രുധിരാഖ്യം 11 [ചെമ്പരത്തി] 387

Views : 19457

‍‍രുധിരാഖ്യം-11 | rudhiraagyam-11 | Author : ചെമ്പരത്തി

[ Previous Part ]

അതിന്റെ നേരിയ പ്രകമ്പനവും അല്പമാത്രമായ വെളിച്ചവും, ഇരുവശവും നിറഞ്ഞുനിന്ന വനത്തിലൂടെ ദൂരേക്ക് ഒഴുകി. വനത്തിനുള്ളിൽ മേഞ്ഞു കൊണ്ടിരുന്ന ജന്തുക്കൾ എന്തോ കണ്ടു പേടിച്ച പോലെ തലയുയർത്തി നോക്കി. ചിലതൊക്കെ എന്തോ മനസ്സിലായത് പോലെ ഇരുകാലുകളിലും ഉയർന്നുനിന്ന് ശബ്ദമുണ്ടാക്കി.

ഇനിയെന്ത് എന്ന അർത്ഥത്തിൽ  ഇന്ദു ഏഥനെ നോക്കിയെങ്കിലും,എന്തെങ്കിലും ഒന്ന് മറുപടി പറയാതെ അവൻ ആ പാറക്കെട്ടിലേക്ക് തന്നെ നോക്കി കൈ കെട്ടി നിന്നു.

അവന്റെ കൈകൾക്കുള്ളിലൂടെ കൈ കോർത്തു പിടിച്ച ഇന്ദു പതിയെ അവന്റ തോളിലേക്ക് തന്റെ തല ചായ്‌ച്ചു വച്ചു.

(തുടർന്ന് വായിക്കുക……)

ഏറെനേരം അവർക്ക് അവിടെ കാത്തിരിക്കേണ്ടി വന്നില്ല. ആ കൊടും വനത്തിന്റെ അല്പം ഉള്ളിലെവിടെയോ ഒരു സ്വർണ്ണ വെളിച്ചം തെളിഞ്ഞു വരുന്നത് കണ്ട ഏഥൻ തന്റെ കൈയ്യിൽ കോർത്തിരിക്കുന്ന അവളുടെ കൈ വിടുവിച്ച് ഇന്ദുവിന്റെ കയ്യിലേക്ക് മുറുകെ പിടിച്ചു.

“അവിടെ…… ”

സ്വർണ്ണ വെളിച്ചത്തിലേക്ക് പതിയെ പറഞ്ഞുകൊണ്ട് അവൻ കൈനീട്ടി.

അവൻ ചൂണ്ടികാണിച്ചിടത്തേക്ക് നോക്കിയ ഇന്ദുവിന്റെ മുഖത്ത് അമ്പരപ്പോ പ്രതീക്ഷയോ ഭയമോ എല്ലാം കൂടിക്കലർന്നൊരു ഭാവം നിറഞ്ഞിരുന്നു.!

മരങ്ങളുടെ മറപറ്റി ഏഥൻ ഇന്ദുവിനെയും വലിച്ചു കൊണ്ട് ആ വെളിച്ചത്തിനു നേർക്ക് പതിയെ ചുറ്റുപാടും ശ്രദ്ധിച്ച് നടന്നു.

അവർ സ്വർണ്ണമാനിൽ നിന്ന് ഏതാനും അടി അകലെ മാത്രം എത്തിയതും എന്തോ സംശയം തോന്നി എന്ന പോലെ ആ മാൻ തലയുയർത്തി ചുറ്റും നോക്കി.

അത് തന്റെ തല ഉയർത്തുന്നത് കണ്ടതോടെ നിമിഷനേരംകൊണ്ട് ഏഥൻ ഇന്ദുവിനെയും കൊണ്ട് ഒരു മരത്തിന് പിന്നിലേക്ക് മറഞ്ഞു.

Recent Stories

36 Comments

Add a Comment
 1. 🔥🔥🔥
  Waiting for next part

 2. Twist mm …. Pettenn konnukalanhapole aayipoyi…. Eni malsyalokathe kadha arenkilum vannu patayande????☹️

 3. ❤❤❤

 4. ഒരുമാതിരി പരിപാടി ആയിപോയിട്ടോ എന്തിനാ മാവികയെ കൊന്നത്. ഒരു കുഞ്ഞിനെ നഷ്ട്ടപെട്ട ഒരു അമ്മയുടെ സങ്കടവും കോപവും അല്ലേ കാണിച്ചത്. അതും നല്ല ആളുകളെ ഒന്നും ചെയിതില്ലല്ലോ. കഥ ഇഷ്ട്ടപെട്ടു. കൊല്ലണ്ടയിരുന്ന്. മാവിക ഫാൻസ്💪💪💪💪💪💪

 5. കുറച്ചു കൺഫ്യൂഷൻ ഉണ്ടാവുന്നു. ഈ രുധിരാഖ്യം മാവികയെ രക്ഷിക്കാനാവും എന്നാണു കരുതിയത്. ബാക്കി കൂടി വായിച്ചാലേ വ്യക്തമാവുകയുള്ളൂ എന്നു തോന്നുന്നു. ഈ ഭാഗം ഒത്തിരി ഇഷ്ടപ്പെട്ടു. ബാക്കി എഴുതുക.

  പക്ഷെ താങ്കൾ മറ്റു കഥാകൃത്തുക്കളുടെ രചനകളിൽ വന്നു കമന്റ് എഴുതുന്നതു കണ്ടിട്ടില്ല, കേട്ടോ. 🙂

  1. ഒത്തിരി സന്തോഷം ബ്രദർ….. 😍😍❤❤❤❤വരും ഭാഗങ്ങളിൽ കുറേക്കൂടി കാര്യങ്ങൾ വ്യക്തമാകുമെന്ന് കരുതുന്നു..

   പിന്നെ താങ്കൾ പറഞ്ഞത് 100%ശരിയാണ്… മറ്റു കഥകളിൽ ഒന്നും എന്റെ cmt കാണാറില്ല.അത്പക്ഷെ ഞാൻ വായിച്ചിട്ട് ഒന്നും മിണ്ടാതെ മുങ്ങുന്നത് കൊണ്ടല്ല കേട്ടോ… വായിക്കാൻ സമയം കിട്ടാത്തത് കൊണ്ട് ആണ്. 😔 ഞാൻ താങ്കളോട് ആണെന്ന് തോന്നുന്നു ഇതിന് മുൻപും പറഞ്ഞിട്ടുണ്ട്…. നിയോഗം 3 യുടെ പകുതിയിലേറെ എനിക്കിനിയും വായിക്കാൻ ബാക്കിയാണ്. (എനിക്കേറ്റവും ഇഷ്ടപ്പെട്ട കഥകളിൽ ഒന്നാണത് )

   10hr ഡ്യൂട്ടി കഴിഞ്ഞു വീട്ടിൽ കയറുമ്പോൾ തന്നെ ഒരു ടൈം ആകും… പിന്നേ കുളി, ഫുഡ്‌,പിള്ളേരെ പഠിപ്പിക്കൽ,etc… ആയി ബിസി ആയിരിക്കും. എല്ലാം കഴിഞ്ഞു free ആകുമ്പോൾ nxt day യിലെ ഡ്യൂട്ടിക്കാര്യം ഓർമ വരും.. അപ്പൊത്തന്നെ മറിയും 😂😂.

   ഞായറാഴ്ച ക്ലാസ്സ്‌ എടുക്കുന്നുന്നുണ്ട് (ഒരു ടീച്ചർ കൂടിയാണെ 😜😜)അത് കഴിഞ്ഞാൽ ഒന്ന് രണ്ട് പ്രസ്ഥാനങ്ങളുടെ സെക്രട്ടറി ആണ് അതിന്റെ മീറ്റിംഗുകൾ, പിന്നെ ഒരു പൊതുപ്രവർത്തകൻ കൂടി ആയതിനാൽ അതിന്റേതായ പ്രശ്നങ്ങൾ, അങ്ങനെ അങ്ങനെ അങ്ങനെ…… എടുത്താൽ പൊങ്ങാത്ത ഒത്തിരിയേറെ ഭാരങ്ങൾ തലയിൽ ഉണ്ട്….

   ഇതിനൊക്കെ ഇടയിൽ അൽപ്പം സമയം കിട്ടുന്നത് കൊണ്ടാണ് ഓരോ പാർട്ടും എഴുതിയുണ്ടാക്കുന്നത്… അത് കൊണ്ട് തന്നെയാണ് cmt കൾക്ക് റിപ്ലൈ തരാൻ ഒത്തിരിയേറെ വൈകുന്നതും, ചിലപ്പോഴൊക്കെ റിപ്ലൈ തന്നെ തരാൻ കഴിയാത്ത സ്ഥിതി ഉണ്ടാകുന്നതും.

   ഒരു കാരണവശാലും, എന്നെ ഇവിടെ കാണാത്തതു മനപ്പൂർവം അല്ല മറിച്ച് ഒഴിവാക്കാൻ പറ്റാത്ത തിരക്കുകൾ കൊണ്ടാണ്. എല്ലാവരും മനസിലാക്കുമെന്ന് കരുതുന്നു. സ്നേഹപൂർവ്വം 🌺🌺🌺🌺😍😍

   1. Its OK — Understand.
    veendum ezhuthuka. baakki bhaagathinaayi kaathiriykkunnu.
    Samayakkuravu othiri prashnam thanne. ivide eniykkum joliyude pressure koodunnu.

 6. Mavikayude kavalkaran

  Konnu kallanjalle vendayirunnu paavam

 7. Mavikayude kavalkaran

  Konnu kallanjalle vendayirunnu

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com