യക്ഷയാമം (ഹൊറർ) – 13 58

Views : 12662

വൈകീട്ട് ദീപാരാധന തൊഴുത് അമ്പലത്തിൽ നിന്ന് മടങ്ങിവരികയായിരുന്ന എന്നെ തടഞ്ഞുനിറുത്തി വീണ്ടും ചോദിച്ചു.
അയാളെ കല്യാണംകഴിക്കോന്ന്.
സഹികെട്ട ഞാൻ അയാളുടെ മുഖം നോക്കി ഒന്നുകൊടുത്തു.
അന്ന് ബസ്സിൽ കണ്ട ചെറുപ്പക്കാരനായിരുന്നു ഇന്നെനിക്ക് ധൈര്യം തന്നത്.”

അടുത്തദിവസം അനി അതിന്റെ പ്രതികാരം ചെയ്തിരിക്കുമോ എന്നറിയാൻ ഗൗരി പുസ്തകത്തിന്റെ താളുകൾ മറിച്ചു നോക്കി. പക്ഷെ പിന്നീട് കുറച്ചുദിവസത്തിന് ഒന്നുതന്നെ എഴുതിയിരുന്നില്ല.

“ഇതെന്ത് ഡയറിയാണ്.
ഇങ്ങനെ ഇടവിട്ടെഴുതുന്നത് എന്തിനാ ?”
ഗൗരി സ്വയം ചോദിച്ചുകൊണ്ട് വീണ്ടും പുസ്തകത്താളുകൾ മറിച്ചു.

17 – 10 – 2016
തിങ്കൾ.

കോളേജിലേക്കുള്ള ബസ്സ് ഇന്നുകിട്ടിയില്ല.
പകരം ഓട്ടോ വിളിച്ചാണ് പോയത്.
പതിലിവിലും വൈകിയ ഞാൻ പ്രിൻസിപ്പൽസാറിനെ കണ്ട് ക്ലാസിലേക്ക് കയറുവാനുള്ള അനുവാദം വാങ്ങി.
വരാന്തയിലൂടെ നടന്ന് ക്ലാസ്സിലേക്ക് കയറാൻ നിൽക്കുമ്പോൾ മാധവിക്കുട്ടിയുടെ നീർമാതാളംപൂത്തകാലത്തിലെ വരികൾ മധുരമുള്ള ശബ്ദത്തോടെ ആരോ പാടുന്നത് കേട്ടത്.
ഉടനെ ഞാൻ ക്ലാസ്സിലേക്ക് കയറി.
വെള്ളമുണ്ടും, കറുത്ത ജുബയുമിട്ട് ഒരു ചെറുപ്പക്കാരൻ ക്ലാസ്സിൽ മറ്റുകുട്ടികൾക്ക് കവിത ചൊല്ലികൊടുക്കുകയായിരുന്നു.
എന്നെകണ്ടതും അകത്തേക്ക് വരാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു.

മുടി വശങ്ങളിലേക്ക് ഒതുക്കിവച്ച്,
നെറ്റിയിൽ ശിവനെ ആരാധിച്ചു ചാർത്തിയ ഭസ്മവും, കൺപീലികളെ മറച്ചുവച്ച കണ്ണടയും,
കൈകളിലെ രോമങ്ങൾക്കിടയിൽ വലിഞ്ഞുകിടക്കുന്ന ചരടുകളുമായി അയാൾ നീർമാതാളംപൂത്ത കാലം എന്ന പുസ്തകവും കൈയിൽപ്പിടിച്ചുകൊണ്ട് എന്നെ നോക്കിനിൽക്കുകയായിരുന്നു.

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com