അപരാജിതൻ 29 [Harshan] 3714

Views : 298856

Ψ അപരാജിതൻ Ψ

(29)

Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ Ψ ΨΨ Ψ Ψ Ψ Ψ Ψ

അതിരാവിലെ മൂന്നു മണി നേരം

ഒരു അശോക് ലെയ്ലാൻഡ്ന്റെ വലിയ ട്രക്ക് മെയിൻ റോഡിലൂടെ റായലമുദ്രിയിലേക്ക് പ്രവേശിച്ചു.

റായലമുദ്രിയിലെ റെയിൽവേഗേറ്റ് അടഞ്ഞു കിടക്കുന്നതിനാൽ ട്രക്ക് ട്രെയിൻ പോകുന്നതിനായി കാത്തു കിടന്നു. പത്തു മിനിട്ടു കഴിഞ്ഞപ്പോൾ പുകതുപ്പികൊണ്ട് ഒരു ഗുഡ്സ് ട്രെയിൻ അത് വഴി കടന്നുപോകുകയുണ്ടായി.ആ ഗുഡ്സ് ട്രെയിൻ നിറയെ ഒറീസ ഖനികളിൽ നിന്നുമുള്ള അയിരുകളായിരുന്നു.

റെയിൽവേ ഗേറ്റ് സ്റ്റാഫ്  ഗുഡ്സ് ട്രെയിൻ പോയതിനു ശേഷം ആ ഗേറ്റ് മുകളിലേക്ക് ഉയർത്തി വഴി കൊടുത്തപ്പോൾ ആ ട്രക്ക് പാളം മുറിച്ചു മുന്നോട്ടു കടന്നു. റായലമുദ്രിയിലൂടെ  അതിവേഗത്തിൽ മുന്നോട്ടേക്ക് പാഞ്ഞു

അരമണിക്കൂർ കൊണ്ട് ആ ട്രക്ക് എത്തിയത് സൂഫികളുടെ ഗ്രാമമായ മുറാക്കബയിലായിരുന്നു.

അത് സൂഫി ദർഗ്ഗയുടെ മുന്നിലായി കൊണ്ടുവന്നു നിർത്തുകയും  പതിനഞ്ചോളം കരുത്തന്മാരായ തോക്കുധാരികൾ അതിൽ നിന്നുമിറങ്ങുകയും ചെയ്തു.

ശബ്ദം കേട്ട് കുടുംബമായി ജീവിക്കുന്ന സാധുക്കൾ പുറത്തേക്കിറങ്ങി. ആയുധധാരികളെ കണ്ടവരെല്ലാവരും പേടിച്ചരണ്ടു.വന്നവർ കൂട്ടമായി ഓരോ വീടുകളിൽ ഉള്ളിലേക്ക് പ്രവേശിച്ചു.ബഹളം കേട്ട് നിലത്തു കിടന്നുറങ്ങുന്നവർ എഴുന്നേറ്റു .

അവർ അതിൽ പത്തിനും പതിനഞ്ചിനും ഇടയിലുള്ള ആൺകുട്ടികളെ പിടിച്ചു

വലിച്ചിഴച്ചു കൊണ്ട് പുറത്തേക്കിറങ്ങി.

കുട്ടികളുടെ മാതാപിതാക്കൾ വലിയ വായിൽ നിലവിളിച്ചുകൊണ്ട് അവരെ തടയാൻ നോക്കിയെങ്കിലും യാതൊരു വിധ ദയവും കൂടാതെ അവർ  സ്ത്രീപുരുഷഭേദമില്ലാതെ  അവരെ ആക്രമിക്കുകയും തൊഴിച്ചു നിലത്തു വീഴിപ്പിക്കയും ചെയ്തു.

ഓരോ വീടുകളിൽ ചെന്നും ആൺകുട്ടികളെ അവർ പിടിച്ചു കൊണ്ട് വന്ന് ട്രക്കിലേക്ക് കയറ്റികൊണ്ടിരുന്നു, രക്ഷപ്പെടാന്‍ ശ്രമിച്ചു കൊണ്ടിരുന്ന കുട്ടികളേ ട്രക്കിന് പിന്നില്‍ ഇരുന്നിരുന്ന രണ്ടു പേര്‍ തല്ലി ഭീഷണിപ്പെടുത്തി മൂലയില്‍ ഇരുത്തിച്ചു. കുട്ടികൾ ഭയത്തോടെ അലറി കരഞ്ഞു കൊണ്ടിരുന്നു

അതിലൊരു കുട്ടിയുടെ പിതാവ് , ട്രക്കിനു പിന്നിൽ നിന്നയാളെ മുറുകെ പിടിച്ചു.

അതിൽ കലിപൂണ്ട അയാൾ ആ പിതാവിന്‍റെ കഴുത്തിൽ പിടിച്ചു ട്രക്കിന്‍റെ വലിയ ടയറിൽ കൊണ്ടുപോയി ശക്തിയിൽ ആ പിതാവിന്‍റെ തലയിടിപ്പിച്ചു ചോരയൊലിക്കുന്ന അയാളെ തള്ളിയിട്ടു ചവിട്ടി ബോധം കെടുത്തി.

മറ്റൊരു ഗ്രാമീണൻ അലറിക്കൊണ്ട് ഒരു  വടിയുമായി ഓടിവന്നു,

അക്രമികളെ അടിച്ചിട്ടാണെകിലും തന്‍റെ മകനെ രക്ഷിക്കുവാനായി

അയാൾ അലറി ഓടി വരുന്നത് കണ്ടു വന്നവരിൽ ഒരാൾ തോക്കു നീട്ടി അയാളെ വെടിവച്ചു.തോളിൽ വെടിയുണ്ട തറച്ച അയാൾ പിന്നിലേക്ക് തെറിച്ചു വീണു.

തങ്ങൾക്കു നേരെ ഓടി വരുന്ന ഗ്രാമീണരുടെ നേരെയും അവർ വെടിയുതിര്‍ത്തു. കയ്യിലും തുടയിലും വെടിയേറ്റ അവർ മണ്ണിലേക്ക് വീണു

Recent Stories

The Author

362 Comments

Add a Comment
 1. പ്രിയ സ്നേഹിതാ ഹർഷാ താങ്കളുടെ അപരാജിതൻ എന്ന നോവൽ അടിപൊളിയാണ് ഇത് ഒരു കഥയല്ല എന്നാണ് എനിക്ക് തോന്നുന്നത് എവിടെയോ ആരുടെയോ ജീവിതത്തിൽ സംഭവിച്ച കാര്യമാണ്. താങ്കൾ ബാക്കിയുള്ള ഭാഗം എത്രയും പെട്ടന്ന് പബ്ലിഷ്ചെയ്യൂ. കട്ട വൈറ്റിങിലാണ് പിന്നെ താങ്കളുടെ ഒരു ഫോട്ടോ കൂടി അടുത്ത ഭാഗം തുടങ്ങുമ്പോൾ ഇടണം’ നേരിട്ട് കാണാൻ പറ്റില്ല എങ്കിലും ഫോട്ടോയിൽ ആളെ മനസ്സിലാക്കാമല്ലോ

 2. അപ്പുറത്ത് വന്നല്ലോ 🤔

  1. അവിടെ രണ്ടു part aayalle ഇടുന്നത്… ഇവിടെ single part ആയിട്ടും

   1. avide page break venda
    athupole direct image kayattaam
    ivide athu imgur vazhi maathramelle

    1. സമയമെടുത്തു cheeyyu… pettennayikkotte 😊😊

     1. First cmnt ഇടാൻ നിൽക്കുകയാവും 😆

     2. ഇല്ല… ആ ശ്രമം ഉപേക്ഷിച്ചു… weekend aaghoshikkanulla സാധനം വാങ്ങാനായി pokanam

     3. ഒന്നെനിക്കും വേണം

     4. HarshanHarshanOctober 14, 2021 at 8:03 pm
      ഒന്നെനിക്കും വേണം
      @@@@

      അശോകന് ksheenamakam…

 3. അപ്പൊ ഇന്നിനി കാണൂലെ😕😪

  1. ലിപിയിൽ വന്നു ഇവിടേം വരും

  2. Varum wait

 4. ലിപിയിൽ വന്നു മക്കളെ

 5. Shyamine verum paavam and pedithondanaki nirthunnadhonde chodhichadha

 6. Harshan bro,oru kariyam parayunode onnum vicharikarudhe,endha ennu vechale nammude ആദിക്ക് പൂർവികരായി kure saaririkha belam unde,adhupole shyam ine angane endhigilum vende,shyam inte muthashan oru yodhave anenne avnte muthashi thanne paranju.shyam ine oru cheriya vella mass scene set aakie koode.

  Oru thonnale mathram

 7. Inyum urangille Nala leave akkendi varum,…😔😔😔😔😔

 8. കഥകൾ. കോം ഡൗൺ ആകുന്നത് എനിക്ക് മാത്രം ആണോ??? ഓരോ പേജും ലോഡ് ആവാൻ കുറെ സമയം എടുക്കുന്നു…

  പിന്നെ ഹർഷേട്ടാ,

  കഥ അതിൻ്റെ അവസാനത്തിലേക്ക് അടുക്കുമ്പോൾ ഒരുപാടു connecting ലിങ്കുകൾ കൂട്ടി യോജിപ്പിച്ച് നല്ല ഒരു ക്ലൈമാക്സ് നൽകുവാൻ കഥാകാരൻ അനുഭവിക്കുന്ന ബുദ്ധിമുട്ട് മനസ്സിലാക്കുന്ന ആളുകൾ തന്നെ ആണ് ഇവിടെ ഭൂരിഭാഗവും.

  ഇരുപത് മുപ്പതു പേജ് ഉള്ള പ്രണയ കഥകൾക്ക് തന്നെ ഞങ്ങൾ മാസങ്ങൾ കാത്തിരിക്കുന്നു… കഥ തുടങ്ങിയ കാലത്ത് താങ്കൾ ഓരോ ഭാഗവും വളരെ വേഗം തന്നെ നൽകുകയും ചെയ്തിരുന്നു.

  പിന്നീട് കഥയുടെ ഉള്ളടക്കം കഠിനമായി തുടങ്ങിയപ്പോൾ (ഭക്തിയും ശിവ പാർവതിമാരും ഒക്കെയായി രൂപം മാറിയപ്പോൾ) 14 ദിവസം എന്നത് കൃത്യമായി താങ്കൾ പാലിക്കുകയും ചെയ്തിട്ടുണ്ട്…
  പലപ്പോളും താങ്കൾ നൽകിയിരുന്ന ആ 50-60 പേജുകൾ വായിക്കുമ്പോൾ ഇതെങ്ങിനെ സാധിക്കുന്നു എന്ന് ചിന്തിച്ചിരുന്നു കാരണം ഓരോ ഭാഗവും അത്രയേറെ വിവരണങ്ങളും പഠനവും ആവശ്യമായവ ആയിരുന്നു.. പിന്നീട് 100, 200, 300 ഒക്കെയായി പേജുകൾ കൂടിയപ്പോൾ ആണ് കഥക്ക് സമയ ദൈർഘ്യം കൂടിയത് പക്ഷേ താങ്കൾ ആ കാത്തിരിപ്പ് സാധൂകരിക്കുന്ന വിധത്തിൽ കഥയും നൽകിയിട്ടുണ്ട്… ഇപ്പോളും നൽകുന്നുമുണ്ട്.

  ഇത്രയേറെ റഫറൻസ് ആവശ്യമായ ഒരു കഥ ഈ കോവിഡ് കാലത്ത് ജോലിയോടൊപ്പം എഴുതി നൽകുന്നതിന് തന്നെ ഹർഷേട്ടനോട് ഞങൾ കടപ്പെട്ടിരിക്കുന്നു…

  മനസ്സ് പറയും പോലെ എഴുതി സമയം പോലെ തന്നാൽ മതി because what you giving is worth to wait…

  സ്നേഹപൂർവം

  പ്രതീഷ്

  1. VPN use cheyy bro preshnam indaavilla

   1. എങ്ങനാ അത് ഞാൻ മൊബൈൽ browserവഴിയാ വായിക്കുന്നെ ഗൂഗിൾ ക്രോം

    എന്തായാലും ഗൂഗിൾ ആൻ്റിയോട് ചോദിക്കട്ടെ

    1. എനിക്കും വലിയ പിടി ഇല്ല ബ്രോ
     Vpn

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2020 | Malayalam kadhakal | Contact us : info@kadhakal.com