ശീലാവതി – 2 2594

Views : 65748

മുല്ലപ്പൂവിന്റെയും ജമന്തിയുടെയും ചെണ്ടുമല്ലിയുടെയും സുഗന്ധത്തിനൊപ്പം വിയർപ്പിന്റെയും തമ്പാക്കിന്റെയും വാടയുറഞ്ഞു നിൽക്കുന്ന തെരുവുകളുള്ള ഗുണ്ടൽപ്പേട്ടിലേക്ക്….

അവിടെയുള്ള തെരുവോരത്തു കൈയിൽ പൂക്കുടയുമായി നിർത്തിയിടുന്ന വാഹനങ്ങൾക്കടുത്തേക്ക് പൂമ്പാറ്റയെപ്പോലെ ഓടിയെത്തുന്ന ശീലാവതിയെന്ന ഊർജ്ജസ്വലയായ കുസൃതിക്കാരിയിലേക്ക്……!

ആദ്യത്തെ കണ്ടുമുട്ടൽ ഒരു തുടക്കമായിരുന്നു.,…….!
ഒരു ഹൃദയത്തിൽ നിന്നും ദൂരെയെവിടെയോയുള്ള മറ്റൊരു ഹൃദയത്തിലേക്ക് പ്രണയത്തിന്റെ ചുടുചോരയൊഴുകാനുള്ള ചാലുകീറുന്നതിന്റെ തുടക്കം.

രണ്ടാമത്തെ യാത്രയിൽ നാട്ടിൽനിന്നും പുറപ്പെട്ടയുടനെ ഗുണ്ടൽപ്പേട്ടയിലെത്താനുള്ള ധൃതിയായിരുന്നു…….
വെറുതേ അവളെയൊന്നു കാണണം…..!
അവളുടെ കുറുമ്പും കുസൃതിയും ആസ്വദിക്കണം…..!
മലയാളം കലർന്ന തമിഴ്കൊഞ്ചൽ കേൾക്കണം…….. !
എന്തുകൊണ്ടോ അങ്ങനെയൊരു ചിന്തമാത്രമേ മനസിലുണ്ടായിരുന്നുള്ളൂ…..!

“രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും പാൽ….”
എന്നുപറയുന്നതുപോലെ രണ്ടാഴ്ച്ചയ്ക്കുള്ളിൽ തന്നെ തുടർച്ചയായി നാലഞ്ചുദിവസം അവധിയുള്ള ഓണക്കാലത്ത് ബാങ്ക് ജീവനക്കാരും അവരുടെ കുടുംബവും ചേർന്നുള്ള മൈസൂർ -ഊട്ടി ട്രിപ്പ് ഒത്തുകിട്ടിയപ്പോൾ സന്തോഷംകൊണ്ടു തുള്ളിച്ചാടണമെന്നു തോന്നിപ്പോയിരുന്നു…….!

ഒരുപക്ഷേ അങ്ങനെയൊരു യാത്ര ഒത്തുവന്നില്ലെങ്കിൽപ്പോലും ശീലാവതിയെക്കാണുവാനായി മാത്രം താൻ അങ്ങോട്ടുപോകുമായിരുന്നെന്നു ഇപ്പോൾ തോന്നുന്നു…..

ഊട്ടിയിലേക്കുള്ള യാത്രയ്ക്കായി വണ്ടി ഗുണ്ടൽപ്പേട്ടയിലേക്കു കടന്നപ്പോൾ മുതൽ തന്റെ കണ്ണുകളും ശ്രദ്ധയും മുഴുവൻ മഞ്ഞുമൂടിയ പ്രഭാതത്തിൽ അവളെയും തേടി തെരുവിന്റെ ഇരുവശത്തും അലഞ്ഞുതിരിയുകയായിരുന്നു…….!

പക്ഷേ……
വഴിയിലെവിടെയും അവളെ കാണാത്തപ്പോൾ വല്ലാത്തവിമ്മിഷ്ടവും നിരാശയും തോന്നി……
തെളിഞ്ഞ ആകാശത്തിൽ പെട്ടെന്നു കാർമേഘം മൂടികെട്ടിയതുപോലെ മനസ്സാകെ ഇരുളടഞ്ഞതുപോലെ……..!

ഇനി ഇന്നെങ്ങാനും അവൾ വരാതിരുന്നിട്ടുണ്ടാകുമോ…….!
അല്ലെങ്കിൽ നേരത്തെ കച്ചവടം മതിയാക്കി പോയിക്കാണുമോ…….?

Recent Stories

The Author

4 Comments

  1. Don’t worry about the comments, look at them views

    1. Kadha nannaayittundu
      Nalla flow. Koodaathe, aavashyamillaatha valichu neettal illennu thonni

  2. ഇതിന്റെ ബാക്കി എവടെ പ്രദീപ് ഭായി. ഇവിടെ ഇപ്പൊ കുറെ ആൾക്കാർ സജീവമായി എഴുതി തുടങ്ങി. നിങ്ങളും തുടങ്ങെന്നെ…

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com