ദി ലെഫ്റ്റ് ഐ 24

Views : 3523

The Left Eye by Ebin Mathew

ഇടതു കണ്ണിലൂടെയാണ് അവളന്നും ആ കാഴ്ച കണ്ടത് . ഓടി തുടങ്ങിയ ട്രെയിനില്‍ കയറാന്‍ അയാളെ പോലെ ഒരാള്‍ ശ്രമിക്കുന്നു . നെഞ്ചിടിപ്പ് ഒരല്പ നേരം നിലച്ചതാണ് . പക്ഷെ ഒരു അഭ്യാസിയെ പോലെ അയാള്‍ ട്രെയിനിന്റെ വേഗതക്കൊപ്പം ഒരേ രീതിയില്‍ ഓടുകയും തികഞ്ഞ മെയ് വഴക്കത്തോടെ ആദ്യം വാതിലിലെ കമ്പികളില്‍ കൈ മുറുക്കി പിടിച്ചതിനു ശേഷം വളരെ കൃത്യമായി ട്രെയിനിന്റെ ഉള്ളിലേക്ക് ചാടി കയറുകയും ചെയ്തു . അതെ , അയാള്‍ക്ക്‌ അതെ ഉയരവും നിറവും ഒക്കെയാണ് .അതെ പോലെ താടിയും മുടിയും . പക്ഷെ അയാളല്ല .. അത് മാത്രം അവൾക്കുറപ്പാണ് .

കുറച്ചു നാളായി ഈ പ്രതിഭാസം അവളെ ചുറ്റിപറ്റി നിൽക്കുന്നു . ചില കാഴ്ചകൾക്ക് നേരെ വലതു കണ്ണ് ഇരുട്ടടച്ചു നിൽക്കുന്നു .അത് ഉറപ്പിക്കാൻ ചില കാരണങ്ങളുണ്ട് . ചില കാഴ്ചകളുടെ ആകൃതി മറ്റു ചിലതിൽ നിന്നും തികച്ചു വ്യത്യസ്തമാണ് . ഒരു വശം പരന്നും മറു വശം മുനയുള്ള ഒരു പെൻസിൽ നടുവേ കീറിയത് പോലെയുമാണ് അപ്പോൾ അനുഭവപ്പെടുക . ഒരു കുപ്പി ചെരിഞ്ഞു കിടക്കും പോലെ ചിലപ്പോൾ തോന്നും . മാത്രമല്ല . അത്തരം കാഴ്ചകൾക്ക് ശേഷം തലയുടെ വലതു ഭാഗത്തു ഭയങ്കര വേദന തോന്നി തുടങ്ങും . ഏകദേശം അര മണിക്കൂറോളം നീണ്ടു നിൽക്കുന്ന ആ വേദന ഒരു മയക്കത്തിനപ്പുറം താനേ വിട്ടു മാറുകയും ചെയ്യും .

പക്ഷെ ഇപ്പോളും അവൾക്കു പിടി കിട്ടാത്ത ഒരു കാര്യം എന്തുകൊണ്ടാണ് അയാളെ പറ്റിയുള്ള കാഴ്ചകളിൽ മാത്രം ഇടതു കണ്ണ് ആധിപത്യം സ്ഥാപിക്കുന്നത് എന്നതാണ് .

*********************************

ഏകദേശം നാലുമണിയോട് അടുത്തപ്പോഴാണ് അവളാ ക്ലിനിക് ലക്ഷ്യമാക്കി നടന്നു തുടങ്ങിയത് . കനം കുറഞ്ഞ വെയിൽ ദേഹത്തെ മുട്ടിയിരുമ്മുന്നു . ഇല വീണ വഴികളിൽ മഞ്ഞച്ച അവശിഷ്ടങ്ങൾ . മുന്നോട്ടുള്ള വഴിയുടെ ഇരുവശവും മരങ്ങൾ പരസ്പരം ചുംബിച്ചു നിൽക്കുന്നു . ഒരു പക്ഷെ മണ്ണിനടിയിലും അവർ പ്രണയിക്കുന്നുണ്ടാകും . വേരുകളാൽ വേരുകളെ പുണർന്നു . ഇണചേർന്ന് ..തളർന്നു ..വീണ്ടും വീണ്ടും അത് തന്നെ ആവർത്തിച്ചു . അവൾക്കു തലയുടെ വലതു ഭാഗം വേദനിക്കും പോലെ തോന്നി . . പുറത്തെ അത്ര വെളിച്ചം ഇവിടേയ്ക്ക് വരില്ല . അധികം ചൂടും തണുപ്പുമില്ലാത്ത വല്ലാത്തൊരു അന്തഃരീക്ഷം .

ബോഗൈൻ വില്ല പടർന്നു പിടിച്ച കറുത്ത ഗേറ്റിനു മുൻപിൽ കുറച്ചു നിമിഷങ്ങൾ അവളുടെ പാദങ്ങൾ വിശ്രമിച്ചു . ഒന്ന് കൂടി ആലോചിക്കാനുള്ള സമയമുണ്ട് . പത്രത്തിൽ എല്ലാവരും ഉപേക്ഷിച്ചു കിടന്ന ഒരു പരസ്യം കണ്ടു ഇവിടെ വരെ വന്നത് ഒരു അബദ്ധം മാത്രമായി പരിഗണിച്ചു, വന്നതിലും വേഗത്തിൽ തിരികെ നടക്കാം . ഭോഗാവസ്ഥയിൽ പുണർന്നു കിടക്കുന്ന വേരുകൾക്കിടയിലൂടെ വളരെ വേഗം നടന്നു തണലുകൾ കടന്നു വീണ്ടും നഗരത്തിന്റെ ചൂടിലേക്ക് പ്രവേശിക്കാം .പക്ഷെ അപ്പോഴും ആ വേദന ബാക്കിയാകും . ഒരു പക്ഷെ ഈ വേദന ഇവിടെ ഉപേക്ഷിക്കാൻ പറ്റിയാൽ …

Recent Stories

The Author

2 Comments

  1. Now… That’s what a story is… And that’s what a story shud be..

    Hat’s off… How can I find your other stories?

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com