ശീലാവതി – 1 2585

Views : 60471

വേവലാതിയോടെ നാലുപാടും നോക്കുന്നതിനിടയിൽ കൈയിൽ പൂക്കുടയുമായി അടുത്ത ടൂറിസ്റ്റ് വണ്ടിയിലെ യാത്രക്കാരെയും പ്രതീക്ഷിച്ചുകൊണ്ടു തൊട്ടടുത്തു നിർത്തിയിട്ടിരുന്ന ഇന്നോവയുടെ ബോണറ്റിൽ ചാരിനിന്നു തന്റെ പ്രവർത്തികൾ സാകൂതം വീക്ഷിക്കുകയായിരുന്ന അവളെ കണ്ടപ്പോൾ എന്നോ എവിടെയോ എപ്പോഴോ കണ്ടുമറന്നൊരു മനസിൽനിന്നും മാഞ്ഞുപോകാത്ത ചിത്രമാണ് ഓർമ്മയിൽ തെളിഞ്ഞത്…….!

”ഏയ് പൂക്കാരി….”

ശബ്ദമുയര്‍ത്തി വിളിച്ചപ്പോൾ സംശയത്തോടെ ചുററും നോക്കിയശേഷം തന്നെയാണോ വിളിച്ചതെന്നു ആഗ്യത്തില്‍ ചോദിക്കുന്നത് കണ്ടയുടനെ കൈമാടി വിളിച്ചു.

“കൊഞ്ചം തണ്ണിയെങ്കെ കെടക്കും…..”

കണ്ണുകളില്‍ കൗതുകത്തിന്റെ ചോദ്യവുമായി അടുത്തെത്തിയയുടനെ മേശമേലുള്ള അരിയുടെ സഞ്ചിയിൽ കൊളുത്തിയിട്ട മാലകണ്ടപ്പോള്‍ അങ്ങിങ്ങായി നോക്കിക്കൊണ്ടു അവൾ ചിരിയമർത്തുവാൻ് പാടുപെടുന്നത് കണ്ടപ്പോഴാണ് തിരക്കിയത്.

ചുമലിലെ ചെറിയ പൂക്കുട താഴ്ത്തി നഖം കടിച്ചുകൊണ്ടു ഒരു നിമിഷം ആലോചിച്ചശേഷമാണ് ദൂരെ ജംഗ്ഷനിലേക്ക് അവൾ വിരൽചൂണ്ടിയത്.

അവിടേക്കു ഒരുപാടു നടക്കണമായിരുന്നു മാത്രമല്ല അവിടെപ്പോയി തിരിച്ചുവരുമ്പോഴേക്കും ഇവിടെ നിരത്തിവച്ച സാധനങ്ങളൊക്കെ പട്ടിയോ പൂച്ചയോ കാക്കയോ കൊണ്ടുപോകുകയും ചെയ്യും….!
ഇനിയെന്തു ചെയ്യും……?

”ഞാന്‍ ഹെല്‍പ്പുചെയ്യാം ഒരുകുടം തണ്ണിക്കു പത്തുരൂപ കൊടുക്കുമാ…”

അപ്രതീക്ഷിതമായാണ് അവള്‍ സഹായമനസ്ക്കയായത്.

“പത്തു രൂപയോ…….
അതു കൊഞ്ചം ജസ്തി…….”

വെറുതെയൊന്നു പേശിനോക്കിയതാണ്.

“ഉങ്കളുക്ക് തണ്ണി വേണമാ……
പത്തു രൂപ കൊട്……
പത്തു നിമിഷത്തിനുള്ളെ തണ്ണിയിങ്കെയെത്തും….’

Recent Stories

The Author

1 Comment

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com