യക്ഷയാമം (ഹൊറർ) – 13 57

Views : 12624

വളരെ ശാന്തനായിട്ടായിരുന്നു അപ്പോൾ എന്റെ മുൻപിൽ നിന്നത്.

സച്ചിമാഷിനെ കല്യാണം കഴിക്കാൻ പോകുകയാണെന്ന വിവരം അറിഞ്ഞു
അതിന്റെ ആശംസകൾ അറിയിക്കാൻ വന്നതാണെന്ന് പറഞ്ഞപ്പോഴായിരുന്നു എന്റെ ശ്വാസം നേരെ വീണത്.

എന്നിട്ട് ഒന്നും മിണ്ടാതെ അയാൾ തിരിച്ചുനടന്നു.
അല്പദൂരത്തെത്തിയപ്പോൾ അയാളെന്നെ തിരിഞ്ഞുനോക്കി.

വീണ്ടും എന്റെ അരികിലേക്കുവന്നിട്ട് രൗദ്രഭാവത്തിൽ പറഞ്ഞു.

സീതേ, നിന്റെ ശരീരത്തിൽ ഞാനല്ലാതെ മറ്റൊരു പുരുഷ്യനും സ്‌പർശിക്കില്ല..! സ്പർശിക്കാൻ പാടില്ല, കാരണം നീ എന്റെ പെണ്ണാണ് ഞാൻ ഏറെക്കാലം മനസിൽ കൊണ്ടുനടന്ന എന്റെ പെണ്ണ്.
എനിക്കുവേണം നിന്നെ.
അഥവാ സച്ചിദാനന്ദൻ നിന്നെ കല്യാണം കഴിക്കുകയാണെങ്കിൽ നാളേക്ക് ഏഴാംനാൾ അമാവാസി. അതിനുമുൻപേ നിന്റെ ഈ പൂപോലെയുള്ള ശരീരം
ഞാൻ സ്വന്തമാക്കിയിരിക്കും.
എന്റെ ഉപാസനാമൂർത്തികളാണ് സത്യം.
മനസിൽ കുറിച്ചുവച്ചോളൂ,’

അനിയേട്ടന്റെ ഈ വാക്കുകൾ എന്നെ വല്ലാതെ ഭയപ്പെടുത്തി.
ഉച്ചക്ക് ഞാൻ മാഷിനെ കണ്ട് അനിയേട്ടൻ പറഞ്ഞകാര്യങ്ങൾ അവതരിപ്പിച്ചു.
മാഷ് എന്നെ കുറെ സമാധാനിപ്പിച്ചു.
മിഴികളിൽ അശ്രുക്കൾ പൊഴിഞ്ഞതും എന്നെ ആ മാറിലേക്ക് ചേർത്തണച്ച് മിഴിനീർക്കണങ്ങൾ തുടച്ചുനീക്കി.

സന്ധ്യക്കുമുൻപേ വീട്ടിൽ വന്നുകയറിയ എനിക്ക് ശരീരമാസകലം വലിഞ്ഞു മുറുക്കുന്നതായി തോന്നി.
ഉടനെ ഞാൻ പുറത്തുപോയി ഛർദ്ദിച്ചു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com