യക്ഷയാമം (ഹൊറർ) – 19 23

Views : 9390

ആളിക്കത്തുന്ന ഹോമകുണ്ഡം. തലയില്ലാതെ കോഴികൾ,
രക്തമൊഴുകുന്ന വിഗ്രഹം.
കൂട്ടത്തിൽ ആരോ പറയുന്നതുകേട്ടു.

‘ചുവന്ന തിരിയിട്ടുകത്തുന്ന കെടാവിളക്ക് അണച്ച്, ആളിക്കത്തുന്ന ഹോമകുണ്ഡത്തിലേക്ക് അതെടുത്തെറിയൂ’

ഞെട്ടിയെഴുന്നേറ്റ ഗൗരീചുറ്റിലുംനോക്കി.

“ഞാനെന്താണ് കണ്ടത്. എന്തെടുത്ത് എറിയാനാ പറഞ്ഞത്. ഒന്നും മനസിലായില്ല്യല്ലോ.”

അല്പനിമിഷം അവൾ ആലോചിച്ചുകിടന്നു.

പിന്നീട് എപ്പോഴോ നിദ്രയിലേക്ക് ആഴ്ന്നുപോയ അവളെ ഉദയസൂര്യൻ വന്നുചുംബിച്ചപ്പോഴാണ് എഴുന്നേൽക്കുന്നത്.

മൊബൈൽ എടുത്തുനോക്കി.
7 മണി.

“ദേവീ, 9 മണിക്ക് അനിയേട്ടൻ കാത്തുനിൽക്കുമല്ലോ.”

വളരെ പെട്ടന്ന് പ്രഭാതകൃത്യങ്ങളൊക്കെകഴിച്ച് ചിറ്റയോട് കൂട്ടുകാരിയുടെ വീട്ടിലേക്കെന്നും പറഞ്ഞ് മനയിൽ നിന്നും ഇറങ്ങി.

ഗൗരി ആൽത്തറയിൽ എത്തിയപ്പോഴേക്കും അനി കാത്തുനിൽക്കുന്നുണ്ടായിരുന്നു

ആകാശനീല നിറമുള്ള ഷർട്ടും വെള്ള മുണ്ടുമുടുത്തുനിൽക്കുന്ന അനിയെക്കാണാൻ ശരിക്കും ഒരു സിനിമ നടനെപോലെയുണ്ടെന്ന് ഗൗരി മുഖത്തുനോക്കി പറഞ്ഞു.

എളിമയോടെ നിൽക്കുന്ന അനിക്ക് പെട്ടന്ന് തിരുമേനി ചെയ്യാൻപറഞ്ഞ കർമത്തെക്കുറിച്ച് അപ്പോഴാണ് ഓർമ്മാവന്നത്.

ഉടനെ അയാൾ ഗൗരിയുടെ ഒരു മുടി കടപുഴകി പറിച്ചു.

കാരണം ചോദിച്ച അയാൾ പറഞ്ഞത്.

“നീ സംസാരിക്കാൻ പോകുന്ന ആത്മാവിനെ നിന്നിലേക്ക് അടുപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.”
എന്നായിരുന്നു.

ശേഷം മുടിയിഴവച്ച ശിലയെ മറികടന്ന് അവൾ നടന്നു.

പിന്നിൽ ഇന്നത്തെ രാത്രികഴിഞ്ഞാൽ താൻ സ്വന്തമാക്കാൻ പോകുന്ന ഗൗരിയെ ആനന്ദത്തോടെ വീക്ഷിക്കുകയായിരുന്നു അയാൾ.

എന്നാൽ അനി കാണാത്ത ഒരുമുഖംകൂടെ അയാൾക്ക് പിന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

തുടരും…

Recent Stories

The Author

1 Comment

  1. Dear Bro,
    I have been waiting for the next parts and some times I thought you stopped writing..
    Interesting Story and waiting for next parts.. Don’t force us to wait for tooooo long…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com