വേദ – Last Part 43

Vedha Last Part by ജ്വാല_മുഖി

Previous Parts

“കുഞ്ഞോൾക്കു നല്ല പനി ഉണ്ടല്ലോ അമ്മേ… നമുക്ക് ഹോസ്പിറ്റലിൽ കൊണ്ടു പോയാലോ.. ”

“താഴെ അരുൺ ഉണ്ട്.. അവനോടു ഒന്നിങ്ങു വരാൻ പറ… ”

രാത്രി മുഴുവൻ വാള് വച്ചു എപ്പോളോ വേദ ഉറങ്ങി എങ്കിലും നേരം വെളുത്തിട്ടും അവൾക്കു ബോധം വീണില്ല.. പിച്ചും പേയും പറച്ചിൽ മാത്രം…

അരുൺ വണ്ടി എടുത്തു വന്നു…

“താങ്ങി എണീപ്പിക്കു മോളെ.. അവൾക്കു ഓർമ ഒന്നും ഇല്ല… ”

“വേണ്ട ടീച്ചറാന്റി .. ഞാൻ എടുത്തോളാം.. ”

അരുൺ അവളെ എടുത്തു വണ്ടിയിൽ കയറ്റി..

“ആരും വരണ്ട.. കല്യാണത്തിന്റെ കാര്യങ്ങൾ നടക്കട്ടെ… ഡോക്ടർ നെ കാട്ടി.. ഒന്ന് ട്രിപ്പ്‌ ഇട്ടാൽ ഓക്കേ ആയിക്കോളും .. ഞാൻ നോക്കിക്കോളാം.. ”

“എന്നാലും മോനെ… അവിടെയും തിരക്കൊക്കെ ഉള്ളതല്ലേ.. മീര ഓടി വയ്യാതെ ആയി കാണും.. ശിവു നെ കൂടെ കൊണ്ടു പൊക്കോ… ”

“ഏയ്‌.. ഇതൊക്കെ എനിക്ക് ഒറ്റക്ക് ഡീൽ ചെയ്യാൻ ഉള്ളതെ ഉള്ളു ”

എന്നും പറഞ്ഞു വണ്ടി എടുത്തു പാഞ്ഞു…

വഴിയിൽ വച്ചും വേദ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…

“എനിക്ക് ഇഷ്ട്ട… സോറി.. സോറി.. ”

അവൾ ആ പറയുന്നതെല്ലാം തന്നോട് ഉള്ള അവളുടെ സ്നേഹം ആണെന്ന് മനസിലാക്കാൻ അവനു അധികം ആലോചിക്കേണ്ടി വന്നില്ല…

ഹോസ്പിറ്റലിൽ എത്തിയതും..എടുത്തു ക്യാഷുവാലിറ്റിയിൽ കേറ്റി..

ഡോക്ടർ വന്നു നോക്കി ഒരു ഇൻജെക്ഷൻ എഴുതി…

“വയറ്റിന്ന് പോണുണ്ടോ.. ”

ഈശ്വര പെട്ടല്ലോ.. 🙄

“ആ ഉണ്ട്.. ”

ഉണ്ടെന്നു ചുമ്മാ അങ്ങ് പറഞ്ഞു..

4 Comments

Add a Comment
  1. Dark knight മൈക്കിളാശാൻ

    ജ്വാലയുടെ വേദുവിനോട് പ്രണയം തോന്നുന്നു…

  2. വിളിച്ചില്ലേലും ഈ കല്ലാണത്തിന് ഞാൻ വരും…… അത്രയ്ക്ക് ഇഷ്ടായി ഇവരെ…

  3. ottayirippinu Ella bhakavum vayichu theerthu manogaram….

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: