യക്ഷയാമം (ഹൊറർ) – 19 6

“അമ്മു, ഒരുസംശയം.
ആവാഹിച്ച് ബന്ധിച്ച ആത്മാവിനോട് സംസാരിക്കാൻ പറ്റോ?”
ഗൗരിയുടെ സംശയം കേട്ട അമ്മു അൽപസമയം ഒന്നുനിന്നു.

“ന്തുട്ട്… ”

“അല്ല, ഈ ബന്ധിച്ച ആത്മാക്കളോട് സംസാരിക്കാൻ പറ്റൊന്ന്.?”

“ആ, നിക്ക് അറിയില്ല്യാ.”
അമ്മു കൈമലർത്തി

“എന്നാ മിണ്ടരുത്, വാ..”
ഗൗരി കൂടുതലൊന്നും സംസാരിക്കാതെ മുന്നോട്ടുനടന്നു.

പിൻവിളക്കും, ധാരയും, പുഷ്‌പാഞ്ജലിയും കഴിപ്പിച്ച് അവർ തൊഴുതിറങ്ങി.
പടിഞ്ഞാറെ ആൽച്ചുവട്ടിൽ ചമ്രം പടിഞ്ഞിരിക്കുന്ന അനിയെകണ്ടപ്പോൾ അവളുടെ സംശയം അയാളോട് ചോദിച്ചുതീർക്കാമെന്ന് മനസിൽകരുതി.

“അമ്മു നീ നടന്നോ ഞാൻ വന്നോളാ.”

“ഗൗര്യേച്ചി അയാളുടെ അടുത്തേക്കാണോ പോണത്.?”

” മ്. അതെ. ”

“ഇതുകുറച്ചു കൂടുന്നുണ്ട്. അയാൾ ആളത്ര ശരിയല്ലന്ന് ഞാൻ പറഞ്ഞിട്ടില്ലേ, കാര്യങ്ങളൊക്കെ അറിയാലോ പിന്നെ വീണ്ടും വീണ്ടും ന്തിനാ ഗൗര്യേച്ചി അയാളുടെ അടുത്തേക്ക് പോണെ.?”

“നീ പേടിക്കേണ്ട. നിക്ക് ഒരാപത്തും വരില്ല. മ്, പോയ്ക്കോ, ഞാൻ വന്നോളാ..”

ഗൗരി അവളെ പറഞ്ഞയക്കാൻ ശ്രമിച്ചു.

“വേണ്ട, ഗൗര്യേച്ചി പോയിവാ ഞാനിവിടെ നിൽക്കാം.”

അമ്മുവിന്റെ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്ന് മനസിലാക്കിയ ഗൗരി പതിയെ അനിയുടെ അടുത്തേക്കുചെന്നു.

“ഏട്ടാ, ”

പിന്നിലൂടെ വന്നുവിളിച്ച ഗൗരിയെ അനി തിരിഞ്ഞുനോക്കി.

1 Comment

Add a Comment
  1. Dear Bro,
    I have been waiting for the next parts and some times I thought you stopped writing..
    Interesting Story and waiting for next parts.. Don’t force us to wait for tooooo long…

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: