ഇഷാനി… [നിള] 220

Views : 11381

ഇതൊരു ചെറിയ കഥയാണ്…

തെറ്റുകൾ ക്ഷമിക്കണേ…. 🙏

 

 

ഇഷാനി


ആരെയോ പ്രതീക്ഷിച്ചെന്ന പോലെ വിടർന്ന മിഴികളാൽ ചുറ്റും പരതിക്കൊണ്ട് ഞാൻ ആ കുന്ന് കയറുകയാണ്…

 

ഇടുങ്ങിയ പടവുകൾ പോലെ ക്രമീകരിച്ച കല്ലുകളിൽ ചവിട്ടി കുന്നിന്റെ മുകളറ്റം ലക്ഷ്യമാക്കി കയറുമ്പോൾ ഇരുവശത്തും പടർന്നു കിടക്കുന്ന തൊട്ടാവാടിചെടികൾ തന്നെ കൈകൂപ്പി വണങ്ങുന്നത് കാണെ ചുണ്ടിൽ ഒരു ഇളം ചിരി മിന്നിമാഞ്ഞു…

 

ലക്ഷ്യസ്ഥാനത്ത് എത്തിച്ചേർന്ന് ശ്വാസം ഒന്നു ആഞ്ഞു വലിച്ചു വിട്ടു…

കിതപ്പ്‌ അടങ്ങുന്നില്ലായിരുന്നു…

അതിനെ അവഗണിച്ചു കൊണ്ട് മുന്നിലെ ദുർഗാദേവിയുടെ വിഗ്രഹത്തിൽ മിഴികൾ ഉറപ്പിച്ചു ധൃതിയിൽ നടന്നു….

 

കുഞ്ഞൊരു ക്ഷേത്രമാണ്..

 

പക്ഷെ അടുത്തൊന്നും ആരും ഇല്ല… കാറ്റിൽ ദീപങ്ങൾ ഉലയുന്നുണ്ടെങ്കിലും പൂർണ ശോഭയോടെ തെളിഞ്ഞു വീണ്ടും കത്തുന്നു..

 

കയ്യിലിരുന്ന താമരപ്പൂക്കൾ പ്രസാദമായി സമർപ്പിച്ച് കണ്ണടച്ചു കൈകൂപ്പി നിൽക്കുമ്പോൾ ചുണ്ടിലെ പുഞ്ചിരി മായാതെ തന്നെ നില കൊണ്ടു…

 

അരികത്ത് ആരുടെയോ സാമീപ്യം അറിഞ്ഞതും കണ്ണുകൾ തുറന്ന് വലതു വശത്തേക്ക് നോക്കി..

എന്നെ തന്നെയുറ്റു നോക്കി നിൽക്കുന്ന ആ കറുത്ത കൃഷ്ണമണികൾ…

 

കൂർപ്പിച്ചു നോക്കിയ ശേഷം മുന്നിലുള്ള വിഗ്രഹത്തിലേക്ക് കണ്ണ് കാണിച്ചു…

 

മനോഹരമായി പുഞ്ചിരിച്ചു കൊണ്ട് കൈ കൂപ്പി വണങ്ങി..

 

“എവിടെ എനിക്കുള്ള സമ്മാനം…” ഇറങ്ങാൻ നേരം പരിഭവത്തോടെ ചോദിച്ചതും വലതു കയ്യിലായി ഒരു പിടി വീണിരുന്നു…

 

മുന്നിലേക്ക് നീണ്ടു വന്ന കൈക്കുള്ളിലെ സ്വർണനിറത്തിലുള്ള ചെപ്പ് കണ്ടതും കണ്ണുകൾ ഒന്നു പിടഞ്ഞു…

 

“സിന്ദൂർ…!” ചുണ്ടുകൾക്കിടയിൽ നിന്ന് വിറയലോടെ ആ ശബ്ദം പുറത്തേക്ക് വീണു, ഒപ്പം കലങ്ങിയ മിഴികൾ ഉയർത്തി അവനെയൊന്ന് നോക്കി…

 

അതിൽ നിന്ന് ഒരു നുള്ള് സീമന്ത രേഖയിലേക്ക് നീങ്ങിയ നിമിഷം ഞാൻ കൈകൂപ്പി കണ്ണുകൾ അടച്ചു…

 

“ദേവാ…….…” ഒരു വിളിയോടെ കണ്ണുകൾ തുറക്കുമ്പോൾ താൻ മുറിയിലെ കിടക്കയിലാണ്…

നിമിഷങ്ങളോളം മുകളിൽ കറങ്ങുന്ന ഫാനിൽ നോക്കി കിടന്നു…

കാഴ്ച മങ്ങി തുടങ്ങിയതും കിടക്കയിൽ എഴുന്നേറ്റിരുന്നു…

അഴിഞ്ഞു കിടന്ന മുടി വാരിക്കെട്ടി…

ചെറുതായി വീശുന്ന കാറ്റിൽ ജനാലയിലെ കർട്ടൻ അനങ്ങുന്നുണ്ട്..

എഴുന്നേറ്റു കുളി കഴിഞ്ഞു ഉമ്മറവാതിൽ തുറന്ന് മുറ്റത്തേയ്ക്ക് ഇറങ്ങി… പൂവിട്ടു നിൽക്കുന്ന ചുവന്ന ചെമ്പരത്തികളിൽ നിന്ന് രണ്ടു മൂന്നു പൂക്കൾ പറിച്ച് ഒരു കൂടയിലേക്കിട്ട് തിരികെ പൂജമുറിയിലേക്ക് നടന്നു..

 

ദുർഗാദേവിയുടെ വിഗ്രഹത്തിന് മുന്നിൽ എത്തി കൂടയിൽ നിന്നും ആ പുഷ്പങ്ങൾ ഒരു തളികയിലേക്ക് വച്ചു, ഒപ്പം കർപ്പൂരവും സിന്ദൂരവും എണ്ണയൊഴിച്ചു തിരിയിട്ടു കത്തിച്ച വിളക്കും..

 

“യാദേവീ സര്‍വ്വ ഭൂതേഷു

ശാന്തി രൂപേണ സംസ്ഥിതാ

യാദേവീ സര്‍വ്വ ഭൂതേഷു

ശക്തി രൂപേണ സംസ്ഥിതാ

യാദേവീ സര്‍വ്വ ഭൂതേഷു

മാതൃരൂപേണ സംസ്ഥിതാ

യാ ദേവീ സര്‍വ്വ ഭൂതേഷു

ബുദ്ധിരൂപേണ സംസ്ഥിതാ

നമസ്തസ്യൈ നമസ്തസ്യൈ

നമസ്തസ്യൈ നമോ നമഃ”

 

മന്ത്രണത്തോടൊപ്പം മൂന്നു തവണ ആരതിയുഴിഞ്ഞു തളികയിലെ പൂക്കൾ വിഗ്രഹത്തിന്റെ പാദത്തിൽ അർപ്പിച്ചു… ഒപ്പം മോതിരവിരൽ കൊണ്ട് സീമന്ത രേഖയിൽ ഒരു നുള്ള് സിന്ദൂരവും അണിഞ്ഞു…

 

“ഹേ മാ… കൃപാ കരോ…”

 

കൈകൂപ്പി പ്രാർത്ഥിച്ചു കൊണ്ട് പൂജമുറിയിൽ നിന്നും അടുക്കളയിലേക്ക് നടന്നു..

Recent Stories

The Author

നിള

42 Comments

Add a Comment
 1. നിള ചേച്ചി കഥ വായിക്കാൻ വൈകി
  നല്ല കഥ ആയിരുന്നു❤️ ഞാൻ വിചാരിച്ചു ദേവയെ കൊല്ലുമെന്ന അതുണ്ടാകാത്തത് നന്നായി ഇല്ലെങ്കിൽ ചേച്ചിയെ ഞാൻ പ്രാകി കൊന്നേനെ 😝😝😝
  സ്നേഹം 💓💓💓

  1. ദേവയെ കൊല്ലാനായിരുന്നു ഉദ്ദേശം… പിന്നെ വേണ്ടെന്ന് വച്ചതാ..😁 ഒത്തിരി നന്ദി… ❤ സ്നേഹം 🙏

 2. തുടക്കം തൊട്ടെ നല്ലോരു feel ഉണ്ടായിരുന്നു. ഒരാളുടെ real ലൈഫ് വായിച്ചത് പോലെ എനിക്ക് തോന്നി. ഇഷാനിയുടെ ജീവിത യാത്ര എന്റെ മനസ്സിനെയും അവൾക്കൊപ്പം വലിച്ചിഴച്ചു കൊണ്ട്‌ പോയി എന്നുവേണം പറയാൻ. ശെരിക്കും മനസ്സിനെ സ്പര്‍ശിച്ചു.

  ദേവയോടുള്ള അവളുടെ സ്നേഹം ആര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത ഒന്നായിരുന്നു… അഗസ്ത്യയോട് എനിക്ക് വല്ലാത്ത ദേഷ്യം തോന്നിയിരുന്നു. അവസാനം എല്ലാം കലങ്ങി തെളിഞ്ഞ ശേഷം മാത്രമാണ് അവനോടുള്ള ദേഷ്യം എനിക്ക് മാറിയത്.

  ഇഷാനിയിലൂടെ ഞാനും ജീവിച്ചു എന്നതാണ് സത്യം. വളരെ നല്ല എഴുത്ത്… വളരെ നല്ല കഥ… വീണ്ടും ഇതുപോലെ നല്ല കഥകൾ എഴുതാന്‍ കഴിയട്ടെ.

  സ്നേഹത്തോടെ ഒരു വായനക്കാരൻ ♥️♥️

  1. ഒരുപാട് നന്ദി ബ്രോ… ഇഷാനിയിലൂടെ ജീവിച്ചു എന്ന് കേൾക്കുമ്പോൾ സന്തോഷം.. സ്നേഹം ❤🙏

 3. Superb. Ishaniye orupad ishttaayi…

  1. ഒത്തിരി നന്ദി സഹോ… സ്നേഹം ❤🙏

 4. story message ellam ishtappettu.
  superb writing.

  nalloru kadhayumaayi veendum varoo

  lots of love
  Ann

  1. ഒരുപാട് നന്ദി സുഹൃത്തേ… ❤ സ്നേഹം 🙏

 5. കലക്കി എന്ന് പറഞ്ഞാൽ കലക്കി അത്ര തന്നെ.

  1. ഒരുപാട് നന്ദി ബ്രോ… സ്നേഹം ❤🙏

 6. NILA,
  Padhivu pole kadha manoharam.
  Thangalude oro kadhayum oru message nikunnavayane.
  Deivam thangalukku oru kazhivu thannittundu.
  Waniting for your next story.
  Samyam kittumpol varu.

  1. ഒത്തിരി നന്ദി ബ്രോ…❤ സമയം പോലെ വരാം… നന്ദി ഈ പ്രോത്സാഹനത്തിന്.. സ്നേഹം ❤🙏

 7. അമ്മൂ, വെയ്റ്റിംഗ് ആയിരുന്നു അടുത്ത കഥക്ക്. വന്നപ്പോ ഒരു ഒന്നൊന്നര വരവായി പോയി. ഇതുവരെ ഉള്ളത് കഥകളിൽ ഒന്നും ഇല്ലാത്ത ഒരു ഫീൽ ഇതിനു ഉണ്ടായിരുന്നു.

  ഇഷാനിയുടെ ചിന്തകൾ ഇടയ്ക്കിടെ ഭൂതകാലത്തിലേക്ക് പോകുന്നത് സിനിമ സീൻ കട്ട്‌ ആകുന്നപോലെ കാണാൻ പറ്റി. പ്രണയത്തിന്റെ വർണ്ണനകൾ പിന്നെ പറയണ്ടല്ലോ. എല്ലാ കഥയിലെയും പോലെ മാസ്റ്റർ പീസ്.

  അഗസ്ത്യ ഫോട്ടോ കണ്ട് ഞെട്ടിപ്പോഴേ തോന്നി അവനാരിക്കും ഇടിച്ചതന്ന്‌. പരാതികൾക്ക് ഇടം കൊടുക്കാതെ ഇത്തവണ ഹാപ്പി എൻഡിങ് തന്നെ കൊടുത്തു. ഇഷാനിയെ പോലെ ഉള്ള ഒന്നിനെ കണ്ടുകിട്ടിയിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു. 😕

  പിന്നെ ഹെൽമെറ്റ്‌ ഇല്ലെങ്കിൽ ഉണ്ടാകുന്ന മാനഹാനി എനിക്കും പിടി കിട്ടി ഇല്ല. 🤔 അതൊരു ഫൺ ഫാക്ടർ ആയിട്ട് വിട്ടിരിക്കുന്നു. ദേവദത്ത ഞാൻ തുടർന്നത് പോലെ ഇതിനും ഒരു തുടർച്ച വേണമെങ്കിൽ ആവാം. ഇനി അതില്ലെങ്കിലും ഇത്പോലെ ഉള്ള കഥകളുമായി വരുക.

  എണ്ണ ചട്ടിയിൽ ഒഴിക്കാൻ പോലും ഇല്ലാത്തത് കൊണ്ട് വെറും കണ്ണുമായി കാത്തിരിക്കുന്നു. 😐

  1. വിക്കി ബ്രോ….
   കഥ ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം… ❤ ആദ്യം ദേവയെ കൊന്നാലോ എന്നാണ് ചിന്തിച്ചത്… പിന്നെ മനസ്സ് വന്നില്ല… 😬😬😬
   ഇതിനൊരു തുടർച്ച കഴിയുമോ എന്നറിയില്ല… മനസിൽ വരുമെങ്കിൽ ശ്രമിക്കാം… പിന്നെ മാനഹാനി ഒരു ഫൺ ആയി എഴുതിയതാണ്..
   😁
   “വെറും കണ്ണുമായി കാത്തിരിക്കുന്നു” 😂😂
   നന്ദി ബ്രോ.. സ്നേഹം ❤🙏

 8. സഞ്ജയ് പരമേശ്വരൻ

  ഈ കഥയെ കുറിച്ച് എന്ത് പറഞ്ഞാലും കുറഞ്ഞു പോകും…. അത്രമേൽ ഗംഭീരം….. ഒരുപാട് ഇഷ്ടമായി

  1. ഒത്തിരി നന്ദി ബ്രോ.. ഒരുപാട് സന്തോഷം… സ്നേഹം ❤🙏

 9. Orupadu orupadu ishtamayi

  1. ഒരുപാട് നന്ദി.. സ്നേഹം…. ❤🙏

 10. Muvattupuzhakkaaran

  നിങ്ങളുടെ വളരേ കുറച്ച് കഥകൾ മാത്രേ ഞാൻ വായിച്ചിട്ടൊള്ളു എന്നാലും ചോദിക്കുന്നു ഈ siteil കഥ എഴുതുന്ന മറ്റാര്‍ക്കും ഇല്ലാത്ത ഈ ഭംഗി അത് നിങ്ങള്‍ക്ക് എങ്ങനെ കിട്ടി കാരണം ഇവിടെ വരുന്ന മറ്റു കഥകളില്‍ ചില സാമ്യങ്ങൾ ഉണ്ടാവാറുണ്ട് പക്ഷേ നിങ്ങൾ എഴുതുമ്പോള്‍ ആഹ് ഒരു സാമ്യം ഉണ്ടാവാറില്ല മാത്രമല്ല ithrem ചുരുങ്ങിയ പേജുകളില്‍ ഇങ്ങനെ ഉള്ള വിഷയങ്ങളില്‍ കഥകളും വരാറില്ല ഇതെങ്ങനെ സാധിക്കുന്നു. Great ജോബ് ❤️

  1. ഒരുപാട് നന്ദി സഹോ… ❤ മനസ്സ് നിറഞ്ഞു… സ്നേഹം 🙏

 11. വളരെ നന്നായിട്ടുണ്ട്

  1. നന്ദി… സ്നേഹം ❤🙏

 12. കൈലാസനാഥൻ

  നിള

  ഓരോ കഥയും അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്നു. സാമൂഹിക പ്രതിബദ്ധത എവിടെയും എങ്ങനെയും പ്രതിഫലിപ്പിക്കാൻ പറ്റുമെന്ന് ഓരോ സൃഷ്ടിയിലും തെളിയിച്ചു കൊണ്ടേയിരിക്കുന്നു.

  നമിക്കുന്നു സോദരി
  നിൻ തൃപാദത്തിൽ
  കാണുന്നു നിന്നെ ഞാൻ
  ദേവിയായി ദുർഗ്ഗാ ദേവിയാ-
  യീ നവരാത്രി നാളുകളിൽ
  വിദ്യാദേവി തൻ പകർന്നാട്ടവും

  കഥയിലേക്ക് വന്നാൽ ഇഷാനിയുടെ ക്ഷേത്രദർശനം കുന്നു കയറുന്നതും വഴിഞ്ഞാരയിലെ തൊട്ടാവാടികൾ കൂമ്പിയടയുന്നത് വിവരിച്ചത് അതിമനോഹരം . ക്ഷേത്രത്തിൽ തന്റെ പതിയുടെ ഓർമ്മകൾ എല്ലാം ഒരു അത്ഭുതം പോലെ തോന്നി.

  അവളുടെ ഓരോ ചലനത്തിലും ജീവശ്വാസത്തിൽ പോലും ദേവമാത്രം. ജീവിത പ്രതിസന്ധികൾക്കിടയിലും ഭാരത സ്ത്രീ തൻ ഭാവ ശുദ്ധി എന്ന് പറഞ്ഞതു പോലെ ഊണിലും ഉറക്കത്തിലും രണ്ടുവർഷമായി മരിച്ചു എന്ന് സ്ഥിരീകരിക്കാത്ത വാർത്തകൾക്കിടയിലും അവൻ തിരികെയെത്തും എന്ന വിശ്വാസം ഭർത്താവിനോടുള്ള സ്നേഹം ഒക്കെ ഓരോ സ്വപ്നത്തിലൂടെയായി ഇവിടെ താങ്കൾ ആലേഖനം ചെയ്ത് വെച്ചിരിക്കുന്നു.

  പ്രലോഭനങ്ങളിലൂടെയും ഭീഷണിയിലൂടെയും ഇഷാനികയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ഡോ: അഗസ്ത്യ ഒരു തരത്തിൽ ഒരു ഇര കൂടിയാണ്. വെറും ഈഗോയുടെ പുറത്ത് സൗന്ദര്യപിണക്കങ്ങൾ വലുതാക്കി പിരിഞ്ഞ മഹേന്ദ്രനും ഭാര്യയും ഇത്തരം ഇരകളെ സൃഷ്ടിക്കുന്നവരിൽ പ്രധാനികളാകുന്നു. അവരുടെ അനൈക്യം മൂലം മാതാപിതാക്കളുടെ സ്നേഹം നിഷേധിക്കപ്പെട്ട് അനാഥബാല്യങ്ങൾക്ക് സമമായി ബോർഡിങ്ങുകളിൽ ജീവിക്കേണ്ടി വരിക. പണം മാത്രം ആവശ്യത്തിൽ കൂടുതൽ കൊടുത്താൽ മതിയെന്ന മിഥ്യാ ധാരണയും അഗസ്ത്യയെ പോലുള്ളവർ വഴി തെറ്റുന്നു ദുർമാർഗ്ഗികളാകുന്നു. കൂടാതെ മറ്റ് പല ജീവിതങ്ങളേയും അനാഥരാക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നു.

  അവളുടെ പ്രാർത്ഥനയുടെ ശക്തിയും ദേവ ജീവിച്ചിരിക്കുന്നുണ്ടെന്ന വിശ്വാസവും പോലെ തന്നെ ദേവയെത്തുന്നതും പരമ്പരാഗത വസ്ത്രം ധരിച്ച് നവവധുവിനെപ്പോലെ ചമഞ്ഞണിയുന്നതും ആനന്ദ നിർഭരമായ കാഴ്ചയായി കാണുവാൻ പറ്റി.

  സ്നേഹത്തിന്റെ പരിമളതയും പാതിവ്രത്യത്തിന്റെ പരിശുദ്ധിയും മനസ്സിലാക്കി അഗസ്ത്യ തന്റെ സ്വഭാവ വൈകൃതം മാറ്റുവാൻ ശ്രമിക്കുന്നതും ഒക്കെ മനോഹരമായി എഴുതിയിട്ടുണ്ട്.

  ഗുണപാഠങ്ങളായി ഇവിടെ
  പണത്തിന്റെ പിന്നാലെ പാഞ്ഞും ഭാര്യയും ഭർത്താവും നിസാര കാര്യങ്ങൾക്ക് പിണങ്ങി പിരിഞ്ഞ് മക്കളെ അനാഥരും മനോരോഗികളും ലഹരിഅടിമകളും ക്രിമിനലുകളുമാക്കി തീർക്കരുത്. ഇരുചക്ര യാത്രികർ നിർബന്ധമായും ഹെൽമറ്റ് ധരിക്കുക അപകടത്തിൽ നിന്നും രക്ഷ നേടുക എന്നതും ശ്രദ്ധേയമാണ്.
  അഭിനന്ദനങ്ങൾ

  1. സഹോ…
   ഈ റിവ്യൂ കാണുമ്പോൾ ഒത്തിരി ഒത്തിരി സന്തോഷം തോന്നുന്നു… ❤
   നന്ദി ഈ വാക്കുകൾക്ക്… വരികൾക്ക്… പ്രചോദനത്തിന്… ❤ സ്നേഹം 🙏

 13. ഇഷാനി ❤️❤️❤️❤️. യഥാർത്ഥ പ്രണയം മനസിലുണ്ടെങ്കിൽ… ഒരു ജീവിതം മുഴുവൻ കാത്തിരിക്കാൻ പറ്റും.. ❤️❤️❤️❤️. ഒത്തിരി ഇഷ്ടായി.. …?

  1. സത്യം.. ❤
   ഒത്തിരി നന്ദി… സ്നേഹം ❤🙏

 14. ഒരുപാട് ഇഷ്ടായി❤️

  1. ഒത്തിരി നന്ദി… സ്നേഹം ❤🙏

 15. ഇഷാനിയെ ഒരുപാടിഷ്ടായി… 💖💖💖💖💖💖

  1. ഒരുപാട് നന്ദി… സ്നേഹം ❤🙏

 16. “ഇരുചക്ര വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർ ഹെൽമെറ്റ്‌ നിർബന്ധമായും ധരിക്കുക.. അല്ലാത്തപക്ഷം അംഗഭംഗം, മാനഹാനി, ധനനഷ്ടം എന്നിവയ്ക്ക് സാധ്യത…”

  മാനഹാനി എങ്ങനെ സംഭവിക്കും 😕😕.. പോലീസ് ഫൈൻ അടിക്കുന്നത് ആണോ ഇനി മാനഹാനി.
  കഥ എപ്പോഴത്തെയും പോലെ നന്നായിട്ടുണ്ട് 👌👌👌

  1. അത് ആ ഒരു ഫ്ലോയ്ക്ക് അങ്ങ് വന്നതാ… ഒരു ഫൺ പോലെ… 😬

   ഒരുപാട് നന്ദി…. സ്നേഹം ❤🙏

 17. മുസാഫിർ

  ❤❤❤❤❤❤❤❤❤

 18. ❤❤❤👍🏻

 19. Super😺

  1. നന്ദി.. സ്നേഹം ❤🙏

 20. മനോഹരം💖

  ഒത്തിരി ഇഷ്ടായി 💖

  1. ഒരുപാട് നന്ദി… സ്നേഹം ❤🙏

 21. ❤️💙

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com