അവൾ ❣️😍[ആദിശേഷൻ] 43

Views : 891

നിനക്കെത്രയെത്ര

ഭാവങ്ങളാണ് അനു …?

 

പണ്ടും ഇതുപോലെ ഞാൻനിന്റെ ഭാവങ്ങളിൽകുടുങ്ങി

വിഷംതീണ്ടിനിലിച്ചപോലിങ്ങനെ കണ്ണെടുക്കാനാവാതെ…

 

വർഷങ്ങൾക്കിപ്പുറവും

ഓരോ നിമിഷവും,

ശ്വാസവും,

ഇടയ്ക്ക് ആത്മാവോളംപോലുമങ്ങനെ…

 

എന്റെ ഇഷ്ട്ടങ്ങളെല്ലാം കൂട്ടിവെച്ച്,

ഒടുവിൽ ഒരുകണ്ണാടിപോലെ എന്നെനിന്നിലിങ്ങനെ നിറയെ കാണുന്നതിന്റെഭംഗി എത്രത്തോളമാണെന്ന് അറിയാമോ നിനക്ക്…?

 

നിന്റെ ചിരി ചിറപൊട്ടിഒഴുകാത്ത പകലും,

ചുംബനചൂടിൽ വേകാത്ത

ഉടലും

ഓർമകളിൽപോലും എത്രദൂരെയാണെന്നോ…?

 

നിന്റെ ഭാവങ്ങളിൽ ചാലിച്ചെഴുതിയ കവിതകൾക്കെല്ലാം അക്ഷരം തീരും മുൻപേ അർത്ഥം മാറുന്നുവല്ലോ പെണ്ണെ…!

 

നീയെന്നെ എത്ര മനോഹരമായാണ് അനു

പ്രണയിക്കുന്നത്..

 

പലപ്പോഴും ഞാൻ നിന്റെ

മടിത്തട്ടിൽ വെറുതെ ചുരുണ്ടങ്ങനെ കിടക്കുമ്പോളെല്ലാം

അത്രമേൽ വാത്സല്യത്തോടെ നിനക്കെങ്ങനെയാണ് അനു

നെറുകിൽതലോടിയെന്നെ ഉറക്കാൻ കഴിയുന്നത്…?

 

ഭാവങ്ങളിൽ നീയെന്റെ അമ്മയാവുമ്പോളെല്ലാം

വീണ്ടുമെത്രവർഷങ്ങൾ നീയെന്നെ ഓർമകളിലൂടിങ്ങനെ നടത്തിക്കാരുണ്ടെന്നറിയാമോ നിനക്ക്..!

 

ഇനിയും നിനക്കെത്ര ഭാവങ്ങളാണ്  അനു…….

 

വീണ്ടും ഞാൻ നിന്റെ ഭാവങ്ങളിൽ പടർന്ന്

വിഷംതീണ്ടി നിലിച്ചപോലിങ്ങനെ,

നിറയെ…. 🤍❣️

 

🤍©️🤍

 

 

Recent Stories

The Author

ആദിശേഷൻ

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com