യക്ഷയാമം (ഹൊറർ) – 15 73

Views : 16472

ആദ്യം മരിയാദയുടെ ഭാഷയിൽ സംസാരിച്ചു.
പിന്നെ വാക്കുകളുടെ ഭാരം വർദ്ധിച്ചു.
ക്ഷമ നശിച്ച ഞാൻ അയാളുടെകഴുത്തിന് കുത്തിപ്പിടിച്ച് കൈകൾ പിടിച്ചൊടിച്ചു.
ചുരുക്കംപറഞ്ഞാൽ ഒരുചെറിയ സംഘട്ടനംതന്നെ അവിടെ നടന്നു.
അവസാനം ബലിക്കല്ലിൽ ഞാനവന്റെ ശിരസ് വച്ചടിച്ചു.
നെറ്റിപിളർന്ന് രക്തം ഒഴുകാൻ തുടങ്ങിയപ്പോഴാണ് ഓരോ ഞട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരാൻ തുടങ്ങിയത്.”

“എന്ത് വിവരം.”
ആകാംക്ഷയോടെ ഗൗരി ചോദിച്ചു.

“സാമവേദത്തിലുള്ള വളരെ ശക്തിയേറിയ കാമദേവമന്ത്രത്തിലൂടെയാണ് അവൻ സീതയുടെ മനസിൽ കയറികൂടിയത്.”

“മന്ത്രങ്ങൾക്ക് അങ്ങനെയുള്ള ശക്തികളൊക്കെയുണ്ടോ?”

“പിന്നെ, നാമറിയാത്ത മന്ത്രങ്ങളും,പൂജകളുമടങ്ങിയിട്ടുള്ള ഒരു ലോകംതന്നെയുണ്ട് ഭൂമിയിൽ.
ദുർമന്ത്രവാദിയായ മാർത്താണ്ഡന്റെ സഹായത്തോടെയായിരുന്നു അയാൾ ഈ നീചപ്രവർത്തി ചെയ്തത്.”

“എന്നിട്ട്..?”

“സീത പറഞ്ഞ കണക്ക് തെറ്റാണ്. 7 തവണ അവൾ പോയിട്ടുണ്ട്.”

“എങ്ങോട്ട് ?..”

“മാർത്താണ്ഡൻ വരച്ച കളത്തിലേക്ക്.”

“എന്തിന് ?..”
സംശയത്തോടെ ഗൗരി ചോദിച്ചു.

“അവളെവച്ച് കന്യകപൂജചെയ്യാൻ.
അനി പറഞ്ഞപ്രകാരം അമാവാസിയുടെ അന്നാണ് ആദ്യമായി സീത ഈറനോടെ വീട്ടിൽനിന്നും ഇറങ്ങിപ്പോകുന്നത്.
മന്ത്രത്തിന്റെ ശക്തിയിൽരൂപപ്പെട്ട അനിയുമായുള്ള അടുപ്പത്തിന്റെ ഒറ്റ വിശ്വാസത്തിന്റെ പുറത്തായിരുന്നു അത്.
പക്ഷെ അനിയുടെലക്ഷ്യം സീതയുടെ ശരീരം മാത്രമായിരുന്നു.
രാത്രിയുടെ മഹായാമത്തിൽ അവളുടെ ശീരത്തിൽ സ്പര്ശിക്കാൻപോലും മാർത്താണ്ഡൻ അനുവദിച്ചിരുന്നില്ല.”

Recent Stories

The Author

2 Comments

  1. അടുത്ത ഭാഗതിനായി കാത്തിരിയ്ക്കുന്നു.

    ക്ഷമിയ്ക്കണം കൗതുകം ലേശം കൂടുതലാ……?

  2. interesting…. Keep writing…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com