പതിമൂന്നാം 👹 തീയാട്ട് [ Sajith ] 1126

Views : 2613

പതിമൂന്നാം 👹 തീയാട്ട്

AUTHOR : SAJITH

Previous part

ചില ആരോഗ്യ പ്രശ്നങ്ങളാൽ അടുത്ത പാർട്ട് അൽപം വൈകാൻ സാധ്യതയുണ്ട്. എങ്കിലും തിരികെ വന്നാലുടൻ എഴുതി തുടങ്ങും.

കഥയും കഥാസന്ദർഭങ്ങളും കഥാപാത്രങ്ങളും തികച്ചും എഴുത്തുകാരൻ്റെ സങ്കൽപ്പമാണ്. ഇതൊരു ഫാൻ്റസിക് സ്റ്റോറിയാണ് ലോജിക്കിന് വലിയ പ്രസക്തിയില്ല. കഥയിലെ ഒട്ടുമിക്ക കഥാപാത്രങ്ങളും മലയാളത്തിലായിരിക്കും സംസാരിക്കുക.

സപ്പോർട്ട് ചെയ്ത…, ചെയ്ത് കൊണ്ടിരിക്കുന്ന എല്ലാ സുഹൃത്തുക്കൾ ക്കും ❤️

പതിമൂന്നാം 👹 തീയാട്ട്
★★★___________★★★

“”അയ്യോ അമ്മേ ഇത് ദേവനല്ല…””,””ഇന്ദിരേടെ മോനാ..””,””കുഞ്ഞൂട്ടൻ…””,

മുത്തശ്ശി ഒരു സന്ദേഹത്തോടെ അവർക്കരുകിലിരുന്ന കുഞ്ഞൂട്ടനെ നോക്കി. അവരാരെയോ പ്രതീക്ഷിച്ചിരിക്കണം. അത് യാഥാർഥ്യമാവാത്തതിലുള്ള നിരാശ ആഹ് ചുളിവു വീണ മുഖത്തുണ്ടായിരുന്നു. കണ്ണുകളും നിറഞ്ഞു.

“”അല്ല നിങ്ങളെന്നെ പറ്റിക്കാ ഇനിക്കറിയാ ഇൻ്റെ ദേവനെ…””,””അവൻ്റെ ആഹ് ഇളം ചുവപ്പ് കൺമിഴി എൻ്റെ മക്കൾക്കാർക്കേലും കിട്ടിയിട്ടുണ്ടോ…””,””ഇല്ല അതവന് മാത്രേ ഒള്ളു..””,””അമ്മയെ വിട്ട് ഇനി എങ്ങും പൊയ്ക്കളയല്ലേ ദേവാ…””,””അച്ഛനങ്ങനൊക്കെ പറഞ്ഞതിന് ഇറങ്ങി പോവാണോ വേണ്ടേ…””,””അമ്മ നിന്നോട് പെണക്കാ…””,””എവടെ ജാനി…””,””നീ അവളെ കൊണ്ടന്നില്ലല്ലേ…””,””അജൂട്ടനെ പോലും ഈ വയസത്തിയെ കാണിച്ചില്ലല്ലോ നീയ്…””,

ആരാണീ ദേവനെന്ന സംശയം കുഞ്ഞൂട്ടന് സ്വാഭാവികമായും വന്നിരിക്കും. അവൻ ഇന്ദിരാമ്മയെ ഒന്ന് നോക്കി പക്ഷെ അവരൊന്നും പറയാതെ തല താഴ്ത്തി നിന്നതേ ഉള്ളു. മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞത് അവനെ അസ്വസ്ഥനാക്കി.

“”ഇല്ലമ്മാ ഞാനെങ്ങോട്ടും പോവില്ലാട്ടോ…””,””അമ്മേടെ കൺവെട്ടത്ത് തൻ്റെ ഞാന്ണ്ടാവും..””,

കുഞ്ഞൂട്ടൻ ചുളിവു വീണ കൈയ്യിൽ ഒന്ന് മുത്തി. വാത്സല്യത്തോടെ മുത്തശ്ശി അവൻ്റെ തലയിലൊന്ന് തലോടി.

“”ഇന്ദൂ അമ്മ ഇപ്പൊ കൊറച്ച് കാലായിട്ടിങ്ങനെയാ…””,””ആരെ കണ്ടാലും ദേവനായിട്ടാ കര്താ…””,

അവൻ്റെ മുഖഭാവം ശ്രദ്ധിച്ച ഗോവിന്ദൻ ഇന്ദിരയോടായി ഉത്തരം നൽകി. അതിൽ കുഞ്ഞൂട്ടനുള്ള മറുപടിയും ഉണ്ടായിരുന്നു.

“”ആരാ ഈ ദേവൻ്…, ഗോവിന്ദൻ മാമേ..””,

“”ദേവനെൻ്റെ അനിയനാ മോനേ…””,””അവൻ മരിച്ചിട്ടിപ്പൊ പത്ത് പതിനെട്ട് വർഷത്തിന് മേലെയായി കഴിഞ്ഞിരിക്ക്ണു..””,””അന്ന് കിടപ്പിലായതാ അമ്മ..””, “”പിന്നെ…””,

കുഞ്ഞൂട്ടന് മറുപടി കൊടുക്കുമ്പോൾ ഗോവിന്ദൻ്റെ തൊണ്ടയൊന്നിടറി. കട്ടിലിൽ കിടന്ന മുത്തശ്ശി തല പതുക്കെ ജനാലയിലേക്ക് തന്നെ തിരിച്ചു. അവരുടെ കണ്ണുകളിൽ നിന്ന് അശ്രു പൊഴിഞ്ഞ് കൊണ്ടിരുന്നു. അത് തുടയ്ക്കാൻ അവരുടെ കൈകൾ ഒന്ന് ഉയർത്തി.

അവരുടെ മുഖത്ത് ഒരുപാട് നളിനു ശേഷം സന്തോഷം കണ്ടു. മകൻ്റെ വേർപാടിൽ ഒരുപാട് മനംനൊന്ത് പോയിട്ടുണ്ടാവണം. ഇപ്പൊ കുഞ്ഞൂട്ടനിലൂടെയാണെങ്കിലും തൻ്റെ മകനെ തിരിച്ച് കിട്ടിയതിൽ ആഹ് അമ്മ സന്തോഷിച്ചിരിക്കാം.

മുത്തശ്ശിയുടെ അവസ്ഥ മോശമാണെന്ന് മനസിലാക്കി പിന്നെ ആരും ദേവനേ പറ്റി സംസാരിച്ചില്ല. പക്ഷെ ഒരാൾ മാത്രം ഇന്ദിരാമ്മയെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അപ്പുവായിരുന്നു അത്. ഇത്ര കാലത്തിനിടയ്ക്ക് അമ്മ പറഞ്ഞ് കേട്ടിട്ടില്ലാത്ത ഒരു അമ്മാവനേ കുറിച്ച് അവളപ്പഴാണ് കേൾക്കുന്നത്. ഒരുപാട് ചോദ്യങ്ങൾ അപ്പൂൻ്റെ മനസിൽ കടന്ന് കൂടി. അതെല്ലാം ചോദിക്കാൻ ഒരവസരം വരട്ടെ ചോദിക്കണം.

“”ഇന്ദിരേ കുട്ടികളെ കൂട്ടി വാ..””, “”ബാക്കി ഇള്ളവരേ കൂടി പരിചയപ്പെടുത്തി കൊടുക്കാം..””,

ഗോവിന്ദനും മറ്റു സഹോദരങ്ങളും മുറിയിൽ കൂടി നിന്ന കുട്ടികളും വീടിൻ്റെ പ്രധാന മുറിയിലേക്ക് പോയി. സാരിതുമ്പ് കൊണ്ട് കണ്ണ് തുടച്ച് അമ്മയോട് പറഞ്ഞ് ഇന്ദിരാമ്മയും കൂടെ അപ്പുവും കൂഞ്ഞൂട്ടനും പ്രധാനമുറിയിലെത്തി.

പ്രതാപത്തിൻ്റെ ശേഷിപ്പുകളാണ് മുറി നിറയേ. ഒരു ചെറിയ രാജകീയ സദസിൻ്റെ രൂപകൽപനകൾ. വീട്ടി മരത്തിൻ്റെ കറുപ്പു നിറത്തിൽ പിടികളുള്ള നാലഞ്ച് സോഫകൾ. പത്തൻപത് കസേരകൾ. മരത്തിൽ കൊത്തി എടുത്ത രൂപങ്ങളും ഡിസൈനുകളുമുള്ള സീലിംഗ്.

മുറിയിൽ മൊത്തം നാല് മേശകളാണ് അതിൽ ഓരോന്നിലും ഒരു ജോഡി ആനകൊമ്പുകൾ. വെളിച്ചത്തിനായി തട്ടുതട്ടായി ഒരു മല പോലെ തൂക്കിയിട്ടിരുന്നത് ക്രിസ്റ്റലിൻ്റെ സീലിംഗ് ലാമ്പാണ്. മാർബിൾ പതിപ്പിച്ച നിലം. ഡാലിയ പൂക്കൾ ഇട്ട് വച്ചിരിക്കുന്ന സ്ഫടിക ഭരണികൾ.

ചുവരിൽ പഞ്ചവർണക്കിളികൾക്കടുത്ത് ധാവണി ചുറ്റി ഇരിക്കുന്ന ഒരു തമിഴ് പെൺകൊടിയുടെ ചിത്രം കുഞ്ഞൂട്ടൻ ശ്രദ്ധിച്ചു. പ്രിൻ്റല്ല ഫസ്റ്റ് ക്ലാസ് ക്യാൻവാസിൽ വരച്ചുണ്ടാക്കിയ പെയിന്റിങ്ങ് ആയിരുന്നു അത്.

അത് മാത്രമായിരുന്നില്ല ചുവരിൽ തൂക്കിയിട്ടിരുന്നത്. കുളുവിലെ വസന്തകാലത്തിൽ ദേവദാരു വൃക്ഷത്തിന് ചുവട്ടിലിരുന്ന് മുരളിയൂതുന്ന വാസൂദേവൻ. യശോദയും കണ്ണനും, കൃഷ്ണനും രാധയും, അർജുനനും സുഭദ്രയും, കാളിദാസൻ്റെ ശകുന്തളാ അങ്ങിനെ നീളുന്നു. കൂടുതലും രവി വർമ്മാ ചിത്രങ്ങൾ.

എല്ലാത്തിനും ഒത്ത നടുക്കായി ഇരച്ചക്കുഴലിൻ്റെ തോക്ക് രണ്ടെണ്ണം എണ്ണയിട്ട് മിനുക്കി ക്രോസായിട്ട് ആണി അടിച്ച് തൂക്കിയിട്ടുണ്ട്. അതിന് മുകളിൽ മുത്തശ്ശൻ്റെ ചില്ലിട്ട ഒരു ചിത്രം. പുള്ളിക്കാരൻ്റെ ആവും തോക്കുകൾ.

ആഢംബരം കണ്ട് അപ്പുവിൻ്റെയും കുഞ്ഞൂട്ടൻ്റെയും കണ്ണ് തള്ളിപ്പോയി. ഹാളിൻ്റെ ഒരു ഭിത്തി നിറയേ കുടുംബ ചിത്രങ്ങളാണ്. കുഞ്ഞൂട്ടൻ അതിലോരോന്ന് നോക്കാൻ തുടങ്ങി.

പെട്ടന്ന് അപ്പു എന്തോ കണ്ട് കുഞ്ഞൂട്ടനെയും ചുവരിലേക്കും മാറിമാറി നോക്കി. എന്തോ അത്ഭുതം അപ്പു കണ്ടുപിടിച്ചു. അവനെ വിളിക്കാനായിട്ട് തുടങ്ങിയതും ഗോവിന്ദൻ മാമയുടെ ശബ്ദമുയർന്നു.

“”കനകേ ഇവിടെ വാ..””,

അയാൾ അകത്തേക്ക് നോക്കി നീട്ടി വിളിച്ചു. നേരത്തെ കുഞ്ഞൂട്ടനെ താലമുഴിഞ്ഞ സ്ത്രീ അടുക്കളയിൽ നിന്ന് അവിടേക്ക് കടന്നു വന്നു. ഗോവിന്ദൻ മാമ അവരെ അടുത്തേക്ക് വിളിച്ച് തോളോട് ചേർത്ത് നിറുത്തിക്കൊണ്ട് പരിചയപ്പെടുത്തുന്നത് പോലെ പറഞ്ഞു.

“”ഇത് എൻ്റെ ഭാര്യ കനക..””,

കുഞ്ഞൂട്ടനേയും അപ്പുവിനെയും നോക്കി അവരൊന്ന് ചിരിച്ചു. ഇന്ദിരാമ്മ കുറച്ച് മുന്നേ നാത്തൂനുമായി കത്തിവെച്ചിരുന്നതോണ്ട് പ്രത്യേകിച്ച് പരിചയകുറവൊന്നും അവർക്കുണ്ടായില്ല. പിന്നെ ഓരോരുത്തരെ ആയി പരിചയപ്പെടുത്തി.

ഗോവിന്ദൻ മാമയാണ് ഇപ്പൊഴത്തെ പുന്നയ്ക്കല് തറവാട്ട്കാരുടെ സാരധി. അതിന് മുന്നെ മാമയുടെ അച്ഛനായിരുന്നു അന്തിമ തീരുമാനങ്ങൾ എടുക്കാനായുള്ള അവകാശം ഉണ്ടായിരുന്നത്.

‘ബാലകൃഷ്ണ ഭൈര’ എന്ന കൊമ്പൻ മീശക്കാരനാണ് അദ്ദേഹം ഭാര്യ ‘അമ്പ’. അപ്പൂൻ്റെ മുത്തശ്ശനും മുത്തശ്ശിയും. മുത്തശ്ശൻ മരിച്ചിട്ട് രണ്ട് വർഷമേ ആവുന്നുള്ളു. വലിയ കർക്കശക്കാരനും മാടമ്പിയും ഫ്യൂഡൽ പ്രഭുവും മറ്റുമായിരുന്നു. അയാൾടെ മുന്നിൽ വന്ന് തല ഉയർത്തി സംസാരിക്കാൻ ഒരാളൊഴികെ ഭാക്കി നാനാ ജനങ്ങളെല്ലാം ഭയപ്പെട്ടിരുന്നു. ആഹ് ഒരാൾ ആരായിരിക്കുമെന്ന് നേരത്തേ മുത്തശ്ശി തന്നെ പറയുകയുണ്ടായത് കുഞ്ഞൂട്ടൻ ഓർത്തെടുത്തു. മുത്തശ്ശിയെ ആണ് നേരത്തേ കണ്ടത്. അവർക്ക് രണ്ടു പേർക്കും മൂന്ന് മക്കളാണുള്ളത്.

മൂത്തത് ‘ഗോവിന്ദ ഭൈര’…, ഇപ്പഴത്തെ കാർണ്ണവർ അപ്പൂൻ്റെ ഗോവിന്ദൻ മാമ. അദ്ദേഹത്തിന് രണ്ട് മക്കളാണുള്ളത് മൂത്തവൻ ‘പ്രകാശൻ’ വിവാഹം കഴിച്ചത് ‘പ്രിയ്യ’യേയാണ് രണ്ട് വയസായ ഒരു മോളുണ്ടവർക്ക് ‘രാഗേന്ദു’. രണ്ടാമത്തേത് ‘അജ്ഞലി’. കോയമ്പത്തൂരുള്ള ഒരു കോളേജിൽ എം എസ് സി മാത്സ് പഠിക്കുന്നു കുഞ്ഞൂട്ടനെക്കാളും രണ്ട് വയസ് മൂപ്പ് കാണും.

ഗോവിന്ദന് ശേഷമുള്ളവനായിരുന്നു ‘ദേവ ഭൈര’…, മരിച്ചിട്ട് ഇപ്പൊ പത്തൊൻപത് വർഷം പിന്നിടുന്നു. മരണകാരണം ഇന്നും ആ വീട്ടുകാർക്ക് പറയാൻ ബുദ്ധിമുട്ടുള്ളത് പോലെ തോന്നി. ദേവൻ വിവാഹം കഴിച്ചത് ഇന്ദ്രപ്രസ്ഥത്തിലെ ‘ജാനകീ ദേവി’യെ ആയിരുന്നു. അവരും ഇന്ന് ജീവിച്ചിരിപ്പില്ല മരിച്ചിട്ട് എട്ട് വർഷത്തോളമാവുന്നു. അവർക്ക് ഒരു മകനായിരുന്നു ഉണ്ടായുരുന്നത് ‘അജയ് ദേവ്’.. രണ്ടാമത് ജാനകി ഗർഭണിയായിരുന്നെങ്കിലും പ്രസവത്തോടെ ആഹ് കുഞ്ഞ് മരിച്ച് പോയി.

ദേവക്ക് താഴെയാണ് ‘ഇന്ദിര’. വീട്ടിലെ എല്ലാവർക്കും ഒരു പോലെ പ്രിയ്യപ്പെട്ടവളായിരുന്നു ഇന്ദിര.

അപ്പുവിൻ്റെ മുത്തശ്ശൻ ബാലകൃഷ്ണ ഭൈര തെങ്കാശി ചന്തയിൽ നിന്ന് അപ്രതീക്ഷിതമായി ‘ശങ്കരനെ’ കാണുകയായിരുന്നു. അന്നയാൾക്ക് പന്ത്രണ്ട് വയസായിരുന്നു പ്രായം. ബാലകൃഷ്ണ അവനെ പുന്നക്കൽ തറവാട്ടിലേക്ക് കൂട്ടി കൊണ്ട് വന്നു. അന്ന് ഗോവിന്ദന് പത്തും ദേവക്ക് എട്ടും ഇന്ദിരക്ക് ആറു വയസുമാണ് പ്രായം. ഗോവിന്ദനും ദേവക്കും ശങ്കരനോട് ഒരു ചേട്ടൻ്റെയോ സുഹൃത്തിൻ്റെയോ അടുപ്പം വളരുമ്പം ഇന്ദിരയുടെ മനസിൽ മൊട്ടിട്ടത് പ്രണയമാണ്

ശങ്കരൻ വളർന്നപ്പൊ ബാലകൃഷ്ണ അവനേ പിടിച്ച് കണക്കും കാര്യങ്ങളും നോക്കാൻ നിർത്തി. ശമ്പളമൊന്നുമില്ല ഭക്ഷണവും വസ്ത്രവും കിടക്കാൻ ഒരിടവും കിട്ടും. ചെറുപ്പം മുതലേ നല്ല കാര്യപ്രാപ്തിയുണ്ടായിരുന്നു ശങ്കരന്. തൻ്റെ ജോലിയിൽ മറ്റാരുടെയും കൈതാങ്ങ് അയാൾക്ക് ആവശ്യമുണ്ടായിരുന്നില്ല.

ഗോവിന്ദനും ദേവനും വളരുന്നതിനനുസരിച്ച് ശങ്കരനും അവരുമായുള്ള ബോണ്ട് കൂടി വന്നു. അവർ തമ്മിൽ പരസ്പര രഹസ്യങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. ദേവൻ തൻ്റെ കാമുകി ജാനകിയെ കുറിച്ച് വരെ ശങ്കരനുമായി സംസാരിക്കുമായിരുന്നു.

ഇന്ദിരയുടെ പ്രണയം തുടക്കത്തിൽ ശങ്കരൻ നിരസിച്ചെങ്കിലും അവളുടെ പിടിവാശിക്ക് വഴങ്ങി കൊടുക്കേണ്ടതായി വന്നു. ഒരു ആത്മഹത്യാ ഭീഷണിയിലൂടെ ഇന്ദിരാ ശങ്കരൻ്റെ സമ്മതം വാങ്ങിച്ചെടുത്തു എന്ന് പറയുന്നതാവും കൂടൂതൽ ശരി.

ശങ്കരൻ പക്ഷെ തങ്ങളുടെ പ്രണയം ഗോവിന്ദനോടും ദേവനോടും പറഞ്ഞില്ല. എത്രയൊക്കെ സൗഹൃദമാണെങ്കിലും വീട്ടിലെ വേലക്കാരനുമായി സ്വന്തം പെങ്ങൾ പ്രണയത്തിലാണെന്ന് അറിഞ്ഞു കഴിഞ്ഞാൽ തങ്ങളെ തള്ളി പറഞ്ഞേക്കാം എന്ന ഭയം അയാളെ പിൻതിരിപ്പിച്ചു.

ദേവൻ്റെ മകൻ അജുവിന് മൂന്ന് വയസുള്ളപ്പഴാണ് ശങ്കരനും ഇന്ദിരയും തറവാടും നാടും ഉപേക്ഷിച്ച് പോരുന്നത്. അന്നവർക്ക് അഭയം നൽകിയത് മംഗലത്ത്കാരാണ്. കുഞ്ഞൂട്ടൻ്റെ തറവാട്. ഇന്ദിരയെ തിരികെ കൊണ്ട് പൂവാനായി ബാലകൃഷ്ണ വന്നെങ്കിലും പരാജയപ്പെട്ടു. അന്ന് അറുത്തിട്ടതാണ് സ്വന്തം മകളോടുള്ള എല്ലാ ബന്ധവും. മരണം വരെ ബാലകൃഷ്ണ അത് തുടർന്നു. അയാൾക്ക് ഗൗരവമെന്നാൽ ജീവനിലും വിലയുള്ളതാണെത്രെ.

ഗോവിന്ദനും ദേവക്കും തുടക്കത്തിൽ കോപമുണ്ടായിരുന്നു. അത് പെങ്ങള് കാര്യസ്ഥൻ്റെ കൂടെ ജീവിക്കാൻ തീരുമാനമെടുത്തതിനല്ല. തങ്ങളോടൊരു വാക്ക് ഇതിനേ കുറിച്ച് പറയാഞ്ഞതിലാണ്.

കാലക്രമത്തിൽ ദേവ ശങ്കരനുമായി അടുപ്പം തുടർന്നിരുന്നു. അച്ഛനുമായി ദേവ അത്ര സ്വരച്ചേർച്ചയിലായിരുന്നില്ല എന്നത് കൊണ്ടാണ് ഇങ്ങനൊരു ബന്ധം തുടരാൻ കഴിഞ്ഞത്. ഗോവിന്ദന് അപ്പഴും അച്ഛനെ ധിക്കരിച്ച് ഒന്നും ചെയ്യാൻ സാധിക്കുമായിരുന്നില്ല.

ദേവൻ്റെ മരണ ശേഷം തീർത്തും പുന്നയ്ക്കലുകാരുമായി അടുപ്പം നഷ്ടപെട്ട് പോയി. ശങ്കരനും ഇന്ദിരയ്ക്കും സ്വാതി എന്ന അപ്പു ഉണ്ടായി. അപ്പൂനെ കണ്ടിട്ടാണ് ദേവൻ മരിക്കുന്നത്. ഇതെല്ലാം ഇന്ദിരാമ്മ പിന്നീടാണ് പറഞ്ഞ് കൊടുക്കുന്നത്.

തൻ്റെ ഒളിച്ചോട്ടത്തിൻ്റെയും മറ്റും കഥ മകളോട് പറയുമ്പൊ ഇന്ദിരയ്ക്ക് ചെറിയ ജാള്യത തോന്നി. അങ്ങനൊന്ന് സംഭവിച്ചത് കൊണ്ടാണല്ലോ തന്നോടൊപ്പം ഇന്ന് കഥ കേൾക്കുന്ന മോളുണ്ടായതെന്ന് ഓർക്കുമ്പളാണ് ഒരാശ്വാസം തോന്നണത്.

പിന്നെ തറവാട്ടിലുള്ളത് ബാലകൃഷ്ണയുടെ സഹോദരങ്ങളാണ്. അദ്ദേഹത്തിന് ആകെ ഏഴ് സഹോദരങ്ങളാണുള്ളത്. നാല് ആണും രണ്ട് പെണ്ണും. രണ്ടാമത്തെ ആള് ‘ഭരതൻ’ ആള് ഇപ്പഴും ഉണ്ട് സെഞ്ച്വറി അടിക്കാൻ കാത്തിരിക്കാണ്. കിടപ്പായതിനാൽ വന്നിട്ടില്ല. അദ്ദേഹത്തിന് രണ്ട് ആൺകുട്ടികൾ. ഭാര്യ മരിച്ച് പോയി.

‘കേശവൻ’ ‘ചന്ദു’ എന്നാണ് യഥാക്രമം അവരുടെ പേര്. കേശവന് കുറച്ച് പഞ്ചായത്തും കൃഷിയുമറ്റുമാണ് വരുമാനമാർഗം. അയാള് മങ്കലം ചെയ്തത് ‘ആശ’യെയാണ്. ഗോവിന്ദൻ മാമ അയാളെ പരിചയപ്പെടുത്തി കൊടുത്തപ്പൊ കുഞ്ഞൂട്ടൻ അയാളെ ഒന്ന് നോക്കി ചിരിച്ചു പക്ഷെ പുള്ളി തല തിരിച്ച് കളഞ്ഞു. അതികം തടിയൊന്നുമില്ലാത്ത വേഷം മുണ്ടും ഷർട്ടും തന്നെ താടിയെല്ലാം വെട്ടിയൊതുക്കിയിട്ടുണ്ട് ഗോവിന്ദൻമാമയെ പോലെ കൊമ്പൻ മീശയല്ല.എന്തോ ഇഷ്ടപ്പെടാത്ത പോലെ. അയാൾക്ക് ഒരു ആൺകുട്ടായാണുള്ളത് ‘ആലാപ്’ പുന്നയ്ക്കലുകാരുടെ തന്നെ സ്കൂളിൽ ഇംഗ്ലീഷ് അധ്യാപകനായി ജോലിചെയ്യുന്നു. വിവാഹം കഴിഞ്ഞ് പത്ത് വയസുള്ള ഒരു മകനുണ്ട്.

രണ്ടാമത്തെ ആള് ചന്ദു. പുള്ളി പഞ്ചായത്തിൽ തന്നെ സെക്രട്ടറിയായി ജോലിചെയ്യുന്നു ലീവില്ലാത്തത് കൊണ്ട് വന്നിട്ടില്ല. ചന്ദു വിവാഹം ചെയ്ത് ‘ഉമ’ യേയാണ്. രണ്ട് പെൺമക്കളുണ്ട് മുത്തത് ‘ഉദയ’ വിവാഹം കഴിഞ്ഞ് ഭർത്താവിൻ്റെ കൂടെ അലാസ്കയിലാണ്. അയാൾക്കവിടെ ഒരു ഗ്യാസ്പ്ലാൻ്റിൽ ടെക്നിക്കൽ സെയിൽസ് എക്സിക്യൂട്ടീവ് ആയിട്ടാണ് ജോലി. ചന്ദുവിൻ്റെ രണ്ടാമത്തെ ആള് ‘ഉത്ര’ പന്ത്രണ്ടാം തരത്തിൽ പഠിക്കാണ് തറവാടിൻ്റെ റാങ്ക് സ്വപ്നത്തിലൊരെണ്ണം.

ഭരതനെ കഴിഞ്ഞാൽ ‘രാമനുണ്ണി’യാണ് മൂന്നാമൻ അയാൾക്ക് വല്ല്യ ആരോഗ്യ പ്രശ്നങ്ങളൊന്നും പിടിപെട്ടിട്ടില്ല. എന്ന് കരുതി പൂർണ്ണ ആരോഗ്യവാനൊന്നുമല്ല. പ്രായത്തിൻ്റെ ചില്ലറ ഷുഗർ പ്രഷർ കൊളസ്ട്രോൾ ഒക്കെയുണ്ട്. അൽപം നെറ്റിയൊക്കെ കയറി കണ്ണടയൊക്കെ വച്ച് വെള്ള മുടിയെല്ലാം നീട്ടിചീവിവെച്ച് ഒരു വരയൻ മീശയെല്ലാം വെച്ച ഒരു രൂപമാണ് പുള്ളിക്ക്. അയാള് വിവാഹം കഴിച്ചിട്ടില്ല. സ്റ്റിൽ ബാച്ചിലർ. പണ്ട് എഴുപതുകളിലോ മറ്റൊ ഒരു പ്രണയമുണ്ടായിരുന്നെത്രെ പുള്ളിക്ക്. ആള് മിലിറ്ററിയിലായിരുന്നു ഒരു പത്ത് വർഷം. സിനോ ഇന്ത്യാ യുദ്ധത്തിന് പോവുന്നതിന് മുൻപ് കാത്തിരിക്കണം എന്ന് ആവശ്യപ്പെട്ട് പുറപ്പെട്ടതാ മടങ്ങിയെത്തിയപ്പഴേക്കും പെണ്ണിനെ ഏതോ മണ്ണുംചാരി നിന്നവൻ കൊണ്ട് പോയിരുന്നു. അതിൽ മനം നൊന്ത് ജീവിതത്തിൽ ഇനിയൊരു തുണയേ വേണ്ടെന്ന് വെച്ച് നടക്കാണ്.

നാലാമത്തേത് ‘ചിത്രയാണ്’ കോളേജ് പ്രൊഫസറായി ജോലി ചെയ്യുന്നു. ഒപ്പം ജോലിചെയ്യ്തിരുന്ന കോളേജിലെ പ്രധാന അധ്യാപകൻ ‘വിനയ ചന്ദ്രനെ’ തന്നെ വിവാഹം കഴിച്ചു. അവർക്ക് രണ്ട് പെൺമക്കൾ. മൂത്തത് ‘മാലാ ചന്ദ്ര’ വിവാഹം കഴിഞ്ഞു ഭർത്താവ് കോൺട്രാക്ടറാണ് കൂടെ കേശവൻ്റെ പാർട്ടി പ്രവർത്തനവും കൊണ്ട് നടക്കുന്നു. രണ്ടാമത്തേത് ‘ഗംഗ’ പുള്ളിക്കാരി സ്റ്റാറ്റിസ്റ്റിക്‌സിൽ പി എച്ച് ഡി ചെയ്ത് കൊണ്ട് നടക്കുന്നു. വിവാഹം കഴിഞ്ഞു ഭർത്താവ് ആകാശ്.

അഞ്ചാമത്തേത് ‘നരേന്ദ്രൻ’ ഭാര്യ ‘ഇന്ദുമതി’. പുള്ളി ഒരു മഹേന്ദ്രാ മോട്ടോർസിൻ്റെ ഫ്രാഞ്ചൈസി നടത്തുന്നു. മൂന്ന് ആൺകുട്ടികളാണുള്ളത്. അരവിന്ദനാണ് മൂത്തത് വിവാഹമെല്ലാം കഴിഞ്ഞ് അച്ഛൻ്റെ കൂടെ ഷോറൂം നടത്തുന്നു. രണ്ടാമത്തെ മകൻ ‘ആഷിശ്’ സ്വന്തമായൊരു ഔട്ട്സോഴ്സിംങ്ങ് കമ്പനി നടത്തുന്നു. മൂന്നാമത്തേത് ‘അർജുൻ’ പി ജി ഹിസ്റ്ററി ചെയ്ത് കൊണ്ടിരിക്കുന്നു.

നരേന്ദ്രന് ശേഷം ‘നന്ദിനി’ ഭർത്താവ് ‘അശോകൻ’ രണ്ട് പെൺകുട്ടികളും ഒരാണും. അശോകൻ ഒരു ഫൈവ്സ്റ്റാർ ബാറ് നടത്തി പൊട്ടി പാളീസായി അവസാനം ഗോവിന്ദൻ മാമൻ്റെ കൂടെ കൂടി മില്ലും മറ്റും നോക്കി നടത്തുന്നു. നന്ദിനിക്ക് മുത്തത് ‘ഗീത’ വിവാഹം കഴിഞ്ഞ് സുഗ ജീവിതം ഭർത്താവ് റെയിൽവേ ഉദ്യോഗസ്ഥൻ. രണ്ടാമത്തെ ആള് ‘റോജ’ ഇപ്പൊ ഡിഗ്രി ചെയ്യുന്നു. മൂന്നാമത്തത് ‘ഗൗരി’ പന്ത്രണ്ടാം തരം പഠിക്കുന്നു.

അവസാനത്തേത് ‘മാധവൻ’ പുന്നക്കലെ സ്കൂളും മറ്റും പുള്ളിയാണ് നോക്കി നടത്തുന്നത്. ഭാര്യ ‘റിതിക’ രണ്ട് ആൺകുട്ടികളുണ്ട് മൂത്തവൻ ‘സ്രാവന്ത്’ ഡിഗ്രി ചെയ്യുന്നു രണ്ടാമത്തവൻ ‘ചേരൻ’ എട്ടാം ക്ലാസിൽ പഠിക്കുന്നു.

ഇത് മൊത്തം പഠിച്ചെടുക്കണമെങ്കിൽ കുറഞ്ഞത് ഒരാഴ്ച്ച എങ്കിലും വേണം. വല്ല്യ ഒരു കുടുംബമാണ് പുന്നയ്ക്കൽ.

ഇന്ന് ഇന്ദിരാമ്മയേയും മക്കളേയും കാണാനായിട്ടാണ് എല്ലാവരും ഒത്ത് കൂടിയത്. വലിയ കുടുംബമാണെങ്കിലും ആരും അങ്ങിനെ തറവാട്ടിലല്ല താമസം. കോയമ്പത്തൂരും തെങ്കാശിയും നീലഗിരിയും ദിണ്ടിക്കലുമൊക്കെയായി ചിതറി താമസിക്കുന്നു. ഗോവിന്ദൻ മാമയും രണ്ട് മക്കളും പിന്നെ ചെറിയ സഹോദരി നന്ദിനിയും കുടുബവും തറവാട്ടിലാണ് താമസം. ഇനിയിപ്പൊ ഇന്ദിരാമ്മയും.

നന്ദിനി ചെറിയമ്മയുടെ രണ്ടാമത്തെ മോള് റോജയെ അപ്പു വന്നപ്പൊ മുതൽ ശ്രദ്ധിക്കുന്നുണ്ട്. പുള്ളിക്കാരി ഇവടെയൊന്നുമല്ല. കുഞ്ഞൂട്ടൻ്റെ മൊഖത്ത്ന്ന് പെണ്ണ് കണ്ണെടുക്കുന്നില്ല. ആകെ കൂടെ ഒരു നാണവും മറ്റും. കഴുത്തിൽ കിടക്കുന്ന മാലയുടെ ലോക്കറ്റ് വായിൽ വെച്ച് കടിച്ച് കൈയ്യും കെട്ടി പടിക്കെട്ടിൽ നിന്ന് കുഞ്ഞൂട്ടനെ നോക്കി സ്വപ്നം കാണുകയാണ് പെണ്ണ്.

അപ്പൂന് ദേഹം മൊത്തം തരിച്ച് കേറുന്നുണ്ട്. അപ്പു അവളെ നല്ല കടുപ്പത്തിൽ തന്നെ തറപ്പിച്ചൊന്ന് നോക്കി. അതവൾക്ക് മനസിലായി. അവളാകെ കൂടെ ഒന്ന് പരുങ്ങി. പിന്നെ അപ്പൂനൊരു അവിഞ്ഞ ചിരിയും കൊടുത്ത് മെല്ലെ രംഗം ഒഴിഞ്ഞു.

റോജയെ നോക്കി ദഹിപ്പിച്ച അപ്പു കുഞ്ഞൂട്ടനെയും തറപ്പിച്ചൊന്ന് നോക്കി. പാവം കുഞ്ഞൂട്ടൻ അങ്ങനൊരു സംഭവം നടന്നതേ അറിഞ്ഞിട്ടില്ല. അവൻ മുറിയിൽ തൂക്കിയിട്ട ചില ഫോട്ടോകളിലേക്കും കണ്ണും നട്ടിരിക്കാണ്. അവനെന്താണ് നോക്കുന്നതെന്ന് അപ്പുവും തിരഞ്ഞു.

ഒട്ടുമിക്ക കുടുംബ ഫോട്ടോകളിലും ഒരു ആളുടെ തലമാത്രം വെട്ടി കളഞ്ഞിരിക്കുന്നു. ആരായിരിക്കുമതെന്ന് കുഞ്ഞൂട്ടന് സംശയമായി എന്തിനായിരിക്കും ഒരാളുടെ മാത്രം തല വെട്ടികളഞ്ഞത്. അപ്പു അതിൽ തന്നെ നേരത്തേ കണ്ട ചിത്രം തിരഞ്ഞ് നോക്കി. എന്നാൽ ഒരുപാടെണ്ണം ഫ്രെയിം ചെയ്ത് വച്ചതിനാൽ അത് പെട്ടന്ന് കണ്ട് പിടിക്കാനവൾക്ക് കഴിഞ്ഞില്ല.

“”വരൂ മുറി കാട്ടി തരാം..””,

ഇമ്പമുള്ളൊരു ശബ്ദം ഉയർന്നതും അപ്പുവും കുഞ്ഞൂട്ടനും ശ്രദ്ധ അങ്ങോട്ടേക്ക് തിരിച്ചു. തൻ്റെ കടും കറുപ്പ് നിറമുള്ള കണ്ണ് കൊണ്ട് കുഞ്ഞൂട്ടനെ ഒരു ആശ്ചര്യത്തോടെ നോക്കി നിന്നു കൊണ്ട് റോജ.

അവളെ കണ്ടതും അപ്പൂന് കലി കയറി. അവള് തിടുക്കപ്പെട്ട് കുഞ്ഞൂട്ടനോടൊപ്പം വന്നും നിന്നു. റോജ അപ്പൂനൊരു പുഞ്ചിരി സമ്മാനിച്ചെങ്കിലും കുഞ്ഞൂട്ടന് മുന്നിൽ അവൾടെ പുഞ്ചിരിക്ക് ഒരു നാണം കലർന്നിരുന്നു. അവൾ വേഗം തലതാഴ്ത്തി നടന്നു.

കൂഞ്ഞൂട്ടനും അപ്പുവും അവളെ പിന്തുടർന്നു. ഇടക്കൊന്നു റോജ കുഞ്ഞൂട്ടനെ തിരിഞ്ഞു നോക്കി. അപ്പുവും കൂടെ വരുന്നത് കണ്ടപ്പൊ ഒന്ന് നിന്നു.

“”അയ്യോ.. ചേച്ചീടെ റൂം അപ്പറത്താ..””,””ഞാൻ ഏട്ടന് റൂമ് ഇവടെയാ ശരിയാക്കിയെ..””,

“”അതെന്തിനാ…””,””എനിക്കും ഇവിടെ തന്നെ മതി…””,””സോറീ തന്നെ എന്താ വീട്ടില് വിളിക്കാ..””.

അപ്പു നെറ്റിയുഴിഞ്ഞ് ഒരു കൃത്രിമചിരിയോടെ റോജയോട് ചോദിച്ചു. അവരുടെ സംസാരം ശ്രദ്ധിക്കയല്ലാതെ കുഞ്ഞൂട്ടനൊന്നും മിണ്ടിയില്ല. അവൻ്റെ മനസിൽ പത്തൊൻപത് വർഷം മുൻപ് മരിച്ച് പോയ ദേവനെ കുറിച്ചുള്ള ചിന്തകളായിരുന്നു.

“”എല്ലാരും റോജാന്ന് തന്നെയാ വിളിക്കാ…””,””സ്നേഹമുള്ളോര് പാറൂന്ന് വിളിക്കും..””,

ധാവണി തുമ്പ് പിടിച്ച് നഖം കടിച്ച് നിലത്ത് തള്ളവെരലിൽ കളം വരച്ച് തലകുമ്പിട്ട് ഒരു നാണത്തോടെ റോജ മറുപടി കൊടുത്തു. അവളത് കുഞ്ഞൂട്ടന് കേക്കാനും കൂടി പറഞ്ഞതാണെന്ന് അപ്പൂന് മനസിലായി. അപ്പു കുഞ്ഞൂട്ടനെ ഒന്ന് തറപ്പിച്ച് നോക്കി. പാവം ഇതെന്ത് കൂത്തെന്ന് മനസിലാവാതെ കുഞ്ഞൂട്ടൻ കണ്ണ് മിഴിച്ച് അപ്പൂന് നേരെ തിരിഞ്ഞു.

റോജ കുഞ്ഞൂട്ടനുള്ള മുറി കാണിച്ച് കൊടുത്തു. അത്യാവശ്യം വല്ല്യ ഒരു മുറിയാണ് കുഞ്ഞൂട്ടന് കിട്ടിയത്. ഒരു കട്ടില് ടേബിൾ അകത്ത് തന്നെ ബാത്ത്റൂമ് അങ്ങനെ എല്ലാ സജ്ജീകരണങ്ങളുമുള്ള ഒരു മുറി. റീപ്ലാൻ ചെയ്ത് പുതുക്കി പണിത പോലെയാണ് മുറിയുള്ളത്. കുറച്ചുകാലമായി അടഞ്ഞു കിടന്നതിനാൽ മുറിയിൽ ചെറിയ പൊടി ശല്ല്യം രൂപപ്പെട്ടിട്ടുണ്ട്. തനിക്കായി പെട്ടന്ന് വൃത്തിയാക്കിയ ചേല് തോന്നിയവന്.

കട്ടിലും ബെഡും മേശയുമെല്ലാം വൃത്തിയായി വിരിച്ച് വെച്ചിരുന്നു. റോജയുടെ പണിയായിരിക്കും. മുറിയിലെ ഷെൽഫിൽ അത്യാവശ്യം പുസ്തകങ്ങൾ അവൻ്റെ കണ്ണിൽ പെട്ടു. ഒട്ടുമിക്കതിലും ചിതല് കയറി. ശങ്കരൻ മാമയുടെ മുറിയും സമാന രൂപത്തിലാണ് നല്ല അടുക്കും ചിട്ടയിലും സൂക്ഷിക്കുമായിരുന്നു. കുഞ്ഞൂട്ടൻ പുസ്ഥകങ്ങളെല്ലാം ഒന്നെടുത്ത് പരതി നോക്കി. മിക്കതും കമ്മ്യൂണിസ്റ്റ്‌ വക്താക്കളുടെ എഴുത്തുകളായിരുന്നു. ഈ പുസ്തകങ്ങളുടെ ഉടമ കമ്മ്യൂണിസ്റ്റുകാരാണെന്ന് തോന്നുന്നു.

“”ദേ ചായ കുടിക്കാൻ വിളിക്ക്ണു…””,

വീണ്ടും ആദ്യം കേട്ട അതേ ഇമ്പമാർന്ന ശബ്ദം. പെട്ടന്ന് കേട്ടത് കൊണ്ട് കുഞ്ഞൂട്ടൻ ഒന്ന് ഞെട്ടി. വന്നത് റോജയായിരുന്നു.

“”ഓഹ് നീ ആയിരുന്നോ…””,””പേടിപ്പിച്ച് കളഞ്ഞല്ലോ പാറൂ…””,

കുഞ്ഞൂട്ടൻ ഒരു ഒഴുക്കൻ മട്ടിലാണത് പറഞ്ഞതെങ്കിലും റോജയുടെ ഉള്ളിലൊരായിരം മത്താപ്പ് കത്തി. ഇഷ്ടമുള്ളവര് മാത്രമേ തന്നെ പാറു എന്ന് വിളിക്കൊള്ളെന്ന് നേരത്തേ കൂടി പറഞ്ഞൊള്ളു. കുഞ്ഞൂട്ടൻ അത് മനസിലാക്കി മനപൂർവ്വം തന്നെ അങ്ങനെ വിളിച്ചതായിരിക്കൊള്ളെന്ന് റോജ തറപ്പിച്ചു.

“”പാറു പൊയ്ക്കോളൂ ഞാനൊന്ന് ഫ്രഷായി വരാം..””,

അധിക നേരം റോജയെ അവിടെ നിർത്തി ദഹിപ്പിക്കാതെ കുഞ്ഞൂട്ടൻ പറഞ്ഞ് വിട്ടു. സധാ സമയവും ചിരി ഫിറ്റ് ചെയ്ത് കൊണ്ട് നടക്കുന്ന പാറു തലയാട്ടി മുറിയിൽ നിന്നിറങ്ങി.

കുഞ്ഞൂട്ടന് മുറി കിട്ടിയ അതേ നിരയിൽ തന്നെ അപ്പുവും ഒരു മുറി കൈക്കലാക്കിയിരുന്നു. വന്നപാടെ ബാഗും മറ്റുമെടുത്ത് അലമാരിയിൽ വെച്ച് ഒന്ന് കയറി കുളിച്ചു. വസ്ത്രമെല്ലാം മാറി കുഞ്ഞൂട്ടനെ വിളിക്കാനായി മുറിയിൽ നിന്നും ഇറങ്ങിയ അപ്പൂനെ മുറിയിൽ നിന്നും ഇറങ്ങി തുള്ളിചാടി വന്ന റോജ ഇടിച്ചിട്ടു. രണ്ട് പേരും മറിഞ്ഞു വീണു. അപ്പഴും റോജയുടെ മുഖത്തെ ആഹ് ചിരി മായ്ഞ്ഞിട്ടില്ല.

“”എവടെ നോക്കിയാ പാറൂ നടക്ക്ണെ..””,””മനുഷൻ്റെ നടുവൊടിഞ്ഞൂന്നാ തോന്നെണെ..”””

റോജ വേഗം ചാടി എഴുന്നേറ്റു. എന്നിട്ട് അപ്പൂനെ കൂടെ പിടിച്ച് പൊക്കി.

“”കനക അപ്പച്ചി പറഞ്ഞപ്പൊ ഞാൻ ചായ കുടിക്കാൻ വിളിക്കാൻ വന്നതാ…””,””സോറി പെട്ടന്ന് കണ്ടില്ല…””,

സംസാരത്തിനിടയ്ക്കുള്ള അവളുടെ തിരിഞ്ഞ് നോട്ടത്തിൽ നിന്നേ അപ്പൂന് കാര്യം മനസിലായി. കുഞ്ഞൂട്ടനെ കണ്ട് വര്ണ വഴി ബോധമില്ലാണ്ട് പറ്റിയതാണെന്ന്..

“”സാരില്ല…””,

അപ്പു അവളെ വിട്ട് കുഞ്ഞൂട്ടനെ വിളിക്കാനായി പോയി. റോജ നേരെ അടുക്കളയിലേക്കും.

“”ചേച്ചീ ചായ കുടിക്കാൻ വാ…””,””ഏട്ടനേം കൂടി കൂട്ടികോട്ടോ..””,

“”ആഹ് ശരി…””,

“”അവൾടെ ഒരു ചേട്ടൻ…””,””വന്ന് കയറിയപ്പഴേ കോമ്പറ്റീഷൻ ആണല്ലോ ദേവീ…””,””എൻ്റെ ചെക്കന് മനസൊന്നും മാറാണ്ടിരുന്നാ മതിയേന്നു..””,””അവനെ എനിക്ക് തന്നെ തരില്ലേ..””,

ഒരു കനിവിനായി അപ്പു ദേവിയെ കൂട്ടുപിടിച്ചു.

കുഞ്ഞൂട്ടൻ ഫ്രഷാവാൻ കയറിയിരുന്നു. അവൻ ഇറങ്ങുന്നത് വരെ അപ്പു മുറിയിൽ തന്നെ കാത്തിരുന്നു. അവള് ആഹ് മുറി ആകമാനമൊന്ന് വീക്ഷിച്ചു. ടേബിളിന് തൊട്ടു മുകളിലായി എം എൻ റോയിയുടെ ഒരു ഫ്രെയിം ചെയ്തു വച്ചിരുന്ന ഫോട്ടോ കണ്ടു. അവളെഴുന്നേറ്റ് മുറിയാകെ ഒന്ന് പരതി നടന്നു. മേശയുടെ വലിപ്പെല്ലാം പൂട്ടി ഭദ്രമാക്കിയാണ് വെച്ചിരുന്നത്.

കുഞ്ഞൂട്ടൻ ഒന്ന് ഫ്രഷായി പുറത്ത് വന്നു. ഒരു ട്രാക്ക് പാൻ്റും ടീ ഷർട്ടുമായിരുന്നു അവൻ്റെ വേഷം. ഇത് വരെ അപ്പൂന് അവൻ്റെ നെഞ്ചത്ത് വെട്ടിയ ആഹ് പഴയ മാർക്കുണ്ടോ എന്ന് നോക്കാൻ കഴിഞ്ഞിട്ടില്ല.

“”കുഞ്ഞൂട്ടാ..””,””വീടൊക്കെ എങ്ങനെ ഇണ്ടെടാ…””,

കണ്ണാടിക്ക് മുന്നിൽ നിന്ന് മുടി ചീകുന്ന കുഞ്ഞൂട്ടനോടവളൊന്ന് ചോദിച്ചു.

“”എന്താപ്പൂ അങ്ങനെ ചോയിച്ചെ..””,

“”ഏയ് ഒന്നൂല്ലെടാ ചുമ്മാ…””,

“”വീട്ടിലുള്ളതിലും കംഫർട്ടബിളാണപ്പൂ…””,””ആഹ് കേശവൻ വെല്ലിച്ചൻ്റെ പെരുമാറ്റത്തിലെന്തോ ഒരു കല്ല് കടി ഇണ്ട്..””പിന്നെ വന്നല്ലേ ഉള്ളൂ..””,””നോക്കാം..””,””നരേന്ദ്രൻ വെല്ലിച്ചൻ്റെ പെരുമാറ്റത്തിലും ഒരിഷ്ട്ടക്കേടുണ്ട്…””,

“”അതെന്തേ അങ്ങനെ തോന്നാൻ…””,””പുള്ളി നിന്നോടെന്തേലും പറയേ മറ്റോ ചെയ്തോ…”

“”ഏയ്…””,””പുള്ളി ഒരക്ഷരം മിണ്ടീട്ടില്ല..””,””പിന്നെ ഒരു തറപ്പിച്ചിള്ള നോട്ടവും..””,

“”അതൊക്കെ നിൻ്റെ തോന്നലാടാ.. പുള്ളി കൂളാണ്..””,

“”എനിക്കെന്തോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് പോലെ..””,””വീട്ടിലെല്ലാരും എന്നോട് സംസാരിച്ചു…””,””പുള്ളിക്ക് മാത്രം എന്തോ ഒരു ഈർഷ പോലെ..””,

“”മ്മം…””,””നീയത് വിട് എല്ലാ കുടുംബത്തിലും കാണും ഇങ്ങനെ ഒരോന്ന്…””,””കാര്യമാക്കെണ്ട…””,

“”മ്മം.. അത്രേ ഒള്ളു..””,

അപ്പുവും കുഞ്ഞൂട്ടനും ചായ കുടിക്കാനായി റൂമിൽ നിന്നിറങ്ങി പ്രധാന മുറിയിലേക്ക് എത്തി.

അവിടെ മേശമേൽ ഒരുപാട് പലഹാരങ്ങൾ നിരത്തിയിരുന്നു. കേസരി റവയും മൈസൂർ പാക്കും തിരുന്നൽ വേലി ഹൽവയും പാൽക്കോവയും ചക്കരപൊങ്കലും മൈതാ ബർഫി എല്ലാം കൂടി ഒരു ബേക്കറിക്കുള്ള പലഹാരങ്ങളുണ്ടായിരുന്നു. അതിനിടയ്ക്ക് ഇന്ദിരാമ്മ കൊണ്ടുവന്ന ഉണ്ണിയപ്പവും കുഴലപ്പവും മറ്റും മുങ്ങി പോവുമോ എന്ന് ഒന്ന് ഭയന്നു. എന്നാൽ അതിനെ പാടെ തള്ളി കൊണ്ട് കുട്ടികളെല്ലാം ആദ്യം തീത്തത് ഇന്ദിരാമ്മയുടെ കൈവിരുതിൽ ഉണ്ടാക്കിയ വിഭവങ്ങളാണ്.

കുഞ്ഞൂട്ടൻ ചായ കുടിക്കാൻ ഇരിക്കുന്നത് കണ്ട് റോജ അവനടുത്തേക്ക് ഒരു പ്ലേറ്റുമായി വന്നു. നിരത്തി വെച്ചിരുന്ന ഓരോ വിഭവങ്ങളിൽ നിന്ന് കുറേശെ കുറേശെ അവൻ്റെ പാത്രത്തിലേക്ക് ഇട്ട് കൊണ്ടേ ഇരുന്നു. മതിയെന്നവൻ പറയുന്നതൊന്നും പാറു ചെവിക്കൊള്ളുന്നേ ഉണ്ടായിരുന്നില്ല. അപ്പൂനെ ഇതെലാം കൊറച്ച് അസ്വസ്ഥമാക്കി. ഒരസൂയ ഉടലെടുത്തു. റോജ ചെയ്യ്ത് കൊണ്ടിരിക്കുന്ന കാര്യങ്ങളെല്ലാം അപ്പൂന് ചെയ്ത് കൊടുക്കണമെന്ന് തോന്നി. ഒരവകാശം പോലെ.

കുടുംബത്തിലെ കാർണ്ണവന്മാരെല്ലാം കഴിച്ച് കഴിഞ്ഞ് എഴുന്നേറ്റ് പോയി. ഉമ്മറത്തിരുന്ന് നാട്ടുകാര്യങ്ങളും ബിസിനസിലെ തകർച്ചയും വളർച്ചയും മറ്റും ചർച്ച ചെയ്ത് കൊണ്ടിരുന്നു. ഇന്ദിരാമ്മ കുടുംബത്തിലെ സ്ത്രീ ജനങ്ങളോടൊപ്പം അടുക്കളയിൽ കൂടി. അടുക്കള സ്ത്രീകളുടെ ഏരിയയും ഉമ്മറവും കൊലായും പുരുഷന്മാരുടെ ഏരിയുമായി മാറിക്കഴിഞ്ഞിരുന്നു.

സഭയിലെ പ്രധാന ആൺകുട്ടികളും പെൺകുട്ടികളും കുഞ്ഞൂട്ടനെയും അപ്പൂനെയും വളഞ്ഞിരുന്നു. അവരുടെ നാടും വിശേഷങ്ങളും മറ്റും ചോദിച്ച് അറിഞ്ഞ് കൊണ്ടിരുന്നു. ഇനി ഒരാഴ്ചത്തേക്ക് എല്ലാവരും തറവാട്ടിൽ തന്ന കാണും. നാട് വിട്ട് പോയ പെങ്ങളെ കാണാനും അവളോടൊത്ത് കുറച്ച് ദിവസം ചിലവഴിക്കാനുമായി ലീവെടുത്ത് വന്നതാണെല്ലാവരും. കൂടെ വെളുത്താട്ടമ്മയുടെ പൂരവും കൂടണം.

മീനമാസത്തിലെ അശ്വതിയിൽ തുടങ്ങി ചിത്തിര വരെയാണ് ഭഗവതിയുടെ പൂജകളും ആഘോഷങ്ങളും. നാളെ അശ്വതി നക്ഷത്രത്തിൻ്റെ സമയം ആരംഭിക്കായി. ഇനി പന്ത്രണ്ട് നാള് തറവാട്ടിലെ ഓരോ അംഗങ്ങളും ക്ഷേത്രത്തിൽ കാലത്തെ നിർമാല്ല്യം മുതൽ ദിവസം മുഴുവനുള്ള എല്ലാ കർമ്മങ്ങളിലും പങ്കെടുക്കണം.

വെളുത്താട്ടമ്മയെ പ്രീതിപ്പെടുത്താനായി കളംവരച്ച് പാട്ടും സർപ്പ തുള്ളലും തീയാട്ട തുള്ളലും പന്ത്രണ്ട് ദിവസവും അരങ്ങേറും. പ്രത്യേക വച്ചു നേധ്യ ചടങ്ങുകളും ഈ ദിഹസങ്ങളിൽ നടന്ന് പോരും. ദേവി പൂജകള് കഴിഞ്ഞാല് തറാവാടിൽ കുടിയിരുത്തിയിരിക്കുന്ന ഗന്ധർവ്വനും ചാത്തന്മാർക്കും വെച്ചാരാധനകളുണ്ട്. ശേഷം കുലം കാക്കും കറുപ്പന് ആടിനെ ബലി നൽകും. പന്ത്രണ്ട് ദിവസം വിഭവ സമൃദ്ധമായ സധ്യയുണ്ടായിരിക്കും. ആ കാലയളവിൽ നാട്ടിലൊരു ജീവൻ പോലും പട്ടിണി കിടക്കില്ല. ആരെങ്കിലും പട്ടിണി കിടന്നാൽ കുലത്തിനെ കറുപ്പൻ ശപിച്ചു വിടുമെന്നാണ് പതിറ്റാണ്ടുകളായിട്ടുള്ള വിശ്വാസം.

പന്ത്രണ്ടിൻ്റെ മൂന്ന് ദിവസം മുന്നേ തൊട്ട് ക്ഷേത്രത്തിലെ പാട്ടുപുരയിൽ നാനാ ദേശത്തുള്ള കലാകാരന്മാർ അണി നിരക്കും. ഭജനയും കൂത്തും തുള്ളലും രാമനാട്ടവും കൃഷ്ണനാട്ടവും അവര് അവതരിപ്പിക്കും. അവസാന ദിവസം ക്ഷേത്രത്തിൻ്റെ പൊതു വളപ്പിൽ ഗാനമേളയും കുട്ടികളുടെ നൃത്തങ്ങളും ബാലേയുമെല്ലാം ഉണ്ടായിരിക്കും. സാമ്പത്തികമായി അധികം മുൻപന്തിയിൽ എത്താത്ത ഒരു നാടാണ് വൈജയന്തീപുരം. അങ്ങനെയുള്ളിടത്തെ ജനങ്ങൾക്ക് വർഷത്തിലൊരിക്കൽ പൂരത്തിന് കാണുന്ന ബാലയാണ് അവരുടെ നൈറ്റ് ഷോ. ഒരു വർഷത്തെ പൂരം കഴിഞ്ഞാൽ അടുത്ത വർഷം വരെ അവര് കാത്തിരിക്കും. ബാലേ കാണാനായിട്ട് ഒരു തീയറ്റർ റിലീസിനും കിട്ടാത്തത്ര ആകാംക്ഷയോടെയായിരിക്കും അവിടുത്തെ ഓരോ മനുഷ്യനും.

പുന്നക്കലെ ഇളയതലമുറയിൽ നിന്നിതെല്ലാം കേട്ട് കഴിഞ്ഞപ്പൊ അപ്പൂന് ഇതെല്ലാം കാണാൻ വല്ല്യ ആഗ്രഹം തോന്നി. കുഞ്ഞൂട്ടൻ വല്ല്യ താൽപര്യമൊന്നും കാണിച്ചില്ല. പക്ഷെ അപ്പു എങ്ങാനും നിർബന്ധിച്ചാൽ പോവാണ്ടിരിക്കാനും പറ്റില്ല.

ചായ കുടി കഴിഞ്ഞ് കുഞ്ഞൂട്ടനോട് പോയി വിശ്രമിക്കാനായി ഇന്ദിരാമ്മ പറഞ്ഞു. യാത്ര ചെയ്തതിൻ്റെ ക്ഷീണം നേരിയ തോതിൽ അവൻ്റെ മുഖത്ത് കാണാം. കുഞ്ഞൂട്ടൻ എല്ലാവരോടും പറഞ്ഞ് നേരെ പോയി കട്ടിലിലേക്ക് ഒരു ചാട്ടം കൊടുത്തു. വാഴ വെട്ടിയിട്ട ചേല് കുഞ്ഞൂട്ടൻ ബെഡും പറ്റിപിടിച്ച് ഉറക്കമായി.

കാറിൽ കിടന്ന് ഉറങ്ങിയതിനാൽ അപ്പൂന് അങ്ങനെ വല്ല്യ ക്ഷീണമൊന്നും തോന്നിയില്ല. അവള് എല്ലാരുമായുമുള്ള സംസാരം തുടർന്ന് കൊണ്ടിരുന്നു. നാട്ടിൽ അധ്യാപികയായി ജോലിചെയ്യാണെന്നും അപ്പുവും കുഞ്ഞൂട്ടനും ഒന്നിച്ചൊരു കോളേജിലാണെന്ന് കൂടി പറഞ്ഞു. എല്ലാവരും ചോദിക്കുന്ന ചോദ്യങ്ങൾക്കിടയിൽ റോജയുടെ ചോദ്യം അപ്പു ശ്രദ്ധിച്ചു. അവള് കൂടുതലും കുഞ്ഞൂട്ടനെ കുറിച്ചാണ് ചോദിക്കുന്നത്. അവൻ്റെ ഇഷ്ടപ്പെട്ട ഭക്ഷണം നിറം വസ്ത്രം ഹോബി അങ്ങിനെ കുഞ്ഞൂട്ടനെ സംബന്ധിച്ച എല്ലാ വിവരങ്ങളും ചോദിച്ചറിഞ്ഞു. ഒരു താൽപര്യവുമില്ലാത്ത മട്ടിൽ എല്ലാത്തിനും അപ്പു മറുപടി കൊടുത്ത് കൊണ്ടിരുന്നു.

രാത്രിക്കത്തെ അത്താഴത്തിൻ്റെ സമയത്ത് അപ്പു വന്ന് കുഞ്ഞൂട്ടനെ ഉറക്കത്തിൽ നിന്നും എഴുന്നേൽപ്പിച്ചു. കുറച്ച് കൂടി വൈകി ഇരുന്നെങ്കിൽ റോജ ആഹ് കർമ്മം എറ്റെടുക്കുമെന്നവൾക്ക് തോന്നിയിരുന്നു. റോജയ്ക്ക് എന്താ പറ്റിയതാവോ കുഞ്ഞൂട്ടനെ കണ്ട ഉടനേ ഒരു തരം നാണംകുണുങ്ങലും ഇടക്കിടക്കുള്ള ഒളിഞ്ഞ് നോട്ടവും എല്ലാം അപ്പു ശ്രദ്ധിക്കുന്നുണ്ട്. പണ്ട് സ്നേഹ കുഞ്ഞൂട്ടനോട് അടുക്കാൻ ശ്രമിച്ചപ്പം ഒരോ കാരണങ്ങൾ വച്ച് പരസ്പരം ഒന്ന് തട്ടിച്ച് നോക്കിയിരുന്നു. ഇവിടെയും അപ്പു അത് തന്നെ ചെയ്തു.

റോജയുടെ സൗന്ദര്യത്തിനോട് കിടപിടിക്കാൻ മാത്രം അപ്പൂൻ്റെ അഴകിനുണ്ടോ എന്ന് തിരിഞ്ഞു മറിഞ്ഞും അപ്പു നോക്കി. അംഗലാവണ്യം വച്ച് നോക്കുമ്പൊ അപ്പൂന് തന്നെയാ മുൻഗണന. അതിലവളൊന്ന് അഭിമാനിച്ചു. ഈ സമയം കൊണ്ട് കുഞ്ഞൂട്ടൻ ഉറക്കമുണർന്നിരുന്നു. തൻ്റെ മുറിയിലെ അലമാരയിൽ പിടിപ്പിച്ച കണ്ണാടിക്ക് മുൻപിൽ നിന്ന് അപ്പു തിരിഞ്ഞ് കളിക്കുന്നതവനൊന്ന് നോക്കി നിന്നു. ഇതെന്ത് പുതുമ പൗഡർ കൂടി മുഖത്തിടാത്ത പെണ്ണ് കണ്ണാടിക്ക് മുന്നിൽ നിന്ന് ഓരോ കോപ്രായങ്ങൾ കാട്ടുന്നു. ഒന്നങ്കിൽ വട്ടായത് അല്ലേ കാര്യമായി എന്തോ പറ്റിയിട്ടുണ്ട്.

“”എന്താ അപ്പൂ..””,””അവടെ തിരിഞ്ഞ് കളിക്കണെ…””,

അംഗലാവണ്യമെല്ലാം നോക്കി നിതംബ ഭംഗിയിലെത്തി നിൽക്കുമ്പളാണ് കുഞ്ഞൂട്ടൻ അവളെ വിളിച്ചത്. അവൾടെ അപ്പഴത്തെ പോസ് കണ്ട് കുഞ്ഞൂട്ടൻ ചിരി കടിച്ച് പിടിച്ച് അപ്പൂനെ നോക്കി തലക്ക് താങ്ങും കൊടുത്ത് കട്ടിലിൽ ചരിഞ്ഞ് കിടന്നു.

“”ഏയ് ഒന്നുല്ല…””,””ഞാൻ വെറ്തെ…””,””ഞാൻ ഈ ഇടയായി കുറച്ച് തടിവെച്ച പോലെ തോന്ന്ണ് കുഞ്ഞൂട്ടാ…””,

അപ്പൂ മുഖത്ത് വന്ന വളിപ്പ് മറച്ച് പിടിച്ച് കൊണ്ട് കുഞ്ഞൂട്ടനോട് വളരേ സീരിയസായിട്ട് സംസാരിക്കാൻ തുടങ്ങി.

“”ശരിയാ എനിക്കും അങ്ങനെ തോന്നാതിരുന്നില്ല അപ്പൂ…””,

“”ആണല്ലേ…””,

“”മ്മം.. പിന്നേ ഈ ഇടയായി നീ കഴിപ്പ് കൊറച്ച് കൂടീട്ട്ണ്ട് അതിൻ്റെയാ…””,

അപ്പു കുഞ്ഞൂട്ടനരികെ കട്ടിലിൽ ഇരുന്നു.

“”അങ്ങനെ നിനക്ക് തോന്നിയോ…””,

കുഞ്ഞൂട്ടൻ അത് പറഞ്ഞപ്പൊ അപ്പൂന് ആശ്ചര്യമായി. തടിവെച്ചാൽ തൻ്റെ പ്രിയ്യപ്പെട്ടവൻ്റെ ഇഷ്ടം നഷ്ടമാവുമോ എന്നവൾ ഭയന്നു. കാരണം റോജ അതികം തടിയില്ല. അവളോട് ഒന്ന് മാറ്റുരയ്ക്കാൻ അപ്പൂനെക്കൊണ്ടാവില്ല. അപ്പൂൻ്റെ മുഖം വിവർണ്ണമാവുന്നത് കുഞ്ഞൂട്ടൻ്റെ ഉള്ളിൽ ചിരിയെ ആളിക്കത്തിച്ചു. അവൻ കടിച്ച് പിടിച്ച് നിന്നു.

“”പിന്നെയ് അപ്പുവോ..””,

“”മ്മം.. എന്താ…””,

“”നീ അങ്ങനെ തടി കൂടിട്ടൊന്നുല്ല…””,””ആവശ്യത്തിനുള്ളതൊക്കെ ഒന്ന് തടിച്ചിട്ടുണ്ട് അത്രേ ഒള്ളു…””,

ചിരി കടിച്ച് പിടിച്ച് കുഞ്ഞൂട്ടൻ പറയുമ്പഴും അപ്പൂനെന്താണവൻ ഉദ്ദേശിച്ചതെന്ന് മനസിലായില്ല.

“”എന്താന്ന്…””,

പുരികമുയർത്തി അപ്പു ഒന്നൂടി ചോദിച്ചു.

“”വ്യക്തമായില്ലല്ലേ…””,””ശരിയാക്കി തരാം…””,””നീ നാർത്തെ കണ്ണാടിക്ക് മുൻപിൽ നിന്ന് കാണിച്ച അവസാനത്തെ പോസില്ലേ…””,””അതൊന്നും കൂടി കാട്ട്..””,””അപ്പൊ ഞാൻ പറഞ്ഞെരാ…””,

അവസാനമായി അപ്പു കണ്ണാടിക്ക് മുന്നിൽ നിന്ന് കാട്ടിയത് എന്താ…? ആഹ് നിതംബ ഭംഗി അളന്നു. കുഞ്ഞൂട്ടൻ്റെ ഉദ്ദേശം മനസിലായതും അപ്പൂൻ്റെ ഹൃദയമൊന്ന് വേഗത്തിലിടിച്ചു. ചുണ്ടിലൊരു നാണചിരിയും ഒപ്പം കവിളിലൊരു രക്തവർണ്ണവും കപട കോപവും വന്നു. കുഞ്ഞൂട്ടനപ്പഴേക്കും പുതപ്പിനുള്ളിൽ ഒളിച്ചു.

“”ടാ പട്ടീ…””,””വൺത്തികെട്ടവനേ…””,

അപ്പു തൻ്റെ ശക്തി മുഴുവനെടുത്ത് കുഞ്ഞൂട്ടൻ്റെ മേത്ത് നിന്ന് പുതപ്പ് വലിച്ച് പറിച്ചെടുത്തു. പുതപ്പ് മാറിയതും ലാക്കായി അവൻ്റെ തോളത്ത് തന്നെ അപ്പു തൻ്റെ മുന്നിലെ പല്ല് വെച്ച് നല്ല ഒരു കടി കൊടുത്തു. കുഞ്ഞൂട്ടൻ കുതറാൻ ശ്രമിച്ചെങ്കിലും അപ്പു നീരാളി പൂട്ടിട്ടു. കിടക്കാൻ നേരം അവൻ ടീ ഷർട്ട് ഊരി മാറ്റിയിരുന്നു അതോണ്ട് നഗ്നമായ തോളിൽ തന്നെ അപ്പു കടിച്ചു.

കുഞ്ഞൂട്ടൻ പെട്ടന്ന് അപ്പൂനെ തള്ളി മാറ്റി. അപ്പു കട്ടിലിൽ തന്നെ മലർന്നടിച്ച് വീണു. കുഞ്ഞൂട്ടൻ ചാടി എഴുന്നേൽക്കുന്നതിനിടെയ്ക്ക് അവൻ്റെ നെഞ്ചിലേക്ക് അപ്പൂൻ്റെ നോട്ടം പോയി. അവളത് കണ്ടു. അൽപം നീളത്തിലൊരു ചുവന്ന വര.

“”എന്താ കുരിപ്പേ കാട്ടിയത്…””,””ആഹ്…””,””പാടായല്ലോ…””,

കുഞ്ഞൂട്ടൻ അപ്പൂനോട് കുറച്ചുറക്കെ പറഞ്ഞു. അത് കേട്ട് കൊണ്ടാണ് റോജ അവിടേക്ക് വന്നത്. ഒരു ട്രാക്ക് പാൻ്റ് മാത്രം ഇട്ടു നിൽക്കുന്ന കുഞ്ഞൂട്ടനെ അവളൊന്ന് ഉഴിഞ്ഞ് നോക്കി ഒതുങ്ങി ചാടാത്ത അവൻ്റെ വയറിലേക്ക് അഹളുടെ നോട്ടമെത്തി. ശേഷം അപ്പൂനെയും ഒന്ന് നോക്കി. അവളപ്പഴും കുഞ്ഞൂട്ടൻ്റെ നെഞ്ചത്ത് പാടിലേക്ക് ഉറ്റ് നോക്കി നിന്നു. കുഞ്ഞൂട്ടൻ വേഗം തിരിഞ്ഞ് മേശമേൽ കിടന്ന ടീ ഷർട്ട് എടുത്തിട്ടു.

“”നല്ല ആളാ അപ്പു ചേച്ചി..””,””ഏട്ടനെ വിളിക്കാൻ വരാണെന്ന് പറഞ്ഞ് പോന്നിട്ട് ഇവടെ കേറി കെടക്കാണോ..””,””ഇന്ദിര ചെറിയമ്മ അവടെ എത്ര നേരായി തിരക്ക്ണൂന്നറിയോ…””,

റോജയുടെ ശബ്ദം കേട്ട് അവളൊന്ന് ബോധം തിരിച്ചെടുത്തു.

“”ഞാൻ ദാ വര്ണ് പാറൂ…””,””നീ പൊയ്ക്കോ…””,

റോജ പോയതും അപ്പു കട്ടിലിൽ നിന്നിറങ്ങി കുഞ്ഞൂട്ടൻ്റെ അടുത്തു വന്നു നിന്നു. അവനപ്പഴും ഭാവ വെത്യാസങ്ങളൊന്നും തന്നെ ഇല്ല.

“”കുഞ്ഞൂട്ടാ നിൻ്റെ നെഞ്ചത്ത് എന്ത് പറ്റിയതാ ഒരു പാട്…””,

ഒറ്റ നിമിഷത്തേക്ക് കുഞ്ഞൂട്ടൻ്റെ കൃഷ്ണമണിയൊന്ന് താഴ്ന്നു അടുത്ത നിമിഷം തന്നെ അവളെ നോക്കി കുഞ്ഞൂട്ടൻ കൂളായി മറുപടി കൊടുത്തു.

“”അത് ഗൂഡല്ലൂർന്ന് പറ്റിയതാ…””,””ഞാൻ പന്നീനെ കെണി വെച്ച് പിടിക്കാൻ പോയീന്ന് പറഞ്ഞില്ലേ…””,””അവിടെ വെച്ച് ഒരു മരത്തിൻ്റെ കൊള്ളികൊണ്ട് മുറിഞ്ഞതാ…””,

അവൻ പറയാൻ പോണത് കള്ളമായിരിക്കുമെന്ന് അപ്പൂന് നേരത്തേ തോന്നിയിരുന്നു. മറുപടി വന്നതും അപ്പു അത് ഉറപ്പിക്കുകയും ചെയ്തു. കാരണം ഗൂഡല്ലൂർ പോയി എന്ന് പറയുന്നത് കുറച്ച് മാസങ്ങൾക്ക് മുൻപാണ്. അന്നത്തേത് വച്ച് നോക്കാണങ്കീ ഇത്ര കാലം കൊണ്ട് ഒരു പാട് തീർത്തും മാഞ്ഞ് പോയിരിക്കും. ഇതിപ്പൊ അധികം ഒന്നുമായിട്ടില്ല. ഒരു കള്ളം കൂടി പറയാനറിയാത്ത പൊട്ടൻ.

അപ്പൂൻ്റെ തുറിച്ചുള്ള നോട്ടം കണ്ടപ്പഴേ കുഞ്ഞൂട്ടന് ഒരു അസ്വസ്ഥത തോന്നി. അവൻ മുഖത്ത് നോക്കാതെ ശ്രദ്ധ മാറ്റി. അത് കണ്ട അപ്പു കൂടുതൽ ചുഴിഞ്ഞ് കാര്യങ്ങള് തിരക്കിയില്ല.

“”നീ വാ കഴിക്കാം…””,

അപ്പു മുറി വിട്ടിറങ്ങി ഭക്ഷണം കഴിക്കാൻ പോയി. ചോറ് കൊത്തി കൊറിക്കുമ്പഴും അപ്പൂനെ അലട്ടിയത് കുഞ്ഞൂട്ടൻ്റെ ബിഹേവിയറാണ്. പിടിതരാത്ത ഒരു ക്യാരക്ടറാണവൻ്റെ. അവൻ പെരുമാറുന്നതല്ല അവൻ്റെ ഉള്ളിലുള്ളതെന്ന് അപ്പൂന് മനസിലായി. മൂന്ന് നാല് വർഷം സൈക്കോളജി അരച്ച് കലക്കി കുടിച്ച തന്നെ വരെ ഈ ചെക്കൻ നട്ടം ചുറ്റിക്കാണ്. ഇനി ഒന്നേ അറിയാനൊള്ളു. ഇതവൻ്റെ സ്വഭാവമാണോ അതോ അഭിനയ മാണോ എന്ന്. ആണങ്കിൽ തന്നെ എന്തിന്…? തനിക്കറിയുന്ന കുഞ്ഞൂട്ടൻ ഇങ്ങനൊന്നും ചെയ്യില്ല. അപ്പു എന്തൊക്കെയോ കഴിച്ചെന്ന് വരുത്തി എഴുന്നേറ്റു. അവളുടെ ആഹ് ഭാവ വെത്യാസം കുഞ്ഞൂട്ടൻ ശ്രദ്ധിച്ച് കൊണ്ടിരിക്കുകയാണ് അവിടെ അടുത്ത് തന്നെ.

അപ്പു ബെഡിൽ കയറി കിടന്നു ഉറങ്ങിയില്ല. എല്ലാരും ഉറങ്ങി കഴിഞ്ഞാൽ കുഞ്ഞൂട്ടനെ കെട്ടിപിടിച്ച് കെടക്കണം അല്ലാണ്ട് ഒറക്കം വരണില്ലാന്നായിരിക്കണു. അവൾക്ക് കിട്ടിയ മുറിയും അത്യാവശ്യം വലുതായിരുന്നു. എട്ടുകെട്ട് വീട്ടിൽ ഇങ്ങനെ ഒരു പാട് വലിയ മുറികളുണ്ടായിരിക്കുമെന്ന് ഇന്ന് കൂടി റോജ പറഞ്ഞൊള്ളു. അപ്പൂനോട് വളരേ അടുത്ത് സൗഹൃദം ഉണ്ടാക്കണം എന്ന ഉദ്ദേശം വെച്ചാണ് റോജ അവളോട് സംസാരിക്കുന്നത്. കുഞ്ഞൂട്ടനുമായി അടുക്കാനുള്ള തുറുപ്പുചീട്ടാണ് താനെന്ന് അപ്പുവിന് വ്യക്തമായി അറിയാവുന്നതാണ്. റോജക്ക് മുൻപിൽ ചിരിച്ച് കളിച്ച് അപ്പു ഇടപഴകുന്നും സംസാരിക്കുന്നുമൊക്കെയുണ്ടെങ്കിലും “തരത്തില്ലെടീ അവനേ…”” എന്ന് മനസ് കൊണ്ട് അപ്പു പറഞ്ഞ് കൊണ്ടിരുന്നു. മുഖം മനസിൻ്റെ കണ്ണാടിയെന്ന് പറയും പോലെ അപ്പൂൻ്റെ മുഖത്ത് നിന്ന് റോജ എന്തൊക്കെയോ പന്തികേട് മനസിലാക്കിയിരുന്നു.

ഇന്ദിരാമ്മയ്ക്ക് പടികൾ കയറാൻ വയ്യാത്തത് കൊണ്ട് അവർക്ക് താഴെത്തേ മുറികളിലൊന്ന് നേരെയാക്കി കൊടുത്തു. അപ്പു വാശിപിടിച്ചത് കൊണ്ട് അവൾക്ക് കുഞ്ഞൂട്ടൻ്റെ കൂടെ മുകളിലേത്തെ മുറിയാണ് കിട്ടിയത്.

സമയം ഏകദേശം പതിനൊന്ന് മണിയായി. ദൂരെ എവിടെനിന്നോ കേട്ട് കൊണ്ടിരിക്കുന്ന നായിക്കളുടെ കല പില ശബ്ദവും ഇളംകാറ്റിൽ മരച്ചില്ലകളും ഇലകളും ആടുന്ന ശബ്ദം മാത്രമേ കേൾക്കാനൊള്ളു. മറ്റു ശബ്ദങ്ങളൊന്നും തന്നെയില്ല. വീട്ടിലെല്ലാവരും സുഗനിദ്ര പ്രാപിച്ചിരുന്നു. അപ്പു പതുക്കെ തലവഴി മൂടിയ പുതപ്പെടുത്ത് മാറ്റി രണ്ട് ഉണ്ടക്കണ്ണുകളും പുറത്തിട്ട് ചുറ്റുവട്ടമൊന്ന് നോക്കി. പതുക്കെ കട്ടിലിൽ നിന്നിറങ്ങി. വെള്ള പുതപ്പ് തലവഴി മൂടി.

ഇപ്പൊ അപ്പൂൻ്റെ കണ്ണും മൂക്കും കുഞ്ഞി ചുണ്ടുകളും മാത്രമേ കാണുന്നുള്ളു. പതുക്കെ അടിവെച്ച് അടിവെച്ച് വാതിലിനരുകിലെത്തി. പാദസ്വരം ചെറുതായി കിലുങ്ങുന്നത് ഒരു വിനയായി. ആരെങ്കിലും അത് കേട്ട് നീച്ചാൽ വല്ല കള്ളനാണെന്ന് പറഞ്ഞ് തലവഴി അടിയാവും.

ശബ്ദമുണ്ടാക്കാതെ അപ്പു വാതിൽ തുറന്നു തല പുറത്തേക്കിട്ട് അങ്ങോട്ടും ഇങ്ങോട്ടുമൊന്ന് നോക്കി. മുകളിൽ റോജയുടെ മുറി ഒഴികെ ഭാക്കി എല്ലാ മുറികളിലേയും വെളിച്ചം അണച്ചിട്ടുണ്ട്. ഈ പിശാശിന് രാത്രി ഒറക്കവുമെല്ലേ എന്ന് അപ്പു മനസിലോർത്തു.

പതുക്കെ നടന്ന് അപ്പു റോജയുടെ മുറിക്ക് മുൻപിലെത്തി. അകത്തേക്ക് അപ്പു സൂക്ഷിച്ച് നോക്കി. ടേബിൽ ലാമ്പിൻ്റെ വെളിച്ചത്തിൽ ഒരു പുസ്തകം എടുത്തു വെച്ച് അതിലേക്ക് തന്നെ നോക്കി ഇരിക്കുന്നു. കൈയ്യിലൊരു പെൻസിലുണ്ട് അതിൻ്റെ തുമ്പ് അവളുടെ വായിലാണ് വെച്ചിരിക്കുന്നത്. ഒരു ചിരിയോടെ പുസ്തകത്തിൽ നോക്കി ഇരിക്കുന്ന റോജയെ വീക്ഷിച്ച് കൊണ്ട് അപ്പു വാതിൽക്കൽ തന്നെ നിന്നു.

അൽപ സമയം അത് തുടർന്നു. അതിനെ മുറിച്ചത് റോജയുടെ ടൈം പീസാണ്. കിടക്കാനുള്ള അലാറമത് മുഴക്കിയപ്പൊ ബുക്കിൽ നോക്കി ഇരുന്ന റോജയും റോജയെ നോക്കിയിരുന്ന അപ്പുവും ഒരു പോലെ ഞെട്ടി.

റോജ വേഗം ടൈംപീസ് ഓഫാക്കി കസേരയിൽ നിന്നും എഴുന്നേറ്റു. എന്നിട്ട് മുറിയിൽ വെള്ളം കൊണ്ടുവന്നു വെക്കുന്ന ബോട്ടിലെടുത്ത് വാതിലിന് നേരെ വന്നു. അപ്പു പെട്ട അവസ്ഥയായി. ഇപ്പൊ എങ്ങോട്ടേലും ഓടിയാൽ റോജ പിടിക്കും. ഇവടെ നിൽക്കുപം ചെലപ്പൊ ഡോറ് തുറക്കുപം തന്നെ കാണും. ഒരു രക്ഷയുമില്ല. അപ്പു രണ്ടും കൽപ്പിച്ച് ഒരു അപേക്ഷയോടെ അപത്തം പറ്റിയതാണെന്ന് പറയാമെന്ന് ഒറപ്പിച്ചു. റോജ വാതലിന് മുന്നിലെത്തിയപ്പോഴേക്കും അപ്പു തൻ്റെ കൈകൾ കൂപ്പി വെളിച്ചത്തേക്ക് വന്ന് നിൽക്കാനായി തയ്യാറെടുത്തു.

അപ്പൂൻ്റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി കൊണ്ട് വാതിൽ പൊളി പുറത്തേക്കാണ് തുറന്നത്. അൽപം ഊക്കോടെ തന്നെ റോജ വാതിൽ പൊളികൾ പുറത്തേക്ക് തള്ളി മുറിയിൽ നിന്നിറങ്ങി താഴേക്ക് പോയി. വാതിലിന് പുറകിലിത് പ്രതീക്ഷിക്കാതെ നിന്ന അപ്പൂൻ്റെ മൂക്കിൻ്റെ തുമ്പിൽ വന്നാണ് വാതിൽ പൊളി അടിച്ചത്. മൂക്ക് പൊത്തിപിടിച്ച് അപ്പു ഒന്ന് ഞെരങ്ങി. ഒച്ചയെടുത്താൽ താഴേക്ക് പോയ പിശാശ് തിരിച്ച് വരും. അതോണ്ട് വേദന കടിച്ച് പിടിച്ചവള് നിന്നു.

റോജ താഴേക്ക് പടികളിറങ്ങി പോയതും അപ്പു പതുക്കെ മൂക്കൊന്ന് ഉഴിഞ്ഞ് റോജയുടെ മുറിയിലേക്ക് കയറി. അവിടെ ടേബിൾ ലാമ്പിൻ്റെ പ്രകാശം മാത്രം നിറഞ്ഞു നിന്നു. റോജ എടുത്തുവെച്ച പുസ്തകത്തിനരിൽ ചെന്ന് അപ്പു അത് കൈയ്യിലെടുത്ത് വച്ച് നോക്കി. അതൊരു ആൽബമായിരുന്നു. തറവാട്ടിൽ നടന്ന ഓരോ ചടങ്കുകൾക്കിടയിലും എടുത്ത ചിത്രങ്ങളതിൽ ഒട്ടിച്ച് വച്ചിരുന്നു. ഒട്ടുമിക്ക കുടുംബാങ്കങ്ങളുടെ ചിത്രവും അതിലുണ്ട്.

മറിക്കുന്നതിനിടയിൽ ഇന്ദിരാമ്മയുടെ ഒരു പഴയകാല ചിത്രം അപ്പൂൻ്റെ കണ്ടിൽ പെട്ടു. തടിയൊന്നു മില്ലാണ്ട് ഒരു പട്ട്പാവാടയും ബ്ലൗസുമാണ് അമ്മയുടെ വേഷം. മുടി പിന്നി രണ്ടു വശങ്ങളിലേക്കും ഇട്ട് തുമ്പ് രണ്ടും റിബൺ വച്ച് കെട്ടിവച്ചിരിക്കുന്നു. നെറ്റിയിലൊരു കുഞ്ഞി പൊട്ടും തൊട്ടിട്ടുണ്ട്. അപ്പു വീണ്ടും പേജുകൾ മറിച്ചു. അതിനിടയിൽ പേന തിരുകി വച്ചിരുന്ന ഒരു പേജ് അപ്പു മറിച്ചു. അമ്പരന്ന് പോയപ്പു. അതൊരു ബ്ലാക്കാൻ്റ് വൈറ്റ് ചിത്രമാണ്. ചിത്രത്തിലുള്ളത് മറ്റാരുമല്ല അവളുടെ പ്രിയ്യപ്പെട്ടവൻ കുഞ്ഞൂട്ടൻ തന്നെ. കൂടെ ഒരു ഡയറിയും അപ്പൂന് കിട്ടി. അത് റോജ എഴുതി വച്ചിരുന്നതാണ്.

കൂടുതൽ നേരം അവടെ നിൽക്കുന്നത് പന്തിയല്ലെന്ന് അപ്പൂന് തോന്നി. കയ്യിൽ കിട്ടിയതും എടുത്ത് കൊണ്ട് അപ്പു തൻ്റെ മുറിയിലേക്ക് പോന്നു. അവള് കൊണ്ടുവന്ന ബാഗ് തുറന്ന് ആൽബവും ഡയറിയും അതിനകത്ത് ഭദ്രമാക്കി വെച്ചു. എന്നിട്ട് ബാഗ് അലമാരിയിൽ കയറ്റി. തിരികെ വാതിൽ പൂട്ടി അപ്പു ഇടനാഴിയിലേക്കിറങ്ങി. അടുത്തലക്ഷ്യം കുഞ്ഞൂട്ടൻ്റെ മുറിയാണ്. വെള്ള പുതപ്പ് പുതച്ച് കൊണ്ട് അപ്പു ഒറ്റ ഓട്ടം വെച്ച് കൊടുത്തു.

ഇതേ നിമിഷമാണ് വെള്ളവുമായി റോജ പടികൾ കയറി മുകളിലെത്തിയത്. ഒരു വെള്ള കുപ്പായമണിഞ്ഞ രൂപം ഇടനാഴിയിലൂടെ പായുന്ന ദൃശ്യമാണ് അവള് കയറി വന്ന പാടെ കണ്ടത്. ഒറ്റ നിമിഷം റോജയുടെ ശ്വാസം നിലച്ചു. കൈയ്യിലിരുന്ന കുപ്പി നിലത്തേക്ക് വീണു. ഓടുന്നതിനിടയിൽ കിലുങ്ങുന്ന പാദസ്വരത്തിൻ്റെ ശബ്ദം കേൾക്കുന്തോറും റോജ കൂടുതൽ കൂടുതൽ ഭയന്നു. പിന്നെ കണ്ണിൽ ഇരുട്ട് കയറലും ഒറ്റ വീഴ്ച്ചയായിരുന്നു. ഒന്ന് ഒച്ച വെക്കാൻ കൂടി കഴിഞ്ഞില്ല.

ഇതൊന്നുമറിയാതെ നമ്മുടെ അപ്പു ഓടി പോയി കുഞ്ഞൂട്ടൻ്റെ മുറിയുടെ വാതിൽ തുറന്നു. കുഞ്ഞൂട്ടൻ വാതിൽ പൂട്ടില്ലെന്ന് അപ്പൂന് ഉറപ്പായിരുന്നു. കയറിയപാടെ വാതിൽ അകത്ത് നിന്ന് ലോക്കാക്കി. ശേഷം തൻ്റെ പുതപ്പ് അവിടുത്തെ കസേരയിലിട്ട് കാറ്റ് പോലെ വന്ന് കുഞ്ഞൂട്ടൻ്റെ പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടി.

അതിനകത്തെ കുഞ്ഞൂട്ടൻ്റെ വിയർപ്പിൻ്റെ ഗന്ധം അപ്പു അറിഞ്ഞ് ആസ്വദിച്ചു. എന്തൊരു മധുരമാണിതിന് അവളുടെ മനസ് മൊഴിഞ്ഞു. അപ്പു ഒരു കാലെടുത്ത് അവൻ്റെ മേത്തേക്കിട്ടു. കൈകൊണ്ടവനെ വരിഞ്ഞ് മുറുക്കി. കുഞ്ഞൂട്ടൻ്റെ കഴുത്തിലേക്ക് അപ്പു മുഖം ചേർത്തു വച്ചു. അബോധാവസ്ഥയിൽ കുഞ്ഞൂട്ടനും അപ്പൂനെ ചുറ്റി പിടിച്ചു. അത് ആസ്വധിച്ച് കൊണ്ട് ഒരു കുറുമ്പിയെ പോലെ അപ്പു അവൻ്റെ ശരീരത്തിൽ ഒട്ടി കൊണ്ട് ഉറക്കത്തിലേക്ക് പോയി.

സൂര്യരശ്മി കണ്ണിലേക്കടിച്ചപ്പൊ കുഞ്ഞൂട്ടനൊന്ന് കണ്ണ് വലിച്ച് തുറന്നു. അവൻ്റ് കൈകളപ്പഴും അപ്പൂനെ ചുറ്റി പിടിച്ചിരിക്കായിരുന്നു. നെഞ്ചിലേക്ക് കൈ രണ്ടും മടക്കി അടിലേക്ക് മുഖവും വെച്ചുറങ്ങുന്ന അപ്പൂനെ കണ്ടപ്പൊ കുഞ്ഞൂട്ടൻ്റെ ഉള്ളിൽ വല്ലാത്തൊരു ഇഷ്ടം തോന്നി. ഉറക്കത്തിനിടയിലെപ്പഴോ തുറന്ന് പിടിച്ച അപ്പൂൻ്റെ ചുണ്ടിലൂടെ ഉമി നീരൊഴുകി കുഞ്ഞൂട്ടൻ ഇട്ടിരിക്കുന്ന ടീ ഷർട്ടിലാകെ പടർന്ന് പിടിച്ചു. കുഞ്ഞൂട്ടൻ അവളെ ഒന്ന് കൂടി ചുറ്റി വരിഞ്ഞു.

ഉറക്കത്തിനിടയ്ക്ക് ഒന്നിളകിയപ്പഴാണ് അപ്പു കണ്ണ് തുറന്നത്. കുഞ്ഞൂട്ടൻ ചുറ്റിപിടിച്ചതാണെന്ന് മനസിലാക്കി അവനോട് ഒന്നൂടി അടുത്ത് കിടന്ന് അവൻ്റെ കഴുത്തിൽ ഒന്ന് ചുണ്ടമർത്തി വീണ്ടും കണ്ണുകളടച്ചു. പെട്ടന്നവൾ മുറിയിലാകെ വെളിച്ചം പടർന്നത് ശ്രദ്ധിച്ചു. നേരം നന്നേ വെളുത്തിരുന്നു.

അപ്പു വേഗം കുഞ്ഞൂട്ടൻ്റെ കൈകൾ മാറ്റി കട്ടിലിൽ നിന്ന് ഇറങ്ങി. മുടി വാരിക്കെട്ടി ക്ലോക്കിലേക്ക് നോക്കി. സമയം ഏഴ് മണിയായി. അപ്പു വാതിൽ തുറന്ന് പുറത്തേക്ക് തലയിട്ട് നോക്കി. ഭാഗ്യം അവിടെയൊന്നും ആരെയും കണ്ടില്ല. ഒന്നുമറിയാത്ത പോലെ അപ്പു തൻ്റെ മുറിയിലേക്ക് നടന്നു.

റോജയുടെ മുറി തുറന്ന് കിടക്കുന്നത് കണ്ട് അപ്പു ഒന്ന് നിന്നു. വാതിൽ പൊളിയുടെ പുറകിൽ നിന്ന് അവള് തലയിട്ട് അകത്തേക്കൊന്ന് നോക്കി. അവിടെ ആരെയും കണ്ടില്ല ഇന്നലെ ഇട്ടു വച്ചിരുന്ന ടേബിൾലാമ്പ് ഇപ്പഴും കത്തിക്കൊണ്ടിരിക്കുന്നുണ്ട്. അപ്പു അവിടെ നിന്നും വേഗം തൻ്റെ മുറിയിലേക്ക് പോയി കയറി. നല്ല ഉറക്കത്തിലായിരുന്ന കുഞ്ഞൂട്ടൻ ഇതൊന്നും അറിഞ്ഞില്ല.

മുറിയിൽ കയറിയ പാടെ അപ്പു ഒന്ന് കുളിച്ച് വന്നു. കൊണ്ടുവന്ന ബാഗിൽ നിന്ന് കല്ലുപിടിപ്പിച്ച ഡിസൈനോട് കൂടിയ പച്ച നിറത്തിലുള്ള ഒരു ടോപ്പും പാട്ടിയാല പാൻ്റുമിട്ട് മുടിയൊന്ന് തോർത്തിൽ പൊതിഞ്ഞ് വെച്ച് താഴേക്ക് പോവാൻ ഇറങ്ങി. പോവുന്നതിന് മുൻപ് കുഞ്ഞൂട്ടനെ വിളിച്ച് ഉണർത്തി ബാത്ത്റൂമിലേക്ക് പറഞ്ഞ് വിട്ടു.

താഴെ ഇറങ്ങിയ അപ്പു ഇന്ദിരാമ്മയെ തിരഞ്ഞ് നടന്ന് അടുക്കളയിലെത്തി.

“”ഇന്ദൂസേ…””,

അപ്പു ഇന്ദിരാമ്മയെ ഒന്ന് ചുറ്റി പിടിച്ചു. അടുക്കളയിൽ നിന്നിരുന്ന ചെറിയമ്മമാരും അമ്മായിമാരും അപ്പൂൻ്റെ കാട്ടല് കണ്ടൊന്ന് ചിരിച്ചു. ഇപ്പഴും അവൾക്ക് കുട്ടികളുടെ സ്വഭാവമാണ്.

“”കുളിച്ച് ഒരുങ്ങി സുന്ദരിയായല്ലോ ഇൻ്റെ അപ്പൂട്ടൻ…””,

കാലത്തേക്കുള്ള ഭക്ഷണമുണ്ടാക്കുന്ന ജോലിയിലായിരുന്നു ഇന്ദിരാമ്മ. ചെമ്പിലേക്ക് ഉണ്ടാക്കി വച്ചിരുന്ന നൂൽപുട്ട് കുത്തി ഇട്ട് കൊണ്ടാണ് അമ്മ അപ്പൂനോട് സംസാരിക്കുന്നത്.

“”പിന്നെ അപ്പൂട്ടാ നാളെ മുതൽ കാലത്തേ മൂന്നരയ്ക്ക് തന്നെ എഴുന്നേൽക്കണട്ടോ…””,””ഇന്ന് കെടന്ന പോലെ ആവര്ത്…””,””ഇവടെ നിർമാല്ല്യ പൂജകളും മറ്റും ചെയ്യാനായി എല്ലാവരും കാലത്തേ തന്നെ ക്ഷേത്രത്തിലേക്ക് പൂവണം..””,

“”ആഹ് ശ്രമിക്കാ ഇന്ദൂസെ…””,””കാലത്തേ മൂന്നരാന്നൊക്കെ പറയുമ്പഴാ ഒരു മടുപ്പ്…””,

“”ഓഹ് പിന്നേ…””,””എഴുന്നേറ്റില്ലേ തല വഴി വെള്ളം കൊരി ഞാൻ കമത്തും നിൻ്റെ മാത്രല്ല അവൻ്റേം..””,””മനസിലായോ…””,””അവനോട് കൂടി പറഞ്ഞേക്ക്…””,””എല്ലാവരും പോവുമ്പൊ കുഞ്ഞൂട്ടനും കൂടെ വേണം…””,

“”ആഹ് നടന്നത് തന്നെ….””,””അമ്മ വിളിച്ചോക്ക് ചെലപ്പൊ വരുമായിരിക്കും..””,

“”ആഹ്.. ഞാൻ വിളിച്ചോളാം ഇൻ്റെ കുട്ടീനേ..””,

“”ഓഹ് ഇപ്പ അമ്മ അവൻ്റെ സൈഡായല്ലേ…””,””ആയിക്കോ ആയിക്കോ…””,””ഇനി ഒന്നിനും അപ്പൂട്ടാന്ന് വിളിച്ച് വന്നേക്കല്ലും…””,

അപ്പു ഒരു പരിഭവത്തോടെ പറഞ്ഞു. ഇന്ദിരാമ്മ ചിരിച്ച് കൊണ്ട് അപ്പൂൻ്റെ മുഖമൊന്ന് പൊക്കി..

“”പത്തിരുപത്തിമൂന്ന് വയസായില്ലേ പെണ്ണേ നിനക്ക്…””,””അവനേക്കാളും മൂപ്പില്ലേ നിനക്ക് എന്നിട്ടിപ്പളും കൊഞ്ചിക്കോണ്ട് നടക്കാ…””,””പൊക്കോണം അവിടുന്ന്…””,

“”ഓഹ് പിന്നേ… ഇത്രേം വയസുവരെയെ കൊഞ്ചാൻ പാടുള്ളൂന്ന് ആരും എവടേയും പറഞ്ഞിട്ടില്ല… ഹും…””,

“”ആഹ് വന്നൊ ഡോക്ടറെന്താ പറഞ്ഞെ…””,

കനക അപ്പച്ചിയുടെ സംസാരം കേട്ടപ്പൊ അപ്പുവും ഇന്ദിരാമ്മയും അവിടേക്ക് നോക്കി. അടുക്കളയിലെ തടി ബെഞ്ചിൽ നന്ദിനി ചെറിയമ്മയുടെ മോള് റോജ തലവഴി ഒരു പുതപ്പൊക്കെ മൂടി വെറച്ച് കൊണ്ട് ഇരിക്കുന്നു കൂടെ അവൾടെ അച്ഛനും.

“”എന്ത് പറയാൻ പേടിച്ചതിൻ്റെയാ…””,””ഒന്ന് ഒറങ്ങി നീച്ചാ ശരിയായിക്കോളും..””,””പനി കൊറയാനുള്ള മരുന്ന് തന്നിട്ട്ണ്ട് അത് കുടിച്ച് ഒന്ന് മയങ്ങാൻ പറ..””,””പാതിരാത്രി വരെ ഒറക്കൊളച്ചിരുന്ന് എന്തേലും കാട്ടിക്കൂട്ടി വെക്കും മനുഷന് പണിയിണ്ടാക്കാൻ…””,””പേടിതൂറി..””

അൽപം ഗൗരവത്തോടെയും കൂടുതൽ കളിയോടെയും എല്ലാവരോടും ആയി റോജയുടെ അച്ഛൻ പറഞ്ഞിട്ട് പോയി.

“”ഒന്ന് പോ അച്ഛാ…””,””ഞാപേടിച്ചെ ഒന്നും അല്ല…””,

“”മിണ്ടാണ്ടിര്ന്നോ നീ ഇല്ലേ ഈ ഇടിയപ്പം എടുത്ത് വായിൽ വച്ച് തരും ഞാൻ..””,””ഓരോന്ന് ഒപ്പിച്ച് വന്നിട്ടിരിക്കാ…””,

നന്ദിനി റോജയോടൊന്ന് ചൂടായി. അത് കണ്ട് കെറുവോട് അവള് തല തിരിച്ച് ഇരുന്ന് പിറുപിറുക്കാൻ തുടങ്ങി..

“”പോ നന്ദിനീ…””,””അതിന് വയ്യാണ്ടിരിക്കല്ലേ അപ്പഴാണോ ദേഷ്യപ്പെടുന്നത്…””,

റോജയുടെ രഷ്യക്കായി കനക അപ്പച്ചി എത്തി.

“”മോക്ക് അപ്പച്ചി കഞ്ഞി എടുക്കാട്ടോ…””,””അത് കഴിഞ്ഞ് മര്ന്ന് കുടിക്കണം…””,

“”കൊറച്ച് കഞ്ഞി മതി അപ്പച്ചി തീരെ വെശപ്പില്ല…””,

“”പോടീ അവിടുൻ്റ് പനി മാറിയാ പറ്റെ ക്ഷീണിക്കും..””,””അതിനാ ഇപ്പൊ നന്നായിട്ട് കഴിക്കണം..””,

അപ്പച്ചിയോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് റോജയ്ക്ക് തോന്നി പിന്നെ ഒന്നുമവൾ പറയാൻ പോയില്ല. കനക ഒരു പുഞ്ചിരിയോടെ റോജയ്ക്കുള്ള കഞ്ഞി എടുത്ത് പാത്രത്തിലേക്കിട്ടു. കൂടെ കുറച്ച് കടുകുമാങ്ങ അച്ചാറും തേങ്ങാ ചമ്മന്തിയും ചുട്ട പപ്പടവും വെച്ച് കൊടുത്തു.

കാര്യമൊന്നുമറിയാതെ അപ്പു നിന്നു. ഇന്നലെ കെടക്കുന്ന വരെ ഇവക്ക് കൊഴപ്പൊന്നുമിണ്ടായിരുന്നില്ലല്ലോ ഇതിപ്പൊ എന്താ പറ്റിയെ ആവൊ. അപ്പു ഇന്ദിരാമ്മയോട് കാര്യം തിരക്കി.

“”അതപ്പൂ ഇന്നലെ ആഹ് കൊച്ച് എന്തോ കണ്ട് പേടിച്ച് ബോധം കെട്ട് വീണതാ…””,””കാലത്തെ നിന്നെ വിളിക്കാൻ വേണ്ടി മുകളിലേക്ക് വന്നപ്പഴാ ഇതവടെ നെലത്ത് ബോധമില്ലാണ്ട് കെടക്കെണ കണ്ടെ..””,””അപ്പ തന്നെ എടുത്ത് ആശുപത്രിയിൽ കൊണ്ടോയി..””,””അതിൻ്റെ തെരക്കിലായതോണ്ടാ…””,””ഇല്ലേ എൻ്റെ പുന്നാര അപ്പൂട്ടനെ അഞ്ച് മണിക്കന്നെ ഞാൻ നീപ്പിച്ചേനെ..””,””ഹി .. ഹി “”,

“”എന്ത് കണ്ടാ അമ്മേ പേടിച്ചേ…””,

“”ആഹ്… എന്തോ ഒരു വെള്ള കുപ്പയമിട്ട ഒരു വലിയ രൂപം അവൾടെ മുറീടെ മുന്നിൽ കൂടി ഓടുന്നതോ മറ്റോ കണ്ടെത്രെ…””,””അപ്പൊ തന്നെ ബോധം പോയി…””,

അപ്പൂന് കാര്യത്തിൻ്റെ കെടപ്പ് ഏകദേശം മനസിലായി. ഇന്നലെ വെള്ളമെടുത്ത് വരുന്ന വഴി തന്നേ കണ്ട് പേടിച്ചാണ് ഈ അവസ്ഥയിലിരിക്കുന്നത്. അത് ആലോയിക്കുന്തോറും അപ്പൂന് ചിരിയും വരുന്നുണ്ട് താനാണ് ചെയ്തതെന്ന് പിടിക്കുമോ എന്നുള്ള പേടിയുമുണ്ട്. വേറാരും കണ്ടിട്ടില്ലാത്തതൊണ്ട് തൽക്കാലത്തേക്ക് രക്ഷപ്പെട്ടു.

“”ഇന്ദൂ.. ഭക്ഷണം എടുത്താല്ലോ…””,

കനക അപ്പച്ചി ഇന്ദിരാമ്മയോടായി ഭക്ഷണമെടുക്കാൻ പറഞ്ഞു

“”ആഹ് കനകേടത്തി….””,””മോളേ അപ്പൂട്ടാ… ഈ നൂൽപ്പുട്ട് ഒന്ന് അപ്പറത്തെ മേശപ്പുറത്തേക്ക് വെച്ചേ…””,””ഞാൻ കറിയെടുക്കട്ടെ…””,

അപ്പു അതും എടുത്ത് കൊണ്ട് ഭക്ഷണമുറിയിലെത്തി. കുട്ടികളെല്ലാം കാലത്തേ കഴിച്ച് പോയിരുന്നു ഇനി മാമന്മാരും ചെറിയച്ഛന്മാരും മറ്റുമാണ് ബാക്കി. ഗോവിന്ദൻ മാമ ഒരു കസേരയിലായി അവിടെ സ്ഥാനം പിടിച്ചിരുന്നു.

“”ആഹ് മോള് കാലത്തേ അടുക്കളയിൽ കയറിയോ..””,

അവിടേക്ക് വന്ന അപ്പൂനെ നോക്കി കൊണ്ട് ഗോവിന്ദൻ മാമ ചോദിച്ചു.

“”ഏയ് ഞാൻ വെറുതെ ഒന്ന്…””,

“”മ്മം.. മോള് കഴിച്ചോ…””,

“”ഇല്ല മാമാ…””,

“”മ്ഹ്…””,””കുഞ്ഞൂട്ടൻ എഴുന്നേറ്റോ…””,

“”ഞാൻ നീപ്പിച്ചിരുന്നു മാമാ…””,

“”മോളവനെ പോയൊന്ന് വിളിച്ചേ..””,””കഴിക്കാൻ വരാൻ പറയ്…””,

അപ്പു മുകളിൽ പോയി കുഞ്ഞൂട്ടനേയും വിളിച്ച് താഴേക്ക് വന്നു. അപ്പൂൻ്റെ പുറകിലായി കുഞ്ഞൂട്ടനും അവിടേക്ക് വന്നു.

“”ആഹ് താൻ ഇരിക്ക് കഴിക്കാം…””,

ഗോവിന്ദൻ മാമ ക്ഷണിച്ചെങ്കിലും അവരോടൊപ്പം ഇരിക്കാൻ എന്തോ കുഞ്ഞൂട്ടന് മടി തോന്നി

“”ഞാൻ പിന്നെ ഇരുന്നോളാം മാമാ..””,

“”അതെന്താ…””,””നീ അങ്ങട്ട് ഇരിക്ക് കുഞ്ഞൂട്ടാ…””,

അപ്പു അവനെ വിളിച്ച് ടേബിളിലെ ഒരു കസേര വലിച്ചിട്ട് ഇരുത്തിച്ചു. ഒരു പാത്രം വച്ചിട്ട് ഭക്ഷണം വിളമ്പി. നൂൽപ്പുട്ടും ചനമസാലയുമായിരുന്നു പ്രഭാത ഭക്ഷണം.

“”തനിക്ക് ഭക്ഷണൊക്കെ ഇഷ്ടാവോ ആവോ..””, “”ഉത്സവം പ്രമാണിച്ച് കുറച്ച് ദിവസത്തേക്ക് നമ്മളിവടെ മത്സ്യവും മാംസവും ഒന്നും വെക്കില്ല…””,””പന്ത്രണ്ട് ദിവസത്തെ വൃതം എടുക്കണം എല്ലാരും..””,

“”അയ്യോ എനിക്കങ്ങനെ ഒന്നും ഇല്ല മാമ…””,””എറച്ചീം മീനുമൊക്കെ ഞാനും അധികം കഴിക്കാറില്ല…””,

കുഞ്ഞൂട്ടൻ ചുമ്മാ വീമ്പടിച്ചു. അത് കേട്ട് അപ്പു അവനെ ഒന്ന് മിഴിച്ച് നോക്കി.

“”മ്ഹ്..””,””നല്ലത്…””,””ഇവിടെ തറവാട്ടിലുള്ളവര് പന്ത്രണ്ട് ദിവസം കാലത്തെ നിർമാല്ല്യം മുതൽ ക്ഷേത്രത്തിൽ പോവണ്ടതായിട്ട് ഇണ്ട്…””,””താനും വരണം..””,

“”ഞാൻ വരണോ ഗോവിന്ദൻ മാമേ..””,

“”അതെന്താ താൻ ഇപ്പൊ ഈ തറവാട്ടിലെ ഒരംഗമല്ലേ…””,””അപ്പോ ഒറപ്പായും പങ്കെടുക്കണം..””,””എന്തേലും ബുദ്ധിമുട്ടുണ്ടോ…””,

കുഞ്ഞൂട്ടനൊന്ന് അലോചിച്ചു. അതിന് മുന്നേ അപ്പു ഇടയിൽ കയറി അവനെ ഒന്നാക്കി കൊണ്ട് പറഞ്ഞു.

“”അവൻ കമ്മ്യൂണിസ്റ്റാ ഗോവിന്ദൻ മാമേ..””,””ക്ഷേത്രത്തിലൊന്നും പൊയ്ക്കൂടാ…””,

ഒരു നിമിഷം അവിടെ കൂടി നിന്നവരെല്ലാം നിശബ്ദരായി. ഗോവിന്ദൻ്റെ കണ്ണുകൾ ഒരു ഭയപ്പാടോടെ കുഞ്ഞൂട്ടനെ നോക്കി. അയാൾ മാത്ര മായിരുന്നില്ല അവിടെ ഇരുന്ന കേശവൻ്റെയും നരേന്ദ്രൻ്റെയും മുഖത്ത് അത് കേട്ടത് കൊണ്ടുള്ള ഭയമുണ്ടായിരുന്നു. ഇത് കേട്ട് കൊണ്ട് അവിടേക്കെത്തിയ കനകയും ഒന്ന് ഭയന്നിരുന്നു.

അപ്പു പറഞ്ഞത് വല്ല അപത്തവുമായോ എന്ന് അപ്പു ഭയന്നു. ഗോവിന്ദൻ ഒന്ന് സഹോദരി ഇന്ദിരയുടെ മുഖത്തേക്ക് നോട്ടം പായിച്ചു. എന്നാൽ അവർ ചിരിയോട് കൂടി എട്ടന് രണ്ട് കണ്ണടച്ച് കാട്ടി.

“”കമ്മ്യൂണിസ്റ്റോ…””,

ഗോവിന്ദൻ കുഞ്ഞൂട്ടനോട് ചോദിച്ചു.

“”ചുമ്മാ എന്നെ കളിയാക്കാൻ പറയണതാ ഗോവിന്ദൻ മാമേ..””,””അങ്ങനെ ഒന്നുമില്ല…””,””ഞാൻ ക്ഷേത്രത്തിലേക്ക് വരാം..””,

എല്ലാവരേയും നോക്കി ഒരു ചിരിയോടെ കുഞ്ഞൂട്ടൻ മറുപടി കൊടുത്തു. പിന്നീട് ആരും ഒന്നും ചോദിക്കാനോ പറയാനോ പോയില്ല. വേഗം കഴിച്ച് എഴുന്നേറ്റു. ശേഷം അപ്പുവും കഴിച്ചു അത് വരെ കുഞ്ഞൂട്ടൻ അപ്പൂനൊരു കമ്പനി കൊടുത്ത് അവൾക്കടുത്ത് തന്നെ ഇരുന്നു. കുഞ്ഞിക്കാലം തൊട്ടേ അങ്ങിനെ തന്നെയായിരുന്നല്ലോ ആരൊക്കെയുണ്ടേലും അപ്പൂന് തുണ കുഞ്ഞൂട്ടനും കുഞ്ഞൂട്ടന് തുണ അപ്പുവുമായിരുന്നു മരണം വരേക്കും അങ്ങനെ തന്നെയായിരിക്കേം ചെയ്യും. ഇതെല്ലാം വീട്ടിലുള്ള മറ്റങ്കങ്ങൾ ആശ്ചര്യത്തോടെ നോക്കി കാണുകയായിരുന്നു.

കഴിച്ച് കഴിഞ്ഞ് അപ്പു മുകളിലെ റോജയുടെ മുറിയിലേക്ക് പോയി അസുഖ വിവരങ്ങളെല്ലാം തിരക്കി. പെണ്ണ് നല്ലപോലെ പേടിച്ചിട്ടുണ്ടെന്ന് അപ്പൂന് മനസിലായി. അവള് തലേന്ന് കണ്ട വെളുത്ത രൂപം റോജയുടെ മുന്നിൽ വന്നു നിന്നെന്നും അതിൻ്റെ കാലുകൾ നിലത്ത് തട്ടുന്നുണ്ടായിരുന്നില്ലെന്നും രണ്ട് കോമ്പല്ലുകൾ നീണ്ടു നിൽക്കുന്നെ കണ്ടെന്നുമൊക്കെ തട്ടിവിട്ടു.

കുഞ്ഞൂട്ടൻ ഉമ്മറത്ത് ചെന്നു. അവിടെ വല്ല്യച്ഛന്മാരുടെ മക്കളും ഗോവിന്ദൻ മാമയുടെ മകൻ പ്രകാശനും ഇരിക്കുന്നുണ്ട്. പുള്ളിയുടെ കൈയ്യിൽ രണ്ട് വയസായ ഒരു പെൺകുട്ടിയെ കുഞ്ഞൂട്ടൻ കണ്ടു അവന് കുട്ടികളെ ഭയങ്കര ഇഷ്ടമാണ്. പ്രകാശനടുത്തേക്ക് വന്ന് കുഞ്ഞൂട്ടൻ കൈ നീട്ടിയെങ്കിലും അവള് വന്നില്ല. പരിചയമില്ലാത്ത ഒരാൾടെ കൈയ്യിലേക്ക് പൂവാൻ അവളൊന്ന് മടിച്ചു. പ്രകാശൻ കുഞ്ഞൂട്ടൻ്റെ കൈയ്യിൽ കൊടുക്കാൻ നോക്കിയെങ്കിലും അവള് സമ്മതിച്ചില്ല. കുഞ്ഞൂട്ടൻ കുഞ്ഞിൻ്റെ തലയിൽ ഒരു ചിരിയോടെ തലോടി.

“”പരിചയമില്ലാത്തോണ്ടാടാ…””,””കൊറച്ചൂസം നിന്നെ കണ്ടാൽ അടുത്തേക്ക് വരും…””,

പ്രകാശൻ കുഞ്ഞൂട്ടന് മറുപടി കൊടുത്തു.

“”കുഞ്ഞൂട്ടാ നീ ഈ നാടൊന്നും കണ്ടിട്ടില്ലാലോ…””,””നമ്മക്കൊന്ന് കറങ്ങിയാലോ…””,

മാധവൻ്റെ മകൻ സ്രാവന്ത് കുഞ്ഞൂട്ടനോടായി ചോദിച്ചു. കുഞ്ഞൂട്ടൻ ശരിയെന്ന് തലയാട്ടി. സ്രാവന്ത് കുഞ്ഞൂട്ടൻ്റെ അതേ പ്രായമാണ്. ഭാക്കിയുള്ള ആൺകുട്ടികളെല്ലാം കുഞ്ഞൂട്ടനേക്കാളും മൂത്തതാണ്. ചേരൻ മാത്രം പ്രായത്തിൽ ഇളപ്പമാണ്.

“”കുഞ്ഞൂട്ടൻ ബൈക്കോടിക്കില്ലേ…”””

“”ആഹ് അത്യാവശ്യം ഓടിക്കും…””,

“”എന്നാ ദാ പിടിച്ചോ…””,

സ്രാവൻ കുഞ്ഞൂട്ടൻ്റെ കൈയ്യിലേക്ക് ചാവി എറിഞ്ഞ് കൊടുത്തു. കുഞ്ഞൂട്ടനത് വലത് കൈയ്യ്കൊണ്ട് പിടിച്ചു. ഡ്യുക്കാട്ടി.

“”ഞങ്ങളൊന്ന് പൊറത്ത് പോയിട്ട് വരാ…””,””പ്രകാശേട്ടാ…””,

“”അതികം കറങ്ങണ്ട വേഗം തിരിച്ച് പോരെ…””,

“”ഓഹ് ശരി…””,

സ്രാവന്ത് കുഞ്ഞൂട്ടൻ്റെ തോളിലൂടെ കൈയ്യിട്ട് അവനേം വലിച്ച് വെളിയിലേക്കിറങ്ങി.

“”ബാ വണ്ടി ഗ്യാരേജില്ണ്ട്…””,

രണ്ട് പേരും കൂടി വീടിനോട് ചേർന്ന് നിർമ്മിച്ച ഗ്യാരേജിലേക്ക് നടന്നു. തകരത്തിൻ്റെ ഷീറ്റ് രണ്ട് പൊളിയാക്കി നിർമ്മിച്ച ഒരു വാതലോട് കൂടിയ ഗ്യാരേജ്. മുന്നിലേക്ക് നടന്ന് സ്രാവണതിൻ്റെ താഴ് തുറന്ന് മലർക്കെ തുറന്നിട്ടു.

മുന്നിൽ തന്നെ കിടന്ന ഒരു മെഴ്സിഡീസ് പുൾമാനെ കാട്ടി കൊടുത്ത് കൊണ്ട് സ്രാവൺ പരിചയപ്പെടുത്തും പോലെ പറഞ്ഞു.

“”ഇത് ബാലകൃഷ്ണൻ വല്ല്യച്ഛൻ്റെ പടക്കുതിരയായിരുന്നു…””,””ഇപ്പഴും കണ്ടീഷനാ ആള്…””,””ഇന്നത്തെ മാർക്കറ്റ് വെലവെച്ച് നോക്കാണങ്കി ഒരു ഇരുപത് കോടിക്ക് മുകളിൽ മതിപ്പ്ണ്ട്…””,””ഓൾഡ് ഈസ് ഗോൾടെന്നാണല്ലോ…””,

ഇരുപത് കൊടിയെന്ന് കേട്ടപ്പൊ കുഞ്ഞൂട്ടൻ്റെ തൊണ്ടയിൽ കൂടി ഉമിനീരിറങ്ങി. പിന്നെ അധികം വിൻ്റേജ് വണ്ടികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. മെയ്ബാകിൻ്റെ പഴയ ഒരു കാറുണ്ടായിരുന്നെത്രെ ലേലം ഒച്ച് വിറ്റു. ഇരുപത് ലക്ഷത്തോളമെന്തോ അന്ന് കിട്ടി. മാമന്മാരും ചെറിയച്ഛന്മാരും ഉപയോഗിക്കുന്നത് കൂടുതലും ലേറ്റസ്റ്റ് മോഡലുകളാണ്. ബെൻസിൻ്റെ എസ് ക്ലാസ്. ലാൻഡ് റോവർ ടൊയോട്ടോ ലാൻ്റ് ക്രൂയിസർ ലെക്സസ് അങ്ങനെയുള്ള കൊറച്ച് മുൻനിര വാഹനങ്ങൾ. ആധംബരത്തിൻ്റെ കാര്യത്തിൽ പുന്നയ്ക്കലുകാർക്ക് ഒരു വിട്ടുവീഴ്ച്ചയുമില്ലെത്രെ. ഇതൊന്നും ഇവടെ സ്ഥിരമായി കാണുകയുമില്ല. എന്തേലും ഒരു വിശേഷമുള്ളപ്പഴാണ് ഇങ്ങനെ പ്രൗഡി കാണിക്കാനായിട്ട് ലഷ്വറിയും കൊണ്ട് ഒരു എഴുന്നെള്ളത്ത്.

സ്രാവണിൻ്റെ ബൈക്കിനടുത്തേക്ക് നടക്കുന്നതിനിടയ്ക്ക് കുഞ്ഞൂട്ടൻ്റെ കാല് ശക്തമായി ഒരു വസ്തുവിൽ തട്ടി. കുഞ്ഞൂട്ടൻ്റെ കാലൊന്ന് വേദനിച്ചു. അവൻ നിലത്തേക്ക് നോക്കി കാല് തട്ടിയത് ഒരു ബൈക്കിൻ്റെ സ്റ്റാൻഡിലാണ്. ടാർപോളിൻ ഷീറ്റ് കൊണ്ടത് മൂടിയിരുന്നു. കുഞ്ഞൂട്ടൻ അത് ഒന്ന് പൊക്കി നോക്കി. എൺപത് തൊണ്ണൂറ് കാലഘട്ടത്തിൽ യമഹ നിർമ്മിച്ച എസ് ആർ സീരീസിലെ നാന്നൂറ് സി സി ബൈക്ക്.

“”ഇതാരുടെ വണ്ടിയാ..””,

കുഞ്ഞൂട്ടൻ പായ ഉയർത്തി വളരേ താൽപര്യത്തോടെ ബൈക്കിലേക്ക് നോക്കി കൊണ്ട് ചോദിച്ചു.

“”അതോ…””,””മുത്തശ്ശി ഇന്നലെ പറഞ്ഞില്ലേ ഒരു ദേവനേ കുറിച്ച്..””,””പുള്ളീടെ വണ്ടിയാ…””,””സ്റ്റാട്ടാവുന്നില്ല…””,””ഞങ്ങള് എല്ലാരും കഴിയുന്നത്ര നോക്കിയതാ പക്ഷെ നടന്നില്ല…””,””മെക്കാനിക്കിനെ കൊണ്ടുവന്ന് കാണിച്ചതൊക്കെയാ പക്ഷെ കംപ്ലൈൻ്റ് മാത്രം പിടുത്തം കിട്ടിയില്ല…””, “”ഇപ്പൊ ഇത്ര വർഷമായതോണ്ട് ഇനി സ്റ്റാട്ടാവോന്ന് സംശയാ…””,””എല്ലാ ആഴ്ച്ചയും പൊടിയൊക്കെ തട്ടി ഇങ്ങനെ മൂടി ഇടും…””,

കുഞ്ഞൂട്ടൻ അതിൻ്റെ ഹാൻ്റിലിൽ ഒന്ന് പിടിച്ച് തിരിച്ചു നോക്കി. എന്തോ ഒരു അടുപ്പം ആഹ് വണ്ടിയോട് അവന് നോന്നി. തിരികെ പായ എടുത്ത് മൂടി വെച്ച് സ്രാവണിൻ്റെ ബൈക്കിനടുത്തെത്തി.

“”ടാ ഇതിൽ പില്ല്യൺ പോവോ…””,

സ്കാമ്പ്ലറിൻ്റെ സീറ്റിംഗ് പൊസിഷൻ കണ്ട് കുഞ്ഞൂട്ടന് സംശയമായി.

“”പോവലല്ലല്ലോ പോയിക്കലല്ലേ…””,””നീ വണ്ടി ഇട്ക്ക്…””,

കുഞ്ഞൂട്ടൻ ചാവി ഇട്ട് ഹാൻ്റിൽ ലോക്കെടുത്തു എന്നിട്ട് സ്റ്റാർട്ട് ചെയ്ത് ബൈക്കിൽ കയറി. അവനത് തീരെ കംഫർട്ടബിളായി തോന്നിയില്ല. ഡേർട്ട് ബൈക്ക് ആയതോണ്ട് ഈ നാട്ടിൻ പുറത്തെ വഴികളിലൂടെ ഓടിക്കാൻ ഇതാണ് നല്ലതെന്ന് തോന്ന്ണു.

സ്രാവൺ ഇവടെ അടുത്തു തന്നെയാണ് താമസം. മാധവൻ ചെറിയച്ഛൻ്റെ മകൻ. സ്രാവൺ പറഞ്ഞ വഴി കുഞ്ഞൂട്ടൻ ബൈക്കോടിച്ചു. ചെന്നു നിന്നത് ഒരു പെട്ടിക്കടയുടെ മുന്നിലാണ്. ബൈക്കവിടെ നിറുത്തി രണ്ട് പേരും കടയിലേക്ക് ചെന്നു. രണ്ട് ചായപറഞ്ഞു.

സ്രാവണ് സിഗരറ്റ് വലിക്കുന്ന ശീലമുണ്ട്. അവനൊരു കിംഗ് വാങ്ങി. എന്നിട്ട് കത്തിച്ചു. കടക്കാരൻ കൊടുത്ത ചായയുമായി രണ്ടുപേരും കടയുടെ അടുത്തു നിന്ന് കുറച്ച് മാറി നിന്നു.

ഒരു വെള്ളക്കെട്ടിനടുത്താണ് പെട്ടി പീടിക. അതിനടുത്തായി ഒരു കലിങ്കുണ്ട് കുഞ്ഞൂട്ടനും സ്രാവണും കൂടി അതിലിരുന്നു. ഒരു ഭാഗത്ത് വെള്ളക്കെട്ടാണങ്കിൽ മറുഭാഗത്ത് കൊയ്യാൻ പാകമായ വയലാണ്. കതിരിനൊക്കെ നല്ല സ്വർണ്ണനിറം വെച്ച് തുടങ്ങി. വിളഞ്ഞകതിര് നോക്കി കൊത്തികൊണ്ട് പാറുന്ന പനങ്കിളികളെ കുഞ്ഞൂട്ടൻ നോക്കിയിരുന്നു. അവറ്റകളെ പേടിപ്പിക്കാനായിട്ട് വയലിൽ നാട്ടിയ കോലത്തിൻ്റെ കൈയ്യിസിരുന്നാണ് തത്തകൾ അരിമണി കൊത്തി തിന്നുന്നത്. വയലിന് നടുവിലായിട്ട് ഒരു വൈക്കോൽ തട്ടിയുണ്ട് അതിൽ കയറി ഇരുന്നാൽ നല്ല ഇളം ചൂടുള്ള പാലക്കാടൻ കാറ്റടിക്കും.

“”കുഞ്ഞൂട്ടാ… എങ്ങനെ ഇണ്ട് പ്ലെയ്സ്..””,

“”കൊള്ളാം അടിപൊളിയാണ്…””,

തൻ്റെ നാടിനെ കുറിച്ച് ഒരാൾ നല്ലത് പറഞ്ഞതിൽ സ്രാവണ് അൽപം അഭിമാനം തോന്നി.

“”നീ ഇത് വീട്ടിലാരോടും പറയര്ത്ട്ടോ കുഞ്ഞൂട്ടാ..””,

“”എന്താ സ്രാവൺ…””,

“”ഈ സിഗരറ്റിൻ്റെ കാര്യം..””,

“”ഏയ് ഇല്ലടാ…””,

ചായ ഓരോ സിപ്പെടുക്കുന്നതിനോടൊപ്പം ഒരു ചിരിയോടെ കുഞ്ഞൂട്ടൻ പറഞ്ഞു.

“”തന്നിക്ക് ഈ ശീലമുണ്ടോ…””,

കൈയ്യിലെ സിഗരറ്റ് ചൂണ്ടു വിരലിൽ ആട്ടിക്കൊണ്ട് കുഞ്ഞൂട്ടനോട് സ്രാവൺ ചോദിച്ചു.

“”ഏയ് അങ്ങനെ അധികമൊന്നുമില്ല…””,””ഒന്നു രണ്ടു വട്ടം ട്രൈ ചെയ്തിട്ടുണ്ട് അത്ര തന്നെ…””,””ഇനിക്കതിൻ്റെ ചൊയ തട്ടിയാ ചർദ്ദിക്കാൻ വരും..””,

“”നന്നായി..””,””ശീലമാക്കിയാൽ പിന്നെ ഒഴിക്കാക്കാൻ വല്ല്യ പാടാ…””,””ഞാൻ ഇപ്പൊ വളരേ കൊറച്ചതാ..””,””ഇതിപ്പൊ ഒരാളെ കമ്പനിക്ക് കിട്ടിയതോണ്ട് ഒന്ന് കത്തിച്ചതാ…””,

“”ആഹാ അപ്പൊ ഞാനൊള്ളോണ്ടാണല്ലേ സ്രാവൺ വലിക്കുന്നെ…””,

“”ഏയ് അങ്ങനെ അല്ലെടാ…””, “”അവടെ തറവാട്ടിലെ കേശവൻ വല്ല്യച്ഛന്റെയും നന്ദൻ വല്ല്യച്ഛൻ്റെയും മക്കളൊന്നു നമ്മടെ കംമ്പനിക്ക് ചേരില്ല…””,””പ്രായവും ഒക്കില്ല..””,””പിന്നെ എല്ലാം പാരകളാ…””,

ഒരു ബഫെടുത്ത് പുറത്തേക്ക് വിട്ട് ചായ ഒന്ന് സിപ്പ് ചെയ്ത് കൊണ്ട് സ്രാവൻ സംസാരിച്ച് കൊണ്ടിരുന്നു. എല്ലാം കേട്ട് കൊണ്ട് കുഞ്ഞൂട്ടനും.

“”കുഞ്ഞൂട്ടനെ എന്തോ എൻ്റെ അതേ വേവ്ലെങ്ങ്ത്തായിട്ട് തോന്നി…””,””അതല്ലേ തന്നേം കൊണ്ട് പോന്നെ…””,

“”ഉവ്വ ഉവ്വ…””,

“”ഞാനുരു കാര്യം പറയട്ടേ…””,

സ്രാവൺ കുഞ്ഞൂട്ടനോട് എന്തോ പറയാനായിട്ട് ഒരുങ്ങി. അത് കേൾക്കാൻ കുഞ്ഞൂട്ടനവനെ ഉറ്റ് നോക്കി.

“”തന്നെ കണ്ടാൽ ദേവൻ ചെറിയച്ഛൻ്റെ അതേ മുഖഛായ ഇണ്ട്…””,””എക്സാറ്റ് ലുക്ക്…””,

“”ഞാനിതുവരെ അങ്ങനൊരാളെ കണ്ടില്ലല്ലോ സ്രാവൺ…””,””ഫോട്ടോ എന്തേലും കിട്ടോ…””,

“”തപ്പണ്ടി വരും…””,””തറവാട്ടിലിണ്ടാവാൻ ചാൻസ് കുറവാ…””,

“”ഏഹ്..””,””അതെന്താ…””,

“”അത് കൊറെ പഴംങ്കതയാടാ…””,””ഞങ്ങൾക്കൊന്നും വല്ല്യ പിടിയില്ല…””,””അതിനേ കുറിച്ചൊന്നും ആരുമങ്ങനെ പറഞ്ഞ് കേട്ടിട്ടില്ല…””,””വ്യക്തമായി അറിയുന്ന ഒരാള് അജു ഏട്ടനാണ്..””,””ദേവൻ ചെറിച്ഛൻ്റെ മകൻ…””,””പക്ഷെ അങ്ങേര് ഇന്ന് എവടെയാണെന്ന് ആർക്കുമറിയില്ല…””,””പണ്ടെങ്ങാണ്ട് നാട് വിട്ട് പോയതാ…””,””ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ അതോ മരിച്ച് പോയോ ഒന്നും അറിയില്ല…””,

“”എന്താ ദേവൻ ചെറിയച്ഛനു മായി തറവാട്ടിലുണ്ടായിരുന്ന പ്രശ്നം..””,

“”അത് വല്ല്യച്ഛനില്ലേ…””,””ബാലകൃഷ്ണ ഭൈര…””,””ആളൊരു പിടി വാശിക്കാരനും ഭയങ്കര ദേഷ്യക്കാരനും ഒക്കെയായിരുന്നു…””,””ഒരു പക്കാ ഫ്യൂഡൽ നാടുവാഴി..””,””അങ്ങേരുടെ മുന്നിൽ ചെന്ന് നിന്ന് സംസാരിക്കാൻ ആർക്കും ധൈരമിണ്ടായിരുന്നില്ല…””,””സഹോദരങ്ങൾക്കും ഗോവിന്ദൻ മാമ ഇല്ലേ അങ്ങേർക്കും വരെ മുട്ടിടിക്കും..””,””പക്ഷെ ദേവൻ ചെറിയച്ഛൻ ഇവരേ പോലെ ഒന്നും ആയിരുന്നില്ല…””,””നേരേവാ നേരേ പോ ലൈനായിരുന്നു പുള്ളി..””,””നേരെ വന്നില്ലങ്കി വളഞ്ഞ് വര്ണതിനെ നേരെയാക്കും…””,

സ്രാവൺ പറഞ്ഞതൊന്നും കുഞ്ഞൂട്ടന് കത്തിയില്ല. മുത്തശ്ശൻ ദേഷ്യക്കാരനാണെന്ന് പറഞ്ഞു. അദ്ദേഹത്തിൻ്റെ മകനും ദേഷ്യക്കാരനാണെന്ന് പറഞ്ഞു. ഇനിയെന്താ.

“”ബാലൻ വല്ല്യച്ഛൻ്റെ അതേ സ്വഭാവമായിരുന്നു ദേവന്..””,””എന്തോ അഭിപ്രായ വെത്യാസത്തിൽ രണ്ട് പേരും പിണങ്ങിയതാ…””,””പിന്നെ മരിക്കും വരെ മിണ്ടിയിട്ടില്ല…””,

“”അതെന്ത് കാരണാ…””,

“”ആഹ് അറിയില്ല…””,””വല്ല്യച്ഛൻ ഒന്ന് പറഞ്ഞാൽ ദേവൻ രണ്ട് പറയും…””,””പിന്നെയ് പുള്ളി കമ്മ്യൂണിസ്റ്റായിരുന്നു…””,

“”അടിപൊളി..””,””അപ്പൊ അതാണല്ലേ കാലത്തെ അപ്പു പറഞ്ഞപ്പൊ എല്ലാരും സൈലൻ്റായത്…””,

“”ആഹ് ഏറെക്കൊറേ…””,””കുഞ്ഞൂട്ടാ നീ ശരിക്കും കമ്മ്യൂണിസ്റ്റാണോ…””,

“”ഒന്ന് പോടാ അപ്പൂനെ ദേഷ്യം പിടിപ്പിക്കാമേണ്ടി ഒരോന്ന് പറയുന്നതലേ…””,””കമ്മ്യൂണിസ്റ്റ് ആശയങ്ങളൊക്കെ നല്ലതായിരുന്നു..””,””പക്ഷെ അത് എങ്ങനെ ഞാൻ ഫോളോ ചെയ്യണമെന്ന് ഞാൻ തീരുമാനിക്കും…””,””ഇതാണെൻ്റെ കൺസെപ്റ്റ്…””,

“”ഇതിലെവെടെടാ കമ്മ്യൂണിസം…””,””ഇത് തോന്നിവാസമല്ലേ…””,

“”ഹി ഹി… ഏറെ കൊറേ…””,

“”മ്മം കൊള്ളാം…””,

“”പിന്നെ ദേവനെന്താ പറ്റിയെ…””,

“”കൂടുതലൊന്നു മറിയില്ല കുഞ്ഞൂട്ടാ…””,””ഇനി എന്തേലും അറിയ ഗോവിന്ദൻ മാമയ്ക്കാ..””,

രണ്ടു പേരും ചായ കുടിച്ച് പൈസ കൊടുത്ത് ബൈക്കിനടുത്ത് എത്തി.

“”ഇനി എങ്ങടാ…””,

വലിച്ചതിൻ്റെ സ്മെല്ല് പോയിക്കിട്ടാൻ പോക്കറ്റിൽ സൂക്ഷിച്ച പേരയിലയും കൂടെ ഒരു ഏലക്കയും കഴിക്കുന്ന സ്രാവണടുത്ത് കുഞ്ഞൂട്ടൻ ചോദിച്ചു.

“”ഇനി ഞാനോടിക്കാം…””,””ചാവി താ…””,””നിനക്ക് ഞാനെൻ്റെ പെണ്ണിനെ കാണിച്ചെരാം.. ബാ…””,

ബൈക്ക് സ്റ്റാർട്ടാക്കി കൊണ്ട് സ്രാവൺ കുഞ്ഞൂട്ടനോട് കയറാനായിട്ട് പറഞ്ഞു.

“”ഓഹോ ഇനി അങ്ങനൊരധ്യായം കൂടി ഇണ്ടോ…””,

“”ഉവ്വ ഇണ്ടെല്ലോ…””,

കുഞ്ഞൂട്ടൻ ബൈക്കിൽ കയറിയതും സ്രാവൺ ആക്സിലേറ്ററ് തിരിച്ചു. ബൈക്ക് ചീറി പാഞ്ഞു പോയി. അവനത് വളരെ അനായാസം ഓടിക്കുന്നത് കുഞ്ഞൂട്ടൻ നോക്കി ഇരുന്നു.

“”എന്താടാ ആൾടെ പേര്..””,

“”കാർത്തിക…””,””ആളൊരു പത്ത് മണിയാവുമ്പഴേക്കും ക്ഷേത്രത്തിൻ്റെ അവിടെ എത്തും…””,

“”എൻ്റെ വല്ല ഹെൽപ്പിനും ആണോ നീ ഇപ്പൊ കൊണ്ടോവുന്നെ…””,

“”അതേന്ന് കൂട്ടിക്കോ കുഞ്ഞൂട്ടാ…””,””പക്ഷെ ഇതും ദേവൻ ചെറിയച്ഛൻ്റെ പോലെ ഒരു ഒളിച്ചോട്ടമായിരിക്കും…””,””ആഹ് സമയത്ത് നീയൊന്ന് ഹെൽപ്പ് ചെയ്യണ്ടി വരും…””,

“”അവൾടെ വീട്ട് കാര് അത്രയ്ക്ക് പ്രശ്നക്കാരാണോ…””,””സംസാരിച്ചാൽ ശരിയാവില്ലേ…””,

“”അവൾടെ വീട്ടിൽ പ്രശ്നമൊന്നുമില്ലെടാ…””,””നമ്മടെ വീട്ടിലാ പ്രശ്നം…””,””എല്ലാം ഒടക്ക്ണ്ടാക്കാനായിട്ട് നടക്കാ…””,

“”ഞാൻ എന്തിനും കൂടെ ഇണ്ട്ര നീ പേടിക്കെണ്ട…””,

കുഞ്ഞൂട്ടൻ സ്രാവണിൻ്റെ തോളിലൊന്ന് അമർത്തി..

“”മ്മം…””,””അങ്ങനെയാണങ്കി നിൻ്റേം അപ്പൂചേച്ചീടേം കാര്യം വരുമ്പൊ എൻ്റെ പൂർണ്ണ പിന്തുണയും ഞാൻ വാഗ്ദാനം ചെയ്യുന്നു…””,

ഇടങ്കണ്ണിട്ട് ഡ്രൈവിംഗിനിടയിൽ കുഞ്ഞൂട്ടനിട്ടൊന്ന് എറിഞ്ഞ് നോക്കി.

“”എന്താന്ന്…””,””മനസിലായില്ല…””,

“”മതിയെടാ നിർത്ത് നിൻ്റെ പൊട്ടങ്കളി…””,””ആർക്കും ഒന്നും മനസിലാവുന്നില്ലെന്നാ രണ്ടിൻ്റേം വിചാരം..””,

“”ഒന്ന് പോടാ അപ്പു എൻ്റെ ചേച്ചിയല്ലേ…””,

“”കുഞ്ഞൂട്ടാ മതി…””,””അപ്പു ഇന്ന് കാലത്ത് നിൻ്റെ മുറീന്നെറങ്ങി വര്ണെ ഞാൻ നല്ല വ്യക്തമായിട്ട് കണ്ടു…””,

“”എടാ അതവളെന്നെ നീപ്പിക്കാൻ വന്നതാ…””,””അല്ലാതെ നീ വിചാരിക്കുന്ന പോലെ ഒന്നും..””,

“”ഉവ്വ…””,””അപ്പൊ രാത്രി തലേക്കൂടി മുണ്ടിട്ട് വന്നതെന്തിനാ…””,””നിന്നെ ഒറക്കാനോ…””,

“”എടാ… അത്…””,

“”മ്മം…””,””എനിക്ക് മനസിലാവ്ണ്ണ്ട്…””,””ഞാനപ്പ താഴെ ഇണ്ടായിരുന്നു..””,””പക്ഷെ അതിൻ്റെടെയ്ക്ക് റോജേടെ ബോധം പോയതൊന്നും ഞാനറിഞ്ഞില്ല…””,””ശരിക്കും നിനക്ക് ചേച്ചിയെ ഇഷ്ട്ടാണോ…””,

“”അല്ലാതെ പിന്നെ..””,

“”മ്മം…””,””നീയൊന്ന് സൂക്ഷിച്ചോ കുഞ്ഞൂട്ടാ…””,””നരേന്ദ്രൻ വല്ല്യച്ഛൻ്റെ രണ്ടാമത്തേ മകനില്ലേ ആഷിശ്…””,””അവന് വേണ്ടി അപ്പൂനെ ആലോയിക്കാനൊരു പദ്ധതി നടക്ക്ണ്ട്…””,

“”അതെപ്പൊ ഞാനറിഞ്ഞില്ലല്ലോ…””,

“”അങ്ങനൊരു സംഭവം ഒക്കെ ഇണ്ടായി..””,””ഇപ്പഴൊന്നുമല്ല കൊറച്ച് നാള് മുന്നേ തൊടങ്ങീട്ട്ണ്ട്…””,””ബാലൻ വെല്ലിച്ഛനെ പേടിച്ചിട്ടല്ലേ ഇത്രകാലം ഗോവിന്ദൻ മാമ വരെ ഇന്ദിരാമ്മയേം അപ്പൂനേം ഇവിടേക്ക് കൊണ്ടരാണ്ടിരുന്നെ…””,””അല്ലാണ്ടവർക്ക് അറിയാഞ്ഞിട്ടോന്നും അല്ല…””,

“”ഓഹോ അപ്പൊ ഇങ്ങനെ ഒക്കെ സംഭവിച്ചിട്ട്ണ്ടല്ലേ…””,

“”ഉവ്വെല്ലോ…””,””അവര്ടെ പ്ലാനായിരുന്നു അപ്പു ചേച്ചിയെ ആഷിശ് നെ കൊണ്ട് കെട്ടിക്കുന്നത്…””,””നിനക്കും ഇങ്ങനൊരുത്തി തറവാട്ടില്ണ്ട്…””,

“”എനിക്കോ…””,””ആരാത്…””,

“”നീ ബേജാറാവൊന്നും വേണ്ട..””,””റോജേടെ കാര്യാ ഞാൻ പറഞ്ഞെ..””,””അവൾടെ ചെലസമയത്തെ നോട്ടോം നിന്നോട്ള്ള പെരുമാറ്റോം ഒക്കെ കാണുമ്പം ഒരു സ്പെല്ലിംങ് മിസ്റ്റേക്കില്ലേ….ന്നാ..””,

“”ഈ വിഷയൊക്കെ ഇന്ദിരാമ്മയ്ക്ക് അറിയോ..””,

“”ഇന്ദിര അപ്പച്ചിയോട് പറഞ്ഞിട്ടുണ്ടെന്നാ ഞാനറിഞ്ഞെ…””,””പക്ഷെ മറുപടി ഒന്നും കൊടുത്തിട്ടില്ലെത്രെ…””,

“”നിനക്കീ വിവരമൊക്കെ എവിടുന്ന് കിട്ടുന്നു…””,

“”അതൊക്കെ നമ്മടെ സ്പൈ ചോർത്തി തന്നാതാ…””,

“”അതാരപ്പാ…””,

“”നമ്മടെ നന്ദിനി അപ്പച്ചീടെ ചെറിയ സന്താനമില്ലേ.. ഗൗരി…””,””റോജേടെ അനിയത്തി..””,””അവള്…””,””നീ ഏതായാലും ഒന്ന് സൂക്ഷിച്ചോ..””,””ഈ ആഷിശെന്ന് പറയുന്ന തെണ്ടിയെ എനിക്ക് ചെറുപ്പം തൊട്ടേ അറിയാം..””,””ജയിക്കാൻ വേണ്ടി എന്ത് നാറിയ കളിയും അവൻ കളിക്കും..””,””തന്തേടെ തനി സ്വഭാവാണ് ആഹ് ചെറ്റയ്ക്ക്…””,””ബന്ധം വെച്ച് നോക്കുമ്പം അപ്പുവും ആഹ് തെണ്ടിയും ബ്ലഡ് റിലേഷനൊന്നുമില്ലല്ലോ..””,””അപ്പൊ പോസിബിളാണ്…””,

“”മ്മം…””,

ഒരഞ്ച് മിനിറ്റിൽ അവർ ക്ഷേത്ര മുറ്റത്തെത്തി. കുഞ്ഞൂട്ടനെ അവിടെ നിറുത്തി ഇപ്പ വരാമെന്ന് പറഞ്ഞ് സ്രാവൺ ക്ഷേത്രത്തിലേക്ക് പോയി.

ക്ഷേത്രത്തിലേക്ക് ഉത്സവം പ്രമാണിച്ച് ഒരുപാടാളുകൾ വന്ന് കൊണ്ടിരുന്നു. ചെണ്ടക്കാരും മറ്റും ഒരു ബസിൽ വന്നിറങ്ങി അവരെ സ്വീകരിച്ച് കൂട്ടികൊണ്ട് പൂവാനായി കമ്മറ്റിക്കാര് ബാഡ്ജെല്ലാം ധരിച്ച് ക്ഷേത്രത്തിന് മുന്നിൽ തന്നെ നിൽക്കുന്നുണ്ട്. ഗ്രൗണ്ടിൻ്റെ ഒരറ്റത്ത് നടുക്കായി ഒരു വലിയ തറയുണ്ടാക്കിയിരുന്നു. അതിൽ സ്റ്റേജ് കെട്ടിയിട്ടാണ് ബാലയും മറ്റും അരങ്ങേറുക. സ്റ്റേജ് കെട്ടാനായിട്ട് ആവശ്യമായ മുളകളും കറുത്ത ഷീറ്റുകളും കർട്ടണും മറ്റും ഒരു പിക്ക് അപ്പ് വാനിൽ കൊണ്ടുപോയിറക്കി വെച്ചിട്ടുണ്ട്.

ആന എഴുന്നെള്ളത്തിനും കുതിര കോലത്തിൻ്റെ എഴുന്നെള്ളിപ്പിനും കൂടെ തേര് ഉരുട്ടി വരുന്നതിനും വേണ്ടി ഒരു നിശ്ചിത അകലത്തിൽ ഗ്രൗണ്ടിലൂടെ കുറ്റികളടിച്ച് കയറുകൾ കെട്ടി സജ്ജീകരിച്ചിരിക്കുന്നു. എഴുന്നെള്ളത്ത് അതിലൂടെ കടന്ന് പോവും. സദ്യക്ക് വേണ്ട ചെമ്പുകളും പാത്രങ്ങളും അരിയും പലചരക്ക് സാധനങ്ങളും പച്ചക്കറികളും ഒരു ഭാഗത്ത് ഇറക്കിക്കൊണ്ടിരിക്കുന്നു. കുഞ്ഞൂട്ടൻ ഇതെല്ലാം ഒന്ന് നോക്കി കണ്ട് നിന്നു.

കുളത്തിലേക്ക് പോവുന്ന വഴി ഒരു വലിയ ആൽമരം നിൽക്കുന്നത് കുഞ്ഞൂട്ടൻ കണ്ടു. അതിന് ചുറ്റും അരയോളം വലിപ്പത്തിൽ തവിട്ട് നിറത്തിലുള്ള വെട്ട്കല്ല് വച്ച് ഇരിക്കാനായിട്ടൊരു തറയുണ്ടാക്കിയിട്ടുണ്ട്. കുഞ്ഞൂട്ടൻ ബൈക്കിലെ ചാവി ഊരി അതിൽ പോയി ഇരുന്നു. എപ്പഴും ഒരു വായൂ സഞ്ചാരം ആൽമരത്തിന് ചുറ്റുമുണ്ടായിരിക്കും. ഒരുപക്ഷെ അത് പൊളിച്ച് നോക്കിയാൽ വായൂപുത്രനെ കാണുമായിരിക്കാം. കുഞ്ഞൂട്ടൻ്റെ മനസാകെ അസ്വസ്ഥമായി.

കുഞ്ഞൂട്ടൻ്റെ മനസിൽ ഒരു താരതമ്യം നടന്നു. ആഷിശുമായൊന്ന് മുട്ടിച്ച് നോക്കി. സ്വന്തമായിട്ട് ഒരു ജോലിയൊക്കെ ആയി സെറ്റിൽഡാണ്. കയ്യിൽ അത്യാവശ്യം പണമൊക്കെയുണ്ട് സ്വന്തമായി കാറുണ്ട്. കാണാനും കൊള്ളാം. ബന്ധം വച്ച് നോക്കുമ്പൊ സ്വന്തം. കുഞ്ഞൂട്ടനാരാ ഒരു വലിഞ്ഞുകയറി വന്നവൻ. എല്ലാവരും അവനെ ഇത്രയൊക്കെ സ്നേഹിക്കുന്നത് തന്നെ വല്ല്യ ഭാഗ്യല്ലേ. കുഞ്ഞൂട്ടൻ്റെ ഉദ്ദേശം ഇന്ദിരാമ്മയേയും അപ്പൂനെയും സ്വന്തക്കാരുടെ അടുത്ത് എത്തിക്കുക എന്നുള്ളതല്ലേ. അത് വൃത്തിയായി കുഞ്ഞൂട്ടൻ ചെയ്യേം ചെയ്തു.

എല്ലാവർക്കും അപ്പൂനെ ആഷിശ്നെ കൊണ്ട് മംങ്കലം കഴിപ്പിക്കണംന്നാണെങ്കിൽ കുഞ്ഞൂട്ടനായിട്ടെന്തിനാ തട നിൽക്കുന്നെ. ഇന്ദിരാമ്മ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക. ഇനി സമ്മതിച്ച് കാണോ. അപ്പു സമ്മതിക്കോ. എന്തോ കുഞ്ഞൂട്ടനോട് പറയാനുണ്ടെന്ന് അപ്പു പറഞ്ഞിരുന്നല്ലോ. ഇനി അത് ഇഷ്ട്ടാന്നായിരിക്കോ. ആഷിശിൻ്റെ പ്രപ്പോസൽ വന്നാൽ അവള് യെസ് പറയോ. ഇങ്ങനെ കൊതിപ്പിക്കാനാണോ ദേവീ അപ്പൂനെ കൂടുതൽ അടുപ്പിച്ചെ. കുഞ്ഞൂട്ടൻ്റെ കണ്ണുകൾ നിറഞ്ഞു. ആരും കാണാതെ അവനത് തുടച്ചു. അതിലെ പോവുന്ന ആളുകള് കുഞ്ഞൂട്ടനെ നോക്കുന്നുണ്ട് പക്ഷെ ആരും അടുത്ത് വന്ന് ഒന്നും ചോദിച്ചില്ല.

“”കുഞ്ഞൂട്ടാ…””,

ബൈക്കിനടുത്ത് നിന്ന് സ്രാവൺ കൈ പൊക്കി കാട്ടി അവൻ്റെ കൂടെ ഒരു പെൺകുട്ടിയുമുണ്ട്. കുഞ്ഞൂട്ടൻ അഞ്ച്മിനിറ്റെന്ന് കാട്ടി കുളത്തിലേക്കിറങ്ങി മുഖവും കണ്ണുമൊന്ന് കഴുകി. തണുത്ത വെള്ളം കണ്ണിൽ തട്ടിയപ്പൊ ഒരു കുളിർമ്മ കിട്ടി. മുഖമൊന്ന് തുടച്ച് കുഞ്ഞൂട്ടൻ സ്രാവണടുത്തേക്ക് നടന്നു.

“”എടാ ഇതാ ആള്..””,””ഞാൻ പറഞ്ഞില്ലേ..””,

സ്രാവൺ കൂടെ നിൽക്കുന്ന പെൺകുട്ടിയെ ചൂണ്ടി കുഞ്ഞൂട്ടന് ഇൻഡ്രട്യൂസ് ചെയ്ത് വെച്ചു.

“”ആഹ്…””,””കീർത്തന ആല്ലേ…””,

അതിന് പെൺകുട്ടി ഒന്ന് ചിരിച്ചു.

“”ഇയാള് പുന്നയ്ക്കലെ ..””,

കീർത്തന കുഞ്ഞൂട്ടൻ ആരാണെന്ന് മനസിലാവാത്ത പോലെ ചോദിച്ചു.

“”അയ്യോ…””,””ഞാൻ പുന്നക്കലെ അല്ല…””,””ഒരാവശ്യത്തിനായി ഇവടെ വന്നതാ..””,

കുഞ്ഞൂട്ടൻ തൻ്റെ മറുപടി കൊടുത്തു.

“”ഓഹ് സോറി…””,””എനിക്ക് മുൻപ് എവടെയോ കണ്ട പോലെ തോന്നി അതാ ചോയിച്ചെ..””,

കുഞ്ഞൂട്ടൻ ഒന്ന് ചിരിച്ചു.

“”കുഞ്ഞൂട്ടാ നീയൊന്ന് നടക്കോ…””,””ഞാൻ ഇവളെ ഒന്ന് വീട് വരെ ആക്കീട്ട് വരാം..””,””ഇവടെ അടുത്ത് തന്നെയാ ഒരഞ്ച് മിനിറ്റ്…””,

“”ആഹ് പോയിട്ട് വാ..””,

കുഞ്ഞൂട്ടൻ ചാവി സ്രാവണെ ഏൽപ്പിച്ച് വന്ന വഴി തന്നെ തിരിച്ച് നടന്നു. സ്രാവൺ ബൈക്ക് സ്റ്റാർട്ട് ചെയ്ത് കീർത്തനയേയും കൊണ്ട് നീങ്ങി. സ്രാവണിൻ്റെ പുറകിലിരിക്കുമ്പഴും അവൾ കുഞ്ഞൂട്ടനെ ഒരു സംശയത്തോടെ ഒന്ന് തിരിഞ്ഞ് നോക്കി. കുഞ്ഞൂട്ടൻ അപ്പഴേക്കും അവിടെന്ന് നടന്ന് നീങ്ങിയിരുന്നു.

ക്ഷേത്ര മുറ്റം നിറയേ ടാർപ്പോളിൻ ഷീറ്റ് വലിച്ച് കെട്ടി കുറേ പെട്ടികടകൾ ഉയർന്നിട്ടുണ്ട്. നാളെയാണ് ഉത്സവത്തിന് കൊടിയേറ്റ്. അതിന് മുൻപ് തന്നെ തെരുവു കച്ചവടക്കാർ തങ്ങളുടെ ജോലി തുടങ്ങിയിരുന്നു. കളിപ്പാട്ടങ്ങളും പന്തും ബലൂണും മരത്തിലുണ്ടാക്കിയ കുട്ടി ട്രാക്ടറുകളും തമിഴ്നാടു ട്രാൻസ്പോർട്ടിൻ്റെ കുഞ്ഞി ഡെമോകളും കുട്ടികളെ ആകർഷിക്കുന്ന എല്ലാമുണ്ട്.

വളകളും കമ്മലും മാലയും പൊട്ടുകളും അങ്ങനെ പെൺകുട്ടികളെ ആകർഷിക്കാൻ പോന്നവയും ഉണ്ട്. വലിയ ചെമ്പുകളും മറ്റും വെച്ച് ഓല കൊണ്ട് മറച്ചുണ്ടാക്കിയ ചില കൂരകൾ കണ്ടു. അവിടെ ഹൽവ്വയും മറ്റും വിക്കും കൂടെ പല നിറത്തിലുള്ള ജിലേബികളും.

കുഞ്ഞൂട്ടൻ ഇതെല്ലാം കണ്ട് മുന്നോട്ടേക്ക് നടന്നു. രേഖനോക്കി ലക്ഷണം പറയുമെന്ന ഒരു ബോർഡ് കണ്ടവൻ നിന്നു. ആഹ് ബോർഡിലും കൂടുതൽ അവൻ്റെ ശ്രദ്ധപിടിച്ചത് അതിന് ചുവട്ടിൽ ഇരിക്കുന്ന ഒരു പെൺകുട്ടിയെ ആണ്. കൂടി വന്നാൽ ഒരു പത്ത് വയസേ കാണൊള്ളു. ഒരു പാവാടയും ബ്ലൗസുമാണ് വേഷം. പാവാടയിലെ ചിലയിടത്ത് നൂലെല്ലാം പിന്നിപോയിരിക്കുന്നു. മുടിയൊന്നും എണ്ണതട്ടാതെ ആകെ ചെമ്പിച്ച് അലങ്കോലമായിട്ട് ഇട്ടിരിക്കുന്നു. മുഖത്ത് നല്ല ക്ഷീണമുണ്ട്. ഒന്നും കഴിച്ചിട്ടൊന്നും ഇണ്ടാവില്ല. മെലിഞ്ഞ ശരീരമാണ്. പക്ഷെ നല്ല മുഖശ്രീയുണ്ട്.

കുഞ്ഞൂട്ടൻ അവൾക്കരികിലേക്ക് വന്നിരുന്നു. അലസമായ മുടി ഒതുക്കി വച്ച് തൻ്റെ മുന്നിൽ വന്നിരിക്കുന്ന ആളെ ഒന്നവൾ നോക്കി. എന്നിട്ട് സുന്ദരമായൊന്ന് ചിരിച്ചു.

“”സർ…””,””ഞാൻ കൈ രേഖ നോക്കി ലക്ഷണം പറയും…””,””സാർൻ്റെ ഭാവി ഞാൻ പ്രവചിക്കാം…””,

കുയില് കൂവുന്ന പോലുള്ള അവളുടെ ശബ്ദം കേട്ട് കുഞ്ഞൂട്ടനൊന്ന് ചിരിച്ചു.

“”സർന് വിശ്വാസമില്ലാല്ലേ…””,””ഒരു നൂറ് രൂപ ദക്ഷിണവെച്ച് കൈ കാണിക്ക് ഞാൻ ലക്ഷണം പറയാം…””,

“”നൂറ് രൂപയോ…””,””വേണ്ട ഞാൻ വേറെ എവിടേലും നോക്കാൻ പറ്റോന്ന് നോക്കട്ടെ…””,

“”അയ്യോ പോവല്ലെ സർ ഒരു അൻപത് രൂപ തരോ…””,

ദയനീയമായ മുഖവുമായി പെൺകുട്ടി ചോദിച്ചു.

“”ശരി…””,””ദാ..””,

കുഞ്ഞൂട്ടൻ പോക്കറ്റിൽ നിന്ന് ഒരു നൂറ് രൂപ എടുത്ത് കൊടുത്തു.

“”അയ്യോ ചില്ലറ കാണുമോ സാർ…””,””ഇന്ന് ആരും വന്നില്ല അതോണ്ട് എൻ്റെ കൈയ്യിൽ ബാക്കി തരാൻ ഇണ്ടാവില്ല…””,

“”കൊഴപ്പില്ല മോള് വെച്ചോ..””,

അവളുടെ മുഖമൊന്ന് വിടർന്നു. പൈസ വേഗം മടക്കി അത് തൻ്റെ കീറിയ പേഴ്സിനകത്തേക്കവൾ വെച്ചു. എന്നിട്ട് അവിടെ തൻ്റെ മടിയിലിരുന്ന ലെൻസൊന്ന് എടുത്തു എന്നിട്ട് കുഞ്ഞൂട്ടൻ്റെ കൈ നീട്ടാൻ പറഞ്ഞ് കൊണ്ട് ലെൻസ് അതിലേക്കടുപ്പിച്ചു. രണ്ട് മൂന്ന് വട്ടമൊന്ന് നോക്കിയ ശേഷം കുഞ്ഞൂട്ടനോട് പറയാൻ തുടങ്ങി.

“”സാർ ഈ നാട്ടുക്കാരനല്ല…””,””ചിരിക്കുന്ന മുഖത്തിന് പുറകിൽ ഒളിഞ്ഞിരിക്കുന്ന മറ്റൊരു മുഖം കൂടി സാറിനുണ്ട്…””,””സാറൊരു പെൺകുട്ടിയെ സ്നേഹിക്കുന്നുണ്ട്…””,””അവള് സാറിനെയും സ്നേഹിക്കും..””,””സാറിനിപ്പൊ ഒരു വണ്ടി വാങ്ങാനുള്ള യോഗം കാണുന്നുണ്ട്…””,””ആകെ മൊത്തം നോക്കിയാൽ നല്ല കാലമാണ്…””,

“”കഴിഞ്ഞോ…””,

“”ആഹ് സാർ ഇത്രേ ഒള്ളു…””,

വളരെ നിഷ്കളങ്കമായ അവളുടെ സംസാരം കുഞ്ഞൂട്ടന് ഒരുപാട് ഇഷ്ടായി. അവൻ വാച്ചിലൊന്ന് നോക്കി. സമയം ഒരു മണിയോടടുക്കുന്നു. അഞ്ച് മിനിറ്റെന്ന് പറഞ്ഞ് പോയവനെയും കാണുന്നില്ലല്ലോ. കുഞ്ഞൂട്ടൻ അവിടേന്ന് എഴുന്നേറ്റു.

“”മോളെ വല്ലോം കഴിച്ചാര്ന്നോ…””,

“”ഇല്ല സാർ കുറച്ച് കഴിഞ്ഞ് വീട്ടിൽ പോണം…””,

“”എന്നാ വാ നമ്മക്കൊരു ചായ കുടിക്കാം..””,

“”അയ്യോ വേണ്ട സർ…””,””ഞാൻ ഉച്ചയ്ക്ക് വീട്ടിൽ പോയി കഴിക്കും..””,

“”ഉച്ചയായല്ലോ..””,””ഇനി ഈ വെയിലത്ത് ഇരിക്കണ്ട എഴുന്നേക്ക്..””,””ഞാനും ഒറ്റക്കാ…””,””ഈ നാട്ടിൽ ആദ്യായിട്ടാ..””,””എന്നെ ഈ നാടൊക്കെ ഒന്ന് ചുറ്റിക്കാണിക്കോ മോള്..””,””അഞ്ഞൂറ് രൂപതരാം..””,

“”സത്യാണോ…””,

ആഹ് കുഞ്ഞി മുഖമൊന്ന് വിടർന്നു. ഇരുന്നിടത്ത് നിന്ന് വേഗം ചാടി എഴുന്നേറ്റു. തുണിയിൽ എഴുതി വച്ചിരുന്ന ബോർഡ് അവള് മടക്കി ഭദ്രമാക്കി വെച്ചു. കുഞ്ഞൂട്ടൻ കൊടുത്ത നൂറ് രൂപയിട്ട പേഴ്സ് കൈയ്യിൽ ചുരുട്ടി പിടിച്ചു.

“”സാർ പറ്റിക്കില്ലല്ലോ…””,

ഒരു സന്തേഹത്തോടെ അവള് കുഞ്ഞൂട്ടന് നേരെ ചെറിയ വിരലുകൾ ചൂണ്ടി ചോദിച്ചു. അവൻ ചിരിയോടെ ഇല്ലെന്ന് തലയാട്ടി.

“”ഇന്നാ ഇൻ്റെ പിന്നിലെ പോരേ…””,

കുഞ്ഞൂട്ടൻ അവൾടെ പൊറകെ നടന്നു. ക്ഷേത്ര പരിസരം കഴിഞ്ഞതും കുഞ്ഞൂട്ടൻ ഫോണെടുത്ത് സ്രാവണിനെ വിളിച്ച് വരെണ്ടെന്ന് പറഞ്ഞു. ഒന്ന് നടന്നിട്ടേ വീട്ടിലെത്തൊള്ളെന്നും പറഞ്ഞു.

“”മോൾടെ പേരെന്താ…””,

ഫോൺവെച്ച് കുഞ്ഞൂട്ടൻ പെൺകുട്ടിയോടായി ചോദിച്ചു.

“”പാർവ്വതീന്നാ സാർ…””,

“”നല്ല അടിപൊളി പേരാണല്ലോ…””,””അപ്പൊ ഇനി പാർവ്വതി കുട്ടി എന്നെ സാർന്നൊന്നും വിളിക്കണ്ട…””,””ഏട്ടാന്ന് വിളിച്ചാ മതി…””,””കൂടുതൽ അടുപ്പമുള്ളോര് കുഞ്ഞൂട്ടാന്ന് വിളിക്കും…””,

“”ശരി സാർ…””,””ത്സ്…””,””അല്ല ഏട്ടാ…””,

എരിവ് വലിച്ച് കൊണ്ടവൾ പറഞ്ഞു.

“”അപ്പൊ പാർവ്വതി കുട്ടീ..””,””നമക്കാദ്യം ഒരു ഹോട്ടലിൽ പോണം..””,””ഒരു ചായ കുടിക്കാൻ..””,

“”അത് ഏട്ടാ ഹോട്ടല് ഞാൻ കാണിച്ച് തന്നാൽ മതിയോ…””,””ഏട്ടൻ കുടിച്ചിട്ട് വന്നോളുവോ..””,

 

“”അതെന്താ പാറു…””,””എനിക്കൊരു കമ്പനിക്ക് വിളിച്ചിട്ട് നീ ഒഴിഞ്ഞ് പോവാണോ..””,

“”അതല്ലേട്ടാ…””,””എനിക്ക് അവടെ പോവാൻ പറ്റില്ല…””,

“”നീ കാര്യം പറയടീ കാന്താരീ…””,

“”അത്…””,””അമ്മ അവടെ കൊറച്ച് കാശ് കൊടുക്കാന്ണ്ട്…””,””അയാള് ചെലപ്പൊ എന്നെ ചീത്ത പറയേ തല്ലേ ചെയ്യും…””,

“”തല്ലാനോ.. മോളെയോ..””,

“”മ്മം…””,””ഒന്ന് രണ്ട് വട്ടം ചൂടുവെള്ളം ഒഴിച്ചു..””,””തൊലിയൊക്കെ ചെറുതായി പൊള്ളി…””,””വേറെ കൊഴപ്പൊന്നും ഇണ്ടായില്ല..””,””ഇന്ന് പോയാലും ഞാൻ ചീത്ത കേക്കണ്ടി വരും..””,

“”ഏയ്..””,””ഈ ഏട്ടന്ള്ളപ്പൊ എൻ്റെ പാറുക്കുട്ടീനെ ആരാ തൊടണേനെന്നിക്കൊന്ന് കാണണല്ലോ…””,””ങാഹാ..””,””അത്രക്കായോ…””,””വാ..””,””എവടെയാ ആഹ് ചായക്കട..””,

“”അത് അവടെ അങ്ങാടീലാ…””,

കുഞ്ഞൂട്ടൻ പാർവ്വതി മോളേയും കൂട്ടി അങ്ങാടിയിലേക്ക് നടന്നു.

“”മോൾടെ വീട്ടിലാരൊക്കെ ഇണ്ട്…”””

“”എനിക്ക് അമ്മ മാത്രേ ഒള്ളു..””,

“”മോള് എത്രാം തരത്തിലാ പഠിക്കുന്നെ..””,

“”അഞ്ചാം തരം വരെ…””,

“”പിന്നീട് എന്ത് പറ്റി…””,

“”അത്…””,””കവലയിൽ ചായക്കട നടത്തണ സുന്ദരേട്ടൻ്റെ കൈയ്യീന്ന് കൊറച്ച് പണം വാങ്ങിയിട്ടാ എന്നെ അവസാനായിട്ട് ഇസ്കൂളില് വിട്ടത്…””,””പിന്നെ അമ്മക്ക് വയ്യാണ്ടായി കിടപ്പിലായി പൈസ തിരിച്ച് കൊടുക്കാൻ പറ്റീല…””,””അയാള് നാട്ട്കാരോട് മുഴുവൻ പറഞ്ഞു നടന്നു എൻ്റെ അമ്മ കള്ളിയാണെന്ന്…””,””പിന്നെ ഇസ്കൂളില് പോവുമ്പൊ എല്ലാരും കളിയാക്കാൻ തോടങ്ങും..””,””കൂട്ടുകാരും ടീച്ചർമാരും ഒക്കെ..””,””മടിയായതോണ്ട് പിന്നെ ഞാൻ പോയില..””,

കുഞ്ഞൂട്ടന് പാർവ്വതി കുട്ടീടെ കാര്വങ്ങള് കേൾക്കും തോറും മനസ് കൂടുതൽ അസ്വസ്ഥമായി. രണ്ടു പേരും നടന്ന് അങ്ങാടിയിലെത്തി. സാമാന്യം വലിപ്പമുള്ള ഒരു ചായക്കട അവിടെയുണ്ട്. ബോർഡിൽ മലയാളവും തമിഴും ചേർത്താണ് ഹോട്ടൽ എന്ന് എഴുതിയിരിക്കുന്നത്. ചായക്കട കൂടാതെ ഒരു പലചരക്ക് കടയും പച്ചക്കറി കടയും ഒരു ഭാഗത്തും. മലഞ്ചരക്ക് വ്യാപാരഭഹനും വളക്കട എന്ന് ബോർഡ് വച്ച കട മറുഭാഗത്തും സ്ഥിതിചെയ്യുന്നു.

കുഞ്ഞൂട്ടൻ പാർവ്വതിയെ കൂട്ടി ചായക്കടയിലേക്ക് കയറി. കുഞ്ഞൂട്ടനാണ് ആദ്യം കയറിയത് അവനെ കണ്ട് കടക്കാരൻ ഒന്ന് എഴുന്നേറ്റു നിന്നു. പിന്നാലെ വന്ന പാർവ്വതി കുട്ടിയെ കണ്ടതും അയാൾടെ മുഖമൊന്ന് വലിഞ്ഞ് മുറുകി.

കുഞ്ഞൂട്ടൻ അയാളെയൊന്ന് കണ്ണുഴിഞ്ഞു. നല്ല കരിവീട്ടി പോലെ ഒരു ആജാന ബാഹു. കണ്ണൊക്കെ ചുവപ്പിച്ച് കൊമ്പൻ മീശയും വെച്ച് ആര് കണ്ടാലും ഒന്ന് പേടിക്കും.

“”നീയെന്താ അസത്തെ ഇവടെ…””,””പൈസ തന്ന് തീർക്കാതെ ഇതിനകത്ത് കാലെട്ത്ത് കുത്തര്തെന്ന് പറഞ്ഞിട്ട്ള്ളതല്ലേ…””,””എറങ്ങി പോ പെഴച്ച് പെറ്റതേ…”””,

അവടെ ചായക്കടയിൽ കൂടി നിന്നവരെല്ലാൽ ഒരു വെറുപ്പോടെ തന്നെയാണ് പാറുകുട്ടിയെ നോക്കിയത്. എല്ലാവർക്കും ഈ കുഞ്ഞിനോട് ദേഷ്യമാണോ.

“”ടോ ടോ…””,””ആഹ് കുട്ടി എൻ്റെ കൂടെ വന്നതാ…””,

കുഞ്ഞൂട്ടൻ്റെ ശബ്ദമുയർന്നതും എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് തിരിഞ്ഞു. ഒരു നിമിഷം എല്ലാവരും ഉറ്റ് നോക്കി. ചിലർക്കൊക്കെ എവിടെയോ കണ്ട് മറന്ന മുഖഛായ തോന്നി കുഞ്ഞൂട്ടനിൽ. ചിലർക്ക് ആദ്യമായി കണാമ്പൊ ആരാണെന്നുള്ള ആകാംക്ഷയും.

“”നീ എവിടുത്തെയാ…””,””ഇതിന് മുൻപ് കണ്ടിട്ടില്ലല്ലോ…””,

“”ഞാൻ ഈ നാട്ടിലാദ്യായിട്ടാ..””,””പുറം നാട്ടിലാ…””,””ഇതെൻ്റെ അനിയത്തി കുട്ടിയാ…””,””അവധിക്കൊന്ന് മോളെ കാണാനായിട്ട് വന്നതാണ്…””,

“”എന്നാ ആങ്ങളേം കൂടി കേട്ടോ..””,””ഉറുപ്പിക അയ്യായിരം ആണ് ഇവൾടെ തള്ള എൻ്റെ കൈയ്യിൽ നിന്ന് വേടിച്ച് കൊണ്ടോയത്…””, ””ഇപ്പൊ അതിൻ്റെ ഒരു വിവരവുമില്ല…””,

“”മതി നിർത്ത് തൻ്റെ പൈസ ഞാൻ തന്നോളാം…””,

“”അങ്ങനെ വെറുതെ പറഞ്ഞാൽ പോരാ…””

കുഞ്ഞൂട്ടൻ തൻ്റെ പേഴ്സിലിരുന്ന് ഒരു അയ്യായിരം എടുത്ത് കടക്കാരൻ്റെ നേരെ നീട്ടി. നാട്ടീന്ന് പോരാൻ നേരം അപ്പു കൈയ്യിൽ കൊടുത്ത ഇരുപതിനായിരം രൂപയും വച്ചിട്ടാണ് കുഞ്ഞൂട്ടൻ നടക്ക്ണെ. തിരിച്ച് കൊടുക്കണം ഇപ്പൊ തൽക്കാലം വേറെ മാർഗ്ഗമൊന്നുമില്ലാത്തതിനാലാണ് അപ്പൂൻ്റെ കൈയ്യിൽ നിന്ന് സ്വീകരിക്കണ്ടി വന്നത്. അതിൽ അയ്യായിരം ഒറ്റ അടിക്ക് തീർത്തെന്നറിയുമ്പൊ ഭദ്രകാളി തുള്ളാണ്ടിരുന്നാ മതിയായിരുന്നു. കാശുണ്ടാക്കുന്നവനല്ലേ അതിൻ്റെ വില അറിയൊള്ളു.

പണം കണ്ടപ്പൊ അയാൾടെ കണ്ണ് തിളങ്ങി. കുഞ്ഞൂട്ടനടുത്തേക്ക് വന്ന് കാശയാള് വാങ്ങി ഒന്ന് എണ്ണി നോക്കി. ഒറ്റടിക്ക് അയ്യായിരം കൊടുക്കണങ്കി ഇവൻ നിസാരക്കാരനായിരിക്കില്ലെന്ന് കടക്കാരൻ കണക്കാക്കി. അതോണ്ട് ഇപ്പൊ അൽപ സ്വൽപം ബഹുമാനമൊക്കെ വന്ന പോലെ ഇണ്ട്.

“”അയ്യോ സാർ ഇരുന്നാട്ടേ…””,””കഴിക്കാനെന്താ വേണ്ടെ…””,

കുഞ്ഞൂട്ടൻ പാർവ്വതി കുട്ടിയെ അടുത്തു വിളിച്ചു.

“”മോൾക്ക് കഴിക്കാനെന്താ വേണ്ടേ..””,

“”എനിക്ക് ബിരിയാണി വാങ്ങിച്ചേരോ ഏട്ടാ…””,

കുഞ്ഞൂട്ടൻ്റെ കണ്ണ് തള്ളി. കിട്ടിയ ചാൻസ് മൊതലെട്ക്കാണല്ലോ ഈ പെണ്ണ്.

“”എന്ത് ബിരിയാണിയാ വേണ്ടെ…””,

“”മട്ടൻ…””,

പാർവ്വതി കുഞ്ഞൂട്ടനെ നോക്കി ഒന്ന് ഇളിച്ച് കാണിച്ചു. ഇതൊക്കെ നിന്നെക്കൊണ്ട് എങ്ങനെ സാധിക്കുന്നെടാ ഉവ്വേ എന്ന മട്ടിൽ കുഞ്ഞൂട്ടൻ.

“”ചേട്ടാ ഒരു മട്ടൻ ബിരിയാണി എട്ത്തോ..””,””എനിക്കൊരു സ്ട്രോങ് ചായമതി…””,

“”ശരി സർ…””,

രണ്ടുപേരും കടയ്ക്കകത്തെ ബഞ്ചിൽ ഇരിക്കാനായി ഡസ്കിനും ബെഞ്ചിനും ഇടയിലുള്ള ഗ്യാപ്പിലൂടെ കയറി. ആദ്യം കുഞ്ഞൂട്ടൻ ബെഞ്ചിലേക്കിരുന്നു. പാറുവിനോട് കൈ നന്നായിട്ട് കഴുകി വരാൻ പറഞ്ഞയച്ചു. കഴുകി വന്ന പാർവ്വതി കുഞ്ഞൂട്ടനടുത്തായി ഇരിക്കാൻ ഭാവിച്ചതും കുഞ്ഞൂട്ടനവളെ വേഗം തടഞ്ഞു. എന്നിട്ട് മേശമേൽ വച്ചിരുന്ന ജെഗ്ഗിൽ നിന്ന് അൽപം വെള്ളം കൈയ്യിലേക്ക് കുടഞ്ഞിട്ട് അത് ബെഞ്ചിൽ പാർവ്വതി കുട്ടി ഇരിക്കാൻ വന്ന ഭാഗത്ത് തെളിച്ചു. എന്നിട്ട് അകത്തേക്ക് നിട്ടി വിളിച്ചു.

“”ചേട്ടാ ഒന്ന് ഇവടെ വരോ…””,

വിളിക്കേണ്ടതാമസം അയാള് ഓടി വന്നു

“”എന്താ കുഞ്ഞേ…””,

“”അത് ചേട്ടാ..””,””ഇവടെ ബെഞ്ചിൽ നെറയെ വെള്ളം…””, “”മോളാണങ്കി എൻ്റെ അടുത്തേ ഇരിക്കു..””, “”എന്താ ചെയ്യാ കുട്ടികളുടെ ഒരു കാര്യം…””,””ഇതൊന്ന് തോടക്കണല്ലോ…””,

കുഞ്ഞൂട്ടൻ തന്നെ കളിയാക്കുന്നതാണെന്നയാൾക്ക് മനസിലായി. ദേഷ്യം കടിച്ച് പിടിച്ച് കൊണ്ട് പുള്ളി പാർവ്വതി കുട്ടിക്കിരിക്കാനായിട്ട് ബെഞ്ച് തൊടച്ച് കൊടുത്തു.

“”ഇനി മോള് ഇരുന്നോ..””,

കുഞ്ഞൂട്ടൻ അവളെ അടുത്തേക്കിരുത്തി. ഒരു സ്ത്രീ അവിടെ അടുക്കളയിൽ നിന്ന് ഒരു പ്ലേറ്റും അതിൽ വച്ച ബിരിയാണിയുമായി എത്തി. കുഞ്ഞൂട്ടനത് വാങ്ങി എന്നിട്ട് പ്ലേറ്റിലേക്ക് ബിരിയാണി കുടഞ്ഞിട്ടു.

“”മ്മം…””,””കഴിക്ക്…””,

കുഞ്ഞൂട്ടൻ ചെയ്യുന്ന ഓരോ പ്രവൃത്തിയും സസൂഷ്മം വീക്ഷിച്ച് കൊണ്ടിരുന്ന പാർവ്വതിയോടായി കുഞ്ഞൂട്ടൻ പറഞ്ഞു. കുഞ്ഞൂട്ടനുള്ള ചായയും എത്തി. പാറു കുട്ടി കഴിക്കുന്നതും നോക്കി കൊണ്ട് കുഞ്ഞൂട്ടൻ ചായ കുടിച്ചു.

“”പതുക്കെ കഴിച്ചാ മതിട്ടോ…””,””ഏട്ടന് പോയിട്ട് ഒരു ധൃതിയും ഇല്ല…””,

മട്ടൻ പീസ് കടിച്ചു വലിച്ച് കൊണ്ട് അവള് കുഞ്ഞൂട്ടനെ നോക്കി ഒന്ന് ചിരിച്ചു. വീണ്ടും വീണ്ടും കഴിപ്പ് തുടർന്നു.

“”ഏട്ടൻ കഴിക്കണെല്ലേ..””,

“”എനിക്ക് വേണ്ട പാറൂ..””,””നോയമ്പാ…””,

പാർവ്വതി മുഴുവനും കഴിച്ചു. എഴുന്നേക്കാൻ നേരം രണ്ട് ഗ്ലാസ് വെള്ളം കൂടി അവളേ കൊണ്ട് കുഞ്ഞൂട്ടൻ കുടിപ്പിച്ചു. പാർവ്വതി കൈ കഴുവി എന്ന്ട്ട് കൈയ്യും ചിറിയും പാവാടയിൽ ഒന്ന് തുടച്ച് കുഞ്ഞൂട്ടനടുത്തേക്ക് വന്ന് അവൻ്റെ കൈയ്യിൽ ചുറ്റി പിടിച്ചു. പൈസ കൊടുക്കാനായി കൗണ്ടറിലേത്തിയ കുഞ്ഞൂട്ടനെ പിടിച്ച് വലിച്ച് കുറച്ചപ്പുറത്തേക്ക് മാറ്റി കൊണ്ടു പോയി.

“”ഏട്ടാ…””,””ഒരെണ്ണം എനിക്ക് പൊതിഞ്ഞ് വാങ്ങി തരുവോ..””,””വീട്ടിൽ അമ്മ ഇണ്ട്…””,””പൈസ എനിക്ക് തരാനുള്ളതീന്ന് പിടിച്ചോ…””,

കുഞ്ഞൂട്ടൻ ഒരു ചിരിയോടെ അത് സമ്മാനിച്ചു.

“”ചേട്ടാ ഒരു ബിരിയാണി പാഴ്സലെട്ത്തോ…””,

കൗണ്ടറിൽ ചെന്ന് നിന്നവൻ സുന്ദരനോടായിട്ട് പറഞ്ഞു. എന്നിട്ടവിടെ കാത്ത് നിന്നു. പർവ്വതി അപ്പഴും കുഞ്ഞൂട്ടൻ്റെ കൈയ്യിൽ തൂങ്ങി തന്നെയാ നിൽപ്പ്. അവൻ്റെ കൂടെ നിന്നാൽ തന്നെ ആരും ഒന്നും ചെയ്യില്ലെന്നുള്ള ധൈര്യത്തിലാണ് പെണ്ണ്. കുഞ്ഞൂട്ടനെ അവള് ഏട്ടാന്ന് വിളിച്ചത് വെറുതെ അല്ല.

പാർസലുമായി ഒരു സ്ത്രീ വന്നു. പേഴ്സിൽ നിന്ന് ഒരു അഞ്ഞൂറ് രൂപ എടുത്ത് കടക്കാരന് നൽകി. പാർസൽ കവറും വാങ്ങി പാർവ്വതിയുടെ തോളിലൂടെ കൈയ്യിട്ട് കുഞ്ഞൂട്ടൻ കടക്ക് വെളിയിലേക്കിറങ്ങി.

“”സാർ ബാക്കി…””,

കൈയ്യിൽ ബാക്കി കൊടുക്കാനായിട്ട് ഇരുന്നൂറ് രൂപയുമായി അയാളെഴുന്നേറ്റു.

“”അത് ചേട്ടൻ തന്നെ വെച്ചോ..””,””എൻ്റെ പാറുകുട്ടി ചേട്ടന് ടിപ്പ് തരാൻ പറഞ്ഞതാ..””,

പാർവ്വതി കുഞ്ഞൂട്ടൻ്റെ കൈയ്യിൽ ഒന്നൂടി ചുറ്റിപിടിച്ചു. രണ്ടു പേരും പാർവ്വതിയുടെ വീട്ടിലേക്ക് നടന്നു.

“”ഏട്ടാ ടാങ്ങ്സ്…””,

അങ്ങാടി കഴിഞ്ഞ് വീട്ടിലേക്ക് പോവും വഴി കുഞ്ഞൂട്ടനോടായിട്ട് പാർവ്വതി പറഞ്ഞു. എന്നിട്ടവൻ്റെ കൈയ്യ് പിടിച്ചൊന്ന് മുത്തി.

“”എന്തിനാ പാറുക്കുട്ടീ…””,””ഞാൻ മോൾടെ ചേട്ടനല്ലേ…””,””ചേട്ടനോടെന്തിനാ താങ്ക്സ് ഒക്കെ പറയണെ…””,

“”ഞാൻ ഇസ്കൂളിൽ പൊയ്ക്കൊണ്ടിരുന്ന സമയത്ത്…””,””അമ്മ എനിക്ക് സുന്ദരേട്ടൻ്റെ കടേന്ന് ചായ വാങ്ങി തരുവേന്നു..””,””ഒരു ദിവസം എന്നെ കൊണ്ടമ്മ അവിടെ ചെന്നപ്പൊ ഇണ്ടല്ലോ…””,””ഇൻ്റെ ക്ലാസിൽ പഠിക്കണ അശ്വതീൻ്റെ അച്ഛൻ അവക്ക് നമ്മളിന്ന് കഴിച്ച ബിരിയാണി ഇല്ലേ അത് വാങ്ങി കൊടുക്കുന്ന കണ്ടേ…””,””എനിക്കും വേണംന്ന് ഞാൻ വാശിപിടിച്ചു..””,””കടേല് വെച്ചായതോണ്ട് എല്ലാരും കണ്ടു…””,””അന്ന് ആഹ് സുന്ദരേട്ടൻ ഇന്ന് പറഞ്ഞപോലെ പറഞ്ഞു..””,

എന്ത് എന്ന സംശയത്തിൽ കുഞ്ഞൂട്ടൻ അവൾടെ മുഖത്തേക്ക് നോക്കി.

“”പെഴച്ച് പെറ്റതിങ്ങൾക്ക് ഇത്ര അഹങ്കാരം പാടില്ലെത്രേ…””,””കഞ്ഞി കുടിച്ച് കൂടിക്കോളണം ന്ന്…””,””ഭീഷണിപ്പെടുത്തേം ചെയ്തു…””,””അത് കേട്ട് എല്ലാരും എന്നേം അമ്മയേം നോക്കി കളിയാക്കി ചിരുച്ചു ഏട്ടാ…””,””ആഹ് അശ്വതി ഇല്ലേ…””,””അവള് പോയി ക്ലാസിലെല്ലാരോടും പറഞ്ഞു..””,””എനിക്ക് ഒത്തിരി സങ്കടായി…””,””അന്ന് ഞാൻ വിചാരിച്ചതാ ഒരീസം അയാൾടെ കടേന്ന് എനിക്കും അത് കഴിക്കണം ന്ന്…””,””ഏട്ടനത് സാധിച്ച് തന്നിലേ…””,””അതിനാ താങ്ക്സ്..””,

കുഞ്ഞൂട്ടൻ ആഹ് പെൺകുട്ടിയ ദയനീയതയോടെ നോക്കി. ഇത്ര ചെറുപ്രായത്തിലേ എത്രയൊക്കെ കുഞ്ഞ് അനുഭവിച്ചിട്ടുണ്ടാവണം. ഇനി ഇവൾക്ക് വേണ്ടത് സഹതാപമല്ല. ഇന്ന് നാണം കെടുത്തിയവരുടെ മുന്നിലൂടെ തല ഉയർത്തി പിടിച്ച് നടക്കണം. അങ്ങനെ ഒരു കാലം വരും.

കുഞ്ഞൂട്ടനേയും കൂട്ടി അവളൊരു കോളനിയിലേക്കാണ് പോയത്. അടുത്തടുത്ത് വീടുകൾ. ജനങ്ങൾ തിങ്ങി പാർക്കുന്ന ഒരു ഏരിയ. വീടുകൾക്കെല്ലാം ഒരേ വെള്ള പെയിൻ്റ് നിറം. മേൽക്കട്ടി ചൈനീസ് റൂഫ് ടൈൽ വെച്ച് മേഞ്ഞതാണ്. നടുവിലൂടെ ഒരു പാതയാണ് അതിൻ്റെ രണ്ട് വശത്തുമായാണ് ഓരോ വീടുകളും. പാതയ്ക്ക് രണ്ട് ഭാഗത്ത് കൂടിയും അരമതിൽ പണിതിട്ടിട്ടുണ്ട്. അവിടിവിടെയായി മാവും പ്ലാവുമെല്ലാം പടർന്ന് പന്തലിച്ച് നിൽക്കുന്നു. പുതായി നാട്ടിലെത്തിയ ഒരാളെ ഒരു കൗതുകത്തോടെയാണ് അവിടെയുള്ളവർ നോക്കി കാണുന്നത്. പാർവ്വതി അവരുടെ എല്ലാം ഇടയിലൂടെ കുഞ്ഞൂട്ടൻ്റെ കൈയ്യിൽ ചുറ്റിപ്പിടിച്ച് അഭിമാനത്തോടെ നടന്നു. കുഞ്ഞൂട്ടൻ അവനെ നോക്കി നിൽക്കുന്ന എല്ലാവരേയും നോക്കി ഒരു ചിരി സമ്മാനിച്ചു.

“”ഇവിടെയാണോ പാറൂൻ്റെ വീട്…””,

“”അല്ല ഇത് കഴിഞ്ഞ് കൊറച്ചൂടി മുന്നിലേക്ക് പോണം…””,””ഇതൊക്കെ ഇവിടുത്തെ കുറച്ച് പൈസക്കാര് ഉണ്ടാക്കി കൊടുത്തതാണ്..””,””ഞങ്ങക്ക് കിട്ടിയില്ല…””,

“”ഓഹ്…””,

“”പാറൂൻ്റെ അച്ഛനെവടെ…””,

“”അത്…””,””എനിക്കറിയില്ല ഏട്ടാ…””,””ഒരു വട്ടം അമ്മേനോട് ചോദിച്ചപ്പൊ പറഞ്ഞത് മരിച്ച് പോയെന്നാ…””,

പുഞ്ചിരിയോടെയാണത് പാർവ്വതി പറഞ്ഞതെങ്കിലും അതിന് പിന്നിൽ ഒരുപാട് സങ്കടങ്ങൾ ഒളിഞ്ഞ് കിടപ്പുണ്ടെന്ന് കുഞ്ഞൂട്ടന് തോന്നി.

പാർവ്വതി കുഞ്ഞൂട്ടനുമായി ഒരു വീടിന് മുന്നിലെത്തി അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു.

വീടിന് പുറക് വശത്ത് വലിയൊരു മാവുണ്ട്. അതിൻ്റെ തണലിലാണ് വീടിരിക്കുന്നത്. ചുട്ടെടുത്ത കട്ടകൊണ്ടുണ്ടാക്കിയ ഒരു സാധാരണ വീടായിരുന്നു അത്. ചുവരെല്ലാം ചെളി വാരി പൊത്തി മിനുസപ്പെടുത്തിയിട്ടുണ്ട്. മേൽക്കൂര ഓല കൊണ്ട് മറച്ച് വെച്ചിരുന്നു. മുന്നിൽ ഉത്തരത്തിന് താങ്ങായിട്ട് മുളക്കൾ നാട്ടിവച്ചിട്ടുണ്ട്. ഒരടിയോളം ഉയരത്തിൽ മുറ്റത്ത് തിണ്ണ അത് ആകെ ചാണകം മെഴുകി മിനുസപ്പെടുത്തി. വല്ല്യ അടച്ചുറപ്പൊന്നുമുള്ള ഒരു വീടായിരുന്നില്ല അത്. എങ്ങിനെ വിശ്വാസത്തോടെ ഒരു പെൺകുട്ടിയുമായി ഇവിടെ താമസിക്കുമെന്നൊരു സന്തേഹം കുഞ്ഞൂട്ടനുണ്ടായി.

പാർവ്വതി കുഞ്ഞൂട്ടൻ്റെ കൈയ്യിൽ നിന്ന് കവറ് വാങ്ങി അകത്ത് കൊണ്ടു പോയി വെച്ചു. എന്നിട്ടൊരു മരത്തിൻ്റെ ചെറിയ സ്റ്റൂളുമായി പുറത്തേക്ക് വന്നു. അവിടെ കിടന്നിരുന്ന ഒരു പഴയ തുണി കൊണ്ട് അതൊന്ന് തുടച്ചു.

“”ഇതാ ഏട്ടൻ ഇരിക്ക്…””,””ഞാനൊന്ന് അമ്മേനെ നോക്കീട്ട് വേഗം വരാം..””,

കുഞ്ഞൂട്ടൻ അതിൽ ഇരുന്നു. അൽപം കഴിഞ്ഞ് തലയിലും ഒക്കത്തും ഒരോ കുടങ്ങളും വെച്ച് കൊണ്ട് ഒരു മെലിഞ്ഞ പെണ്ണ് അവിടേക്ക് വന്നു. അതികം പ്രായമൊന്നും കാണില്ല ഒരു ഇരുപത്തഞ്ച് വയസിനടുത്തുണ്ടാവും.

കുഞ്ഞൂട്ടൻ അവരെ കണ്ടൊന്ന് എഴുന്നേറ്റു നിന്നു. ഒക്കത്തുള്ള കുടങ്ങൾ വീടിൻ്റെ തിണ്ണയിൽ വച്ച് ഉടുത്തിരുന്ന നരച്ച സാരി തുമ്പിൽ കൈ തുടച്ച് സ്ത്രീ പതുക്കെ നടന്ന് കുഞ്ഞൂട്ടനടുത്തെത്തി. പാറു അമ്മയ്ക്ക് പുറകിൽ ഒളിച്ചു.

“”മോള് സാർൻ്റെ കൈയ്യീന്ന് കാശ് വാങ്ങിയല്ലേ..””,””ഇപ്പൊ എൻ്റെ കൈയ്യിൽ ഒന്നുമില്ല..””,””ഒരു ജോലി ശരിയായ ഉടനേ ഞാൻ തിരിച്ച് തന്നോളാം..””,

“”അയ്യോ…””,””അവൾക്ക് ഞാൻ കടമായിട്ട് കൊടുത്തതൊന്നുമല്ല…””,””പാറു ചെയ്ത ജോലിക്ക് ഞാൻ പ്രതിഫലമായിട്ട് കൊടുത്തതാ..””,

“”ജോലിയോ..””,””മോളോ…””,

അവരൊരു ആശ്ചര്യത്തോടെ പാർവ്വതിയേയും കുഞ്ഞൂട്ടനേയും മാറി മാറി നോക്കി.

“”മ്മം…””,””അതേ..””,””അവളെൻ്റെ കൈ നോക്കി തന്നു…””,

“”അയ്യോ സാറെ അത് ഇവള് വെറുതേ…””,

“”അതോന്നും സാരമില്ല…””,””പാർവ്വതിയെ ഞാൻ ക്ഷേത്രത്തിൽ നിന്ന് പ്രതീക്ഷിക്കാതെ കണ്ടതാ..””,””അപ്പൊ ഒരു കൗതുകത്തിന് ചെയ്തൂന്നൊള്ളു..””,””മോള് ആള് സ്മാർട്ടാണ് ട്ടോ…””,””പഠിപ്പിച്ചൂടെ ഇനിയും..””,

“”ആഗ്രഹമുണ്ട് സാറെ കാശില്ലാത്തതോണ്ടാ…””,””എനിക്കൊരു ജോലി ഇണ്ടായിരുന്നു..””,””രണ്ട് ദിവസം മുന്നേ അത് നഷ്ടമായി..””,””ഇനി ഒരു ജോലി കണ്ടെത്തിയിട്ട് വേണം..””,

“”മ്മം…””,””ഞാനെന്നാ എറങ്ങട്ടെ…””,””വൈകിട്ട് പാറു കുട്ടി ഒരുങ്ങി റെഡിയായി നിക്കണം…””,””ഞാൻ വന്ന് കൂട്ടാം..””,

“”വൈകിട്ട് പോയാ മതിയോ…””,

“”ഇപ്പൊ വെയിലല്ലേ…””,””അതൊന്ന് താഴ്ന്നിട്ട് ഇറങ്ങാം..””,

“”എങ്ങോട്ടാ മോളേ..””,

“”ഞാൻ ഈ നാട്ടില് ആദ്യായിട്ടാ അപ്പൊ ഇവടെ ഒക്കെ ഒന്ന് ചുറ്റിക്കാണാനാണ്..””,

പാറുവിനോടായി അമ്മ ചോദിച്ചതിന് കുഞ്ഞൂട്ടൻ മറുപടി കൊടുത്തു

“”സാർൻ്റെ വീടെവിടെയാ…””,””ഇവടെ എവടെയാ താമസം..””,

“”ഞാൻ കൊറച്ച് ദൂരേന്ന് വരാ…””,””ഇവടെ ഒരു കൂട്ടുകാരൻ്റെ വീട്ടിൽ നിക്കാണ്…””,

“”എന്നാ ഞാൻ പോയിട്ട് വൈകും നേരം വരാട്ടോ…””,

പാറുവിനോടും അമ്മയോടും യാത്ര പറഞ്ഞ് കുഞ്ഞൂട്ടൻ അവിടെ നിന്നും പുന്നക്കലേക്ക് പോന്നു. സ്രാവണെ വിളിച്ച് ക്ഷേത്രത്തിനവടെ കാണുമെന്ന് അറിയിച്ചു. കുഞ്ഞൂട്ടൻ ക്ഷേത്രം ലാക്കാക്കി നടന്നു. ഇടക്ക് ഊണ് കഴിക്കാൻ സമയമായപ്പൊ അപ്പു വിളിച്ചു. വന്നോണ്ടിരിക്കാണെന്ന് അവളോട് പറഞ്ഞ് നടത്തം തുടർന്നു.

ക്ഷേത്രത്തിലേക്കുള്ള വഴിക്കെ വെച്ച് തന്നെ സ്രാവൺ കുഞ്ഞൂട്ടൻ്റെ അടുത്തെത്തി. ബൈക്കിൽ കയറിയപാടെ വണ്ടി മുന്നോട്ടേക്കെടുത്തു.

“”സ്രാവൺ ഇവടെ നല്ല തുണിക്കട എവിടെയാ ഉള്ളെ…””,””എനിക്ക് രണ്ട് ഡ്രസ്സെടുക്കണായിരുന്നു…””,

“”ആണോ…””,””നമ്മക്ക് വൈജയന്തി ടൗണിൽ പൂവാം…””,””ഡ്രെസ്സെടുത്തിട്ട് വീട്ടിലേക്ക് പൂവാം…””,

“”മ്മം…””

രണ്ട് പേരും വൈജയന്തി ടൗണിലേക്ക് പോയി.

“”സ്രാവൺ അവിടെ ക്ഷേത്രത്തിൻ്റെ പടിഞ്ഞാറേ ഭാഗത്തേക്ക് നടന്നാൽ ഒരു കോളനി ഇല്ലേ…””,””അവിടേത്തെ വീടുകളെല്ലാം പഞ്ചായത്ത് കൊടുത്തെയാണോ…””,

“”സ്വർഗ്ഗം സിറ്റിയല്ലേ..””,””പഞ്ചായത്തും ഗോവിന്ദൻ വല്ല്യച്ഛനും കൂടി കെട്ടികൊടുത്തതാ…””,””സ്വർഗ്ഗം സിറ്റി മാത്രല്ല ഇനിയും ഇതുപോലെയുള്ള കോളനികൾ കെട്ടിയിട്ടുണ്ട്…””,””എല്ലാത്തിനും ഒരേ പാറ്റേൺ ഒരേ പ്ലാൻ…””,””ആഹ് വീടുകളൊക്കെ നിൽക്കുന്നിടത്ത് പണ്ട് തെങ്ങിൻ പട്ടയും വൈക്കോലും കൊണ്ട്ണ്ടാക്കിയ കൂരകളേന്നു…””,””രണ്ട് വർഷത്തിന് മുമ്പ് കർക്കടകത്തിലെ മഴക്ക് ഒരു കൂരേടെ ഉത്തരം ഇടിഞ്ഞ് വീണ് പ്രായമായൊരു മനുഷ്യൻ മരിച്ചിരുന്നു നാട്ടിൽ…””,””അന്ന് എല്ലാരും ഗോവിന്ദൻ മാമയെ കണ്ട് സങ്കടം പറഞ്ഞതിൻ്റെ ഭാഗായിട്ട് മാമ തന്നെ പഞ്ചായത്ത് കാരെ വിളിച്ച് വരുത്തി സർക്കാരിന്ന് കിട്ടാന്ള്ള ഫണ്ടും മറ്റും സംഘടിപ്പിച്ച് സ്വന്തം പൈസയും ഇട്ട് കെട്ടി കൊടുത്തതാ ഈ വീടുകളൊക്കെ…””,””അന്ന് തറവാട്ടിൽ കൊറച്ച് പ്രശ്നങ്ങളൊക്കെ ഇണ്ടേന്നു…””,

“”ഓഹ്..””,””സ്വർഗ്ഗം സിറ്റി എന്ന് പറയ്ണത് അതിൻ്റെ പേരാണോ…””,

“”മ്മം… അതേ…””,

“”അതിൽ എറ്റവും അവസാനായിട്ട് ഒരു ചെറിയ കൂരയിണ്ടല്ലോ…””,””അത് മാത്രെന്താ പണിയാതെ വിട്ടെ..””,

“”അത് കുഞ്ഞൂട്ടാ…””,””നമ്മളെ നേരേന്ദ്രൻ വല്ല്യച്ഛനില്ലേ പുള്ളി അവർക്ക് വീട് കൊടുക്കാൻ സമ്മതിച്ചില്ല…””,

“”എന്തിന്..””,

“”അത്…””,””അവിടെയുള്ള പെൺകുട്ടി ഇല്ലേ…””,””അത് നമ്മടെ നരേന്ദ്രൻ വെല്ല്യച്ഛൻ്റെ ചോരയാ…””,

“”പോടാ…””,””അയാളെ കണ്ടാൽ മാന്യനാണല്ലോ…””,

“”പിന്നേ… ഒരു മാന്യൻ വന്നേക്ക്ണു…””,””കേശവൻ വെല്ല്യച്ഛൻ കഴിഞ്ഞാ ഇങ്ങേരാ ഈ നാട്ടിലെ ഏറ്റവും വലിയ ചെറ്റ…””,””കണ്ടവരെ കൂരപൊക്കലാണ് ആശാൻ്റെ മെയിൻ ഹോബി..””,””ആ പെൺകുട്ടി നരേന്ദ്രൻ വെല്ല്യച്ചൻ്റെ ഒളിസേവയിൽ ഇണ്ടായതാ..””,””പുള്ളി അത് ഇത് വരെ സമ്മതിച്ചിട്ടില്ല…””,””സംഭവം നാട്ടിലറിയിച്ചതിന് ആഹ് തള്ളയേം കുട്ടിയേം ഇട്ട് പെടുത്താത്ത പാട്കളൊന്നുമില്ല…””,””പഞ്ചായത്ത് കിണറിൽ നിന്ന് വെള്ളം പോലും എടുത്ത് പോവര്തെന്നാ ഓർഡർ..””,””പാവങ്ങളിപ്പൊ ഒരു കിലോ മീറ്റർ അപ്പറെയുള്ള പുഴയിൽ പോയി വെള്ളം എടുത്ത് കൊണ്ടുവരും””കഷ്ടം ആണ് കാര്യം…””,

“”അപ്പൊ ഗോവിന്ദൻ മാമ ഒന്നും പറിഞ്ഞില്ലേ…””,

“”ഏയ് ഇല്ലെടാ..””,””പുള്ളിക്ക് കുടുംബവും കൂടപ്പെറപ്പുകളും ആണ് വലുത്..””,””അവരെ ആരേം പെണക്കി കൊണ്ട് ഒന്നിനും ഗോവിന്ദൻ വല്ല്യച്ഛൻ നിക്കില്ല…””,

“”മ്മം…””,

ഒരു പുഴയും അതിൻ്റെ പാലവും കഴിഞ്ഞ് നെൽവയലിലൂടെ ബൈക്ക് സഞ്ചരിച്ചു.നേരെ ചെന്ന് കയറിയത് ഒരു തെങ്ങിൻ തോപ്പിലേക്കാണ്. അത് കഴിഞ്ഞ് ഒരു ടാറിട്ട റോഡ്. അവസാനിക്കുന്നിടത്ത് മൂന്നും കൂടിയ സമാന്യം വലിയ ഒരു അങ്ങാടി വൈജയന്തീ മാർക്കെറ്റ്. വൈജയന്തീപുരത്തിന് തെക്കോട്ട് ഒരു അറ്റത്തായാണ് മാർക്കറ്റ്. സ്രാവൺ ഒരു തുണിക്കടയ്ക്ക് മുൻപിൽ വണ്ടി നിറുത്തി.

“”ബാ എറങ്ങ്..””,””ഇവടെന്നെട്ക്കാം..””,

കുഞ്ഞൂട്ടനും സ്രാവണും കൂടെ വണ്ടിയിൽ നിന്നുമിറങ്ങി കടയിൽ കയറി.

“”എടാ ഇവടെ കിട്സ് സെക്ഷനെവടെയാ..””,

“”ഏഹ്.. നീയിപ്പൊ കുട്ടികൾടെ തുണിയാണോ ഉടുക്കല്..””,

“”ചളിയടിക്കല്ലേ…””,””ഇതെനിക്കല്ല…””,

“”പിന്നേ…””,

“”നീ നേരത്തേ പറഞ്ഞ കുട്ടിയില്ലേ..””,””നരേന്ദ്രൻ വല്ല്യച്ഛൻ്റെ ജാരസന്തതി പാർവ്വതി അവൾക്കാ…””,

“”നിനക്കെന്താ കുഞ്ഞൂട്ടാ പ്രാന്ത് പിടിച്ചോ…””,””ഇങ്ങട്ട് വാ അതൊന്നും വേണ്ട…””,

“”പോടാ…””,””നീയും അവരേ പോലെ ആവല്ലേ…””,””അതിൻ്റെ അവസ്ഥകണ്ടിട്ട് ഇങ്ങനെ കൈയ്യും കെട്ടി നോക്കി നിക്കാനൊന്നും എനിക്ക് വയ്യ…””,

“”എന്നാലും കുഞ്ഞൂട്ടാ…””,

“”ഒരെന്നാലും ഇല്ല നീ ഇങ്ങട്ട് വാ…””,

കുഞ്ഞൂട്ടൻ സ്രാവണിനേം വലിച്ച് കൊണ്ട് കിഡ്സ് സെക്ഷൻ തപ്പി നടന്നു. അവസാനം സ്രാവൺ തന്നെ അത് കാണിച്ച് കൊടുത്തു. പാർവ്വതിക്ക് പറ്റിയ കൊറച്ച് പാവടകളും ടോപ്പുകളും വാങ്ങി. കൂടെ കുറച്ച് ബെറ്റിക്കോട്ടും മറ്റ് വസ്ത്രങ്ങളും. വീട്ടിലിടാനായി മൂന്നാല് ട്രാക്ക് പാൻ്റും അത്ര തന്നെ ടീ ഷർട്ടുകളും വാങ്ങി. പിന്നെ പാറുവിൻ്റെ അമ്മക്ക് രണ്ട് ചുരിദാറും രണ്ട് നൈറ്റിയും ഒരു സാരിയും വാങ്ങി.

കൈയ്യില് പതിനായിരം കൂടി ഇണ്ട് അതിൻ്റെ ഒരു ബലത്തിൽ വാങ്ങി കൂട്ടിയതാണിതെല്ലാം. ഡ്രസ്സ് സെലക്ട് ചെയ്യുന്നതിനിടയ്ക്ക് മുള്ളീട്ട് വരാമെന്ന് പറഞ്ഞ് പോയ സ്രാവൺ അവടെ കൗണ്ടറിൽ ബില്ലടിക്കാൻ നിക്കണ പെൺകൊച്ചിനോട് ഭയങ്കര കത്തി വച്ച് നിക്കുന്നു. കുഞ്ഞൂട്ടൻ മൊബൈലെടുത്ത് അവൻ്റെ ലീല ഫോണിൽ പകർത്തി. ബില്ലിങ്ങിൽ നിൽക്കുന്ന പെൺകൊച്ചത് കണ്ടൊന്ന് പരുങ്ങി.

“”ടാ തോന്നിവാസം കാണിക്കര്ത്…””,

കുഞ്ഞൂട്ടൻ ഫോണിൽ വീഡിയോ പിടിക്കുന്നത് കണ്ട സ്രാവൺ വേഗം ഡിസൻ്റായി.

“”ഓഹ് പിന്നേ…””,””നിനക്ക് കാണിക്കാം..””,””ഞാനത് പിടിച്ചാലാണ് കൊഴപ്പം…””,””ഇത് കീർത്തനേനെ കാണിച്ചിട്ടന്നെ ബാക്കി കാര്യം…””,

“”ടാ ചതിക്കല്ലേ..””,””ഞാൻ ചുമ്മാ…””,””വീട്ടിലെല്ലാർക്കും സുഗല്ലേന്ന് ചോയിച്ചതാടാ…””,””വേറൊന്നുലാ…””,””ഡിലീറ്റാക്കി കളാ…””,

“”ശരി ഞാൻ കളഞ്ഞേക്കാം..””,””ബില്ലെത്രയായി..””,

സ്രാവണിൽ നിന്ന് മാറി കുഞ്ഞൂട്ടൻ കൗണ്ടറിലിരിക്കുന്ന പെൺകുട്ടിയോട് ചോദിച്ചു.

“”ബില്ലോ…””,””കോപ്പാണ്..””,””നീ ഇങ്ങ് വന്നേ…””,

ഒരു കൈയ്യിൽ കവറും മറു കൈയ്യിൽ പേഴ്സും പിടിച്ച് നിക്കണ കുഞ്ഞൂട്ടനെ വലിച്ച് സ്രാവൺ പുറത്തേക്കിറങ്ങി. പിന്നെയാണവന് കാര്യം മനസിലായത്. അത് പുന്നക്കൽ കാര്ടെ സ്വന്തം സ്ഥാപനായിരുന്നു. ശേഷം വഴിയരുകിലെ ഒരു കടയിൽ നിന്ന് പാർവ്വതിക്ക് ഒരു ജോഡി ചെരുപ്പും വാങ്ങി കൈയ്യിൽ കരുതി.

“”ടാ നേരെ സ്വർഗ്ഗം സിറ്റിയിലേക്ക് വിട്ടാ മതി..””,””ആദ്യം ഇതൊക്കെ കൊണ്ട് കൊടുക്കാം എന്നിട്ട് വീട്ടിലേക്ക് പൂവാം..””,

“”മ്മം.. ശരി അതാവും നല്ലത്..””,

സ്രാവണെ പുറത്ത് തന്നെ നിറുത്തി കുഞ്ഞൂട്ടൻ സ്വർഗ്ഗം സിറ്റിയിലൂടെ അകത്തേക്ക് നടന്നു. പാർവ്വതിയുടെ വീടിന് മുന്നിലെത്തി വാതിലിൽ ഒന്ന് മുട്ടി. പ്രതീക്ഷിക്കാതെ കൈയ്യിൽ നിറയേ കവറുകളുമായി നിൽക്കുന്ന കുഞ്ഞൂട്ടനെ കണ്ട് അവരൊന്ന് അമ്പരന്നു. ആദ്യം വാങ്ങാൻ വിസമ്മതിച്ചെങ്കിലും നിർബന്ധിച്ച് തന്നെ കുഞ്ഞൂട്ടനത് പിടിപ്പിച്ചു. വൈകിട്ട് ഇതെല്ലാമിട്ട് ഒരുങ്ങി നിക്കണമെന്ന് ആവശ്യപ്പെട്ട്. കുഞ്ഞൂട്ടൻ അവിടെ നിന്നും പോന്നു.

തിരികേ വീട്ടിലെത്തിയപ്പൊ സമയം മൂന്ന് മണിയായി. ഉമ്മറത്ത് ഗോവിന്ദൻ മാമയും നരേന്ദ്രൻ ചെറിയച്ഛനും മറ്റും ഇരിക്കുന്നുണ്ട്. കുഞ്ഞൂട്ടൻ അവർക്കെല്ലാം ഒരു പുഞ്ചിരി സമ്മാനിച്ച് അകത്തേക്ക് പോയി.

ചെന്ന് പെട്ടത് അപ്പൂൻ്റെ മുൻപിലായി പോയി. വൈകി വന്നതിന് അപ്പൂൻ്റെ കൈയ്യിൽ നിന്ന് കുഞ്ഞൂട്ടന് നല്ല ചീത്ത കേക്കേം ചെയ്തു. അവനെ അവടെ ഇരുത്തി കഴിപ്പിച്ചിട്ടാണ് അപ്പു ഒന്ന് അനങ്ങാൻ വിട്ടത്.

കഴിച്ച് കഴിഞ്ഞ് മുറിയിൽ കയറി ഒന്ന് കുളിച്ചു. വെയിലത്ത് അലഞ്ഞതിൻ്റെ ഒരു ക്ഷീണം മാറികിട്ടി. ആകെ വിയർത്തിരുന്നു എല്ലാം കഴുകി കളഞ്ഞ് ഒന്ന് ഉഷാറായി കുഞ്ഞൂട്ടൻ ഒരു ജീൻസും ഡബിൾ സൈഡ് പോക്കറ്റുള്ള ഡെനീം ഷർട്ടും എടുത്തിട്ടു. അപ്പു വാങ്ങി കൊടുത്തതിൽ ഏറ്റവും പ്രിയ്യപ്പെട്ടതാണ് ആഹ് ഷർട്ട്. എല്ലാം ഇഷ്ടമാണെങ്കിലും ഇതിനോട് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ഒരു വൈറ്റ് ഷൂസുമിട്ട് കുഞ്ഞൂട്ടൻ പോവാനായി തയ്യാറായി.

സമയം നാല് മണിയായിട്ട്ണ്ട് കുഞ്ഞൂട്ടൻ താഴെ ഇറങ്ങി അപ്പൂനോട് റെഡിയാവാൻ ആവശ്യപ്പെട്ടു. കുഞ്ഞൂട്ടൻ്റെ കൂടെ പുറത്ത് പോവാനാണെന്ന് കേട്ടപ്പൊ അപ്പൂന് ഒരുപാട് സന്തോഷായി. അവള് റൂമിലേക്ക് ഓടി. സ്രാവണെ കണ്ട് ഒരു ബൈക്ക് കിട്ടുമോ എന്ന് തിരക്കി. ഗ്യാരേജിൽ കിടന്ന അവൻ്റെ സ്കാമ്പ്ലറിൻ്റെ ചാവി നീട്ടി. തൊടിയിലൂടെ നടക്കായിരുന്ന ഇന്ദിരാമ്മയോടും കനക അമ്മായിയോടും അപ്പൂനേം കൂട്ടി വെളിയിൽ ഒന്ന് പൊയിട്ട് വരാമെന്നറിയിച്ചപ്പൊ സന്തോഷത്തോടെ ഇന്ദിരാമ്മ പോയിട്ട് വരാൻ സമ്മതം നൽകി. കനകമ്മായി ഒരു ചിരി മാത്രം കുഞ്ഞൂട്ടന് മറുപടി കൊടുത്തു. തിരികെ ഗ്യാരേജിലേക്ക് പോണ വഴി ഒരു പാട് വൈകരുതെന്ന് ഇന്ദിരാമ്മ പിന്നിൽ നിന്ന് വിളിച്ചു പറഞ്ഞു.

ഗ്യാരേജിൽ കയറി സ്രാവണിൻ്റെ ബൈക്കിനടുത്തെത്തി ലോക്ക് തുറന്ന് ചാവി ഓണാക്കി. ബൈക്കിൽ കയറി ഇരുന്ന് വണ്ടി സ്റ്റാർട്ടെയ്തു. കഷ്ട്ടകാലം വണ്ടി ഒന്ന് മുരണ്ടു വീണ്ടും ഓഫായി. കുഞ്ഞൂട്ടൻ വീണ്ടും ശ്രമിച്ചു എന്നാൽ ഈ പ്രാവശ്യം എൻജിൻ ഓണാവാൻ കൂടി കൂട്ടാക്കിയില്ല.

കുഞ്ഞൂട്ടൻ അകത്ത് കയറി സ്രാവണിനെ വിളിച്ചു. അപ്പു ഒരു ടോപ്പും പാട്ടിയാലയും വലിയൊരു കമ്മലുമൊക്കെ ഇട്ട് കണ്ണാടിക്ക് മുൻപിൽ നിന്ന് മുടി ചീവികൊണ്ടിരിക്കുന്നു. അവള് ഒരുങ്ങി ഇറങ്ങുമ്പഴേക്കും വണ്ടി റെഡിയായില്ലങ്കി അവൾടെ വായിലിരിക്കുന്നത് മുഴുവൻ കേക്കേണ്ടി വരും.

സ്രാവൺ ബൈക്കിനടുത്തെത്തി ചാവി ഓണാക്കി ഒന്ന് സ്റ്റാർട്ടെയ്യാൻ ശ്രമിച്ചു. സിംഗിൾ ടച്ചിൽ വണ്ടി ചീറി കൊണ്ട് ഓണായി. സ്രാവൺ വണ്ടിയൊന്ന് റൈസ് ചെയ്തു. ഗ്യാരേജിനെ വിറപ്പിച്ച് കൊണ്ട് വലിയ ഒരു മുരൾച്ചയോടെ വണ്ടി ഓഫായി.

“”ശെടാ ഇപ്പ ഇതില് വന്നല്ലേ ഒള്ളു ഇതിപ്പൊ പെട്ടെന്നെന്ത് പറ്റി…””,

സ്രാവൺ വീണ്ടും ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. രണ്ടു പേരും മുഖാമുഖം നോക്കി.

“”വേറെ വണ്ടി കിട്ടോ…””,

“”വേറെയുള്ളതൊക്കെ കുത്തിത്തിരുപ്പന്മാരുടെയാടാ…””,””നീ കാറോടിക്കോ…””,

കുഞ്ഞൂട്ടൻ ചുമലനക്കി ഇല്ലെന്ന് കാട്ടി. അവിടെ കിടക്കുന്ന ബൈക്കുകളൊക്കെ ഒന്ന് നോക്കി. അത്യാവശ്യം ലഷ്വറി ബൈക്കുകളെല്ലാമുണ്ട് പക്ഷെ ചോയിച്ചാ ശെരിയാവില്ല. സ്രാവൺ പറഞ്ഞ സ്ഥിതിക്കാണെങ്കി തരാൻ വല്ല്യ ഡിമാൻ്റായിരിക്കും.

അപ്രതീക്ഷിതമായി കുഞ്ഞൂട്ടൻ്റെ കണ്ണുകൾ ആഹ് ടാർപ്പോളിൻ ഷീറ്റ് മൂടി ഇട്ടിരിക്കുന്നതിൽ ചെന്ന് പതിച്ചു.

“”സ്രാവൺ ആഹ് ബൈക്കിൻ്റെ ചാവി കിട്ടോ…””,

“”ഏതിൻ്റെയാടാ…””,

“”ആഹ് മൂടി ഇട്ടിരിക്കുന്ന ബൈക്കിൻ്റെ…””,

“”ഏത് ആഹ് കിടക്കുന്ന യമഹയോ…””,

“”അതന്നെ…””,

“”ഒന്ന് പോ കുഞ്ഞൂട്ടാ…””,””അങ്ങേർക്ക് ഇപ്പത്തന്നെ പ്രായം ഒരുപാടായി…””,””പാർട്ട്സ് മാറ്റി ഇട്ടിട്ട് കൂടി സ്റ്റാർട്ടാവുന്നില്ല…””,

“”സ്രാവൺ അതിൻ്റെ ചാവി എവിടെയാ…””,””എനിക്കെന്തോ അത് സ്റ്റാർട്ടാവുംന്ന് തോന്ന്ണു..””,

“”ഇവൻ്റെ ഒരു കാര്യം…””,””ചാവി ഗോവിന്ദൻ മാമയോട് ചോദിച്ചാ മതി…””,

കുഞ്ഞൂട്ടൻ തറവാട്ടിൽ ചെന്ന് ഗോവിന്ദൻ മാമയെ കണ്ടു.

“”മാമാ എനിക്കും അപ്പൂനും ഒന്ന് പുറത്ത് പോവണാര്ന്നു…””,””അപ്പൊ…””,

“”ഞാൻ സലീമിനോട് പറയാം അവൻ വരും…””,

“”അയ്യോ കാറിലല്ല മാമേ…””,””ബൈക്കിൽ പോവാന്നാ കര്ത്ണെ…””,

“”ആണോ…””,””എന്നാൽ വേഗം പോയിട്ട് വാ…””,””വൈകണ്ട…””,””പെട്രോൾ ഗ്യാരേജിൽ തന്നെ ഒരു ബാരലിൽ ആക്കി വച്ചിട്ട്ണ്ടാവും…””,

“”മാമാ എനിക്കാ മൂടിയിട്ട ബൈക്കിൻ്റെ ചാവി കിട്ടിയിരുന്നെങ്കിൽ…””,

കുഞ്ഞൂട്ടൻ തല ചൊറിഞ്ഞ് കൊണ്ട് ഗോവിന്ദനോട് ചോദിച്ചു. അയാൾടെ പുരികം ഒന്ന് കൂർത്തു.

“”ആഹ് വണ്ടിയോ..””,””അത് സ്റ്റാർട്ടാവാഞ്ഞിട്ട് മൂടി ഇട്ടിരിക്കാണ് കുഞ്ഞൂട്ടാ…””,

“”ഞാനൊന്ന് ശ്രമിച്ച് നോക്കട്ടെ മാമ..””,””എന്തോ അതിന് കൊഴപ്പൊന്നുമില്ലെന്ന് മനസ് പറയുന്നു…””,

ഗോവിന്ദൻ്റെ കൃഷ്ണമണി കടുകിട നീങ്ങാതെ കുഞ്ഞൂട്ടനെ തന്നെ ഉറ്റ് നോക്കിക്കോണ്ടിരുന്നു.

“”ചാവി നിൻ്റെ മുറിയിലുള്ള മേശക്കകത്തുണ്ട്…””,””ഇതാ മേശയുടെ ചാവി…””,

ഗോവിന്ദൻ മാമയുടെ മുറിയിൽ തൂക്കി ഇട്ടിരുന്ന ചാവികളിലൊന്ന് കുഞ്ഞൂട്ടന് എടുത്ത് കൊടുത്തു

“”സൂക്ഷിച്ച് പോണം ട്ടോ…””,

“”ശരിമാമാ…””,””പോയിട്ട് വരാം…””,

കുഞ്ഞൂട്ടൻ സന്തോഷത്തോടെ പുറത്തിറങ്ങി. അപ്പു ഒരുങ്ങി കഴിഞ്ഞ് കുഞ്ഞൂട്ടനേയും കാത്ത് പ്രധാനമുറിയിൽ തന്നെ നിൽപ്പുണ്ട്. കുഞ്ഞൂട്ടനെ കാണിക്കാനായി കഴിയുന്നത്ര ചമഞ്ഞ് സുന്ദരിയായിട്ടാണവളുടെ നിറുത്തം. അവൻ അപ്പൂന് മുൻപിലൂടെ കടന്നു പോയി ഇപ്പ വരാം എന്നല്ലാതെ മറ്റൊന്നും പറഞ്ഞില്ല. ഇത്രയും മെനക്കെട്ട് ചെയ്ത് വച്ചതൊന്നും നോക്കാതെ കുഞ്ഞൂട്ടൻ പോയപ്പൊ അപ്പൂന് ചെറിയ പരിഭവമായി. അവൾടെ കവിള് വീർക്കാൻ തുടങ്ങി.

“”എങ്ങോടാ അപ്പു…””,

പ്രതീക്ഷിക്കാതെ കേട്ട ശബ്ദത്തിൽ അവളൊന്ന് ഞെട്ടി. ആളെ നോക്കിയപ്പോൾ നരേന്ദ്രൻ അമ്മാവൻ്റെ മകൻ ആഷിശ്.

“”ഞാനും കുഞ്ഞൂട്ടനും കൂടി ഒന്ന് പുറത്ത് പോവാ…””,

“”കാറിലാണോ…””,

“”തീരുമാനിച്ചിട്ടില്ല..””,””കുഞ്ഞൂട്ടൻ നന്നായിട്ട് ബൈക്കോടിക്കും…””,””അപ്പൊ ബൈക്കിലാവും..””,

“”ഈ കുഞ്ഞൂട്ടൻ നിൻ്റെ ആരാ…””,

ആശിഷിൻ്റെ ശബ്ദത്തിൽ ഒരു അധികാര സ്വരമുള്ളത് പോലെ അപ്പൂന് തോന്നി.

“”അവൻ എൻ്റെ ബെസ്റ്റ് ഫ്രെണ്ടാണ്…””,””ചെറുപ്പം മുതലേ അവനെ എനിക്കറിയാം…””,

“”മ്മം…””,””ഫ്രണ്ടൊക്കെ ആയിരിക്കാം…””,””പക്ഷെ അധികം അടുപ്പം കാണിക്കാണ്ടിരിക്കുന്നതല്ലേ ഉത്തമം…””,

“”അതെന്താ…””,

അപ്പൂൻ്റെ സ്വരം ചെറുതായി കടുത്തു വന്നു.

“”ഏയ് പ്രത്യേകിച്ച് ഒന്നും ഇണ്ടായിട്ടല്ല…””,””താൻ ഇപ്പൊ പുന്നക്കലെ അംഗമല്ലേ…””,””ഇനിയും ഇങ്ങനെ ഒരുത്തനെ പുറകെ കൊണ്ട് നടക്കുന്നത് ശരിയാണോ…””,””നിൻ്റെ കൈയ്യിൽ നിന്ന് എന്തേലും ഒരു ഉപകാരമില്ലാതെ വെറുതേ ഒന്നും നിൻ്റെ കൂടെ കൂടില്ലല്ലോ…””,””വിശ്വസിക്കാൻ പറ്റില്ല..””,””ഇവടെയൊക്കെ ഒരുപാട് വിലപിടിപ്പുള്ള സാധനങ്ങളൊക്കെയൊള്ളതാ..””,””അവസരം കിട്ടിയാ അതെല്ലാം പൊക്കി കൊണ്ട് പോവില്ലെന്ന് ആര് കണ്ടു…””,

അപ്പൂൻ്റെ മുഖം ചുവന്ന് കണ്ണിൽ ചെറുതായി വെള്ളം വന്നു. അവള് ആശിഷ്ന് നേരെ വിരല് ചൂണ്ടി.

“”നീ ഇനി എൻ്റെ കുഞ്ഞൂട്ടനെ പറ്റി എന്തങ്കിലും പറഞ്ഞാൽ…””,””എനിക്ക് പഠിപ്പിക്കാൻ മാത്രല്ല അത്യാവശ്യം തല്ലാനും അറിയാ…””,””വയസിന് മൂത്തതാണെന്നൊന്നും ഞാൻ നോക്കില്ല…””,””അടിച്ച് തൻ്റെ ചവിട് ഞാൻ പൊളിക്കും..””,””ഇനി നിൻ്റെ തറവാട് മഹിമാ എന്നും പറഞ്ഞ് സ്വാതീടെ അടുത്ത് വന്നാൽ…””,””ബാക്കി മറുപടി ഞാൻ അപ്പ തരാം…””,

ആശിഷിൻ്റെ നാവ് അനങ്ങിയില്ല. അപ്പു മുറി വിട്ട് ഉമ്മറത്ത് കൂടി മുറ്റത്തിറങ്ങി ഗ്യാരേജിലേക്ക് നടന്നു. കുഞ്ഞൂട്ടൻ മുറിയിൽ പോയി ചാവിയുമായി ഗ്യാരേജിലേക്കെത്തി. കണ്ണ് നിറഞ്ഞത് ആരും കാണാതിരിക്കാൻ മുറ്റത്തെ പൈപ്പിൽ നിന്നൊന്ന് മുഖം കഴുവി. മനസിൽ ആശിഷ്നോട് അവൾക്ക് വിധ്വേഷം ഏറി വന്നു.

കുഞ്ഞൂട്ടൻ ചാവി ഒന്നിട്ടു ലോക്കെടുത്ത് ഓണാക്കി. ഇത്ര കാലം വെറുതേ ഇട്ടിരിക്കായിരുന്നെന്ന് തോന്നാത്ത വിധമാണ് അതിൻ്റെ കീ ഹോളൊക്കെ. സ്മൂത്തായി ചാവി അതിനകത്തേക്ക് ചെന്ന് ലോക്കായി. കുഞ്ഞൂട്ടൻ ബൈക്കിൽ കയറി ഇരുന്നു. ഡ്രൈവ് ചെയ്യുന്ന ആൾക്കും പില്ല്യണും കംഫർട്ടബിളായ സീറ്റിംഗ്. ഹാൻ്റിലൊന്ന് തിരിച്ച് രണ്ട് പ്രാവശ്യം ക്ലച്ച് പതുക്കെ താങ്ങി എയർ കളഞ്ഞു.

“”കുഞ്ഞൂട്ടാ വണ്ടി ആദ്യം സെൻ്റർ സ്റ്റാന്റിൽ ഇട്ടിട്ട് രണ്ട് പ്രാവശ്യം അടിക്ക്…””,””ചെലപ്പൊ സ്റ്റാർട്ടായി കിട്ടും…””,””അതിൽ കയറി ഇരുന്നിട്ട് കിക്കറടിച്ചാൽ കാലിൻ്റെ ഉപ്പൂറ്റി പൊളിയും…””,

കുഞ്ഞൂട്ടൻ ഒരു പുഞ്ചിരിയോടെ പതുക്കെ പതുക്കെ കിക്കറൊന്ന്താങ്ങി. സാവധാനം ഫുൾ ഫോർസ് കൊടുത്ത് എൻഡ് വരെ കിക്കറ് ചവിട്ടി താഴ്ത്തി. സൈലൻസറിൽ നിന്ന് ഒരു കുടു ശബ്ദത്തോടെ എയറ് വന്നു. പിന്നെ വണ്ടി പതുക്കെ സൈലൻ്റായി.

“”ഞാൻ പറഞ്ഞില്ലെ കുഞ്ഞൂട്ടാ…””,””ഞങ്ങളിത് എത്ര തവണ നോക്കിയാ….””,

കുതിരയുടെ ശ്വാസം പോലെ ഒരോ സെക്കൻ്റ് ഇടവിട്ട് സൈലൻസർ ശബ്ദിക്കുന്നത് സ്രാവൺ കേട്ടു. അവനാ ആക്സിലേറ്റർ പിടിച്ച് ഒറ്റ തിരി. ആകാശത്തെ ഇടി മുഴക്കം പോലെ പ്രത്യേക ഓർഡറോ ഒന്നുമില്ലാതെ വണ്ടി ഉറക്കെ മുരളി. സ്രാവൺ കണ്ണ് മിഴിച്ചു. ഇത്രകാലം അവരൊക്കെ മാറി മാറി കിക്കറടിച്ചിട്ട് ഒന്ന് കുലുങ്ങ പോലും ചെയ്യാത്ത വണ്ടി.

കുഞ്ഞൂട്ടനെ അവന് വല്ലാണ്ട് ഇഷ്ടമായെന്ന് തോന്നുന്നു. കുഞ്ഞൂട്ടൻ ചാവി ഒന്ന് ഓഫാക്കി ഓണാക്കി വീണ്ടും കിക്കറടിച്ചു. ആദ്യം പ്രഷറ് കൊടുത്തതിലും കുറവാണ് രണ്ടാമത് കൊടുത്തത്. വണ്ടി രണ്ടാം തവണ പൂർവ്വാതികം ശക്തിയോടെ ശബ്ദിച്ചു.

കുഞ്ഞൂട്ടന് സന്തോഷമായി. അവൻ വണ്ടിയിൽ ആവശ്യത്തിന് പെട്രോൾ നിറച്ചു. അപ്പൂനെ പിടിച്ച് പിന്നിലേക്ക് കയറ്റി. ചുണ്ടൻ വള്ളം പോലെ വളഞ്ഞ അതിൻ്റെ പില്ല്യൺ സീറ്റിലേക്ക് കയറിയ അപ്പു കുഞ്ഞൂട്ടനോട് കൊറച്ചൂടി അടുത്തിരുന്നു. സ്രാവണ് തൻ്റെ വലത് കണ്ണ് അടച്ച് കാണിച്ച് കൊടുത്ത് വണ്ടിയുടെ കിക്കറ് കുഞ്ഞൂട്ടൻ ആഞ്ഞങ്ങ് ചവിട്ടി.

അതിൻ്റെ ശബ്ദത്തിൽ ഗ്യാരേജിൽ ആരോ കുടിച്ചു വച്ചിരുന്ന ചില്ല് ഗ്ലാസ് ടപ്പേന്ന് നിലത്തേക്ക് വീണ് പൊട്ടി. സൈലൻസറിൽ നിന്ന് എയർ വന്ന് തട്ടുന്നിടത്തെ പൊടി ആകെ ചുറ്റുപാടും പാറി. കുഞ്ഞൂട്ടൻ ആക്സിലേറ്റർ തിരിച്ച് വണ്ടി ഗ്യാരേജിന് വെളിയിലേക്ക് ഇറക്കി റോഡിലൂടെ സ്വർഗ്ഗം സിറ്റി ലക്ഷ്യമാക്കി പായിച്ചു. സ്രാവൺ താടിക്ക് കൈകൊടുത്ത് അവര് രണ്ടും പോവുന്നതും നോക്കി നിന്നു. ഉമ്മറത്ത് നിന്ന് ഇത് കണ്ട നരേന്ദ്രൻ്റെ ഉള്ളൊന്ന് കിടുങ്ങി. അയാൾ ആരെയോ ഫോണെടുത്ത് വിളിക്കാനായി പോയി.

കുഞ്ഞൂട്ടനും അപ്പുവും ഒരു വയലൊരത്തുകൂടിയുള്ള പാതയിലൂടെ സ്വർഗ്ഗം സിറ്റിയിലേക്ക് സഞ്ചരിച്ചു. പാതക്കിരുവശവും കാട്ടു നെല്ലി മരങ്ങൾ വളർന്നു നിൽക്കുന്നു അതിന് നടുക്കു കൂടി ഒരു മൺ പാത. നിലം മുഴുവൻ മണ്ണായതിനാൽ ഒരു വണ്ടി പോയിക്കഴിഞ്ഞാൽ ആകെ പൊടിയാവും. പുന്നക്കലെ കാറുകളിലെ മിക്ക ഭാഗത്തും പൊടി പിടിച്ചിരിക്കുന്നത് കുഞ്ഞൂട്ടൻ ശ്രദ്ധിച്ചിട്ടുണ്ട്.

അൽപം ദൂരം പോയിട്ടും അപ്പു ഒന്നും മിണ്ടുന്നില്ല.

“”ഹലോ.. കൂയ്…””,””എന്ത് പറ്റി വെള്ളാട്ട പോക്കർക്ക്…””,

അപ്പു ഒന്നും സംസാരിക്കാത്തത് കൊണ്ട് കുഞ്ഞൂട്ടൻ തന്നെ തുടങ്ങി.

“”ങേഹ്…””,””വെള്ളാട്ട പോക്കറോ..””,””അതെന്ത് സാധനം..””

“”വെള്ളാട്ട പോക്കറിനെ അറിയില്ലെ…””,””ആറടി ഉയരമൊക്കെയുള്ള…””,””മേല് മുഴുവൻ തുണികൊണ്ട് മൂടി…””,””രാത്രി മനുഷ്യനെ പേടിപ്പിച്ച് ബോധം കെടുത്തുന്ന വെള്ളാട്ട പോക്കർ…””,

തലേ ദിവസത്തെ സംഭവം ഓർത്ത് കുഞ്ഞൂട്ടൻ അപ്പൂനെ ഒന്ന് കളിയാക്കി.

“”പോടാ ചെക്കാ…””,””ആഹ് പെണ്ണിന് ദൈര്യമിണ്ടായില്ല..””,””അതിനിപ്പൊ ഞാനെന്ത് ചെയ്യാനാ…””,

അപ്പു റോജയെ പുശ്ചിച്ച് തള്ളി. അവക്ക് കുഞ്ഞൂട്ടനെ കാണുമ്പം ഉള്ള എളക്കം കൊണ്ട് തന്നെ അപ്പൂന് റോജയെ ചതുർത്ഥി ആയിരിക്കാ.

“”ഉവ്വ ഉവ്വ…””,””അതൊക്കെ പോട്ടേ..””,””എന്തു പറ്റി എൻ്റെ അപ്പൂന്..””,

“”ങേഹ്.. നിൻ്റെ അപ്പുവോ…””,””അതെപ്പൊ…””,

അപ്പൂനൊന്ന് സുഗിച്ചെങ്കിലും കുഞ്ഞൂട്ടനെ ഒന്ന് കളിപ്പിക്കാന്ന് കരുതി.

“”അപ്പൊ അല്ലേ…””,

“”മ്മം…””,””ആലോയിക്കാം…””,””ഒന്നും ഒറപ്പിക്കണ്ട…””,

“”അതെന്താ അപ്പൂ നിനക്കാരെയെങ്കിലും ഇഷ്ടമോ മറ്റോ ഇണ്ടോ…””,

കുഞ്ഞൂട്ടൻ പാവം എന്തേലും പറഞ്ഞാൽ ഒടനേ കേറി വിശ്വസിച്ചോളും. ഇങ്ങനൊരു മണ്ടൻ.

“”ആഹ് ഒരാള്ണ്ട്…””,

കുഞ്ഞൂട്ടനെ തന്നെ മനസിൽ കണ്ട് അപ്പു പറഞ്ഞു.

“”എന്നാ ആഹ് ആളോട് വേഗം പറഞ്ഞോണ്ടൂ…””,””നിനക്കൊരു വിവാഹാലോചന തറവാട്ടിൽ നടക്ക്ന്ന്ണ്ട്…””,

“”ഏഹ് അതെപ്പൊ…””,””എന്നോടാരും ഒന്നും പറഞ്ഞില്ലല്ലോ…””,

“”അതെന്താണാവോ…””,””പക്ഷെ കാര്യം ഇന്ദിരാമേനോട് പറഞ്ഞിട്ട്ണ്ട്…””,

“”അമ്മ എന്നോടൊന്നും പറഞ്ഞില്ലല്ലോ…””,

താഴേചുണ്ടിലൊന്ന് പിടിച്ച് അങ്ങോട്ടു മിങ്ങോട്ടും ചലിപ്പിച്ച് കൊണ്ട് അപ്പു ചോദിച്ചു.

“”ആളാരാ…””,

അപ്പു ചുമ്മാ ചോദിച്ചു.

“”അത് നരേന്ദ്രൻ വല്ല്യച്ഛൻ്റെ രണ്ടാമത്തെ മകൻ ആഷിശ്…””,

“”അയ്യേ അവനോ…””,

നേരെത്തെ നടന്ന സംഭവം ഓർത്തെടുത്തു കൊണ്ട് അപ്പു പറഞ്ഞു.

“”മ്മം…””,””അവൻ തന്നെ..””,

ആഷിശ് നേരത്തേ ഒരു അധികാര ഭാവത്തിൽ സംസാരിച്ചതിൻ്റെ പൊരുൾ അപ്പൂന് പിടികിട്ടി. ഇന്ദിരാമ്മ വല്ല വാക്കും കൊടുത്തുകാണും അല്ലാതെ ഇങ്ങനെ സംസാരിക്കില്ല.

“”മ്മം..””,””തീരുമാനിച്ചാ അമ്മ തന്നെ കെട്ടണ്ടി വരും…””,

“”അതെന്താ അപ്പൂ…””,””നല്ല പയ്യനല്ലേ…””,””ജോലിയില്ലേ…””,””സ്വന്തായി വണ്ടിയും ബാങ്ക് ബാലൻസുമില്ലേ…””,””പിന്നെന്താ കൊഴപ്പം…””,

“”കുഞ്ഞൂട്ടാ എനിക്ക് നല്ല ദേഷ്യം വര്ന്ന്ണ്ട്…””,””നിൻ്റെ പൊറം ഞാൻ അടിച്ച് പൊളിക്കും…””,

കുഞ്ഞൂട്ടൻ കൂടി അത് സപ്പോർട്ട് ചെയ്തപ്പൊ അപ്പൂന് നല്ല കോപം വന്നു.

“”അയ്യോ വേണ്ടപ്പൂ…””,””ചോദിച്ചത് ഞാൻ തിരിച്ചെടുത്തിരിക്കുന്നു…””,

“”എന്നാ നിനക്ക് കൊള്ളാം…””,

ബൈക്ക് ഏകദേശം പകുതി ദൂരം പിന്നിട്ടു.

“”അപ്പൂ എനിക്കൊരു ഡൗട്ട്…””,

“”എന്താണ് ചോദിക്കൂ…””,””സംശയങ്ങൾ എന്നും ഒരു നല്ല വിദ്യാർത്ഥിക്ക് അലങ്കാരമാണ്…””,

“”പോടി പോടീ…””,

കുഞ്ഞൂട്ടൻ അപ്പൂനെ ഒന്ന് പുശ്ചിച്ചു. ഒരു വല്ല്യ ടീച്ചറ് വന്നിരിക്കുന്നു എന്നാ ഭാവമായിരുന്നു അവന്.

“”നീ കാര്യം പറ കുഞ്ഞൂട്ടാ…””,

“”അതെയ് സ്രാവണിൻ്റെ വല്ല്യച്ഛനാണ് ബാലൻകൃഷ്ണ ഭൈര..””,””അവൻ നിന്നേക്കാളും പ്രായം കുറവുമാണ്…””,””എന്നാൽ അതേ സമയം സ്രാവണേക്കാളും മുത്ത നീ ബാലകൃഷ്ണ ഭൈരയെ വിളിക്കുന്നത് മുത്തശ്ശനെന്നും..””,””എന്താ ഇതിലെ ലൂപ്പ് ഹോൾ…””,

“”ഓഹ് അതോ…””,””മുത്തശ്ശൻ്റെ അച്ഛൻ അതായപ് പെരിയപ്പ രണ്ട് വിഹാഹം കഴിച്ചിട്ട്ണ്ട്..””,””ആദ്യത്തേ ഭാര്യയിലുള്ളതാണ് മുത്തശ്ശനും അനിയൻ ഭരതനും..””,””രണ്ടാമത് വിവാഹം കഴിച്ചതിലുള്ളതാണ് ബാക്കി അഞ്ച് പേര്…””,””ബാലൻ മുത്തശ്ശനൊക്കെ വിവിഹ പ്രായമായി നിക്കുമ്പഴാണ് പെരിയപ്പ വീണ്ടും കെട്ടുന്നത്..””,

“”ഓഹ് മാൻ…””,””എന്നിട്ടാണോ പുള്ളിക്ക് ഈ അഞ്ച് മക്കളുണ്ടായത്…””,

“”മ്മം…””,””കൊറച്ച് എയ്ജായിട്ടാ കുഞ്ഞൂട്ടാ..””,

“”ഓഹ് വേരീ പവർഫുൾ മാൻ…””,””അത് പീരങ്കിയാ ഇല്ലേ തുപ്പാക്കിയാ…””,

കുഞ്ഞൂടൻ ഒരു സശെത്തോടെ അവനോട് തന്നെ ചോദിച്ചു.

“”എന്താന്ന്…””,”

“”ഏയ് ഒന്നുല്ലപ്പൂ….””,

കുഞ്ഞൂട്ടൻ പത്ത് നിമിഷത്തിൽ സ്വർഗ്ഗം സിറ്റിക്ക് മുൻപിലെത്തി. കുഞ്ഞൂട്ടൻ അപ്പൂനോട് ബൈക്കിൽ നിന്ന് ഇറങ്ങനായിട്ട് പറഞ്ഞു.

“”എന്താ കുഞ്ഞൂട്ടാ ഇവടെ…””,

“”ഞാനൊരു ഗൈഡിനെ റെഡിയാക്കി നിർത്തിയിട്ടുണ്ട്…””,””പുള്ളിക്കാരിയേം കൂടെ കൊണ്ട് പോണം…””,””ആൾക്കാണ് വഴിയൊക്കെ അറിയ…””,

പാർവ്വതിയെ കൂടെ കൂട്ടുന്നതിനേ കുറിച്ചാണ് കുഞ്ഞൂട്ടൻ പറഞ്ഞത്.

“”ഏഹ് പുള്ളിക്കാരിയോ..””, “”അതാരപ്പ…””,

“”ബാ കാട്ടിത്തരാ…””,

പുള്ളിക്കാരി എന്ന് പറഞ്ഞപ്പൊ അപ്പൂനൊരു അസ്വസ്ഥത. വരുന്നെടത്ത് വെച്ച് കാണാം എന്ന് കണക്കാക്കി അപ്പു കുഞ്ഞൂട്ടനെ ഫോളോ ചെയ്തു. സ്വർഗ്ഗം സിറ്റി കഴിഞ്ഞ് രണ്ടുപേരും പാർവ്വതിയുടെ വീടിന് മുൻപിലെത്തി.

“”പാറൂ…””,

കുഞ്ഞൂട്ടൻ വാതിൽക്കൽ നിന്ന് ഒന്ന് വിളിച്ചു. ആഹ് പേര് കേട്ടപ്പൊ അപ്പു ഒന്ന് അസ്വസ്ഥയായി. വീട്ടിലൊരു പാറു ഇണ്ടായിട്ടാണോ പൊറത്തൂന്ന് ഒരു കുരിശും കൂടി.

കുഞ്ഞൂട്ടൻ്റെ ശബ്ദം കേട്ട് കൊണ്ട് വാതില് തുറന്നു. പുറത്ത് വന്ന ആളെ കണ്ടതോട് കൂടി അപ്പൂൻ്റെ പരിഭ്രാന്തി മാറി. ഒരു എട്ടുവയസുള്ള പെൺകുട്ടിയായിരുന്നു അത്. ചെമ്പൻ മുടിയെല്ലാം മാടി ഒതുക്കി രണ്ടു ഭാഗത്തേക്കും പിന്നിയിട്ട് റിബൺ കെട്ടി വച്ചിരിക്കുകയാണ്. മിന്നി തിളങ്ങുന്ന സ്റ്റോൺ പിടിപ്പിച്ച ഉപ്പൂറ്റിയോളം വരുന്ന ചുവന്ന നിറത്തിലുള്ള ഒരു ഒറ്റയുടുപ്പാണ് അവളുടെ വേഷം.

അവളോടൊപ്പം തന്നെ അമ്മയും ഇറങ്ങി വന്നു. രണ്ട് പേരെയും നോക്കി അപ്പു ഒന്ന് ചിരിച്ചു അവര് തിരിച്ചും ഒന്ന് പുഞ്ചിരിച്ചു. അപ്പൂനെ കുഞ്ഞൂട്ടൻ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു. പുന്നയ്ക്കലേ കുട്ടിയാണെന്ന് പറഞ്ഞില്ല. നരേന്ദ്രൻ വെല്ലിച്ചൻ്റെ ബന്ധുക്കാരാണെന്ന് അറിഞ്ഞാൽ ചിലപ്പൊ പങ്ങളുമായി അടുക്കാൻ വിസമ്മതിക്കുമെന്ന് കുഞ്ഞൂട്ടന് തോന്നി.

ഇരുട്ടുന്നതിന് മുൻപ് പാർവ്വതിയെ തിരിച്ചേൽപ്പിക്കാം എന്ന കുഞ്ഞൂട്ടൻ്റെ ഉറപ്പിൻ മേൽ പാറുവിൻ്റെ അമ്മ അവളെ കുഞ്ഞൂട്ടനോടൊപ്പം അയച്ചു. അവൻ്റെ കൈയ്യിൽ ചുറ്റിപിടിച്ച് ഒരോ പാട്ടും മൂളി ചാടി തുള്ളി പോവുന്ന പാർവ്വതി മോളെ അപ്പു ഒന്ന് ശ്രദ്ധിച്ചു.

കുഞ്ഞൂട്ടൻ ഇന്നലെ ഈ നാട്ടിലെത്തിയതേ ഉള്ളു. അപ്പഴേക്കും നാടും നാട്ടാരെയും പരിചയമായോ. ആയിക്കാണും ചെമ്പ്രയിലേക്ക് വന്നപ്പഴും ഇങ്ങനെയായിരുന്നല്ലോ. കവലയിലുള്ളവരെയൊക്കെ ഒരാഴ്ച്ചയ്ക്കകം അവൻ കൈയ്യിലെടുത്താരുന്നു.

കുഞ്ഞൂട്ടൻ്റെ മനസിൽ മറ്റൊന്നാണ്. ഇതെല്ലാം അവനേക്കൊണ്ട് ആരെല്ലാമോ ചെയ്യിക്കുന്നത് പോലെയാ തോന്നിയത്. ഒഴിഞ്ഞു മാറാൻ ശ്രമിച്ചാലും അതെല്ലാം അവനേ തേടി വരിക തന്നെ ചെയ്യും. പാർവ്വതിയുടെ കാര്യം നോക്കിയാലും സ്റ്റാർട്ടാവാതെ കിടന്ന ബൈക്കിൻ്റെ കാര്യം നോക്കാണങ്കിലും ഒരേ സാഹചര്യം.

കുഞ്ഞൂട്ടൻ ബൈക്കിൽ കയറിയ ശേഷം അപ്പു പുറകിൽ കയറി എന്നിട്ട് പാറുവിനെ എടുത്ത് മുന്നിലിരുത്തി. പാറുവിൻ്റെ തല കുഞ്ഞൂട്ടൻ്റെ മൂക്കോളം ഉയരമുണ്ട്. അവൾടെ തലക്ക് മുകളിലൂടെ കണ്ണ് രണ്ടും കാണാം. ഇടയ്ക്ക് അപ്പു ഒന്നും മിണ്ടിയില്ല. പാറുവിനോട് അടുക്കാൻ കുറച്ച് സമയം വേണമായിരുന്നു അവൾക്ക്.

“”ഏട്ടാ ബിരിയാണി അമ്മയ്ക്ക് വല്ലാണ്ട് ഇഷ്ടായിട്ടോ…””,

“”ആണോ…””,

“”മ്മം…””,””നമ്മളത് വാങ്ങിയില്ലങ്കീ ഇണ്ടല്ലോ…””,””പുഷ്പ്പ ചേച്ചി ക്ഷേത്രത്തിന് വര്ണ വരെ അമ്മ വിശന്നിരുന്നേന്നു…””,

“”അതെന്താ വീട്ടിലൊന്നുമില്ലേ…””,

“”ഇല്ലേട്ടാ…””,””പണി ഇല്ലാഞ്ഞിട്ട് കുറച്ചീസായില്ലേ…””,””ഇനി പത്ത് ദിവസത്തേക്ക് ക്ഷേത്രത്തിന്ന് ഭക്ഷണം കിട്ടും..””,””അവടെ ഉച്ചക്ക് സദ്യ ഇണ്ടാവില്ലേ…””,””അയൽവക്കത്തെ പുഷ്പ്പ ചേച്ചി ക്ഷേത്രത്തിൽ നിന്ന് വരുമ്പം ചോറും മറ്റും ഞങ്ങക്കും കൊണ്ടു തരും…””,

“”അതു വരെ വിശന്നിരിക്കോ..””,””നിങ്ങക്ക് ക്ഷേത്രത്തിൽ പോയി കഴിച്ചൂടെ…””,

“”അത് പറ്റില്ല…””,””ഇനിക്കും അമ്മക്കും അവടെ വെലക്കാണ്…””,””അകത്ത് കയറാൻ പാടില്ല…””,””ഞങ്ങള് അകത്ത് കയറിയാ പൂരം മുടങ്ങുമത്രേ…””,

പാർവ്വതി പറഞ്ഞതൊക്കെ കുഞ്ഞൂട്ടനെ വിഷമിപ്പിക്കാൻ പോന്നതായിരുന്നു. എല്ലാം അവൻ കേട്ടിരുന്നതല്ലാതെ മറുപടിയായി ഒന്നും പറഞ്ഞില്ല. അപ്പുവും എല്ലാം കേട്ടതല്ലാതെ ഒന്നും പറഞ്ഞിരുന്നില്ല.

★★★★★★★★★★★★★

ഗോവിന്ദനും മകനും പിന്നെ ചെറിയച്ഛൻ മാരും അവരുടെ തലമൂത്ത ആൺമക്കളും ക്ഷേത്രത്തിലെത്തിചേർന്നു. ഇനി പന്ത്രണ്ട് ദിവസത്തേക്കുള്ള കർമ്മങ്ങളും പൂജകളും വെച്ചാരാധനയ്ക്കുള്ള സമയവും മറ്റും കണക്കാക്കേണ്ടതുണ്ട്. നാട്ടിലെ പേരുക്കേട്ട പതിനാല് തലമൂത്ത കണിയാർ മാരെ കമ്മറ്റി സജ്ജമാക്കിയിരുന്നു. അവർക്ക് താമസിക്കാൻ വേണ്ട വീടും ഭക്ഷണത്തിനുള്ള വകയും അവര് തന്നെ ശരിയാക്കും. പണം പുന്നയ്ക്കലേ കാർണ്ണവര് നൽകണം. എല്ലാ ചടങ്ങുകളും തറവാട്ടിലെ പുരുഷന്മാരുടെ സാനിധ്യത്തിലേ നടക്കാൻ പാടുള്ളു താനും.

കണിയാർ മാര് എത്തിയിട്ടുണ്ടെന്ന് കമ്മറ്റിക്കാർ അറിയിച്ചതിനെ തുടർന്നാണ് ഗോവിന്ദനും മറ്റു തറവാട്ടിലെ പ്രമുഖരും അവിടേക്ക് എത്തിയത്. വന്നവരെയെല്ലാം ആദിത്യ മരിയാതയോടെ സ്വീകരിച്ച് താമസ സ്ഥലത്ത് ആക്കി. ഭക്ഷണത്തിനുള്ള ഏർപ്പാടുകളും ചെയ്തു.

സൂര്യൻ മറയുന്നതിന് മുൻപു തന്നെ എല്ലാ ചടങ്ങുകൾക്കും സമയവും സന്ദർഭങ്ങളും ഗണിച്ച് കണ്ടത്തേണ്ടതിനാൽ അധിക നേരം വിശ്രമിക്കാൻ നിൽക്കാണ്ട് കണിയാർ മാരെല്ലാം തന്നെ ക്ഷേത്രത്തിലേക്ക് എത്തിച്ചേർന്നു. ആരുമങ്ങനെ പകൽസമയത്ത് കടന്നു വരാത്ത ആട്ടക്കളരിയിൽ എല്ലാവരും ഒത്തുകൂടി.

പുന്നക്കൽ തറവാട്ടിലെ ഭരതൻ ഒഴിച്ചുള്ള തലമൂത്ത പുരുഷ ഗണങ്ങളെല്ലാം തന്നെ ക്ഷേത്രത്തിലെത്തിയിരുന്നു. ആട്ടക്കളരിയിൽ വിളക്ക് തെളിഞ്ഞു. കണിയാർ മാരൊഴികെ മറ്റെല്ലാവരും നിശബ്ദരായി. ഒരാൾ മാത്രമായി ഗണിച്ച് പറയുന്ന പതിവില്ല. ഗ്രഹങ്ങളുടെ സ്ഥാനം ഗണിക്കുകയും പതിനാലാള് ഇരുന്ന് സംസാരിച്ച് ഒരേ അഭിപ്രായത്തിലൂടെ സന്ദേഹങ്ങളില്ലാതെ ചടങ്ങുകൾക്കായുള്ള നേരം ഗണിക്കുകയും ചെയ്യും. തലേന്നത്തെ ദിവസമായിരിക്കും എല്ലാം കണക്കാക്കി പറയുക. അതിനനുസരിച്ച് പിറ്റേന്നത്തെ കാര്യങ്ങളെല്ലാം ചാർട്ട് ചെയ്യുന്നത് സംഘാടകർക്ക് വല്ല്യ പണിയായിരുന്നു

ദേവിക്ക് കൊടിയേറ്റു നടത്തുന്ന ചടങ്ങിന് മുൻപ് പുന്നക്കൽ തറവാട്ടു കളരിയിൽ കുടിയിരുത്തിയിരിക്കുന്ന മൂർത്തികളെ പ്രസാദിപ്പിച്ച് സമ്മതം വാങ്ങിയിട്ടു വേണം കൊടിയേറ്റിനു വേണ്ട ഒരുക്കങ്ങൾ നടത്താൻ.

ആദ്യം ഗാന്ധർവ്വ പ്രതിഷ്ഠ ശുദ്ധീകലശ ചടങ്ങുകൾ നടത്തി വിളക്കുവെച്ച് സസ്യാഹാരിയായ ഗാന്ധർവ്വന് പഴച്ചാറുകളും സോമവും കാഴ്ച്ചവെച്ച് ആരാധന നടത്തുന്നു ശേഷം സംഗീത പ്രിയ്യരായ അവരെ തംബുരു വായിച്ച് പ്രീതിപ്പെടുത്തുന്നതോടെ ചടങ്ങുകൾ അവസാനിക്കുന്നു. യക്ഷസുകളുമായി ചേർന്ന് യുദ്ധത്തിനിറങ്ങുന്ന ഗന്ധർവ്വന്മാരെയാണ് കളരിയിൽ കുടിയിരുത്തിയിരിക്കുന്നത്. ദേവന്മാരെ സേവിക്കുന്ന ഗന്ധർവ്വ ഗണങ്ങളെ പ്രീതിപ്പെടുത്തുക നിസാരമല്ല. നഗ്നയായ ഒരു സ്ത്രീയായിരിക്കും അവിടെ പൂജ ചെയ്യുക. അത് ഒഴിവാക്കാൻ വേണ്ടിയാണ് യക്ഷസുകളെ കളരിക്കാർ സ്വീകരിച്ചത്. കളരിക്കുത്തമം അവർ തന്നെ.

കുടിയേറ്റിന് തലേന്നാണ് ചടങ്ങ്. ശുദ്ധീകലശത്തിനും സമർപ്പണങ്ങൾക്കുമുള്ള സമയം കണിയാർ മാര് ആദ്യം കുറിച്ചു നൽകി. ശേഷം ചാത്തന് വിഷ്ണുമായക്ക് വേണ്ട ചടങ്ങുകളാണ്. അതിന് പ്രത്യേകിച്ച് നേരം പറയുന്നില്ല. കളരിയിൽ തന്നെ മായക്കും വെച്ചാരാധനകൾ നടക്കും. പൂവൻ കോഴിയെ ബലി നൽകാനായി കളരിക്ക് പുറത്ത് തന്നെ ഒരു പന്തലൊരുക്കും അവിടെ വെച്ചിട്ട് മായക്ക് കോഴിയെ ബലികൊടുക്കും. കളരിയിൽ വെച്ചിത് ചെയ്താൽ പൂർവ്വീകരുടെ ആത്മാക്കൾ കോപിക്കും. കളരിക്കകത്ത് രക്തം വീഴാൻ പാടുള്ളതല്ല. വീരത്തിന് മാത്രമേ അവിടെ സ്ഥാനമുള്ളു.

ചാത്ത സേവ കഴിഞ്ഞാൽ പൂർവ്വീകരായ ആത്മാക്കൾക്ക് ഭക്ഷണവും സോമവും വെച്ച് ആരാധിക്കുന്നു. അതിന് ശേഷമാണ് ക്ഷേത്ര പരിപാലകരായ അയ്യനാരുടെ കറുപ്പന്മാർക്കായി ബലി കഴിപ്പിക്കുക. ആടിനെയാവും എല്ലാ വർഷത്തിലും അറുക്കുക. ശേഷം അതിൻ്റെ രക്തം കറുപ്പന് സമർപ്പിക്കും. ചടങ്ങുകൾ കഴിഞ്ഞാൽ തറവാടിൽ തന്നെ വെട്ടിയ ആടിൻ്റെ ഇറച്ചി കൊണ്ട് ഭക്ഷണം ഉണ്ടാക്കി നാട്ടുകാർക്ക് വിളമ്പുന്നു. കറുപ്പനെ പ്രീതിപ്പെടുത്തുന്നതിനായുള്ള ചടങ്ങാണത്.

പിറ്റേന്ന് ക്ഷേത്ര ശുദ്ധീകലശം അതുകഴിഞ്ഞ് കൊടിയേറ്റ് കൊടിയേറ്റിൻ്റെ പന്ത്രണ്ടാം നാൾ ദേവിയുടെ എഴുന്നെള്ളത്ത്. അസുര വധം കഴിഞ്ഞ് ദേവി ക്ഷേത്രത്തിൽ വന്ന് കുടിയിരിക്കുന്നതായാണ് ചടങ്ങ്. പന്ത്രണ്ടാം നാൾ ആനപ്പുറത്തായിരിക്കും ദേവി എഴുന്നെള്ളുക.

പന്ത്രണ്ടു ദിവസത്തിൽ ഓരോ ദിവസവും ഇതുപോലെ പോക്കുവരവുണ്ട്. യുദ്ധത്തിൽ പങ്കെടുക്കുന്ന ദേവിയെ വാഴ്ത്താനായിട്ട് വരുന്ന ദേവൻമാരാണത്. ക്ഷേത്രത്തിലെ മറ്റു പ്രതിഷ്ഠ കളുമായി കീഴ്ശാന്തിയാണ് ഈ എഴുൻ്റെള്ളത്ത് നടത്തുക. താലപൊലിയുമായും അതിന് പുറകിൽ പഞ്ചാരി മേളവും അതിന് പുറകിൽ പ്രതിഷ്ഠ ഏന്തി കീഴ്ശാന്തിയുമായിരിക്കും എഴുന്നെള്ളത്ത് നടത്തുക.

ഒന്നാം നാൾ കാലത്തെ ശുദ്ധീകലശചടങ്ങുകളാണ് ശേഷം പ്രസാദശുദ്ധിയും വാസ്തു പൂജയും നടത്തും. ഒന്നാ ദിവസത്തെ നിർമ്മാല്ല്യ പൂജയ്ക്ക് പുന്നക്കൽ തറവാട്ടിൽ നിന്ന് എല്ലാവരേയും കൊണ്ടു പോവും. അന്ന് രജസ്വലയല്ലാത്ത സ്ത്രീകൾ നിർബന്ധമായും പങ്കെടുക്കേണ്ടതുണ്ട്. രണ്ടാം ദിവസം മുതൽ നിർമ്മാല്ല്യ പൂജ എല്ലാവർക്കും കാണാവുന്നതാണ്. ആദ്യദിവസവും കാണാം രണ്ടാം ദിവസം മുതലാണ് അഭിഷേകങ്ങൾ ഉണ്ടായിരിക്കുക. അത് കൊണ്ട് ആദ്യ ദിവസം തറവാട്ടിലുള്ളവർ ഒഴികെ ആരും തന്നെ വരാറില്ല.

വൈകിട്ട് ശുദ്ധീകലശവും ചുറ്റുവിളക്കും ദീപാരാധനയും നടത്തും. മിക്കവാറും ചടങ്ങുകൾ സ്പോൺസർ ചെയ്യുക പുന്നക്കലിൽ നിന്നാണ്. പത്തുദിവസത്തിൽ ഏതെങ്കിലും ദിവസങ്ങളിൽ മറ്റാർക്കെങ്കിലും ചടങ്ങുകൾ നടത്തണമെന്നുണ്ടെങ്കിൽ നേരത്തേ തന്നെ അറിയിച്ചാൽ അന്നത്തെ ദിവസത്തെ ചുറ്റുവിളക്കും മറ്റു ചടങ്ങുകളിൽ നിന്ന് പുന്നക്കലു കാര് മാറിത്തരും.

രണ്ടാം ദിവസം മുതൽ നിർമാല്യ ദർശനവും അഭിഷേക പൂജകളും മലർ നിവേദ്യവും പായസ നിവേദ്യവും ഉണ്ടായിരിക്കും. വൈകിട്ട് അത്താഴ പൂജയും പിന്നെ എന്നത്തേയും പോലെ ചുറ്റുവിളക്കും ദേവി ഭജനയും. മിക്കവാറും വൈജയന്തീപുരത്തെ ആലാപന സിദ്ധിയുള്ള കുട്ടികളായിരിക്കും പാടുക. അവസാന രണ്ടു ദിവസം പ്രൊഫഷണലായ ഗായകരെ കൊണ്ടു വരും.

പിന്നീടങ്ങോട്ട് പന്ത്രണ്ട് ദിവസവും നിർമാല്യ ദർശനവും അഭിഷേകവും നേദ്യങ്ങളും ഉഷപൂജയും ഉച്ച പൂജയും നടത്തും. ഒന്നാം പൂരം മുതൽ വൈജയന്തിക്കാർക്ക് ഉച്ചയ്ക്കും രാത്രിക്കലത്തെയും സദ്യവട്ടവും ഉണ്ടായിരിക്കും. ഈ ദിവസങ്ങളിൽ വൈജയന്തിയിലെ വീടുകളിലൊരു കട്ടൻ വെക്കാൻ മാത്രമേ അടുപ്പെരിയൂ. ചില കുടിലുകളിൽ അതും ഇല്ല. ക്ഷേത്രത്തിൽ ഉഷപൂജക്ക് ശേഷം കാലത്തെ ഉപ്മാവും പഴമോ കടലക്കറിയോ കൂട്ടി ഒരു പ്രാതലുണ്ടാവും കൂടെ കട്ടനും.

ഉഷപൂജയിലും ഉദയാസ്തമന പൂജയിലും നവകാഭിഷേകവും പഞ്ചാഭിഷേകവും നടത്തും. കൂടാതെ മുളപൂജകളും ഇതിനോടൊപ്പം നടത്തുന്നു. ഒരോ ദിവസവും ദേവിയെ ഒഴികെയുള്ള പ്രതിഷ്ഠകളെ മുഴുവൻ എഴുന്നെള്ളിപ്പിന് കൊണ്ടു പോവും.

അവസാന ദിവസം ദേവിക്ക് പള്ളിയുണർത്തൽ നിർമ്മാല്യ പൂജ, അഭിഷേകം, മലർനേദ്യം, ഉഷപൂജ, നവഗം, പഞ്ചകം, ശ്രീ ഭൂത ബലിയും നടക്കും. വൈകിട്ട് ആട്ടങ്ങളും മറ്റും അരങ്ങേറും, തെയ്യവും, തീയാട്ടവും, കറുപ്പനാട്ടവും, അയ്യപ്പനാട്ടവും, ഭദ്രകാളീ ആട്ടവും അവതരിപ്പിക്കും. ശേഷം നാഗപൂജ നടക്കും. അനന്തൻ്റെ എഴുന്നെള്ളിപ്പ് മുടങ്ങി കിടക്കുന്നത് കൊണ്ട് അതേ സ്ഥാനത്ത് നാഗപൂജകള് ചെയ്ത് നാഗങ്ങളെ പ്രീതിപ്പെടുത്തും. പുള്ളുവ പാട്ടുകളും അരങ്ങേറും.

കുറച്ചുകാലമായിട്ട് കറുപ്പനെ പ്രസാദിപ്പിക്കാൻ കാര്യക്കാരെക്കൊണ്ട് കഴിയുന്നില്ല. അതിൻ്റെ ഭയം ഗോവിന്ദൻ്റെ ലേശം ഉണ്ട് താനും. കറുപ്പൻ പ്രസാദിക്കാത്ത കാലം വരേയ്ക്കും തറവാടിൻ്റെ നിലനിൽപ്പ് ഒരു ചോദ്യചിഹ്നമായി കിടക്കും. ഒരു തുണയ്ക്കായി കുലദൈവം എഴുന്നെള്ളില്ല. ഏതു നേരവും അപകടങ്ങൾ പതിയിരിക്കാം. ഇതാണ് വിശ്വാസം. ബലികളെല്ലാം കൃത്യമായി നടത്തിയെങ്കിലും ഫലമുണ്ടായില്ല. കണിയാർ മാരെകൊണ്ട് ഗണിച്ച് പറയുക അൽപം ബുദ്ധിമുട്ട് ഉള്ളതായും മാറി.

ഇത്രയും വരുന്ന ചടങ്ങുകളിൽ കറുപ്പന് ബലിയും അനന്തൻ്റെ എഴുന്നെള്ളിപ്പും ഒഴികെ ഭാക്കിയുള്ളതെല്ലാം കണിയാർ മാര് ഗണിച്ച് പറഞ്ഞു.

“”കാര്യക്കാരെ എത്ര ഗണിച്ചാലും കറുപ്പൻ്റെ പ്രീതി അകന്നു തന്നെയാണ് കാണുന്നത്..””,””ക്ഷുദ്ര ഗ്രഹങ്ങളുടെ വേഴ്ച്ചയായിരിക്കാമെന്നാണ് എനിക്ക് തോന്നുന്നത്…””,””അതല്ലങ്കിൽ നടത്തുന്ന ചടങ്ങുകളിൽ കറുപ്പന് അപ്രീതിപ്പെട്ടിരിക്കാം…””,

അത്യാവശ്യം പ്രായം ചെന്ന ഗോപാലകൃഷ്ണ കണിയാര് തനിക്ക് ഗണിച്ചതിൽ വെച്ചു കിട്ടിയ ഒരു നിഗമനം പറഞ്ഞു. വെള്ളത്താടി നീട്ടി വളർത്തി ഉറച്ച ശരീരത്തോടെ ദേഹമാസകലം ഭസ്മവും ചന്ദനവും വരച്ച ഒരു രൂപമാണയാൾ. കണ്ണുകൾ വളരേ തുഷ്ണമായിരുന്നു. സംസാരിക്കുമ്പോൾ കൃഷ്ണമണികൾ തെല്ലിട അനങ്ങില്ല.

“”അങ്ങിനെ കുറവുകളൊന്നും വരുത്താറില്ല കണിയാരെ…””,””ഒരാടിനെ ബലി നൽകിയിടത്ത് രണ്ടെണ്ണത്തിനെ ബലികഴിപ്പിക്കുന്നുണ്ട്…””,””പിന്നെയുമെന്താണിങ്ങനെ…””,””കണിയാര് ഒന്നു കൂടി നോക്കാമോ..””,

ഗോവിന്ദൻ വളരേ വിനയത്തോടെ കണിയാരോട് പറഞ്ഞു.

“”ഗോവിന്ദാ…””,””വീണ്ടും നോക്കുന്നതിൽ ബുദ്ധിമുട്ടുണ്ടായിട്ടല്ല…””,””ഗണിക്കലല്ലേ…””,””എത്ര തന്നെ ഗണിച്ചാലും ഫലം ഒന്ന്തന്നെയെ ആവു…””,””പിന്നെ ആകെ ചെയ്യാൻ പറ്റുക പ്രതിവിധി കാണലാണ്…””,””പോരായിക എവിടെ സംഭവിച്ചെന്ന് കണ്ടെത്തണം…””,””തിരുത്തണം…””,””വേറെ മാർഗ്ഗമില്ല…””,””തൽക്കാലം ബലി നടക്കട്ടെ..””,

“”പ്രതിവിധി ഗണിച്ച് പറയാൻ ഒക്കുമോ കണിയാരെ..””,

“”ഞാൻ പറഞ്ഞല്ലോ…””,””ചെയ്ത ചടങ്ങിലൊരു അതൃപ്‌തി അത് എന്തുമാവാം…””,””നിസാരം കാൽക്കൽ വീഴേണ്ട രക്തം മുട്ടിൽ വീഴുന്നത് കൂടിയാവാം…””,””കൃത്യമായി പറയുക പ്രയാസമാണ്..””,

എല്ലാം കേക്കുകമാത്രമേ ആട്ടപുരയിലിരുന്നവർ ചെയ്തൊള്ളു.

“”പിന്നെ ഭക്ഷണ സമർപ്പണവും മറ്റും മുടങ്ങാതെ ചെയ്യുന്നില്ലേ…””,

ഉണ്ടെന്ന് ഗോവിന്ദൻ തലയാട്ടി. അയാളുടെ മുഖം മ്ലാനമായിരുന്നു.

“”താൻ വിഷമിക്കാതെ നമ്മുക്ക് നോക്കാം…””,””എന്തങ്കിലും ഒരു പ്രതിവിധി ഇല്ലാതിരിക്കില്ല…””,””പിന്നെ തറവാട്ടിൽ പുതുതായി ആരോ വന്നിട്ടുണ്ടല്ലോ…””,

“”ഉവ്വ് കണിയാരെ സഹോദരിയും മകളും പിന്നെ എൻ്റെ ദേവൻ്റെ…””,

ഗോവിന്ദൻ ചുറ്റുമൊന്ന് കണ്ണോടിച്ചു. അവിടെയിരുന്ന നരേന്ദ്രനും കേശവനും ഗോവിന്ദനെ ഉറ്റു നോക്കുന്നു. പറയാൻ വന്നതയാള് വിഴുങ്ങി

“”പെങ്ങളും മക്കളും വന്നിട്ടുണ്ട് കണിയാരെ…””,

പറഞ്ഞു വന്നത് അപ്പാടെ വിഴുങ്ങി കൊണ്ട് ഗോവിന്ദൻ ഇന്ത്രിരയുടെ കാര്യം മാത്രം പറഞ്ഞു. അയാളുടെ ചുറ്റുമിരുന്ന കേശവനും നരേന്ദ്രനും കാര്യങ്ങൾ ഏകദേശം മനസിലായി പങ്ങൾ കരുതിയത് തന്നെ നടന്നിരിക്കുന്നു. കേശവൻ തൻ്റെ ഫോണുമെടുത്ത് പുറത്തേക്ക് പോയി.

“”മ്മം…””,””അവരേ കൂടി ചടങ്ങുകളിൽ ഉൾപ്പെടുത്തുക..””,””ഇത്രകാലം അവരാരും ഇല്ലായിരുന്നല്ലോ…””,

“”ശരി കണിയാരെ…””,

“”പിന്നെ കാടുകയറി കിടക്കുന്ന അനന്തൻ്റെ പ്രതിഷ്ഠ…””,””അത് നടക്കണമെങ്കിൽ ഞാൻ പറഞ്ഞതു പോലെ…””,””സൂര്യവംശത്തിൽ പിറന്ന ഒരു രജസ്വലയാവാത്ത പെൺകുട്ടിക്ക് മാത്രമേ ആഹ് പ്രതിഷ്ട കൈയ്യിലേന്താൻ അർഹതയുള്ളു…””,””വേറെ ആരെയും ഞാനതിന് കാണുന്നില്ല…””,

“”അതിപ്പൊ സൂര്യവംശത്തിലെ രജസ്വലയാവാത്ത പെൺകുട്ടി എന്ന് പറയുപം…””,””ഇന്ന് സൂര്യവംശമൊക്കെ ഉണ്ടോ കണിയാരേ…””,””ഉണ്ടങ്കിൽ തന്നെ അങ്ങനൊരു പെൺകുട്ടിയെ എവിടെ പോയി ഞാൻ കൊണ്ടുവരും…””,

കണിയാരൊന്ന് കണ്ണടച്ചു.

“”ഗോവിന്ദാ…””,””സൂര്യ വംശവുമായി നിൻ്റെ കുടുംബത്തിന് അടുത്ത ഒരു ബന്ധം എനിക്ക് കാണാം…””,””തൻ്റെ ദേവൻ വിവാഹം കഴിച്ച ജാനകിയില്ലേ അവര് സൂര്യവംശകരാണ്…””,””അത് അവർക്ക് പോലു മറിയില്ല എന്നതാണ് സത്യം…””,””മൂന്ന് നാല് തലമുറ മുന്നേ മണ്ണടിഞ്ഞതാണ് അവരുടെ വിശ്വാസങ്ങളെല്ലാം…””,

“”ആര് കണായാരെ ഇന്ദ്രപ്രസ്ഥക്കാരോ…””,””അവർക്കെങ്ങനെ ഇവിടുത്തെ പ്രതിഷ്ഠ നടത്താനൊക്കും…””,

“”വിഡ്ഢിത്തം പറയാതെ ഗോവിന്ദാ…””,””തൻ്റെ ദേവൻ്റെ ഒരു സന്താനമില്ലേ അവൻ്റെ രക്തത്തിൽ സൂര്യവംശം കലർന്നിട്ടുണ്ടാവും..””,

“”പക്ഷെ അവനിപ്പൊ എവിടെയുണ്ടെന്ന് പോലും അറിയില്ല…””,””ജീവിച്ചിരിപ്പുണ്ടോ മരിച്ചോ…””,””ഒന്നുമറിയില്ല…””,

“”കണ്ടുപിടിക്കണം…””,””കൊണ്ടുവരണം…””,

“”പക്ഷെ അവനേക്കൊണ്ടെങ്ങനെ സാധിക്കും കണിയാരെ…””,

“”അവനിലൂടെ പിറക്കുന്ന കുഞ്ഞിന് ചിലപ്പൊ കഴിഞ്ഞേക്കാം…””,

“”അത് ആൺകുട്ടിയാണെങ്കിൽ ചടങ്ങുകൾ പിന്നെയും നീളില്ലേ കണിയാരേ…””,

“”ഉവ്വ് നീളും…””,””അവനെ എത്രയും പെട്ടന്ന് എത്തിക്കണം…””,””പിന്നെ അവൻ വിവാഹം കഴിക്കുന്നത് ഒരു സൂര്യവംശത്തിൽ ജനിച്ച പെൺകുട്ടിയെ ആയിരിക്കണം…””,

ഗോവിന്ദൻ ആകെ സങ്കടത്തിലായി. അനന്തൻ്റെ പ്രതിഷ്ഠ നടത്തിക്കഴിഞ്ഞാലേ സർപ്പങ്ങളുടെ പ്രീതി കിട്ടുകയുള്ളു. അനന്ത പ്രീതിയിലൂടെ പെരുമാളിനെയും സർപ്പ പ്രതിയിലൂടെ പരമ ശിവനേയും സംപ്രീതരാക്കണമെന്നുണ്ടെങ്കിൽ ആദ്യം അനന്തൻ്റെ പ്രതിഷ്ഠാ മഹോത്സവം നടത്തണം.

“”താൻ വിഷമിക്കെണ്ടെടോ…””,””ശക്തി തന്നെ അവനെ ഇവിടെ എത്തിക്കും…””,””അവന് വേണ്ടി സൂര്യവംശത്തിൽ പിറന്ന ഒരു പെണ്ണ് കാത്തിരിക്കുന്നു മുണ്ടാവും…””,””എന്നാലും നമ്മളുടെ ഭാഗത്ത് നിന്ന് ഒരു അന്വേഷണം നടത്തുന്നത് ഉചിതമായിരിക്കും…””,

“”ശരി കണിയാരെ…””,””അങ്ങിനെ ചെയ്യാം…””,

ചടങ്ങുകൾ എല്ലാം ഏകദേശം കഴിഞ്ഞു. തന്ത്രി വിളക്കിലെ തിരി എണ്ണയിൽ മുക്കി കെടുത്തി. കണിയാർ മാര് വിശ്രമിക്കാനായി തങ്ങൾക്ക് സജ്ജീകരിച്ചിരിക്കുന്ന വീടുകളിലേക്ക് മടങ്ങി. ഗോവിന്ദൻ രാത്രിക്കത്തേക്കുള്ള ചടങ്ങുകളും മറ്റും ചെയ്യുന്നതിനുള്ള ഒരുക്കങ്ങൾക്കായും തിരിഞ്ഞു.

★★★

കുഞ്ഞൂട്ടനും അപ്പുവും ഒരു വലിയ പീഠം പോലെയുള്ള ഒരു തറയിലിരിക്കുകയാണ്. വെട്ടുകല്ലും സിമൻ്റും കൊണ്ട് കെട്ടിയുണ്ടാക്കിയതാണത്. കൂടെ പാർവ്വതിയുമുണ്ട്. അവൾക്കറിയുന്ന പോലെ നാട്ടിലെ കാഴ്ച്ചകൾ കാണിച്ച് കൊടുക്കുന്നുണ്ട്. കൂടെ ചെറിയൊരു വിവരണവും. പാറു അപ്പുവുമായി അടുത്തിരിക്കുന്നു. ഇപ്പൊ അവളിരിക്കുന്നത് അപ്പുവിൻ്റെ മടിയിലാണ്.

“”അപ്പു ചേച്ചീ നമ്മളിപ്പൊ ഇരിക്കുന്നിടത്താണ് പഞ്ചായത്ത് നടക്കാറുള്ളത്…””,””എന്തെങ്കിലും വിശേഷപ്പെട്ട കാര്യങ്ങൾ തീരുമാനിക്കാനും ഒക്കെ ഇവടെ എല്ലാവരും കൂടും..””,””നാട്ടുക്കൂട്ടം…””,””പിന്നെ അവിടെ ഇരിക്കുന്ന പ്രതിമയില്ലേ…””,””അതാണ് എല്ലാത്തിനും സാക്ഷി…””,

പീഠത്തിന് താഴെ പണികഴിപ്പിച്ചിരിക്കുന്ന ഒരു പത്തടി ഉയരമുള്ള നന്ദികേശ്വരൻ്റെ പ്രതിമ കാണിച്ചുകൊണ്ട് പറഞ്ഞു.

“”നിന്നക്കിതൊക്കെ എവിടുന്നു കിട്ടണു കാന്താരീ…””,

അപ്പു അവൾടെ കവിളിലൊന്ന് പിച്ചിക്കൊണ്ട് ചോദിച്ചു.

“”ഇസ്കൂളിൽ കുട്ടികള് പറഞ്ഞിട്ടുണ്ട്…””,””പിന്നേ…””,

“”പിന്നെ…?””,

അപ്പു പാർവ്വതിയെ പറയാനായിട്ട് നിർബന്ധിച്ചു. എന്നാൽ കുഞ്ഞൂട്ടൻ ഒന്നും മിണ്ടാതെ അവരെ രണ്ടു പേരെയും നോക്കി നിന്നു.

“”ഇവടെ വെച്ച് പുന്നക്കലെ നരേന്ദ്രൻ മുതലാളി ചീത്തപറഞ്ഞിരുന്നു…””,””നാട്ടുകൂട്ടത്തിൻ്റെ മുന്നിൽ വെച്ച്…””,””അന്ന് എന്നോടും അമ്മയോടും കിണറിൽ നിന്നൊന്നും വെള്ളമെടുക്കരുത് എന്നൊക്കെ പറഞ്ഞേട്ടാ…””,

അപ്പൂനോട് പറഞ്ഞ് അവസാനം കുഞ്ഞൂട്ടൻ്റെ അടുത്ത് വന്ന് നിർത്തി.

“”അയ്യേ അതൊക്കെ പോട്ടേ…””,””ഇനി ആരും എൻ്റെ പാർവ്വതി കുട്ടിയേം അമ്മയേം വഴക്ക് പറയില്ലട്ടോ…””,””ഈ ഏട്ടൻ ഇള്ളട്ത്തോളം ആരും പറയില്ല…””,

അപ്പു ഒന്നും മനസിലാവാതെയാണ് ഇരിക്കുന്നതെന്ന് കുഞ്ഞൂട്ടന് മനസിലായി. പാറുവിന് വിഷമമാവുമെന്ന് കരുതി അപ്പു അവളോട് ചോദിക്കാനും പോയില്ല. കുഞ്ഞൂട്ടൻ അപ്പൂൻ്റെ തപ്പിപിടിക്കൽ കണ്ടപ്പൊ പിന്നെ പറഞ്ഞുതരാമെന്ന് കൈ കൊണ്ട് ആംഗ്യം കാട്ടി. അപ്പു ഒന്ന് ചിരിച്ചു.

പിന്നീടവർ പൊയത് വൈജയന്തി ചന്തയിലേക്കാണ്. ഏകദേശം വൈജയന്തയുടെ പകുതിഭാഗം ചന്തയാണെന്ന് തോന്നി പോവും അത്രയ്ക്കുമുണ്ട് അതിൻ്റേ വ്യാപ്തി. ചുറ്റിലും ഓടിട്ട് നാലുകെട്ട് നിർമ്മിച്ചിരിക്കുന്ന പോലെ ഒരു വാസ്തു. അതിന് മൂന്ന് ഭാഗത്തു കൂടിയും പടികളോടു കൂടിയ വരാന്തയും വാതിലുകളും. നാലാമത്തെ വാതിൽ ഒരു വാടിവാസലാണ്. അത് തുറക്കുന്നത് കന്നുകാലി ചന്തയിലേക്കാണ്. അതും ഈ വലിയ വ്യാപ്തിയിൽ പരന്നുകിടക്കുന്ന നാലുകെട്ടിനകത്താണ്. നാലു വാതിലുകളുൽ ഒരുപാട് ദൂരത്തായതിനാൽ ഇടയ്ക്കിടയ്ക്ക് രണ്ടുമൂന്ന് സബ് വാതിലുകളും പണികഴിപ്പിച്ചിട്ടുണ്ട്. ചന്തയിലേക്ക് കയറുന്നതിന് മുൻപുള്ള മുറ്റവും നടപ്പാതയും വെട്ടിയെടുത്ത കരിങ്കല്ല് പാകിയിരുന്നു.

പട്ടും, കമ്പിളിയും., മറ്റു തുണിത്തരങ്ങളും പൊട്ടും ചാന്തും വളകളും മുതലായവയും കരകൗശല വസ്തുക്കളും അലങ്കാര വസ്തുക്കളും വിക്കുന്ന കുറച്ചു പേർ അവിടെ വരാന്തയിലിരുന്ന് കച്ചവടം നടത്തുന്നു.

കുഞ്ഞൂട്ടനും പാറുവും അപ്പുവും കൂടി അതെല്ലാം കണ്ട് ചന്തയുടെ അകത്തേക്ക് കയറി. തിരക്ക് സ്വൽപം കൂടുതലായതിനാൽ പാറുവിനെ കുഞ്ഞൂട്ടൻ മേലേക്കുയർത്തി അവൻ്റെ തോളിലിരുത്തി. എന്തോ കുതിര പുറത്ത് കയറിയ സന്തോഷമായിരുന്നു അവക്ക്. എന്നിട്ട് അപ്പൂനെ പിടിച്ച് മുൻപിലേക്ക് നിർത്തി. രണ്ടു കൈ കൊണ്ടും അപ്പൂനെ കുഞ്ഞൂട്ടൻ ചുറ്റി പിടിച്ചു. പാറു കുഞ്ഞൂട്ടൻ്റെ തലക്ക് വട്ടം പിടിച്ച് കുട്ടിത്തേവാങ്കിനേ പോലെ ഇരുന്നു.

ചന്തയ്ക്ക് അകത്ത് മേൽക്കൂരയായിട്ട് അവിടിവിടെ ഓലമേഞ്ഞിട്ടിട്ടുണ്ട്. മഴവന്നാൽ ചെറുക്കാനുള്ള ടാർപ്പോളിൻ ഷീറ്റുകൾ ഒരു ഭാഗത്ത് ചുരുട്ടി കെട്ടി തൂക്കി ഇട്ടിരിക്കുന്നു. മഴപെയ്താൽ അത് വലിച്ചു കെട്ടും. ഏകദേശം അങ്ങിനെ നൂറോളം ഷീറ്റുകൾ അവിടെയുണ്ട്.

പലതരം പഴങ്ങളും പച്ചക്കറികളും ഒരു വലിയ പലകയിൽ കൂമ്പാരം പോലെ കൂട്ടി ഇട്ടിരിക്കുന്നു. മാമ്പഴ സീസണായതു കൊണ്ട് അതുണ്ട് പിന്നെ ചക്കയും തണ്ണിമത്തനും ഞാവലും മുതലായവയിൽ തുടങ്ങി ഡ്രാഗൺ ഫ്രൂട്ടും ആപ്രിക്കോട്ടും മൾബറിയും വരെ അവിടെ കൂന കൂട്ടി ഇട്ടിരിക്കുന്നു. പുറത്തു നിന്ന് വരുന്ന വ്യാപാരികളെ ആകർഷിക്കാൻ വേണ്ടിയാണ് ഈ വിഭവങ്ങളൊക്കെ.

നേരിയ മഞ്ഞിറക്കമുള്ള വൈജയന്തിയിലെ നിലങ്ങളിൽ ഇവയൊക്കെ സുലഭമായി വളരും. നാട്ടിലെ തന്നെ പുന്നക്കലിൻ്റെ മില്ലിൽ തയ്യാറാക്കി എടുക്കുന്ന ജൈവ വളങ്ങളായിരിക്കും മിക്കതിലും ഉപയോഗിച്ചിരിക്കുക. അടുത്തു കൂടി തന്നെ രണ്ട് പുഴകളും ഒഴുകുന്നതിനാൽ നല്ല ജലസേജനവും ലഭിക്കും.

കുഞ്ഞൂട്ടനും അപ്പുവും കുട്ടിത്തേവാങ്കും വീണ്ടും മുന്നിലേക്ക് നടന്നു. നല്ല കരിപ്പെട്ടിയുണ്ടാക്കി ഒരുഭാഗത്ത് അടുക്കി വച്ചിരിക്കുന്നു. അതിനടുത്തു തന്നെ കുറേ മെറൂൺ നിറത്തിലുള്ള കരിമ്പിൻ മുളകൾ ചാരിവെച്ചിരിക്കുന്നു. ആവശ്യക്കാരന് അതിൽ നിന്ന് വെട്ടി കൊടുക്കും. കരിമ്പു നീര് പിഴിഞ്ഞ് ചാറും വിൽക്കുന്നു. അവര് മൂന്നു പേരും കൂടി അതിൽ നിന്ന് മൂന്ന് ഗ്ലാസ് കരിമ്പിൻ നീര് കൂടിച്ചു. പുതിനയും നാരങ്ങയും ഇട്ട കരിമ്പിൻ നീര്. കൊള്ളാം… പാറുവിനത് വല്ല്യ ഇഷ്ടമായി. ശേഷം ഒരു കരിമ്പിൻ്റെ തണ്ട് മുറിച്ച് അപ്പുവിനായി വാങ്ങി. പാറുവിന് അത് എന്തോ ഇഷ്തമായില്ല അവള് വേണ്ടെന്ന് പറഞ്ഞു.

അവര് മൂന്നാളും വീണ്ടും മുന്നിലേക്ക് നടന്നു. നടത്തത്തിനിടയിൽ അപ്പു കരിമ്പിൻ്റെ തൊലി കടിച്ച് പറിച്ച് കളഞ്ഞ് അതിലൊരു കഷണം അവളും കഴിക്കും ഒരു കഷണം കുഞ്ഞൂട്ടൻ്റെ വായിലും വെച്ച് കൊടുക്കും. അപ്പു കടിച്ചത് വേണ്ടെന്ന് പാറു ചർദ്ദിക്കുന്ന ആക്ഷനിട്ട് കാട്ടികൊടുത്തു. അതിന് അപ്പൂൻ്റെ കൈയ്യിൽ നിന്ന് വേദനിപ്പിക്കാതെ പാറുവിൻ്റെ തുടയിലൊരു കിഴുക്ക് കിട്ടി. എന്നാൽ നമ്മുടെ കുഞ്ഞൂട്ടൻ അപ്പു കടിച്ചതെന്തോ അമൃത് സേവിക്കും പോലെ ഏറ്റുവാങ്ങി. ചണ്ടി കൂടി തിന്നാൻ പറ്റിയിരുന്നങ്കിൽ അവൻ അതും ചവച്ചിറക്കിയേനെ.

മുൻപോട്ട് പോവും തോറും സാധനങ്ങളുടെ എണ്ണവും കൂടി കൊണ്ടിരുന്നു. വാഴക്കുലയും മറ്റും നിരത്തി വച്ചിരിക്കുന്നു. മത്തങ്ങയും കുൽമ്പളങ്ങയും മുതലായ സാധനങ്ങൾ കുട്ടി ഇട്ടിരിക്കുന്നു. പിന്നെ ഗൃഹോപകരണങ്ങളായ പാത്രവും കലവും ചെമ്പുമെല്ലാം ഒരു ഭാഗത്ത് അടുക്കി വച്ചിരിക്കുന്നു. അലുമിനിയം വേണ്ടവർക്ക് അതെടുക്കാം സ്റ്റീൽ വേണ്ടവർക്ക് അത് ഓട്ടുകലങ്ങൾ വേണ്ട വർക്ക് അതും ഉണ്ട്.

ലെതറു കൊണ്ടുള്ള ഉത്പന്നങ്ങളിൽ ചെരുപ്പും ബാഗുകളും മുഖ്യസ്ഥാനം പിടിച്ചിരിക്കുന്നു. പിന്നെ പുറത്തേ കൂടാതെ അകത്ത് തന്നെ തുണിത്തരങ്ങളും മറ്റും. പുക്കളുടെ ഒരു സെക്ഷൻ വേറെ തന്നെയുണ്ട്. മല്ലിപൂവും പാരിജാതവും ഗുണ്ട് മല്ലിയും കനകാംബരവും എല്ലാം കുട്ടി ഇട്ടിരിക്കുന്നു. പനിനീർ പൂക്കൾ കൂട്ടി ഇട്ടിടത്തു കൂടി കടന്നു പോയാൽ അജ്മീറിലെ തെരുവുകളെ തഴുവി പോവുന്ന ഒരു മധുര മണമുള്ള കാറ്റടിക്കും എല്ലാം കണ്ട് കുഞ്ഞൂട്ടനും അപ്പുവും പാറുവും കൂടി കന്നുകാലി ചന്തക്കരികിലെത്തി.

മുളവടികൊണ്ട് ചുറ്റും വട്ടത്തിൽ കെട്ടിയുണ്ടാക്കിയ ഒരു വലിയ ഒരു മൈതാനം അതിനകത്ത് നൂറു കണക്കിന് കന്നുകാലികളും കുതിരകളും അതിൻ്റെ കച്ചവടക്കാരും. ലക്ഷണം നോക്കി ഓരോന്നിനെ ലേലം വിളിച്ചും അവസാനം വരുന്നതിനെ വിലപേശിയും ആളുകൾ സ്വന്തമാക്കും. നല്ല പാൽ നിറമുള്ള മുള്ളൻ പന്നി കൊമ്പിലും വണ്ണത്തിൽ കൂർത്ത കൊമ്പുകളുള്ള മുതുകിൽ നല്ല ഒത്ത കൂനുകൾ ഇളക്കി നടക്കുന്ന കാളകളെ കുഞ്ഞൂട്ടൻ നോക്കി നിന്നു. വരച്ചെടുത്ത ശരീരമാണവയ്ക്ക് നല്ല ഉയരവും. സമാന വലിപ്പമുള്ള കുതിരകളേയും അവൻ നോക്കിനിന്നു. പെട്ടന്ന് കുഞ്ഞൂട്ടനെ അപ്പു തട്ടി വിളിച്ച് ദൂരേക്ക് ചുണ്ടിക്കാട്ടി. അവള് കാണിച്ചത് ഒരു ഒട്ടകത്തിനെയാണ്. തവിട്ടു തൊലിയുള്ള ഒരു ആജാന ബാഹുവിനെ.

അതിക നേരം അവിടുത്തെ മണമടിച്ചിട്ട് നിൽക്കാൻ സാധിച്ചില്ല കൂടാതെ നല്ല രീതിക്ക് തിരക്കും. അപ്പുവും കുഞ്ഞൂട്ടനും പാറുവും വെളിയിലെത്തി. ശ്വാസമൊന്ന് വലിച്ചു വിട്ടു. പുറത്തിറങ്ങിയ ശേഷം ബൈക്കിനടുത്തേക്ക് നടന്നു ചെന്നിട്ടാണ് പാറുവിനെ നിലത്തിറക്കിയത്.

പുറത്തിറങ്ങിയപ്പഴേക്കും നേരം ഏകദേശം ഇരുട്ടിയിരുന്നു. പിന്നെ അധികം കറങ്ങാൻ നിന്നില്ല. ഗോവിന്ദൻ മാമയുടെ ഓർഡർ ഉള്ളതാണ് വൈകാതെ വീട്ടിലെത്തണമെന്ന്. തിരികെ അപ്പുവും പാറുവും കണ്ടതിനേ കുറിച്ചുള്ള അഭിപ്രായങ്ങളും മറ്റും പറച്ചിലായിരുന്നു. രണ്ടു പേരുകൂടി കുഞ്ഞൂട്ടൻ്റെ ചെവി തിന്നില്ലെന്നേ ഉള്ളു.

പാറുവിനെ വീട്ടിലാക്കി കുഞ്ഞൂട്ടനും അപ്പുവും തിരികെ പുന്നക്കലേക്ക് മടങ്ങി. ദൂരെ മലകൾക്കിടയിലായി സൂര്യൻ അസ്തമിക്കാൻ വെമ്പി നിൽക്കുന്നു. വണ്ടി സഞ്ചരിക്കുന്ന വഴിവക്കിൽ പുഴക്കരയിലെ പടികളോടു കൂടി നിർമിച്ച ബണ്ടിലുകളിൽ സ്ത്രീകളും കുട്ടികളും മറ്റും അലക്കി കുളിക്കുന്നു.

“”കുഞ്ഞൂട്ടാ നിനക്ക് പാറുവിനെ നേരത്തേ അറിയായിരുന്നോ…””,

“”ഉവ്വ്…””,””പാറു നിൻ്റെ അനിയത്തിയായിട്ടൊക്കെ വരും…””,

“”എൻ്റെയോ…””,””എങ്ങനെ ഒന്ന് തെളിച്ച് പറ…””,

“”എടീ ആഹ് കുട്ടി പുന്നക്കലെ നരേന്ദ്രൻ്റെ ചോരയാ…””,

“”ഏത് നമ്മടെ നരേന്ദ്രൻ അമ്മാവൻ്റെയോ…””,

“”നമ്മടെയല്ല…””,””നിൻ്റെ നരേന്ദ്രൻ അമ്മാവൻ്റെ…””,””ജാരസന്തതി ആണത്…””,

ശേഷം കുഞ്ഞൂട്ടൻ പാർവ്വതിയെ കണ്ടതു മുതൽ ഇപ്പൊ നടന്നത് വരെയുള്ള കാര്യങ്ങൾ അപ്പൂന് പറഞ്ഞു കൊടുത്തു. എന്തോ പതിനായിരം രൂപയ്ക്ക് വസ്ത്രവും മറ്റും വാങ്ങിയെന്ന് പറഞ്ഞപ്പൊ അപ്പു കുഞ്ഞൂട്ടനെ ഒന്നും ചെയ്തില്ല. അതിലവന് ചെറിയ ആശ്ചര്യം ഇണ്ടാവാണ്ടിരുന്നില്ല. അവള് പിന്നീട് തറവാട്ടിലെത്തുന്ന വരെ ഒന്നും മിണ്ടിയില്ല. കുഞ്ഞൂട്ടൻ്റെ തോളിലങ്ങനെ ചാരി കിടന്നു.

പുന്നക്കൽ തറവാടിൻ്റെ കോംപോണ്ടിലേക്ക് കുഞ്ഞൂട്ടൻ ബൈക്ക് ഓടിച്ചു കയറ്റി. അപ്പൂനെ മുറ്റത്തിറക്കി. ബൈക്ക് നേരെ ഗ്യാരേജിലേക്ക് കൊണ്ടു പോയി. മൂടിയിടാൻ നേരം വണ്ടിയുടെ ഹെഡ് ലൈറ്റിലൂടെയൊന്നവൻ തലോടി.

തിരികെ ഉമ്മറത്ത് കയറുമ്പോൾ ഗോവിന്ദൻ മാമ അവനെ ചിരിയോടെ വരവേറ്റു.

“”താൻ തൊട്ടപ്പൊ അവനൊന്ന് ഉഷാറായല്ലേ…””,

“”ആദ്യം കൊറച്ച് പെണങ്ങിയ പോലെ കാട്ടി ഗോവിന്ദൻമാമേ..””,””പിന്നെ ഉഷാറായി..””,””ഇതാ ചാവി..””,

“”വേണ്ട അത് കുഞ്ഞൂട്ടൻ തന്നെ വെച്ചോളൂ…””,””ആഹ് വണ്ടി അങ്ങനെ ആരോടും ഇണങ്ങില്ല…””,””ഇണങ്ങിയവരാരും അതിനെ വിട്ട് പോവാനും പാടില്ല…””,””ഇനി അത് തനിക്കാണ്..””,”വെച്ചോളൂ…””,

“”എനിക്കോ…””,

കുഞ്ഞൂട്ടന് ആശ്ചര്യമായി.

“”അതേ താൻ ഒടിച്ചാൽ മതി ഇനിയത്…””,

ഗോവിന്ദൻ ഒരു ചിരിയോടെ കുഞ്ഞൂട്ടൻ്റെ തോളിൽ തട്ടി പറഞ്ഞു. ഇതൊന്നും അവിടെ നിന്ന ആഷിശിന് പിടിക്കുന്നില്ല. അപ്പു കുഞ്ഞൂട്ടനോടൊത്ത് ബൈക്കിൽ പോയത് തന്നെ അവനെ അസ്വസ്ഥനാക്കിയിരുന്നു.

കുഞ്ഞൂട്ടൻ റൂമിലേക്ക് പോയി ഒന്ന് ഫ്രഷായി. മുഖമൊന്നു കഴുകി. വണ്ടിയോടിച്ചപ്പൊ കണ്ണിൽ ചാടിയ പൊടിയെല്ലാം കഴുവി കളഞ്ഞു. അതിന് മുൻപ് സന്ധ്യയോടെ നടക്കാനിരിക്കുന്ന ചടങ്ങുകളെ പറ്റി ഗോവിന്ദൻമാമ കുഞ്ഞൂട്ടനെ ഓർമ്മിപ്പിച്ചു. ഒന്ന് കുളിച്ച് വരാമെന്ന് പറഞ്ഞവൻ റൂമിലേക്ക് നടന്നു. പുറത്ത് പൂവാൻ നേരം ഒന്ന് കുളിച്ചതാണ്. കറക്കമെല്ലാം കഴിഞ്ഞപ്പഴേക്കും ഒന്ന് വിയർത്തിരുന്നു. ഒന്നുകൂടി കുളിക്കാനായവൻ കയറി.

വൈകിട്ടത്തെ ചടങ്ങുകളിൽ സ്ത്രീകളെയും കുട്ടികളെയും പങ്കെടുപ്പിക്കാറില്ല. ബലികർമ്മങ്ങൾ പോലെയുള്ളവയായതു കൊണ്ട് മനപൂർവ്വം ഒഴുവാക്കിയതാണ്.

തിരികെ എത്തിയ കുഞ്ഞൂട്ടന് ഇന്ദിരാമ്മ ചായ കൊണ്ട് കൊടുത്തു. റോജക്കെന്തോ ഇന്നലെ മുതൽ ഒരു പേടിപോലെ കുഞ്ഞൂട്ടനെ കാണുമ്പൊ. ഇനി പനിച്ചിട്ടെങ്ങാനുമായിരിക്കാമെന്ന് കുഞ്ഞൂട്ടൻ വിചാരിച്ചു. അത് കൊണ്ടെന്തായാലും ഗുണമുണ്ടായത് അപ്പൂനാണ്. റോജയുടെ കൊഞ്ചി കുഴഞ്ഞൂള്ള നടത്തം കാണണ്ടല്ലോ.

കുഞ്ഞൂട്ടൻ ചായകുടികഴിഞ്ഞ് പൂവാനായി ഇറങ്ങി. ബാക്കി എല്ലാവരും കാറിൽ പോയികഴിഞ്ഞിരുന്നു. കുഞ്ഞൂട്ടൻ സ്രാവണിൻ്റെ കൂടെ ബൈക്കിലാണ് പോയത്. അവര് പോയ് മറയുന്നതും നോക്കി ഉമ്മറ കൊലായിലെ തൂണിൽ ചാരി അപ്പു നിൽക്കുന്നുണ്ടായിരുന്നു. കുഞ്ഞൂട്ടൻ ബൈക്കിലിരിക്കുമ്പഴും അവളെ തിരിഞ്ഞ് നോക്കി നോക്കി അങ്ങനെ പോയ് മറഞ്ഞു.

“”ടാ തല വല്ലാണ്ട് തിരിക്കണ്ട അത് ഒടിഞ്ഞ് താഴെ കെടക്കും…””,

സ്രാവൺ കുഞ്ഞൂട്ടനെ ഒന്ന് കളിയാക്കി.

“”ഒന്ന് പോടാ…””,

കുഞ്ഞൂട്ടനും സ്രാവണും രണ്ടുപേരുമൊന്ന് ചിരിച്ചു.

“”ടാ കുഞ്ഞൂട്ടാ…””,””ഒരു തമാശ കേക്കണോ.. നിനക്ക്…””,””എന്നോടാ ഗൗരി പറഞ്ഞതാ…””,””റോജേടെ അനിയത്തി…””,

“”എന്താടാ.. കാര്യം…””,””വല്ല ഒടക്ക് പരിപാടിയാണോ…””,

“”ഏറെ കൊറേ…””,””റോജ ഇന്ന് പനിച്ച് വന്നില്ലേ…””,””അതിൻ്റെ പിന്നാലെ ഗൗരിയും അവൾടെ കൂടെ മുറിയിൽ കേറി…””,””ആഹ് പൊട്ടിപ്പെണ്ണ് ആകെ പേടിച്ചിട്ട്ണ്ട്…””,””ഇന്നലെ അപ്പു വെള്ള പൊതപ്പിട്ട് നിൻ്റെ മുറിയിൽ കയറിയത് അവള് കണ്ടെടാ…””,

“”അയ്യോ എന്നിട്ട്…””,

“”പേടിക്കാനൊന്നും വേണ്ട…””,””അവള് പറയുന്നെ അത് ദേവൻ ചെറിയച്ഛൻ്റെ ആത്മാവാണെന്നാ…””,””നീ പ്രേതമാണെത്രേ…””,

“”ഓഹ് അതായിരിക്കും അവക്കൊരു പേടിയൊക്കെ…””,””ആദ്യം എനിക്ക് ചായയൊക്കെ കൊണ്ടുതന്നത് അവളാ…””,””ഇന്നിപ്പൊ ഞാൻ നിൽക്കുന്ന പരിസരത്ത് കൂടിയേ വര്ണില്ല…””,

“”ബെസ്റ്റ് …””,””പേടിച്ച് കാണും…””,””അതൊരു പാവം പെണ്ണാടാ…””,””മുത്തശ്ശിക്കവളെ ഒരുപാട് ഇഷ്ടായിരുന്നു….””,””കെടപ്പിലായിരുന്ന സമയത്തും റോജയെ മുത്തശ്ശി എടുക്കേം കളിപ്പിക്കേം കഥ പറയേം ഒക്കെ ചെയ്യും അങ്ങനെ ആള് മുത്തശ്ശിയേ പോലെ ഒരു അമ്പല വാസിയായി…””,””അതിൻ്റെ കൊറച്ച് മണ്ടത്തരങ്ങളുണ്ടെന്നേയുള്ളു…””,””ആളൊരു പാവാ..””,

“”മ്മം…””,””ഏറക്കൊറേ…””,

കുഞ്ഞൂട്ടനും സ്രാവണും കൂടി കളരിയിലെത്തി. അവിടെ വച്ച് ഗാന്ധർവ്വ പൂജകളും മറ്റും അർപ്പിച്ചു. ഗന്ധർവ്വ ഗണങ്ങളെ പ്രീതിപ്പെടുത്തി. തംബുരു വായിക്കാനായി തഞ്ചാവൂര് നിന്നൊരു വാദ്യോപകരണ വിദ്വാൻ വന്നിരുന്നു. പുള്ളി തന്നെയാണ് ഒരു പത്തു വർഷമായി ഈ ചടങ്ങ് നിർവ്വഹിക്കുന്നത്. അത് ഭംഗിയായി കഴിഞ്ഞതും തംബുരു വിദ്വാന് തറവാട്ടുവക മുണ്ടും ദക്ഷിണയായി ഒരു സംഘ്യയും കൊടുത്തു. പുള്ളിയെ സന്തോഷമായി മടക്കയാത്രയാക്കി.

ഗന്ധോവ്വന് ശേഷം ശേഷം മായക്ക് വേണ്ട വെച്ചാരാധനകൾ നടത്തി. കോഴിയെ ബലി കഴിപ്പിച്ച് അത് അവസാനിപ്പിച്ചു.

ശേഷം കറുപ്പനുവേണ്ട ചടങ്ങുകളും മറ്റും ചെയ്തു. ബലികഴിപ്പിച്ചു തറവാട്ടിലുള്ളവർ തിരികേ മടങ്ങി. ബലികഴിച്ച മൃഗത്തിനെ വെച്ച് എല്ലാവർക്കുമായി വിളമ്പി. തിരികെ കുഞ്ഞൂട്ടനും സ്രാവണും എത്തിയപ്പോൾ സമയം പതിനൊന്ന് മണിയായിരിക്കുന്നു.

കുഞ്ഞൂട്ടൻ നേരെ പോയി മുറിയിലെ കട്ടിലിലേക്ക് വീണു. ഇന്ന് മുഴുവൻ കറങ്ങിയതിൻ്റെ ക്ഷീണമുണ്ടവന്. കുഞ്ഞൂട്ടൻ ഷർട്ടൂരി ഹാങ്കറിൽ തൂക്കി എന്നിട്ട് ഉടുത്ത മുണ്ടോടെ വന്ന് പുതപ്പെടുത്ത് മൂടി കിടന്നു. അൽപം കഴിഞ്ഞതും പുതപ്പിനടിയിൽ ഒരിളക്കത്തോടെ എന്തോ നുഴഞ്ഞു കയറി ഒരുന്നു. വേറാര് അപ്പു തന്നെ.

“”കണ്ടില്ലല്ലോന്ന് ഇപ്പ കരുതിയേ ഉള്ളു…””,””എവെടെയായിരുന്നു…””,””ഞാൻ വന്നപ്പൊ മുറിയടിച്ചിട്ടിരിക്കായിരുന്നല്ലോ…””,

“”മ്മം…””,””ഇന്നലെ എനിക്കൊരു സാധനം കിട്ടി റോജേടെ റൂമീന്ന്…””,””അത് നോക്കായിരുന്നു…””,

“”അയ്യേ അവടെ സാധനൊക്കെ അപ്പൂട്ടന് പാകാവോ…””,””നമ്മക്ക് പുതിയത് വാങ്ങാഏഅന്നല്ലോ…””,

“”ഇവനേ കൊണ്ട് അതല്ലടാ പട്ടീ…””,

“”അപ്പൂ…””,

കുഞ്ഞൂട്ടൻ ഒന്ന് ബാസുകർത്തിയ ശബദത്തിൽ വിളിച്ചു…

“”ഹി ഹി…””,””ഇതൊരു ആൽബാണ് കുഞ്ഞൂട്ടാ…””,””അതിൽ മുത്തശ്ശി പറഞ്ഞില്ലേ ദേവനെക്കുറിച്ച് പുള്ളീടെ ഒരു ഫോട്ടോ ഇണ്ട്…””,””വേറേം ഇണ്ട് ഫോട്ടോകൾ…””,

“”ആണോ…””,””എന്നിട്ടതെവടെ….””,””എനിക്കൊന്ന് കാണണല്ലോ…””,

“”എൻ്റെ മുറിയിലിണ്ട്…””,””നാളെ ഞാൻ കാണിച്ചെരാ…””,

“”പ്ലീസ് എൻ്റെ ചുന്ദരി അപ്പു അല്ലേ…””,””എനിക്ക് കാണാനുള്ള കൊതി കൊണ്ടാ…””ഒന്ന് കാട്ടിതാടോ…””,””ഞാനും വരാം…””,””വാ എഴുന്നേക്ക്…””,

കുഞ്ഞൂട്ടന് ദേവനെ കാണാൻ തിടുക്കമായി..

“”ഈ ചെക്കൻ്റെ ഒരു കാര്യം..””,””നീ വരണ്ട…””,””ഇവടെ ഇരിക്ക്…””,””ഞാൻ പോയി എടുത്തിട്ട് വരാ…””,

അപ്പു പുതപ്പ് മാറ്റി മുറയുടെ വാതിൽ തുറന്നു. ഉച്ചയുണ്ടാക്കാതെ ഇടനാഴിയിലൂടെ റൂമിലേക്ക് പോയി. നേരത്തേ നോക്കി വച്ചിരുന്ന ആൽബവും കൈയ്യിൽ പിടിച്ച് തിരികെ കുഞ്ഞൂട്ടൻ്റെ മുറിയിലേക്ക് പോന്നു.

അക്ഷമയോടെ കുഞ്ഞൂട്ടൻ അപ്പുവിനെ കാത്തിരിച്ചായിരുന്നു. ഒരു ടീ ഷർട്ടെടുത്തിട്ട് റൂമിലെ വെളിച്ചം തെളിയിച്ച് മേശക്കരികിലെ കസേരയിലവൻ ഇരുന്നു. അപ്പൂനിരിക്കാനായി ഒരെണ്ണം കൂടി കുഞ്ഞൂട്ടൻ വലിച്ചിട്ടു.

പതുക്കെ ശബ്ദമുണ്ടാക്കാതെ അപ്പു മുറിയിൽ കയറി വാതിലടച്ചു. ആൽബം ടേബിളിൽ വെച്ചു. കുഞ്ഞൂട്ടൻ തിടുക്കം കൂട്ടി അത് തുറക്കാൻ ഭാവിച്ചതും അപ്പു അത് തട്ടിപ്പറിച്ചു.

“”കളിക്കല്ലെ അപ്പൂ…””,””അതിവടെ താ…””,

“”തരാം ഇങ്ങനെ ദൃതിപ്പെടണ്ട…””,””പതുക്കെ ഓരോന്നായി നോക്കണം എന്നാലെ ഒരു രസംകിട്ടു…””,

“”ശരി അങ്ങനെ നോക്കാം…””,””നല്ല കുട്ടായല്ലേ ഇവടെ താ…””,

“”വേണ്ട…””,””ഞാൻ തന്നെ മറിച്ച് കാട്ടി തരാം…””,

“”ഓഹ് എവളേക്കൊണ്ട്…””,””ശരി നീ തന്നെ കാട്ടിത്താ…””,

കൊച്ച് കുട്ടിയെ പോലെ ഒരു വാശിയൊക്കെ കാണിച്ച് അപ്പു കുഞ്ഞൂട്ടനടുത്തിട്ട കസേരയിലിരുന്നു എന്നിട്ട് ഓരോ ചിത്രങ്ങളായി കാട്ടി തുടങ്ങി.

ഒരു പേജിൽ തന്നെ ഏകദേശം മൂന്നു ചിത്രങ്ങൾ ഒട്ടിച്ചിരുന്നു. ആദ്യ ചിത്രം പെരിയപ്പയും ആദ്യ ഭാര്യയും കൂടെ ബാലൻ മുത്തശ്ശനും ഭരതൻ മുത്തശ്ശനുമാണ്. രണ്ടാമത്തെ ചിത്രം പെരിയപ്പയും പെരിയമ്മയും കൂടി നിൽക്കുന്ന ചിത്രം. പെരിയമ്യ ആളൊരു സുന്ദരിയായിരുന്നു.

പേജ് മറുച്ചു. അതിലുള്ള ചിത്രത്തിൽ പെരിയപ്പയും രണ്ടാം ഭാര്യയും ബാലൻ മുത്തശനും ഭരതൻ മുത്തശ്ശനും പിന്നെ കേശവൻ വല്ല്യച്ഛനു മാണ്. കണ്ടാൽ ബാലൻ വല്ല്യച്ഛൻ്റെ മകനാണ് കേശൊനെന്ന് തോന്നും അത്രയേ ഉള്ളു. ഏതാണ്ട് ഒരു വയസായി കാണും. പിന്നീടുള്ള ചിത്രത്തിൽ ബാലൻ മുത്തശ്ശൻ്റെ വിവാഹം കഴിഞ്ഞിരിക്കുന്നു. ഭാര്യ അമ്പയും കൂടെ കൈക്കുഞ്ഞായി ഗോവിന്ദൻ മാമയും. കൂടെ ഭരതനും. പെരിയപ്പയും ഇളയ പെരിയമ്യയും.

പിന്നെ വന്ന ചിത്രത്തിൽ മക്കളുടെ എണ്ണം കൂടി അതിനോടൊപ്പം തന്നെ ഫ്രയിം വലുപ്പവും കൂടി. ഇപ്പൊ ഒരു പേജിൽ ഒരു ചിത്രമാണ്. പിന്നീടുള്ള ചിത്രങ്ങളെല്ലാം സെപ്പറേറ്റായിരുന്നു. പെരിയപ്പയും ഇളയ പെരിയമ്മയും അവരുടെ ബാലനും ഭരതനും ഒഴികെയുള്ള അഞ്ചു മക്കളു മൊത്തുള്ള ചിത്രം.

അടുത്ത ചിത്രം ബാലൻ മുത്തശ്ശനും മൂന്ന് മക്കളും. അതിൽ കുഞ്ഞൂട്ടൻ ശ്രദ്ധിച്ചത് അവനേ പോലെ തന്നെ സമാന മുഖമുള്ള ഒരു മൂന്ന് വയസുകാരൻ പയ്യൻ. അവന് ആശ്ചര്യമായി കൂടെ നിൽക്കുന്നത് ഗോവിന്ദൻ മാമയും ഇന്ദിരാമ്മയുമാണെന്ന് കുഞ്ഞൂട്ടന് മനസിലായി.

പിന്നീടുള്ള ചിത്രത്തിൽ ഭരതൻ മുത്തശ്ശനും ഭാര്യയും മക്കളും. അതിനു ശേഷം ഒരേ പ്രായക്കാരായ എല്ലാ കുട്ടികളും നിന്നൊരു ചിത്രം. അതിലും കൂഞ്ഞൂട്ടൻ അവനേ പോലെയുള്ള ആളെ കണ്ടത്തി. പിന്നീട് പല ചിത്രങ്ങളും മാറി വന്നു അതിൽ ഓരോരുത്തരുടെയും മുഖഛായ മാറുന്നതായി അവൻ കണ്ടു. ദേവൻ്റെ പതിനെട്ട് വയസിലുള്ള ഒരു ചിത്രം കുഞ്ഞൂട്ടൻ കണ്ടു. അതും ഇപ്പഴത്തെ കുഞ്ഞൂട്ടനുമായി വല്ല്യ വെത്യാസ മൊന്നുമില്ല. ദേവനൊന്ന് മുടി നീട്ടി വളർത്തിയിട്ടുണ്ട്. അതാണാകെയുള്ള ഒരു വ്യത്യാസം.

വീണ്ടും മറിച്ചപ്പോൾ ദേവൻ്റെ ഇരുപത്തഞ്ച് വയസിന് ശേഷമുള്ള ഒരു ചിത്രം കണ്ടു. മുടി നീട്ടി വളർത്തി താടിയും മിശയുമൊക്കെ വെച്ച് ചുവന്ന കൃഷ്ണ മണികളുമായിട്ട് യൗവനത്തിൽ നിൽക്കുന്ന ദേവൻ.

അതിലേക്ക് നോക്കും തോറും ഒരു പ്രത്യേക ആകർഷണം കുഞ്ഞൂട്ടനെ പിടികൂടുന്നതായിട്ട് അവന് തോന്നി. ചിത്രമെടുക്കുമ്പോൾ പോലും അയാൾക്കൊരു ഗൗരവ ഭാവം ആയിരുന്നു. കുഞ്ഞൂട്ടനെ എന്നാൽ സധാ സമയവും ചിരിയോട് കൂടി അല്ലാതെ മറ്റുള്ളവർ കണ്ടിട്ടില്ല. അവനാ ചിത്രത്തിലൂടെ ഒന്ന് വിരലോടിച്ചു.

“”മതി ഇനി നിനക്ക് വേറെ ഒരാളെ കാട്ടിത്തെരാ…””,

അപ്പു കുഞ്ഞൂട്ടൻ്റെ കൈയ്യിൽ നിന്ന് ആൽബം തട്ടി എടുത്തു.

“”ആര്ടെയാ അപ്പൂ…””,

“”ദേവൻ്റെ ഭാര്യയില്ലേ മരിച്ചു പോയ ജാനകീ ദേവി….””,””അവരെ..””,””പിന്നെ അവരുടെ മകൻ്റെ ചിത്രവുമുണ്ട്…””,””അജയ് ദേവിൻ്റെ…””,

അപ്പു കുഞ്ഞൂട്ടനെ കാണിക്കാതെ പേജുകൾ മറിച്ച് മറിച്ച് അവസാനം അവള് ഉദ്ദേശിച്ച ചിത്രത്തിലെത്തി..

“”ദാ ഇതാണ് ജാനകീ ദേവിയും കുഞ്ഞജുവും…””,

അപ്പു ആൽബം തുറന്ന് കുഞ്ഞൂട്ടന് മുന്നിലേക്ക് വെച്ചു. എന്നിട്ട് ഫോട്ടോയിലേക്ക് ചൂണ്ടുവിരൽ വെച്ചിട്ട് തൊട്ടുകാട്ടി കൊടുത്തു.

കുഞ്ഞൂട്ടൻ്റെ കണ്ണുകൾ ഭയത്താൽ ഒന്ന് വികസിച്ചു.

“”ഇതാണോ…””,

“”അതേ ഇതാണ്…””,””എന്ത് പറ്റി കുഞ്ഞൂട്ടാ…””,””മുഖം വല്ലാതിരിക്കുന്നെ…””,

“”അപ്പൂ ഇവരെ ഞാൻ ഇതിന് മുൻപ് കണ്ടിട്ട്ണ്ട്…””,

“”കണ്ടെന്നോ എപ്പോ എവടെന്ന്..””,””ഇവര് മരിച്ചിട്ട് എട്ട് വോഷം കഴിഞ്ഞെടാ…””,

“”ഞാൻ നിന്നോട് അന്ന് പറഞ്ഞതോർമ്മയുണ്ടോ…””,””വേണിയുടെ ക്ഷേത്ര മുറ്റത്ത് ഒരു സ്ത്രീയേ കണ്ടെന്ന്…””,

“”എപ്പൊ…””,””ഞാൻ ഓർക്കുന്നില്ലല്ലോ..””,

“”നീ എന്നെ അന്ന് കൊറേ കളിയാക്കിയില്ലേ…””,””ഓർക്കുന്നുണ്ടോ…””,

അപ്പു ഒന്നാലോചിച്ചു. ശരിയാണ് അന്നൊരു ദിവസം കുഞ്ഞൂട്ടൻ അന്ന് അങ്ങനെ എന്തോ കണ്ടെന്നോ മറ്റോ പറഞ്ഞിരുന്നു. അന്ന് കുഞ്ഞൂട്ടനെ കളിയാക്കേം ചെയ്തു.

“”ആഹ്..””,””അന്ന് നീ എന്തോ വേണീടെ ആത്മാവിനെ കണ്ടെന്ന് പറഞ്ഞതാണോ…””,

“”മ്മം…””,””അതന്നെ…””,””ഇവെരെയാ ഞാൻ അവിടെ കണ്ടെ…””,

“”പോടാ…””,””വെറുതെ…””,

അപ്പൂന് കുഞ്ഞൂട്ടൻ പറഞ്ഞതിൽ ചെറിയ ഒരു കാര്യമുള്ളതായി തോന്നിയിരുന്നു. കാരണം ഇങ്ങനെയുള്ള വിഷയമൊന്നും കുഞ്ഞൂട്ടൻ തമാശക്ക് പറയില്ല. കുഞ്ഞൂട്ടൻ്റെ അബോധ മനസിലെങ്കിലും കണ്ടുകാണും അല്ലങ്കിൽ കുഞ്ഞൂട്ടൻ ഇങ്ങനെ തറപ്പിച്ച് പറയില്ല.

“”ആഹ്…””,””നിനക്ക് പറ്റുമെങ്കീ വിശ്വസിക്ക്…””,””ഞാൻ കണ്ടത് ഇവരെ തന്നെയാ…””,

കുഞ്ഞൂട്ടൻ അവരെ ഒന്ന് ശ്രദ്ധിച്ചു. ശരിക്കും സുന്ദരി തന്നെയായിരുന്നു. അന്ന് ക്ഷേത്രത്തിൽ നിന്ന് കണ്ടപ്പോൾ ഈ കണ്ണുകൾക്ക് ഒരു വല്ലാത്ത തീഷ്ണത അനുഭവപ്പെട്ടിരുന്നു. ഈ ചിത്രപ്പിലതില്ല. കുഞ്ഞൂട്ടൻ അവരുടെ കണ്ണുകളിലേക്ക് സുക്ഷിച്ച് നോക്കി. രവി വർമ ചിത്രത്തിൽ പഴക്കുട്ട പിടിച്ചു നിൽക്കുന്ന സ്ത്രീ ധരിച്ചത് പോലുള്ള ഒരു മൂക്കുത്തി ജാനകിയും ധരിച്ചിട്ടുണ്ട്. അതിൻ്റെ അറ്റത്ത് തൂങ്ങി കിടക്കുന്ന ചെറിയ വൈരമുത്ത് ഫോട്ടോ പിടിച്ചപ്പൊ വന്ന ഫ്ലാഷിൽ വെട്ടി തിളങ്ങി.

“”കുഞ്ഞൂട്ടാ കെടക്കല്ലേ..””,””എനിക്ക് നല്ല ഉറക്കം വരണ്ണ്ട്…””,

ആഹ് ഫോട്ടോയിലേക്ക് തന്നെ ശ്രദ്ധയോടെ നോക്കി കൊണ്ടിരുന്നു കുഞ്ഞൂട്ടൻ പെട്ടന്നൊന്ന് ഞെട്ടി.

“”എന്താ…””,

“”അല്ല കെടക്കല്ലേ…””,””നല്ല ക്ഷീണം…””,

“”മ്മം…””,

കുഞ്ഞൂട്ടൻ കട്ടിലിലേക്ക് കയറി ഒരറ്റത്തേക്ക് കിടന്നു. അപ്പു ഫോണിൽ ഒരു മൂന്നുമണിക്ക് അലാറം വച്ച് കുഞ്ഞൂട്ടനോടൊപ്പം പുതപ്പിനുള്ളിലേക്ക് നുഴ്ന്ന് കയറി. ഒരു കാലെടുത്ത് അവൻ്റെ മേത്തേക്കിട്ട് രണ്ട് കൈ കൊണ്ട് കുഞ്ഞൂട്ടൻ്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് കിടന്നു.

കാലത്തെ മൂന്നു മണിക്ക് തന്നെയുള്ള അപ്പുവിൻ്റെ അലാറം കേട്ട് കുഞ്ഞൂട്ടൻ ഉറക്കം വിട്ടുണർന്നു. എന്നാലും എഴുന്നേറ്റില്ല. അപ്പു അലാറം ഓഫ് ചെയ്ത് കുഞ്ഞൂട്ടനെ കുത്തി പൊക്കി ബാത്ത്റൂമിലാക്കി. കാലത്തേ നാല് മണിക്കാണ് നിർമാല്ല്യ പൂജ. അപ്പഴേക്കും ഒരുങ്ങി ഇറങ്ങിയില്ലങ്കി ഇന്ദിരാമ്മയുടെ വായിലിരിക്കുന്നത് കേൾക്കണ്ടി വരുമെന്ന് ഓർമ്മിച്ച് മുടി വാരിക്കെട്ടി അപ്പു തൻ്റെ മുറിയിലേക്ക് പോയി.

കുഞ്ഞൂട്ടൻ ഉറക്കചടവോടെ ചെന്ന് ഷവർ ഓൺ ചെയ്തു. തലയിലേക്ക് വെള്ളം വീണതോടെ തലയൊന്ന് തണുത്തൂ. അധികം നേരം വെള്ളത്തിനടിയിൽ നിൽക്കാതെ കുഞ്ഞൂട്ടൻ തലതുവർത്തി മുറിയിലിറങ്ങി. ഒരു ഡാർക്ക് ബ്ലൂ ഷർട്ട് ഇസ്തിരിയിട്ട് മടക്കി കട്ടിൽ ന് മേലെ വെച്ചിട്ടിണ്ട് അപ്പു. ഇവക്കിതിനൊക്കെ സയമം എവിടുന്ന് കിട്ട്ണോ ആവോ.

അപ്പു കൊടുത്ത ഷർട്ടുമിട്ട് കുഞ്ഞൂട്ടൻ റെഡിയായി. സമയം ഏകദേശം മൂന്നേമുക്കാലിനോടടുത്തായി. കുഞ്ഞൂട്ടൻ വേഗമിറങ്ങി അപ്പൂൻ്റെ മുറിക്ക് മുന്നിലെത്തി. അത് തുറന്ന് കിടക്കായിരുന്നു. പോയപ്പൊ ഒന്ന് വിളിക്ക കൂടി ചെയ്യാത്തതിന് അപ്പൂനോട് ചെറിയ പരിഭവമായി. അവൻ പടികളിൽങ്ങി താഴെയെത്തി.

ഒരുങ്ങിയിറങ്ങുന്നവർ നേരത്തേ തന്നെ ക്ഷേത്രത്തിലേക്ക് പൊയ്ക്കൊണ്ടിരുന്നു. ഗോവിന്ദൻ മാമയോടൊപ്പവും കനക അമ്മായിയോടൊപ്പവും ഇന്ദിരാമ നേരത്തേ തന്നെ സ്ഥലം കാലിയാക്കി. ബന്ധുക്കാരെയൊക്കെ കിട്ടിയതോട് കൂടി ഇന്ദിരാമ്മയെ കാണാനേ അധികം കിട്ടാതെയായി. അപ്പു സധാസമയവും കൂടെയുള്ളതോണ്ട് പിന്നെ ഇന്ദിരാമ്മ ഇല്ലാത്തത് ഒരു വിഷയമായി തോന്നീട്ടില്ല.

ഉമ്മറത്തെ കൊലായിൽ തൂണിൽ ചാരി നിന്ന് ദൂരെ എവിടെയോ ഇരുട്ടിൽ മിന്നി മറയുന്ന വെട്ടം കുഞ്ഞൂട്ടൻ കണ്ടു. പ്രഭാതത്തിൽ സവാരിക്കായി ഇറങ്ങിയിരിക്കുന്ന കാളവണ്ടികളുടെ ചക്രങ്ങൾക്കിടയിൽ ഘടിപ്പിച്ച റാന്തലിൻ്റെ വെട്ടമാണത്. കാളവണ്ടിയിലിരുന്ന് മയക്കം വിട്ടുമാറാൻ ഒരുവൻ ഉറക്കെ നാടോടി ഗാനങ്ങൾ പാടിക്കൊണ്ടിരുന്നു.

“”കുഞ്ഞൂട്ടാ ഇത് കുടിച്ചാ…””,

അപ്പു രണ്ടു ഗ്ലാസിൽ കട്ടനുമായെത്തി. കുഞ്ഞൂട്ടൻ അതിലൊരെണ്ണം വാങ്ങി ചുണ്ടോട് ചേർത്തു. കട്ടൻ അടിപൊളി. കുഞ്ഞൂട്ടൻ അപ്പൂനെ ഒന്ന് ശ്രദ്ധിച്ചു. പ്രണയം ജനിക്കുമ്പഴാണല്ലോ പ്രണയിനിയെ ഏറ്റവും സുന്ദരിയായി തോന്നുക. അപ്പൂൻ്റെ ചെറിയ ചുണ്ടുകളിലേക്ക് കുഞ്ഞൂട്ടൻ നോക്കി. അതിന് ചുറ്റും കുഞ്ഞൻ രോമങ്ങൾ ചെമ്പൻ നിറത്തിൽ എഴുന്നേറ്റു നിൽക്കുന്നത് കൊലായിൽ കത്തിച്ചിട്ട ഫ്ലൂറസെൻ്റ് ബൾബിൻ്റെ വെളിച്ചത്തിലവൻ കണ്ടു. പതുക്കെ ചുണ്ടുകളിലേക്ക് ചായ ഗ്ലാസ് മുട്ടിച്ച് ഓരോ സിപ്പും അപ്പു കുടിച്ചു. ചുണ്ടിൽ നിന്ന് ഗ്ലാസ് മാറ്റുമ്പോൾ ചുണ്ടിലെ ഉമിനീര് ഗ്ലാസിൽ പറ്റുന്നതായി കുഞ്ഞൂട്ടന് തോന്നി. വളരേ പെട്ടന്ന് തന്നെ ഉമിനീര് ഗ്ലാസിൻ്റെ വക്കിൽ കിടന്ന് വറ്റി പോയി. കുഞ്ഞൂട്ടനൽപം അസൂയ തോന്നി. ഇത്ര സ്വാദുള്ളത് കൊണ്ടായിരിക്കില്ലെ ഒന്ന് അമാന്തിക്കുക കൂടി ചെയ്യാതെ ഗ്ലാസ് ഉമിനീര് കുടിച്ച് വറ്റിച്ചത്.

അപ്പൂൻ്റെ കണ്ണൂകളിലേക്ക് മുടിചുരുളുകൾ വീണു കിടന്നു. അവളത് എടുത്ത് ചെവിക്ക് പിന്നിലായി തിരുകി. നോട്ടത്തിനിടയ്ക്ക് അപ്പൂൻ്റെ ചെമ്പൻ നേത്രമിഴികൾ ചലിക്കുന്നത് നോക്കി കൊണ്ട് കുഞ്ഞൂട്ടൻ ചായ മുത്തി കുടിച്ചു.

കുഞ്ഞൂട്ടൻ തന്നെയാണ് നോക്കി ഇരിക്കുന്നതെന്ന് അപ്പൂന് മനസിലായിരുന്നു. കട്ടൻ കുടിക്കുന്നതിനിടയിലും അപ്പു ചുണ്ടിൽ ഒരു പുഞ്ചിരി ഒളുപ്പിച്ചു.

കണ്ണോട് കണ്ണായിടാം…
മെയ്യോട് മെയ്യായിടാം…
കാതോരം പാടിയോ…
അനുരാഗം തേടിയോ…..
മാനത്തേ.. പൂന്തോപ്പിൽ താരങ്ങൾ പാടുമ്പോൾ അന്നുനാം കണ്ടതല്ലേ…

കണ്ണോട് കണ്ണായിടാം
മെയ്യോട് മെയ്യായിടാം…

എന്നാളും നമ്മളൊന്നായിടും
കരളിൽ നീയും വാനോളം പോന്നതായ്….
നിന്നേ പോലെ ആരുമില്ലാ… മണ്ണിൽ വരാതെയോ….

ഓളങ്ങളായ്… കാലങ്ങളിൽ കൈ കോർത്തു നാം.. എന്നും…
നൽനാളിലും കണ്ണീരിലും ഒന്നായി നാം എന്നും…

കണ്ണോട് കണ്ണായിടാം…
മെയ്യോട് മെയ്യായിടാം…

ഏങ്കണ്ടിയൂരിൻ്റെ വരികളിലും ജോബിൻ്റെ ഈണത്തിലും ലയിച്ച് കട്ടൻ ഓരോ സിപ്പും എടുത്തു കൊണ്ടിരുന്നു. കൂടെ അപ്പുവും. ക്ലൈമറ്റിന് പറ്റിയ പാട്ടും ചായയും.

“”കുഞ്ഞൂട്ടാ ഫോണെട്ക്ക്…””,

പാട്ടിനെ കീറിമുറിച്ചു കൊണ്ട് അപ്പൂൻ്റെ ശബ്ദമുയർന്നു.

“”എന്താ…””,

“”നിൻ്റെ ഫോൺ അടിക്കുന്നു..””,””ഇട്ക്ക്…””,

“”ഓഹ്….””,

കുഞ്ഞൂട്ടൻ ഫോണെടുത്തു. ഇത്രകാലത്തെ ഏത് ശനിയനാ ദേവീ ഒറക്കമില്ലാത്തെ. ഡിസ്പ്ലേയിൽ അനി യുടെ പേര് തെളിഞ്ഞപ്പൊ കുഞ്ഞൂട്ടന് തീർച്ചയായി. വെറും ശനിയും കൊണ്ടല്ല കണ്ടക ശനിയും കൊണ്ടാണ് വരുന്നതെന്ന്.

“”എന്താടാ ഒറക്കൊന്നും ഇല്ലേ…””,

“”ഒറക്കൊക്കെ പോയിട്ടിരിക്കണെ ആണ്…””,

“”എന്ത് പറ്റി നിൻ്റെ പ്രേമഭാജനം വല്ലവൻ്റേം കൂടെ ചാടിപോയോ…””,

ആരാണെന്നറിയാൻ അപ്പു ഒന്ന് കുഞ്ഞൂട്ടനെ തോണ്ടി ഡിസ്പ്ലേയിൽ അനിയാണെന്ന് കാട്ടി. ചായ കുടിച്ചു കഴിഞ്ഞ് രണ്ട് ഗ്ലാസുമായി അപ്പു അകത്തേക്ക് പോയി.

“”പോടാ മൈ****””,””അവള് നാട്ടിലേക്ക് ചെല്ലാൻ പറഞ്ഞിരിക്കാ…””,””അത്യാവശ്യായിട്ട് കാണണമെന്ന് പോലും….””,

“”ഐവാ…””,””ഓൾ ദ ബെസ്റ്റ്ട്ടാ…””,””എന്താണ് അത്യവശ്യായി കണ്ടിട്ടാവോ ല്ലേ…””,

“”ആവോ…””,””അറിയില്ല…””,””പോയോക്കിയിലേ അറിയൂ…””,

“”മ്മം…””,””പോയി നോക്ക്…””,””പിന്നെ നാട്ടിലെല്ലാത്തിനും കൃമികടിയാ…””,””സദാചാരം കുല മഹിമാ നൊക്കെ പറഞ്ഞ് വരും…””,””ആങ്ങളമാരും പെങ്ങമ്മാരും വരെ പൊറത്തെറങ്ങാൻ പേടിക്കണം..””,””അതോണ്ട് വല്ലാണ്ട് ടച്ചിംങിനൊന്നും നിക്കണ്ട…””,””കൂട്ടിന് വേണങ്കി ശരത്തിനെ വിളിച്ചോ..””,””അവനാ നല്ലത് കണ്ണനെ കൊണ്ട് പോയാ സദാചാര ഗുണ്ടകളെ മൊത്തം തൂത്തുവാരി എടുക്കും…””,””അവസാനം കേസായി കോടതിയായി…””,””എന്തിനാ വെറ്തെ..””,

“”ഹലോ ഹലോ…””,””നിർത്ത് മതി നിർത്ത്…””,””ഞാനവളെ ഒന്ന് കാണുന്നു കാര്യം ചോദിച്ചുന്നു വയനാട്ടിന്ന് തിരിച്ച് പോരുന്നു അത്രേയൊള്ളു…””,””അതിന് നീ കാട് കയറി ചിന്തിക്കൊന്നും മേണ്ട…””,

“”ഓഹ്… ഇല്ല…””,””എന്തിനാണാവോ…””,””തമ്പ്രാൻ അടിയനെ വിളിച്ചത്…””,

“”ചുമ്മാ…””,””രാവിലെ തണുപ്പൊക്കെയല്ലേ…””,””നീ പറയേം ചെയ്തല്ലോ… നിനക്ക് വയനാട് ഭയങ്കര ഇഷ്ടാണെന്നൊക്കെ കാണണംന്നൊക്കെ..””,

“”ആഹ് പറഞ്ഞു…””,””അയിന്…””,

“”അയിനൊന്നും ഇല്ല…””,””ഇന്ന് നമ്മള് രണ്ടും പോവുന്നു…””,””അത്രതന്നേ…””,

“”തോന്നി കാള വാല് പൊക്കണെ കണ്ടപ്പ തോന്നി…””,””ഇന്ന് നടക്കൂല അനിയെ ഇവടെ കുടുംബ ക്ഷേത്രത്തിൽ കൊറച്ച് പൂജയും കാര്യങ്ങളും ഒക്കെ ഇണ്ട്…””,

“”അതിന് നിൻ്റെ കുടുംബക്ഷേത്രം ഇവിടെ അല്ലേ…””,

“”ആഹ്.. ഇനിക്കറിയില്ല…””,

“”കുഞ്ഞൂട്ടാ പൂവാം..””,

അനിയോട് സംസാരിക്കുന്നതിനിടയ്ക്ക് അപ്പു അവിടേക്ക് കയറി ഒന്നു. കുഞ്ഞൂട്ടൻ വാച്ചിൽ സമയമൊന്ന്നോക്കി നാല് മണിയായി. ബൈക്കിൻ്റെ ചാവി റൂമിലുണ്ടെന്നും അതൊന്ന് എടുക്കാനായി ആവശ്യപ്പെട്ട് അപ്പൂനെ അകത്തേക്ക് വിട്ടു. കുഞ്ഞൂട്ടൻ കോളിലേക്ക് തിരിഞ്ഞു.

“”ആഹ് പറയ്…””,

ഫോണിലൂടെ മിണ്ടാണ്ടിരിക്കണ അനിയോട് കുഞ്ഞൂട്ടൻ പറഞ്ഞു.

“”എടാ.. ഇന്നാ പൂജ കഴിഞ്ഞിട്ട് അപ്പൊ തന്നെ എറങ്ങിക്കോ…””,””നമ്മക്കൊരു പത്ത് മണിക്ക് പോയാ മതി..””,

“”എൻ്റെ പൊന്നനിരുദ്ധാ…””,””ഞാൻ ഇവടെന്ന് നാട്ടിലെത്തണ്ടെ ആദ്യം..””,

“”എന്താടാ…””,””ഞാനൊരു പരിപാടിക്ക് വിളിക്കുമ്പൊ അനക്കൊക്കെ ഭയങ്കര ജാഡ..””,”ആയിക്കോട്ടേ…””,””അവസരം വരും..””,

അനി അവൻ്റെ സ്ഥിരം ആയുദ്ധമിറക്കി. സെൻ്റി.

“”എൻ്റെ പൊന്ന് നായിൻ്റോനെ ഞാൻ പത്ത് മണിക്ക് എത്താം… വണ്ടി നീ ഓടിക്കില്ലേ..””,

“”അതൊക്കെ ഞാൻ ഓടിക്കാ നീ വാ..””,””എത്തീട്ട് വിളിക്ക്…””,

“”ഓഹ് ശരി..””,

കുഞ്ഞൂട്ടൻ ഫോൺവച്ചു. അപ്പു ചാവി എടുത്ത് വന്നതും രണ്ടു പേരും കൂടി കുഞ്ഞൂട്ടൻ്റെ കറുത്ത കാട്ടുകുതിരയിൽ ക്ഷേത്രത്തിലേക്ക് നീങ്ങി.

ഹെഡ് ലൈറ്റിൻ്റെ പ്രകാശവും വഴിയരുകിൽ സ്ഥാപിച്ചിരുന്ന മരത്തിൻ്റെ വലിയ ഇലക്ട്രിക് പോസ്റ്റുകളിൽ ഘടിപ്പിച്ചിരിക്കുന്ന സ്ട്രീറ്റ് ലൈറ്റുകളിലെ ഫിലമെൻ്റ് ബൾബുകളുടെ ഓറഞ്ച് പ്രകാശം മാത്രം.

അപ്പു ഒരു ഹാഫ് സാരിയാണ് ധരിച്ചിരിക്കുന്ന വേഷം കുഞ്ഞൂട്ടനോട് മാച്ചിംങായി കടും നീല നിറം തന്നെ അപ്പുവും തിരഞ്ഞെടുത്തിരിക്കുന്നു. നേരിയ തോതിൽ മഞ്ഞ് മൂടി നിന്നതിനാൽ അത്യാവശ്യം തണുപ്പ് രണ്ടു പേർക്കും അനുഭവപ്പെട്ടു. കുഞ്ഞൂട്ടൻ ബൈക്കോടിക്കുന്നതിനാൽ അവനാണ് ആകെ ബുദ്ധിമുട്ടായത്. അപ്പു കുഞ്ഞൂട്ടന് പിന്നിലൊളിച്ചു.

നട തുറക്കാൻ നേരത്താണ് കുഞ്ഞൂട്ടനും അപ്പുവും ക്ഷേത്രത്തിലെത്തിയത്. വൈകിയതിന് ഇന്ദിരാമ്മയുടെ കൈയ്യിൽ നിന്ന് അപ്പൂനൊരു കിഴുക്കും കിട്ടി. കുഞ്ഞൂട്ടൻ ആരെയും ശ്രദ്ധിക്കാതെ സ്രാവണിൻ്റെ കൂടെ പോയി നിന്നു. വൈകി വന്ന കുഞ്ഞൂട്ടനെ നോക്കി സ്രാവൺ ഒന്ന് കളിയാക്കി.

“”എന്താണ് വൈകിയത്…””,””ഏഹ്…””,

“”നിൻ്റെ കെട്ടിയോള് കീഓത്തനേടെ പേറെടുക്കാൻ പോയിരുന്നു…””,””കൺഗ്രാചുലേഷൻസ് താങ്കളൊരു അച്ഛനായിരിക്കുന്നു…””,””ട്രീറ്റ് വേണം…””,

കുഞ്ഞൂട്ടൻ സ്രാവണിനിട്ടൊന്ന് കൊട്ടി.

“”ട്രീറ്റല്ല… കു…””,””അമ്പലമായി പോയി…””,””ഇതിനുള്ള മറുപടി ഞാൻ വെളിയിലെത്തിയിട്ട് പറഞ്ഞു തരാം…””,

“”അയ്യോ.. വേണ്ട…””,””ഞാൻ ഊഹിച്ചെടുത്ത് പൂരിപ്പിച്ചോളാം…””,

“”ഹി ഹി…””,

ഞങ്ങളുടെ സംസാരം കേട്ട് കൊണ്ട് റോജ കുറച്ചപ്പുറെ മാറി നിന്ന് തുറിച്ച് നോക്കുന്നു. അവളെ കണ്ടപ്പൊ കുഞ്ഞൂട്ടനൊന്ന് പുഞ്ചിരിച്ചു. പെട്ടന്ന് അവള് തലമാറ്റികളഞ്ഞു.

നടതുറന്നു കീഴ്ശാന്തി പുറത്തേക്കിറങ്ങി ഒന്ന് ശങ്ക് നാദം മുഴക്കി. ശ്രീകോവിലിൽ തൂക്കി ഇട്ടിരുന്ന മണികൂടി ശംങ്കോലിക്ക് സമാന്തരമായി ചലിപ്പിച്ചു. ദേവി വിഗ്രഹത്തിൽ നിന്ന് തലേന്ന് ചൂടിയ ഹാരങ്ങളും അഭാഷേകങ്ങളും മറ്റും അഴിച്ചെടുത്തു. അൽപ സമയം കൂടി അവിടെ നിന്ന് തോഴുത ശേഷം ശ്രീ കോവിൽ അടച്ചു. ഇനി ശുദ്ധീകലശത്തിനും മറ്റുമുള്ള സമയമാണ്. മുളപൂജക്ക് ശേഷം കൊടിയേറ്റ് നടക്കും പിന്നെ ഉഷപൂജയും ഉച്ചപൂജയും വൈകിട്ട് ദീപാരാധനയും ചുറ്റുഹിളക്കും മുതലായ ചടങ്ങുകളും ആട്ടപുരയിൽ ഒരു ആട്ടക്കലാകാരൻ അവതരിപ്പിക്കുന്ന കൂത്തോ കഥകളിയോ തുള്ളലോ മറ്റോ കാണും.

ക്ഷേത്ര ദർശനത്തിനു ശേഷം സ്ത്രീകളിൽ ചിലർ തിരികെ തറവാട്ടിലേക്ക് മടങ്ങി. കുഞ്ഞൂട്ടനും സ്രാവണും ക്ഷേത്രമാകെയൊന്ന് ചുറ്റി നടന്നു. കൂടെ അപ്പുവും കൂടി. മുറ്റം നിറയെ ടൂബുകൾ ഘടിപ്പിച്ചിരുന്നു. അതിൻ്റെ പ്രകാശത്തിൽ ക്ഷേത്രമുറ്റം തിളങ്ങി. ക്ഷേത്രത്തിലെ കൽവിളക്കിൽ തിരികളിട്ട് ദീപങ്ങൾ തെളിയിച്ചിട്ടുണ്ട്.

ക്ഷേത്ര മുറ്റത്തെ കച്ചവടക്കാരൊന്നും തന്നെ ഉണർന്നിട്ടില്ല. പീടിക കെട്ടിയതിൻ്റെ ചുവട്ടിലായി ഷീറ്റ് വിരിച്ച് മൂടിപുതച്ച് ചുരുണ്ട് കൂടിയ ചിലരേയും നാലു മണിക്കെഴുന്നേറ്റ് ക്ഷേത്രത്തിൻ്റെ കോംപോണ്ടിന് വെളിയിലായി നടത്തുന്ന ചായക്കടയിൽ നിന്ന് ഒരോ കട്ടനും വാങ്ങി ബീഡി കത്തിച്ച് പുകച്ചു കൊണ്ടിരിക്കുന്നവരെയും കാണാം..

അപ്പു തണുപ്പു കൊണ്ട് കൈകൾ രണ്ടും കൂട്ടി തിരുമ്മി അത് കവിളത്ത് വെച്ച് ചൂടു പിടിച്ചു. അവളെ ഒന്ന് ചുറ്റിപിടിക്കണമെന്ന് കുഞ്ഞൂട്ടന് നല്ല ആഗ്രഹമുണ്ടെങ്കിലും സ്രാവൺ അടുത്തുള്ളത് കാരണം തൽക്കാലത്തേക്ക് ആഹ് ചിന്ത ഒഴുവാക്കി. കുഞ്ഞൂട്ടൻ അപ്പുവിനേയും കൂട്ടി നേരെ ചാടക്കടയിലേക്ക് പോയി കൂടെ സ്രാവണും. ഒരു ചെറിയ ഒറ്റ മുറിയായിരുന്നു അത്. രണ്ട് പെട്രോമാക്സിൻ്റെ സഹായത്തിലാണവിടെ വെളിച്ചം. ഒന്നുകിൽ ഇവോക്ക് കരണ്ടിനേ കുറിച്ച് അറിവില്ലാത്തത് അല്ലങ്കിൽ പെട്രോമാക്സിലും ചിലവു വരും കരണ്ടിന്. ഇതിലേതേലും ഒരു കാരണത്താലാണ് ഇന്നും ഇവരൊന്നും വൈദ്യുതി എടുക്കാത്തത്.

കുഞ്ഞൂട്ടൻ മൂന്ന് ചായ ഓർഡെർ ചെയ്തു. അവിടെ കണ്ട ഒരു ബെഞ്ചിൽ കയറി ഇരുന്നു. അപ്പൂനെ വലിച്ച് കൂടെ ഇരുത്തി. സ്രാവൺ ഇതെല്ലാം കണ്ട് ചുവരിൽ ചാരി നിന്നതേയുള്ളു. ചായ വന്നതും കുഞ്ഞൂട്ടൻ ഒരെണ്ണം വാങ്ങി അപ്പൂന് കൊടുത്തു ഒരെണ്ണം അവനും എടുത്തു. തനിക്ക് കിട്ടിയ ഗ്ലാസിൽ നിന്ന് കൈയ്യിലേക്ക് ചൂട് പകർന്ന് കുഞ്ഞൂട്ടൻ അത് അപ്പൂൻ്റെ കവിളിൽ വച്ച് കൊടുത്തു. ആഹ് തണുപ്പിൽ അവൾക്കൊരു ആശ്വാസം തോന്നി. അപ്പു കണ്ണുകൾ പതുക്കെ അടച്ചു. വിണ്ടും ഇങ്ങനെ തന്നെ ചെയ്തു.

“”അതേയ് ഇതൊരു പൊതുസ്ഥലമാണ്…””,””റൊമാൻസൊക്കെ വീട്ടിൽ ചെന്നിട്ട്…””,

സ്രാവണിൻ്റെ ശബ്ദം കേട്ട് അപ്പു ഒന്ന് കണ്ണ് തുറന്നു. അവള് വേഗം തലവെട്ടിച്ചു. നാണത്താൽ അപ്പൂൻ്റെ കവിളുകൾ ചുവന്നു. തലതാഴ്ത്തിയിരുന്ന് അപ്പു ചായ കുടിച്ചു.

“”നിന്നെ ആരാ ഇങ്ങോട്ട് ക്ഷണിച്ചത് മരഭൂതമേ…””

കുഞ്ഞൂട്ടൻ സ്രാവണെ ഒന്ന് കളിയാക്കി.

“”ഓഹോ…””,””അപമാനം…””,””ഇത് ഞാൻ സഹിക്കില്ല…””,

തൻ്റെ കൈയ്യിലിരുന്ന ചായ വേഗം കുടിച്ചു തിർത്ത് അതിലെ മട്ട് വെളിയിലേക്കൊഴിച്ചു. ചായപ്പൊടിയുടെ മട്ട് കറക്ട് ചെന്ന് വീണത് പുറത്തുകൂടി സവാരി അടിച്ചിരുന്ന ആഷിശിൻ്റെ മുണ്ടിലേക്കാണ്. സ്രാവണത് കണ്ടൊന്ന് വിളറി. ഒരവിഞ്ഞ ചിരി ആഷിശിന് കൊടുത്ത് ചായ കുടിച്ച ഗ്ലാസ് മേശമേൽ വെച്ച് അവൻ വേഗം സ്ഥലം കാലിയാക്കി. കടയിലിരുന്ന് സ്രാവണിൻ്റെ പ്രവർത്തി കണ്ട അപ്പുവും കുഞ്ഞൂട്ടനും ചിരിച്ചു. ആഷിശ് അവരെ ഒന്ന് തുറിച്ച് നോക്കി കൊണ്ട് ചായപീടികയുടെ മുന്നിൽ നിന്നും നടന്നു നീങ്ങി.

ചായ കുടിച്ച് കുഞ്ഞൂട്ടൻ ഗോവിന്ദൻ മാമയെ ഒറ്റക്ക് കിട്ടുന്നതിനായി കാത്തു നിന്നു. ഒരവസരം കിട്ടിയപ്പൊ നാട്ടിൽ പോവാണെന്നും കൂട്ടുകാരനൊരു അത്യാവശ്യമുണ്ടെന്നും അറിയിച്ചു. ഇന്ന് അങ്ങനെ എല്ലാവരുടെയും സാനിധ്യം ആവശ്യമില്ലാത്തത് കൊണ്ട് പൊയ്ക്കോളാൻ അനുവാദം നൽകി. ബൈക്കിലാണ് പോവുന്നതെന്ന് പറഞ്ഞപ്പൊ ആദ്യമൊന്ന് അമാന്തിച്ചു. പിൻ്റെ സമ്മതിച്ചു. പോവാൻ നേരം മാമ അവനൊരു രണ്ടായിരം ഉറുപ്പിക കൊടുത്തു. കുഞ്ഞൂട്ടനത് തടഞ്ഞെങ്കിലും പുള്ളിയവൻ്റെ പോക്കറ്റിൽ നിർബന്ധിച്ച് തിരുകി കൊടുത്തു.

കുഞ്ഞൂട്ടൻ അപ്പുവിനെയും കൂട്ടി തിരികെ ചെമ്പ്രയിലെത്തി. സമയമേകദേശം അഞ്ചരയാവാൻ ആയിരുന്നു. ബൈക്ക് ഗ്യാരേജിലേക്ക് കയറ്റ്യാതെ മുറ്റത്ത് തന്നെ നിറുത്തി വേഗം പോവേണ്ടതുണ്ട് അതിനാലാണ്. കുഞ്ഞൂട്ടൻ അകത്ത് കയറി മുണ്ട് മാറ്റി ഒരു ജീൻസെടുത്തിട്ടു. ഷോട്ട് ഒഴുവാക്കി ഒരു വെള്ള ടീ ഷടും അതിന് പുറത്തു കൂടി സ്കൈബ്ലൂ കളർ ഡെനീമിൻ്റെ ജാക്കറ്റുമിട്ടു. ഇന്ദിരാമ്മയോട് ഇറങ്ങുന്ന കാര്യം പറഞ്ഞപ്പൊ കഴിച്ചിട്ട് അല്ലാതെ വിടില്ലെന്ന് പറഞ്ഞു. അങ്ങനെ അവസാനം പ്രാതൽ കഴിക്കണ്ടി വന്നു. ഇറങ്ങാൻ നേരം അപ്പൂനോത് യാത്ര പറഞ്ഞു കൂടെ സ്രാവണിനോടും. വൈകിട്ടത്തേക്ക് തിരിച്ചെത്തണം അങ്ങിനെയാണ് കുഞ്ഞൂട്ടൻ കണക്ക് കൂട്ടിയത്. മുറ്റത്തിറങ്ങി ബൈക്ക് സ്റ്റാർട്ടാക്കി. തിരികെ നോക്കിയ കുഞ്ഞൂട്ടന് കണാൻ കഴിഞ്ഞത് തൂണും ചാരി അപ്പു അവനെ തന്നെ നോക്കി നിൽക്കുന്നതാണ്. അവൻ തിരിഞ്ഞ് നോക്കുന്ന കണ്ടപ്പൊ അപ്പു കൈ ഉയർത്തി ഒരു ബൈ പറഞ്ഞു. കുഞ്ഞൂട്ടൻ ഫോൺ വിളിക്കാമെന്ന ആംഗ്യം കാട്ടി അതിനവൾ തല കുലുക്കി സമ്മതിച്ചു. സ്രാവൺ കൊടുത്ത ഒരു ജോടി ലതറിൻ്റെ ക്ലൗസും ഗ്യാരേജിൽ നിന്നെടുത്ത ഒരു വൈറ്റ് ഹെൽമെറ്റും കുഞ്ഞൂട്ടൻ എടുത്തു വച്ചു. പോവാൻ നേരും കുഞ്ഞൂട്ടൻ അപ്പൂനെ നോക്കി കൈ വീശി കാണിച്ചു. തിരിച്ച് അപ്പുവും. കുഞ്ഞൂട്ടൻ ആക്സിലേറ്റോ തിരിച്ചു. പുന്നയ്ക്കൽ വിട്ട് വണ്ടി നീങ്ങി തുടങ്ങി. അപ്പു പുറകിൽ നിന്ന് എന്തോ പെട്ടന്ന് വിളിച്ചു പറയാൻ നിന്നു പിന്നെ പുറകിൽ നിന്ന് വിളിക്കുന്നത് യാത്രക്ക് ശുഭകരമല്ലെന്ന് കണ്ട് പറഞ്ചില്ല. പകരം ഫോണിലൊരു ടെസ്റ്റ് മെസേജിട്ടു ‘പതുക്കെ പോയാ മതി കുഞ്ഞൂട്ടാ…’

ബൈക്ക് വൈജയന്തി കഴിഞ്ഞ് ഗ്രാമത്തിന് വെളിയിലേക്ക് സഞ്ചരിച്ചു. സമയം അഞ്ചേമുക്കാലായി. നേരിയ വെട്ടം അവിടമാകെ പരന്ന് തുടങ്ങി. കവലയിലും കടത്തിണ്ണയിലും മറ്റും വഴിപോക്കർ മൂടി പുതച്ച് കിടന്നുറങ്ങുന്നതവൻ കണ്ടു. ചിലർ ഒരു ഊന്ന് വടിയും കുത്തി മേലാകെ കമ്പിളിയും ചുറ്റി ഒരു മൊന്തയിൽ വെള്ളവും പിടിച്ച് അടുത്തുള്ള കുറ്റിക്കാട്ടിലേക്ക് പോവുന്നത് കാണാം. രാത്രി ഇറങ്ങുന്ന കുറുക്കനോ കാട്ടുപന്നിക്കോ മറ്റോ കുശാലായി.

ചിലർ ഒരു കട്ടൻ ചായയും ബീഡിയും വലിച്ച് കടത്തിണ്ണയിലിരിക്കുന്നു. കാലത്തെ വരാനുള്ള പത്രത്തിനെ നോക്കി ഇരിപ്പാണ്. കുഞ്ഞൂട്ടൻ കാഴ്ച്ചകളെല്ലാം കണ്ട് വണ്ടി ഓടിച്ചു.

ഏകദേശം ഒരു ആറരയായപ്പോൾ കുഞ്ഞൂട്ടൻ പാലക്കാട് ബോർഡർ ക്രോസ് ചെയ്തു. ആളൊഴിഞ്ഞ ഹൈവേയിൽ വെളിക്കിരിക്കാൻ വരുന്നവരെയും കാട്ടുപന്നികളെയും മാത്രം ശ്രദ്ധിച്ചാൽ മതി. കാലത്തെ ചരക്കു വാഹനങ്ങൾ നന്നേ കുറവായിരുനു. ഹൈവേയിലൂടെ കുഞ്ഞൂട്ടൻ യമഹയുടെ മാക്സിമം പവറ് എടുക്കാൻ നോക്കി. ഹൈടോപ്പിലെത്തുമ്പൊ കുഞ്ഞൂട്ടൻ്റെ നെഞ്ച് പടപടാ ഇടിച്ചു. അധികം സാഹസത്തിന് മുതിരാതെ പതുക്കെ നോർമ്മൽ സ്പീഡിലേക്കെത്തിച്ചു.

ഫോറസ്റ്റ് ഏരിയയിൽ വന്യമൃഗങ്ങളുള്ളതിനാൽ എക്കോണമി ലിമിറ്റിലേക്ക് സ്പീഡെത്തിച്ചു. വലിയ പടുകൂറ്റൻ മരങ്ങളും പുള്ളിമാനുകളുടെ മേച്ചിൽ പുറങ്ങളും മറ്റു കണ്ട് കൊണ്ട് കുഞ്ഞൂട്ടനും അവൻ്റെ കറുത്ത ബ്യൂസിഫാലസും കുതിച്ചു.

പാലക്കാട് കഴിഞ്ഞതും വഴിക്കെ ഒരു ചായക്കടയിൽ നിറുത്തി ചായ കുടിച്ചു. വെറുതെ ഒന്ന് ഫോണെടുപ്പ് നോക്കി. അനിയുടെ ആറ് മിസ്കോളുകൾ. കുഞ്ഞൂട്ടൻ അവനെ തിരിച്ചു വിളിച്ച് ഒരു മുക്കാൽ മണിക്കൂറിൽ എത്തുമെന്ന് പറഞ്ഞു. അവൻ നേരെ വീട്ടിലേക്ക് ചെല്ലാനാണ് പറഞ്ഞത്. ഫോൺ വെച്ചുകഴിഞ്ഞാണ് അപ്പൂൻ്റെ മെസേജ് കുഞ്ഞൂട്ടൻ കണ്ടത് അതിന് മറുപടി അയച്ചു ഒരു കിസ്സിൻ്റെ സിംബലും അയച്ചു. എന്നിട്ട് നാട്ടിലെത്താറായെന്നും മെസേജിട്ടു. ചായ കുടി കഴിഞ്ഞ് കുഞ്ഞൂട്ടൻ വീണ്ടും യാത്ര തുടർന്നു. ഏകദേശം ഏഴേ മുക്കാലോടെ കുഞ്ഞൂട്ടൻ അനിയുടെ വീട്ടിലെത്തി.

അധികമൊന്നും ഇവിടേക്ക് അങ്ങനെ വന്നിട്ടില്ല. അനിയുടെ അച്ഛനെയും അമ്മയേയും ചേച്ചിയേം ഒക്കെ പരിചയമുണ്ടെന്നല്ലാതെ വല്ല്യ അടുപ്പമില്ല. കുഞ്ഞൂടൻ വന്നപാടെ അവൻ്റെ അച്ഛൻ വിളിച്ച് അകത്ത് കയറ്റി. സോഫയിലിരിക്കുന്ന കുഞ്ഞൂട്ടന് അനിയുടെ അമ്മ ചായ കൊടന്നു കൊടുത്തു. അനി ഒരുങ്ങാണെന്നും ഇപ്പ വരുമെന്നും പറഞ്ഞവർ അടുക്കളയിലേക്ക് പോയി.

അനി കാണാതെ അവൻ്റെ ചേച്ചി കുഞ്ഞൂട്ടനടുത്ത് വന്ന് അവൻ കാലത്തേ തൊടങ്ങിയ ഒരുക്കമാണ് എങ്ങോട്ടാണെന്ന് പറഞ്ഞില്ലന്നും പറഞ്ഞു. അവിടെ വന്ന അനി അത് കേട്ട് തിരുന്നെല്ലി ക്ഷേത്രത്തിൽ പോവാണെന്ന് പറഞ്ഞു അതേസമയം തന്നെ കുഞ്ഞൂട്ടൻ്റെ വായിൽ നിന്ന് വന്നത് ഒരു സുഹൃത്തിൻ്റെ കല്ല്യാണത്തിന് പോണെന്നാണ്. രണ്ടാളും രണ്ട് ഉത്തരം നൽകിയ സ്ഥിതിക്ക് രണ്ടും പറയുന്നത് കള്ളമാണെന്ന് അവൻ്റെ ചേച്ചിക്ക് പെട്ടന്ന് തന്നെ കത്തി. അനിയുടെയും കുഞ്ഞൂട്ടൻ്റെയും കഥകളി കണ്ട് അവൾക്ക് ദേഷ്യം വന്നു. അവസാനം കുഞ്ഞൂട്ടൻ ഒരു ഉത്തരം കണ്ടെത്തി. തിരുന്നെല്ലി ക്ഷേത്രത്തിൽ വച്ച് ഒരു സുഹൃത്തിൻ്റെ വിവാഹമുണ്ടെന്നും അത് കൂടാൻ പോവാണെന്നും പറഞ്ഞു. അവളത് വിശ്വസിച്ചു. പാവം ചേച്ചിക്കറിയില്ലല്ലോ ബലിയിടാനാണ് അവിടെ ആളുകള് പോവുക എന്ന്.

കുഞ്ഞൂട്ടനും അനിയും കൂടി ഒരു എട്ട് പത്തോടെ വീട്ടിൽ നിന്നും ഇറങ്ങി. ഒൻപത് മണിക്ക് നാട്കാണി ഏകദേശം പതിനൊന്ന് മണിക്ക് മുൻപ് കൽപറ്റ പിന്നെ അവിടെ നിന്ന് ഒരു മണിക്കൂറിൽ സേതുവിൻ്റെ വീട്. ഇതാണ് അനിയുടെ പ്ലാൻ. ഇത്ര ദൂരം യാത്ര ചെയ്തത് കൊണ്ട് കുഞ്ഞൂട്ടൻ്റെ വണ്ടി അനിയുടെ വീട്ടിൽ വെച്ച് അനിയുടെ എക്സ് പൾസിലാണ് യാത്ര തിരിച്ചത്. കുഞ്ഞൂട്ടൻ ഓടിച്ചില്ല അതും അനി തന്നെ ഏറ്റെടുത്തു.

അങ്ങനെയാത്ര തിരിച്ച് ഒരു ഒൻപത് മണിയോടെ നാടുകാണിയിലെത്തി. അവിടെന്ന് കൽപറ്റെഅക്ക് തിരിഞ്ഞു പിന്നെ എവിടെയും നിർത്താതെ ഒരു പോക്കായിരുന്നു. ഇടക്ക് കുഞ്ഞൂട്ടൻ അനിയുടെ ഇപ്പഴുള്ള കെട്ടിയെടുക്കലിനെ പറ്റി ചോദിച്ചപ്പൊ സേതു ഇന്നലെ വിളിച്ച് അനിയെ അവൾടെ വീട്ട് കാർക്ക് പരിചയപ്പെടണമെന്ന് പറഞ്ഞെത്രെ. അവരുടെ കാര്യം വീട്ടിൽ പറഞ്ഞെന്നും വീട്ട് കാർക്ക് സമ്മതമാണ് പഠിത്തം കഴിഞ്ഞതിന് ശേഷം വിവാഹം നടത്താമെന്ന് ഉറപ്പ് കൊടുത്തെന്നും പറഞ്ഞെത്ര. അപ്പൊ അതിന് വേണ്ടി കെടിയെടുക്കുന്നതാണ്. അഒഇടെ ചെല്ലുമ്പൊ ചായയും വടയും തന്ന് സൽക്കരിക്കോ അതോ വടിയും തൊഴിയും തന്ന് സൽക്കരിക്കോ എന്നോക്കെ കണ്ടറിയാം.

കൽപറ്റയിലെ ബൈപ്പാസിൽ കിടന്ന് വട്ടം തിരിഞ്ഞ് കളിച്ച് സമയം പതിനൊന്ന് മണിയായി. അവിടെ നിൻ്റ് ഏകദേശൽ ഒരു മണിക്കൂർ യാത്ര ചെയ്ത് കുഞ്ഞൂട്ടനും അനിയും സേതു വിൻ്റെ നാട്ടിലെത്തി. അതുവരെ ബൈക്കോടിച്ചിരുന്ന അനിയുടെ കൈ വിറക്കാൻ തുടങ്ങി. അവന് നല്ല പേടിയുണ്ട് അവസാനം കുഞ്ഞൂട്ടൻ വണ്ടിയൊതുക്കിച്ച് ഡ്രൈവിംഗ് ഏറ്റെടുത്തു. അനി ലൊക്കേഷൻ നോക്കി കാണിച്ചു തന്ന വഴിയിലൂടെ കുഞ്ഞൂട്ടൻ വണ്ടിയോടിച്ചു.

അവസാനം ഒരു പന്തലിട്ട വീടിന് മുന്നിലെത്തി. പന്തലിൽ തൂക്കിയിട്ടിരിക്കുന്ന തെർമോക്കോൾ ബോർഡ് കണ്ട് അനിയുടെ നെഞ്ചൊന്ന് പിടഞ്ഞു.

അനിൽ weds സേതുലക്ഷ്മി

“”അനിയെ ഊമ്പി…””,””നിന്നെ അവള് കല്ല്യാണം വിളിച്ചതാടാ…””,

അനിക്ക് മിണ്ടാട്ടമില്ല. അവനേ കുറിച്ച് ഞാൻ മുമ്പേ പറഞ്ഞിരുന്നല്ലോ ഒരു ലോലഹൺദയനാണെന്ന്. കുഞ്ഞൂട്ടൻ അവനെ താങ്ങി പിടച്ചു.

“”ടാ എന്തായാലും വിളിച്ചതല്ലേ കല്ല്യാണം കൂടീട്ട് പോയാ മതി…

“”വയ്യെടാ..””,””ഇൻ്റെ കാലൊക്കെ തളര്ണു…””,

“”ദേവി നിൻ്റെ പ്രഷറൊക്കെ നോർമലല്ലേ…””,””ഒരുപ്പിട്ട നാരങ്ങാ വെള്ളം കുടിക്കണോ…””,

“”അത് നിൻ്റെ മറ്റവക്ക് കൊണ്ടോയി ഒണ്ടാക്ക്…””,

അനി കുഞ്ഞൂട്ടനെ തട്ടിമാറ്റി സഡ കുടഞ്ഞെഴുന്നേറ്റു. അടുത്തുള്ള പൈപ്പിൽ നിന്ന് വെള്ള മെടുത്ത് മുഖം കഴുവി. മീശയൊന്ന് പിരിച്ചു വെച്ചു.

“”നീ എന്ത് ചെയ്യാൻ പോവാടാ…””

“”അവളങ്ങനെ എൻ്റെ കളഞ്ഞിട്ട് സുഗായിട്ട് ജീവിക്കുന്നെ എനിക്കൊന്ന് കാണണം…””,

അനി പന്തലിലേക്ക് വേഗത്തിൽ നടന്നടുത്തു. മുഹൂർത്തം കഴിയാറായിട്ടുണ്ട്.

“”ടാ അനിയെ വേണ്ടാത്ത പരിപാടിക്ക് നിക്കണ്ട…””,””ഒന്ന് പോയാ ഒരു നൂറ് സേതൂനെ ഞാൻ ഒപ്പിച്ച് തരാടാ…””,””ഇവെടെന്നും കൂടി തല്ലി വാങ്ങിച്ച് തരല്ലേ…””,””പ്ലീസ്… നിക്കെടാ…””,

കുഞ്ഞൂട്ടൻ എന്തൊക്കെ പറഞ്ഞ് നിർത്താൻ നോക്കിയെങ്കിലും അനി അതൊന്നും ചെവിക്കൊള്ളാതെ പന്തലിൽ ചൂടി നിൽക്കുന്ന ആളുകൾക്കിടയിലേക്ക് കയറി ചെന്നു.

“”അതേ എല്ലാരും ഒന്ന് ശ്രദ്ധിച്ചേ…””

അനിമുറക്കെ വിളിച്ചു പറഞ്ഞു. കുട്ടം കൂടി നിന്നവരെല്ലാം സംസാരം നിറുത്തി അനിയെ ശ്രദ്ധിച്ചു.

“”ഈ പെണ്ണും ഞാനും ഇഷ്ട്ടതിലായിരുന്നു…””,””എന്നെ വീട്ട് കാർക്ക് പരിചയപ്പെടുത്തി കൊടുക്കാം വിവാഹം നടത്താമെന്ന് സമ്മതിച്ചിട്ടുണ്ടെന്നൊക്കെയുള്ള പഞ്ചാര വർത്താനത്തിൽ നെലമ്പൂര്ന്ന് വരാണ് ഞാൻ…””,””കൂടെ എൻ്റെ കൂട്ടാരനും ഇണ്ട്…””,

പുറകിൽ നിൽക്കുന്ന കുഞ്ഞൂട്ടനെയും അനി അവർക്കെല്ലാവർക്കുമായി പരിചയപ്പെടുത്തി കൊടുത്തു. നിനക്ക് കിട്ടാൻ പോണതോ ബുക്ക് ചെയ്തു എനിക്കും കൂടി എന്തിനാ വാങ്ങി തരുന്നതെന്നായി കുഞ്ഞൂട്ടൻ.

“”ഇവള് വഞ്ചകിയാണ്…””,””എത്ര എത്ര ഡയറി മിൽക്കുകൾ…””,””എത്രയെത്ര കരടി ബോമ്മ കുട്ടികൾ…””,””എക്കത്തിൻ്റേം പൈസ വാങ്ങീട്ടേ ഈ അനി ഇവടെന്ന് പോവൊള്ളു…””,””എറക്കി വിടടാ ആഹ് വഞ്ചകിയെ…””,

കല്ല്യാണം മൊടക്കാൻ വന്ന ലക്ഷണം കൊള്ളാം ഡയറി മിൽക്കും കരടി കുട്ടികൾ. ആൾക്കൂട്ടം വകഞ്ഞു മാറ്റിയിട്ട് വീട്ടിനകത്ത് നിന്ന് നരിന്ത് പോലെ ഒരു പയ്യൻ ഇറങ്ങി വന്നു.

“”നീയാണോ ഈ അനിരുദ്ധൻ.. “”,

“”ആഹ് ഞാൻ തന്നെയാ…””,””എന്ത്യേ….””,

പിന്നെ ഒരു കൈയ്യും കവിളും കൂട്ടിമുട്ടുന്ന ശബ്ദമാണ് കുഞ്ഞൂട്ടൻ കേട്ടത്. ആഹ് നേഇന്ത് പയ്യൻ അനിയുടെ ചെവിളക്കിട്ട് ഒന്ന് പൊട്ടിച്ചു. രണ്ടാമത് പൊട്ടിക്കും മുൻപ് അവിടെയുള്ളവര് അവനെ പിടിച്ചു മാറ്റി രംഗം ഒഴിവാക്കി. അടി കിട്ടിയ അനിയെ കുഞ്ഞൂട്ടൻ പിടിച്ചെഴുന്നേൽ പിച്ചു. അവൻ്റെ തല നല്ല പോലെ കറങ്ങുന്നുണ്ട്. കുഞ്ഞൂട്ടൻ പിടിച്ചില്ലേൽ ഒറപ്പായും താഴേ വീഴും. അപ്പൊ ദാ അടുത്ത വെടിക്കെട്ടിനുള്ള തിരി.

ഒരു പെണ്ണ് കല്ല്യാണ വേഷത്തിൽ വീടിനകത്ത് നിന്ന് ഇറങ്ങി ഓടിവരുന്നു. വന്നപ്പാടെ അനിയെ ഇറുക്കി കെട്ടിപിടിച്ചു. ആവളാകെ കരഞ്ഞ് മേക്കപ്പൊക്കെ ആകെ അലങ്കോലമായിട്ടുണ്ട്. സ്വന്തമായിട്ട് നിക്കാൻ പറ്റാത്ത അനിയും പെണ്ണും കൂടെ ആൾക്കാഓക്ക് ഇരിക്കാനായി കൊണ്ടിട്ടിരുന്ന കസേരയ്ക്ക് മുകളിലൂടെ വീണു.

എല്ലാവരും ഇത് കണ്ട് അന്തം വിട്ടു. കുഞ്ഞൂട്ടൻ തലയ്ക്ക് കൈയ്യും കൊടുത്ത് എല്ലാം കൈയ്യീന്ന് പോയെന്ന മട്ടിൽ അടുത്തുള്ളൊരു കസേരയിലിരുന്നു.

അൽപ സമയത്തിന് ശേഷം അനിയുടെ ബോധം തിരികെ വന്നു. അപ്പതാ നെഞ്ചിൽ സേതു കിടക്കുന്നു. രണ്ടും കൂടി നിലത്താണ്. ഏതൊക്കെയോ പെണ്ണുങ്ങൾ ഒന്ന് സേതുവിനെ പിടിച്ചുമാറ്റാൻ നോക്കി. പക്ഷെ അവള് കഴിയുന്ന പോലെ ഇറുക്കി പിടിച്ചു. അവസാനം അവളുടെ അമ്മ വന്ന് സേതുവിനെ എഴുന്നേൽപ്പിച്ചു.

“”വിടമ്മേ…””,””എനിക്ക് മോനു ഏട്ടനെ മതി…””,””ഞങ്ങളെ കല്ല്യാനം നടത്തിതാ…””,””ഇല്ലേ ഞാൻ ഒറപ്പായും കെട്ടി തൂങ്ങും…””,

“”നീ ഇവടെ വാ…””,””അച്ഛനോട് സംസാരിക്ക്ണ്ട്…””,””നമ്മക്ക് നടത്താം…””

അത് കേട്ടതും സേതുവിൻ്റെ മുഖമൊന്ന് വിടർന്നു. ഒരു നാണത്തോതെ അവള് അനിയെ നോക്കി. പെട്ടന്ന മട്ടിൽ അനി കുഞ്ഞൂട്ടനെയും വരുത്തി വച്ചതല്ലേ അനുഭവിച്ചോ എന്ന മട്ടിൽ കുഞ്ഞൂട്ടൻ തിരിച്ചും കണ്ണ് ചൊണ്ട് പറഞ്ചു.

അവസാനം അവൾടെ അച്ഛൻ്റെ സമ്മത പ്രകാരം വിവാഹം നടത്താൻ തീരുമാനിച്ചു. അനിൽ ലെ ൽ ഒഴിവാക്കി ബോർഡ് വെച്ചു. അനിയെ ഒരുക്കാനായി കുറച്ചു പയ്യൻമാര് അകത്തേക്ക് കൂട്ടി കൊണ്ടു പോയി. അടി കൊണ്ട കവിളിൽ അവര് നല്ല രീതിക്ക് തന്നെ പൗടറിട്ടു. അല്ലേൽ അഞ്ചു വിരലിൻ്റെ പാട് എടുത്തു കാണും. നേരത്തേ തല്ലിയത് സേതുവിൻ്റെ ഏട്ടനാണ്. ആൾക്ക് ഇപ്പഴും ഈ ബെന്ധത്തിൽ താൽപര്യമില്ല.

കുഞ്ഞൂട്ടൻ പന്തലിലെ ഒരു കസേരയിലിരുന്നു. അടുത്തിരുന്ന ആളോട് അവൻ കാര്യം തിരക്കി. കാലത്തെ ചെക്കൻ വീട്ടുകാര് വന്നെന്നും പന്തലിൽ കയറിയ പെണ്ണ് താലികെട്ടാൻ സമ്മതിച്ചില്ലെന്നും അതിന് മുൻപ് തന്നെ അനിയുടെ പേര് പറഞ്ഞ് ഇഷ്ടത്തിലാണ് അത് വീട്ടുകാര് എതിർക്കാണെന്നും വിളിച്ച് പറഞ്ഞു. ഇത് കേട്ട ചെക്കൻ വീടുകാർ കലി തുള്ളി സേതൂൻ്റെ വീട്ടിലുള്ളവരെ കുറേ ചീത്തയും വിളിച്ച് ഇറങ്ങി പോവുകയായിരുന്നു. അത് കഴിഞ്ഞ് പത്ത് മിനിറ്റ് കഴിഞ്ഞപ്പഴാണ് കുഞ്ഞൂട്ടനും അനിയും അവിടേക്ക് കടന്ന് വന്നത്.

ഒരുക്കമൊക്കെ കഴിഞ്ഞ് അനിയെ പന്തലിലെത്തിച്ചു. ഒഴുകിയിറങ്ങിയ മേക്കപ്പൊക്കെ തുടച്ച് ഒന്നു കൂടി ടച്ചപ്പ് ചെയ്ത് സേതൂനെയും അവിടേക്ക് കൊണ്ടു ഒന്നു. സേതൂൻ്റെ മുഖത്ത് നല്ല സന്തോഷമായിരുന്നെങ്കിൽ അനിയുടെ മുഖത്ത് നിസഹായതയായിരുന്നു.

ഒരു കല്ല്യാണം കൂടണമെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയത്. നാക്ക് പെഴച്ചു വെറുതേ പെഴച്ചെന്ന് പറഞാൽ പോര അടങ്കലടിച്ച് പെഴച്ചൂന്ന് പറയാം. സ്വന്തം കല്ല്യാണം കൂടാനായിരിക്കും ഇറങ്ങിയതെന്ന് അനിയുണ്ടോ അറിയുന്നു. ആഹ് തിരുന്നെല്ലി പെരുമാളിൻ്റെ ഓരോ കളികളല്ലേ..

ഏത് ഗുളികൻ കയറിയ നേരത്താണോ ഇങ്ങട്ട് കയറി എല്ലാം വിളിച്ച് പറയാൻ തോന്നിയത് എന്നായിരുന്നു അനിയുടെ മനസിൽ. എന്തോ ഭാഗ്യത്തിന് കിട്ടാനുള്ള അടി ഒഴിവായല്ലോ എന്നാണ് കുഞ്ഞൂട്ടൻ്റെ മനസിൽ. അവൻ തലകുമ്പിട്ടിരിക്കുന്ന അനിയുടെയും ചിരിച്ചോണ്ടിരിക്കുന്ന സേതൂൻ്റെയും ഒരു ചിത്ര മെട്ത്ത് കണ്ണന് അയച്ച് കൊടുത്തു. കൂടെ ഒരെണ്ണം ഗ്രൂപ്പിലുമിട്ടു.

ഫോട്ടോ കണ്ട കണ്ണൻ കണ്ണ് രണ്ടും മിഴിച്ചു. കാര്യം അവനേക്കാളും രണ്ട് വയസ് മൂപ്പുണ്ട് അനിക്ക്. പക്ഷെ ഒരു എട്ടും പൊട്ടും തിരിയാത്ത ഒരുത്തനാണവനെന്ന് കണ്ണന് നല്ല പോലെ അറിയാം. ഫോട്ടോ കണ്ടയുടനെ കണ്ണൻ കുഞ്ഞൂട്ടനെ വിളിച്ചു കാര്യം തിരക്കി.

അനി ഇന്ന് കാലത്തെ വിളിച്ച് വയനാട് ട്രിപ്പ് പോരണം എന്ന് പറഞ്ഞത് മുതൽ ചെകിളക്ക് തട്ടുകിട്ടിയതും ഇപ്പൊ ദാ താലി കെട്ടാൻ പോണ സംഭവം വരെ പറഞ്ഞ് കൊടുത്തു. കൂടെ അനിയുടെ വീട്ടിൽ പോയി സംസാരിക്കാൻ കണ്ണനെ ഏർപ്പാടാക്കി.

കെട്ടിമേളമുയർന്നു. വിറക്കുന്ന കൈകളോടെ അനി അവളെ താലി ചാർത്തി. കുഞ്ഞൂട്ടൻ ഇതെല്ലാം മുബൈലിൽ പകർത്തി ഗ്രൂപ്പിൽ അറഞ്ചം പുറഞ്ചം വിതറി. താലി കെട്ടി കന്യകാദാനമായി വലംവെപ്പായി മധുരം കൊടുക്കലായി. അവസാനം റിസപ്ക്ഷനും കഴിഞ്ഞ് അവര് തന്നെ ഒരുക്കിയ കാറിൽ അനിയേയും സേതുവിനേയും യാത്രയാക്കി. ഇറങ്ങാൻ നേരമായപ്പോഴേക്കും അളിയനൊന്ന് തണുത്തു. പുള്ളിവന്ന് ഒരു കെട്ടിപിടുത്തം ഒക്കെ കഴിഞ്ഞാണ് അനിയേയും സേതുവിനേയും യാത്രയാക്കിയത്.

കർണ്ണൻ അനിയുടെ വീട്ടിൽ എല്ലാം പറഞ്ഞ് ബോധിപ്പിച്ചിരുന്നു. അവരത്യാവശ്യം വിശാല ചിന്താഗതിയുള്ള വരായത് കൊണ്ട് ഒന്നും പറഞ്ഞില്ല. കണ്ണൻ ശരത്തിനേയും പാപ്പിയേയും ജോൺസനെയും ലിജിനേയും സന്ദീപിനെയും ഉനൈസിനെയും വിളിച്ച് ഒരു ചെറിയ പന്തലൊക്കെ തട്ടികൂട്ടി. അത്യാവശ്യം ആളുകൾക്ക് വേണ്ട റിസപ്ക്ഷൻ പരിപാടികളും സംഘടിപ്പിച്ചു. ഫോട്ടോ എടുക്കാൻ പുറത്തു നിന്ന് ആരെയും ഏർപ്പാടാക്കിയില്ല. അനിയുടെ സോണി ക്യാമറയിൽ കണ്ണൻ തന്നെ ചിത്രങ്ങളെടുക്കാൻ നിന്നു.

വയനാട് നിന്ന് അനിയും സേതുവും അഒളുടെ അങ്ങളയും ഒരു വണ്ടിയിൽ യാത്രതിരിച്ചു. പാവം കുഞ്ഞൂട്ടൻ ഒറ്റയ്ക്ക് അനിയുടെ ബൈക്കെടുത്ത് ഒറ്റക്ക് ചുരമിറങ്ങേണ്ടി ഒന്നു.

നാട്ടിലെത്തിയ മകനെയും മരുമകളെയും നിലവിളക്ക് കൊടുത്തു കൊണ്ട് തന്നെ അനിയുടെ അമ്മ സ്വീകരിച്ചു. തിരികെ എത്തിയ കുഞ്ഞൂട്ടൻ സുഹൃത്തുക്കളോട് അൽപ നേരം സംസാരിച്ചു നിന്നു. അനിയുടെ അച്ഛൻ്റെ കണ്ണിൽ പെടാതെയാണ് അവൻ്റെ നടപ്പ്. കുഞ്ഞൂട്ടനാണല്ലോ അനിയെ കൂട്ടി കൊണ്ടു പോയത്.

സുഹൃത്തുക്കളോടൊപ്പമിരുന്ന് കുഞ്ഞൂട്ടൻ ഭക്ഷണം കഴിച്ച് മടക്കയാത്രക്കൊരുങ്ങി.അനിയെ കാണാൻ നിൽക്കാതെ ബൈക്കിൻ്റെ ചാവി കണ്ണനെ ഏൽപ്പിച്ച് അനിക്കൊരു മെസേജുമിട്ട് കുഞ്ഞൂട്ടൻ നിലമ്പൂര് നിന്ന് വൈജയന്തിയിലേക്ക് മടങ്ങി.

സമയം ഏകദേശം അഞ്ചുമണിയോടടുത്തായി മടങ്ങി പോരുമ്പോൾ. അപ്പു ഒന്നു രണ്ട് വട്ടം വിളിച്ച് എവിടെ എത്തിയെന്നന്വേഷിച്ചു. ഉച്ചയ്ക്ക് അപ്പു തന്നെ പാറുവിനും അമ്മയ്ക്കുമുള്ള ചോറ് കൊണ്ടുചെന്ന് കൊടുത്തു. അവരുടെ ഒപ്പം ഇരുന്ന് കഴിക്കുന്ന ഒരു സെൽഫിയും അയച്ചു. പാലക്കാടിൻ്റെ ഇളം ചൂടുള്ള കാറ്റും ആസ്വദിച്ച് കുഞ്ഞൂട്ടൻ വൈജയന്തി ലക്ഷ്യമാക്കി പുറപ്പെട്ടു. ബോർഡർ കഴിഞ്ഞ് അപ്പൂനൊരു മെസേജിട്ടു.

സമയം ഏകദേശം ഒരു ഏട്ടെരയോടടുത്ത് കുഞ്ഞൂട്ടൻ പുന്നയ്ക്കലെത്തി. എല്ലാവരും ക്ഷേത്രത്തിൽ പോയിരുന്നു. ഇനി മടങ്ങി വരുമ്പം സമയം ഏകദേശം പത്ത് മണി കഴിയും. കുഞ്ഞൂട്ടൻ തറവാട്ടിൽ കയറി. രാത്രിയും പകലും പുന്നയ്ക്കല് പൂട്ടാറില്ല. സന്ധ്യകഴിഞ്ഞാൽ അവിടമാകമാനം പ്രകാശമയമായിരിക്കും. കുഞ്ഞൂട്ടൻ ബൈക്ക് മുറ്റത്ത് തന്നെ നിറുത്തി അവൻ്റെ മുറിയിലേക്ക് പോയി.

മുറിയിൽ കയറിയ കുഞ്ഞൂട്ടൻ അപ്രതീഷ്യിതമായി ആരുടെയോ സാനിധ്യമറിഞ്ഞു. മുറിയിൽ വെളിച്ചമിട്ടിട്ടില്ല ആകെ ഇരുട്ടാണ്. അവൻ പതുക്കെ ഏന്തി വലിഞ്ഞ് ശബ്ദമുണ്ടാക്കാതെ ലൈറ്റിൻ്റെ സ്വിച്ചിട്ടു. ദാ കട്ടിലിൽ കുഞ്ഞൂട്ടൻ്റെ ഒരു ഷർട്ടുമിട്ട് കൂഞ്ഞി കൂടി കിടക്കുന്നു അപ്പു. ആള് നല്ല ഉറക്കമാണ്. പേടി ഇല്ലേ ഇവൾക്ക് ഇങ്ങനെ ഒറ്റക്കിരിക്കാൻ.

കുഞ്ഞൂട്ടൻ അപ്പുവിൻ്റെ അടുത്തിരുന്നു. തലയിലൊന്ന് തലോടി. ശേഷം ഒരു തോർത്തുമെടുത്ത് കുളിക്കാനായാ കയറി. കുളി കഴിഞ്ഞ് ഒരു മുണ്ടും ഷർട്ടുമിട്ട് അപ്പൂനടുത്തു വന്നു. കൈയ്യിൽ അൽപ്പം വെള്ളമാക്കി അപ്പൂൻ്റെ കവിളിൽ കൂടിയും ഒരു വെള്ളത്തുള്ളി കണ്ണിലും ഉറ്റിച്ചു.

കണ്ണിൽ നനവ് തട്ടിയപ്പൊ അപ്പു എഴുന്നേറ്റു. കുളിച്ച് റെഡിയായി നിക്കണ കുഞ്ഞൂട്ടനെ കണ്ട് അപ്പു ഒന്ന് ചിരിച്ച് കൊണ്ട് മൂരി നിവർന്നു.

“”മ്മം…””,””എന്താണ് എൻ്റെ ഷർട്ടൊക്കെ ചുറ്റിക്കേട്ടി…””,

കണ്ണാടിക്ക് മുന്നിൽ നിന്ന് മുടിചീവികൊണ്ട് തന്നെ കുഞ്ഞൂട്ടൻ അപ്പുവിനോട് ചോദിച്ചു.

“”ഏയ് ചുമ്മാ…””,””ഇവടെ കട്ടിലിൽ കെടക്കണ കണ്ടപ്പൊ വെറുതെ ഇട്ത്തിട്ടെതാ…””,

“”മ്മം…””,””നീക്ക് പോയി ഫ്രഷായി വാ…””,””അമ്പലത്തിൽ പോവാ…””,

“”ഇല്ലെടാ…””,””എനിക്ക് പറ്റാണ്ടായി നീ പോയിട്ട് പോരെ…””,

“”ആണോ.. എന്നാ ഞാനും പോണില്ല…””,””അപ്പൂട്ടനില്ലാണ്ട് ഈ കുഞ്ഞൂട്ടനെന്ത് ആഘോഷം…””,

“”ഉവ്വ ഉവ്വ…””,

“”വേദനയിണ്ടോ…””,

കുഞ്ഞൂട്ടൻ അപ്പൂനോട് ചോദിച്ചു.

“”ചൊറുതായിട്ട്…””,””നല്ല ഒറക്കം വരണ്ണ്ട്…””,

അപ്പു ഒന്ന് ശ്വാസം വലിച്ചു വിട്ടു.

“”ഒറക്കം നിൻ്റെ കൂടെ പെറപ്പെറാണല്ലോ…””,””കെടന്നോ…””,

കേക്കേണ്ട താമസം അപ്പു കൂഞ്ഞൂട്ടൻ്റെ പൊതപ്പും വലിച്ചിട്ട് ബെഡ്ഡിന് ഒരറ്റത്തായി ചുരുണ്ടു കൂടി.

“”നീ വല്ലതും കഴിച്ചാര്ന്നോ…””,

“”മ്മം..””,””കൊറച്ച് നാർത്തെ ഇന്ദിരാമ്മ കൊറച്ച് കഞ്ഞി തന്നു…””,””അതും കുടിച്ച് ഇവടെ വന്ന് കെടന്നതാ..””,

“”മ്മം…””,””എന്നാ ഒറങ്ങിക്കോ…””,

“”നീയും വാ കുഞ്ഞൂട്ടാ…””,

അപ്പു രണ്ടു കൈകളും നീട്ടി കുഞ്ഞൂട്ടനെ വിളിച്ചു. അവൾടെ ചിണുക്കം കണ്ട് കുഞ്ഞൂട്ടന് ചിരി വന്നു. പക്ഷെ അതൊന്നും അപ്പൂനെ ബാധിച്ചില്ല.

“”ഞാനേയ് താഴത്ത് മുറ്റത്ത് വണ്ടി നിർത്തിയിരിക്കാ…””,””അത് കൊണ്ടേ ഗ്യാരേജിൽ വച്ചിട്ട് ഓടി വരാട്ടോ…””,

അപ്പൂൻ്റെ മുഖത്ത് വീണു കിടന്ന മുടി ചെവിക്ക് പുകറിലേക്ക് ഒതുക്കി വച്ച് നെറ്റിയിലൊരുമ്മ കൊടുത്ത് കുഞ്ഞൂട്ടൻ താഴേക്കിറങ്ങി. മുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കെടുത്ത് നേരെ ഗ്യാരേജിലേക്ക് കയറ്റി ലോക്ക് ചെയ്ത് ഷീറ്റിട്ട് മൂടി. ഹെൽമെറ്റെടുത്ത് ഒരു ഹാങ്കറിൽ തൂക്കി.

തിരികെ മുറിയലെത്തിയപ്പഴേക്കും അപ്പു ഉറക്കം പിടിച്ചിരുന്നു. കുഞ്ഞൂട്ടനും പതുക്കെ പുതപ്പ് ഉയർത്തി അപ്പുവിൻ്റെ കൂടെ കയറി കിടന്നു. അർത്ഥബോധത്തിൽ കുഞ്ഞൂട്ടനെ അവള് കൈ ചൊണ്ട് ഒന്ന് ചുറ്റിപിടിച്ചു. ഇപ്രാവശ്യമെന്നാൽ കാലെടുത്ത് കുഞ്ഞൂട്ടന് മുകളിലൂടെ ഇട്ടില്ല. കുഞ്ഞൂട്ടനും പതുക്കെ മയക്കത്തിലേക്ക് വീണു.

താഴെ കാറിൻ്റെ ഹോണടി കേട്ടപ്പൊ കുഞ്ഞൂട്ടനൊന്ന് എഴുന്നേറ്റു. ഒച്ചയുണ്ടാക്കാതെ കുഞ്ഞൂട്ടൻ പുറത്തിറങ്ങി വാതിൽ പുറത്തു നിന്നും ചാരി. പടികളിറങ്ങി താഴെയെത്തി. ക്ഷേത്രത്തിൽ പോയ സ്ത്രീകളെല്ലാം മടങ്ങി ഒന്നിരുന്നു. ആദ്യം കയറി വന്നത് ഇന്ദിരാമ്മയും കനക അമ്മായിയുമാണ് പുറകെ ബാക്കിയുള്ളവരും.

രണ്ടുപേരും കുഞ്ഞൂട്ടനോട് യാത്രയുടെ വിശേഷങ്ങളൊക്കെ തിരക്കി കൊഴപ്പമൊന്നു മുണ്ടായില്ലെന്ന് പറഞ്ഞു. അപ്പൂനെ തിരക്കിയപ്പൊ വയ്യ എന്നും ഭക്ഷണം കഴിച്ചപാടെ ഉറങ്ങിയെന്നും ഇനി ശല്ല്യം ചെയ്യെണ്ടെന്നും പറഞ്ഞു. ഇന്ദിരാമ്മ ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവന്ന നേദ്യചോറും പാൽപായസവും കുഞ്ഞൂട്ടന് വിളമ്പി കൊടുത്തു. അവന് വല്ല്യ വിശപ്പുണ്ടായില്ല. അപ്പു മുകളിൽ കിടക്കല്ലേ എന്നുള്ള ചിന്തയിൽ ഇന്ദിരാമ്മ കൊടുത്ത ഭക്ഷണത്തിൻ്റെ പകുതി കഴിച്ചെഴുന്നേറ്റു.

തിരികെ മുറിയിൽ കയറി വാതിലടച്ചു. അപ്പു തിരിഞ്ഞ് കിടന്ന് പൊസിഷൻ മാറ്റിയിട്ടുണ്ട്. കുഞ്ഞൂട്ടൻ കൂടെ കയറി കിടന്ന് അപ്പൂൻ്റെ വയറിലൂടെ ചുറ്റി പിടിച്ചു. പതുക്കെ ഉറങ്ങി പോയി.

കാലത്തേ മൂന്നെഏയുടെ അലാറം ചേട്ട് കൊണ്ട് കുഞ്ഞൂട്ടൻ എഴുന്നേറ്റു. പറഞ്ഞിട്ട് കാര്യമില്ല ഇനിയും പതിനൊന്ന് ദിവസം ഇത് തന്നെയായിരിക്കും അവസ്ഥ. അലാറം അവൻ ഓഫ് ചെയ്തു. ഒന്നു മറിയാതെ സുഗിച്ച് ചിടക്കാണ് അപ്പു. കുഞ്ഞൂട്ടൻ അവളെ കുലുക്കി വിളിച്ച് എഴുന്നേൽപ്പിച്ചു. ഉറക്കം പോയ കലിപ്പിൽ കുഞ്ഞൂട്ടനിട്ടൊരു കടിയും കൊടുത്ത് തൻ്റെ റൂമിലേക്ക് പോയി. അവൻ്റെ ഷർട്ടൊന്ന് അഴിച്ച് കൊടുക്കളപോലും ചെയ്തില്ല അവൾ.

അപ്പൂ പോയി കഴിഞ്ഞ് കുഞ്ഞൂട്ടൻ ബാത്ത് റൂമിൽ കയറി ഒന്ന് ഫ്രഷായി. കുളിച്ച് ഒരു ചെക്ക് ഷർട്ടും വെള്ള മുണ്ടും ചുറ്റി താഴെയെത്തി. ഓരോരുത്തരായി ഒരുങ്ങി ഇറങ്ങി കൊണ്ടിരുന്നു. കുഞ്ഞൂട്ടൻ സ്രാവണിനോടൊപ്പം ക്ഷേത്രത്തിലേക്ക് തിരിച്ചു. നിർമ്മാല്ല്യം തൊഴാൻ അത്യാവശ്യം ആളുകളുണ്ടായിരുന്നു. കുഞ്ഞൂട്ടനും സ്രാവണും ഒരു മൂലക്കെ നിന്ന് ദേവിയെ ദർശിച്ചു. ശേഷം തിരികെയിറങ്ങി പുറത്തുള്ള ചായക്കടയിൽ കയറി ഒരോ കട്ടൻ കുടിച്ചു. വയനാട് കല്ല്യാണം കൂടാൻ പോയി അവസാനം കല്ല്യാണം കഴിക്കേണ്ടി വന്ന ഒരു ഹധഭാഗ്യൻ്റെ കഥപറഞ്ഞപ്പൊൾ സ്രാവണും ഉറക്കെ ചിരിച്ചു.

തിരികെ തറവാട്ടിൽ ചെന്നിട്ട് അപ്പൂനെ കുത്തി പൊക്കെ ഫ്രഷാവാനയച്ച് കുഞ്ഞൂട്ടൻ മുറിയിൽ തന്നെ കാത്തിരുന്നു. ഇറങ്ങി വരുന്ന അപ്പുവിനെയും കൊണ്ട് ചായകുടിപ്പിക്കൽ കുഞ്ഞൂട്ടൻ്റെ ജോലിയാണ്. അതിനുശേഷം അവള് വീണ്ടും മുകളിലേക്ക് പോവും. കുഞ്ഞൂട്ടനും അപ്പുവും എന്തങ്കിലുമൊക്കെ വിശേഷം പറഞ്ഞിരിക്കും. അനിയുടെ മംങ്കലം കഴിഞ്ഞത് പറഞ്ഞപ്പൊ ആദ്യം അപ്പൂനൊരു ആശ്ചര്യം തോന്നി പിന്നെ നടന്ന സാഹചര്യം കൂടി പറഞ്ഞപ്പൊ അവളും പൊട്ടിചിരിച്ചു.

ഉച്ചക്ക് കുഞ്ഞൂട്ടൻ ക്ഷേത്രത്തിൽ പോയി ഭക്ഷണവും വാങ്ങി പാറുവിൻ്റെ വീട്ടിൽ കൊണ്ടു പോയി കൊടക്കും. പിന്നെ തിരികെ തറവാട്ടിൽ വന്ന് അപ്പൂനോടൊത്ത് ഭക്ഷണം കഴിച്ച് കുളിച്ച് സ്രാവണോടൊപ്പം ക്ഷേത്രത്തിലെ ചടങ്ങുകളിൽ പങ്കെടുക്കാനായി പോവും. സന്ധ്യക്ക് ദീപാരാധന കഴിഞ്ഞ് രാത്രിക്കത്തെ ഭക്ഷണം പാർവ്വതിയുടെ അമ്മയെ ഏൽപ്പിച്ച് മടങ്ങു. അപ്പൂൻ്റെ കൂടി ഇരുന്ന് കഴിക്കും കിടക്കും. കഴിഞ്ഞ ആറു ദിവസവും കുഞ്ഞൂട്ടൻ്റെ ദിന ചര്യ ഇതു തന്നെയായിരുന്നു.

തറവാട്ടിലുള്ളവർ ആട്ടവും മറ്റു പരിപാടിചളും കണ്ട് രാത്രിയാവും കയറി വരുമ്പം. അപ്പു ഒറ്റക്കായതോണ്ട് കുഞ്ഞൂട്ടൻ അതിനൊന്നും നിൽക്കാതെ മടങ്ങും. തിരികെ എത്തുന്നവർ കുഞ്ഞൂട്ടനും അപ്പുവും ഉറങ്ങിയെന്ന് കരുതി ശല്ല്യം ചെയ്യാൻ പോവില്ല. അന്നത്തെ സംഭവത്തിനു ശേഷം കുഞ്ഞൂട്ടൻ്റെ കാര്വത്തിൽ റോജയൊന്ന് സൈലൻ്റായി.

ദിവസവും കുഞ്ഞൂട്ടനും സ്രാവണും കൂടി ക്ഷേത്രത്തിൽ പോവും തൊഴും. അതിനിടയ്ക്ക് സ്രാവൺ കാഓത്തികയെ കാണാൻ മറക്കാറില്ല. എല്ലാ ദിവസവും കുഞ്ഞൂട്ടനെ കാവല് നിറുത്തി ക്ഷേത്രത്തിലെ  പേരും പ്രണയ സല്ലാപങ്ങളിൽ ഏർപ്പെടും.

എന്നത്തേയും പോലെ ഏഴാം ദിവസം അപ്പുവിനെ വീട്ടിലാക്കി കുഞ്ഞൂട്ടൻ സ്രാവണോടൊപ്പം ക്ഷേത്രത്തിലെത്തി. കാര്യപരിപാടികൾ തീരുമാനിക്കാനും നിയന്ത്രിക്കാനും സംഘാടകരുള്ളത് കൊണ്ട് കുഞ്ഞൂട്ടനും സ്രാവണും ഒന്നിലും വലിയ ശ്രദ്ധ കൊടുത്തില്ല. കുഞ്ഞൂട്ടൻ അവിടെയുള്ള കുതിര കോലത്തിലേക്ക് നോക്കി നിൽക്കുമ്പൊ സ്രാവൺ അവനെ ഒന്ന് തട്ടിവിളിച്ചു.

“”കുഞ്ഞൂട്ടാ ഞാൻ പറഞ്ഞ് കഴിഞ്ഞിട്ട് അങ്ങട്ട് നോക്കിയാ മതി…””,

“”മ്മം… എങ്ങട്ടാടാ..””,

“”നിൻ്റെ ഇടത്തേ സൈഡിൽ വെള്ള കുതിരേടെ കോലത്തിനടുത്ത് ഒരു ആറ് മല്ലന്മാര് നിൽക്കുന്നത് കണ്ടോ…””,

കുഞ്ഞൂട്ടന് കേൾക്കാൻ പാകത്തിന് ഒച്ച കൊറച്ചാണവൻ പറഞ്ഞത് കുഞ്ഞൂട്ടൻ ആരും കാണാത്ത പോലെ ഒന്ന് തലതിരിച്ച് നോക്കി. അവരുടെ അടുത്തേക്ക് ശ്രദ്ധ പോവാത്ത മാതിരി കുഞ്ഞൂട്ടൻ തല തിരിച്ച് അവരെയൊന്ന് നോക്കി.

കാട്ട് പോത്തിൻ്റെ ശരീരമുള്ള ആറ് പാണ്ടികൾ. കറുത്ത് തടിച്ച് രണ്ടു പെരുന്നാളിന് വെട്ടാനുള്ള ഇറച്ചിയും വെച്ച് കുതിരയുടെ ചക്രത്തിൽ ചാരി നിൽക്കുന്നു.

“”മ്മം..””,””കണ്ടു എന്താടാ…””,

“”അവമ്മാര് തേനിക്കാരാ…””,””അവിടെന്ന് ഗഞ്ച തമിഴ് നാടു ചെക്ക് പോസ്റ്റ് ക്രോസ് ചെയ്യാതെ പോലീസ് പിടിക്കാണ്ട് ഇവിടുത്തെ മാർക്കറ്റിലിറക്കി കൊടുക്കും..””,””ഇവറ്റകളെ ഗോവിന്ദൻ മാമ കഴിഞ്ഞവർഷം ഇവിടെന്ന് പൊറത്താക്കിയതാ…””,””വന്നാൽ എന്തേലും പ്രശ്നമിണ്ടാക്കാണ്ടിവര് മടങ്ങി പോവില്ല…””,””എന്തേലും കൊട്ടേഷനൊക്കെയായി വരും പൂരത്തിന്ടയ്ക്ക് അത് നടത്തിയിട്ട് തിരികെ പോവും…””,””എല്ലാം ക്രിമിനൽസാ…””,

“”ഓഹോ…””,””ഇവരെ പോലീസ് പിടിക്കില്ലേ…””,

“”എവിടുന്നു…””,””കഴിഞ്ഞ വട്ടം നമ്മളെ തറവാട്ടിലെ നന്ദിനി ചെറിയമ്മയെ ശല്ല്യം ചെയ്തെന്നും പറഞ്ഞ് സലീമിക്ക ചോദിക്കാൻ ചെന്നു…””,””അവസാനം ഗോവിന്ദൻ മാമ വന്ന് പറയുന്നത് വരെ പുള്ളി എയറിലായിരുന്നു…””,

“”അപ്പൊ ഗോവിന്ദൻ മാമയെ പേടി ഇണ്ടല്ലേ…””,

“”പേടിയൊക്കെ ഇണ്ട്…””,””പക്ഷെ അത് തല്ലി തോപ്പിക്കും എന്നുള്ള പേടിയല്ല…””,

കുഞ്ഞൂട്ടൻ സ്രാവൺ പറഞ്ഞതെല്ലാം ശ്രദ്ധയോടെ കേട്ടു. അവസാനമായി അവര് ആറു പേരെയും അവനൊന്ന് ഉഴിഞ്ഞ് നോക്കി.

ഹൈകിട്ട് ക്ഷേത്രത്തിൽ കുതിര കോലങ്ങളുടെ എഴുന്നെള്ളിപ്പ് ഉണ്ടായിരുന്നു. കുഞ്ഞൂട്ടനും സ്രാവണും അതെല്ലാം കണ്ടും ആസ്വദിച്ചും ക്ഷേത്രത്തിൽ നിന്നു. സന്ധ്യക്ക് ദീപാരാധനയും കഴിഞ്ഞ് കുഞ്ഞൂട്ടൻ മടങ്ങി.

എട്ടാം ദിവസത്തെ പൂരം മുതൽ അപ്പുവും ക്ഷേത്രത്തിൽ വന്നു തുടങ്ങി. ഉത്സവം അവസാന ദിവസത്തോട് അടുക്കും തോറും ജനങ്ങളുടെ കുത്തൊഴുക്ക് കൂടി കൊണ്ടേ ഇരുന്നു. ക്ഷേത്രം ഉറങ്ങാറെ ഇല്ലാതായി. പത്താം പൂരത്തിൻ്റെ അന്ന് രഥം എഴുന്നെള്ളിപ്പ് ഉണ്ടായിരുന്നു. തിരുവരൂർ എഴുന്നേള്ളിക്കുന്ന തേരിനത്രയും വരില്ല ഇത്. സാമാന്യം ചെറിയ തേരാണ്.

കുട്ടികളും മുതിർന്നവരും ഒരു പോലെ തേരിനെ അനുഗമിച്ച് ക്ഷേത്രത്തിലേക്ക് എത്തിച്ചേരും. കുഞ്ഞൂട്ടനും സ്രാവണും ഒന്നിച്ചു തന്നെയുണ്ടായിരുന്നു. അപ്പു ഇന്ദിരാമ്മയോടൊപ്പമാണ് ഈ ദിവസങ്ങളിൽ നിന്നത്.

പന്ത്രണ്ടിൻ്റെ അന്ന് കൊടിയിറക്കവും സമാപനവുമാണ്. കാലത്തെ നിഓമാല്ല്യ പൂജയിൽ തുടങ്ങി ദേവിയെ എഴുന്നെള്ളിച്ച് കൊണ്ടുവന്ന് കുടിയിരുത്തിയ ശേഷം കൊടി ഇറക്കുന്നത് വരെയാണ് ചടങ്ങ്.

കാലത്തെ നിർമ്മാല്ല്യ പൂജയ്ക്കു തന്നെ നല്ല ആളുണ്ടായിരുന്നു. കുഞ്ഞൂട്ടനും അപ്പുവും ഒപ്പമാണ് ദേവിയെ തൊഴാൻ നിന്നത്. തിരക്കുകാരണം അപ്പുവിനെ പിടിച്ചവൻ തൻ്റെ മുൻപിലേക്ക് നിറുത്തി എൻ്റിട്ട് കൈ കൊണ്ട് ചുറ്റിപിടിച്ചു.

നിർമാല്ല്യത്തിന് ശേഷം കുഞ്ഞൂട്ടൻ അപ്പുവിനെയും കൂട്ടി ക്ഷേത്രത്തിന് പുറത്തുള്ള ചായ പീടികയിലേക്ക് തിരിച്ചു. ഉഷപൂജയ്ക്ക് ശേഷം നിറയെടുപ്പുണ്ട്. മൊത്തം മൂന്ന് ആനകളെയാണ് ഈ പ്രാവശ്യം എഴുന്നെള്ളിപ്പിന് വേണ്ടി ഒരുക്കിയിട്ടുള്ളത്. മൂന്ന് എഴുന്നെള്ളത്തും മൂന്ന് വഴിക്ക് പുറപ്പെട്ട് നിറ സ്വീകരിക്കുന്നു ശേഷം ഒന്നിച്ച് ക്ഷേത്രത്തിലേക്ക് എത്തി ചേരുന്നു. കാലത്തെ സ്വീകരിക്കാൻ സാധിക്കാത്തത് ദേവിയുടെ എഴുന്നെള്ളിപ്പിൻ്റെ നേരത്ത് സ്വീകരിക്കുന്നു.

കുഞ്ഞൂട്ടനും അപ്പുവും കൂടി ക്ഷേത്ര മുറ്റത്ത് കൂടി പുറത്തേക്ക് നടന്നു. മുറ്റം നിറയെ ഇരിക്കാനായി ടാർപ്പോളിൻ ഷീറ്റ് വിരിച്ചിട്ടുണ്ട് ചിലയിടത്ത് കസേരകളും. ഇന്നലെ മുതൽ ക്ഷേത്രത്തിലെയും പരിസരങ്ങളിലേയും വെളിച്ചം അണഞ്ഞിട്ടില്ല. കച്ചവടക്കാർക്കും ഉറക്കമൊന്നുമില്ല.

ക്ഷേത്രത്തിന് താഴെ കൂടി ഒരു പുഴയൊഴുകുന്നുണ്ട്. അതിൻ്റെ ഓരത്തുള്ള കമുങ്ങുംതോട്ടത്തിൽ മദ്യസേവയും പന്തയം വച്ചുള്ള ചെറുരീതിയിലെ ചൂതാട്ടവും അരങ്ങേറുന്നു. പുത്തരിപാടത്തെ നാടൻ വാറ്റായിരിക്കും മുഖ്യ ഐറ്റം. വല്ല്യ ബ്രാൻഡൊന്നും എടുക്കാൻ മാത്രം പാങ്ങുള്ളവരല്ല വൈജയന്തിക്കാർ.

ചായകുടിച്ച് പുറത്തിറങ്ങിയ കുഞ്ഞൂട്ടനെ വലിച്ച് കൊണ്ട് അപ്പു കുറച്ചു പർച്ചേസിംങ്ങിന് ഇറങ്ങി. വിക്കാൻ വെച്ചിരിക്കുന്ന ഹൽവകളും ജിലേബിയും ഫ്ലേവർ വൈസ് മാറി മാറി അപ്പു ടേസ്സ് ചെയ്തിട്ട് ഇഷ്ടപ്പെട്ടത്ത് വാങ്ങിക്കും. കുട്ടികൾക്കായി കളിപ്പാട്ടങ്ങളും വാങ്ങി പാർവ്വതി കുട്ടിക്കായി പൊട്ടുകളും അവളുടെ കൈക്ക് പാകമാവുന്ന വളകളും അപ്പു തന്നെ സെലക്ട് ചെയ്തു. അവൾക്കായി അപ്പു ഒന്നും തന്നെ എടുത്തില്ല. അതിനല്ലേ നമ്മടെ കുഞ്ഞൂട്ടൻ അവനിഷ്ട്ടപ്പെട്ട ഒരു കമ്മൽ അപ്പൂനായവൻ വാങ്ങി. മയൂരത്തിൻ്റെ രൂപത്തിൽ തിളങ്ങുന്ന ചുവന്ന കല്ലുകൾ പതിപ്പിച്ച ഒരെണ്ണം. സാധനങ്ങളെല്ലാം ആയി അവര് പുന്നക്കലേക്ക് മടങ്ങി. സ്രാവൺ ക്ഷേത്രത്തിൽ തന്നെ ചുറ്റി പറ്റി നിന്നു. അവൻ്റെ പ്രേമഭാജനം അവിടെയുള്ളതോണ്ട് തിരികെ പോന്നില്ല.

കളിപാട്ടങ്ങൾ തറവാട്ടിലെ പേരക്കുട്ടികൾകായി അപ്പു വാങ്ങിയതാണ് അതിൽ പാഓവ്വതിയും ഉൾപ്പെടും. അവൾക്കായുള്ളത് അപ്പു പ്രത്യേകം മാറ്റി വച്ചു. കാലത്തെ വീട്ടിൽ നിന്ന് കുഞ്ഞൂട്ടനൊന്നും കഴിച്ചില്ല. സ്രാവണുമായി ക്ഷേത്രത്തിൽ നിന്നായിരിക്കും ഭക്ഷണമെല്ലാം. അപ്പൂനെ കൊണ്ട് ഭക്ഷണം കഴിപ്പിച്ച് അവളുമായി പാർവ്വതിയുടെ വീട്ടിലേക്ക്. അവൾക്കായി അപ്പു വാങ്ങിയതെല്ലാം ഏൽപ്പിച്ച് തിരികെ മടങ്ങി. അപ്പൂൻ്റെ കൈയ്യിൽ നിന്ന് ഇതെല്ലാം വാങ്ങിക്കുമ്പഴുള്ള പാറുവിൻ്റെ കണ്ണിലെ തിളക്കം കുഞ്ഞൂട്ടനും നോക്കി നിന്നു.

കുഞ്ഞൂട്ടൻ വന്നയുടൻ സ്രാവണെ തിരക്കി ക്ഷേത്രത്തിലേക്കിറങ്ങി പിന്നീട് വൈകിട്ടു വരെ സവാരിയായിരുന്നു. ഭക്ഷണവും മറ്റും ക്ഷേത്രത്തിൽ നിന്നു തന്നെ.

ഉച്ചക്ക് ക്ഷേത്രത്തിൽ നടക്കുന്ന സദ്യവട്ടങ്ങൾ കാണാനും കഴിക്കാനുമായി കൃഷ്ണ കണിയാരും ഗോവിന്ദനും കൂടി ക്ഷേത്ര പരിസരത്ത് തന്നെ ഒരുക്കായാരുന്ന പന്തലിലെത്തി. നല്ല തിരക്കുണ്ടായിരുന്നെങ്കിലും കണിയാർക്ക് വേണ്ടി ഗോവിന്ദൻ സംഘാടകരെ വിളിച്ച് പറഞ്ഞ് ഇരിപ്പിട മൊരുക്കി. അദ്ദേഹത്തിൻ്റെ കൂടെ തന്നെ ഗോവിന്ദനും ഇരുന്നു.

ആൾക്കൂട്ടത്തിലേക്ക് കണ്ണ് പായിച്ച കണിയാര് അപ്രതീക്ഷിതമായാണ് പരിചിതമായൊരു മുഖം കണ്ടത്. മുൻപെങ്ങോ കണ്ടു മറന്ന ഒരു മുഖം. അദ്ദേഹം ഗോവിന്ദനെ വിളിച്ചു.

“”ആഹ് ഇരിക്കുന്ന കുട്ടിയെ എവിടെയോ കണ്ട് മറന്നത് പോലെയുണ്ട് ഗോവിന്ദാ…””,

“”ആരെയാ കണിയാരെ…””,

“”അതാ അവിടെ….””,

കണിയാര് കൈ ചൂണ്ടിയിടത്തേക്ക് ഗോവിന്ദൻ കണ്ണു പായിച്ചു. അദ്ദേഹം ചോദിച്ചത് കുഞ്ഞൂട്ടനെ കുഞ്ഞൂട്ടനെ കുറിച്ചാണ്.

“”ഒരു ഇരുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് ആദ്യമായി കണിയാര് ഇവിടെ ചടങ്ങുകൾ ഗണിച്ചു പറയാനായി വന്നത് ഓർക്കുന്നുണ്ടോ…””,””അന്നൊരാള് ഇവിടെ ആട്ടക്കളരിയിൽ കയറി പ്രശ്നമുണ്ടാക്കിയത് ഓർമ്മയുണ്ടോ…””,

ആഹ് വൃദ്ധന് ഇരുപതു വർഷം പുറകോണ്ട് ചിന്തിക്കുക എന്നത് അൽപം ദുഷ്കരമായിരുന്നു. എന്നാലും അയാളൊന്ന് ആലോചിച്ചു.

“”അന്ന് അയാള് പ്രശ്നമുണ്ടാക്കിയത് മോനെ എഴുത്തിനിരുത്താൻ സമ്മതിക്കാഞ്ഞതിലായിരുന്നു…””,

അയാളുടെ കണ്ണുകളിൽ ആശ്ചര്യം നിറഞ്ഞു.

“”ഉവ്വ് എനിക്ക് ചെറിയ ഒരോർമ്മയുണ്ട്…””,””ദേവെനെന്നോ മറ്റോ ആയിരുന്നില്ലേ അയാളുടെ പേര്…””,

“”ഉവ്വ് കണിയാരെ…””,””എൻ്റെ സഹോദരൻ ആണ് ദേവൻ…””,””ആഹ് ഇരിക്കുന്നത് അവൻ്റെ മകനാണ്…””,””അനന്തൻ..””,

കഞിയാർക്ക് വിശ്വസിക്കാനായില്ല. അന്നത്തെ ദിവസം കൈകുഞ്ഞൂമായി വന്ന ഒരു പെൺകുട്ടിയെ ഇവിടെ വെച്ച് കാര്വക്കാരും സംഘാടകരും അപമാനിച്ച് ഇറക്കിവിട്ടത് അയാൾ ഓർത്തെടുത്തു. അത് കഴിഞ്ഞ് ഒരു പത്തു നിമിഷം കഴിഞ്ഞതും ഒരു യുവാവ് ക്ഷേത്രത്തിലേക്ക് കയറി വന്നതും അപമാനിച്ച സംഘാകടരിൽ ചിലരെ പിടിച്ച് ക്ഷേത്രത്തിന് വെളിയിലിറക്കി തല്ലിചതച്ചതും അയാൾക്ക് ചെറിയ ഓർമ്മയുണ്ട്.

അവിടെ ഇരിക്കുന്നത് ദേവൻ്റെ മകനാണെന്ന് അറിഞ്ഞതും അയാളൊന്ന് നെടുവീർപ്പിട്ടു. പക്ഷെ ദേവൻ്റെ സ്വഭാവങ്ങളൊന്നും അവനിലയാൾ കണ്ടില്ല. ഈ കുട്ടി സധാ സമയവും ചിരിയോടു കൂടിയാണ് ഇരിക്കുന്നത്.

കുഞ്ഞൂട്ടൻ ഭക്ഷണം കഴിച്ച് സ്രാവണോടൊപ്പം വെളിയിലേക്കിറങ്ങി. ആൾക്കൂട്ടത്തിൽ ഗോവിന്ദൻ മാമ ഇരുന്ന് കഴിക്കുന്നത് അവൻ കണ്ടു. കൂടെ ഒരു വൃദ്ധനും ഇരിക്കുന്നു. അയാൾ കുഞ്ഞൂട്ടനെ ശ്രദ്ധിക്കുന്നതായവന് മനസിലായി. അയാളുടെ മുഖത്തെ വല്ലാത്തൊരു തീഷ്ണത താങ്ങാൻ കുഞ്ഞൂട്ടനായില്ല. അവൻ അയാൾക്കായി ഒരു ചിരി സമ്മാനിച്ച് വേഗം വെളിയിലിറങ്ങി. 

 

വൈകിട്ടു വരെ സ്രാവണോടൊപ്പം ചുറ്റി നടപ്പായിരുന്നു കുഞ്ഞൂട്ടന് പണി. ദീപാരാധനയ്ക്ക് മുൻപ് അവർ തറവാട്ടിലേക്ക് മടങ്ങി. ഇനി ഒന്ന് കുളിച്ച് പൂരത്തിൻ്റെ സമാപന ചടങ്ങുകളിൽ പങ്കെടുക്കേണ്ടതായിട്ടുണ്ട്. 

കുളിച്ച് താഴേക്കിറങ്ങിയ കുഞ്ഞൂട്ടൻ അപ്പുവിൻ്റെ കൈയ്യിൽ നിന്ന് ഒരു ചായ വാങ്ങി കുടിച്ചു. ക്ഷേത്രത്തിലേക്കാണെന്ന് അറിഞ്ഞപ്പോൾ അപ്പുവിനും കൂടെ പോരണമെന്നായി. ദേവീ എഴുന്നെള്ളത്ത് ഒരു ഏഴ് മണിയോടെ ക്ഷേത്രത്തിൽ എത്തിചേരും. ശേഷം ക്ഷേത്ര മുറ്റത്ത് തീയാട്ടവും അയ്യനാട്ടവും നടത്തും അത് കഴിഞ്ഞാൽ ക്ഷേത്രത്തിൻ്റെ കോംപോണ്ടിൽ കെട്ടിയുണ്ടാക്കിയ സ്റ്റേജിൽ കലാകാരന്മാരുടെ ഗാനമേളയും കഥാപ്രസംഗങ്ങളും നടത്തും. പിന്നെ കുട്ടികളുടെ നൃത്ത പരിപാടികളും ബാലെയും. ഇതെല്ലാം കാണാൻ അപ്പുവിന് നല്ല ആഗ്രഹമുണ്ട്. തറവാട്ടിലുള്ളവരുടെ കൂടെ പോയാൽ ദൂരെ നിന്നേ ഇതെല്ലാം കാണാനൊക്കു. കുഞ്ഞൂട്ടൻ്റെ ഒപ്പമാണങ്കിൽ അടുത്തു നിന്ന് കാണാം. ആനയെ തൊടണമെന്നുണ്ട് കുഞ്ഞൂട്ടൻ കൂടെയുണ്ടെങ്കിൽ ഭയപ്പെടാതെ തൊട്ട് നോക്കാം. ഇതെല്ലാം മനസിൽ കണ്ടു കൊണ്ടാണ് അപ്പു കുഞ്ഞൂട്ടനൊപ്പം പോവാൻ വാശിപിടിക്കുന്നത്. 

 

കുഞ്ഞൂട്ടൻ സ്രാവണെ പറഞ്ഞു വിട്ടു. എന്നിട്ട് അപ്പുവിനായി കാത്തു. അപ്പു അവൾടെ കുഞ്ഞൂട്ടന് ഏറ്റവും ഇഷ്ട്ടപ്പെട്ട ചുവന്ന നിറത്തിലുള്ള ബ്ലൗസും അതേ നിറത്തിൽ കരയുള്ള ഒരു ലോങ്ങ് സ്കേർട്ടുമാണ് ഇട്ടത്. കുഞ്ഞൂട്ടൻ സമ്മാനിച്ച മയൂര മുദ്ര പതിപ്പിച്ച ഒരു തൂക്കുകമ്മലുമിട്ട് നെറ്റിയിൽ വട്ടത്തിലൊരു കുഞ്ഞി പൊട്ടും തോട്ട് മുറിവിട്ടിറങ്ങി. 

 

ഗ്യാരേജിൽ നിന്ന് പുറത്തിറക്കിയ ബൈക്കിൻ്റെ മിററിൽ നോക്കി മുടിചീകി കൊണ്ടിരുന്ന കുഞ്ഞൂട്ടനടുത്തേക്ക് അപ്പു വന്നു നിന്നു. കൈയ്യിലെ വളകൾ കിലുക്കി കാട്ടി അവൻ്റെ ശ്രദ്ധപിടിച്ചു. കുഞ്ഞൂട്ടൻ ഒരു നിമിഷം കണ്ണെടുക്കാതെ അപ്പൂനെ നോക്കി നിന്നു. കുഞ്ഞൂട്ടൻ്റെ നോട്ടം കണ്ട് അപ്പൂന് ലജ്ജതോന്നി. അവള് വിരലൊന്ന് ഞൊടിച്ചപ്പൊ പെട്ടന്ന് കുഞ്ഞൂട്ടൻ സ്വബോധത്തിലേക്കെത്തി. 

 

“”എന്താടാ വായും പൊളിച്ചിരിക്ക്ണെ അടക്കത്..””,

 

കുഞ്ഞൂട്ടന് ആകെ ചളിപ്പായി 

 

“”എങ്ങനിണ്ട്…””,

 

കുഞ്ഞൂട്ടൻ നല്ലതേ പറയൊള്ളുന്ന് അപ്പൂന് അറിയാം എന്നാലും ഒന്ന് അവൻ്റെ വായിൽ നിന്ന് ഒരു കേൾക്കാൻ അപ്പൂനൊരു കൊതി തോന്നി.

 

“”മ്മം…””,””കൊള്ളാം…””,””കുമരൻ സിൽക്സിൻ്റെ പരസ്യം പോലെയുണ്ട്…””,

 

അപ്പൂനെ ശുണ്ഠിപിടിപ്പിക്കാനായി കുഞ്ഞൂട്ടൻ പറഞ്ഞു. അത് കേട്ട് അപ്പൂൻ്റെ കവിളൊക്കെ വീർത്തു.

 

“”മതിയെടീ വിർപ്പിച്ചത്…””,””വന്ന് കയറ് പൂവാം….””,

 

കുഞ്ഞൂട്ടനെ ശ്രദ്ധിക്കാതെ തന്നെ അപ്പു ബൈക്കിൽ കയറി. അവനോട് സ്വൽപം അകലം വിട്ടിരുന്നപ്പഴേ കുഞ്ഞൂട്ടന് മനസിലായി അപ്പു കലിപ്പിലാണെന്ന്. അവൻ ഇടയ്ക്കിടയ്ക്ക് ബ്രേക്കിട്ടു കൊണ്ടിരുന്നു. എത്രയൊക്കെ വിട്ടിരിക്കാൻ ശ്രമിച്ചാലും ഒരു ബ്രേക്ക് പിടിയിൽ ഊർപ്പ് അവള് കുഞ്ഞൂട്ടൻ്റെ അടുത്തെത്തും.

 

“”കുഞ്ഞൂട്ടാ മര്യാദക്ക് ഓടിക്കുന്നുണ്ടോ…””,

 

“”ഇല്ലങ്കി..””,

 

“”നല്ല അടികിട്ടും ഇൻ്റെട്ത്ത്ന്ന്..””,

 

“””ന്നാ അതൊന്ന് കാണണല്ലോ…””,

 

കുഞ്ഞൂട്ടൻ ബൈക്ക് വേഗം നിറുത്തി. ബ്രേക്ക് ചവിട്ടിയ ഫോഴ്സിൽ അപ്പു വന്ന് കുഞ്ഞൂട്ടനോട് ഒട്ടി ചേർന്നിരുന്നു. അപ്പുൻ്റെ വലതു കൈ പിടിച്ച് കുഞ്ഞൂട്ടൻ്റ വയറിലൂടെ വെപ്പിച്ചു. ആളുകൾക്കിടയിലൂടെ പോവമ്പം കുഞ്ഞൂട്ടനെ അങ്ങനെ പിടിച്ചിരിക്കാൻ അപ്പൂനെന്തോ ലജ്ജതോന്നി. അവള് മുഖം പതുക്കെ കുഞ്ഞൂട്ടൻ്റെ തോളിൽ ഒളുപ്പിച്ചു.

“”ഇനി അടിക്കണോ നിനക്ക്…””,

 

“”മ്മം.. മ്മം…””

 

വേണ്ടെന്ന് അപ്പു മൂളിയത് വളരേ നേർത്ത് പോയിരിന്നു. 

 

“”എന്താ.. കേട്ടില്ല…””,

 

“”ഒന്നുല്ല ചെക്കാ വണ്ടി ഇട്ക്ക്…””,

 

കുഞ്ഞൂട്ടൻ ഒരു ചിരിയോടെ ബൈക്കെടുത്തു. വണ്ടി ക്ഷേത്രത്തിന് വെളിയിൽ മാറ്റി നിറുത്തി ലോക്ക് ചെയ്ത് അപ്പൂൻ്റെ കൈയ്യും പിടിച്ച് ക്ഷേത്രത്തിലേക്ക് നടന്നു. പൂരപ്പറമ്പിലെത്തുന്നതിന് മുൻപ് കുഞ്ഞൂട്ടൻ്റെ എതിരെ വന്ന ഒരാൾ ശക്തിയായിട്ട് അവൻ്റെ തോളിൽ അയാളുടെ തോളിടിപ്പിച്ചു. 

 

“”ഏത് മാനത്ത് നോക്കിയാടാ നടക്ക്ണെ…””,

 

തോള് നല്ല വേദനിച്ചപ്പൊ ആൾക്കൂട്ടത്തിൽ നടന്നു നീങ്ങുന്ന അയാളെ നോക്കി കുഞ്ഞൂട്ടൻ ഉറക്കെ വിളിച്ച് പറഞ്ഞു. കുഞ്ഞൂട്ടൻ്റെ ശബ്ദം കേട്ട് അയാളൊന്ന് തിരിഞ്ഞു. ആളെ അവന് മനസിലായി സ്രാവൺ മുൻപ് കാണിച്ചു തന്ന പണ്ടികൂട്ടത്തിൽ ഒരാൾ. 

 

“”എന്ത് പറ്റിയെടാ…””,

 

തോള് പടവി ആൾക്കൂട്ടത്തിലേക്ക് നോക്കി നിൽക്കുന്ന കുഞ്ഞൂട്ടനോട് അപ്പു ചോദിച്ചു.

 

“”ഒന്നുല്ല അപ്പു ഏതൊ ഒരുത്തൻ തോളിലിടിച്ചതാ…””,

 

“”കുഞ്ഞൂട്ടാ ദാ നിൻ്റെ ഷർട്ടിൻ്റെ വയറു ഭാഗം കീറിയിരിക്കുന്നു…””,

 

കുഞ്ഞൂട്ടൻ ഷർട്ടൊന്ന് പരിശോദിച്ചു. ബ്ലേഡ് കൊണ്ട് വരഞ്ഞതാണ്. ദേഹത്ത് തട്ടിയിട്ടില്ല. എന്തോ ഒരു പന്തികേട് അവന് തോന്നി. 

 

“”അപ്പൂ ഇന്ദിരാമ്മയൊക്കെ ക്ഷേത്രത്തിലേക്ക് എത്തിയോ…””,

 

“”ആഹ് വന്നിട്ട്ണ്ടാവും…””,””ആട്ടപ്പുരയുടെ ഭാഗത്തെവിടേലും കാണും..””,””എന്തേ കുഞ്ഞൂട്ടാ…””,

 

“”ഏയ് ഒന്നുല്ല…””,””നമ്മക്ക് ഇന്ദിരാമ്മയുടെ അടുത്തേക്ക് പൂവാം…””,

 

“”ആദ്യം നമ്മക്ക് ഷർട്ട് മാറ്റിയിട്ട് വരാം..””,

 

“”അതിന് ഞാൻ പൊയ്ക്കോളാം അപ്പൂ..””,””നിന്നെ ഇന്ദിരാമ്മയുടെ അടുത്താക്കിയിട്ട് പോയി മാറ്റിക്കോളാം…””,

 

സംസാരത്തിനിടയിലും കുഞ്ഞൂട്ടൻ കണ്ണുകൾ ചുറ്റും ചലിപ്പിച്ച് കൊണ്ടിരുന്നു. ആരൊക്കെയോ അവനെ ശ്രദ്ധിക്കുന്നതായി കുഞ്ഞൂട്ടന് തോന്നി.

 

“”എന്തേലും പ്രശ്നമുണ്ടോ കുഞ്ഞൂട്ടാ…””,

 

അവൻ്റെ മഖത്തെ വല്ലായിമ കണ്ടിട്ട് അപ്പു ഒന്ന് തിരക്കി. 

 

“”ഇല്ല കൊഴപ്പൊന്നും ഇല്ലല്ലോ..””,””നീ വന്നേ…””,

 

കുഞ്ഞൂട്ടൻ വേഗം അപ്പുവിനെയും വലിച്ച് കൊണ്ട് അവിടെന്ന് വേഗം നടന്നു. അവൻ്റെ വെപ്രാളം കണ്ടിട്ട് അപ്പൂനെന്തോ പന്തിയല്ലായിക തോന്നി. കുഞ്ഞൂട്ടൻ ആട്ട പുരയുടെ അവിടെയെത്തി അകത്ത് ഇന്ദിരാമ്മ ഒരു തൂണിൽ ചാരി നിൽക്കുന്നു.

 

“”നീ ഇന്ദിരാമ്മയുടെ ഒപ്പം പോയി നിന്നോ…””,””ഞാൻ വന്ന് വിളിക്കും അപ്പൊ എൻ്റെ കൂടെ പുറത്തേക്ക് പോന്നാമതി…””,

 

“”എന്താ കുഞ്ഞൂട്ടാ…””,””നിൻ്റെ മുഖം കണ്ടിട്ട് എനിക്കെന്തോ പേടി തോന്നുന്നെടാ..””,

 

തിരിഞ്ഞ് നടന്ന കുഞ്ഞൂട്ടൻ്റെ കൈയ്യിൽ പിടിച്ച് കൊണ്ട് അപ്പു അപേക്ഷാ സ്വരത്തിൽ പറഞ്ഞു.

 

“”ഒന്നൂല്ലെന്ന് പറഞ്ഞില്ലെ…””,””ഇപ്പൊ നല്ല കുട്ടിയായി ഞാൻ പറയുന്ന പോലെ കേക്ക്…””,””മ്മം..””,””ചെല്ല്…””,””പോയി ഇന്ദിരാമ്മയുടെ കൂടെ നിക്ക്..””,

കുഞ്ഞൂട്ടൻ അപ്പൂൻ്റെ കവിളിലൊന്ന് തട്ടി അവൾടെ പിടി വിടീച്ച് ആട്ടപുരയ്ക്ക് വെളിയിലേക്ക് ഇറങ്ങി. മനസില്ലാ മനസോടെ അപ്പു ഇന്ദിരാമ്യയുടെ കൂടെ പോയി നിന്നു.

 

 എഴുന്നെള്ളത്ത് ക്ഷേത്രത്തിലേക്ക് കടന്നു വന്നു. ദേവിയുടെ തിടമ്പറ്റി ഗജവിരൻ ക്ഷേത്രത്തിലേക്ക് കടന്നു വന്നു. മുന്നിലായി താലപൊലി പിടിച്ച് കൗമാരക്കാരികൾ മുതൽ മധ്യവയസ്കകൾ വരെ നിരന്നു. അതിന് പുറകിൽ പഞ്ചാരി മേളം. പിന്നെ മുത്തുകുടയും മറ്റും പിടിച്ച് അനുചാരന്മാർ നിരന്നു. അതിന് പുറകിലായി ഉള്ളതിൽ ഉയരം കൂടിയ ഗജവിരന് മുകളിൽ ദേവി. അതിന് പുറകിൽ ബാക്കി വരുന്ന രണ്ടു ഗജവീരന്മാരും പിന്തുടരുന്നു. എഴുന്നെള്ളത്തിന് ചുറ്റും ആളുകൾ നിറഞ്ഞു കഴിഞ്ഞു. 

 

കുഞ്ഞൂട്ടൻ ആളുകളെ വകഞ്ഞ് മാറ്റി കൊണ്ട് അവർക്കിടയിലൂടെ മുന്നിലേക്ക് നടന്നു. പ്രതീക്ഷിക്കാതെ ഒരാൾ വന്ന് അവൻ്റെ തോളിൽ ഇടിച്ചു. തെല്ലൊരു നിമിഷം അമാന്തിക്കാതെ അവൻ വയറിലേക്ക് കുതിച്ചു വന്ന കത്തിയെ മനസിലാക്കി അയാളുടെ കൈയ്യിൽ കയറി പിടിച്ചു. കുഞ്ഞൂട്ടൻ അയാളുടെ കൈ പിടിച്ച് തിരിക്കാൻ ശ്രമിച്ചു. കഴിയുന്നില്ല. അടുത്ത നിമിഷം കുഞ്ഞൂട്ടൻ്റെ കണ്ണിനു നേരെ ഒരുകത്തി ഒന്നു. കത്തി വിശിയ ശബ്ദം കേട്ട് അവൻ വേഗം തന്നെ തല പിന്നിലേക്ക് വലിച്ചു. അവൻ്റെ മൂക്കിൻ്റെ തുമ്പിൽ കത്തിയുടെ തുമ്പ് കീണ്ട് ചെറുതായി മുറിഞ്ഞു. 

 

ഇനി വൈകിച്ചാൽ എല്ലാം കൈ വിട്ട് പോവുമെന്ന് കുഞ്ഞൂട്ടന് തോന്നി. വലതു കൈ ഉയർത്തി വയറിനു നേരെ കത്തി വീശിയവൻ്റെ നെഞ്ച് ഉന്നം വച്ച് വലതു കൈയ്യ്ടെ മുട്ട് ഒച്ച് ആഞ്ഞ് കുത്തി. അവൻ നിലത്തേക്ക് ഒരു ശബ്ദത്തോടെ വീണു. ചുറ്റും കൂടി നിന്നവരെല്ലാം പേടിച്ച് പുറകോട്ട് മാറി. കണ്ണിന് നേരെ കത്തി വീശിയവൻ കുഞ്ഞൂട്ടനെ തന്നെ നോക്കി മുഖാ മുഖം. അയാളൊരു തുണി കൊണ്ട് മുഖം മറച്ചിരിന്നു. അയാൾ മാത്രമല്ല നിലത്ത് കിടക്കുന്നവനും. കുഞ്ഞൂട്ടൻ്റെ മുക്കിൻ തുമ്പിലൂടെ രക്തം അരിച്ചിറങ്ങി. 

 

“”ആ……..””,

 

കുഞ്ഞൂട്ടൻ അലറി വിളിച്ച് അയാളുടെ നേരെ ഓടിയടുത്തു. അവൻ്റെ ഊക്കിൽ അയാൾക്ക് ഒന്നും ചെയ്യാൻ സമയം കിട്ടിയില്ല. മുഖം മൂടിയവൻ്റെ വയറിലൂടെ ചുറ്റി പിടിച്ച് പിന്നിലേക്ക് കൊണ്ട് പോയി പുറകിലായി വരുന്ന ആനയുടെ കൊമ്പിൽ തലയടുപ്പിച്ചു. തൻ്റെ നേരെ ഓടിയടുക്കുന്നത് കണ്ട ആന തുമ്പി കൈ കുടഞ്ഞു. മുഖം മൂടിയവനും കുഞ്ഞൂട്ടനും തെറിച്ചു വീണു. തലയ്ക്ക് അടികിട്ടിയതിനാൽ അയാൾക്ക് എഴുന്നേൽക്കാൻ ബുധിമുട്ട് തോന്നി കുഞ്ഞൂട്ടൻ ചാടി എഴുന്നേറ്റു. കൂട്ടം തെറ്റാനായി നിന്ന ആനയെ എങ്ങനെയോ പാപ്പാൻ പിടിച്ചു കെട്ടി. 

 

കുഞ്ഞൂട്ടൻ്റെ നേരെ വടിവാളു പിടിച്ച് നാല് ആജാന ബാഹുകൾ ഓടി വരുന്നത് അവൻ കണ്ടു. അവരുടെ എല്ലാം മുഖം മറച്ച് കറുപ്പൻ്റെ മുഖംമൂടി വച്ചിരുന്നു. കുഞ്ഞൂട്ടൻ എഴുന്നേറ്റ് ഓടി. 

 

കുഞ്ഞൂട്ടൻ ഓടി കയറിയത് കച്ചവടക്കാര് കെട്ടിയ ഷെഡുകൾക്ക് പിന്നിലായാണ്. അവനിനി ഓടാൻ ഒക്കില്ല. അടുത്ത നിമിഷം പിന്നാലെ ഓടി വന്നവരിലൊരാൾ കുഞ്ഞൂട്ടൻ്റെ നെഞ്ചിൽ ആഞ്ഞ് ചവിട്ടി. അവൻ തെറിച്ച് കെട്ടിയ ടാർപോളിൻ പൊളിച്ച് കടയോടെ തന്നെ മറിഞ്ഞ് വീണു. നെഞ്ചിൽ ചവിട്ട് കൊണ്ടതിനാൽ അവന് നല്ല വേദനയെടുത്തു. കുഞ്ഞൂട്ടൻ ചാടി എഴുന്നേറ്റു. 

ഇന്ദിരാമ്മയുടെ അടുത്ത് നിന്നിട്ട് ഒരു സമാധാനവും കിട്ടുന്നില്ല. കുഞ്ഞൂട്ടനെന്തോ അപകടം വരാൻ പോവുന്നെന്ന് അപ്പുവിൻ്റെ മനസിൽ ആരോ പറഞ്ഞ് കൊണ്ടിരുന്നു. അമ്മയോടെ പറഞ്ഞ് അപ്പു ആട്ടപുരയിൽ നിന്ന് വെളിയിലേക്കിറങ്ങി. കുഞ്ഞൂട്ടനെ അപ്പു അവിടെ എല്ലാം തിരഞ്ഞു പക്ഷെ കണ്ടില്ല. അതേ സമയം എഴുന്നെള്ളത്തുമായി ദേവി ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയായിരുന്നു. തിരക്കുകാരണം അപ്പു അവിടെ നിന്നും മാറി. പെട്ടന്ന് അപ്പുവിൻ്റെ ശ്രദ്ധ കുറച്ചകലെയായി ഇരുട്ടിലൂടെ ഒരാൾ ഓടുന്നു. അയാൾക്ക് പുറകെ അഞ്ചാറുപേര് രണ്ടടി വലുപ്പമുള്ള വടിവാളും പിടിച്ച് ഓടുന്ന്. അവരോടി വരുന്നത് ക്ഷേത്ര മുറ്റത്തേക്കാണ്. വെളിച്ചത്തിൽ അപ്പു കണ്ടു അവർക്ക് മുന്നിൽ ഓടുന്നത് കുഞ്ഞൂട്ടനാണ്. അത് കണ്ട് അപ്പു ഭയന്നു. ഇവരെന്തിനാണ് കുഞ്ഞൂട്ടനെ. 

 

അപ്പു കുഞ്ഞൂട്ടൻ പോയെടുത്തേക്ക് നീങ്ങി. ഓടി ചെന്ന് നിന്നത് ടാർപ്പോളിനുകൾ കെട്ടിയുണ്ടാക്കിയ കടകൾക്കടുത്തേക്കാണ്. അടുത്ത നിമിഷം അതിലൊരു കടയുടെ പിന്നിൽ നിന്ന് ആരോ ഒരാൾ തെറിച്ചു വരുന്നത് കണ്ടു. കട പൊളിഞ്ഞ് പോയി. അതിന് മുകളിലൂടെയാണയൾ വീണത്. ശബ്ദവും ബഹളവും കേട്ട് ആളുകൾ തടിച്ചുകൂടി. അപ്പു അവടെ കൂട്ടത്തിൽ നിന്നു. വീണുകിടന്ന ആള് എഴുന്നേറ്റപ്പൊ അപ്പു മുഖം കണ്ടു അത് കുഞ്ഞൂട്ടനാണ്. അവൻ്റെ മൂക്കിൽ നിന്നും രക്തം ഉറ്റി ചാടിക്കൊണ്ടിരിക്കുന്നു. നിലത്തു നിന്ന് എഴുന്നേൽക്കുന്ന കുഞ്ഞൂട്ടനെ ആരോ പിന്നിൽ നിന്ന് കത്തിയുമായി കുത്താൻ വരുന്നത് അപ്പു കണ്ടു. അവളോടിചെന്ന് കുഞ്ഞൂട്ടനെ ശക്തിയിൽ തള്ളിമാറ്റി.

 

“”കുഞ്ഞൂട്ടാ മാറ്…””,

 

പെട്ടന്ന് അപ്പുവിൻ്റെ ശബ്ദം കുഞ്ഞൂട്ടൻ അവിടെ കേട്ടു. ഒപ്പം തന്നെ കുഞ്ഞൂട്ടനെ ആരോ ശക്തിയിൽ തള്ളിയിട്ടു. കുഞ്ഞൂട്ടൻ കാല് വേച്ച് മണ്ണിലേക്ക് വീണു. പുറകിൽ നിന്നൊരു അടി പ്രതീക്ഷിച്ച് കുഞ്ഞൂട്ടൻ വേഗം ചാടി എഴുന്നേറ്റു. 

 

“”അപ്പൂ……””””””

 

മുഖമൂടി ഇട്ടിരുന്ന ആൾ വീശിയ കത്തി അപ്പൂൻ്റെ വയറിലൂടെ തുളഞ്ഞു കയറിയിരിക്കുന്നു. അയാളത് വലിച്ചൂരി അവളെ പിന്നിലേക്ക് തള്ളിയിട്ടു. കുഞ്ഞൂട്ടനെ അപ്പു തള്ളി മാറ്റിയില്ലായിരുന്നു എങ്കിൽ കത്തികയറേണ്ടിയിരുന്നത് കുഞ്ഞൂട്ടൻ്റെ വയറിലൂടെയാണ്. കത്തി വീശിയവരുടെ ഉന്നം പിഴച്ചു. അവരുദ്ദേശിച്ച ആൾക്കല്ല കുത്ത് കൊണ്ടത്. 

 

അപ്പൂനെ തള്ളിയിട്ട് തിരിഞ്ഞ ആൾക്ക് ഒന്ന് ചിന്തിക്കാൻ പോലും സമയം കിട്ടുന്നതിന് മുൻപ് അയാളുടെ കൈയ്യിലെ കത്തി കുഞ്ഞൂട്ടൻ പിടിച്ച് വാങ്ങി കഴിഞ്ഞു. 

 

“”ആഹ്…….””,

 

കുഞ്ഞൂട്ടൻ അയാളുടെ കഴുത്തിലൂടെ കത്തി കുത്തി കയറ്റി വച്ചു. ശേഷം വലതു കൈ കൊണ്ട് അയാളുടെ താടി എല്ല് ലക്ഷ്യമാക്കി മുഷ്ട്ടി ചുരുട്ടി അടിച്ച് പൊളിച്ചു. 

 

ഉത്സവ പറമ്പിൽ എന്തോ ശബ്ദം കേട്ട് കൊണ്ടാണ് സ്രാവൺ അവിടേക്ക് ഓടിയെത്തിയത്. കണ്ട കഴ്ച്ച അവനെ നടുക്കി കളഞ്ഞു. ചോര ഒലുപ്പിച്ച് അപ്പു നിലത്ത് കിടക്കുന്നു. കുഞ്ഞൂട്ടൻ ആരെയോ കഴുത്തിലൂടെ കത്തി കുത്തി ഇറക്കുന്നു. 

 

സ്രാവണെന്ത് ചെയ്യണമെന്ന് അറിയാണ്ടായി. കുഞ്ഞൂട്ടനെ അഞ്ചുപേര് വളയുന്നത് സ്രാവൺ ശ്രദ്ധിച്ചു. തേനിയിൽ നിന്ന് പണ്ടികളെ കൊണ്ടുവന്നത് കുഞ്ഞൂട്ടനുള്ള കൊട്ടേഷനായിരുന്നു. 

നിലത്ത് വീണുകിടക്കുന്ന അപ്പുവിനെ കുഞ്ഞൂട്ടൻ നോക്കി. കഴുത്തിലിറക്കിയ കത്തി കുഞ്ഞൂട്ടൻ വലിച്ചെടുത്തു. എന്നിട്ട് പാണ്ടികൾക്ക് നേരെ ചൂണ്ടി. 

 

“”മാറി നിക്കടാ മൈ***കളേ…””,

 

കുഞ്ഞൂട്ടൻ നിലത്ത് കിടക്കുന്ന അപ്പവിൻ്റെ മൂക്കിന് കീഴെ വിരൽ വെച്ച് നോക്കി. ശ്വാസമുണ്ട്. ഇനിയും വൈകിയാൽ ചിലപ്പൊ കൈ വിട്ട് പോവും. 

 

“”കുഞ്ഞൂട്ടാ….””,

 

കുഞ്ഞൂട്ടൻ്റെ പുറകിൽ നിന്നൊരാൾ വാള് വീശുന്നത് കണ്ട് സ്രാവൺ ഉറക്കെ വിളിച്ചു. അവൻ്റെ കൈ എത്തുന്ന ദൂരത്തായിരുന്നു കുഞ്ഞൂട്ടനുള്ളത്. സ്രാവണവനെ തള്ളി മാറ്റി. നേരിയ ഒരു വെത്യാസത്തിൽ വാള് അവർക്കിടയിലൂടെ കടന്നു പോയി. 

 

“”ഡാ നീ പോയി ഏതേലും ഒരു വണ്ടിയെടുക്ക്…””,””ശ്വാസം ഇണ്ടെടാ…””,

 

കുഞ്ഞൂട്ടൻ്റെ കണ്ണുകളിൽ നിന്ന് ജലധാരയൊഴുകി. ശബ്ദത്തിൽ നല്ല ഇടറിച്ച വന്നു. സ്രാവണൊന്ന് അമാന്തിച്ചു അവനും കൂടി പോയിക്കഴിഞ്ഞാൽ പാണ്ടികളുടെ ഇടക്ക് കുഞ്ഞൂട്ടൻ ഒറ്റക്കായി പോവും. 

 

“”നോക്കി നിക്കാതെ പോയി വണ്ടിയെടുക്ക് മൈ…””,

 

കുഞ്ഞൂട്ടൻ്റെ സംസാരവും പെരുമാറ്റവും മാറുന്നത് സ്രാവൺ ശ്രദ്ധിച്ചു. ഒരുമാതിരി സൈക്കിക്ക് ലെവൽ. അവൻ്റെ നോട്ടം തന്നെ പോരിന് നിൽക്കുന്ന പന്തയ കോഴിയെ പോലെ. സ്രാവൺ ഗോവിന്ദൻ മാമയെ കണ്ട് കാര്യം പറയാനായി ആട്ടപുരയിലേക്ക് ഓടി.

 

അവരുടെ ലക്ഷ്യം കുഞ്ഞൂട്ടൻ മാത്രമാണ്. മുഖംമൂടിയണിഞ്ഞ ഒരു പാണ്ടി മുന്നിലേക്ക് വന്നു. കുഞ്ഞൂട്ടൻ അപ്പുവിനെ വാരിയെടുത്ത് അടുത്തുള്ള ഒരു ബഞ്ചിലേക്ക് കിടത്തി. 

 

പാണ്ടി അവന് തൊട്ട് പിന്നിലെത്തി വാള് കുഞ്ഞൂട്ടൻ്റെ കഴുത്തിന് നേരെ വീശി. പെട്ടന്നയാളുടെ കൈയ്യിൽ പിടിവീണു. ഒന്നു ചലിപ്പിക്കാൻ കഴിയാത്ത വണ്ണം കയ്യിലെ പിടിമുറുക്കിയിരുന്നു. മറുകൈ ഉയർത്തി കുഞ്ഞൂട്ടനെ അയാൾ ഉന്തി മാറ്റ്ൻ ശ്രമിച്ചു. അവനാ കൈ തട്ടിമാറ്റി. അയാളെ കഴുത്തിലൂടെ പിടിച്ച് കുനിച്ചു. നേരത്തേ കൈപിടിയിലൊതുക്കിയിരുന്ന കത്തി പാണ്ടിയുടെ വയറിലൂടെ കയറ്റി ഒന്ന് തിരിച്ചു. അപ്പു കിടക്കുന്നത് കാണും തോറും കുഞ്ഞൂട്ടന് കോപ നായന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായി. അവൻ ആഹ് പാണ്ടിയുടെ വയറിൽ നിന്ന് കത്തി വലിച്ചൂരിയെടുത്ത് അയാളെ തള്ളിയിട്ടു. കലി തീരാതെ കുഞ്ഞൂട്ടൻ പാണ്ടിയുടെ നെഞ്ചിലേക്ക് ചാടി കയറി അയാളുടെ കൈയ്യിലെ വടിവാള് പിടിച്ചുവാങ്ങി. അവന്നത് പാണ്ടിയുടെ കഴുത്ത് നോക്കി ആഞ്ഞു വീശി കണ്ടു നിന്നവരെല്ലാം ഭയപ്പെട്ട് ചുറ്റുപാടും ഓടാൻ തുടങ്ങി. നിലത്ത് തലയറ്റ ശരീരവുമായി ഒരാൾ അവൻ്റെ കൂടെ വന്ന ഭാക്കി നാലുപേർ എന്ത് ചെയ്യണം എന്നറിയാതെ നിൽക്കുന്നു. 

 

രക്തം കണ്ട് അറപ്പുമാറിയ അവരെ വരെ ഭയപ്പെടുത്തുന്ന രൂപത്തിൽ രക്തത്തിൽ കുളിച്ചാണ് കുഞ്ഞൂട്ടൻ്റെ നിൽപ്പ്. കൂട്ടത്തിൽ നിന്ന് ഒരാളുകൂടി കുഞ്ഞൂട്ടന് നേരെ ഓടി വന്ന് വാള് വീശി. കുഞ്ഞൂട്ടൻ പിന്നിലേക്കൊന്ന് ആഞ്ഞു വാള് അവനെ തട്ടാതെ പോയി. വാളു വീശിയ ഊക്കിൽ പാണ്ടിയൊന്ന് വേച്ചു. ഒരു നിമിഷം പോലും കാക്കാതെ മറുകൈയ്യിലിരുന്ന കത്തി കുഞ്ഞൂട്ടൻ പാണ്ടിയുടെ കഴുത്തിൽ തന്നെ കയറ്റി. അയാളുടെ വായ തുറന്നു രക്തം ഇറ്റി ഇറ്റി വീണു. കുഞ്ഞൂട്ടൻ കത്തിയിലുള്ള പിടി വിട്ടു. കഴുത്തിൽ തറച്ച കത്തിയുമായി പാണ്ടി നിലത്തേക്ക് വീണു. വീണ ഊക്കിൽ കത്തിയുടെ പിടി ഒഴികെയുള്ള ഭാഗം അണ്ണാക്കിലൂടെ തുളച്ച് കയറി. ഇനി ഭാക്കി രണ്ടു പേർ. രക്ഷയില്ലെന്ന് കണ്ട അവര് രണ്ടും തിരിഞ്ഞോടി. 

കുഞ്ഞൂട്ടൻ അവരെ വെറുതേ വിടാൻ ഒരുക്കമല്ല. പിന്നിലായി ഓടിയവൻ്റെ തല ലക്ഷ്യമാക്കി ഒരു കല്ലെടുത്ത് കുഞ്ഞൂട്ടൻ എറിഞ്ഞു. അടിതെറ്റിയവൻ വീണു. കുഞ്ഞൂട്ടൻ അവന് എഴുന്നേൽക്കാൻ അവസരം കൊടുത്തില്ല. പീടിക തട്ടിക്കൂട്ടാൻ വച്ചിരുന്ന പട്ടിക എടുത്ത് പാണ്ടിക്കടുത്തേക്ക് ഓടിയെത്തി. കുഞ്ഞൂട്ടൻ പാണ്ടിയുടെ തല ലക്ഷ്യമാക്കി അടിച്ചു. പട്ടികയുടെ അഗ്രഭാഗത്തെ ആണി അയാളുടെ തലയിൽ തറച്ചു കയറി. കലിയടങ്ങാതെ വീണ്ടും വീണ്ടും അടിച്ചു അവസാനം അയാളുടെ തല പൊട്ടി പൊളിഞ്ഞു. 

 

അപ്പുവിന് അപകടം പറ്റിയെന്നറിഞ്ഞപ്പൊ ഇന്ദിരാമ്മയ്ക്ക് ആകെ ഭയമായി. ഉത്സവ പറമ്പിൽ ആളുകൾ ചിതറി ഓടി. ഗോവിന്ദൻ കാര്യമറിഞ്ഞ് സ്രാവണിനോട് വേഗം വണ്ടിയെത്തിക്കാൻ പറഞ്ഞ് ചാവി ഏൽപ്പിച്ച് കുഞ്ഞൂട്ടനടുത്തേക്ക് ഓടി. എന്നാൽ തിക്കിലും തിരക്കിലും പെട്ട് വേഗമെത്തുക പ്രയാസമായി. 

 

പാണ്ടികളിലൊരുത്തൻ കുഞ്ഞൂട്ടൻ്റെ കൈയ്യിൽ നിന്നും രക്ഷപ്പെട്ട് ഓടിയത് ആനകളെ കെട്ടിയിടത്തേക്കാണ്. അവൻ ഒരാനയുടെ ചങ്ങല അഴിച്ചെടുത്തു. ഘോഷയാത്രക്ക് മുന്നിലായി കത്തിച്ചുപിടിക്കുന്ന നാല് വിരലുകളുള്ള തീപന്തം ആനുയുടെ കാലിലേക്ക് കുത്തി. അസഹ്യമായ ചൂട് കാലിൽ തട്ടിയപ്പോൾ ആന വാല് ചുരുട്ടി ആൾക്കൂട്ടത്തിലേക്ക് ഓടിക്കയറി. അത് അടുക്കുന്നത് കുഞ്ഞൂട്ടന് നേരെയാണ്. വന്ന പാടെ തുമ്പിക്കൈ ഉയർത്തി കുഞ്ഞൂട്ടനെ ആന അടിച്ചു. 

 

തീയാട്ടത്തിന് ഒരുക്കി വച്ചിരിക്കുന്ന കളത്തിനരുകിൽ ചെന്ന് കുഞ്ഞൂട്ടൻ വീണു. കലിയടങ്ങാതെ ആന വീണ്ടും അവനടുത്തേക്ക് ഓടി വരുകയാണ്. കുറച്ചപ്പുറെ മാറി സ്രാവൺ ഒരു കാറ് കൊണ്ടു വരുന്നത് കുഞ്ഞൂട്ടൻ കണ്ടു. ആന കുഞ്ഞൂട്ടനടുത്തേക്ക് എത്താറായതും തീയാട്ടിന് കൂട്ടിയിട്ടിരുന്ന കനല് അടുത്തിരുന്ന ഒരു ബക്കറ്റിൽ വാരി ആനക്ക് നേരെ എറിഞ്ഞു. തൊട്ടടുത്ത് തന്നെ എണ്ണയിൽ മുക്കിയ കുറിച്ച് പന്തങ്ങൾ ചാരിവച്ചിരുന്നു അതിലൊരെണ്ണം എടുത്ത് കനലിൽ ഉരച്ചതും തീ ആളിക്കത്തി. കുഞ്ഞൂട്ടൻ അത് ആനയുടെ മസ്തകം ലക്ഷ്യമാക്കി എറിഞ്ഞു. 

 

ആനയുടെ കണ്ണിൽ തീ പന്തം പ്രതിഫലിച്ച് കണ്ടു അത് തന്റെ രണ്ടു കാലുകളും പൊക്കി ഉയർന്നു. ശേഷം പിന്നിലേക്ക് മറിഞ്ഞ് അതുവഴി ഓടി.  

 

കുഞ്ഞൂട്ടൻ വേഗം തന്നെ അപ്പുവിനടുത്തെത്തി. മൂക്കിലേക്ക് വിരൽ വെച്ചു. ശ്വാസം അപ്പഴും നിലച്ചിരുന്നില്ല. കുഞ്ഞൂട്ടൻ വേഗം അപ്പൂനെ രണ്ട് കൈയ്യിലും കോരിയെടുത്തു. ആളുകളെ വകഞ്ഞ് മാറ്റിക്കൊണ്ട് കുഞ്ഞൂട്ടൻ കാറ് ലക്ഷ്യമാക്കി പാഞ്ഞു. ഇളക്കം തട്ടിയപ്പൊ അപ്പു ഒരു ഞെരക്കത്തുടെ കണ്ണുകൾ തുറന്നു.

 

കുഞ്ഞൂട്ടൻ അപ്പൂനെ കാറിലേക്ക് കയറ്റി. അതിനകത്ത് ഇന്ദിരാമ്മയും ഗോവിന്ദൻ മാമയും കനക അമ്മായിയും ഇരിക്കുന്നുണ്ട്. അപ്പൂൻ്റെ തലയെടുത്ത് കുഞ്ഞൂട്ടൻ മടിയിലേക്ക് വെച്ചു. അപ്പോഴും കുഞ്ഞൂട്ടൻ്റെ ഉടുപ്പിലൂടെ രക്തം പടർന്നുകൊണ്ടിരുന്നു. അവൻ അപ്പൂൻ്റെ കവിളിൽ തട്ടിക്കൊണ്ടിരുന്നു. കണ്ണടയുന്നതിന് തൊട്ട് മുൻപ് അപ്പു കുഞ്ഞൂട്ടൻ്റെ നെറ്റിമേൽ ഒരു അടയാളം കണ്ടു. ആഴിയിൽ അസ്തമിക്കാനായി ഒരുങ്ങുന്ന ഒരു ചുവന്ന സൂര്യൻ്റെ ചിഹ്നം. നെറ്റിയിലെ സൂര്യൻ അതിശക്തമായി ജ്വലിച്ചു. അപ്പൂൻ്റെ കണ്ണുകൾ പതുക്കെ അടയാൻ തുടങ്ങുമ്പഴേ കുഞ്ഞൂട്ടൻ അവളെ തട്ടിയുണർത്തും.

★★★★★★

തിരുന്നെല്ലിക്കടുത്ത് ഒരു പഴയ ഇല്ലം. 

***************************************

 

മുറ്റത്തൊരു വോൾവോ കാറ് കൊണ്ടു വന്നു നിറുത്തി. അതിൽ നിന്ന് നരേന്ദ്രൻ ഡോർ തുറന്നിറങ്ങി. പടിക്കെട്ടിൽ ചെരുപ്പൂരി വെച്ച് വരാന്തയിലിരുന്ന കിണ്ടിയിൽ വെള്ളം മുക്കി കാല് കഴുകി. ശേഷം ഇടനാഴിയിലൂടെ വേഗത്തിൽ നടന്നു. അടഞ്ഞു കിടന്ന ഒരു വാതിലിൽ അയാളൊന്ന് മുട്ടി.

 

അൽപ നേരം കഴിഞ്ഞ് അകത്ത നിന്ന് സാക്ഷ എടുത്ത് വാതിൽ തുറന്നു. അകത്ത് കയറിയ പാടെ വാതിലയാൾ അടച്ചു. ശേഷം എല്ലാവർക്കും നേരെ തിരിഞ്ഞു. അവിടെ നരേന്ദ്രൻ്റെ മൂന്നു മക്കളും കേശവനും മകനുമാണ് ഉണ്ടായിരുന്നത് കൂടെ ഇന്ദ്രപ്രസ്ഥത്തിലെ തറവാട്ട് ജോത്സ്യൻ രാമചന്ദ്രനും. 

 

കയറിയപാടെ നരേന്ദ്രൻ ആഷിശിൻ്റെ കവിളിൽ ആഞ്ഞൊന്ന് കൊടുത്തു. അടികിട്ടി ഒന്ന് വേച്ച് പൊയ ആഷിശ് കാര്യമറിയാതെ അച്ഛനെ നോക്കി.

 

“”ഇത്..””, “”ഒരു വാക്ക് ചോദിക്കാതെ ഇത്രയൊക്കെ കാണിച്ച് വെച്ചതിന്…””,””ഇത്രയൊക്കെ കൊണ്ടോയി എത്തിക്കാൻ പറ്റിയിട്ട്ണ്ടങ്കില് ബാക്കി കൂടി ഒണ്ടാക്കാൻ ഞങ്ങക്കറിയാ..””,””മക്കളതിൻ്റെ എടക്ക് കയറി ഒണ്ടാക്കണ്ട…””,””കൊട്ടേഷൻ കൊടുത്തിരിക്കുന്നവൻ…””,

 

“”എൻ്റെ നരേന്ദ്രാ താനൊന്നടങ്ങ്…””

 

രാമചന്ദ്രൻ ഇരുന്നിരുന്ന കസേരയിൽ നിന്നെഴുന്നെറ്റു.

 

“”എങ്ങനെ മിണ്ടാണ്ടിക്കാനാ രാമ…””,””ആഹ് ചെക്കൻ ഇന്ന് അമ്പലത്തിൽ വെച്ച് കാട്ടിക്കൂട്ടിയത് വല്ലോം നീ അറിഞ്ഞോ..””,””ഇണ്ടങ്കിൽ ഇങ്ങനെ സംസാരിക്കില്ല…””,””ഗോവിന്ദൻ പിടിച്ചിട്ട് നിക്കത്ത തേനിയിലെ പാണ്ടികള് അഞ്ചെണ്ണത്തിനെയാ നരിന്ത് പോലിരിക്ക്ണ ആഹ് ചെക്കൻ നിമിഷ നേരം കൊണ്ട് തീർത്തത്…””,””ആഹ് ചെക്കന് തലക്ക് ഓളവാ…””,

 

നരേന്ദ്രൻ്റെ സംസാരത്തിനിടയിൽ ശബ്ദം മുറിഞ്ഞ് മുറിഞ്ഞ് കേട്ടു. 

 

“”നരേന്ദ്രാ താനിങ്ങനെ അപ്സറ്റാവണ്ട…””,””ആഹ് പെണ്ണിന് കാര്യമായിട്ട് പറ്റിയിട്ട്ണ്ടങ്കില് അവനിനി തിരിച്ച് വരില്ല…””,

 

“”അത് തനിക്കെന്താ  ഒറ്റപ്പ്…””,

 

രാമചന്ദ്രൻ്റെ സ്റ്റേറ്റ്മെൻ്റിന് നരേന്ദ്രൻ ചോദിച്ചു.

 

“”അവൻ അത്രയൊക്കെ കാട്ടിയത് ആഹ് പെണ്ണിന് വേണ്ടിയാണങ്കില്…””,””ഇനി തിരിച്ചു വരവിനുള്ള സാധ്യത കുറവാണ്…””,

 

എല്ലാവരും രാമചന്ദ്രൻ പറയുന്നത് ശ്രദ്ധയോടെ കേട്ടിരുന്നു. 

 

“”നിങ്ങൾക്ക് തെറ്റുപറ്റിയത് എവിടെയാണെനറിയോ””,

 

 എല്ലാവരും അവർക്ക് എടെയാണ് തെറ്റുപറ്റിയതെന്ന് അറിയണമായിരുന്നു. രാമചന്ദ്രൻ എന്താണ് കണ്ടെത്തിയത് എന്നും അറിയണം..

 

“”നിങ്ങളവനെ വിലകുറച്ച് കണ്ടു…””,””ദേവൻ്റെ മകനാണവനെന്ന് അറിഞ്ഞിട്ടും…””,””അവനെ അണ്ടറെസ്റ്റിമേറ്റ് ചെയ്തു…””,””പക്ഷെ തന്റെ മകൻ കാണിച്ചത് മണ്ടത്തരം ആയെങ്കിലും…””,””കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടിട്ട്ണ്ട്…””,””ആഹ് ചെക്കൻ്റെ ദൗർബല്യം ഇന്ദിരയുടെ മകളാണ്…””,””അവക്കിട്ടിനി കൊട്ടിയാൽ മതി…””,””താനേ അവൻ പൊയ്ക്കോളും…””,

 

എല്ലാവരുടെയും മുഖത്ത് പരിഭ്രാന്തി നിഴലിച്ചു. അപ്പൂൻ്റെ കാര്യമാണവർ പറഞ്ഞത്. എന്നാൽ അവളെ എന്തെങ്കിലും ചെയ്താൽ ഉത്സവ പറമ്പിൽ അരങ്ങേറിയ തീയാട്ടം ഒന്നുകൂടി കാണേണ്ടി വരും. എല്ലാഒരുമൊന്ന് ഭയപ്പെട്ടു. 

 

“”അത് വേണോ രാമാ…””,

 

അത്രനേരം ഒന്നും മാണ്ടാണ്ടിരുന്ന കേശവനാണ് സംസാരിച്ചത്.

 

“”കേശുവേട്ടൻ എന്തിനാ പേടിക്കണെ…””,””ഇതിലും വലിയ പരാക്രമി ആയിരുന്നു ഇവൻ്റെ തന്ത…””,””എന്നിട്ട് നമ്മക്ക് വല്ലോം പറ്റിയോ…””,””ഞാനുള്ളപ്പൊ നിങ്ങളെന്തിന് ഭയക്കണം…””,””അവൻ്റെ തന്തയെ തീർത്ത ചേല് ഇവനെയും നമ്മള് തീർക്കില്ലേ…””,

 

“”രാമൻ പറയുന്നത് പിന്നിൽ നിന്നും…””,

 

“”ആഹ്…””,””അങ്ങനെ തന്നെ…””,

 

പിന്നീടാരും ഒന്നും മിണ്ടിയില്ല… അടുത്ത ആട്ടത്തിനുള്ള അരങ്ങവർ ഒരുക്കുകയായി..

 

_________________★★★__________________

 

തുടരും 

 

പതിനാലാം 👹 തീയാട്ടിലൂടെ…

 

കഥ ഇന്നലെ പബ്ലിഷ് ചെയ്യണമെന്ന് കരുതിയതാണ്. കുറച്ച് എഡിറ്റിംഗ് ബാക്കിയുണ്ടായിരുന്നതിനാലാണ് ഇന്നേക്ക് ചെയ്യേണ്ടി വന്നത്. ക്ഷമിക്കുക. 

 

കഥാപാത്രങ്ങളുടെ പേരുകൾ ആരെയെങ്കിലും ഏതെങ്കിലും തരത്തിൽ വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷക്കുകമി. 

 

Recent Stories

The Author

Sajith

58 Comments

Add a Comment
  1. Paruttye othiri ishttam ayi ❤️

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com