വേദ -2 55

Vedha Part 2 by ജ്വാല_മുഖി

Previous Parts

ഉള്ളിൽ തോന്നിയ വിഷമം പുറത്തു കാട്ടാതെ ഞാൻ ഒന്ന് ചിരിച്ചെന്ന് വരുത്തി… ടിഫിൻ കഴിക്കാൻ ഇരുന്നു.. ഉള്ള ദേഷ്യം മൊത്തം ദോശയിൽ തീർത്തു…

“എന്റെ വേദു നീ പതുക്കെ കഴിച്ചാൽ മതി….. എന്തിനാ ഇങ്ങനെ തിരക്ക് പിടിക്കണേ… പിന്നെ ഇന്ന് ക്ലാസ്സ്‌ കട്ട്‌ ചെയ്തു ചാടിയാൽ നിന്നെ അവിടെ വന്നു തല്ലും ഞാൻ… ”

ഇതൊക്കെ ഇവരുടെ മുന്നിൽ എന്തിനാ എഴുന്നള്ളിക്കണേ എന്നോർത്ത് കണ്ണുരുട്ടി ഞാൻ… ആര് ശ്രദ്ധിക്കാൻ…

“കേട്ടോ മീര ടീച്ചറെ.. എന്റെ ഈ ചട്ടമ്പി പ്രിത്വിരാജ് ന്റെ വലിയ ഫാൻ ആടോ… ഇന്ന് അയാളുടെ ഏതോ പടം റിലീസ് ആവനുണ്ട്… നോക്കിനിന്നില്ലേൽ ഇവൾ ചാടും.. കൂടെ ഇവള്ടെ ഒരു ഗ്യാങ്ങും ഉണ്ട്… ”

അമ്മ ആവശ്യം ഇല്ലാതെ കുറെ പറയുന്നുണ്ട്… ദേഷ്യം മുഴുവൻ ഞാൻ ദോശ ചവച്ചരച്ചു തീർത്തു…
പെട്ടന്ന് പിന്നിന്നു ഒരു വലിയ ചിരി…

അതാ വരണൂ നമ്മുടെ ഹീറോ… ഇപ്പൊ ഞാൻ വെറും സീറോ ആയി…

പതുക്കെ അവിടന്ന് എസ്‌കേപ്പ് ആകാൻ നേരം വല്ല്യേച്ചി നോട് ചുമ്മാ ചോദിച്ചു

“ടി വല്ല്യേച്ചി.. നിനക്ക് ശരിക്കും ചെക്കനെ ഇഷ്ടം ആയോ..”

പിറകിൽ നിന്ന് അമ്മ എന്തോ കാട്ടിയതും വല്ല്യേച്ചി ചിരിച്ചിട്ട് അകത്തോട്ടു പോയി…

ഈശ്വര ഈ കല്യാണം പൊളിക്കാൻ ഒരു വഴി എന്നോണം ആണ് അവളോട്‌ ഇഷ്ടായോ എന്ന് ചോദിച്ചത്… ദുഷ്ട… അവൾ അവനെ കണ്ടു മയങ്ങി നില്ക്കാ…

ഈശ്വര ഈ ചെക്കനെ എങ്ങനെ ഞാൻ വല്യേട്ട എന്ന് വിളിക്കും…എനിക്കിനി വല്ല കാട്ടുമാക്കാനേ എങ്ങാനും ആകും കിട്ടാൻ പോണേ… ഹോ സ്വയം പ്രാകി വണ്ടി എടുക്കാൻ ഇറങ്ങിതും നല്ല മഴ…

വണ്ടി അവിടെ തന്നെ വച്ചു ഞാൻ ബസ് നു പോകാൻ ഇറങ്ങി..

“എന്റെ മോൾടെ ശകടം ഇന്ന് പണിമുടക്കിയോ.. ”

“ഞാൻ ബസിനാ പോണേ.. മഴ കണ്ടില്ലേ.. ”

“എന്നാ മോൻ അവളെ കോളേജ് വരെ ഒന്നാക്കൂ..”

മീരാന്റി അത് പറയുന്നത് കേട്ടതും ആ കോഴി ചാടി ഇറങ്ങി വന്നു

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: