അനിരുദ്ധൻ [നിള] 240

Views : 13368

ഒരു ചെറിയ കഥയാണ്… പ്രതീക്ഷ കൊടുക്കാതെ വായിക്കണേ… 🙏

 

അനിരുദ്ധൻ

 

“അനി ഒന്ന് മാറി നിൽക്കെടാ… ഫ്രെയിമിൽ കൊള്ളുന്നില്ല…

നീ വേണേൽ രണ്ടാമത് എടുത്തോ…” വല്യമ്മാവന്റേതാണ് ആ ആജ്ഞ… അനിരുദ്ധൻ ഒന്ന് വിളറി ചിരിച്ചു… തല കുനിച്ചു കൊണ്ട് സ്റ്റേജിൽ നിന്ന് പതിയെ നടന്ന് മാറി ക്യാമറമാന് പിറകിലായി നിലയുറപ്പിച്ചു…

കണ്ണുകൾ ചെറുതായി കലങ്ങുന്ന പോലെ.. അവൻ ആഞ്ഞു ശ്വാസം എടുത്തു അവരിലേക്ക് നോക്കി…

 

നിറ ചിരിയോടെ സർവാഭരണ വിഭൂഷിതയായി  നിൽക്കുന്ന  അനിയത്തി അവന്തിക… തൊട്ടടുത്ത് വരൻ സുധീഷ്.. അമ്മ… ആ മുഖത്ത് മങ്ങലുണ്ട്… അതു പോലെ ഏറ്റവും ഇളയ അനിയത്തി ആര്യയുടെ മുഖത്തും… പിന്നെ അമ്മാവന്മാരും ഭാര്യമാരും മക്കളുമാണ്…

 

“ഞാൻ ചേട്ടച്ഛന്റെ കൂടെ ഫോട്ടോ എടുത്തോളാം…”  ഫ്ലാഷുകൾ മിന്നും മുൻപ് തന്നെ ആര്യ പറഞ്ഞുകൊണ്ട് അവന്റെയടുത്ത് വന്ന് നിന്നു…

 

“ചേട്ടച്ഛൻ അടുത്ത തവണ എടുക്കാം.. മോള് പോയി നില്ല്…” ഉള്ളിലൊരു തണുപ്പ് വീണെങ്കിലും ഇത്തവണ അവന്തികയുടെ മുഖം മങ്ങിയത് കണ്ടതും അവൻ അവളോട് പറഞ്ഞു.. സ്വരം ഇടറാതിരിക്കാൻ കഴിയുന്നത്ര ശ്രദ്ധിച്ചു..

 

മറുപടി പറയാതെ അവൾ അവന്റെ വലം കൈയിൽ ഇടം കൈ ചേർത്തു പിടിച്ച് നിന്നു…

 

ഫ്ലാഷുകൾ മിന്നുമ്പോൾ ആര്യ പൊതിഞ്ഞു പിടിച്ച കൈയിലേക്ക് അനിരുദ്ധനൊന്ന് നോക്കി…

 

വെണ്ണയുടെ നിറമാണ് അവൾക്ക്.. അവൾക്ക് മാത്രമല്ല ഉപേക്ഷിച്ചു പോയ അച്ഛനും, അമ്മയ്ക്കും കുടുംബത്തിലെ എല്ലാവർക്കും…

താൻ മാത്രം… തനിക്ക് മാത്രം ഇരുണ്ട നിറം..

 

‘കണ്ണാ….’ ഒരു ശബ്ദം കാറ്റു പോലെ ചെവിയിൽ അലയടിച്ചു കൊണ്ടിരുന്നു… കണ്ണുകളടച്ചു ആ ശബ്ദത്തിന്റെ ഉടമയെ ഉള്ളിലേക്കൊന്ന് ആവാഹിച്ചു.. 

മുത്തശ്ശി…! ചുറ്റും ചന്ദനത്തിന്റെ മണം ഉണ്ടോ…? അവൻ മൂക്ക് വിടർത്തി നോക്കി..

 

‘മുത്തശ്ശിടെ കണ്ണനെന്തിനാ കരയുന്നെ…’ അവരാ ചുളിഞ്ഞ കൈ കൊണ്ട് ആ ഏഴു വയസുകാരനെ ചേർത്തു പിടിച്ചു…

 

‘ഞാൻ കറുമ്പൻ ആണെന്ന്.. എന്നെ അവര് കളിക്കാൻ കൂട്ടീല്ല..’ അവൻ ഏങ്ങലടിച്ചുകൊണ്ട് പറഞ്ഞു… 

 

‘അതിനെന്താ കണ്ണാ…

ഭഗവാൻ ശ്രീകൃഷ്ണൻ കാർവർണനല്ലേ.. എന്റെ മോനെ പോലെ… മോന്റെ മുത്തശ്ശന്റെ നിറമാ മോന് കിട്ടിയത്…

തൊലിയുടെ നിറത്തിൽ ഒരു കാര്യോമില്ല.. എന്റെ കുട്ടീടെ ഉള്ള് തെളിഞ്ഞിരുന്നാൽ മതി… ” പറഞ്ഞതിൽ പകുതിയും മനസിലായില്ലെങ്കിലും അവൻ ആ കൈക്കീഴിൽ പതുങ്ങി നിന്നു..

 

ഓർമകളുടെ പ്രകമ്പനമെന്നോണം അവന്റെ മുഖം മങ്ങിയിരുന്നു.. അതറിഞ്ഞത് പോൽ ആര്യ അവന്റെ കൈയിൽ ഒന്ന് കൂടി മുറുക്കി പിടിച്ചു…

 

ഇരച്ചു വന്ന കണ്ണുനീരിനെ അടക്കി പിടിച്ച് അവൻ മുന്നോട്ട് നോക്കി…

Recent Stories

The Author

72 Comments

Add a Comment
 1. അമ്മുസേ..

  ഇപ്പോഴാണ് ഈ കഥ വായിച്ചത്……. ഒരുപാട് നൊമ്പരപ്പെടുത്തിയ ഭാഗങ്ങൾ….. അതിന് ഇടയിലും പുഞ്ചിരി വിരിയിക്കാൻ മാളുവിനും ആര്യക്കും ആയി….

  നിറത്തിന്റെ പേരിൽ ഒരുപാട് അനുഭവിച്ച ആളുകൾ നമുക്ക് ചുറ്റുമുണ്ട്……

  മറ്റുള്ളവരുടെ തമാശയിൽ നീറി ഒടുങ്ങിയവർ….

  അത് വളരെ വ്യക്തമായി അവതരിപ്പിക്കാൻ അമ്മുവിന് കഴിഞ്ഞു…. അവരുടെ വേദനയെ…..

  നന്നായിട്ടുണ്ട്…. ഇനിയും മികച്ച രചനകൾ പ്രതീക്ഷിക്കുന്നു…

  സ്നേഹത്തോടെ… സിദ്ധു.. ❤❤❤

  1. ഒത്തിരി സന്തോഷം സിദ്ധു വാക്കുകളിൽ…
   ടെലിവിഷൻ ചാനലുകൾ കൂടി ഏറ്റെടുക്കുന്നതാണ് കഷ്ടം..
   ഒരുപാട് നന്ദി..സ്നേഹവും… ❤🙏

 2. ഫണ്ടാസ്റ്റിക്, മാർവലസ്, വേറെ ലെവൽ. ഈ കഥയൊക്കെ വായിക്കുമ്പോഴാ ഒരു ലൈൻ ഉണ്ടാരുന്നേൽ എന്ന് തോന്നിപ്പോകുന്നത്.🙂 പിന്നെ 96 മൂവി കാണുമ്പോഴും. 😬

  കൂടുതൽ പറയണ്ടല്ലോ അമ്മൂ. കഥ എന്നത്തേയും പോലെ വേറെ ലെവൽ. ഭംഗിയുള്ള ഏഴ് നിറത്തെയും പ്രതിഭലിപ്പിച്ചു കളയുന്ന നിറമാണ് വെളുപ്പ്. ആ എഴുവർണങ്ങളും ഒന്ന് ചേർന്ന് ഉണ്ടാകുന്നത് കറുപ്പും.

  ഇന്നിപ്പോ സുഹൃത്തുക്കൾക്കിടയിൽ അത്തരം വേർതിരിവുകൾ ഉണ്ടോ എന്നറിയില്ല. ഞങ്ങളുടെ ഇടയിൽ ഒന്നും ഉണ്ടായിട്ട് ഇല്ല. എനി വേ സ്റ്റോറി ആൻഡ് പ്രെസൻറ്റേഷൻ തന്നെ ആണ് ഇതിന്റെയും ഹൈലൈറ്. ഇനിയും പോരട്ടെ ഇടക്ക് ഓരോന്ന്. 🥰

  1. 😂😂😂

   ഒരുപാട് നന്ദി ബ്രോ.. വേർതിരിവുകൾ കാണിക്കാത്ത സൗഹൃദങ്ങൾ ഏറ്റവും മൂല്യമുള്ളതാണ്.. അത്തരത്തിലുള്ളവർ ആയിരിക്കും ബ്രോയുടെ സുഹൃത്തുക്കൾ.. അത്തരത്തിലുള്ളവരുമായുള്ള ബന്ധം കാത്തുസൂക്ഷിക്കുക… ❤
   ഒത്തിരി സ്നേഹം ❤🙏

 3. അമ്മൂ, കഥ ഇപ്പോഴാണ് കണ്ടത്. ഇപ്പൊ വായിച്ചാൽ ശരിയാവില്ല. ചെറിയ ഉറക്കം ഉണ്ട്. നാളെ ബോധത്തോടെ വായിക്കാം. എങ്കിലേ അതിന്റെ ഫീൽ കിട്ടു. 🙂

 4. ശെരിക്കും ഇഷ്ടമായി നിള, ഇത്ര കുറച്ചു പേജ് വെച്ചു ഇത്ര മനഹരമായി കഥ ഇയാൾ എഴുതുമ്പോൾ , ഒരു സംതൃപ്തി കിട്ടി മാത്രമേ ഞാൻ ഇന്നവര നിർത്തിടൊല്ലു. ഇയാളുടെ ഓരോ കഥയും എന്റ മനസ്സിന് തരുന്ന തൃപ്തി വളരെ വലുതാണ്.

  1. ഒരുപാട് സന്തോഷം ഈ വാക്കുകളിൽ… എന്റെ മനസ്സിൽ സംതൃപ്തിയും.. ഒത്തിരി നന്ദി.. സ്നേഹം ❤🙏

 5. ഒരു “parallel story” യുടെ ഫീൽ ഉണ്ടായിരുന്നു.. ഒരുവശത്ത് അനിരുദ്ധന്‍ ന്റെ നിറം കാരണം അവനെ കളിയാക്കിയും ഒറ്റപ്പെടുത്തിയും വേദനിപ്പിക്കുന്ന കൂട്ടർ… മറുവശത്ത് അവര്‍ക്ക് അവകാശപ്പെട്ട സ്വത്തിനെ തട്ടിയെടുക്കാന്‍ കൊതിക്കുന്ന ബന്ധുക്കൾ… പിന്നൊരു വശത്തു സഹോദര സ്നേഹവും പിന്നെ അനിരുദ്ധന്‍ മാളവിക പ്രണയവും…

  എല്ലാം കൂടി വളരെ ഭംഗിയായി എഴുതി അവതരിപ്പിച്ചതിന് എത്ര പുകഴ്ത്തിയാലും കുറഞ്ഞു പോകും…

  ആരെയും പിടിച്ചിരുത്തുന്ന അസാധ്യമായ എഴുത്ത്… വായിച്ചു തുടങ്ങിയപ്പോൾ അത് കഴിയുന്നത് വരെ ഈ കഥയെ വിട്ടു എന്റെ ചിന്ത മറ്റെങ്ങും പോയില്ല എന്നതാണ് സത്യം..

  പ്രണയം ആയാലും.. സഹോദരങ്ങൾ തമ്മിലുള്ള വാത്സല്യം ആയാലും… നൊമ്പരം ആയാലും.. എല്ലാം മനസ്സിൽ പതിഞ്ഞു നില്‍ക്കുന്നു.

  ആര്യ പോലുള്ള ഒരു അനിയത്തി ഉണ്ടെങ്കിൽ എന്ന് കൊതിച്ചു പോകും തരത്തിൽ ആയിരുന്നു നിള യുടെ എഴുത്തിന്റെ ശക്തി… അതുപോലെ അനിരുദ്ധന്‍ പോലത്തെ ഒരു ചേട്ടൻ.. ഒരു അച്ഛൻ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകും..

  വാ വെച്ചിട്ട് വെറുതെ ഇരുന്നില്ലെങ്കിൽ ആ തിരി ഇട്ടു തന്നെ വായിൽ കത്തിക്കും.. എന്ന വാചകവും… കുളിമുറിയിൽ എത്തിനോക്കി തല്ലു കിട്ടിയവന്റെ കാര്യവും എല്ലാം മാളവിക പറയുന്നത് കേട്ട് ഒരു രസവും സംതൃപ്തിയും മനസ്സിൽ തോന്നിച്ചു…

  പിന്നേ, മൂക്കിനിട്ടിടിച്ചു കാര്യം മനസ്സിലാക്കി തരുന്നത് പോലത്തെ “body shaming” എന്ന topic വളരെ ചിന്തിക്കേണ്ടതും തിരുത്തേണ്ട കാര്യവും തന്നെയാണ്.

  എല്ലാം ഉള്‍പ്പെടുത്തിയ ഒരു ഫുൾ ലൈഫ് പോലെയാണ് ഈ കഥ എനിക്ക് തോന്നിയത്. വളരെ നന്നായിരുന്നു എന്നു മാത്രം പറഞ്ഞാൽ പോര… എങ്ങനെ പറയണം എന്നറിയാത്ത കൊണ്ട് ♥️♥️ ഇത് ഇരിക്കട്ടെ.

  ഇനിയും നല്ല കഥകൾ എഴുതാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു.

  സ്നേഹത്തോടെ ഒരു വായനക്കാരൻ ❤️♥️❤️

  1. “മൂക്കിനിട്ടിടിച്ചു കാര്യം മനസ്സിലാക്കി തരുന്നത് പോലത്തെ” 😂😂 കഥയിൽ മാത്രം അല്ല കമന്റിലും വന്ന് ചിരിപ്പിക്കാം അല്ലെ..
   വാക്കുകളിൽ മനസ് നിറഞ്ഞു…
   ദീർഘമായ കമന്റിനും വാക്കുകൾക്കും ഒക്കെ ഒത്തിരി നന്ദി ബ്രോ.. സ്നേഹം ❤🙏

 6. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

  അതിമനോഹരം…..എന്നേ പറയാനോള്ളൂ ചേച്ചി…..❤️🖤❤️🖤
  വേറെന്താ പറയണ്ടേന്ന്…🙏 അറിഞ്ഞൂടാ 🙏😁

  സ്നേഹത്തോടെ ഹൃദയം ❤️🖤

  1. “🙏 അറിഞ്ഞൂടാ 🙏” ഇവിടെയും തുടങ്ങിയോ.. 😂
   ഒത്തിരി നന്ദി.. സ്നേഹം ❤🙏

   1. ꧁❥ᴘᴀʀᴛʜᴀ𝕾ᴀʀᴀᴅʜʏ_ᴘֆ❥꧂

    🙏 അറിഞ്ഞൂടാ 🙏

    1. 😂🤦‍♀️

 7. സഞ്ജയ്‌ പരമേശ്വരൻ

  ഒന്നും പറയാനില്ല…. അതി മനോഹരമായ എഴുത്ത്….

  1. ഒരുപാട് നന്ദി… സ്നേഹം ❤🙏

 8. രുദ്ര രാവണൻ

  ഒരുപാട് തവണ ഈ (നിള) പേര് കേട്ടിട്ടുണ്ടെങ്കിലും ഇന്ന് ആദ്യമായാണ് ഒരു കഥ വായിക്കുന്നത് നിള നല്ല എഴുത്ത് ഒരുപാട് പേർക്ക് ഒരു ധൈര്യം നൽകുന്ന വരികളായിരുന്നു
  പണ്ടെങ്ങോ കേട്ടുമറന്ന വരികൾ ഇന്നെൻ കാതുകളിൽ മുഴങ്ങുന്നു കരി വിളക്കും നിലവിളക്കും 💔

  1. ഒത്തിരി നന്ദി സഹോ… ഈ വാക്കുകൾക്ക് ഒത്തിരി സ്നേഹം.. ❤🙏

Leave a Reply

Your email address will not be published. Required fields are marked *

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com