വേദ -3 94

Views : 22598

Vedha Part 3 by ജ്വാല_മുഖി

Previous Parts

കുറച്ചു കഴിഞ്ഞതും ടീച്ചറും ഫാമിലിയും കൂടെ വന്നു…

എന്ത് പറയും എന്ന് ആലോചിച്ചു വിഷമിച്ചു നിൽക്കുന്ന അച്ഛനോട് മാഷ് അടുത്തിരുന്നു കുറെ സംസാരിക്കുന്നുണ്ടായിരുന്നു…

“ഗോവിന്ദൻ മാഷിന്റെ ഒരു മകളെ എനിക്ക് എന്റെ മകൾ ആയി വേണം… അത്രയേ ഉള്ളു. അത് ശിവദ ആയാലും വരദ ആയാലും എന്റെ മോന് സമ്മതം ആടോ… അത്രക്ക് പ്രിയപ്പെട്ടതാടോ എനിക്ക് ഈ കുടുംബം… ”

അത് പറഞ്ഞതും അച്ഛനും മാഷും കെട്ടി പിടിച്ചു കരയുന്നുണ്ടായി… അവരുടെ ആ കൂട്ടുകെട്ട് കണ്ടു എനിക്ക് പോലും അസൂയ തോന്നി…

മനസ്സിൽ വല്ലാത്തൊരു ആശ്വാസം… ഇനി ഒന്ന് സമാധാനം ആയി ഉറങ്ങണം…

“എടി കുഞ്ഞേച്ചി… കാര്യങ്ങൾ ഒക്കെ കുഴഞ്ഞു മറയുവാനലോ… കുഞ്ഞേച്ചിക്കു ആരോടേലും ഇഷ്ടം വല്ലതും ഉണ്ടോ… ”

“നിനക്കെന്താ കുഞ്ഞോളെ.. ചേച്ചിനെ നിനക്ക് അറിഞ്ഞുടെ… അങ്ങനെ ഒരു ഇഷ്ടം ഉണ്ടെങ്കിൽ നമ്മുടെ അച്ഛനോട് ധൈര്യം ആയി പറയാലോ… ”

“വരുൺ ചേട്ടനെ ചേച്ചിക്ക് ഇഷ്ട്ടായോ.. ”

“അങ്ങനെ ചോദിച്ചാൽ…. ”

അതും പറഞ്ഞു ചേച്ചി ഓടിയ ഓട്ടം കണ്ടപ്പോൾ ഒന്നെനിക് മനസിലായി… കുഞ്ഞേച്ചിം ഫ്ലാറ്റ്…

തനിയെ ഓരോന്ന് പിറുപിറുത്തു റൂമിലോട്ടു നടക്കുമ്പോൾ മീരാന്റി അമ്മോട് പറയണ കേട്ടു…

“എന്റെ ടീച്ചറെ.. വരുൺ നു പ്രത്യേകം ഇഷ്ടങ്ങൾ ഒന്നും ഇല്ല… പക്ഷെ താഴെ ഉള്ളവൻ.. ഒരു രക്ഷേം ഇല്ല… അവൻ ഞങ്ങൾ പറയണ കുട്ടിയെ ഒന്നും കെട്ടില്ല… ”

“അതെന്താ.. ”

“ഇവിടത്തെ ചട്ടമ്പി ടെ പോലെ തന്ന… അവനു നല്ല മോഡേൺ കുട്ടികളോട് ഒക്കെ ആണ് താല്പര്യം… ബാംഗ്ലൂർ ഒക്കെ പഠിക്കാൻ വിട്ടത് കൊണ്ടാകാം…”

“പഠിപ്പൊക്കെ കഴിഞ്ഞോ കുട്ടീടെ ”

“കഴിഞ്ഞു.. ഈ ഒരു മാസം കൂടെ അവൻ ഇവിടെ ഉണ്ടാകുള്ളൂ.. അടുത്ത മാസം ലാസ്റ്റ് അവൻ ഓസ്ട്രേലിയയിൽ പോകാണ്.. ”

“ആഹാ.. അപ്പൊ മിടുക്കൻ ആണല്ലോ.. “

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com