വേദ -2 114

Views : 22885

കോളേജ് എത്തിയതും എന്റെ ഫുൾ ഗ്യാങ് ഗേറ്റ് ന്റെ അവിടെ തന്നെ നില്പുണ്ടായിരുന്നു…

അവരെ കണ്ടതും അയാൾ കാറിന്നു ഇറങ്ങി.. ഞങ്ങളുടെ അടുത്തേക്ക് വന്നു…

എന്റെ കൂതറ ഫ്രഡ്സ് എല്ലാം അവനെ കണ്ടു അന്തം വിട്ടു നില്കുവാന്… എന്ത് പറയും എന്നറിയാതെ ഞാൻ ഒന്ന് പതറി..

“ഹായ് ശീതൾ …അക്രു… മാക്രി.. ഇതെന്റെ കസിൻ ബ്രോ ആട്ടോ… വരുൺ.. ”

അത് കേട്ടതും അവന്റെ മുഖത്തു ഒരു ഞെട്ടൽ.. അതോ എനിക്ക് തോന്നിതോ…

“ഞാൻ ഈവെനിംഗ് വരാം വേദുസെ… ”

എന്ന് പറഞ്ഞു അവൻ നടന്നു… മറുപടി ഒരു ചിരിയിൽ ഒതുക്കി ഞാൻ നടന്നു..

“ഹോ എന്ത് ഗ്ലാമർ ആടി നിന്റെ ബ്രോക്ക്‌.. എനിക്ക് എവിടൊക്കെയോ ഒരു പ്രേമം വരണൂടി… ”

“ദേ ശീതു.. പൊയ്ക്കോ ട്ടാ…വേറെ ആരെയും കിട്ടിയില്ല അവൾക്കു… ”

“ടി നീ ഒന്ന് നോക്കിക്കേ നമ്മുടെ കോളേജിൽ ഇത്രയും സ്റ്റൈൽ ഉള്ള ആരുണ്ട് മോളെ.. ”

അവൾ ആ പറഞ്ഞത് ശരി തന്ന.. അവൾക്കും ഒരു കണ്ണുണ്ട് എന്നത് മനസിലായതുകൊണ്ടു വൈകുന്നേരം വരെ അവിടെ നില്കാതെ ഞാൻ കോളേജിൽ നിന്നും ചാടി..

അക്രു നെ കൂട്ടി സെന്റർ മാളിൽ കേറി ഇറങ്ങാൻ നേരം മുന്നിൽ ദേ നിൽക്കുന്നു…

“തേടിയ വള്ളി കാലിൽ ചുറ്റി… ഞാനും ഷോപ്പിങ് ന് ഇറങ്ങിതാ… ഇവിടന്നു ഇറങ്ങിട്ടു കോളേജിൽ വന്നു തന്നെ പിക് ചെയ്യാം എന്ന് കരുതി… ”

ഒരു വളിച്ച ഇളി മാത്രം ഉണ്ടായുള്ളൂ എനിക്ക് തിരിച്ചു കൊടുക്കാൻ..

“അക്രു പൊക്കോ.. നാളെ കാണാംഡാ… ”

നേരെ കാറിൽ കേറി… വീട്ടിൽ എത്തിയപ്പോൾ വീട്ടിൽ ഭയങ്കര ചിരിയും ബഹളോം.. ഇനി ആരാ എന്ന മട്ടിൽ ഞാൻ ഏന്തി വലിഞ്ഞു അകത്തോട്ടു നോക്കി..

“ആഹാ വന്നോ.. ചട്ടമ്പി.. ”

ഞാൻ ഒന്ന് ഇളിച്ചു…

സെറ്റിയിൽ സുമുഖനായ ഒരു യുവാവ് ഇരിക്കുന്നുണ്ട്.. ഇതേതാ പുതിയ അവതാരം എന്ന് മനസ്സിൽ ഓർത്തു…

Recent Stories

The Author

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com