തിരിച്ചെടുക്കാത്ത പണയം – 2 47

Views : 10438

അവർ രണ്ടുപേരും ഉത്തരംമുട്ടി നിന്നുപോയി…..

” ഒരു 9 മാസം മുൻപാണ്….. ഒരു ദിവസം നിങ്ങൾ എല്ലാരും കൂടി എന്റെ വീട്ടിൽ വന്നത് ഓർമ്മയുണ്ടോ ഓരോന്നിനു മൂത്തിട്ടു….. അന്ന് നീയൊക്കെ ഉണ്ടായിരുന്നല്ലോ….. അന്ന് ഇവൻ എന്നെ ചെയ്തത് എല്ലാം നീ മറന്നുപോയോടാ…. ഡാ പറയെടാ….. ഇപ്പൊ എല്ലാം കഴിഞ്ഞപ്പോൾ അവനൊന്നും ഓർമയില്ല പോലും….. ” അമ്മിണിയുടെ സ്വരം കനത്തു…..

ഒന്നും പറയാതെ വിറയ്ക്കുന്ന രണ്ടുപേരും….. അതിൽ വിപിന്റെ മുഖത്തു ഒരു അപമാന ഭാവം….. ഇത് കണ്ട രാഹുൽ അവന്റെ കൈപിടിച്ച് ചോദിച്ചു….

” ഇവൾ ഈ പറയുന്നതെന്തെങ്കിലും സത്യമുണ്ടോ…. പറ…. പറ ….. പ്ലീസ് ഒന്ന് പറയെടാ…. ”

” അത് പിന്നെ അന്ന് നീ പോകും മുൻപ് നമ്മളൊന്ന് നന്നായി കൂടിയില്ലേ…. അന്ന് കഞ്ചാവും മദ്യവും ഒക്കെ ഉണ്ടായിരുന്നല്ലോ…. നമ്മൾ നിന്റെ അന്നത്തെ ആഗ്രഹം പോലെ അവിടെ അതിനായി പോയിരുന്നു….. പിന്നെ എനിക്കൊന്നും ഓർമയില്ല….പുലർച്ചെ എപ്പോഴോ ആണ് തിരികെ പോന്നത് “…. അവൻ രാഹുലിന്റെ ചെവിയിൽ പറഞ്ഞു…..

രാഹുൽ ചോര വാർന്ന് പോയ നിലയിൽ ആയിരുന്നു…. ശെരിയാണ് അന്ന് പിന്നെ ഒന്നും ഓര്മയില്ലായിരുന്നു…. ഇവളുടെ അടുത്തേക്കാണെന്നോ ഒന്നും….. എന്തെങ്കിലും നടന്നോ എന്നുപോലും….. പക്ഷെ ഇന്നിപ്പോ അവള് മുന്നിൽ……

” രാഹുൽ നീ ഉത്തരം മുട്ടി നിക്കൊന്നും വേണ്ട….. ഞാൻ ആരെയും ബുദ്ധിമുട്ടിക്കാൻ വന്നതൊന്നും അല്ല…. എനിക്ക് നിന്നെ ഇഷ്ടാണ്….. അത്കൊണ്ട് ഞാൻ നിനക്ക് വഴങ്ങി….. പക്ഷെ നിനക്ക് മറ്റൊരു പെണ്ണിനെ ഇഷ്ടാണ് എന്നറിഞ്ഞപ്പോൾ…. ഞാൻ വഴി മാറി തരാം…. നീ ജീവിച്ചോ സുഖമായി…. ” അവള് പറഞ്ഞു നിർത്തി…..

രാഹുലിന്റെ മുഖത്തു ഇത്തിരി ആശ്വാസം വന്നു…..

” പക്ഷെ എനിക്കിത്തിരി കാശുവേണം….. നിന്റെ ചതി എനിക്ക് ഈ കുഞ്ഞിനെ ഇനി കൊല്ലാൻ പറ്റില്ല….. എനിക്കും ജീവിക്കണ്ടേ… ഒരു 20 ലക്ഷം രൂപ അതും ഇന്ന് വൈകുന്നേരത്തിനുള്ളിൽ കിട്ടിയാൽ ഇതിവിടെ തീരും…. ഞാൻ ഈ നാട്ടിന്നു പോകും…. വേഗം തീരുമാനിച്ചോളൂ ” അവള് പറഞ്ഞു നിർത്തി….

” അത്രയൊന്നും എന്റെ കയ്യിൽ ” അവൻ പറഞ്ഞുതുടങ്ങി…

Recent Stories

The Author

2 Comments

  1. ❤️❤️❤️

  2. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com