എന്റെ ഖൽബിലെ ജിന്ന് 29

Views : 6205

ആദ്യമായാണ് ഒരു തുടർ കഥയുമായി വരുന്നത്. തെറ്റുകൾ ഉണ്ടായാൽ ക്ഷമിക്കും എന്ന പ്രതീക്ഷയോടെ തുടക്കം കുറിക്കുന്നു….

ഷാനിബ  എന്റെ  ഖൽബിലെ  ജിന്ന്…

Shabina Ente Khalbile Jinn Author : ShaaN.wky

ടാ ദജ്ജാലെ എണീക്കടാ നേരം ഉച്ചയായി.ചെക്കൻ പോത്തു പോലെ വളർന്നു എണീറ്റ് വല്ല പണിക്കും പൊയ്ക്കൂടേ എന്നും വാപ്പ പണിയെടുത്തു കൊണ്ടുവരുന്നത് നക്കീട്ട് എഴുനേറ്റ് പൊയിക്കോളും. രാവിലെ മുതൽ വൈകുന്നേരം വരെ അവിടെയും ഇവിടെയും തെണ്ടി തിരിഞ്ഞു കയറിവരും പാതിരാത്രിക്ക് എന്നിട്ട് നേരം വെളുത്താലും കെടക്കപ്പായീന്നു എണീക്കില്ല. ഇനി എന്ന് നേരാവാനാടാ നീ.

കഴിഞ്ഞോ ഇങ്ങളെ രാമായണപറച്ചില്.

അനക്ക് ഇത് എന്നും കേൾക്കാതെ കെടക്കപ്പായീന്നു എണീക്കാൻ പറ്റില്ലല്ലോ.

എന്റെ ഉമ്മച്ചീ ഇങ്ങളെ വായീന്നു നാല് നല്ല ചീത്ത കേട്ടാലേ കെടക്കപ്പായീന്നു എണീക്കാൻ ഒരു ഉഷാറൊള്ളൂ.

ഇയ്യ് വല്ലാതെ കൊഞ്ചാനൊന്നും വരണ്ട പോയി പല്ല് തേച്ച് വല്ലതും കഴിക്കാൻ നോക്ക്..

ഉമ്മച്ചീ പല്ല് തേപ്പും കുളിയുമൊക്കെ പിന്നെ ആദ്യം എന്റെ പൊന്നാര ഉമ്മച്ചി പോയി ചായ എടുത്തു വെക്കാൻ നോക്ക്.

ഇയ്യ്‌ എന്റെ കയ്യീന്ന് വാങ്ങിക്കും പോയി പല്ല് തേച്ച് കുളിക്കാൻ നോക്ക്.

എന്താ ഉമ്മച്ചീ ചായ കുടിച്ചിട്ട് കുളിക്കാം.

ആ നീ എന്തേലും ചെയ്യ് നിന്നോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല.

അല്ല ഉമ്മച്ചീ ഇങ്ങളോട് ഇന്നലെ ഞാൻ ഒരു കാര്യം പറഞ്ഞിട്ട് എന്തായി.

ഉം എന്ത് കാര്യം….

ഇങ്ങളോട് ഞാൻ പറഞ്ഞതല്ലെ എന്റെ ആ പഴയ ബൈക്ക് മാറ്റി പുതിയ വണ്ടി വാങ്ങി തെരാൻ..

ആ അത് നടന്നത് തന്നെ. നീ വേണമെങ്കിൽ നിന്റെ വാപ്പാനോട് പറഞ്ഞോ ഞാൻ പറയില്ല.

ഉമ്മച്ചീ ഇങ്ങളൊന്നു പറ ആ വണ്ടിയുടെ അടവെല്ലാം ഞാൻ എങ്ങനെങ്കിലും അടച്ചോളാ.

ആ അടച്ചത് തന്നെ ഒരു പണിയും കൂലിയും ഇല്ലാത്ത നീ.പണ്ട് നീ ഇങ്ങനെയൊക്കെ പറഞ്ഞിട്ടാ നിനക്ക് ആ വണ്ടി വാങ്ങി തന്നത് എന്നിട്ട് ആ അടവെല്ലാം അന്റെ ബാപ്പയല്ലെ അതെല്ലാം അടച്ച് തീർത്തത്.

അത് അന്ന് ഞാൻ പഠിക്കണ കുട്ടിയായിരുന്നില്ലെ.

എന്നെക്കൊണ്ടൊന്നും പറ്റൂല്ലാ. നീ തന്നെ പറഞ്ഞോ.

നിങ്ങളെന്താ ഉമ്മച്ചീ ഇങ്ങനെ.

ആ ഞാൻ ഇങ്ങനെ തന്നെ. അന്നോട് എത്ര കാലമായി അന്റെ ബാപ്പ പറയണത് ഗൾഫിൽ നല്ല ഒരു ജോലിയുണ്ട് അന്നോട് പോയിക്കോളാൻ നീ ഇത് വരെ അതിന് സമ്മതിച്ചോ. പിന്നെയാണ് അനക്ക് പുതിയൊരു വണ്ടി വാങ്ങി തെരാൻ പറയണത് നല്ല കഥയായി. നീ നിന്റെ പണി നോക്ക്. നീ പോയി വല്ലതും കഴിക്കാൻ നോക്ക്.

എനിക്കൊന്നും വേണ്ട..

വേണ്ടങ്കിൽ വേണ്ട. ഇതിന്റെ പേരിൽ നീ ഒന്നും കഴിക്കുന്നില്ലങ്കിൽ ഒന്നും കഴിക്കണ്ട.

അങ്ങനെ ഇപ്പോ ബാപ്പ പുതിയ വണ്ടി വാങ്ങി തരുന്നത് വരെ പട്ടിണി കിടക്കാൻ എന്നെക്കൊണ്ടൊന്നും പറ്റൂല്ലാ. അത് ഞാൻ അതിന്റെ ഒരു ഭംഗിക്ക് പറഞ്ഞതല്ലെ. ഇങ്ങള് പോയി വല്ലതും കഴിക്കാൻ എടുത്തു വെക്ക് ഉമ്മച്ചീ…

അനക്ക് തിന്നാൻ ഇവിടെ ഒന്നും ഇല്ലാ. ഇന്ന് ഒരു നേരം പട്ടിണി കിടക്ക്…

ടാ നിയാസേ…

ദാ വന്ന് അന്റെ ചെങ്ങായി ചെല്ല് വേഗം.

അഷ്‌ക്കറെ വാടാ.

Recent Stories

The Author

kadhakal.com

1 Comment

  1. Kollaam shaan keep going…..

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com