പ്രണയവർണങ്ങൾ 💕 8 (Climax) [നിള] 481

Views : 44566

പ്രണയവർണങ്ങൾ 8

Author : നിള | Previous Part

 

രാത്രി ശ്രീനിലയത്തിൽ എത്തുമ്പോൾ കിച്ചു ആകെ അസ്വസ്ഥനായിരുന്നു…
അറിഞ്ഞ സത്യങ്ങൾ അവന്റെ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു….
അതിൽ തന്നെ കുരുങ്ങി കിടന്ന മനസ്സുമായി ഹാളിലേക്ക് കയറുമ്പോഴാണ് തന്നെ കാത്തെന്ന പോലെ ഇരിക്കുന്ന രുഗ്മിണിയെയും ശ്രീക്കുട്ടിയെയും കാണുന്നത്….

അവളുടെ മുഖം മനസ്സിനെ ശാന്തമാക്കുന്നത് അവനറിയുന്നുണ്ടായിരുന്നു…

തന്നെ കണ്ടപ്പോൾ വിടർന്ന ആ കണ്ണുകളും തനിക്കായി വിരിഞ്ഞ പുഞ്ചിരിയും ഉള്ളിലുള്ള ചിന്തകളെ തള്ളി മാറ്റി അവന്റെ ചൊടികളിലും ഒരു പുഞ്ചിരി വിരിയിച്ചു….

രാത്രി ഭക്ഷണം കഴിഞ്ഞ് മുറിയിലേക്ക് വരുമ്പോൾ കിടക്ക കുടഞ്ഞു വിരിക്കുന്ന അവളെ കണ്ടതും അവനിലൊരു കള്ളചിരി വിരിഞ്ഞു…..

“തങ്കഭസ്മകുറിയിട്ട തമ്പുരാട്ടീ..
നിന്റെ തിങ്കളാഴ്ച നോയമ്പിന്നു
മുടക്കും ഞാൻ…..”

അവന്റെ പാട്ട് കേട്ട് ചിരി വന്നെങ്കിലും അവൾ ഗൗരവത്തിൽ തിരിഞ്ഞു അവനെ കൂർപ്പിച്ചു നോക്കി…..

“മനുഷ്യനൊരു പാട്ട് പാടാനുള്ള സ്വാതന്ത്ര്യം പോലുമില്ലെ ഇവിടെ…” പറഞ്ഞു കൊണ്ട് അവൻ അവളുടെ വീർപ്പിച്ച കവിളിൽ പിടിച്ചു വലിച്ചു… ആ മുഖത്തൊരു ചിരി വിരിയുന്നത് കണ്ട് ചിരിച്ചു കൊണ്ട് തന്നെ അവൻ കിടക്കയിലേക്ക് കയറി ഹെഡ്റസ്റ്റിൽ ചാഞ്ഞു കിടന്നു….

“കുറച്ചു ദിവസത്തേക്ക് നീ ക്ലാസ്സിൽ പോകണ്ട… നമുക്ക് ഒന്ന് കറങ്ങാനൊക്കെ പോകാം… ഒരു ചെറിയ ട്രിപ്പ്‌… ” അപ്രതീക്ഷിതമായി അവനിൽ നിന്ന് വന്ന വാക്കുകളിൽ അവൾ അമ്പരപ്പോടെ തിരിഞ്ഞു നോക്കി….

“എന്തേയ്….?” അവളുടെ മിഴിഞ്ഞ നോട്ടം കണ്ട് അവൻ ചിരിയോടെ ചോദിച്ചു…..

അവൾ പെട്ടെന്ന് അവനടുത്തേക്ക് നടന്നു വന്ന് അവന്റെ തല പിടിച്ചു തിരിച്ചും മറിച്ചും നോക്കാൻ തുടങ്ങി…

“നീയെന്തുവ തലയിൽ പേൻ നോക്കുവാണോ?? നിന്റെ കൂടെ കിടന്നതിനു ശേഷം ചെറുതായി തലയൊക്കെ ചൊറിയുന്നുണ്ട്….”അതിനു അവന്റെ തല അവൾ പിന്നിലേക്കായി ചെറുതായി തള്ളി..

“ഞാൻ ഏട്ടന്റെ തല എവിടേലും ഇടിച്ചോ എന്നറിയാൻ നോക്കിയതാ…. ലീവ് എടുക്കാൻ പറയുന്നത് കേട്ടിട്ട്… പിന്നെ എന്റെ തലയിൽ പേനൊന്നുമില്ല….” അവൾ വീർത്ത മുഖത്തോടെ പറഞ്ഞു…

Recent Stories

The Author

90 Comments

Add a Comment
 1. ഹായ് നിള……
  നിള എന്ന പേര് വായിക്കുമ്പോൾ ആദ്യം ഓർമ്മ വരുന്നത്‌ പെരിയാറിനെയാണ്…..
  കഥ വളരെ നന്നായിരുന്നു.പിന്നെ എൻ്റെ ഒരു ഇഷ്ടകെട്…..!? സാഹോദര്യത്തിൽ നിന്ന് ഒരു മാറ്റം ഉൾ കോളളാൻ ഇത്തിരി ബുദ്ധിമുട്ട് തോന്നി. എന്തായലും മനസ്സിന് ഒരു ഫിൽ ഉണ്ടാക്കിയ കഥ അതുപൊലെ ഒറ്റയിരിപ്പിന് വായിക്കാൻ തോന്നി.. പിന്നെ താങ്കൾ വിചാരിക്കും ഇപ്പോൾ എന്താ അഭിപ്രയം പറയുന്നതെന്ന് സൈറ്റിൽ വരുന്ന എല്ലാ കഥകളും വായിക്കാറുണ്ട് എന്നാലു അഭിപ്രായം എല്ലാത്തിനും ഇല്ല. (ഒരു ഫിൽ വരുന്ന കഥയ്ക്ക് മാത്രം… എൻ്റെ കമൻ്റ്റ്കൾ വളരെ കുറച്ച് രജിതാക്കൾക്ക് മാത്രം) അപ്പോൾ എല്ലാവിധ ആശംസകളും എനിക്ക്…..

  ദേവാസുരൻ.

  1. ഒത്തിരി നന്ദി സഹോ.. റിവ്യൂ ഇപ്പോഴാണ് കാണുന്നത്.. ലേറ്റ് റിപ്ലൈക്ക് ക്ഷമിക്കണം…
   വായിച്ചതിലും അഭിപ്രായം പറഞ്ഞതിലും ഒത്തിരി സന്തോഷം.. സ്നേഹം ❤🙏

 2. Super story…good..keep on writing..wish u all the best..🙏😊

  1. Thank you so much.. With lots of love.. ❤🙏

 3. 👌🏻👌🏻👌🏻

  സോറി ഫോർ ദ ഡിലെ

  ♥️♥️♥️

  1. ഒത്തിരി നന്ദി.. സ്നേഹം ❤🙏

 4. Innala start cheyth Inn vaych theerth❕
  Super story ✌🏻
  Feelings touch cheyan patinna words um❤️

  1. ഒരുപാട് നന്ദി…. ❤ ഒത്തിരി സ്നേഹം 🙏

 5. അറക്കളം പീലി

  വിച്ചുവിനെ ഉറപ്പായും അവർ സ്വീകരിക്കും. അങ്ങനെ വിശ്വസിക്കാനാണെനിക്കിഷ്ടo.
  ഒട്ടും മടുപ്പ് തോന്നാതെ ഒരു മനോഹരമായ കഥ സമ്മാനിച്ച താങ്കൾക്ക് നന്ദി♥️♥️♥️♥️♥️
  സ്നേഹത്തോെടെ
  ♥️♥️♥️ അറക്കളം പീലി♥️♥️♥️

  1. ഒരുപാട് നന്ദി… വായിച്ചു അഭിപ്രായം പറഞ്ഞതിൽ… ഒത്തിരി സ്നേഹം ❤🙏

 6. നിള ❤️

  താങ്കളുടെ വേറെ ഒരു കഥ വായിക്കാൻ തുടങ്ങിയപ്പോൾ ആണ് ഈ കഥ കണ്ടത് അപ്പൊ ഇത് വായിക്കാം എന്നു കരുതി.ആദ്യ ഭാഗത്തിലെ കുറച്ചു വരികൾ വായിച്ചപ്പോൾ തന്നെ ഇഷ്ടായി അത്കൊണ്ട് ഒറ്റയിരുപ്പിന് എല്ലാം ഭാഗവും വായിച്ചു ഒരുപാട് കഥ ഇഷ്ടായി. എഴുത്തിന്റെ ശൈലിയും കഥയുടെ ക്വാളിറ്റിയും നന്നായിരുന്നു സമൂഹത്തിലെ ഒരുപാട് കാര്യങ്ങൾ ഇതിൽ കൊണ്ടുവന്നിട്ടുണ്ട്.
  ഇനിയും ഇതുപോലെ നല്ല കഥ എഴുതാൻ സാധിക്കട്ടെ എന്നു ആശംസിക്കുന്നു.

  With love

  Aegon Targereyan

  1. ഒരുപാട് നന്ദി….. ❤സ്നേഹം 🙏

   1. ❤️

 7. അമ്മുസെ…😍

  എന്താ പറയാ… Iam speechless… Exceptional writing ! Really enjoyed pieces of tym reading this !🔥

  ഓരോ.. വരികളിലും ആസ്വദിച്ച് വായിക്കാൻ ❣️പറ്റി.. writing style ഒക്കെ… കിടിലം… ഒരു രീതിയിൽ ഉളള.. ഹൈപും.. ഓവേർ ആയി.. dramatical സീൻ ഇല്ലാതെ… മികച്ച രീതിയിൽ… കഥ അവതരിപ്പിച്ചു…. എഴുത്തിൻ്റെ ക്വാളിറ്റി ആണ് എനിക്ക് എറ്റവും ഇഷ്ട്ടം ആയത്..
  ഒക്കെ.. ഒരോ.. വരികളിലും.. ക്വാളിറ്റി കാണാം..
  ഇന്ന് സമൂഹം normalise ചെയ്യുന്നോ.. എന്ന് . എനിക് ഫീൽ ചെയ്ത ഒന്നാണ് ഡ്രഗ് conseption..അതിൻ്റെ അഫ്റ്റ്റർ എഫൻ്റ്സ് ഒക്കെ നല്ല രീതിയിൽ പ്രതിപാദിക്കാൻ സാധിച്ചു…
  കുടുബങ്ങൾ തമ്മിൽ ഉളള ഇൻ്റിമസി ചെറിയ രീതിയിൽ ഉളള.. റൊമാൻസ് ഒക്കെ… കഥയുടെ ആസ്വാദനം കൂട്ടി…
  ഇതിൽ എനിക് ശെരിക്കും… ഫീൽ ആയത്.. അമ്മമ്മ യുടെ attitude എത്ര നാരോ minded ആയി.. അണ് ചിന്ദിക്കുന്നെ.. ആ സീൻ വായിച്ചപ്പോൾ… എൻ്റെ മനസ്സില് ഒരു wierd or എന്നേ provoke ആയ ഒരു ഇന്ത്യയിലെ ഏതോ ഒരു കോടതി വിധി ആണ് ഓർമ വന്നത്… Rape victim കല്യാണം കഴിക്കണം എന്ന നിബന്ധനയോടെ culprit നേ വെറുതെ വിട്ടു.. എന്ന്! WTH !

  നാട്ടിലേക്ക് അത്യാവശ്യം ആയി.. പോകേണ്ടി വന്നപ്പോൾ… ഒരു quriosty വായിച്ച്.. തുടങ്ങിയത്.. പിന്നെ…. ഫുൾ വായിക്കാതെ.. ഒരു സമാധാനം ഇല്ലാൻഡ് ആയി… അതാ .. ഈ പാതി രാത്രി വയിച്ചത്… 😁 എന്തായാലും…. വായിച്ച് വേരുതെ ആയില്ല… 🙈🔥🔥❤️

  സസ്നേഹം
  JaSaR 🐸❤️
  🖤🖤🖤🖤🖤🖤🖤

  1. എന്താ പറയാ… ഒരുപാട് സന്തോഷം ഈ വാക്കുകളിൽ… ❤ റേപ്പ് ചെയ്ത ഒരാളെ പ്രണയിക്കാൻ ഒരു പെണ്ണിനും കഴിയില്ല… പിന്നെ നിവൃത്തികേട് കൊണ്ട് സഹിക്കുന്നവർ ഉണ്ട്… ഹിറ്റ്ലർ മൂവി ഒക്കെ ഒരു കാലഘട്ടത്തിന്റെ നേർക്കാഴ്ച തന്നെയാണ്..
   കണ്ണ് ഓക്കേ ആയോ?
   ഒരുപാട് സ്‌നേഹം ❤

   1. 🖤🖤🖤🖤🖤

    ഇപ്പം ഓക്കേ ആയി വരുന്നു സ്പെക്സ് permanent അക്കിയപ്പോ.
    .. എന്തായാലും എക്സാം കഴിഞ്ഞ് surgery ചെയ്യണം പറഞ്ഞൂ… 😌
    കണ്ണ് വേദന പറഞ്ഞ് quality കുറഞ്ഞ ഫോൺ ആണ് പറഞ്ഞ് അടിപൊളി ഫ്ലാഗ്ഷിപ് ഫോൺ തന്നെ വാങ്ങിപ്പിച്ചു 😁😂

    1. ആഹഹ… അതും മുതലാക്കി… 😂
     സർജറിയോ… 😬😬 ഹ്മ്മ്.. Take care da.. ❤🤗

 8. Otta irippil 8 part um vaayichu theerthu , adipoli story .iniyum idhu poleyulla Kadhakal pratheekshikkunnu

  1. ഒരുപാട് നന്ദി… സ്നേഹം ❤🙏

 9. 𝚆𝚊𝚕𝚝𝚎𝚛 𝚆𝚑𝚒𝚝𝚎

  ഒത്തിരി ഇഷ്ടായി…!❣️🤗 നല്ല സൂപ്പർ കഥ. വായിക്കുമ്പോൾ നല്ല ക്വാളിറ്റിയും സ്റ്റാൻഡേർഡും ഫീൽ ചെയ്തു. വളരെ മികച്ച എഴുത്ത്.

  ഒത്തിരി സ്നേഹം…!❤️❤️❤️❤️❤️

  1. ഒരുപാട് നന്ദി ❤ സ്നേഹം 🙏

 10. അഗ്നിദേവ്

  ചേച്ചി ഒന്നും പറയാൻ ഇല്ല അടിപൊളി കഥ വായിച്ച് തീർന്നത് പോലും അറിഞ്ഞില്ല. ആദ്യതേ രണ്ട് പാർട്ട് കുറച് വിഷമം തന്നു പക്ഷേ പിന്നീട് ഉള്ള ഭാഗങ്ങൾ ഒരുപാട് ആകാംക്ഷയോടെയാണ് വായിച്ചത്. വിച്ചു ഇനി തിരിച്ച് വരണ്ട അതാണ് നല്ലത്. ക്ലൈമാക്സ് നല്ല രീതിയിൽ തീർത്തതിനു താങ്ക്സ്. അടുത്ത കഥയുമായി ഉടനെ വരണേ കാത്തിരിക്കുന്നു.👍👍👍👍👍👍

  1. ഒരുപാട് സന്തോഷം… നന്ദി…. സ്നേഹം ❤🙏

 11. ༒☬SULTHAN☬༒

  ചേച്ചി…. സ്റ്റോറി ഒരുപാട് ഇഷ്ടായി… വായിക്കാൻ ഒരു പ്രത്യേക ഫീൽ…8 partum ഒരുമിച്ചങ് ഒരു ഓളത്തിൽ വായിക്കാൻ കഴിഞ്ഞു…. ചിലതൊക്കെ മനസ്സിൽ ഒരു നോവുണർത്തി…… കഥ ഒരു പാട് ഇഷ്ടായി….. ❤❤❤
  പുതിയ കഥകളും ആയി വീണ്ടും വരിക… കാത്തിരിക്കുന്നു ❤❤❤❤

  സ്നേഹത്തോടെ ❤
  സുൽത്താൻ ❤❤❤❤❤❤

  1. ഒരുപാട് നന്ദി സഹോദരാ….. ❤ സ്നേഹം 🙏

 12. ❤️🤩😌🥰

  1. ❤❤🙏

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com