വിലക്കപ്പെട്ട പ്രണയം 3 [നിള] 309

Views : 26424

വിലക്കപ്പെട്ട പ്രണയം

(ഭാഗം 3)

Previous part : വിലക്കപ്പെട്ട പ്രണയം 2 [നിള]

 

രാവിലെ എഴുന്നേറ്റത് മുതൽ കാത്തിരിക്കുകയാണ് ഞാൻ, ഇന്ന് റീനാമ്മയും വർഗ്ഗീസങ്കിളും വരുന്നുണ്ട്…

രാവിലെ എഴുന്നേറ്റപ്പോഴും ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോഴും ഒക്കെ അന്തരീക്ഷത്തിന് കുറച്ചു കൂടി അയവ് വന്നിരുന്നു..

ജോൺ സാറും സാം ചേട്ടനും എന്നെ നോക്കി ചിരിച്ചു…. സാം ചേട്ടൻ ഗുഡ് മോർണിംഗും പറഞ്ഞിരുന്നു.. പക്ഷെ അദ്ദേഹം മാത്രം പതിവ് പോലെ തുടർന്നു…

 

അന്ന് അടുക്കളയിൽ ഞാനും കൂടി.. അനീറ്റ ചേച്ചി സാം ചേട്ടന്റെ കൂടെ അവരുടെ ഓഫീസിൽ തന്നെയാണ് ജോലി ചെയ്യുന്നത്… അത് കൊണ്ട്  ഭക്ഷണം കഴിഞ്ഞ് അവർ പോയിരുന്നു.. ജോൺ സാറും പോയതോടെ അമ്മയും ഞാനും അദ്ദേഹവും മാത്രമായി.. പക്ഷെ പുള്ളി താഴേയ്ക്കൊന്നും ഇറങ്ങി വന്നില്ല.. മുറിയിലും ബാൽക്കണിയിലും ഒക്കെയായി ഇരിപ്പ് തുടർന്നു..

 

അമ്മയാണെൽ പണ്ട് അദ്ദേഹം കാണിച്ച കുസൃതികളും സൈക്കിളിൽ മഴയത്ത് പോയപ്പോൾ വീണതും അങ്ങനെ ഓരോന്നും പറഞ്ഞു തന്നു.. അമ്മയ്ക്ക് ആ മോനെ എത്ര മാത്രം ഇഷ്ടമാണെന്ന് വാക്കുകളിൽ നിന്ന് വ്യക്തമായിരുന്നു.. പക്ഷെ ഒരിക്കലും തരം തിരിവ് കാണിച്ചിരുന്നില്ല…

 

ഞാനും വെറുതെ ആലോചിച്ചു നോക്കി… എന്റെ ഉമ്മ ഉണ്ടായിരുന്നെങ്കിൽ ഇപ്പോ എന്തൊക്കെ പറഞ്ഞേനെ…

 

പണ്ട് സ്കൂളിൽ പോയപ്പോൾ കമ്മൽ കളഞ്ഞു പോയിട്ട്  വീട്ടിൽ വരാതെ പേടിച്ച് ഞാൻ അടുത്തുള്ള പൊന്തയിൽ ഒളിച്ചിരുന്നത്..  അടുത്തുള്ള വീട്ടിലെ ഇക്കാമാർ എന്നെ പിടിച്ചു വീട്ടിൽ ആക്കിയത്… ഉമ്മ ആദ്യം കെട്ടിപ്പിടിച്ചു കരഞ്ഞിട്ട് പിന്നെ കമ്പു വെട്ടി തല്ലിയത്…

അപ്പുറത്തെ വീട്ടിലെ ഊഞ്ഞാലിൽ ആടാൻ പോയി അതിൽ നിന്ന് വീണ് മുറിഞ്ഞത്..

ഓട്ട മത്സരത്തിന് ഒന്നാം സ്ഥാനം വാങ്ങിയത്… അത് വീട്ടിൽ വന്ന് പറഞ്ഞപ്പോൾ മൂത്താപ്പ തല്ലിയത്…. അങ്ങനെ എന്തൊക്കെ കാര്യങ്ങൾ ഉമ്മാക്ക് പറയാൻ ഉണ്ടായിരുന്നിരിക്കണം…

നെഞ്ച് വിങ്ങി കണ്ണ് നിറഞ്ഞു തുടങ്ങി.. 

 

ഒന്നും ശ്രദ്ധിക്കാതെ എന്തോ ഓർത്തെന്ന പോലെ കണ്ണു നിറച്ചു നിന്ന എന്നെ കണ്ടായിരിക്കണം അമ്മ തട്ടി വിളിച്ചു…

 

“എന്നതാ മോളെ…? എന്നാത്തിനാ കണ്ണ് നിറച്ചേ…?”

 

“ഉമ്മയെ ഓർമ വന്നു…” ഞാൻ കണ്ണുകൾ അമർത്തി തുടച്ചു..

 

“ഞാനും മോൾടെ ഉമ്മ തന്നെയാ…” എന്നെ ചേർത്തു പിടിച്ചു പറഞ്ഞു… എന്റെ കണ്ണ് വീണ്ടും വീണ്ടും നിറഞ്ഞു വന്നു..

 

ഞാൻ ആലോചിക്കുകയായിരുന്നു ഡെയ്‌സി അമ്മയുമായും റീനാമ്മയുമായും എനിക്ക് വലിയ അപരിചിതത്വം തോന്നുന്നില്ല.. ഒരുപാട് പഴക്കം ഉള്ള ബന്ധം പോലെ അവരോടൊത്ത് ഞാൻ ഇടപെടുന്നു… എന്നെ അവർ ചേർത്തു പിടിക്കുന്നു.. എവിടെയോ കണ്ടു മറന്നത് പോലെ തോന്നുന്നു.. അതുപോലെ വർഗ്ഗീസ് അങ്കിളിനെയും… !

Recent Stories

The Author

58 Comments

Add a Comment
 1. കഥ മുന്നോട്ട് പോകും തോറും ഇന്ട്രെസ്റ്റിംഗ് ആയി വരുവാണല്ലോ അമ്മുസേ.

  വിധി അവരെ ഒന്നിപ്പിച്ചു അതെ വിധി അവരെ എത്തേണ്ടേ ഇടത്ത് തന്നെ എത്തിക്കുന്നു……

  ചോദ്യങ്ങൾ ഒരുപാട്. ഇനിയൊന്തൊക്കെ സംഭവിക്കും ബാക്കി വായിക്കട്ടെ ❤❤

  1. സ്നേഹം സിദ്ധു ❤🙏

  1. ഹലോ.. 🙄

 2. ❤❤❤❤

 3. അടിപൊളി ആയിട്ടുണ്ട്💖💖💖💖

  1. ഒരുപാട് നന്ദി.. സ്നേഹം ❤🙏

 4. കഥ വലിയ രസം പിടിച്ചു വരുന്നുണ്ട് കേട്ടോ. പിന്നെ കഥ ഒന്നും ആയിട്ടില്ല എന്നാണെനിക്ക് തോന്നുന്നത്. അതുകൊണ്ട് കഥയെ കുറിച്ച് ഒന്നും ഞാൻ പറയുന്നില്ല.
  അവസാനം വരെ ഇതേ രീതിയിൽ തന്നെ പോകട്ടെ.

  1. ഒരുപാട് നന്ദി.. വരും ഭാഗങ്ങളിൽ വ്യക്തമാവും.. സ്നേഹം ❤🙏

 5. moonnu partsum innanu vayichathu …. valare nannayirikkunnu

  1. ഒരുപാട് നന്ദി.. ❤ സ്നേഹം 🙏

 6. മുസാഫിർ

  ഇന്ന് ഉണ്ടാകുമോ

  1. Chance കുറവാ… എന്തായാലും നാളെ രാവിലെ ഉറപ്പായും തരാം…

 7. ഇവിടെയുള്ള എല്ലാരും എങ്ങനെയാണ് അവരുടെ പ്രൊഫൈൽ DP ഇട്ടിരിക്കുന്നത്??

  അതെങ്ങനാ ഒന്നു പറഞ്ഞു തരുമോ ആരെങ്കിലും

  1. WordPress എന്നൊരു ആപ്പ് ഉണ്ട്.. Install ചെയ്യണം.. എന്നിട്ട് സൈറ്റിൽ കയറുന്ന ഈമെയിലിൽ അതിൽ ലോഗിൻ ചെയ്യണം… അവിടെ പ്രൊഫൈൽ പിക് ഇടാൻ ഓപ്ഷൻ ഉണ്ട്.. അതിൽ ഇടുമ്പോ automatic ആയി ഇതിൽ വന്നോളും..

   1. Thakns dear…. 🥰🤜🤛🏿

 8. ദാസൻ മാഷ്

  മനോഹരം 👍

  1. ഒത്തിരി നന്ദി… സ്നേഹം ❤🙏

 9. കൈലാസനാഥൻ

  നിള,
  ഈ ഭാഗവും മനോഹരം. വില്യമിന്റെ വീട്ടിലെത്തി പിറ്റേ ദിവസം ജോൺ മാളിയേക്കൽ തറവാടിന്റെ പരിസരത്ത് ചെന്ന് പല കാര്യങ്ങളും മനസ്സിലാക്കി വന്ന് ഇശലിനോട് കാര്യങ്ങൾ അന്വേഷിക്കുന്നത് ഒക്കെ സ്വഭാവിക കാര്യങ്ങൾ എങ്കിലും ആ അവതരണ മികവ് ശ്ലാഘനീയം തന്നെ.

  സത്യം പറയണോ വേണ്ടയോ എന്ന റിയയുടെ മനസ്സിലെ വടം വലി, യഥാർത്ഥ സംഭവങ്ങൾ പറഞ്ഞവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചതും ഒരു അപസർപ്പക കഥ കേട്ട പ്രതീതി ഏവരിലുമുണ്ടായെങ്കിലും സ്തബധരായതും ജോൺ ഒന്നും പ്രതികരിക്കാതിരുന്നതുമൊക്കെ
  നല്ല അവതരണ മികവ് പുലർത്തി.

  ഡെയ്സിയോട് ജോൺ തന്റെ കുറേക്കാലം മുമ്പ് സ്ഥിരമായിക്കണ്ടിരുന്ന സ്വപ്നത്തേപ്പറ്റിയും അതിൽ വില്യം ഒരു ഹിന്ദു യുവാവായി കുറിതൊട്ടിരുന്നതും ഒരു പെൺകുട്ടി കൂടെയുണ്ടായിരുന്നതും പാമ്പുകൾ അവരുടെ സാന്നിദ്ധ്യത്തിലുണ്ടായിരുന്നതും ഒക്കെ വിവരിച്ചത് ഒക്കെ അവൻ പ്രതികരിക്കാതിരുന്നെ ന്ത് എന്ന ചേദ്യത്തിന് ഉത്തമമായ മറുപടിയായിക്കാണുന്നു. പിഴവുകളില്ലാത്ത യുക്തിഭദ്രമായ എഴുത്ത്.

  അങ്ങനെ ഓരോ ചെറിയ കാര്യങ്ങളുടേയും പിഴവില്ലാത്ത അവതരണം അവരുടെ വിവാഹക്കാര്യം ജോൺ അവതരിപ്പിക്കുന്നതും വില്യമിന്റെ പ്രതികരണം റിയയുടെ അവസ്ഥ ഒക്കെ സുന്ദരം എന്നേ പറയാൻ പറ്റൂ.

  ജോണിന്റെ സഹോദരി ഇസബല്ലയുടെ സന്ദർശനവും അവരുടെ വെറുമാറ്റവും വില്യമിലുണ്ടാക്കിയ വൈകാരിക പ്രകടനം അവൾ എത്രമാത്രം അവന്റെയുളളിൽ കുടിയേറിത്തുടങ്ങിയെന്നതിനുദാഹരണം ഗംഭീരാവതരണം.

  വില്യമിന്റെ ഇസബെല്ലയോടുള്ള പ്രതികരണം ജോണിനേയും മറ്റുള്ളവരേയും ഒക്കെ സന്തോഷിപ്പിച്ചു. അന്ന് രാത്രി അവൻ കണ്ട സ്വപ്നം ചുവന്ന കല്ല് തലയിൽ ചൂടിയ സ്വർണ്ണനാഗം അവനെ ചുറ്റിവരിയുന്നതും സ്ത്രിയായി മാറുന്നതും ചുംബിക്കുന്നതും ഒക്കെ എത്ര മനോഹരമായ അവതരണം. വെളുപ്പിനേയവൻ ഇശലിന്റെ മുറിയിൽ ചെന്ന് ആ ചുവന്ന റ്റല്ല നോക്കി നിന്നപ്പോഴുള്ള ഭാവങ്ങൾ ഒക്കെ നേരിട്ട് കണ്ട പ്രതീതിയുണർത്തി.

  ഏഴില്ലം മനയിൽ അനുപല്ലവി ചിത്രത്തിൽ മേൽമുണ്ടു ധരിച്ച ചെറുപ്പക്കാരനെ പ്രതീക്ഷിച്ച് താലിയിൽ നോക്കിയിരിക്കുന്ന പെൺകുട്ടിയുടെ ചിത്രത്തിൽ നോക്കിയിരിക്കുന്നതും അവളിൽ ചന്ദനത്തിന്റേയും കർപ്പൂരത്തിന്റേയം ഗന്ധം വമിക്കുന്നു. അപാരമായ ഭാവന.

  വീട്ടിൽ ആരുമില്ലാത്ത അവസ്ഥയിൽ ഇശലിന് പനിയുണ്ടാക്കുന്നതും അവൻ അവളെ ആശുപത്രിയിൽ കൊണ്ട് പോകുന്ന വഴിയുള്ള രണ്ടാളുടേയും കണ്ണുകളുടെ ഭാവം ഒക്കെ വിവരിച്ചിരിക്കുന്നത് ഉള്ളിലെ പ്രണയത്തിന്റെ തുടക്കം എന്ന് പറയാം അവരണം സുന്ദരം. ആശുപത്രിയിൽ രണ്ട് മൂന്ന് സ്ത്രീകൾ അവളെ അപഹസിച്ചതും അവന്റെ നോട്ടവും ഭാവവും ഒക്കെ ആവിഷ്കരിച്ചിരിക്കുന്നത് അതിമനോഹരം.

  അവളേയും കൂടി പള്ളിയിൽ പോകുന്നതും ഒരു പുരോഹിതൻ ചെയ്യുന്നതു പോലുള്ള മനസ്സ് ചോദ്യവും അവൾ സമ്മതം പറയുന്നതും വിവാഹ കൂദാശയിലെ പ്രാർത്ഥന ചൊല്ലി കൊന്തമാല ഊരി താലിക്ക് സമമായി അവളുടെ കഴുത്തിൽ ഇടുന്നതും ഒക്കെ അതിഗംഭീരം എന്നല്ലാതെ മറ്റ് വാക്കുകളില്ല

  അത് വീട്ടിൽ വന്നവൾ പറയുമ്പോഴുള്ള അമ്മയുടേയും അനീറ്റയുടെയുമൊക്കെ അത്ഭുതം ഒക്കെ വിവരിച്ചിരിക്കുനത് എന്താ പറയേണ്ടത്. വില്യമിന്റെ കുടുംബത്തിന്റെ സ്നേഹം ഒക്കെ സ്വർഗ്ഗം പോലെ തന്നെ എന്ന അവളുടെ ചിന്ത ഒക്കെ കേമം തന്നെ. ഇതേസമയം ഏഴില്ലം മനയിൽ ഉണ്ടാവുന്ന പ്രകൃതിയുടെ മാറ്റവും ബ്രഹ്മദത്തൻ മകന് കാച്ചു മകളേപ്പറ്റി മുന്നറിയിപ്പ് കൊടുക്കുന്നത് ഒക്കെ
  രാൻ പോകുന്നതിന്റെ ചില സൂചനകൾ തന്നെ.

  വില്യമും ഇശലും താമസത്തിനായി ശങ്കരമംഗലത്തേക്ക് അവിടെ പല്ലവി എന്താണോ ന്നവർക്കായി കരുതി വച്ചിരിക്കുന്നത്? ഇനിയാണ് കഥയുടെ ആവേശ്വോജ്ജ്വലമായ സീനുകൾക്കായി കാത്തിരിക്കാം.
  അതിഗംഭീരമായ രചന പ്രശംസ ക്കുവാൻ വാക്കുകൾ എന്റെ പക്കലില്ല. നിശബ്ദ പ്രണയം പോലും അസാദ്ധ്യമായ രചനാ വൈഭവം കാണിച്ചിരിക്കുന്നു അപ്പോൾ കഥാകാരിയുടെ പ്രണയ തീവ്രത ഊഹിക്കാൻ പോലും പറ്റുന്നില്ല. സ്നേഹാദരങ്ങൾ🙏❤️❤️🌹🌹🌹

  1. ഒത്തിരി നന്ദി സഹോ..
   എപ്പോഴത്തെയും പോലെയുള്ള ദീർഘമായ റിവ്യൂവിനും പ്രചോദനത്തിനും.. ❤
   കഥയുടെ കാമ്പ് ഇനിയാണ്.. പിന്നെ പേരുപോലെ തന്നെ ഇതൊരു പ്രണയകഥയും..
   സ്നേഹം ❤🙏

 10. ഒരു പുതിയ ജീവിതത്തിന്റെ തുടക്കത്തിനായി ഇശലും വില്യമും അങ്ങ് ഇല്ലിശ്ശേരിയിലേക്ക്….. 💖💖💖💖💖

  1. ഒത്തിരി നന്ദി…
   ഒരു തുടക്കമാണ്.. അവരുടെ ജീവിതത്തിന്റെ… ഒപ്പം മറ്റു ചിലതിന്റെ ഒടുക്കവും…
   സ്നേഹം ❤🙏

 11. Nannayittund. Wtg 4 nxt part…

  1. Thank you so much… ❤🙏

 12. ആദിദേവ്

  അടിപൊളി ആയിട്ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. ഉടൻ പ്രതീക്ഷിക്കാമോ???💖💖💖

  1. ഒത്തിരി നന്ദി ബ്രോ.. അടുത്ത ഭാഗം രണ്ടു ദിവസം കഴിയും.. സ്നേഹം ❤🙏

 13. As usual your stories are great.

  1. Thank you so much ❤🙏

 14. Super…………

  1. Thank you so much ❤🙏

 15. വില്യത്തിന്റെ ഫാമിലിയെ എനിക്ക് ഒത്തിരി ഇഷ്ടമായി…

  ഇശൽ – വില്യം തമ്മില്‍ കൂടുതൽ സംസാരിക്കാതെയും അധികം പുറമെ പ്രകടിപ്പിക്കാതെയും തന്നെ അവരുടെ ഉള്ളിലുള്ള വൈകാരികമായും മാനസികമായും ആത്മീയമായും ഉള്ള സ്നേഹത്തെ നിള വരച്ചു കാട്ടിയതായാണ് എനിക്ക് അനുഭവപ്പെട്ടത്… എത്ര മികച്ച എഴുത്ത്!!

  സര്‍പ്പവും മാണിക്യക്കല്ലും വില്യം കണ്ട സ്വപ്നവും എല്ലാം കൂടിയായപ്പൊ എന്റെ മനസ്സ് എന്തെല്ലാമോ ഊഹിച്ചു കൂട്ടി…

  “മകളെ സൂക്ഷിക്കുക ജയാ, തലമുറകൾക്ക് മുൻപ് സംഭവിച്ചത് ആവര്‍ത്തനം ആവാന്‍ ഇട വരുത്തരുത്… അല്ലെങ്കിൽ കൊച്ചുമകൾ ആണെന്നുള്ളത് ഞാൻ മറന്നെന്നു വരും” എന്ന ബ്രഹ്മദത്തൻ ന്റെ താക്കീതും… ക്യാൻവാസിലേക്ക് നോക്കി ആധിപിടിച്ച് നെഞ്ചത്ത് കൈ വെക്കുന്നതും എല്ലാം കഥയ്ക്ക് suspense കൊണ്ടുവരുന്നത് situation ആയിരുന്നു…. നല്ല അവതരണം…

  അവസാനം ഇല്ലിശ്ശേരി മന യിലേക്ക് അവരുടെ യാത്ര കൂടി ആയപ്പോ വെരി thrilling ആയിരുന്നു.

  പിന്നേ മാര്‍ബിള്‍ ഒരു നല്ല ഹീറ്റ് conductor ആയതു കൊണ്ട് അത് ചുട്ടു പഴുക്കും എന്നതിൽ സംശയമുണ്ട്… ഒരുപാട്‌ enegy ഉണ്ടെങ്കിൽ മാത്രമേ അത് ചൂടാക്കുകയുള്ളു…. പെട്ടന്ന് ചൂടിനെ കടത്തി വിടുന്നത് കൊണ്ട് പെട്ടന്നു അതിലുള്ള ചൂട് കുറയുകയും ചെയ്യും എന്നാണ് എവിടെയോ വായിച്ചതായി ഓര്‍മ (maybe ഞാൻ പറഞ്ഞത് തെറ്റായിരിക്കാനും വലിയ സാധ്യതയുണ്ട്..)

  പിന്നേ കഥ വളരെ നന്നായിരുന്നു… നല്ല ഇന്ററസ്റ്റിങ് ആയിരുന്നു… ഒരുപാട് ഇഷ്ട്ടപ്പെട്ടു… അടുത്ത പാര്‍ട്ട് പെട്ടന്ന് വായിക്കാൻ വെപ്രാളം തോനുന്നു….

  സ്നേഹത്തോടെ പാവം വഴിപോക്കന്‍ ♥️♥️

  1. അടിപൊളി… പള്ളിയുടെ സീൻ എഴുതിയപ്പോൾ എന്റെ മുന്നിൽ വെട്ടുകാട് and വേളി ചർച്ച് ആണ് മുന്നിൽ വന്നത്.. രണ്ട് സ്ഥലത്തും ഞാൻ നട്ടുച്ചയ്ക്ക് ചെന്ന് കേറി കാല് പൊള്ളിയിട്ടുള്ളതാണ്.. അപ്പോൾ ആ ഓർമയ്ക്ക് അങ് എഴുതിയതാ.. So മാർബിൾ മാറ്റി വെറും ‘തറ’യായി ഞാൻ തിരുത്താം…😌
   തെറ്റ് തിരുത്തിയതിൽ ഒത്തിരി നന്ദി… ❤
   കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം… പിന്നെ ഈ “പാവം” എന്നത് കൊണ്ട് എന്താ ഉദ്ദേശിച്ചത്‌..🤭
   വാക്കുകളിൽ മനസ്സ് നിറഞ്ഞു.. ഒരുപാട് നന്ദി.. സ്നേഹം ❤🙏

   1. അതുപിന്നെ ചിലപ്പോഴൊക്കെ വഴിതെറ്റി ഇവിടെയൊക്കെ കറങ്ങി നടക്കുന്ന വെറുമൊരു പാവം മനുഷ്യന്‍ ആയതുകൊണ്ട് 😁.

    1. ഹ്മ്മ് ഹ്മ്മ് ഈ പാവം എന്ന് വീണ്ടും വീണ്ടും പറഞ്ഞു സ്ഥാപിക്കാൻ നോക്കുകയല്ലേ.. 😌

     1. ഈ ലോകത്ത് “ഒരു വഴിപോക്കന്‍” അതിലെ പോയി എന്നു ആരെങ്കിലും പറഞ്ഞാൽ.. എല്ലാവരും ആ വഴിപോക്കനെ സംശയ ദൃഷ്ടിയോടെ നോക്കും… ഒരു വിശ്വാസക്കുറവ് ഉണ്ടാവും..

      പക്ഷേ “ഒരു പാവം വഴിപോക്കന്‍” അതിലെ പോയി എന്നു പറഞ്ഞാൽ… ആരുടെയും മനസില്‍ ആ വഴിപോക്കനെ കുറിച്ച് ഒരു സംശയവും തോന്നില്ല… വിശ്വാസ കുറവും ഉണ്ടാവില്ല.

      Cyril’s “natural law of ചിന്താഗതി” 😀😀

     2. ഹ്മ്മ് ഹ്മ്.. ഈ പാവം എന്നും പറഞ്ഞു നടക്കുന്നതിനെ ആദ്യം സൂക്ഷിക്കണം.. 😂😂
      As per കഥയിലെ ഇസബെല്ലയുടെ തിയറി.. 😌

     3. അല്ലെങ്കിലും പാവങ്ങളെ കുറ്റം പറയുക എന്നതല്ല ഇസബെല്ല ചെയ്തു കൊണ്ടിരിക്കുന്നത് 😂

     4. ഈഷ്.. തേഞ്ഞു..😬
      എന്റെ ഐഡിയ ആയിപ്പോയി.. 😒

 16. ഇഷ്ട്ടായി

  1. ഒത്തിരി നന്ദി… സ്നേഹം ❤🙏

 17. അമ്മൂ, സൂപ്പർ. ഈ പാർട്ടിലും കഥ മൊത്തത്തിലും പ്രണയം ആണല്ലോ തുടിച്ചു നിൽക്കുന്നത്. ഒരാളുടെ മനസിലെ പ്രണയത്തെ എങ്ങനെയാണ് ഇത്ര നന്നായി വിവരിക്കുന്നത്. ഈ ഒരൊറ്റ കാര്യത്തിലാണ് എനിക്ക് അസൂയ. 😐 ഞാൻ എത്ര നോക്കിട്ടും നടക്കുന്നില്ല. എന്താണേലും വേണ്ടില്ല, കുറെ പ്രണയവും കൂടി ഉള്ള ഒരു കഥ ഞാൻ എഴുതും. ഈ കഥവായിക്കുമ്പോ എനിക്ക് ഞാൻ ഇന്നാളും പറഞ്ഞ ആ നാടൻ മാന്ത്രിക നോവൽ എഴുതാൻ തോന്നുവാ. കുറച്ച് ബോർ ആയാലും ശെരി. പിന്നെ അനുമാനങ്ങൾ പറയുന്നില്ല. സ്പോലിയർ ആയാലോ.

  എനി വേ വെയ്റ്റൊങ് ഫോർ നെക്സ്റ്റ്
  🥰

  1. കഥയുടെ പേരെ വിലക്കപ്പെട്ട പ്രണയം എന്നല്ലേ ബ്രോ.. 😌
   അസൂയയോ… 😂😂
   ബ്രോ എഴുതെന്നെയ്… 😌
   പിന്നെ അനുമാനങ്ങളുമായി മെയിലിലോട്ട് വായോ…
   ഒത്തിരി നന്ദി… സ്നേഹം ❤

 18. തൃശ്ശൂർക്കാരൻ 🖤

  ✨️❤🖤✨️ഇഷ്ടായി കാത്തിരിക്കുന്നു സ്നേഹത്തോടെ 😍,

  1. ഒരുപാട് നന്ദി.. ഈ കാത്തിരിക്കുന്നു എന്ന വാക്കാണ് എനിക്കായുള്ള പ്രചോദനവും.. സ്നേഹം ❤🙏

 19. മുസാഫിർ

  അപാരചിതന്റെ ഹാങ്ങോവറിലാണ് ഇത് വായിച്ചുതുടങ്ങിയതും. രണ്ടാംഭാഗത്തിന്റെ അവസാനം ഒന്ന് down ആയിപോയെങ്കിലും ഇതിൽ അത് പരിഹരിച്ചിട്ടുണ്ട്. എല്ലാ കഥാപാത്രങ്ങളെയും ഇഷ്ടപ്പെടാനും തുടങ്ങി. അനുപല്ലവി എന്തായാലും വില്ലിയെ line അടിക്കാൻ നോക്കും എന്ന് മനസിലായി. എല്ലാത്തിനും പൂർവജന്മമായി ബന്ധമുണ്ടാകുമല്ലോ. അവളുടെ സങ്കടംകാണുമ്പൊൾ ഉള്ള ചെക്കന്റെ reaction എല്ലാം കൊള്ളായിരുന്നു.❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  1. ഒത്തിരി നന്ദി സഹോ… വാക്കുകളിൽ ഒത്തിരി സന്തോഷം.. സ്നേഹം ❤🙏

 20. ബാക്കി ഭാഗം കണ്ടില്ലല്ലോ എന്ന് ചോദിച്ചു കമന്റ്‌ ഇടാം എന്ന് വിചാരിച്ചു നോക്കിയപ്പോൾ ദാ വന്നിരിക്കുന്നു.. 🤗🤗🤗
  മനോഹരം ആയ എഴുത്ത് തന്നെ ആണ്.. എനിക്ക് യാതൊരു ലാഗും ഇത് വരെ തോന്നിയിട്ടില്ല.. കഥയ്ക്ക് ആവശ്യം ആയ രീതിയിൽ ഉള്ള വിവരണം മാത്രം.. എങ്ങിനെ എഴുതണം എന്ന് വായനക്കാർ പറഞ്ഞു തരേണ്ട ഒരു എഴുത്തുകാരി ആണ് നിള എന്ന് എനിക്ക് തോന്നുന്നില്ല… 🤗🤗👍🏻👍🏻👍🏻.. ഇത് പോലെ നല്ല വരികളിൽ കൂടി ഞങ്ങളെ രസിപ്പിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  1. ഒത്തിരി നന്ദിയുണ്ട് ഈ വാക്കുകൾക്ക്… ❤ എങ്കിലും തെറ്റുകൾ സംഭവിക്കും.. അത് അറിയിക്കണം.. സ്നേഹം ❤🙏

 21. Oru kadha ezhuthan aagraham und pakshe set aavunnilla malayalam type cheyyan nokitu pattunilla pinne ezhuthu vechathu pokunnu vere app ezhuthi ivide paste cheyan patumo arenkilum onu paranju tharanam pls 🙏

  1. Pure writer app use cheyy bro and abc➡️ malayalam keyborad use cheyy nammude google keyboradil thanne…

   1. Thanks ❤️

  2. ഞാൻ മലയാളം എഴുതുന്നത് ‘Malayalam keyboard” by clusterDev എന്ന ഒരു ആപ്പ് ഉപയോഗിച്ച് ആണ്…
   പിന്നെ കഥ എഴുതുന്നത് ഫോണിൽ in build ആയി ഉള്ള notepad ൽ ആണ്… ചിലപ്പോൾ ഗൂഗിൾ docs യൂസ് ചെയ്യാറുണ്ട്…അവിടുന്ന് കോപ്പി പേസ്റ്റ് ചെയ്‌താൽ മതി

   1. Thank you ❤️❤️

 22. എഴുത്ത് നന്നായിട്ടുണ്ട്..

  Horror modil ulla kadha ano ith….
  Angane thonnunnu
  Anel ഒന്ന് parayane….

  Horror genre താൽപര്യമില്ല അതാ

  Sherikkum പറഞ്ഞാല് പേടിയാ….

  1. ഒത്തിരി നന്ദി.. ❤
   Horror അല്ല… ഐ മീൻ പ്രേതം ഇല്ല…
   പൂർവ്വ ജന്മം – പുനർജ്ജന്മം.. കാവ്… നാഗങ്ങൾ അങ്ങനെ ഒക്കെയുള്ള ഒരു നാടൻ ഫാന്റസി സ്റ്റോറി… പേടിക്കാനുള്ള വകുപ്പ് ഒന്നുമില്ല..
   സ്നേഹം 🙏

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com