ലിസയുടെ സ്വന്തം…!! 78

അടുപ്പിച്ചു 5 തവണ തെറ്റായ നമ്പർ അടിച്ചു കൊടുത്താൽ ബ്ലോക്കാകും…4 തവണ ഓരോ നമ്പറുകൾ മാറി മാറി നോക്കും..പിന്നെ അര മണിക്കൂർ വെയിറ്റ് ചെയ്യും…പിന്നെയും നോക്കും…ഏതാണ്ട് വെളുപ്പാൻ കാലം വരെ ഈ പരിപാടി തുടർന്നു..നോ രക്ഷ..

പിറ്റേ ദിവസം രാത്രി വരെ കാത്തിരിക്കേണ്ടി വന്നു,,ഫോൺ വീണ്ടും കയ്യിൽ കിട്ടാൻ..അന്നാണ് ഒരു കാര്യം ശ്രദ്ധിച്ചത് കുളിക്കാൻ കയറുമ്പോഴും ബാത്‌റൂമിൽ പോകുമ്പോഴും ഒക്കെ ഫോണും കൊണ്ടാണ് പോകുന്നത്….

വരട്ടെ.. നോക്കാം… ക്ഷമയോടെ ഞാൻ കാത്തിരുന്നു…അന്ന് രാത്രിയിൽ ഒട്ടും താത്പര്യമില്ലാഞ്ഞിട്ടും ഇച്ചായന് വഴങ്ങിക്കൊടുക്കുമ്പോഴും മനസിൽ ഫോൺ
എങ്ങനെ തുറക്കാം എന്നതായിരുന്നു ..

ഇച്ചായൻ ഉറക്കം പിടിച്ചു എന്നു കണ്ടതും കൈ നീട്ടി ഫോൺ എടുത്തു…ഏതു നമ്പർ അടിച്ചു നോക്കണം എന്നു കുറച്ചു നേരം ആലോചിച്ചു..
വെറുതേ ആനി എന്ന പേരിലെ നമ്പേഴ്‌സ് ഒന്നടിച്ചു കൊടുത്താലോ….ഒരു പരീക്ഷണം..Aani_11149

ഫോൺ എങ്ങനേലും തുറക്കണം എന്നാഗ്രഹമുണ്ടായിരുന്നെങ്കിലും ആ നമ്പർ ആവരുതേ എന്നു ഓരോ നമ്പർ അടിച്ചു കൊടുക്കുമ്പോഴും ഉള്ളിൽ ഞാൻ പ്രാർത്ഥിച്ചിരുന്നു….നെഞ്ചിടിപ്പോടെ അവസാനത്തെ 9 അടിച്ചു കൊടുത്തപ്പോഴേക്കും ഫോണിന്റെ ലോക്ക് അഴിഞ്ഞു…

സന്തോഷത്തിനു പകരം ഹൃദയത്തിൽ കാരമുള്ളിനാൽ വരയുന്ന ഒരു വേദന..
ഫോണിന്റെ ലോക്ക് പോലും അവളുടെ പേരിനെ സൂചിപ്പിക്കുന്ന നമ്പർ അടിച്ചു കൊടുക്കണമെങ്കിൽ ആ വ്യക്തി എന്റെ ഇച്ചായന് എത്ര പ്രിയപ്പെട്ടവൾ ആയിരുന്നിരിക്കണം എന്നാണ് ഞാൻ ചിന്തിച്ചത്..

എങ്കിലും പടപടാ മിടിക്കുന്ന ഹൃദയത്തോടെ ഞാൻ കാൾലിസ്റ്റ് നോക്കി വൈകുന്നേരം ആറുമണിക്കാണ് ആ നമ്പറിൽ നിന്നുള്ള ലാസ്റ്റ് കാൾ… ഏകദേശം ഒരു മണിക്കൂർ ദൈർഘ്യമു ണ്ടു ആ കാളിന്.. ഇച്ചായൻ ഇന്നൊരു ആറരയോടെ വീട്ടിലെത്തി ..അപ്പോൾ ജോലി കഴിഞ്ഞിറങ്ങി ഉടനെ തന്നെ എവിടെയോ ഇരുന്നു സംസാരിക്കുകയായിരുന്നിരിക്കാം…
ഓഫീസിൽ നിന്നും ഇവിടെത്താൻ അര മണിക്കൂർ..

പിന്നോട്ടു നോക്കിയപ്പോൾ എല്ലാ ദിവസവും ശരാശരി മൂന്നും നാലും 0 മണിക്കൂറുകൾ സംസാരിക്കുന്നുണ്ട്..എനിക്ക് കരച്ചിൽ വന്നു..

ഉറക്കത്തിൽ ഇച്ചായൻ ഒന്നു തിരിഞ്ഞു കിടന്നു..
ഞാൻ വേഗം ഫോൺ ദേഹത്തോട് ചേർത്തു വച്ചു..ഡിസ്‌പ്ലേ വെളിച്ചം കണ്ടാലോ..

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels kadhakal.com Pdf stories
%d bloggers like this: