ഉണ്ടകണ്ണി 2 [കിരൺ കുമാർ] 316

Views : 5832

ഉണ്ടകണ്ണി 2

Author : കിരൺ കുമാർ

 

എന്നെ കണ്ട അവൾ ഒന്ന് ഞെട്ടിയത് ഞാൻ മനസ്സിലാക്കി

“ആ വരൂ എന്താ ആദ്യ ദിവസം തന്നെ താമസിചാണോ വരുന്നേ??”
” അത് പിന്നെ മിസ് ഇന്നത്തേക്ക് ഒന്ന് ക്ഷമിക്കൂ ഞാൻ നാളെ മുതൽ നേരത്തെ എത്തിക്കോളം “

ശെടാ ഇവൾക്ക് ഇത്രേം സൗമ്യമായി ഒക്കെ സംസാരിക്കാൻ അറിയാമോ ഹോ ..
ഞാൻ മനസ്സിൽ കരുതി .
ടീച്ചറിനെ മറി കടന്ന് അവൾ പെണ്കുട്ടികളുടേ സൈഡിൽ പോയ്‌ ഇരുന്നു.

ടീച്ചർ കലാപരിപാടികൾ തുടർന്നു ..  ഇടക്ക് ഇടക്ക് ഞാൻ അവളെ ഒന്ന് നോക്കി
ആ ക്ലാസിൽ ആരും അത്ര ഒരുങ്ങി വന്നതായി എനിക്ക് തോന്നിയില്ല അത്ര മുന്തിയ തരം ഡ്രസും ഓർണമെന്റ്‌സും ഒക്കെ ആണ് അവൾ ധരിച്ചിരിക്കുന്നത്.
എന്റെ നോട്ടം കണ്ടു ജെറി എന്താ ന്ന് തിരക്കി ഞാൻ ഒന്നും മിണ്ടാതെ ടീച്ചറെ ശ്രദ്ധിച്ചു.

“ലേറ്റായി വന്നയാൾ വന്നേ ”
ടീച്ചർ അവളെ വിളിച്ചു പരിചയപെടൽ തുടങ്ങി അപ്പോഴാണ് കാര്യങ്ങളുടെ കിടപ്പ് എനിക്ക് മനസ്സിലായത് അവളുടെ പേര് അക്ഷര എന്നാണ് ന്നും നഗരത്തിലെ പ്രമുഖ ജൂവലറിയായ അക്ഷര ജൂവലറി അവളുടെ അച്ഛന്റെ ആണെന്നും ഒക്കെ. എല്ലാരും അവളെ ഭയങ്കര സംഭവം ആയൊക്കെ  കാണുന്നത് കണ്ടു ഞാൻ മുഖത്ത് ഒരു ഭാവവും വരുത്താതെ ബുക്കിലേ വെള്ള പേജിലേക്ക് നോക്കി കുനിഞ്ഞിരുന്നു.

ആദ്യ പിരീഡ് കഴിഞ്ഞു  സൗമ്യ ടീച്ചർ പോയി കിട്ടിയ ഗ്യാപ്പിൽ ജെറി കത്തി വെക്കാനും എല്ലാരും തമ്മിൽ പരിചയപ്പെടാനും ഒക്കെ തുടങ്ങി .. എനിക് പണ്ടേ ആ ശീലം ഇല്ലാത്ത കൊണ്ട് ബെഞ്ചിൽ നിന്ന് പോലും എഴുന്നെൽകാതെ ഞാൻ ബുക്കിൽ ചുമ്മ ഓരോന്ന് വരച്ചു കൊണ്ടിരുന്നു

” അപ്പോൾ ഗയ്‌സ് നമ്മുടെ ആദ്യ ദിവസമാണ് ഇന്ന് അപ്പോൾ എല്ലാർക്കും ഇന്ന് എന്റെ വക ട്രീറ്റ് ആണ് ഉച്ചക്ക് എല്ലാവരും ക്യാന്റീനിലേക്ക് പോര് നമുക്ക് എല്ലാർക്കും തമ്മിൽ പരിചയപ്പെടുകയും ഒക്കെ ആവാം “

ഞാൻ ബുക്കിൽ നിന്ന് തലയുയർത്തി നോക്കിയപ്പോൾ ക്‌ളാസ് ബോർഡിന് മുന്നിൽ കേറി നിന്ന് അക്ഷര ഉച്ചത്തിൽ വിളിച്ചു പറയുകയാണ് .
“ടാ നീ അത് കേട്ടോ . ഇവൾ ആൾ കൊള്ളാലോ ” ജെറി എന്നോട് പറഞ്ഞു

” ഉം ” ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു

“എന്താടാ നിനക്ക് ഒരു ഭാവ വ്യത്യാസവും ഇല്ലല്ലോ ?? നീ വരില്ലേ”

ഹേയ് ഞാൻ ഇല്ലട
ങേ അതെന്താ ചുമ്മ വാടാ എല്ലാർക്കും ഒന്ന് കമ്പനി ഒക്കെ ആവല്ലോ

ഇല്ലട നീ പോയിട്ട് വാ ഞാൻ ഇവിടെ കാണും

അങ്ങനെ നീ പോണില്ലേൽ ഞാനും പോണില്ല

ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു

അങ്ങനെ അടുത്ത പിരീഡ് തുടങ്ങി മഹേഷ് സർ ന്റെ ക്ലാസ് ആയിരുന്നു അടുത്തത് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പുള്ളിക്കാരൻ എല്ലാരും ആയി നല്ല സിങ്ക് ആയി .. ക്ലാസിൽ നിന്ന് ഒരു പരിസ്ഥിതി ക്ലബ് ഒക്കെ തുടങ്ങണം എന്നൊക്കെ ആയിരുന്നു പുള്ളി മെയിൻ ആയിട്ട് പറഞ്ഞത് എല്ലാവർക്കും അതിന് ഭയങ്കര താല്പര്യവും ആയിരുന്നു ..
അങ്ങനെ പതിവ് ചടങ്ങുകൾ ഒക്കെ കഴിഞ്ഞു ഉച്ചകത്തെ ഇന്റർവൽ ആയി
ബെൽ അടിച്ചപ്പോൾ തന്നെ അക്ഷര വീണ്ടും പഴേ സ്ഥാനത് എത്തി എല്ലാവരേം ക്യാന്റീനിലേക്ക് ക്ഷണിച്ചു , ഞാനും ജെറിയും അനങ്ങിയില്ല ബാക്കി എല്ലാവരും നേരെ അവളുടെ കൂടെ പോയി പലരും ഞങ്ങളോട് വരുന്നില്ലേ ന്ന് ചോദിച്ചെങ്കിലും വരുന്നില്ല വേറെ കുറച്ചു പരിപാടി ഉണ്ടെന്ന് ഓക്കെ ജെറി കളവ് പറഞ്ഞു .
“ടാ നീ പോണേൽ പൊക്കോ ഞാൻ വരുന്നില്ല ന്നെ ഉള്ളൂ ” എല്ലാവരും അങ്ങു മാറി കഴിഞ്ഞപ്പോൾ ഞാൻ ജെറിയെ നോക്കി പറഞ്ഞു

“ടാ അത് നീ വിട് ഞാൻ പോണില്ല നീയും പോണില്ല… ബൈദുബൈ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം പറ്റുമോ??? “

ഞാൻ ചോദ്യ ഭാവേണ ജെറിയെ നോക്കി
എന്താടാ??

നിനക്ക് ആ അക്ഷര യെ മുന്നേ അറിയാമോ??

ഞാൻ ഒന്ന് ഞെട്ടി .. എന്റെ ഞെട്ടൽ അവൻ ശ്രദിച്ചതും എനിക്ക് മനസിലായി

ഹേയ് ആർ ഏയ്… ഇല്ല ല്ല ഇല്ലട

Recent Stories

The Author

കിരൺ കുമാർ

20 Comments

Add a Comment
 1. 💖💖💖💖

 2. 👍👍. ഈ പാർട്ടും നന്നായിരുന്നു. അമ്മയുമായുള്ള രംഗങ്ങൾ ഒക്കെ മനസ്സിൽ തട്ടുന്ന രീതിയിൽ എഴുതി.

  1. കിരൺ കുമാർ

   ❣️

 3. Ini epoya adutha part varune. waiting anu bro🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳🥳

  1. കിരൺ കുമാർ

   സബ്മിറ്റ് ചെയ്തിട്ടുണ്ട്

 4. എന്തോന്നാടാ ഇത് എവിടെങ്കിലും ഒരു സ്ഥലത്ത് എഴുത് ഇത് എന്ത് വെറുപ്പിക്കലാ

  1. കിരൺ കുമാർ

   അവിടെ ഇല്ലാത്ത ഒരുപാട് പേർ ഇവിടെ ഉണ്ട് അങ്ങനെ പറഞ്ഞിടാണ് ഇവിടെ ഇട്ടത്.

 5. ഞാൻ തറവാട്ടിൽ വായിക്കാറുണ്ട് 👍👍

 6. നല്ല പാർട്ട്.. അവസാന സീൻ ഇഷ്ടപ്പെട്ടു.
  സ്നേഹത്തോടെ❤️

  1. കിരൺ കുമാർ

   ❣️😊

 7. Kumbidiya kumbidi avdem knadu ivdem kandu evde aayalum adutha part thannolu

  1. കിരൺ കുമാർ

   😂

 8. 𓆩MR_Aᴢʀᴀᴇʟ𓆪

  👏👏🤲

 9. റിപീറ്റെ❤

  1. കിരൺ കുമാർ

   😁😁

 10. 🤩..

  Pinne bhai aksharaye oru paadam padippikkanam..

  Epo Avan bus stand il nikka alle..

  Nalla oru ugran pani thanne koduthooo..

  Ithokke nte fantasy aane..

  😁,Write it as u wish man..

  Full support ♥️

  1. കിരൺ കുമാർ

   ❣️😊

 11. ഇപ്പൊ ആണ് ഫ്രീ ആയത്….2പാർട്ടും വായിച്ചു…. നല്ല thread… നല്ല writing സ്റ്റൈൽ… ഇനി കോപ്പിലെ സെന്റിമെന്റൽ പ്രേമകഥ ആകരുത് please….

  ഗുഡ് ലക്ക്

  1. കിരൺ കുമാർ

   ❣️😊

Leave a Reply

Your email address will not be published.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com