വേനൽമഴ 27

Views : 4471

വേനൽമഴ

കഥ : VenalMazha
രചന : രാജീവ്

രംഗം 1 .

(കുടുംബകോടതിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക്‌ അപ്പച്ചന്റെ കാറിൽ പൊയ്ക്കൊണ്ടിരിക്കുമ്പോൾ , ജീവിതത്തിൽ കഴിഞ്ഞുപോയ കാര്യങ്ങൾ സെലിനെ അലട്ടിക്കൊണ്ടിരുന്നു ..)

(ജെയിംസ് അവളെ ഡിവോഴ്സിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല .)

” നമ്മുടെ കുഞ്ഞിനെ ഓർത്തെങ്കിലും …” ജെയിംസ് അവളോട് പലവട്ടം കെഞ്ചി .

പക്ഷെ ഒന്നും കേൾക്കാൻ സെലിൻ ഒരുക്കമല്ലായിരുന്നു .

അല്ലിമോൾ രണ്ടാം ക്ലാസ്സിൽ പഠിക്കുകയാണ്.. പപ്പയും മമ്മിയും തമ്മിൽ വഴക്കാണെന്ന് അവൾക്കറിയാം .

പക്ഷെ..

എന്നെന്നേക്കുമായി വേർപിരിയുമെന്ന്‌ അവൾ ചിന്തിച്ചിട്ടുണ്ടാകില്ല.

വളരുമ്പോൾ അവൾ മനസിലാക്കട്ടെ അവളുടെ പപ്പയുടെ സ്വഭാവദൂഷ്യം.

സെലിൻ മനസ്സിലോർത്തു.

രംഗം 2.

(സെലിന്റെ പഴയൊരു ഓർമ്മ.)

” ആരാ ഈ കീർത്തന വാസുദേവൻ .. നിങ്ങടെ ഫോണിലേക്കു അവൾ എന്തിനാ വിളിക്കുന്നത് ..” സെലിൽ ഒരു ദിവസം ജെയിംസിനോട് ചോദിച്ചു .

(അന്നു ജെയിംസ് ലീവ് ആയിരുന്നു).

” അത് ഓഫീസിലെ അക്കൗണ്ട്സ് സ്റ്റാഫ് ആണ് .. ഒരു ഡൗട്ട് ക്ലിയർ ചെയ്യാൻ വിളിച്ചതാ ..” ജെയിംസ് പറഞ്ഞു .

” അതെന്താ..ഓഫീസിൽ മറ്റാരും ഇല്ലേ …” സെലിന്റെ മുനവെച്ച അടുത്ത ചോദ്യം കേട്ട് അയാൾക്ക്‌ ഭ്രാന്തായി .

” അവൾ എന്റെ കാമുകിയാണ് ..എന്താ മതിയോ ..ഇതല്ലേ നിനക്ക് കേൾക്കേണ്ടത് ..” ദേഷ്യത്തോടെ ജെയിംസ് ഉറക്കെ പറഞ്ഞു .

അതോടെ പതിവ് പോലെ വഴക്കായി .

രംഗം 3.

(കാർ ഓടിക്കൊണ്ടിരുന്നു.. പുറത്തേക്ക് കണ്ണും നട്ട് സെലിൻ ഓർമകളിൽ മുഴുകിയിരുന്നു.)

ഒരു നായ കാറിനു കുറുകെ ചാടിയപ്പോൾ ഡ്രൈവർ ഓമനക്കുട്ടൻ സഡൻ ബ്രേക്ക് ഇട്ടു .

പെട്ടന്ന് കാർ ഇടിച്ചു നിന്നപ്പോൾ സെലിൻ പഴയ ഓർമകളിൽ നിന്ന് ഞെട്ടി ഉണർന്നു ..

“ആരടെ എവിടെ നോക്കിയാടാ വണ്ടി ഓടിക്കുന്നത്…”

ഓമനക്കുട്ടനോടുള്ള അപ്പച്ചന്റെ ശകാരം കേട്ട്
അല്ലിമോൾ ഭയന്ന് സെലിനെ നോക്കി..

അവൾ അല്ലിമോളുടെ നെറുകയിൽ മെല്ലെ തലോടി , അല്ലിമോൾ അവളുടെ മടിയിലേക്ക് കിടന്നു .

രംഗം 4 .

(സെലിന്റെ വീട്.)

” ആ നായിൻറ്റെ മോൻ ഇവൾടെ തലേന്ന് പോയത് നന്നായി ..എത്രയും വേഗം ജോസുകുട്ടിയുമായി ഇവൾടെ വിവാഹം നടത്തണം … ഒരു കുട്ടിയുള്ളതൊന്നും അവനു പ്രശ്നമല്ലാ..” സെലിന്റെ അപ്പച്ചൻ പറഞ്ഞു .

“എനിക്ക് ഇനി വിവാഹമൊന്നും വേണ്ടപ്പച്ചാ ..” സെലിൻ പറഞ്ഞു .

” അത് നീ അങ്ങ് തീരുമാനിച്ചാ മതിയോ .. അപ്പച്ചനും അമ്മച്ചിയും വയസായി വരുവാ.. ഞങ്ങടെ കാലം കഴിഞ്ഞാൽ നിനക്ക് ആരുണ്ട് .. ” സെലിന്റെ അപ്പച്ചൻ പറഞ്ഞു .

“അപ്പച്ചൻ പറഞ്ഞതിലും കാര്യമുണ്ട് മോളെ ..” അമ്മച്ചി അവളോട്‌ പറഞ്ഞു .

” മമ്മി .. പപ്പാ എന്താ വരാത്തത് ..” സെലിന്റെ മടിയിൽ കിടന്ന അല്ലിമോൾ പെട്ടന്ന് തിരക്കി .

സെലിൻ ഒന്നും മിണ്ടിയില്ല .

അത് കേട്ട് സെലിന്റെ അപ്പച്ചന്റെ മുഖമിരുണ്ടു .

” ഇതിന് ഉറക്കവും ഇല്ലേ …”അയാൾ അനിഷ്ടത്തോടെ ചോദിച്ചു .

” സെലിൻ കൊച്ചെ വന്നു വല്ലതും കഴിക്ക് ..”

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com