✨️ഭദ്രദീപം✨️ 2 {VIRUS} 172

Views : 12401

 

ഭദ്രദീപം /Badradeepam

AUTHOR:VIRUS

previouspart

 

ലേശം വൈകിയോ…ഇല്ലല്ലേ….ജോലി തിരക്കാണ് അതാ ലേറ്റ് ആയെ… കഴിഞ്ഞ ഭാഗത്തിന് തന്ന പിന്തുണക്ക് സ്നേഹത്തോടെ നന്ദി അറിയിക്കുന്നു….

 

“ഹാ… ഹാ… ഹാ….. പൈശാചിക മൂർത്തികളുടെ നാഥയായ, കസുചികയുടെ ഉപാസകന് മരണമോ…??? “

ദത്താത്രേയന്റെ അട്ടഹാസം ആ ഗുഹക്കുള്ളിൽ മുഴങ്ങി കേട്ടു…

“മൂഡാ……നിർത്തു നിന്റെയീ ജല്പനം…..

ഭൂമിയിൽ ആദിയുണ്ടേൽ നിശ്ചയമായും അന്ത്യവുമുണ്ട്….

ഓർക്കുന്നുണ്ടോ………..25 വർഷങ്ങൾക്ക് മുൻപ് ഉള്ളോരു അമാവാസി രാത്രി….

മരണത്തിന്റെ മുനമ്പിൽ നിന്നുമാണ് നിന്നെ ഞാൻ സംരക്ഷിച്ചു പിടിച്ചത്…

ഒരാളുടെ മരണം ഒരുവട്ടം മാത്രമേ തിരുത്തി കുറിക്കുവാനാകൂ……നീയാ അവസരം,നിന്റെ അശ്രദ്ധ കൊണ്ട്  കൈമോശം വരുത്തി… ഇതാണ് വിധി…

മരണത്തെ ജയിച്ചു മൃത്യുഞ്ജയനാവാൻ നിനക്ക് മുന്നിൽ ഒരേയൊരു അവസരം മാത്രം………….വർഷങ്ങൾക്ക് മുൻപ് മുടങ്ങിയ കർമങ്ങൾ നീ പൂർത്തീകരിക്കുക…”

“അല്ലയോ മൂർത്തെ……..”

എന്തോ പറയാൻ വന്ന ദേത്തനെ അതിന് അനുവദിക്കാതെ കസുചിക പറഞ്ഞു തുടങ്ങി…

“വേണ്ട ദേത്താ………എനിക്ക് മനസ്സിലായി എന്താണ് നിനക്ക് ചോദിക്കാനുള്ളതെന്ന്… അധികം വൈകാതെ നിനക്ക് അതിനുള്ള ഉത്തരം കിട്ടും….”

“അവിടുത്തെ അനുഗ്രഹവും ആശിർവാദവുമുണ്ടെങ്കിൽ, ഈയുള്ളവൻ മരണത്തെ തോൽപ്പിച്ച് മൃത്യുഞ്ജയനാവും….”

അത് പറഞ്ഞു തീർന്നതും ആ ഗുഹയിലാകെ ഒരു കുലുക്കം പോലെ അനുഭവപ്പെട്ടു…

“അത് അത്ര എളുപ്പമല്ലല്ലോ ദേത്താ…”

തികഞ്ഞ പരിഹാസത്തോടെയുള്ള ഒരു അശരീരിയവിടെ മുഴങ്ങി….

ദേത്തനിൽ മുളപൊട്ടിയ പ്രതീക്ഷകൾക്ക് നീർകുമിളയുടെ ആയുസ്സ് പോലുമില്ലായിരുന്നു…

ആ അശരീരിയുടെ ഉടമയെ തിരിച്ചറിഞ്ഞ നിമിഷം ദേത്താത്രേയന്റെയുള്ളിൽ ഒരു ഉൾകിടിലമുണ്ടായി…

“ഭദ്രനാഥൻ…………”

ദേത്തന്റെ അധരങ്ങൾ മൊഴിഞ്ഞു….

Recent Stories

The Author

38 Comments

Add a Comment
 1. തുടക്കത്തിലെ ദേത്തന്റെ സീൻ അടിപൊളിയായിരുന്നു.. നല്ലൊരു നാടൻ ഫാന്റസി സ്റ്റോറിയുടെ ഫീൽ കിട്ടുന്നുണ്ട്… ചിറക്കലെ കാവിൽ ആരെയും പ്രവേശിപ്പിക്കരുത് എന്ന് പറയുന്നതിലൂടെ ദേവൻ ഇനി പിശാചിനിയുടെ വിലക്ക് ഭേധിച്ച് എങ്ങനെ കാവിൽ കടക്കും എന്നോർത്ത് ആശങ്ക തോന്നി…

  മഹി കാണുന്ന സ്വപ്നം സൂപ്പർ ആയിരുന്നു… മികച്ച രീതിയിൽ തന്നെ പശ്ചാത്തലം ഒരുക്കി…👌👌 ആ യുവതിയുടെ മാറ്റങ്ങളും ഒക്കെ നന്നായി തന്നെ വർണിച്ചു….
  അതു പോലെ തന്നെ ഉമേശ്വരിയുടെ പരാമർശത്തിൽ മഹിയുടെ കാര്യത്തിൽ ദുരൂഹതയുണ്ട്… അവന്റെ ജൻമം… പൂർവജന്മം… അങ്ങനെയെന്തെങ്കിലും ആയി ആ രഹസ്യം കെട്ടുപിണഞ്ഞു കിടക്കുകയാണെന്ന് ഊഹിക്കുന്നു…

  വെള്ളിനാഗമായ സുകന്യയ്ക്ക് എതിരെയുള്ള ഗരുഡന്റെ നിൽപ്പും പിന്നീട് സുകന്യ നടത്തിയ വെളിപ്പെടുത്തലിൽ നിന്നും ‘ഒരു നാഗത്തെ വരുതിയിലാക്കാൻ ശേഷിയുള്ള’ അവളുടെ ആ ‘യജമാനൻ’ ആരാണെന്ന് അറിയാനുള്ള ആകാംഷയും ഉണ്ട്…

  കാവിലെ സംഭവവികാസങ്ങളും തുടർന്ന് കാർത്തികയുടെ രക്തം വീണ ശിലയുടെ രഹസ്യവും അറിയാനുള്ള കൗതുകമുണ്ട്… രക്ഷസ് മോചിതനായതാണോ അതോ മറ്റെന്തെങ്കിലുമോ…??
  അതു പോലെ കഴിഞ്ഞ ഭാഗത്തിൽ ചാത്തൻ സ്വാമിയോട് സംരക്ഷണം ആവശ്യപ്പെട്ട യുവാവും നല്ലവനാണെന്ന് ഊഹിക്കുന്നു..
  അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു… ആശംസകൾ ❤🙏

  1. കമന്റ്‌ ചെയ്യാൻ വൈകിയതിൽ ഷെമിക്കണം ഇത്രയും വലിയ കമെന്റിനു മറുപടി നൽക്കണ്ടത് എങ്ങനെയെന്ന് എനിക്കറിയില്ല എല്ലാ ചോദ്യങ്ങൾക്കും ഉത്തരമുണ്ടാവും… കഥ ഇഷ്ട്ടമായതിൽ ഒരുപാടു സന്തോഷം..

   😍😍😍😍

 2. നന്നായിട്ടുണ്ട് 🔥

  1. താങ്ക്സ് ബ്രദർ 😍😍😍

 3. ༺☆ യക്ഷി ഫ്രം ആമ്പൽക്കുളം ☆༻

  വൈറസ്😍

  കഥ പൊളിച്ചു.കൂടുതൽ intresting ആവുന്നുണ്ട്.അതികം വൈകാതെ അടുത്ത ഭാഗം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു♥️♥️

  സ്നേഹം മാത്രം💞💞

  1. അമ്പൽ കുളത്തിൽ വിരജിക്കും യക്ഷികുട്ടി… കഥയിഷ്ടമായത്തിൽ സന്തോഷം 😍😍😍😍😍

 4. വൈറസ് ❤️

  ജോലി തിരക്കുകളും കൂടെ ഇവിടുത്തെ കുടി ഒഴിപ്പിക്കലും കൂടെ ആയപ്പോൾ ഇങ്ങോട്ട് ഉള്ള വരവ് തീരെ കുറഞ്ഞു. ഇവിടുത്തെ ഒരു വയനക്കാരൻ പറഞ്ഞു ആണ് കഥ വന്നത് അറിഞ്ഞത്.

  ആദ്യാഭാഗത്തേക്കാൾ എഴുത്ഒരുപാട് മെച്ചപ്പെട്ടിട്ടുണ്ട്,.
  പുതിയ കഥാപാത്രങ്ങൾ ഓക്കേ വന്നു ജോർ ആകുന്നുണ്ട്.. പിന്നെ വില്ലൻ കഥാപാത്രത്തെ തെലുങ്ക് സിനിമയിൽ കാണുന്ന ഗുണ്ടകളെ പോലെ തല്ല് കൊള്ളാൻ നിർത്താതെ കട്ടക്ക് നായകനോടൊപ്പം നിൽക്കുന്ന തരത്തിൽ എഴുതാൻ ശ്രമിക്കുക..

  ഒരു റിക്വസ്റ്റ് ഉണ്ട് ഇപ്പോൾ ഇറങ്ങുന്ന മിക്കവാറും കഥകളിൽ മർഷ്യൽആർട്സ് ഓക്കേ പഠിച്ചു പറഞ്ഞു ഒരു 5,10 പേജിൽ ഫൈറ്റ് എഴുതി കാണാം, ഇവിടെ യും മർഷ്യൽആർട്സ് അറിയാം എന്ന് കണ്ടു അത് ഇടയിൽ തിരുകി കയറ്റി കഥയുടെ ഫ്ലോ കളയരുത്..

  വരും ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു..

  സ്നേഹത്തോടെ
  ZAYED ❤️

  1. മോസൂദിക്ക….തിരക്കുകൾക്ക് ഇടയിലും കഥവായിച്ചുവല്ലോ ഒത്തിരി സന്തോഷം ….വില്ലന്റെ കാര്യം വഴിയേ ഞാൻ കഥയിലൂടെ അറിയിക്കാം 😜… കഥയിലാകെ ഒന്നോ രണ്ടോ fight കാണും പക്ഷെ ഇക്ക പറഞ്ഞപോലെ ബോർ ആക്കാതെ എഴുതാം….

   ബാക്കിയൊക്കെ വഴിയേ അറിയിക്കാം 😍😍😍😍

 5. അറിഞ്ഞില്ല ആരും ഒന്നും പറഞ്ഞില്ല 😔🚶‍♂️

 6. Valare nannaayitund. Aparaajithan varunnathu vare neettano adutha part?

  1. താങ്ക്സ്….ഒരുപാട് വൈകിക്കാതെ തരാൻ ശ്രെമിക്കാം…. 😍😍😍

 7. നന്നായിട്ടുണ്ട്…. 💖💖💖💖💖💖💖

 8. നന്നായിട്ടുണ്ട്💞💞💞💞💞💞💞💞💞💞💞💞💞

  1. താങ്ക്സ് സഹോ… 😍😍😍😍

 9. Nalla moodil vayichu varumbol date neetti veykkalleeeeeee

  1. മനഃപൂർവമല്ല ബ്രോയ് അപരാജിതൻ വന്നാൽ അത് വായിച്ചില്ലേ ഒരു സമാധാനവുമില്ല…. അതോണ്ടാ… എന്തായാലും ഒരു ചെറിയ ഭാഗം ഇടാൻ നോക്കാം…..

   കഥ ഇഷ്ടമായതിൽ സ്നേഹം 😍😍😍

 10. Valare nannayittund… aparajithan kazhiyan wait cheyyenda ketto … idakkulla break daysil thannalum mathi

  1. കഥ ഇഷ്ടമായതിൽ സന്തോഷം… ബ്രോയ്… കഥ വേഗം തരാൻ ശ്രെമിക്കാം… 😍😍😍

 11. വായിച്ചിട്ടില്ല. വായിക്കണം 👍

 12. ❤️❤️❤️🖤🖤🖤❤️❤️❤️

 13. രുദ്രരാവണൻ

  കൊള്ളാം നല്ല ഒരു വെറൈറ്റി തീയിം ❤

 14. Virus….. വായിച്ചിട്ടില്ല വായിക്കാം But ക്ലൈമാക്സ്‌ എത്തീട്ടു Like കമന്റ്‌ ഫ്രീ 😁…. ഒറ്റ ഇരിപ്പിന് വായിച്ചാലേ ഒരു ഫീൽ ഉള്ളു….

  1. ആയിശെരി 😂😂😂…

   😍😍😍😍

 15. കൈലാസനാഥൻ

  Virus
  കാർത്തുവിലേക്ക് ആവാഹിക്കപ്പെട്ട കസൂചികയുടെ മുന്നറിയിപ്പ് കേട്ടിട്ടും വകവെക്കാതിരുന്ന ദത്താത്രേയനെ 25 വർഷം മുമ്പത്തെ കഥകൾ ഓർമ്മിപ്പിച്ച സീനും ഉഗ്ര പിശാചിനിയെ ദേവന്റെ കാവിലേക്കുള്ള പ്രവേശനം തടയാനേർപ്പെടുത്തിയതും ഒക്കെ മാന്ത്രികതയുടെ ഭീകരതയും വശ്യതയും വിളിച്ചോതുന്നതായിരുന്നു. ഭദ്ര നാഥൻ എന്ന മാന്ത്രികനാണ് ദേവന് സുരക്ഷ ഒരുക്കിയിരിക്കുന്നതെന്നും കൂടാതെ മഹി ആയിരിക്കും ക്ഷത്രിയ യുവാവ് എന്നും അനുമാനിക്കുന്നു.

  സൂര്യനാരായണൻ കീർത്തനയെ രഹസ്യമായി വിവാഹം കഴിച്ചിരുന്നു എന്നും കാർത്തിക ദേവനെ പ്രണയിക്കുന്നു എന്ന സത്യവും വ്യക്തമായി. മഹിയുടെ സ്വപ്നമായിരുന്നെങ്കിലും അതൊരു ഭീകര ദൃശ്യം തന്നെയായി അവതരിപ്പിക്കുവാൻ പാപിച്ചിട്ടുണ്ട്. ആ സ്വപ്നത്തിൽ കണ്ടത് ദേവന്റെ മുൻ ജന്മത്തിലെ സംഭവം ആയിരിക്കാം എന്ന് പ്രതീക്ഷിക്കുന്നു. ദേവനെ വധിക്കാനായി വന്ന സുകന്യയെന്ന വെള്ളി നാഗവും അവന്റെ രക്ഷക്കെത്തിയ ഗരുഡ രൂപവും ഒക്കെ നന്നായിട്ടുണ്ടായിരുന്നു.

  ദേവന്റെ കൂസലില്ലായ്മയും കാവിലേക്കുള്ള പ്രവേശനവും ഭയവും വേവലാതിയും മൂലം കാർത്തിക അവനെ പിൻതുടരുന്നതും ഉഗ്ര പിശാചിനി അവനെ വധിക്കാൻ ശ്രമിക്കുന്നതും പിശാചിനിയെ അഗ്നിബന്ധനത്തിലാക്കി താക്കീത് നല്കി ചാത്തൻ മറയുന്നതും ഒക്കെ ഭയപ്പെടുത്തുന്നതും നേരിൽ കണ്ട പ്രതീതി സൃഷ്ടിക്കാൻ കഴിഞ്ഞിട്ടുണ്ട്. ദേവൻ അറിയാതെ അവനെ കൊല്ലാൻ ആഞ്ഞനാഗത്തെ കണ്ട് കാർത്തിക ഓടി ചെല്ലുനതും അവൾ വീണ് മുറിവേറ്റ് രക്തം വിഗ്രഹത്തിൽ പതിക്കുന്നതും നീല പ്രകാശം ഉയരുന്നതും അന്തരീക്ഷം ഇരുണ്ട് കൂടുന്നതും ഒക്കെ വിസ്മയകരം തന്നെ.

  കഥയിലുടനീളം ആകാംക്ഷ സൃഷ്ടിക്കാനും കഥയ്ക്കനുയോജ്യമായ പശ്ചാത്തല വിവരണവും ഭാവന സമ്പന്നതയുമൊക്കെ വളരെയധികം ഇഷ്ടമായി അഭിനന്ദനങ്ങൾ

  1. സഹോ…
   സഹോയുടെ അനുമാനം ശെരിയാവും, ചിലപ്പോ തെറ്റവും, എല്ലാരും പറയും പോലെ except the unexcepted അതാണ് എനിക്കും പറയാൻ ഉള്ളത്…

   കഥ ഇഷ്ടമായത്തിൽ സന്തോഷം താങ്കളുടെ വിലയേറിയ അഭിപ്രായതിന് ഹൃദയം നിറഞ്ഞ നന്ദി….

 16. ♨♨ അർജുനൻ പിള്ള ♨♨

  💞💞💞❤❤

  1. പിള്ളേച്ഛ. 😍😍😍

  1. തമ്പുസ് 😍😍😍

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com