ശീലാവതി – 1 2585

Views : 60471

അവസാനമായി യാത്രപറയാനെത്തിയ ദിവസം ടൂറിസ്റ്റ് ബസിന്റെ ചവിട്ടുപടിയിലിരുന്നു മടിയിലുള്ള പൂക്കൂട്ടയിൽ നിന്നും ഒരു മുല്ലപ്പൂവെടുത്തു ഇതളുകൾ അടർത്തിയെറിഞ്ഞുകൊണ്ടു തമിഴ് കലർന്ന മലയാളത്തിൽ അവൾ പറഞ്ഞത് ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്.

“നിന്നെ ഇവിടെയിട്ടു പോകുവാൻ…….
എനിക്കു പേടിയാണ് ശീലാവതി……..
രക്ഷപ്പെടുവാനുള്ള നല്ലൊരു അവസരമാണിത് അതുകൊണ്ടാണ് മടിയോടെയാണെങ്കിലും ഗൾഫിലേക്കു പോകുവാൻ തീരുമാനിച്ചത്……
രണ്ടു വർഷം രണ്ടേരണ്ടുവർഷം അതുകഴിഞ്ഞയുടനെ ഞാൻ തിരിച്ചുവരും ശീലാവതിയെയും അമ്മയെയും തങ്കച്ചിമാരെയും ഞാൻ കേരളാവിലേക്ക് കണ്ടിപ്പാ കൊണ്ടുപോകും…….
ശീലാവതിയുള്ളതുകൊണ്ടു മാത്രമാണ് ഈ സ്ഥലത്തോടെനിക്ക് ഇഷ്ടം തോന്നുന്നത്…….
അല്ലാതെ വെറുപ്പാണ്……
പേടിയാണ്……
ഇവിടുത്തെ പൂ കച്ചവടം ഒഴിവാക്കി മറ്റെന്തെങ്കിലും ചെയ്തുകൂടെ ശീലാവതി……”

പിൻവശത്തെ വാതിലിനുമുന്നിലുള്ള സീറ്റിൽ തിരിഞ്ഞിരുന്നു ചവിട്ടുപടിയിലിക്കുകയായിരുന്ന അവളോട്‌ പറയുമ്പോൾ മ്ലാനമായ ചിരിയോടെ മുല്ലപ്പൂവിന്റെ ഇതളുകൾ അടർത്തിയെറിയുകയായിരുന്ന അവളുടെ നുണക്കുഴിയിൽ നിന്നും മാറിടത്തിനു മുകളിൽ കാണുന്ന കറുത്ത കാക്കപ്പുള്ളിയിലേക്കു കണ്ണുകൾ വഴുതിപ്പോകാതിരിക്കുവാൻ വളരെ പാടുപെടേണ്ടി വന്നിരുന്നു.

“ഏതുക്കു ഭയക്കണം ഹരിയേട്ടാ……
ശീലാവതിയോട് അന്തമാതിരി ആരെങ്കിലും പേശാൻ വന്നാൽ അവനെ ഞാൻ കൊന്നിടുവേൻ…….”

പൂക്കൂട്ടയുടെ അടിയിൽ കടലാസിനുകീഴെ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് നഖം ചുരണ്ടിക്കൊണ്ടു പറയുമ്പോൾ കത്തിയേക്കാൾ തിളക്കം അവളുടെ കണ്ണുകൾക്കാണെന്നു തോന്നിയിരുന്നു……!

“ഇതാകുമ്പോൾ സായം കാലത്തിനുമുന്നാടിയെ വീട്ടിലെത്തും……
അമ്മാവിന്റെ കാര്യങ്ങൾ നോക്കി നടത്താം….
കൊളന്തകൾ സ്കൂളിൽ നിന്നും തിരുമ്പി വരുമ്പോക്കും ശാപ്പാട് ചമക്കാം……

Recent Stories

The Author

1 Comment

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com