വേദ – Last Part 97

Views : 31393

“എന്നിട്ട്.. ”

“ഞാൻ പറഞ്ഞു പോയെ പറ്റു എന്ന്”

ഹോ നശിപ്പിച്ചു..രണ്ടല്ല അരുൺ കൂടെ ഉണ്ടേൽ ഈ വേദ ഈ ജന്മം മുഴുവൻ ഇവിടെ കിടക്കും എന്ന് പറയണം എന്നുണ്ടായി…

“അരുൺ… എന്നോട് ദേഷ്യം ഉണ്ടോ… ”

“എന്തിന്… ”

“അന്ന്… ”

“അത് എന്റെ ഭാഗത്തു ആയിരുന്നല്ലോ തെറ്റ്.. അനുവാദം ഇല്ലാതെ തന്നെ ഞാൻ അല്ലെ അങ്ങനെ…. ”

“എന്നാലും തല്ലിയത്… ”

“അത് അല്പം കടന്നു പോയി.. ഞാൻ ഒരു ആണല്ലെടി..എന്നെ ആദ്യമായി കൈ വച്ച പെണ്ണാ നീ.. ”

ഇതിനുള്ളതൊക്കെ നിനക്ക് ഞാൻ വഴിയേ തന്നോളം എന്ന് അരുൺ മനസ്സിൽ പറഞ്ഞു..

“വേണേൽ എന്നെ തിരിച്ചു തല്ലിക്കൊ… ”

“തിരിച്ചു ഞാൻ തന്നാൽ ഇനിയും തല്ലിക്കൊല്ലോ താൻ.. ”

“ഇല്ല.. ”

എന്ന് പറഞ്ഞു എങ്കിലും… പേടിച്ചു ഞാൻ കണ്ണടച്ചു പോയി…

പ്രതീക്ഷിക്കാതെ അവനെന്റെ കവിളിൽ ഒരു ചുംബനം തന്നു…

ഞെട്ടി തരിച്ചു കണ്ണ് തുറന്നു ഞാൻ…

“ഇഷ്ടം ആടോ.. ഒരുപാട്… കൊടുക്കില്ല തന്നെ ആർക്കും… കണ്ട അന്ന് മനസിൽ ഉറപ്പിച്ചത ഞാൻ.. അരുണിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ടെങ്കിൽ അത് വേദ ആയിരിക്കും എന്ന്… ”

അനുസരണ ഇല്ലാതെ നിറഞ്ഞു തുളുമ്പിയ എന്റെ മിഴികളെ ഞാൻ തുടച്ചുണക്കി..

ആ കണ്ണുകളിൽ നോക്കി അങ്ങനെ നിന്നപ്പോൾ ഒന്നും പറയാൻ എനിക്ക് കഴിഞ്ഞില്ല…

Recent Stories

The Author

9 Comments

  1. Superb!!

  2. Ee story ippoya kanunnatth nice feel good story ❤️❤️❤️

  3. അർജുനൻ

    Adipoli

  4. Endhaappo parayaaa…vaakkukal kittunnilla..

  5. ottayirippinu Ella bhakavum vayichu theerthu manogaram….

  6. വിളിച്ചില്ലേലും ഈ കല്ലാണത്തിന് ഞാൻ വരും…… അത്രയ്ക്ക് ഇഷ്ടായി ഇവരെ…

  7. Dark knight മൈക്കിളാശാൻ

    ജ്വാലയുടെ വേദുവിനോട് പ്രണയം തോന്നുന്നു…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com