യക്ഷയാമം (ഹൊറർ) – 19 25

Views : 9471

“അനി,”
പിന്നിൽ നിന്നും അയാൾ വീണ്ടും വിളിച്ചപ്പോൾ അനി തിരിഞ്ഞുനോക്കി.

ചുടലാഭദ്രക്ക് അർപ്പിച്ച ചുവന്നപുഷ്പങ്ങൾ അനിക്കുനേരെ നീട്ടി.

“ഇത് അവളുടെ ശിരസുമുതൽ പാദംവരെ 7 തവണ ഉഴിഞ്ഞെടുത്ത് അടുത്തുകാണുന്ന ശിലയുടെ മുകളിൽ അർപ്പിക്കണം ശേഷം അവളുടെ ഒരു മുടി കടപുഴകി പറിച്ചെടുത്ത് അതിന്റെ രണ്ട് അഗ്രവുംതമ്മിൽ ബന്ധിപ്പിച്ച് മൂന്നുമടക്കായി ശിലയിൽ അർപ്പിച്ച പുഷ്പ്പങ്ങൾക്കുമുകളിൽ വക്കണം. എന്നിട്ട് അതിനെമറികടന്നുവേണം ഇങ്ങോട്ടുവരാൻ.”

“ഇതെന്തിനാ? ”
സംശയത്തോടെ അനി ചോദിച്ചു.

“ഇങ്ങോട്ട് ചോദ്യങ്ങളൊന്നും വേണ്ട പറഞ്ഞത് അനുസരിക്ക്യാ.”

പിന്നെ മറുത്തൊന്നും ചോദിക്കാൻ അനി നിന്നില്ല.

“ചിറ്റേ, മുത്തശ്ശനെ കാണാനില്ല്യല്ലോ, ഇന്ന് വരില്ലേ ?”
അടുക്കളയിലെ തിരക്കിട്ട പണിയിൽ നിൽക്കുകയായിരുന്ന അംബികചിറ്റയുടെ അടുത്തുവന്നിരുന്ന് ഗൗരി ചോദിച്ചു.

“ഇല്ല്യാ, നാളെ ഉച്ചകഴിഞ്ഞേ വരൂ. ഇന്ന് ആശുപത്രിയിൽ അമ്മു തനിയെ നിൽക്കേണ്ടിവരും. നാളെ ഡിസ്ചാർജ് ചെയ്യൂ ന്നാ ഡോക്ടർ പറഞ്ഞത്. അപ്പൊ മുത്തശ്ശൻ അവിടെ അമ്മൂന് കൂട്ടായി നിൽക്കും ന്ന് പറഞ്ഞിരുന്നു.”

അത്താഴം കഴിച്ചിട്ട് ഗൗരി മുകളിലെ മുറിയിലേക്കു ചെന്നു.

നാളെ സച്ചിദാനന്ദനോട് സംസാരിക്കുന്നത് ഓർത്തുകൊണ്ട് അവൾ മിഴികളടച്ചുകിടന്നു.

തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും നിദ്രാദേവി കടാക്ഷിക്കാതെവന്നപ്പോൾ സീതയെഴുതിയ പുസ്തകം അലമാരയിൽ നിന്നുമെടുത്ത് മറിച്ചുനോക്കി.
ആദ്യപേജിലെ സച്ചിദാനന്ദന്റെ മുഖത്തേക്ക്‌ അവൾ ഒരുനിമിഷം നോക്കിനിന്നു.
പക്ഷെ മനസിലേക്ക് പതിഞ്ഞത്‌ സീതയുടെ മുഖമായിരുന്നു.

പതിയെ അവളുടെ മാന്മിഴികളിൽ നിദ്രയൊഴുകിയെത്തി.
ഗൗരി ഉറക്കത്തിലേക്ക് വഴുതിവീണു.

നിദ്രയിൽ മുഴുവനും ദുഃസ്വപ്നമായിരുന്നു അവളെ കാത്തിരുന്നത്.

Recent Stories

The Author

1 Comment

  1. Dear Bro,
    I have been waiting for the next parts and some times I thought you stopped writing..
    Interesting Story and waiting for next parts.. Don’t force us to wait for tooooo long…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com