Comment Moderation issue resolved... ദയവായി മെയിൽ ഐഡി, ഫോൺനമ്പർ,പേഴ്സണൽ ഡീറ്റെയിൽസ്, മറ്റു സൈറ്റുകളുടെ നെയിം എന്നിവ ഷെയർ ചെയ്യരുത്... ചെയ്‌താൽ ബാൻ, മോഡറേഷൻ ഉണ്ടാകും.....

നിറഭേദങ്ങൾ… [നിള] 500

Views : 11122

സഹൃദയരേ… മനസ്സിൽ വന്നൊരു ത്രെഡ് എഴുതിയതാണ്.. ഒരു ചെറിയ കഥ…

തെറ്റുകൾ ക്ഷമിക്കണേ…🙏

 

 

നിറഭേദങ്ങൾ…

 

“ആദിത്യ…! എനിക്ക് ഈ വിവാഹത്തിന് താല്പര്യമില്ല..!

അത് കൊണ്ട് തനിക്ക് ഇഷ്ടമല്ലെന്ന് പറയണം…” ആവശ്യത്തിൽ കൂടുതൽ നാണം മുഖത്ത് വാരിത്തേച്ച് ക്ളീഷേ നായികയെ പോലെ ജനൽകമ്പികളിൽ പിടിച്ചു പുറത്തേക്ക് കണ്ണ് നട്ടു നിൽക്കുന്നതിനിടയിൽ പുറകിൽ നിന്ന് കേട്ട ശബ്ദത്തിൽ അവൾ ഒന്ന് ഞെട്ടി…

 

കേട്ടത് തെറ്റിയതൊന്നും അല്ലല്ലോ എന്ന രീതിയിൽ തിരിഞ്ഞു ഒന്ന് മിഴിച്ചു നോക്കി…

ഉണ്ടായിരുന്ന നാണം കൂടി എങ്ങോട്ടാ പോയി..

അവളുടെ നോട്ടം കണ്ടതും അവന്റെ തല ചെറുതായി താഴ്ന്നു…

 

“അതെന്താ…?” അവൾ അതേ അമ്പരപ്പോടെ ചോദിച്ചു…

 

“അത്…. ആഹ്… അത് താൻ അറിയുന്നത് എന്തിനാ..? എനിക്കിഷ്ടമല്ല അത്ര തന്നെ…”

 

അത് കേട്ടതും അവൾക്ക് ദേഷ്യം വന്നു…

“എങ്കിൽ ഇയാൾക്ക് ചെന്ന് പറഞ്ഞാൽ പോരെ… എന്തിനാ ഞാൻ പറയുന്നേ…” വെറുതെ ഒരുങ്ങിക്കെട്ടി എന്ന ചിന്തയിൽ അവൾ ഈർഷ്യയോടെ പറഞ്ഞു…

 

 

ദേഷ്യത്താൽ ചുവന്ന മൂക്കിൻ തുമ്പിലേക്ക് അവനൊരു കൗതുകത്തോടെ നോക്കിയെങ്കിലും ക്ഷണനേരം കൊണ്ട് അവൻ മുഖം വെട്ടിച്ചു…

 

 

“ഞാൻ പറഞ്ഞാൽ ശെരിയാവില്ല.. അത് കൊണ്ടാ തന്നോട് പറയാൻ പറഞ്ഞത്…” ആവശ്യം സ്വന്തം ആണല്ലോ എന്നോർത്തു അവൻ ശബ്ദം ഒന്ന് മയപ്പെടുത്തി…

 

 

“അതാണ് ഞാൻ ചോദിച്ചത്… കാരണം എന്താണെന്ന്…

കാരണം പറയാതെ ഞാൻ പറയില്ല” അവളും വിട്ടു കൊടുക്കാതെ തന്നെ പറഞ്ഞു…

 

 

ഇനിയും പറയാതെ തരമില്ലെന്ന് തോന്നിയ നിമിഷം ഒന്നു ശ്വാസം വലിച്ചു വിട്ടിട്ട് അവൻ പറഞ്ഞു തുടങ്ങി..

“എനിക്ക് ഒരു പ്രണയം ഉണ്ടായിരുന്നു….”

 

 

“ഓഹ്… അവൾ തേച്ചായിരിക്കും…” മുഖത്ത് കുറച്ചു പുച്ഛം കലർത്തി അവൾ അലസമായി പറഞ്ഞു..

 

അത് കേട്ട് ദേഷ്യം വന്നെങ്കിലും അവൻ കൈ മുഷ്ടി ചുരുട്ടിപിടിച്ച് നിയന്ത്രിച്ചു…

 

“ഹ്മ്മ്…. തേച്ചു എന്നൊന്നും പറയുന്നില്ല… എന്റെ കുറച്ചു കാര്യങ്ങളിൽ അവൾക്ക് പൊരുത്തപ്പെടാൻ കഴിഞ്ഞില്ല… അത് കൊണ്ട് ബ്രേക്ക്‌അപ്പ് ചെയ്തു… ” അത് പറയുമ്പോൾ സ്വരം ഇടറാതിരിക്കാൻ കഴിയുന്നതും അവൻ ശ്രമിച്ചെങ്കിലും കണ്ണുകൾ കലങ്ങി പോയി..

 

 

“വിവാഹം വരെ എത്തിയതായിരുന്നു..” കുറച്ചു നിമിഷങ്ങൾ മൗനം പാലിച്ചിട്ട് പതിഞ്ഞ ശബ്ദത്തിൽ ഏതോ ലോകത്തെന്ന പോലെ അവൻ പറഞ്ഞു…

 

 

സുഖകരമല്ലാത്ത നിശബ്ദത അവിടെ പടർന്നപ്പോഴും അവൾ അവന്റെ മുഖത്ത് വിരിയുന്ന ഭാവങ്ങളെ ഒപ്പിയെടുക്കുന്ന തിരക്കിലായിരുന്നു…

 

 

കണ്ണുകൾ ചെറുതായി കലങ്ങുന്നതും മുഖം ചുവക്കുന്നതും ഒക്കെ നോക്കി നിന്നപ്പോൾ ആ മുഖത്ത് എന്തോ ഒരു പ്രത്യേകത ഉള്ളത് പോലെ അവൾക്ക് തോന്നി… കണ്ണുകൾ മൂക്ക് കഴിഞ്ഞ് വെട്ടിയൊതുക്കിയ മീശയ്ക്ക് മേൽ പാറി വീണു… മേൽചുണ്ടിനെ ചെറുതായി മറച്ച് കൊണ്ട് ആ രോമങ്ങൾ ആധിപത്യം സ്ഥാപിച്ചിരുന്നു….

 

 

“അത് കൊണ്ട് താൻ എന്നെ ഇഷ്ടമായില്ല എന്ന് പറയണം…” അവൻ ഓർമകളിൽ നിന്ന് ഉണർന്ന് അവൾക്ക് നേരെ നോക്കിയതും അവൾ ചമ്മലോടെ നോട്ടം മാറ്റി…

 

 

അയ്യേ… വായിനോക്കി എന്ന് വിചാരിച്ചു കാണുമോ….

ആഹ്… വിചാരിച്ചാലെന്താ… ഞാൻ കെട്ടാനൊന്നും പോണില്ലല്ലോ…

ഇപ്പൊ തന്നെ പറഞ്ഞത് കേട്ടില്ലേ, ഇഷ്ടമായില്ലെന്ന് പറയണമെന്ന്…

എന്നാലും കൊള്ളാമായിരുന്നു… നല്ല ചെക്കൻ…

എങ്കിലും വേണ്ട… പഴയ കാമുകിയെ ഓർത്തോണ്ടിരിക്കുകയല്ലേ… പരീക്കുട്ടി ആവാനായിരിക്കും പ്ലാൻ…

എന്നാലും ആദ്യത്തെ പെണ്ണ് കാണൽ തന്നെ ഇങ്ങനെയായല്ലോ എന്റെ മഹാദേവാ…!

 

ഈ അമ്മയുടെ ഒരു കാര്യം… പഴയ കൂട്ടുകാരീടെ മോനെന്നും പറഞ്ഞു കൊണ്ട് നിർത്തിയത് ഇങ്ങനൊന്നിനെ…

ഞാൻ അപ്പോഴേ പറഞ്ഞതാ ഇതൊന്നും വേണ്ടെന്ന്… കുറച്ചു ചായയും ലഡുവും ജിലേബിയും ചിലവായത് മിച്ചം.. ബാക്കി വല്ലതും കാണുമോ ആവോ…

 

ചിന്തകളോടെ അവന് പിന്നാലെ ഹാളിലെത്തുമ്പോൾ പാത്രത്തിൽ ഇരിക്കുന്ന പലഹാരം കണ്ടതോടെയാണ് അവൾക്ക് കുറച്ചു ആശ്വാസം തോന്നിയത്…

 

 

ഇവർ പോയിട്ട് വേണം ഇതൊക്കെ ഒന്ന് തിന്ന് തീർക്കാൻ… അവരെത്തും മുന്നേ പ്ളേറ്റിലേക്ക് വിളമ്പിയ ലഡു എടുത്തതിന് അമ്മ ചട്ടുകം കൊണ്ട് അടിച്ച കൈയിൽ തടവിക്കൊണ്ട് അവൾ ഓർത്തു…

 

 

“മോളെ അമ്മയ്ക്ക് ഇഷ്ടായി കേട്ടോ.. കുട്ടുവിന്റെ ഒപ്പം വേഗം വീട്ടിലോട്ട് കൊണ്ട് പോകണമെന്നുണ്ട് അമ്മയ്ക്ക്…” അവന്റെ അമ്മ പതിയെ അരികിൽ വന്ന് കവിളിൽ തലോടി അവളോട് പറഞ്ഞപ്പോൾ അതിൽ നന്നായി ബോധിച്ചെങ്കിലും പോത്ത് പോലെ വളർന്നവനെ വിളിച്ച പേര് കേട്ട് പൊട്ടി വന്ന ചിരി ചുണ്ടും പല്ലും ഒക്കെ കൊണ്ട് കഷ്ടപ്പെട്ട് കടിച്ചമർത്തി ഏതോ ഒരു മുഖഭാവത്തോടെ അവൾ നിന്നു…

 

 

അവളുടെ ഭാവവും അമ്മയുടെ പരസ്യമായ ‘കുട്ടു’ എന്ന പരാമർശവും ഒക്കെകൊണ്ട് ഭൂമി പിളർന്നു താഴേയ്ക്ക് പോയാലോ എന്ന് വരെ അവന് തോന്നി പോയി…

 

‘അരുൺ’ എന്ന് മര്യാദയ്ക്ക് ഒരു പേരുണ്ട്.. എന്നാലും അമ്മ അത് വിളിക്കില്ല… ശ്ശെ… നാണം കെട്ടു…

 

 

കുറച്ചു സമയത്തിന് ശേഷം അരുണും അവന്റെ അമ്മയും ചേച്ചിയും ചേച്ചിയുടെ മകനായ എട്ടുവയസുകാരൻ ദീക്ഷിതും യാത്ര ചോദിച്ചു പുറത്തേക്ക് ഇറങ്ങി..

 

അരുൺ ദാസ്… വക്കീലാണ്… കൃഷ്ണദാസിന്റെയും ഭവാനിയുടെയും ഇളയ മകൻ… ചേച്ചിയുടെ പേര് അർപ്പിത…

 

“ടീച്ചറെ… ബായ്….” ദീക്ഷിത് കാറിൽ കയറിയിരുന്നു കൊണ്ട് അവൾക്ക് നേരെ കയ്യ് വീശിക്കൊണ്ട് പറഞ്ഞു… അവളും ഒരു ചിരിയോടെ കൈ കാണിച്ചു..

 

മൂന്നാം ക്ലാസുകാരനായ ദീക്ഷിതിന്റെ മലയാളം ടീച്ചർ ആണ് അവൾ.. പെണ്ണ് കാണാൻ വന്നപ്പോഴാണ് അത് എല്ലാവരും അറിയുന്നതും…

 

“അരുൺ മോനെ ഇഷ്ടായോടി നിനക്ക്..? നല്ല പയ്യനല്ലേ….” അവളുടെ അമ്മ അംബിക ചോദിച്ചതും അവൾ കസേരയിൽ ഇരുന്ന് ഒരു ലഡു എടുത്തു…

 

“എനിക്ക് ഇഷ്ടമായിട്ടെന്താ കാര്യം..?? അയാളൊരു നിരാശകാമുകനാ… എനിക്കെങ്ങും വേണ്ട അയാളെ…” ഒരു കയ്യിൽ ലഡുവും അടുത്ത കയ്യിൽ ജിലേബിയും എടുത്തു തിരക്കിട്ട് തിന്നുന്നതിനിടയിൽ അവൾ പറഞ്ഞു..

 

 

“ആദീ…!! നീ എന്തുവാ പറയുന്നേ… അരുൺ മോൻ അങ്ങനെ പറഞ്ഞോ….??” അംബിക മങ്ങിയ മുഖത്തോടെ ചോദിച്ചു…

 

 

“അമ്മയ്ക്ക് ആദി ഇപ്പൊ ആധി ആയല്ലേ… അയാൾക്ക് എന്നെ കെട്ടാൻ പറ്റൂല്ല… ഞാൻ ഇഷ്ടായില്ല എന്ന് പറയണം എന്നൊക്കെയാ എന്നോട് പറഞ്ഞെ…

ഈ താല്പര്യം ഇല്ലാതെ കെട്ടി, ആദ്യദിവസം തന്നെ അവഗണന കണ്ട് സെഡ് ആയി.. തമ്മിത്തല്ലി… പിന്നെ ആദ്യകാമുകിയുടെ എൻട്രി… പ്രേമം… എന്റമ്മോ നമുക്ക് അതൊന്നും പറ്റില്ലേ… “അവൾ തൊഴുവുന്ന പോലെ കാണിച്ചു കൊണ്ട് പറഞ്ഞു…

Recent Stories

The Author

നിള

87 Comments

Add a Comment
 1. നല്ല ആശയം വളരെ മികച്ച രീതിയിൽ അവതരിപ്പിച്ചു… സമൂഹത്തിൽ ഇന്ന് ആരും അങ്ങനെ സംസാരിക്കാൻ തയ്യാറാകാത്ത ഒരു വിഷയം… വാർത്തകളിൽ ഒരു ഇരയെ പറ്റി പറയുമ്പോൾ വാചലമാക്കുകയും സാമൂഹ്യമാധ്യമങ്ങളിൽ പ്രതിക്ഷേതിക്കുകയും ഒരുനാൾക്ക് അപ്പുറം അടുത്ത ഇരയ്ക്ക് വേണ്ടി ഇത് തന്നെ വീണ്ടും റിപ്പീറ്റ് ചെയുകയും ചെയുന്ന പ്രബുദ്ധ മലയാളികൾ ആയിപ്പോയില്ലേ നമ്മൾ…ഞാനുൾപ്പടെ ഉള്ള ഈ സമൂഹം ആണ് തെറ്റുക്കാർ… പണത്തിനും സ്റ്റാറ്റസ്സിനും പുറകെ പായുമ്പോൾ നമ്മൾക്ക് വേണ്ടപ്പെട്ടവരോട് ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ, അവർക്ക് പറയാനുള്ളത് കേൾക്കനുള്ള സമയം കണ്ടത്താറില്ല പലരും… ചിലപ്പോൾ ഒന്ന് മനസ്സ് തുറന്ന് സംസാരിക്കാൻ ആരുമില്ലാതെ ഒറ്റപ്പെടുന്ന ജന്മങ്ങൾ നമ്മളുടെയൊക്കെ വീടുകളിലും ഉണ്ടാവാം…

  കുട്ടികൾ മാത്രമല്ല, പ്രായപൂർത്തിയായവരും ഇന്ന് ചൂഷണം അനുഭവിക്കുന്നണ്ടെങ്കിൽ അത് നോ പറയേണ്ടത് അത് പറയാൻ അവരുടെ കൂടെയുള്ളവർ പഠിപ്പിക്കാഞ്ഞിട്ടാണ്, അതിനുള്ള ധൈര്യം പകർന്നു നൽകാഞ്ഞിട്ടാണ്…

  തകർന്നിരിക്കുമ്പോൾ ഒന്നും ആരോടും പറയാതെ ഇത് എല്ലാം വിധിയാണ്, ന്റെ അവസ്ഥ ഇങ്ങനെയാണ് എന്നൊക്കെ കരുതിരിക്കുന്നവർക്ക് “നീ ഇനിയും പ്രതികരിച്ചില്ലങ്കിൽ ഈ അവസ്ഥയേയും മുതലെടുക്കാൻ ആളുകൾ ഉണ്ടാവും” എന്ന് അവരെ പറഞ്ഞു ബോധ്യപെടുത്തേണ്ട കടമ നമ്മൾക്കില്ലേ…

  നല്ല വിദ്യാഭ്യാസവും അറിവും പകർന്നു നൽക്കുന്നതിനോടൊപ്പം മാതാപിതാക്കൾ കുട്ടികൾക്ക് സാമാന്യബോധവും തെറ്റും ശെരിയും തിരിച്ചറിയാനുള്ള മാർഗങ്ങളും തെറ്റുകളെ എതിർക്കാനും പരാതിപെടുവാനും ഉള്ള ധൈര്യവും അത്യാവിശമായും നൽകേണ്ട കാലം എന്നേ അതിക്രമിച്ചിരിക്കുന്നു…

  ഗുഡ് ടച്ച്‌ & ബാഡ് ടച്ച്‌ ഇവ സ്കൂൾ സിലബസ്സുകളിൽ ഉൾപെടുത്തേണ്ടതുണ്ട്… അദ്ധ്യാപകർ കുട്ടികളെ ഇങ്ങനെയുള്ള കാര്യങ്ങൾ സമയമെടുത്ത് പറഞ്ഞു മനസിലാക്കേണ്ടതും ഉണ്ട്… അതിൽ നാണെകേടൊന്നും ഇല്ല, മറിച്ച് അഭിമാനം ആണ് ഉള്ളത് എന്ന് എല്ലാരും തിരിച്ചറിയണം…

  ആശംസകൾ ❤️ ഇനിയും നല്ല കൃതികൾ പ്രതീക്ഷിക്കുന്നു 😍
  സ്നേഹത്തോടെ
  ആർവി

  1. തീർച്ചയായും സുഹൃത്തേ…
   നമുക്ക് ചുറ്റുമുള്ള കുഞ്ഞുങ്ങളെ എങ്കിലും നമുക്ക് പ്രാപ്തരാക്കാം.. വേണ്ട മുന്നറിയിപ്പുകളും ധൈര്യവും കൊടുക്കാം… ഒപ്പം സ്കൂളുകൾ ആൺകുട്ടിയെന്നോ പെൺകുട്ടിയെന്നോ ഉള്ള വേർതിരിവില്ലാതെ വേണ്ട അറിവുകളും കൊടുക്കാൻ പ്രാപ്തമാകണം…
   ഒൻപതാം ക്ലാസിലെ ബയോളജി ടെക്സ്റ്റ്‌ സ്കിപ് അടിക്കുന്നവരാണ്നമ്മുടെ അധ്യാപകർ.. ഇതും മാറേണ്ടത് തന്നെ..
   നന്ദി… സ്നേഹം ❤🙏

 2. Nannayittund Nila…

  1. നന്ദി… സ്നേഹം ❤❤🙏

 3. Valre nalla story. Nalloru thread bhangiyayi poorthiyakki. Nammude samoohathinu nere thurannupidicha oru kannadi pole.!!!

  Hats off!!!!

  Thanks

  1. ഒത്തിരി നന്ദി… ❤ സ്നേഹം 🙏

 4. വളരെ നല്ലത്, വേർപ്പിക്കാതെ എഴുതി. നല്ല ശൈലി

  1. ഒത്തിരി നന്ദി.. സ്നേഹം ❤🙏

 5. ജിന്ന്💚

  അടുത്ത കഥയുമായി വേഗം വരുക.🥰
  With Love💚
  ജിന്ന്💚

  1. ഒരുപാട് നന്ദി… ❤ സ്നേഹം 🙏

 6. അടിപൊളി…..💖💖💖💖….
  തന്റെ ഈ ശൈലി വളരെ പരിചയം ഉള്ള പോലെ എവിടെയോ 🤔🤔🤔 വേറെ എവിടെയെങ്കിലും സ്റ്റോറി എഴുത്തുന്നുണ്ടോ😅

  1. ഒത്തിരി നന്ദി.. ❤
   ലി. പി യിൽ ഉണ്ട്… ഇതേ നാമത്തിൽ തന്നെ…
   സ്നേഹം 🙏

 7. മനോഹരം.,.,.!
  പറയാൻ ഉള്ളത് പറയേണ്ട പോലെ പറഞ്ഞു.,.
  സ്നേഹത്തോടെ.,.,
  💕💕

  1. ഒരുപാട് നന്ദി ബ്രോ… സ്നേഹം ❤🙏

 8. വായിച്ചു 💛

  കഥ.. കഥ എന്നതിന് ഉപരി ഒരു റൊമാന്റിക് കഥയുടെ ശയ്‌ലിയിൽ തുടങ്ങിയ കുറിക്ക് കൊള്ളുന്ന ഒരു സാമൂഹിക വിമർശനം. ആൺകുട്ടികൾക്ക് നേരെ ഉണ്ടാവുന്ന ലൈംഗിക അതിക്രമം, അതിനെ പലപ്പോഴും ആളുകൾ വെറുതെ കണ്ണ് അടച്ചു കളയുകയാണ് ചെയ്യുന്നത് പ്രതേകിച്ച് കുറ്റവാളി ഒരു സ്ത്രീ ആവുമ്പോൾ.

  അത് ഒരു ക്രൈം ആയിട്ട് പോലും അരും കാണില്ല.
  ഇപ്പൊ ഇങ്ങനെ കേസ് ന്റെ ന്യൂസ്‌ വന്നാൽ മെജോരിറ്റി ആളുകളും അത് വായിച്ചിട്ട് ‘ ഹൊ അവന്റെ ഒരു ഭാഗ്യം ‘ എന്ന കമന്റ്‌ അടിക്കും, അതിന് ഉത്തമ ഉദാഹരണം ചോക്ലേറ്റ് സിനിമയിലെ 18 തികയാത്ത പാൽക്കാരൻ പയ്യൻ തമാശ ‘ ഹൊ അതൊക്ക ആണ് മരണം നമ്മളും മരിക്കും… ‘ ഈ ഒരു മെന്റാലിറ്റി ആണ് മിക്കവര്ക്കും അത് ആദ്യം മാറണം.

  നിള ചേച്ചി, ബാക്കി കഥകളും വായിച്ചിട്ടുണ്ട് കമന്റ്‌ ഇടാതെ തട്ടിൻപുറത്ത് തന്നെ ഇരുന്നത് ഇഷ്ടമാവാഞ്ഞിട്ട് അല്ല, ഞാൻ കമന്റ്‌ ഇട്ടു കഴിഞ്ഞാ ചിലപ്പോൾ unnecessary ആയിട്ടുള്ള ചോദ്യങ്ങൾ വരാൻ സാധ്യത ഉണ്ട് മറ്റൊരു ഓദർ ന്റെ കഥയുടെ താഴെ ആ ചർച്ച വരാൻ കഴിയില്ലാത്തത് കൊണ്ടാണ്, bt ഇത്‌ വായിച്ചപ്പോൾ രണ്ടു വരി പറയണം എന്ന് തോന്നി 💛

  പിന്നെ രാവണന്റെ ജാനകി വായിച്ചു, ഇവിടെ ഒരു കലാശ കോട്ട് എന്നോണം കുറച്ച് നാളായി എന്റെ ഡ്രാഫ്റ്റിൽ പൊടി പിടിച്ചു കിടന്നിരുന്ന ഒരു രാവണന്റെ യും ജാനകിയുടേം കഥ പൊടിതട്ടി എടുക്കാൻ ഇരുന്നതാണ്, ആ കഥ വായിച്ചപ്പോൾ ആ ഫ്ലോ അങ്ങ് പോയി 😪 😆

  ബിത്വ കഥകൾ ഒക്കെ നന്നായിരുന്നു. കല്യാണം കഴിഞ്ഞു എന്ന് കേട്ടു my late wishes💛

  1. Exactly ബ്രോ… പലപ്പോഴും ചിരിച്ചു തള്ളിയ അല്ലെങ്കിൽ ഇപ്പോഴും കോമഡി പീസ് ആയി എടുത്തു പറയാറുള്ള ഒരു ഭാഗമാണ് ചോക്ലേറ്റിലെ ആ സീൻ…. ഞങ്ങളുടെ സ്കൂളിൽ ഒരിക്കൽ ആരോ അവൈർനെസ്സിന് വന്നിട്ട് പറഞ്ഞു ആൺകുട്ടികൾ ഒരുപാട് പേർ പീഡിപ്പിക്കപ്പെടുന്നുണ്ട് എന്ന്… അന്ന് സദസ്സിൽ ഇരുന്ന പുരുഷകേസരികൾ എന്തിന് വിസിൽ അടിച്ചു കൊണ്ട് കയ്യടിച്ചു എന്ന് എനിക്ക് ഇപ്പോഴും അപ്പോഴും മനസിലായിട്ടില്ല.. ഇതൊരു ക്രെഡിറ്റ്‌ ആണോ.. 😐
   രാവണന്റെ ജാനകി… 😬
   ഒത്തിരി നന്ദി… സ്നേഹം ❤🙏

 9. എനിക്ക് ഇഷ്ടപ്പെട്ടു…ഇനിയും നല്ലരീതിയിൽ എഴുതണം….പക്ഷെ എന്റെ അഭിപ്രായത്തിൽ…ഞാൻ ഒരു കഥാകൃത്തുകളെയും നിരുത്സാഹപ്പെടുത്താറില്ല…പറയുന്നതിൽ വിഷമം തോന്നിയാൽ എന്നോട് ക്ഷമിക്കണം.

  കൂട്ടു എന്ന് വിളിച്ചതിനു ഭൂമി പിളർന്നു പോകേണ്ട ഒരു കാര്യവുമില്ല. പല കഥകളിലും അതിശയോക്തിപരമായി ഈ വാചകം കാണാറുണ്ട്. അതും അനവസരത്തിൽ… ഇങ്ങനെയുള്ള അനവസര അതിശയോക്തി പ്രയോഗങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുക.

  നല്ലൊരു കഥാകൃത്താവാൻ കഴിയട്ടെ ആശംസിക്കുന്നു…

  1. റിയൽ ലൈഫിലും സത്യത്തിൽ അങ്ങനത്തെ ആളുകളുണ്ട്. മറ്റുള്ളവരുടെ മുന്നിൽ ഞെളിഞ്ഞു നിൽക്കാൻ ആഗ്രഹിക്കുന്ന നേരത്ത് അവരുടെ ചെല്ലപ്പേര് വിളിക്കുമ്പോൾ അവർക്ക് തന്നെ കുറച്ചിലായി തോന്നാറുണ്ട്. അതു പേരിലു മാത്രമല്ല. മറ്റുള്ളവരെ കാൺകേ ചെവിക്കു പിടിച്ചു തിരിച്ചാലോ ശാസിച്ചാലോ ഒക്കെ അവർക്കത് കുറച്ചിലായി തോന്നും.

   ഇതൊക്കെ കഥയിൽ കൊണ്ടു വരണോ വേണ്ടയോന്നുള്ളത് എഴുതുന്നവരുടെ തീരുമാനമല്ലേ ? അതു മാത്രമല്ല എല്ലാവരും വെറൈറ്റി നോക്കി അതെല്ലാം ക്ലിഷേ ബ്രേക്കിങ് ആയാൽ ചില പാവങ്ങളുടെ കഞ്ഞിക്കുടി മുട്ടും 🤣

  2. കൈലാസനാഥൻ

   അപകർഷതാബോധത്തിനടിമപ്പെട്ട അരുണിന് കുട്ടു എന്ന് വിളിച്ചതിൽ മാനക്കേട് തോന്നിയതിൽ അത്ഭുതപ്പെടാനില്ല. ധൈര്യശാലിയും നിലപാടുള്ളവനും ആയിരുന്നെങ്കിൽ പെണ്ണുകാണൽ പ്രഹസനത്തിന് മുതിരില്ലായിരുന്നു.

  3. നിർദേശത്തിന് നന്ദി സുഹൃത്തേ….❤
   ചൂണ്ടി കാണിച്ച ഭാഗം ഒരു പ്രസക്തിയും ഇല്ലാത്ത ഭാഗം ആണെന്ന് അറിയാം.. വിലയേറിയ വാക്കുകളെ സ്വീകരിക്കുന്നു… പക്ഷെ ക്ളീഷേ കമ്പ്ലീറ്റ്ലി എഴുതാതിരിക്കാൻ ഒന്നും പറ്റുമെന്ന് തോന്നുന്നില്ല… 🙄 അത്രയ്ക്ക് എക്സ്പീരിയൻസ് ഉള്ള writer ഒന്നും അല്ല ഞാൻ.. 😬
   എങ്കിലും ശ്രമിക്കാം..
   ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. സ്നേഹം ❤🙏

 10. കൊള്ളാം, വളരെ മികച്ച എഴുത്ത് 👍. റൊമാന്റിക് സ്റ്റോറികൾക്ക് ഫാൻസുള്ള ഇവിടെ തുടക്കത്തിൽ തന്നെ റൊമാന്റിക് സ്റ്റോറിയുടെ അന്തരീക്ഷം ഉണ്ടാക്കി പതിയെ ഗൗരവകരമായ വിഷയം ചർച്ച ചെയ്തു. Child abusement ഗുരുതരമായ കുറ്റമാണ്. ആ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരെയും അതിനെ പ്രോത്സാഹിപ്പിക്കുന്നവരെയും ശിക്ഷിക്കുക തന്നെ വേണം. എന്തൊക്കെയോ പറയണമെന്നു തന്നെയുണ്ട്. പക്ഷെ ഇവിടെയുള്ള മറ്റു കമെന്റുകളിൽ പറയേണ്ടതെല്ലാം പറഞ്ഞിട്ടുണ്ട്. എന്നാലും മനസിൽ തോന്നിയ ഒരു കാര്യം പറയാം.

  പുരുഷന്മാർക്ക് നേരിടുന്ന ലൈംഗികാതിക്രമങ്ങൾ ഇവിടെ പരസ്യമായാലെങ്കിലും പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഇവരുടെയൊക്കെ വിചാരം ഇതെല്ലാം ഒരു മഹാഭാഗ്യം പോലെയാണെന്നാ. അതിനു തെളിവാണ് femdom എന്ന വിഭാഗത്തിലെ കഥകൾക്ക് ലഭിക്കുന്ന സ്വീകാര്യത. ഇക്കാര്യം എനിക്കു പറയാൻ പോലും യോഗ്യതയില്ല. കാരണം ഇത്തരം ചെറ്റത്തരങ്ങളെ പ്രോത്സാഹിപ്പിക്കുന്നത്തിൽ ഞാനും ഒരു ഭാഗമായി മാറിയിരിക്കുന്നു. ഇതിനെയൊന്നും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നില്ലെങ്കിലും അവിടെയൊക്കെ നമ്മളും മൗനം പാലിക്കുകയാണ് ചെയ്തിട്ടുള്ളത്😪. അതും മറ്റൊരു തരത്തിലുള്ള പ്രോത്സാഹനം തന്നെയാണെന്ന് ഞാൻ സമ്മതിക്കുന്നു.

  എന്റെ മനസിലും നല്ലൊരു സ്റ്റോറി തീം ഉണ്ട്. Gender politics വിഷയമാക്കിയിട്ടുള്ള ഒരു സ്റ്റോറി. പക്ഷെ നിലവിൽ ഒരു കഥയെഴുതുന്നതുക്കൊണ്ട് സമയം കിട്ടുന്നില്ല. എപ്പോഴെങ്കിലും കിട്ടുമായിരിക്കും 😌

  1. സത്യം… ഞാൻ ഉൾപ്പെടുന്ന സമൂഹം പടച്ചു വിട്ടതാണ്… തിരിച്ചറിവുണ്ടായി ഇനിയെങ്കിലും തിരുത്താൻ ശ്രമിക്കാം..
   ഒത്തിരി നന്ദി… സ്നേഹം ❤🙏

 11. Thanks brilliant & power topic
  Kadhakkullile message 💯

  1. ഒത്തിരി നന്ദി…. ❤ സ്നേഹം 🙏

 12. ❦︎❀ചെമ്പരത്തി ❀❦︎

  നിളയെ…….. കണ്ടു പക്ഷെ വായിച്ചില്ല…. വായിക്കാൻ പറ്റിയൊരു സാഹചര്യത്തിൽ അല്ല ഉള്ളത്….. സാവധാനം വായിക്കും എന്ന് ഉറപ്പ് തരുന്നു….

  സ്നേഹത്തോടെ🌺

  1. സന്തോഷം… സ്നേഹം ബ്രോ…. ❤🙏

 13. നിധീഷ്

  ഒന്നും പറയാനില്ല.. പറയാനുള്ളതെല്ലാം പലരും ഇവിടെ പറഞ്ഞു കഴിഞ്ഞു…. ഇനിയും ഇതുപോലെ സാമൂഹികപ്രസക്തിയുള്ള കഥകളുമായി വരിക.. 💖💖💖💖💖💖

  1. ഒരുപാട് നന്ദി… സ്നേഹം ❤🙏

 14. ജെയ്മി ലാനിസ്റ്റർ

  Omg…!!!!!

  ഇത്രയേ എനിക്ക് പറയാനുള്ളൂ.. ക്ലീഷെ പ്രണയ കഥകളുടെ തുടക്കം എന്നു തോന്നിപ്പിച്ചു എങ്കിലും ഉള്ളിൽ കിടന്ന പ്രമേയം അതി പ്രധാനം..!
  കഥയിൽ പറഞ്ഞ പോലെ “നിർബന്ധിച്ച് കുടിപ്പിച്ചതാണെങ്കിലും പായസമല്ലേ” എന്ന മനസ്ഥിതി സമൂഹത്തിൽ വലിയ പ്രതിസന്ധിക്ക് കാരണമാകുന്നുണ്ട്..

  അത് പുറത്തു പറയാൻ പേടിക്കുന്ന ഇരകൾ നമ്മുടെ നാട്ടിലെ സാമൂഹ്യ മനസ്ഥിതിയെ നോക്കി നിസ്സഹായത പൂണ്ടുകിടക്കുന്നു.. അവിടെയും നേരത്തെ പറഞ്ഞ “പായസം” ആണ് വില്ലൻ.. ഇത് പോലൊരു കാര്യം പുറത്തു പറഞ്ഞാൽ അഞ്ജലി റിയാക്ട്ട് ചെയ്ത പോലെ തന്നെയാണ് മിക്ക മലയാളികളും ചെയ്യുക.. men of culture ആയ മലയാളികൾ ഇതുപോലെ ആയതിൽ വലിയ അത്ഭുതം ഒന്നുമില്ല താനും.. അപ്പോള് ഇത് പോലുള്ള കഥകൾ വരട്ടെ.. പേടി കൂടാതെയുള്ള തുറന്നെഴുത്തുകൾ വർധിക്കട്ടെ..

  ദീക്ഷിതിന് കിട്ടിയ “നീതി” നന്നായി ബോധിച്ചു.. ആ രണ്ട് ഇൻവെർട്ടഡ് കോമകൾക്കുള്ളിൽ കിടക്കുന്നത് സമൂഹ വ്യവസ്ഥിതിയോടുള്ള പരിഹാസം ആണ്.. അത് എഴുത്തുകാരൻ/കാരി എന്ന നിലയ്ക്കുള്ള നിങ്ങളുടെ കഴിവാണ്.. എത്ര പേര് ശ്രദ്ധിച്ചു എന്നറിയില്ല..

  യജ്ഞങ്ങൾ തുടരട്ടെ..

  1. വളരെ നല്ല നിരീക്ഷണം സഹോ.. ആ ‘നീതി’എന്ന പ്രയോഗത്തിന് പിന്നിലുള്ള പരിഹാസം മനസിലായി എന്ന് പറഞ്ഞതിലും സന്തോഷം…
   ഒത്തിരി നന്ദി… സ്നേഹം ❤🙏

 15. കഥ വായിച്ച് തുടങ്ങിയപ്പോൾ ഇതില്‍ എന്തെങ്കിലും “മെസേജ് ഫോര്‍ ദ പബ്ലിക്” ഉണ്ടാകുമെന്ന് അറിയാമായിരുന്നു… മെസേജ് എന്തായിരിക്കുമെന്ന് പല ചോയ്സ് എന്റെ മനസില്‍ വന്നെങ്കിലും “ഫീമേൽ ഡൊമിനന്റ്റ് സെക്ഷ്വൽ അബ്യസ്മെന്റ്റ്” എന്ന ഹെവി കണ്ടന്റ് ഉണ്ടാകുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. എന്തായാലും നന്നായി.

  “ലവ്” ആന്‍ഡ് “സെക്ഷ്വൽ അബ്യസ്മെന്റ്റ്” എന്നത് different topics ആണെങ്കിലും, നിളയ്ക്ക് – കഥയെയും പബ്ലിക് അവെർനസ് മെസേജിനേയും പിഴവ് കൂടാതെ കൂട്ടിയിണക്കി അവതരിപ്പിക്കാനുള്ള അപാര കഴിവുണ്ടെന്ന് ഓരോ കഥയിലും തെളിയിച്ച് കഴിഞ്ഞിരിക്കുന്നു.

  മാതാപിതാക്കള്‍ തന്നെ അവരുടെ കുഞ്ഞുങ്ങളെ പറഞ്ഞ്‌ പഠിപ്പിക്കണം. എല്ലാ കാര്യങ്ങളും ധൈര്യമായി അച്ഛനമ്മമാരോട് പറയാനുള്ള സ്വതന്ത്രം കുഞ്ഞുങ്ങള്‍ക്ക്‌ നമ്മൾ കൊടുത്താല്‍ അവര്‍ക്ക് സംഭവിക്കുന്ന അസാധാരണ കാര്യങ്ങളെ അവർ ധൈര്യമായി വീട്ടില്‍ പറയാൻ ശീലിക്കും… അങ്ങനെ ഒരു പരുതി വരെ ചില പ്രശ്‌നങ്ങളെ മുളയിൽ തന്നെ നുള്ളി കളയാന്‍ കഴിയും.

  കഥ വളരെയധികം നന്നായിരുന്നു. ഇനിയും ഇതുപോലത്തെ കഥകള്‍ എഴുതാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു ♥️❤️♥️

  1. ഒത്തിരി സന്തോഷം തോന്നുന്നുണ്ട് ബ്രോ..
   ഒപ്പം താങ്കളുടെ അഭിപ്രായവും വളരെ ശെരിയാണ്… കുഞ്ഞുങ്ങൾക്ക് പറയാനുള്ള ധൈര്യവും സ്വാതന്ത്ര്യവും നൽകണം.. ഒപ്പം കുഞ്ഞിലേ തന്നെ ഗുഡ് ടച്ചും ബാഡ് ടച്ചും പഠിപ്പിക്കണം….
   നമ്മുടെ നാട്ടിലെ സ്കൂളുകളിൽ ഒക്കെ പെൺകുട്ടികൾക്ക് വേണ്ടി ഒരുപാട് അവൈർനെസ്സ് ക്ലാസുകൾ കൊടുക്കുന്നുണ്ട്..
   ആൺകുട്ടികൾക്കും ഇത് പോലുള്ളവ നൽകണം…
   പല കാര്യങ്ങളും ആൺകുട്ടികൾ അറിയുന്നതും തെറ്റായ അനുമാനങ്ങളിൽ എത്തി ചേരുന്നതും എങ്ങനെയാണെന്നുള്ളത് ഒരു പുരുഷനായ താങ്കളോട് ഞാൻ പറഞ്ഞു തരേണ്ട ആവശ്യം ഇല്ലെന്ന് അറിയാം..
   ആൺകുട്ടി അല്ലെ എന്ത്‌ സംഭവിക്കാനാ എന്നുള്ള concept കൊണ്ടുള്ള പ്രശ്നം ആണ് ഇതെല്ലാം.. അനുഭവിക്കുന്ന മെന്റൽ ട്രാമ ‘ഇര’കൾക്ക് മാത്രമേ മനസിലാകൂ..
   അഭിപ്രായത്തിന് ഒത്തിരി നന്ദി… സ്നേഹം ❤🙏

 16. കഥയ്ക്ക് ഉള്ളിൽ ആണെങ്കിലും പറയേണ്ടതും അറിയേണ്ടതും ആയ കാര്യം.. 👍🏻👍🏻

  1. വായിക്കുന്നവർ എങ്കിലും ചിന്തിക്കട്ടെ, കുഞ്ഞുങ്ങളെ എന്തും പറയാനുള്ള ധൈര്യം കൊടുത്തു വളർത്തട്ടെ.. ഒപ്പം അവർക്ക്വി പറയാനുള്ളത് വിശ്വസിക്കട്ടെ…
   ഒത്തിരി നന്ദി… സ്നേഹം ❤🙏

 17. Hats off Nila ❤️❤️❤️
  Kadhayum , kadhayile subject m 🔥🔥
  Iniyum ith polulla writing s kaanumenn karuthunnu
  ❤️❤️❤️❤️❤️❤️

  1. ഒരുപാട് നന്ദി… ❤
   തീർച്ചയായും കാണും… സ്നേഹം 🙏

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com