വിലക്കപ്പെട്ട പ്രണയം 6 [നിള] 289

Views : 23243

തെറ്റുകൾ ക്ഷമിക്കണേ.. 🙏

വിലക്കപ്പെട്ട പ്രണയം

(ഭാഗം 6)

Previous part :വിലക്കപ്പെട്ട പ്രണയം 5 [നിള]

 

ശങ്കരമംഗലത്ത് ഒന്നാകെ കാറ്റുവീശി കാർമേഘം ഇരുണ്ടുകൂടിയ ആ വൈകുന്നേരം വർഗ്ഗീസിന്റെ വീടിന്റെ പിൻ വശത്ത് കലിക പ്രത്യക്ഷപ്പെട്ടു… ആ കരിനാഗം അതിന്റെ വണ്ണം നൂലിഴ വലുപ്പത്തിലാക്കി താക്കോൽ പഴുതിലൂടെ ഇഴഞ്ഞ് അടുക്കളയിലെത്തി… പതിയെ സ്ത്രീ രൂപം ധരിച്ച് ചുറ്റുമൊന്ന് വീക്ഷിച്ചു…

 

അവൾ വലത് കൈ നീട്ടി കണ്ണടച്ചതും അതിൽ കുറച്ചു ഭസ്മം വെളിവായി..

 

അടുപ്പിൽ അടച്ചിട്ടിരിക്കുന്ന പാൽപായസ പാത്രത്തിന്റെ അടപ്പ് മാറ്റി കൈയിലെ ഭസ്മം  നെഞ്ചോട് ചേർത്തു പ്രാർത്ഥിച്ചു… എന്നിട്ട് അതിനു മുകളിൽ വിതറി വീണ്ടും നാഗരൂപത്തിലേക്ക് മാറി..

 

നാര് പോലെ വണ്ണം കുറച്ച് പാത്രങ്ങൾ വയ്ക്കുന്ന സ്ലാബിൽ കയറി മറഞ്ഞിരുന്നു… 

 

“റിയ മോൾക്ക് ഒത്തിരി ഇഷ്ടമാ പാൽപായസം… സമയം നാല് ആയല്ലോ.. നാലര കഴിയുമ്പോൾ എത്തും.. ഞാൻ വില്ലിക്കുഞ്ഞിന് കുറച്ചു കൊണ്ട് കൊടുക്കട്ടെ… മോള് വന്നിട്ട് ഇവിടുന്ന് കുടിച്ചോളും…” റീന വർഗ്ഗീസിനോട് പറഞ്ഞുകൊണ്ട് അടുക്കളയിലേക്ക് വന്നു..

 

ഒരു തൂക്ക് പാത്രത്തിൽ കുറച്ചു പായസം കോരിയെടുത്ത് അവർ വില്യമിന്റെ വീട്ടിലേക്ക് നടന്നു..

 

കലികയുടെ മിഴികൾ ഒന്നു തിളങ്ങി..

 

തിരികെയെത്തിയ റീന രണ്ടു ഗ്ലാസിലായി വർഗ്ഗീസിനും അവർക്കും കോരിയെടുത്ത് മുറ്റത്തെ തിണ്ണയിൽ ചെന്നിരുന്ന് ഓരോ വിശേഷങ്ങളും പറഞ്ഞ് കുടിച്ചു തീർത്തു…

 

“ഇച്ചായാ. വല്ലാണ്ട് ഉറക്കം വരുന്ന പോലെ.. ഞാൻ ഒന്ന് കിടക്കട്ടെ.. മോള് വരുമ്പോ വിളിച്ചേക്ക്.. ” റീന കൊട്ടുവായയിട്ടുകൊണ്ട് പതിയെ എഴുന്നേറ്റ് മുറിയിലേക്ക് പോയി..

തലയാട്ടി ഇരുന്നെങ്കിലും രണ്ട് മൂന്ന് തവണ ഉറക്കം തൂങ്ങി ഞെട്ടിയുണർന്ന് ചുറ്റും നോക്കിയ വർഗ്ഗീസ് മുണ്ട് മുറുക്കിയുടുത്ത് വാതിൽ ചാരി വച്ച് ആടിയാടി കിടക്കയിലേക്ക് ചെന്നു വീണു..

Recent Stories

The Author

73 Comments

Add a Comment
 1. അറക്കളം പീലി

  പരീക്ഷ ഒക്കെ നന്നായി എഴുതിയോ?

  1. ഇന്നത്തോടെ കഴിഞ്ഞേ ഉള്ളൂ.. മനോഹരമായിരുന്നു.. 😌

 2. CA final student aano?

  1. അതേ.. 😁

   1. Engane sadhikkunnu final okke padikkumbam kadha ezhuthan.

   2. Hello… ബാക്കി ഇത് വരെ കിട്ടിയില്ല 🤔🤔🤔

    1. പരീക്ഷ.. പരീക്ഷ…. 😁

     1. Oh… Ok…. All the very best 👍🏻👍🏻🙏🏻🤗

     2. Thank you.. ❤🙏

 3. ഈ partum ഇതിന് മുൻപ് ഉള്ള partum ഞാൻ വായിച്ചിട്ട് ഇല്ല.. വായിച്ചാൽ സങ്കടം വരുമോ എന്നു കരുതി വായിക്കാൻ തോന്നിയിട്ട് ഇല്ല. Dear author happy ending akumo 🙄😯😯😪😪

  1. 😂😂😂😂

   സങ്കടം ഒന്നും ആവില്ല.. ചിലപ്പോൾ 5th പാർട്ടിൽ എന്നെ വെട്ടി കീറി അടുപ്പിൽ വയ്ക്കാൻ തോന്നും.. പക്ഷെ ഈ പാർട്ടിൽ അത് മാറും… 😁
   Anyway happy ending ആണ്.. 😊

   1. അങ്ങനെ ആണെകിൽ ok നാലാമത്തെ part വായിച്ചപ്പോൾ അവസാനം ഒരു വിമ്മിഷ്ട്ടം തോന്നി അതുകാരണം 5 part തുടക്കം വായിച്ചപ്പോൾ അത് അങ്ങനെ തന്നെ ആണ് എന്നു തോന്നി. അതുകാരണം 5 ബാക്കിയും 6 വായിച്ചിട്ട് ഇല്ല. Anyway i trust you ബാക്കി വായിച്ചു നോക്കട്ടെ 😌😌

    1. ഓക്കേ സഹോ.. ❤🙏

 4. Hello moloose …. Innu varuvo next part?

  1. എക്സാം ഉണ്ട് ബ്രോ അത് കഴിഞ്ഞു തരാം… ❤🙏

   1. ok… all the best for the exam…. entha padikkunne?

    1. CA

     Thank you.. 🙏

   2. All the vry bst ❤❤❤… Story ഞാൻ വായിക്കാട്ടോ… 😁

    1. Thank you…❤
     മതി.. പയ്യെ മതി… 😂

 5. അമ്മുസ്…..

  എങ്ങനെ എഴുതാൻ കഴിയുന്നു ഇതുപോലെ…… ഹോ.. ഒടുക്കത്തെ ഫീൽ…… സിദ്ധായിക…..

  ആനന്ദവല്ലി വല്ലാത്ത ഒരു സാധനം ആണല്ലോ…….

  കുറച്ചേ ഉണ്ടായിരുന്നു ഒള്ളുവെങ്കിലും സിദ്ധായുടെയും കാർത്തിയുടെയും പ്രണയം വളരെ മനോഹരവും നന്നായി ഫീൽ ചെയ്യിക്കാനും കഴിഞ്ഞു….

  എന്റെ മനസിലും ഇതുപോലെ ഒരു പുനർജ്ജന്മം base ഒരു സ്റ്റോറി ഉണ്ടായിരുന്നു പക്ഷേ എഴുതാൻ അറിയാത്തത് കൊണ്ട് അവിടെ നിൽക്കുന്നു…..

  എന്തായാലും ചതിയുടെ കഥ തുടങ്ങി…. മാധവനെയും ഉത്തരയെയും കൊന്നതാണെന്ന് ഉറപ്പ്…..

  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു…

  സ്നേഹത്തോടെ സിദ്ധു.. ❤❤

  1. സിദ്ധു…
   വായിച്ചതിൽ ഒത്തിരി സന്തോഷം…
   പിന്നെ പുനർജ്ജന്മം സ്റ്റോറിയെ അങ്ങനെ നിർത്താതെ എഴുതൂന്നേയ്…. മാധവൻ ഉത്തര.. ആനന്ദവല്ലി അങ്ങനെ എല്ലാം അടുത്ത ഭാഗത്തിൽ കൂടുതൽ വ്യക്തമാവും.. ഒത്തിരി നന്ദി ബ്രോ… സ്നേഹം…. ❤🙏

   1. അതിന്റെ ഒരു teaser ലിപിയിൽ ഇട്ടിരുന്നു…. ബാക്കി കിട്ടാത്തോണ്ട് അവിടെ കിടക്കുന്നു…

    1. അടിപൊളി…
     എഴുതാനുള്ള മൂഡ് വരുമ്പോൾ എഴുത് ബ്രോ… 🙏

 6. ആ അപ്പോ എനിക്കും exam ആണ് അതു കഴിഞ്ഞു മതി അപ്പൊ സൗകര്യം പോലെ പതുകെ ആസ്വദിച്ചു വായിക്കാം😁
  കഥ അടിപൊളി ആയി കാവിന്റെയും കുളത്തിന്റെയും ഭാഗം എനിക് വളരെ അതികം ഇഷ്ടപെട്ടു വായിക്കുമ്പോൾ ഉള്ളിൽ അതിന്റെ ഒകെ ഒരു ചിത്രം കാണാൻ പറ്റി കാർത്തികേയന്റെയും സിദ്ധാ
  യികയുടെയും സംഭാഷണങ്ങൾ വായിക്കാൻ നല്ല ഫീൽ ആയിരുന്നു അതിപ്പോൾ കഥയുടെ ഡീറ്റൈലേഷൻ ഈ ഭാഗങ്ങളിൽ ആയിരുന്നു അതു വളരെ നന്നായി വൃത്തിയായി സംശയങ്ങൾ ഒന്നും ഇല്ലാതെ തന്നെ എഴുതിയിട്ടുണ്ട്
  ഈ പാർട്ടും കുടുക്കി 🥰❤️
  പിന്നെ All the best for exam ❤️❤️

  1. സഹോയ്ക്ക് എന്ത്‌ എക്സാം ആണ്…? 😁
   വായിക്കുമ്പോൾ ഉള്ളിൽ ഒരു ചിത്രം തെളിഞ്ഞു വന്നു എന്ന് പറഞ്ഞപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു.. വാക്കുകൾക്ക് ഒത്തിരി നന്ദി. സ്നേഹം ❤🙏

   1. 1st sem exam, bsc 😑

    1. All the best… 🙏

   2. എന്നാണ് exam തിരുന്നേ

    1. എന്റെയാണോ..
     ആണേൽ 19 ന്…

     1. All the best ❤️

 7. ഈ പാർട്ടും നന്നായിട്ടുണ്ട്…. അടുത്ത പാർട്ട്‌ പരീക്ഷയൊക്കെകഴിഞ്ഞുമതി…. ഒന്നില്ലങ്കിൽ 4മരണങ്ങളെ(കൊലപാതകം എന്നും പറയാം )കുറിച്ച് എഴുതാൻ ഉള്ളതല്ലേ…. അപ്പൊ അശോകന് ക്ഷീണം പാടില്ല…😜😜😜

  1. Thank you ബ്രോ…. ❤
   അതേ അതേ ഒട്ടും ക്ഷീണം പാടില്ല.. 😂
   സ്നേഹം 🙏

   1. All the best ❤️

 8. ഒരു കാര്യം… വരുന്ന 13,15,17,19 എന്റെ പരീക്ഷകളാണ്..
  അടുത്ത ഭാഗം അതിന് മുന്നേ വേണോ… അതോ ഡിസംബർ 20നോ 21നോ ഒക്കെ മതിയോ.. 🙄

  1. അടുത്ത ഭാഗം ക്ലൈമാക്സ്‌ ആണോ? അല്ലെങ്കിൽ ഉടനെ വേണമെന്ന് ഇല്ല. വെറുതെ മനസമാധാനം കളയേണ്ടല്ലോ. 😐

   1. ആഹാ, സൂപ്പർ. ഇപ്പൊ കാര്യങ്ങൾക്കു ഒക്കെ ഒരു ക്ലാരിറ്റി ആയി. എഴുത്തിന്റെ ഭംഗി ഇതിലും പറയാതെ വയ്യ. ചില ഭാഗങ്ങൾ മുന്നിൽ കാണുമ്പോലെ ഇരുന്നു. അതും വിവരിച്ചിരിക്കുന്ന അതേ ഭംഗിയോടെ.

    സത്യം പറഞ്ഞാൽ കൂടുതലായിട്ട് എന്താ പറയേണ്ടത് എന്ന് അറിയില്ല. പറയാൻ ആണേൽ ഒരുപാട് സീനുകൾ എടുത്തെടുത്തു പറയേണ്ടി വരും. അതിനു മുതിരുന്നില്ല. അടുത്ത ഭാഗത്തിനായി അക്ഷമയോടെ കാത്തിരിക്കുന്നു.

    1. ഒത്തിരി സന്തോഷം ബ്രോ വാക്കുകളിൽ.. മുന്നിൽ കണ്ടു എന്നൊക്കെ പറയുമ്പോൾ മനസ് നിറയുന്ന പോലെയാണ്.. ഒത്തിരി നന്ദി.. സ്നേഹം ❤🙏

   2. ഏതായാലും എക്സാം കഴിഞ്ഞ് ഇടാം… വലിയ പാർട്ട് ആയിരിക്കും.. എക്സമിനു മുൻപ് എഴുതി തീരില്ല..

  2. എക്സാം കഴിഞ്ഞ് mind ഒക്കെ clear ആക്കിയ ശേഷം എഴുതിയാല്‍ നല്ലത് എന്നാണ് എന്റെ അഭിപ്രായം.

   1. അങ്ങനെ ചെയ്യാം എന്ന് വിചാരിക്കുന്നു..❤🙏

  3. സഞ്ജയ്‌ പരമേശ്വരൻ

   CA student aano

    1. സഞ്ജയ്‌ പരമേശ്വരൻ

     Adipoli…..😁😁😁…. Njaanum….. Exam date kettappo thonni

     1. ആഹാ 😁

 9. ഈയൊരു ഭാഗമാണ് ഈ കഥയുടെ ഏറ്റവും കാതലായ ഭാഗം. ഇതു നന്നായില്ലെങ്കിൽ കഥ മൊത്തത്തിൽ മോശമായേനെ. എന്നാൽ ഈ ഭാഗമാണ് ഇതുവരെ ഉള്ളതിൽ ഏറ്റവും നന്നായത്. ഇതുവരെ പലർക്കും ഉണ്ടായിരുന്ന ഒട്ടുമിക്ക സംശയങ്ങൾക്കും വിമർശനങ്ങൾക്കും ഈയൊരു ഭാഗം ഉത്തരം നൽകിക്കഴിഞ്ഞു. നിരൂപണത്തിന്റെ രാജാവും ചക്രവർത്തിയുമെല്ലാം അവരുടെ കത്തവ്യങ്ങൾ നിർവഹിച്ചു കഴിഞ്ഞതിനാൽ ഞാനതിനു മുതിരുന്നില്ല. ഒരുപാടിഷ്ടമായി ഇതിലെ ഫാന്റസിയും അതിലുപരി പ്രണയവും. അടുത്ത പാർട്ട് പെട്ടന്ന് തരണേ..കാത്തിരിക്കാൻ ക്ഷമയില്ല….

  1. ഒരുപാട് ഒരുപാട് സന്തോഷം സഹോ, ഈ ഭാഗം നന്നായി എന്ന് നിങ്ങളൊക്കെ പറയുമ്പോൾ മനസ് നിറയുകയാണ്…. നന്ദി സ്നേഹം.. ❤🙏

 10. Superb. Ee part othiri ishttappettu. Wtg 4 nxt part….

  1. Thank you so much… ❤🙏

 11. നാലാമത്തെ പാര്‍ട്ടിൽ ആനന്ദവല്ലിയുടെ ആ വാക്കുകളില്‍ അസത്യങ്ങൾ ഉള്ളതായി എനിക്ക് തോന്നുന്ന കാര്യം ഞാൻ പറഞ്ഞിരുന്നു… ഇപ്പൊ അത് തെളിഞ്ഞു😁

  നിങ്ങൾ എഴുതിയ എല്ലാ പാര്‍ട്ടും മികച്ചത് തന്നെ, അതെല്ലാം എനിക്ക് ഒരുപാട്‌ ഇഷ്ടവും ആണ്… പക്ഷേ സത്യം പറയുകയാണെങ്കില്‍ ഇതുവരെ വന്ന ഭാഗങ്ങളില്‍ നിന്നെല്ലാം ഈ പാര്‍ട്ട് ആണ് എനിക്ക് ഏറ്റവും കൂടുതൽ ഇഷ്ടപ്പെട്ടത്❤️

  കഴിഞ്ഞ ഏതോ ഭാഗത്തില്‍ വില്യം കണ്ട സ്വപ്നം — അവന്റെ സ്വപ്നത്തില്‍ വന്ന നാഗ കന്യകയിൽ നിന്നും ചന്ദനത്തിന്റെയും കര്‍പ്പൂരത്തിന്റെയും മണം ഉണ്ടായിരുന്നു. എന്നാല്‍ അനുപല്ലവി യുടെ ദേഹത്ത് നിന്നും വെറും ചന്ദനത്തിന്റെ മണം മാത്രമാണ് വന്നത്… അതൊക്കെ വായിച്ചത് തൊട്ടേ എന്റെ മനസില്‍ സംശയം തോന്നിയതാണ് — കഴിഞ്ഞ ജന്മഞ്ഞിലെ യഥാര്‍ത്ഥ കമിതാക്കൾ ഓര്‍ വിവാഹം കഴിഞ്ഞത് സിദ്ധായിക and കാര്‍ത്തികേയന്‍ തമ്മില്‍ ആയിരിക്കുമെന്ന്… എന്നാലും അത് വെറും സംശയം മാത്രമായിരുന്നു.

  എന്തുതന്നെയായാലും ശെരിക്കും നല്ലോരു ട്വിസ്റ്റ് ആയിരുന്നു അത്….

  സിദ്ധായിക കാര്‍ത്തികേയന്‍ പ്രണയ രംഗങ്ങൾ എല്ലാം വളരെ നന്നായിരുന്നു — ഹൃദയത്തിൽ സ്പര്‍ശിച്ച് സന്തോഷം നല്‍കുന്ന അനുഭവങ്ങൾ ആയിരുന്നു എല്ലാം – എത്ര മികച്ച എഴുത്ത്.

  പാവം, മാധവൻ ഉത്തര എന്നിവര്‍ക്ക് രണ്ട് ജന്മത്തിലും കുട്ടികൾ ഇല്ലാത്തത് വിഷമം തന്നെ.
  “നിനക്ക് ആ അനുഗ്രഹം അവര്‍ക്ക് കൊടുക്കാൻ കഴിയില്ലായിരുന്നോ…?” എന്ന കാര്‍ത്തികേയന്റെ ചോദ്യത്തിന് – –

  “ഇവിടുത്തെ സമ്പത്തിനും സമൃദ്ധിക്കും ഐശ്വര്യത്തിനും വേണ്ടി പ്രതിഷ്ഠിച്ചതാണ് എന്നെ.. പരിധികളും പരിമിതികളും വിലക്കുകളും ഒരുപാടുണ്ട്..” എന്ന ആ മറുപടി — ഒരു ആകര്‍ഷണീയമായ എഴുതിയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്….

  ഇങ്ങനെ ഓരോന്നും ഞാൻ എഴുതാന്‍ നിന്നാൽ, ഇത് കഥയേക്കാൾ വലിപ്പമുള്ള comment ആയിപ്പോകും.

  ഈ പാർട്ടിന്റെ തുടക്കം തൊട്ട് അവസാനം വരെ വളരെ മികച്ച രീതിയില്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. എത്ര നല്ല കഥ – എത്ര നല്ല വരികള്‍ – വളരെ മികച്ച അവതരണം. എല്ലാംകൊണ്ടും എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാര്‍ട്ട് ഇതുതന്നെയാണ്.

  ഇനിയും ഇതുപോലെ നന്നായി എഴുതാന്‍ കഴിയട്ടെ… ആശംസകൾ.

  സ്നേഹത്തോടെ Cyril ❤️♥️❤️

  1. കൈലാസനാഥൻ

   സിറിൾ ഭായി നിങ്ങളുടേയും നിളയുടേയും കഥകളിൽ നിരൂപണം നടത്തണമെങ്കിൽ നിങ്ങൾ എഴുതുന്നതിൽക്കൂടുതൽ എഴുതേണ്ടിവരും. നിളയുടെ ശൈലി പെട്ടെന്നൊന്നും പിടി തരുന്ന രീതിയല്ല. അതേ പോലെ പദപ്രയോഗങ്ങൾ പദവിന്യാസം പ്രണയ രംഗങ്ങളോ ഒരു രക്ഷയും ഇല്ലാത്തവനേയും പ്രണയിപ്പിക്കും.👍👍👍

   1. 😂😂

    നിങ്ങൾ പറഞ്ഞത് നിളയുടെ കാര്യത്തിൽ സത്യം തന്നെയാണ് bro….

    അനുപല്ലവിയും കാര്‍ത്തികേയനും കഴിഞ്ഞ ജന്മഞ്ഞിൽ കമിതാക്കൾ ആയിരുന്നു എന്ന് തോന്നിപ്പിച്ചിട്ട്… ദേ ഇപ്പൊ കഥയുടെ പോക്ക് കണ്ടോ 😇

    1. അത് പവി പറയുന്നതും അവൾ വരച്ച ചിത്രങ്ങളും ഒക്കെ കൊണ്ടല്ലേ… അല്ലാതെ സിദ്ധായികയും വില്യവും ആയിരുന്നു ജോഡികൾ എന്ന് സംശയിക്കാവുന്ന ഒരുപാട് ഏരിയകളും ഉണ്ട്.. 😁

     അങ്ങനെ ആണല്ലോ ബ്രോയ്ക്കും സംശയം തോന്നിയതും… 😌

   2. ഭാര്യ അവിടെ തന്നെയില്ലേ.. എത്ര വേണേലും പ്രേമിച്ചോ.. 😌

  2. വില്യം കണ്ട ആ സ്വപ്നത്തെ കുറിച്ച് അന്ന് എന്നോട് സംശയം പറഞ്ഞപ്പോൾ എനിക്ക് വലിയ അത്ഭുതം തോന്നിയിരുന്നില്ല.. അനുപല്ലവിയിൽ ചന്ദന ഗന്ധം മാത്രമേ ഉള്ളൂ എന്ന് എഴുതുമ്പോൾ ബ്രോയും കൈലു ബ്രോയും അത് കണ്ട് പിടിക്കും എന്നാണ് എന്റെ മനസ് പറഞ്ഞതും..
   എഴുത്ത് ഇഷ്ടമായെന്നു പറഞ്ഞതിൽ ഒത്തിരി സന്തോഷം തോന്നുന്നുണ്ട്.. കൈലു ബ്രോയുടെ കമന്റ് വായിച്ച് വയർ നിറഞ്ഞ എനിക്ക് ബ്രോയുടെ കമന്റ് അതിനു പിന്നാലെ ബോളിയും കൂട്ടി പാല്പായസം കഴിക്കുന്ന ഫീല് ആണ് തരുന്നത്.. ❤
   ഒത്തിരി നന്ദി.. സ്നേഹം ❤🙏

 12. ആഹാ അടിപൊളി💖💖💖💖💖….. ശരിക്കും പറഞ്ഞ നാഗകന്യക സീരിയൽ കണ്ട പോലെ😍😍😍……
  കഥയിലെ ഓരോ വരികളും പ്രത്യേകം എടുത്തു പറയണം എന്നുണ്ട് …. കാരണം അത്ര ക്വാളിറ്റി ഓരോ വരികൾക്കും ഉണ്ട്….

  **മാരുതനിലെ ചെമ്പകഗന്ധവും നിശയിലെ പാൽനിലാവും ചന്ദ്രബിംബത്തെ ഒന്നാകെ വിഴുങ്ങി ഓളം വെട്ടുന്ന കുളവും ലഹരിയായ നാളുകൾ മറ്റൊന്നിന്റെ തുടക്കം കൂടിയായിരുന്നു..***

  ഇതൊക്കെ എങ്ങനെയാ എഴുതുന്നത്‌😶😶… ഈ വരികൾ എനിക്ക് അത്രെയും ഇഷ്ടമായി😍😍…..💖💖💖💖

  ശരിക്കും ഈ കഥക്ക്⚡⚡ സിദ്ധായിക⚡⚡ എന്നു വേണമായിരുന്നു പേരിടാൻ😬😬😬…..അവരുടെ കണ്ടു മുട്ടലും പ്രണയവും എല്ലാം സൂപ്പർ ആയിരുന്നു……പിന്നെ ഒന്നും പറ്റിയില്ലേൽ പവിയെ നമ്മുടെ ചക്കിയെ വിട്ട് അങ് തീർത്തേക്ക്😬😬😬

  ബാക്കി കഥയെ കുറിച്ച് ഒന്നും പറയുന്നില്ല എല്ലാം അടിപൊളി ആയിട്ടുണ്ട്…

  അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു💖💖💖😍😍

  സ്നേഹത്തോടെ💖💖💖💖💖💖💖💖

  1. ഒത്തിരി സന്തോഷം തോന്നുന്നു സഹോ ഈ വാക്കുകൾ കേൾക്കാൻ… ❤ മനസ് നിറഞ്ഞു… പവിക്കുള്ള ചായയും വടയും അടുത്ത ഭാഗത്തിൽ… പിന്നെ ഇഷ്ടമായ വരി എടുത്തു പറഞ്ഞതിലും ഒത്തിരി നന്ദി… സ്നേഹം ❤🙏

 13. എന്റെ പൊന്ന് ബായി…. ഒന്നും പറയാൻ ഇല്ല… ഒരു രക്ഷയും ഇല്ല… പൊളിച്ചു..

  അടിപൊളി… 🙏🙏🙏🙏👍🏻👍🏻👍🏻👍🏻❤❤❤❤❤👍🏻👍🏻👍🏻👍🏻❤❤❤👍🏻👍🏻👍🏻

  1. ഒത്തിരി നന്ദി സഹോ… ❤ ഒരുപാട് സ്നേഹവും.. 🙏

 14. pathivu pole manoharam….

  1. Thank you so much.. ❤🙏

 15. കൈലാസനാഥൻ

  നിള,
  എന്റെ പ്രതീക്ഷകൾ, ചിന്തകൾ തെറ്റിയില്ല.
  കലിക വർഗ്ഗീസിന്റെ വീട്ടിൽ എത്തുന്നതും അകത്ത് കയറുന്നതും സ്ത്രീരൂപം കൈവരിക്കുന്നതും ഭസ്മം പാൽപ്പായസത്തിൽ കലർത്തി വില്യമിനേയും വർഗ്ഗീസിനേയും റീനയേയും മയക്കിക്കിടത്തി.
  കലിക വില്യമിനടുത്ത് ചെന്ന് ഈ ഉറക്കം സിദ്ധായികയുടെ ഉയർത്തെഴുന്നേൽപ്പിന് അനിവാര്യം അവളുടെ കടാക്ഷത്താൽ കാർത്തി കേയന് എല്ലാം ഓർമവരും. ഭാവനയുടെ കൈലാസ പർവ്വം തന്നെ കയറി.

  ഇതേ സമയം ഇശൽ കുളത്തിനടിയിൽ ബന്ധനമുക്തയായി അവിടെ നിന്ന് കിട്ടിയ നാഗകന്യകയുടെ വിഗ്രഹവുമായി ഈറനുടുത്ത സർവ്വാഭര വിഭൂഷിതയായി കയറി വരുന്ന സീൻ ഞാൻ ശരിക്കും കണ്ടു. ബ്രഹ്മദത്തൻ മകനെ ശകാരിക്കുന്നതും ജയൻ മാണിക്യപ്പെട്ടി തുറക്കുമ്പോൾ ചക്കി അതിൽ നിന്നും ഇറങ്ങിയതും കലികയുടെ അനുഗ്രഹത്താൽ മാണിക്യത്തെ ആ രൂപത്തിലാക്കിയതും ഇശൽ വളർത്തുന്നതാണെന്നും ഉള്ള വെളിപ്പെടുത്തൽ രോമാഞ്ചജനകം.

  കാർത്തികേയന്റെ ഇല്ലിശ്ശേരിമനയിലേക്കുള്ള ആഗമനവും ആനന്ദവല്ലിയുടെ കളികളും അവന്റെ വിദ്ധായികയുമായുള്ള പ്രണയ രംഗങ്ങളും ക്കൈ അവിസ്മരണിയമാക്കി. പ്രണയം വരയ്ക്കാൻ ബഹുമിടുക്കിയാല്ലോ അതിവിടെയും ഉത്തുംഗ ശ്യംഗങ്ങളിലെത്തിച്ചു.

  വില്യമിന്റെ സന്തത സഹചാരികളായ വർഗ്ഗീസും റീനയും ഇല്ലിശ്ശേരി മനയിലെ കാർത്തികേയന് വേണ്ടപ്പെട്ട മാധവനും ഉത്തര യുമാണെന്ന സത്യം അതാണ് അവർക്ക് ഇശലിനോടും വില്യമിനോടും തിരിച്ചും ഉള്ള സ്നേഹ ബന്ധത്തിന്റെ കാര്യങ്ങൾ. മുൻഭാഗങ്ങളിൽ പൂചിപ്പിച്ചു നിർത്തി ആളുകളെ രോഷാകുലരാക്കിയതിന്റെ ഓരോ ചുരുളുകളും അഴിക്കുന്നത് യാതൊരു പിഴവുവില്ലാതെ തന്നെ. നമിക്കുന്നു.

  അനുപല്ലവി ഇശലിനോട പറഞ്ഞതല്ല സത്യമെന്ന് ബോധ്യമാക്കി. ആനന്ദവല്ലിയാണ് മാധവനേയും ഉത്തരയേയും തീർത്തത്. അവളുടെ ദുഷ്പ്രവൃത്തിയിലൂടെ കാവ് അശുദ്ധമാക്കിയത് കണ്ടെന്ന കാരണത്താലും, അതേ പോലെ കാർത്തികേയനെതിരേ അപവാദം പറയുകയും ചെയ്യുന്നത് ഒക്കെ അതി ഗംഭീരാവതരണം.

  സത്യവാൻ സാവിത്രി പരാമർശം, സിദ്ധി നീയാണ് എന്റെ ഭ്രാന്ത്, “നീ തന്നെ ഭ്രാന്തും അഗദവും” ഉജ്‌ജ്വലമായ പ്രയോഗം. ഈ ഭാഗം കഴിഞ്ഞ ഭാഗത്ത് വിമർശനങ്ങളുടെ അസ്ത്രം തൊടുത്തവരുടെ വായടപ്പിച്ചു കളഞ്ഞേ പ്രകടനം . ഒരു വീഴ്ച പോലും ചൂണ്ടിക്കാണിക്കാനില്ല എന്നതാണ് എനിക്ക് സങ്കടം😂😂.

  നമിക്കുന്നു ദേവീ നിൻ തൃപ്പാദത്തിങ്കൽ എന്ന് പറയാൻ ഒരു മടിയുമില്ല. അഭിനന്ദനങ്ങൾ🙏👌👌👍👍💐💐💐❤️❤️❤️

  1. ഈ റിവ്യൂ കുറച്ചു നേരമായി വായിച്ചോണ്ടിരിക്കുകയാണ് ഞാൻ.. സത്യത്തിൽ എന്തെഴുതണം എന്നെനിക്ക് മനസിലാവുന്നില്ല.. ഇഷ്ടപ്പെട്ടന്നും ഗംഭീരമാണെന്നും ഒക്കെ കേൾക്കുമ്പോൾ വല്ലാത്ത നിർവൃതിയാണ്.. ഒന്നും പറയുന്നില്ല. ഒരായിരം സ്നേഹാദരങ്ങൾ… നന്ദി ❤🙏

 16. വായനക്കാരൻ

  കഥ കൊള്ളാം
  ഇനി കഥയിലേക്ക് വരാം,

  “എങ്കിൽ ഈ ജന്മവും കാർത്തികേയന്റെ മരണത്തിന് ഉത്തരവാദി ഞാൻ തന്നെയാകും”

  ഇതുപോലുള്ള വർത്താനം പറഞ്ഞിട്ടും
  ഒരു പെണ്ണിനെ കുളത്തിൽ എറിഞ്ഞു കൊല്ലാൻ നോക്കിയിട്ടും ഈ ബ്രഹ്മദത്തൻ എന്ത് നോക്കി നിക്കാണ്
  ഒന്നുങ്കിൽ അവൾക്കിട്ട് നന്നായി പൊട്ടിച്ചു ദൂരെ എവിടേലും കുടുംബ വീട്ടിലേക്ക് പറഞ്ഞയക്കും
  അല്ലേൽ പോലീസിൽ വിളിച്ചു കൊല്ലാൻ നോക്കിയ കാര്യം വിളിച്ചു പറയും

  ഇതിൽ പക്ഷെ ഇയാൾ ഫുൾ പറയുന്നത് അനുഭവിച്ചോ, ജയാ മോളേ പറഞ്ഞ് മനസ്സിലാക്ക് എന്നാണ്
  അല്ലാതെ അയാളായിട്ട് ഗുണമുള്ള ഒന്നും ചെയ്യുന്നില്ല
  ക്രൈം ഒരാൾ ചെയ്തത് കണ്ടിട്ടും ഇനിയും ചെയ്യും എന്ന് പറഞ്ഞത് കണ്ടിട്ടും അതിനെതിരെ പ്രവർത്തിക്കാത്ത ഇയാൾ എന്ത് മനുഷ്യനാണ്
  അപ്പൊ ഇയാളും അവരുടെ ഭാഗത്താണ് എന്ന് പറയേണ്ടിവരും

  കൊലപാതകം ചെയ്യാൻ ശ്രമിച്ച അനുപല്ലവിയോടും ജയനോടും അവസാനം ക്ഷമിക്കുന്ന എൻഡിങ് ആകില്ല കഥക്ക് എന്ന് കരുതുന്നു

  1. ബ്രഹ്മദത്തന് നടക്കാൻ പോകുന്നതിനെക്കുറിച്ച് നല്ല ബോധ്യം ഉണ്ട്.. അതു കൊണ്ടാണ് താങ്കൾ പറഞ്ഞത് പോലെ പോലീസിൽ ഏല്പിക്കാനോ ബന്ധുവീട്ടിൽ പറഞ്ഞു വിടാനോ ശ്രമിക്കാത്തത്.. അവളെ രക്ഷിക്കേണ്ടത് സിദ്ധായികയുടെ കയ്യിൽ നിന്നാണ്… അതിന് വല്ല നാഗബന്ധനവും ചെയ്ത് കവടിയും നിരത്തി ഇരിക്കലെ വഴിയുള്ളൂ.. ഇപ്പോഴത്തെ അവസ്ഥയിൽ അതും പോരാതെ വരും.. ആളൊരു സമന്ത്രവാദി ആണെന്നത് തന്നെയാണ് കാര്യം.. പിന്നെ ഇതൊരു ഫാന്റസി സ്റ്റോറി ആണ്… നടക്കുന്ന പല കാര്യങ്ങൾക്കും അങ്ങനുള്ള കണക്ഷൻസ് കാണും. പിന്നെ അവളെ പിടിച്ചു പോലീസിന്റെ കൈയിൽ ഏല്‍പ്പിച്ചാൽ കഥ അവിടെ തീരും.

   കഥ കൊള്ളാം എന്ന് പറഞ്ഞതിൽ നന്ദി.. സ്നേഹം ❤🙏

 17. Ee part adipolii❤️❤️

  1. ഒത്തിരി നന്ദി.. സ്നേഹം ❤🙏

 18. സിദ്ധായിക 🔥

  1. Thank you.. ❤🙏

 19. Super waiting for next part……….

  1. Thank you so much… ❤🙏

 20. എങ്ങനെ ഇത്ര മനോഹരമായി എഴുതാൻ സാധിക്കുന്നു.ഈ പാർട്ട് പൊളിച്ചു.
  നിങ്ങൾ വേറെ ലെവലാണ്. ഇതിൽ കൂടുതൽ ഒന്നും പറയാനില്ല 🔥🔥🔥

  1. ഒത്തിരി സന്തോഷം സഹോ.. ഒരുപാട് നന്ദി..സ്നേഹം ❤🙏

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com