വേദ -1 153

Views : 25100

അപ്പോളാണ് വീട്ടിൽ പരിചയമില്ലാത്ത രണ്ടു അതിഥികളെ കാണുന്നത്…

“വേദു വന്നോ… ”

“ഇതാണോ മാഷിന്റെ താഴെ ഉള്ള ചട്ടമ്പി… ”

“മം… ഇതാണ് ആ റെയർ ഐറ്റം… ”

അമ്മ അത് പറഞ്ഞു ചിരിക്കുമ്പോൾ… വച്ചിട്ടുണ്ട് എന്ന മട്ടിൽ ഞാനൊന്നു നോക്കി…

“ഞങ്ങളെ അറിയോ മോളു.. ”

ഇല്ല എന്ന മട്ടിൽ ഞാൻ ഒന്ന് നോക്കി..

“നിന്റെ അച്ഛന്റേം അമ്മേടേം കല്യാണം നടത്തി തന്നത് ഞങ്ങൾ ആയിരുന്നു… നിങ്ങളെ ഒക്കെ കുഞ്ഞിലേ കണ്ടതാ… ഇപ്പൊ കാലം കുറെ ആയില്ലേ… ”

അച്ഛനും അമ്മേം ഇടുക്കിലെ ഗവണ്മെന്റ് സ്കൂളിൽ അധ്യാപകർ ആയിരുന്നു.. രണ്ടും കൂടെ സ്നേഹിച്ചു കെട്ടിതാ… ഞങ്ങൾ മൂന്ന് കുട്ടികൾ അയേപ്പിന്നെ ആണ് മുത്തശ്ശി അച്ഛനെ വീട്ടിൽ കേറ്റിയത് .. അമ്മേടെ വീട്ടിൽ അമ്മക്ക് ആകെ ഉണ്ടായിരുന്നത് ഒരു ഏട്ടൻ ആയിരുന്നു.. അങ്ങേർക്കു അതൊരു അനുഗ്രഹം ആയിരുന്നു…

അപ്പൊ ഇതാണ് ദേവൻ അങ്കിളും മീരാന്റിയും…ഇപ്പൊ പിടി ki
കുറെ നേരം അവരോടു കത്തി വച്ചു ഇരുന്നപ്പൊ ഒന്ന് മനസിലായി.. . ഇവർ ഒരാഴ്ച ഇവിടെ കാണും…

അവരുടെ മകൻ വരുൺ ആണ് അപ്പൊ ഇന്ന് വല്ല്യേച്ചിനെ കാണാൻ വന്ന ചെക്കൻ… യാത്ര ആയി കോളേജിൽ പോകാൻ നേരം അപ്പുറത്തെ റൂമിൽ നിന്നും നടന്നു വരുന്ന ആളെ കണ്ടു ഞാൻ ഞെട്ടി… കുളപ്പടവിൽ തല്ലു പിടിച്ച ചെക്കൻ…

ഉള്ളിൽ എന്തോ വല്ലാത്ത സങ്കടം….

എന്തോ ഒരു കുശുമ്പ് ഒക്കെ പോലെ….ആദ്യായിട്ട് ഒരാളോട് ഒരു അട്ട്രാക്ഷൻ തോന്നണേ അത് ഇങ്ങനെ ആയല്ലോ ദേവി….

തുടരും…..

Recent Stories

The Author

1 Comment

  1. ❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com