പതിനാലാം 👹 തീയാട്ട് {Sajith} 1181

Views : 26344

കുഞ്ഞൂട്ടൻ അവിടെ നിന്നാൽ നേഴ്സിൻ്റെ പണി നടക്കില്ലെന്ന് മനസിലാക്കിയ ഇന്ദിരാമ്മ പതുക്കെ കുഞ്ഞൂട്ടനെ ഇൻഫെക്ഷൻ്റെ കാര്യമൊക്കെ പറഞ്ഞ് പുറത്തിറക്കി. പോവാൻ നേരം അവൻ നേഴ്സിനെ ഒന്ന് നോക്കി. 

 

കുഞ്ഞൂട്ടൻ പുറത്തിറങ്ങിയപ്പോൾ ഗോവിന്ദനും മറ്റും വെളിയിൽ നിൽക്കുന്നു. ഓപ്പറേഷൻ കഴിഞ്ഞ് മുറിയിലേക്ക് മാറ്റിയ അപ്പുവിൻ്റെ അടുത്തുനിന്നും അവൻ ഇപ്പഴാണ് ഒന്ന് മാറിയത്. 

 

കുഞ്ഞൂട്ടൻ വരാന്തയിൽ നിൽക്കുന്നത് കണ്ട് സ്രാവൺ മാത്രം അവൻ്റെ അടുത്തുവന്ന് സംസാരിച്ചു. നേഴ്സ് തൻ്റെ ജോലികഴിഞ്ഞ് മുറിവിട്ടിറങ്ങി പോയതും കുഞ്ഞൂട്ടൻ വീണ്ടും അപ്പൂൻ്റെ അടുത്ത് വന്നിരുന്നു.

 

അപ്പുവിൻ്റെ വയറിൽ കത്തി തട്ടി മുറിഞ്ഞിടത്ത് ആറോളം തുന്നലുകൾ ഉണ്ടായിരുന്നു അകത്തേ മുറിവിൽ വേറെയും. സെഡേഷൻ വിട്ട് ഉണർന്നെങ്കിലും വീണ്ടും ഭക്ഷണം കഴിക്കാത്ത ക്ഷീണംമൂലം അപ്പു മയങ്ങി പോയിരുന്നു. 

 

ഓപ്പറേഷൻ്റെ സമയത്തെ കുഞ്ഞൂട്ടൻെ പെരുമാറ്റം കണ്ട് ഗോവിന്ദനും ഇന്ദിരയും കനകയുമെല്ലാം ഭയന്നു. കുഞ്ഞൂട്ടന് കാര്യമായി എന്തോ കുഴപ്പമുള്ളത് പോലെ അവർക്ക് തോന്നി. മറ്റുചിലർ ഭയപ്പെട്ടത് തലേന്ന് നടന്ന സംഭവത്തെക്കുറിച്ച് ഓർത്തിട്ടാണ്. നരേന്ദ്രനും കേശവനും മക്കളുമായിരുന്നു ആ കൂട്ടർ. ഇതിൻ്റെയെല്ലാം പിന്നിൽ തങ്ങളാണെന്ന് കുഞ്ഞൂട്ടൻ അറിഞ്ഞാൽ എന്താവും സ്ഥിതി ഒറപ്പായും അവർക്ക് നേരെ കുഞ്ഞൂട്ടൻ പാഞ്ഞടുക്കും. 

 

കൊല്ലാനായി പാണ്ടികളെ തരപ്പെടുത്തിയത് ആഷിശ് ആണെന്ന് അറിയുന്നതിന് മുൻപ് കുഞ്ഞൂട്ടനെ ആരുമറിയാതെ തീർക്കുന്നതാണ് ബുദ്ധിയെന്ന് കേശവനും നരേന്ദ്രനും തീരുമാനിച്ചു. അതിനായുള്ള പദ്ധതികൾ ആവിഷ്ക്കരിക്കലായിരുന്നു അവരുടെ പ്രഥമ അജണ്ട. ശത്രു നിസാരക്കാരനല്ലെന്ന് ഇന്നലത്തെ പ്രകടനം കൊണ്ട് മനസിലായത് കൊണ്ട് അൽപം കട്ടിക്ക് തന്നെ പണികൊടുക്കണ്ടി വരുമെന്ന് അവർക്ക് നല്ല ബോധ്യമുണ്ട്. ഇത് വരെ ഗോവിന്ദൻ തലേന്ന് നടന്നതിനെ കുറിച്ച് അന്വേഷിച്ചിട്ടില്ല. അത് നരേന്ദ്രനിലും കൂട്ടരിലും ഒരാശ്വാസ മുണ്ടാക്കി. ഒളിവിൽ പോയ പാണ്ടിയെ കിട്ടാത്തിടത്തോളം സമയം ഗോവിന്ദന് ഒരു സംശയവും ഉണ്ടാവില്ല അതായിരുന്നു കേശവൻ്റെ ആത്മവിശ്വാസം. നേരിട്ട് ബന്ധം ഇല്ലങ്കിലും മാസ്റ്റർ ബ്രെയിൻ കേശവൻ്റെ ആണ്.

 

മുറിയിലേക്ക് മാറ്റിയ അപ്പുവിൻ്റെ അടുത്ത് നിന്ന് കുഞ്ഞൂട്ടൻ എവിടേക്കും മാറിയില്ല. അവൻ്റെ മുന്നിലപ്പോൾ അവശയായി കിടക്കുന്ന ജീവനും അവളെ അക്രമിക്കാൻ ഇനിയും ആരെങ്കിലുമൊക്കെ വന്നേക്കാം എന്ന ഭയവും മാത്രമായിരുന്നു. 

 

ഇടയ്ക്ക് സ്രാവണിനോട് മാത്രം കുഞ്ഞൂട്ടൻ ഒന്ന് സംസാരിച്ചു. സത്യത്തിൽ അവനും ഭയന്ന് പോയിരുന്നു. തലേന്ന് ഒരു മതമുറ്റിയ ആനയെ പോലെ എന്തെല്ലാമാണ് കുഞ്ഞൂട്ടൻ കാട്ടിയത്. അത്രയും പേരുടെ തല വെട്ടിയെടുക്കുമ്പോൾ നിശേഷം ഭയം അവനുണ്ടായിരുന്നില്ല. അപ്പൂനെ മടിയിൽ കിടത്തിയപ്പൊ മാത്രം അവൻ്റെ കണ്ണുകൾ നിറയുന്നതായി സ്രാവൺ കണ്ടു. 

 

നേഴ്സ് പോയ ശേഷം ഇന്ദിരാമ്മ ഗോവിന്ദൻ മാമയെ വിളിച്ച് കുഞ്ഞൂട്ടൻ അപ്പുവിൻ്റെ അടുത്ത് നിൽക്കണം എന്ന് തന്നെയാണെന്ന് പറഞ്ഞു.

 

ഗോവിന്ദൻ്റെ ഒരു സുഹൃത്ത് നടത്തുന്ന ശിവഗിരിയിലെ മൾട്ടി സ്പെഷ്യലിറ്റി ഹോസ്പിറ്റലിലേക്കാണ് അപ്പുവിനെ കൊണ്ടുവന്നത്. വൈജയന്തിയിൽ നിന്ന് ഏകദേശം ഇരുപത്തഞ്ച് കിലോമീറ്റർ ദൂരം കാണും. 

 

ഗോവിന്ദൻ തൻ്റെ സുഹൃത്തിനെ വിളിച്ച് കാര്യങ്ങൾ ബോധിപ്പിച്ചത് പ്രകാരം പ്രത്യേക ശ്രദ്ധ അവർക്ക് കിട്ടി. ഡയറക്ടർ ബോർഡിൻ്റെ ഭാഗത്തു നിന്നുള്ള ഇടപെടൽ മൂലം പിന്നെ ആരും മുറിയിൽ വന്ന് ശല്ല്യം ചെയ്തില്ല.

 

സ്രാവണിനെ വീട്ടിലേക്ക് പറഞ്ഞ് വിട്ട് ഭക്ഷണവും കുഞ്ഞൂട്ടന് ഇടാനായിട്ട് ഒരു ഡ്രസ്സും എടുപ്പിച്ചു. വന്നപ്പൊ മുതൽ ചോരപറ്റിയ ഉടുപ്പിട്ടാണ് കുഞ്ഞൂട്ടൻ നിൽക്കുന്നത്.

 

സ്രാവൺ തിരികെ വന്നതും ഡ്രസ്സും ഭക്ഷണവും ഇന്ദിരാമ്മയെ ഏൽപ്പിച്ചു. 

 

മുറിയിൽ തന്നെ ബാത്ത്റൂമും മറ്റും ഉണ്ടായിരുന്നു. ഇന്ദിരാമ്മ നിർബന്ധിച്ച് കുഞ്ഞൂട്ടനെ കുളിക്കാനായി പറഞ്ഞുവിട്ടു. അവനൊന്ന് ശാന്തനായിട്ടുണ്ടെന്ന് അമ്മയ്ക്ക് തോന്നി, പറയുന്നത് അനുസരിക്കുന്നുണ്ട്. 

 

സത്യത്തിൽ കുഞ്ഞൂട്ടൻ ശാന്തനായിരുന്നു. അവനാകെ വാശിപിടിക്കുന്നത് അപ്പുവിൻ്റെ അടുത്ത് നിൽക്കാൻ മാത്രമാണ്. 

 

ഇന്നലെ അപ്പൂനെ ആരോ കത്തിവച്ച് കുത്തിയത് വരെ, നടന്ന സംഭവങ്ങളെല്ലാം കുഞ്ഞൂട്ടൻ്റെ ഓർമ്മയിൽ കിടപ്പുണ്ട്. എന്നാൽ അതിന് ശേഷം എന്താണ് സംഭവിച്ചത് എന്ന് ഓർത്തെടുക്കാൻ അവനേക്കൊണ്ട് ആവുന്നില്ല. 

 

കഴിയുന്നത്ര ശ്രമിച്ചുനോക്കി, അപ്പു കുത്തുകൊണ്ട് കൈയ്യിൽ കിടക്കുന്നത് ഓർമ്മയുണ്ട്. അതാലോചിക്കുമ്പോൾ തന്നെ കൈയ്യ് വിറക്കുന്നു. ആർത്ത് കരഞ്ഞതും ആരോ കുഞ്ഞൂട്ടൻ്റെ ചെവിയിൽ ഉച്ചത്തിൽ അലറിയതും ഓർമ്മയുണ്ട്. പിന്നെ കണ്ണിലേക്ക് ഇരുട്ട് കയറി ശേഷം നടന്നതൊന്നും അവന് അറിയില്ല. ഏറെ നേരം ഷവർ തുറന്ന് ചോട്ടിൽ നിന്നു. 

 

കുഞ്ഞൂട്ടൻ കുളിക്കാൻ കയറിയിട്ട് നേരം കുറച്ചായി. വെള്ളം വീഴുന്ന ശബ്ദം മാത്രം വെളിയിലേക്ക് കേൾക്കാം. ഇന്ദിരാമ്മയ്ക്ക് ഉള്ളിലെന്തോ ഭയമായി. ഇന്നലെ മുതലേ കുഞ്ഞൂട്ടൻ ആകെ വെപ്രാളപ്പെട്ട് നടക്കുന്നത് അവര് കാണുകയല്ലേ. 

 

അമ്മ ബാത്ത്റൂമിന് വെളിയിൽ നിന്ന് കുഞ്ഞൂട്ടനെ ഒന്ന് വിളിച്ചു. ഷവറിന് ചുവട്ടിൽ നിന്ന് ചിന്തകളിൽ മുഴുകി നൽക്കുന്ന കുഞ്ഞൂട്ടൻ പെട്ടന്ന് ഉയർന്ന ശബ്ദത്തിൽ ഒന്ന് ഞെട്ടി. അവൻ വേഗം ഷവർ ഓഫാക്കി തോർത്തി ഉടുപ്പും മാറ്റി വെളിയിലിറങ്ങി. 

Recent Stories

The Author

Sajith

35 Comments

Add a Comment
 1. പ്രിയപ്പെട്ട സജി.

  മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

  സ്നേഹത്തോടെ

  അസി ✨. (മണവാളൻ 😂)

 2. പ്രിയപ്പെട്ട സജി.

  മറന്നില്ല എന്ന് കരുതുന്നു 😁 നീണ്ട നാല് മാസങ്ങൾക്ക് ശേഷം ആണ് ഇങ്ങോട്ടേക്കു വന്നത് തുടക്കം നിൻ്റെ കഥയിൽ നിന്ന് തന്നെ ആകട്ടെ എന്ന് കരുതി ☺️. Connection കിട്ടാൻ വേണ്ടി ഈ പാർട്ട് മുതൽ ആണ് തുടങ്ങിയത്. … നന്നായിട്ടുണ്ട് അളിയാ . ബാക്കി പാർട്ട് കൂടി വായിച്ചിട്ട് ബാക്കി പറയാം 🥰

  സ്നേഹത്തോടെ

  അസി ✨. (മണവാളൻ 😂)

 3. Vanilalo sajith bro

 4. Waiting for next part

  1. Nalle morning 6 manikku evening 6 manikku publish cheyyam. eppazha nallthu..?

   1. Evening

  1. Oru moonnu dhivasam koodi

   1. 😶‍🌫️🧐

 5. Next part eppozha bro

  1. 3 dhivasathe savakasham koodi

   1. Vere evidellum ഇത് പോസ്റ്റ് ചെയ്യുന്നുണ്ടോ

    1. Illa ivade mathre post cheythittullu

     1. Alla ii pl enna vecha enna pl il post cheythu enna okke comments kana

     2. PL oru app aannu

 6. ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്… ♥️♥️♥️♥️♥️♥️♥️

 7. ഈ ഭാഗവും സൂപ്പർ

 8. സജിത്ത് ബ്രോ എന്താ പറയേണ്ടത് എന്ന് അറിയില്ലാ
  അടിപൊളി അടിപൊളി അടിപൊളി,💖💖💖💖💖💖💖💖

 9. വേഗം വേണം ഇപ്പൊ തന്നെ ഒരുപാട് വൈകി 😍

 10. Super novel polikk man

  1. Sajith bro ippozh aane vayiche late ayalum vanappol ithreyum kidu item aayi varum enne karuthilla onnum parayan illa ithum👌👌👌👌❣️❣️❣️❣️❣️

 11. Ipozha vayichu theerne adipoli aayitund pinne rukmani de karyam atra athikam late aki presnam akanda😁 appuvumayi ulla karyam thuranu paranju clear akiyekku vegan 😍athavumbo vere tension onum indavanda.
  Waiting for next part ❤️

 12. Wi8ing aarunnu mwone. pne asugam ellaam bhedthamayennarinjathil santhosham. Njan 1st part chodhichathinte reason enikku repeat chythu vayikkan arunnum. Ini athinte avasyam illallo bro thirichethiyille. And story eppozhatheyum pola nannayittundu ithrayum excited aayittu oru kadhakkum njan wai8 chythittilla. Thnx a lot❤️❤️❤️❤️❤️❤️

 13. കുറച്ചു തിരക്കിൽ പെട്ട് പോയി ഇപ്പോളാ വായിച്ചു തീർന്നത്.എല്ലാ തവണത്തെയും പോലെ ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട്.

  വൈകിയാലും സാരമില്ല അടുത്ത part വന്നാൽ മതി. ഇപ്പോ എങ്ങനെയുണ്ട് bro സുഖമായോ. Get well soon. Take care🤎

 14. Poli story

  Nice part❤️❤️
  Asugam Ellam ok ayi karuthunnu..

  1. Nice ishta pettu

 15. Poli poli machane, NXT part pettannu ponnotte.

 16. 🦋 നിതീഷേട്ടൻ 🦋

  Uff പൊളിച്ചു 🔥🔥🔥🔥🔥🔥
  ഉണ്ടായിരുന്ന കോറച്ച് സംശയങ്ങൾ മാറി, കുഞ്ഞൂട്ടൻ ദേവൻ്റെ മകൻ ആണെന് പുന്നക്കല്ലെ എല്ലാവരും എപ്പzhaa അരിഞ്ഞത് അങ്ങനെ ഒര് incident ശ്രദ്ധിച്ചില്ല, കുഞ്ഞൂട്n തറവാട്ടിൽ വരുന്നതിന് മുമ്പ് ആണോ . അജു അവൻറെ ഏട്ടൻ, ഇനിരക്ക് എല്ലാം അറിയാമായിരുന്നു lle. അപ്പുൻ്റെ അച്ഛൻ കുഞ്ഞുട്ടനെ ഏൽപിച്ചത്,

  annu Indira അപ്പുനോട് പറഞ്ഞല്ലോ അവൻറെ ജാതകത്തിൽ എന്തൊ ദോഷം ഉണ്ട് അതൊണ്ടാൻ അവനോടു വീട്ടുകാർക്ക് ഇത്ര ശത്രുത ന്നു അതെന്താ 🤕🤔 അവരടെ swontham മോൻ അല്ലതൊണ്ട് ആണൊ?

  ജാനകി പാറുനെ കുഞ്ഞൂട്ടൻ്റെ കൈൽ ഏൽപ്പിച്ചു so അവൾക്കും എന്തൊ നിയോഗം ഉണ്ട്, രുക്കു അപ്പുന് ഒര് ഭീക്ഷണി ആവും 😂🙈 അതു വെഗം ക്ലെയർ ചെയ്യുന്നത് ആൺ എല്ലാവർക്കും നല്ലതു്. Sravan പറഞ്ഞപോലെ രുക്മിണി de പേരിൽ തറവാട് രണ്ട് ചേരി ആവും.

  പിന്നെ oru request അനന്തൻ ആന കുഞ്ഞൂട്ടനെ ഒന്ന് കാണട്ടെ, അതുപോലെ സൂപ്പർവൈസർ re രണ്ടെണ്ണം കൊടുതപോലെ aa അശിഷിനും ഇട്ട് രണ്ടെണ്ണം കൊടുക്കണം ഒര് ആഗ്രഹം ആണ് 😁😁😁 കുഞ്ഞൂട്ടാൻ്റെ മൂന്നു വയസ്സു മുതൽ ഉള്ള കുട്ടിക്കാലം കൂടി കഥയിൽ കൊണ്ടുവരാnam ആത് അവൻറെ അക്ച്ചൽ പ്രകൃതം മനസ്സിലാക്കാൻ സഹായിക്കും, അന്നു aa ചെക്കൻ മാർക്കു ഇട്ട് പൊട്ടിച്ചത് അവൻ തന്നെ ആണെന്നു അറിയാമറുന്ന് അത് ഉറപ്പായപ്പോ ഒന്ന് കുളിരുകൊരി 🤩🤩🤩🤩.

  അപ്പു കുഞ്ഞൂട്ടനെയും കുഞ്ഞൂട്ടാൻ അപ്പുനേം സ്നേഹിക്കുന്ന കാര്യം പരസ്പരം ഒര് ധാരണയിൽ എത്തിയല്ലോ santhosham വേഗം വീടുകരുകൂടി അറിവോടെ അവർ പ്രമിച്ച് നടക്കട്ടെ അവരടെ ആഗ്രഹവും അത് തന്നെ ആണല്ലോ 😌😌😌😌

  ബ്രോ പിന്നെ റെസ്റ്റ് എടുത്തോളൂ tto, വാവു ഓക്കേ വേഗം മാറട്ടെ 🌝🤗🤗🤗🤗. ഇത്രേ വേണേലും കത്തിരുന്നോളം 😘😘😘😘😘

 17. Enthe otta page posting? Kadhayilum Power koodunnu.,😊

  Kurachu page break ittu post cheythoode?

  Single page reading oru sukhamilla 😃

  1. Athonu reload cheythu noku apo 55 page kaanam 😂entho error anenu thonunu enikum angane vannitund 😌

   1. Athe.
    Pages illenkil view kittilla.

    ennaalum ithra deerghamaayi ezhuthunnathinu Sajith Reghu okke sammathichu kodukkanam.

    Mashi – ippol ezhuthaarille?

 18. 🦋 നിതീഷേട്ടൻ 🦋

  Katta waiting aaruunuu 🔥🔥🔥🔥

  Bro kk ippo ഏങ്ങനെ und

  വായിച്ചിട്ട് varave 😊

 19. തിരുമണ്ടൻ 😌

  Waiting aarnn😵‍💫

 20. അറക്കളം പീലിച്ചായൻ

  1st

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com