സുധയുടെ രാത്രികള്‍ 189

Views : 51577

ഉള്ളിടത്തൊക്കെ ചേട്ടന്‍ മതിമറന്ന മട്ടിലാണ് പെരുമാറുന്നത്. അതിനര്‍ത്ഥം? സുധയുടെ മനസ്സ് തകര്‍ന്നു; ദുഖവും നിസ്സഹായതയും അവളെ കീഴടക്കി. തന്റെ സ്ത്രീത്വത്തിന് വിലയില്ലാതയിരിക്കുന്നു എന്ന ചിന്ത അവള്‍ക്ക് താങ്ങാന്‍ സാധിക്കുന്നതിനും മീതെ ആയിരുന്നു.

“ശരിയാണ് ചേച്ചി; ഞാനിത് എങ്ങനെ ചേച്ചിയോട് പറയും എന്ന വിഷമത്തിലായിരുന്നു.” അനുജത്തിയോട് തന്റെ മനസ്സില്‍ തോന്നിയ സംശയം മടികൂടാതെ സുധ പങ്ക് വച്ചപ്പോള്‍ അവളെക്കാളേറെ ദുഖിതയായി രാധ പറഞ്ഞു.

“ഇനി ഞാനെന്ത് ചെയ്യും മോളെ? നിനക്കും രഘുവേട്ടനെ ഇഷ്ടമാണെങ്കില്‍, ഞാന്‍ ഒഴിഞ്ഞുതരാം. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം അതാണ്‌. രഘുവേട്ടനെങ്കിലും സന്തോഷം കിട്ടുമല്ലോ?” സുധ ആകെ തകര്‍ന്നമട്ടില്‍ അവളെ നോക്കി.

“ചേച്ചി, വിഡ്ഢിത്തം പറയല്ലേ. രഘുവേട്ടന്‍ എനിക്കെന്റെ സഹോദരനെപ്പോലെയാണ്. അതെന്നും അങ്ങനെ തന്നെ ആയിരിക്കുകയും ചെയ്യും. ഇന്ന് എന്നെക്കണ്ട് ഭ്രമം തോന്നിയ ചേട്ടന്റെ ഈ വൈകൃതം, ഞാന്‍ ചേച്ചി പറഞ്ഞത് പോലെ ചെയ്‌താല്‍ മാറും എന്ന് കരുതുന്നുണ്ടോ? എന്നിലുള്ള ഭ്രമം മാറിയാല്‍, നാളെ മറ്റൊരു സ്ത്രീയില്‍ ചേട്ടന്‍ ഭ്രമിച്ചെന്നു വരും; ഉറപ്പാണ്. എന്നേക്കാള്‍ സുന്ദരിയായ ചേച്ചിയോട് താല്‍പര്യം കുറഞ്ഞെങ്കില്‍ എന്നോട് നൂറുവട്ടം കുറയും. ഇതൊരു രോഗമാണ് ചേച്ചി. ചികിത്സിച്ചാല്‍ മാറുന്ന രോഗം. അതിനു താല്‍പര്യം ഇല്ലെങ്കില്‍ ചേച്ചി ഡിവോഴ്സ് ചെയ്യ്‌; ചേച്ചിക്ക് രഘുവേട്ടനെക്കാള്‍ നല്ല പുരുഷന്മാരെ നൂറുവട്ടം കിട്ടും..”

രാധയുടെ വാക്കുകള്‍ സുധയ്ക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതായിരുന്നില്ല.

“ഡിവോഴ്സ്; എന്തിനും ഡിവോഴ്സ്. നീ ചേട്ടനെ സ്വീകരിക്കുമെങ്കില്‍, അദ്ദേഹത്തിന് വേണ്ടി മാത്രം ഞാന്‍ ഒഴിയാം; അതെന്റെ അഹങ്കാരമല്ല, മറിച്ച് ഭര്‍ത്താവിനോടുള്ള എന്റെ സ്നേഹം മൂലമാണ്. പക്ഷെ പിന്നെ എന്റെ ജീവിതത്തിലൊരു പുരുഷനും ഉണ്ടായിരിക്കുന്നതല്ല. ഈ ജന്മത്തിലെ എന്റെ ഭര്‍ത്താവു രഘുവേട്ടന്‍ മാത്രമാണ്.” വിതുമ്പലോടെയാണ് സുധ പറഞ്ഞു നിര്‍ത്തിയത്.

രാധ ചേച്ചിയുടെ അരികില്‍ ഇരുന്ന് അവളെ ആശ്വസിപ്പിച്ചു.

“ചേച്ചി പേടിക്കണ്ട; നമുക്കിതിനു പരിഹാരം ഉണ്ടാക്കാം; ചേച്ചി ഞാന്‍ പറയുന്നത് പോലെ ചെയ്‌താല്‍ മതി”

സുധ മെല്ലെ തലയുയര്‍ത്തി അവളെ നോക്കി; പിന്നെ അനുകൂലഭാവത്തില്‍ ശിരസ്സനക്കി.

രഘു വൈകിട്ട് എത്തുമ്പോള്‍ ചെടികള്‍ക്ക് വെള്ളം നനച്ചുകൊണ്ട് രാധ പുറത്തുണ്ടായിരുന്നു. അവളെ കണ്ടപ്പോള്‍ പതിവുപോലെ അവന്റെ മനസ്സ് ഇളകി.

Recent Stories

The Author

3 Comments

  1. very good… good theme selection..

  2. നല്ല കഥ

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com