴിയപ്പെട്ടു ഇനിയുമുള്ളത് അടുത്ത ഭാഗത്ത് ശരിയാകും എന്ന് വിശ്വസിക്കുന്നു. ഗംഭീരാവതരണം തനതന്നെയാണീ ഭാഗവും.👌👌👌🌹🌹🌹

  1. ഇത്രയും വലിയ റിവ്യൂവിന് എന്ത്‌ മറുപടി തരണമെന്ന് അറിയില്ല.. തെറ്റുകൾ തിരുത്തുന്നതിനും നിർലോഭമായ പിന്തുണയ്ക്കും ഒത്തിരി നന്ദി സഹോ.. ഒരുപാട് സ്നേഹവും.. ❤❤🙏

 8. Ellam ippo clear aayi.
  Kadha polichu ❤️karthikeyante ammayude baagam vayikumbo oru vedhana thoni 💔athupole isal ntem villiyudem baagam nalla resam aayirunu🙈😌
  Waiting for next part ❤️❤️

  1. 😂😂😌😌
   വായനയ്ക്കും നല്ല അഭിപ്രായത്തിനും ഒത്തിരി നന്ദി.. ❤ സ്നേഹം 🙏

 9. Superb wtg 4 nxt part… ❤❤❤

  1. Thank you so much dear ❤🙏

 10. Kollam bro eniyum vegam aduthath idan pattatte♥️♥️

  1. ഉടനെ തരാൻ നോക്കാം ബ്രോ.. ഒത്തിരി നന്ദി.. സ്നേഹം ❤🙏

 11. 👌👌👌
  എന്നും നോക്കും ഈ കഥ വന്നോ എന്ന്
  ഈ പാർട്ടും നന്നായിട്ടുണ്ട്.❤️❤️❤️

  1. ഒത്തിരി നന്ദി.. നോക്കുമായിരുന്നു എന്ന് കേട്ടപ്പോൾ വലിയ സന്തോഷം.. സ്നേഹം ❤🙏

 12. ഇടയ്ക്ക് ചില കൺഫ്യൂഷൻസ് ഉണ്ടായി എങ്കിലും കണക്ട് ചെയ്യാൻ പറ്റി.. വായിച്ചു വന്നപ്പോൾ…ഇനി നടക്കാൻ പോകുന്ന കാര്യങ്ങൾ എന്ത് എന്നാണ് എന്റെ ചിന്ത അത് കൊണ്ട് … പഴയ കാര്യങ്ങൾ ഞാൻ ഓടിച്ചാണ് വായിച്ചത്…എന്നിട്ടും ഇഷ്ടപ്പെട്ടു.. കാരണം വരികൾ മനോഹരം 🤗🤗👍🏻👍🏻❤

  1. ഒത്തിരി നന്ദി.. മൂഡ് ഇല്ലാതിരുന്നപ്പോൾ എഴുതിയതൊക്കെയാണ്.. വായിച്ചു അഭിപ്രായം പറഞ്ഞതിൽ ഒത്തിരി നന്ദി.. സ്നേഹം ❤🙏

  1. Good flow

  2. അമ്മൂ സൂപ്പെർ. കുറച്ച് തിരക്കിൽ ആയത്കൊണ്ടാ വായിക്കാൻ വൈകിയത്. അടിപൊളിയാണ് എന്ന് പറഞ്ഞു മടുത്തു. കുറച്ചേലും ബോർ ഒക്കെ ആക്കാം കേട്ടോ. രസം ഒട്ടും കുറഞ്ഞിട്ടില്ല. കാര്യങ്ങൾക്കു ക്ലാരിറ്റി ഉണ്ടാകുകയാണ് ഈ പാർട്ടിന്റെയും ഉദ്ദേശം എന്ന് മൾഞാൻ മനസിലാക്കുന്നു. എൻഡിങ് ന്റെ മണം അടിക്കുന്നുണ്ട്. ഒരു കിടിലൻ ക്ലൈമാക്സ്‌ പ്രതീക്ഷിക്കുന്നു. ഇത്‌ തീരുമ്പോ ഇതുപോലെ ഉള്ള കൂടുതൽ കഥകളും. Waiting… 🥰

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com