രുധിരാഖ്യം-7 [ചെമ്പരത്തി] 345

Views : 26189

‍‍രുധിരാഖ്യം | rudhiraagyam- | Author : ചെമ്പരത്തി

[ Previous Part ]

 

 

വെളിച്ചം അണഞ്ഞതോടെ ചുറ്റുമുള്ള നേർത്ത വെളിച്ചവുമായി ഏഥന്റെ കണ്ണുകൾ പൊരുത്തപ്പെട്ടു. അതോടെ അവൻ കണ്ടു, പാറക്കല്ലുകൾ താണ്ടി കലമാൻ പാഞ്ഞു കൊണ്ടിരിക്കുന്നത് അത്യഗാധമായ ഒരു കൊക്കയുടെ നേർക്കാണ് എന്നുള്ളത്. ഒന്ന് നടുങ്ങിയ ഏഥൻ എന്റെ കാലുകൾ വലിച്ചൂരി എടുക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കത്രിക പൂട്ടിനുള്ളിൽ വീണപോലെ കാലുകൾ മുറുകിയിരുന്നു.

ഓരോ നിമിഷം ചെല്ലുന്തോറും അവന്റെ ഹൃദയമിടിപ്പ് കൂടിവന്നു.അതോടൊപ്പംതന്നെ മരണം കാത്തുവച്ചിരിക്കുന്ന കൊക്കയിലേക്കുള്ള ദൂരം കുറഞ്ഞും!!!

(തുടർന്ന് വായിക്കുക…….)

കുളത്തിനടുക്കൽ നിന്ന് തിരികെ വീട്ടിലേക്ക് എത്തിയ ഇന്ദുവിനെ കാത്ത് ഗിരീഷ് ഉമ്മറത്ത് തന്നെ നിൽപ്പുണ്ടായിരുന്നു.  സങ്കടങ്ങൾ ഒക്കെ മാറ്റിയെടുത്ത ഗൗരിയെ രേവതിയമ്മ അടുക്കളയിലേക്ക് കൂട്ടിക്കൊണ്ടു പോയിരുന്നു.കൂടെ നിന്നതോടെ അവളുടെ സങ്കടങ്ങൾ കുറെയൊക്കെ മാറി.

മുറ്റത്തുനിന്ന് ഉമ്മറപ്പടിയിലേക്ക് കാലെടുത്തുവയ്ക്കാൻ തുടങ്ങിയ ഇന്ദു എന്തോ ഓർത്ത് എന്നപോലെ തന്റെ കാൽ പിൻവലിച്ചു വിരൽനഖം കടിച്ചു എന്തോ  ആലോചിച്ചു കൊണ്ട് അവിടെത്തന്നെ നിന്നു.

“നീയെന്താ ഈ ഇരുട്ടത്ത് അവിടെത്തന്നെ നിൽക്കുന്നെ…?? ഇങ്ങോട്ട് കയറി വാ… എവിടെ പോയതായിരുന്നു നീയീ രാത്രി…??ഇഴജന്തുക്കൾ ഒക്കെ ഇറങ്ങി നടക്കുന്ന സമയമാണ് പറഞ്ഞാൽ കേൾക്കില്ല പെണ്ണ് ……..”

ഗിരീഷ് അല്പം മുഖം ചുളിച്ചു കൊണ്ട് അവളെ നോക്കി.

“അമ്മേം ഗൗരീം എവിടെ….? ”

അവൻ ചോദിച്ചതിനു മറുപടി പറഞ്ഞില്ലെങ്കിലും ഇത്തിരി പരുക്കനായി തന്നെ അവൾ തല വെട്ടിച്ചുകൊണ്ട് മറുചോദ്യം എറിഞ്ഞു.

” അടുക്കളയിൽ ഉണ്ട്….. ”

അവൾ ചോദിച്ചത് പോലെ തന്നേ പരുക്കനായി ഗിരീഷും മറുപടി നൽകിയതോടെ ഇന്ദു തന്റെ ഗൗരവം വിട്ട് ഒന്നവനെ പല്ലിളിച്ചുകാണിച്ചു.

“ഏട്ടനിങ് വന്നേ….”

ഉമ്മറപ്പടിയിൽ നിന്ന് പുറത്തേക്കിറങ്ങുന്ന  പടിയുടെ വിളുമ്പിൽ നിന്ന അവനെ ഇന്ദു വലിച്ചു മുറ്റത്തേക്കിറക്കി.

” എന്താടി നിനക്ക്….?? ”

അവളുടെ വലിയുടെ ശക്തിയിൽ ഒന്ന് മുന്നോട്ടേക്ക് ആഞ്ഞുപോയ ഗിരീഷ്, ഇന്ദുവിന്റെ കയ്യിൽ മുറുകെ പിടിച്ചു കൊണ്ട് നേരെ നിന്ന് അവളെ നോക്കി പല്ല് കടിച്ചു.

“ഞാൻ ഒരിടം വരെ പോകുവാ…. അമ്മയോടും ഗൗരിയോടും എന്താണെന്നുവെച്ചാൽ പറഞ്ഞേരേ….”

Recent Stories

41 Comments

Add a Comment
  1. ❤️❤️❤️❤️

  2. ♥️♥️♥️♥️♥️♥️

  3. ലക്ഷമി

    ❤❤❤

  4. Bro kaappi pootha vaziyil I can’t read what is the password .i don’t no how to login.

    1. മാൻ കാപ്പി പൂത്ത വഴിയേ യുടെ രണ്ടാം ഭാഗത്തിന്റെ കമന്റ്‌ സെക്ഷന്റെ അവസാന ഭാഗം നോക്കുക. അവിടെ ആരോ കൃത്യമായി പറഞ്ഞിട്ടുണ്ട്…. ദയവായി നോക്കുമല്ലോ….😊😊

  5. Kaapi pootha vazhi enthaane vaayikan pattathe password engane kittunne?

    1. മാൻ കാപ്പി പൂത്ത വഴിയേ യുടെ രണ്ടാം ഭാഗത്തിന്റെ കമന്റ്‌ സെക്ഷന്റെ അവസാന ഭാഗം നോക്കുക. അവിടെ ആരോ കൃത്യമായി പറഞ്ഞിട്ടുണ്ട്…. ദയവായി നോക്കുമല്ലോ…. 😊😊😊

  6. Super

    1. സൂപ്പർ ഈ പാർട്ടും ഗംഭീരം

    2. സ്നേഹം മാൻ 😊😊😍😍😍❤❤

  7. Super 👍👍👍

  8. സൂപ്പർ .ഒരുപാട് നന്നായിരുന്നു..💕💕💕💕

    1. സ്നേഹം ദേവാ.. 😊😊😊😍😍❤❤

  9. ബാക്കി അപ്പുറത്ത് വായിച്ചിരുന്നു😎. ഈ കലമാ൯ എഥനെ എങ്ങനെ അറിയാ൦. അത് അങ്ങോട്ട് പിടി പോര.

    1. അത് ഏതാ സൈറ്റ് എന്ന് പറയാമോ ബ്രോ?????

      1. സൂര്യൻ

        അന്നിട്ട് വേണ൦ എന്നെ ഓടിക്കാൻ. Page
        ലു൦ Like ലും ഉണ്ട്. ശരിക്ക് പറയരുത് എന്ന്. ഇവിടെ വായിക്കുന്നത comfort

      2. ദേവാ….കാപ്പി പൂത്ത വഴിയേ യുടെ രണ്ടാം ഭാഗത്തിന്റെ കമന്റ്‌ സെക്ഷൻ നോക്കൂ… പിടികിട്ടും… 😊😊😊

  10. Nice twist – exciting, but not thrilling as as the earlier version (may be due to substantial reduction in horror events :))

    waiting for the next part.

    1. ശരിയാണ്…… ഞാൻ ഫുൾ ഹൊറർ മൂഡിൽ നിന്നും കുറച്ചു മാറ്റം വരുത്തി ഫാന്റസിയിലേക്ക് ശ്രദ്ധ വച്ചതാണ്. ഫുൾ ഹൊറർ ആകുമ്പോൾ പലർക്കും വല്ലാതെ ബുദ്ദിമുട്ട് ഉണ്ടാക്കുന്നതായി പേർസണൽ ആയി അറിയാൻ കഴിഞ്ഞു. അത് കൊണ്ട് തന്നെയാണ് ഇങ്ങനെ ഒരു മാറ്റം വരുത്തിയത്… മനസിലാക്കുമെന്ന് വിശ്വസിക്കുന്നു…

      വായിക്കാനും മനസ്സിൽ കണ്ടത് കുറിച്ചിടാനും ചെലവഴിച്ച സമയത്തിനു ഒരായിരം ഹൃദയം നിറഞ്ഞ സ്നേഹം ❤❤❤❤❤🌺🌺🌺🌺🌺🌺🌺🌺

      1. കഥ അതിന്റെ രീതിയിൽ പോയലെ എറിക്കു.മറ്റുളളവരുടെ ഇഷ്ടം നോക്കി കഥ എഴുത്താ൯ നോക്കിയാൽ എല്ലാം കഥയുടെയും ക്ലൈമാക്സ് ഒരു പോലെ ആക്കില്ലെ

        1. ഏയ്‌ അത് കൊണ്ടല്ല മാൻ….. ഞാനും അത് ഒന്ന് രണ്ട് പാർട്ടുകൾ കഴിഞ്ഞപ്പോൾ ആലോചിച്ചിരുന്നു. ഹൊറർ മിക്കവരും എഴുതുന്നതല്ലേ…. അപ്പൊ ഒന്ന് മാറ്റിപ്പിടിക്കാൻ ശ്രമിക്കുന്നു…. 😊😊😊

          1. സൂര്യൻ

            ഇത് ഇപ്പോൾ കുഴപ്പം ഇല്ലാതെ പോക്കുകയാണല്ലൊ. എന്റെ അഭിപ്രായം ആ flow കളയണ്ടാന്ന.

            പിന്നെ horror ആന്ന് പറയുന്ന പല കഥയും തുടക്ക൦ കഴിഞ്ഞ കണക്ക്. ക്ലൈമാക്സ് എങ്ങനെയൊ ഏച്ച് കെട്ടി വെക്കുന്ന പോലെ. പല നല്ല കഥകളും last കുളമാക്കു൦. പിന്നെ അവര് എഴുതുന്നത് വായിക്കുന്നു. പറഞ്ഞ negative comment ആന്ന് പറയു൦. പറഞ്ഞില്ലെ comment ഇടുന്നില്ലെ എന്നാക്കു൦

        2. Sooryan — 😀 thaankalkku ee horror othiri ishtappettu kaanum ennu manassilaayi 😀

          1. സൂര്യൻ

            അങ്ങനെ ഒന്നുമില്ല എല്ലാം ഇഷ്ടമ. അതിന്റെതായ രീതിക്ക് പോക്കണ൦.
            കഥാകാര൯െറ് ഭാവനയിലൂടെ വേണ൦ കഥ പോക്കാ൯ കമ൯െറ് അനുസരിച്ച് പോയ അവസാനം കുളളമാക്കു൦. പിന്നെ എങ്ങനെല്ലു൦ തീർത്തമതീന്ന് ആക്കു൦ . പല കഥകളുടെയും ക്ലൈമാക്സ് നോക്കിയ മനസില്ലാക്കു൦.

      2. Sathyam paranjaal 😀 🙂 eniykkum horror kuravulla kadhakalaanu (ezhuthaanum vaayiykkaanum) ishtam. ee kadha thudangiyathum pinneedu vanna moonnu bhaagangalilum horror content kooduthalaayirunnu, aasurika bhaavanakal, ithuvare kelkkaathava.
        pinneedathu fantasy-ykku vazhi maari.
        ippol emotional connect rommance connect okke undaayi – ee bhaagathile paka pokkal othiri ishtappettu.

        1. സൂര്യൻ

          പല horror കഥകളും ലാസ്റ്റ് ആക്കു൩ൊഴെക്കു൦ കുളളമാക്കു൦. പലർക്കും മാന്ത്രിക താന്ത്രിക കാര്യങ്ങൾ മനസില്ലാക്കാതെയ എഴുതുന്നത്. പറഞ്ഞ നമ്മൾ പോയി എഴുത്താ൯ പറഞ്ഞ പെട്ടു.അതു കൊണ്ടു മിണ്ടാറില്ല. കുറച്ച് റഫ൪ ചെയ്തു തീരുന്ന പ്രശ്നങ്ങളെ ഉള്ളു. അങ്ങനെ ഉള്ളവരുടെ കഥ നോക്ക്.
          ഹ൪ഷ൯ എഴുതുന്ന കഥ കണ്ടൊ കമ൯െറ് നോക്കി കഥയുടെ തീ൦ മാറ്റാറില്ല. പക്ഷേ തെറ്റ് ചൂണ്ടി കാട്ടിയ തിരുത്തു൦.
          ഇപ്പോൾ എവിടെ ആന്നൊ ബാക്കി കണ്ടില്ല.

  11. °~💞അശ്വിൻ💞~°

    💗💗💗

  12. Very interesting💜💜💜

    1. ഹൃദയം നിറഞ്ഞ സ്നേഹം മാൻ ❤❤❤❤❤❤❤🌺🌺

  13. ❤❤❤❤❤

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com