രണ്ടു പനിനീർപൂക്കൾ 25

Views : 3491

രണ്ടു പനിനീർപൂക്കൾ 

Randu panineerpookkal  | Author : രചന-അബ്ബാസ്.കെ.എം,ഇടമറുക്

പുലർകാലത്തെപ്പോഴോ ആ റോസാപ്പൂമൊട്ടിന് കുളിരുകോരി .പൂവിന്റെ മനസ്സാകെ സന്തോഷത്തിലാറാടി .

മൊട്ടിട്ട അന്നുമുതൽ താൻ സ്വപ്നം കണ്ട ആ ദിനം ഇതാ വന്നെത്തിയിരിക്കുന്നു .എത്രയോ ദിവസങ്ങളായി തന്റെ ഇതളുകളെല്ലാം വിടർന്നു താനൊരു പൂവായിമാറുന്നതിനുവേണ്ടി കാത്തിരുന്നു .ഇന്നിതാ താൻ ഇതളുകളെല്ലാം വിടർത്തി സുഗന്ധം പടർത്തിക്കൊണ്ട് പൂർണമായൊരു സുന്ദരപുഷ്പമായിമാറിയിരിക്കുന്നു .

ഈ സമയം പൂച്ചെടികളുടെ പരിചാരകയായ ഖദീജയും സന്തോഷവതിയായിരുന്നു .

ഇന്നലെ താനൊരു പെണ്ണായിമാറിയിരിക്കുന്നു .തന്റെ പനിനീർപ്പൂവിനെപോലെ എല്ലാം തികഞ്ഞ പ്രായപൂർത്തിയായ ഒരുപെണ്ണ് .ഇന്നലെയാണ് താൻ വയസ്സറിയിച്ചത് .എത്രയോ നാളായി താൻ സ്വപ്നം കണ്ട ദിനം ഇതാ ഇന്നലെതന്നെതേടിയെത്തിയിരിക്കുന്നു .

അവൾ മുറ്റത്തുകൂടി പാറിനടന്നുകൊണ്ട് തന്റെ പൂച്ചെടികളെയെല്ലാം അരുമയോടെ തലോടി .തന്റെ റോസാച്ചെടിയിൽ ആദ്യമായുണ്ടായ പൂവിനെ അവൾ അരുമയോടെ ചുംബിച്ചു .

തന്റെ പരിചാരകയ്ക്കുണ്ടായ മാറ്റവും അവളുടെ സന്തോഷവുമെല്ലാം ആ പൂച്ചെടിയെയും സന്തോഷിപ്പിച്ചു .

എല്ലാം തികഞ്ഞ പൂവായി താൻ മാറിയെങ്കിലും റോസാപ്പൂ പലപ്പോഴും ഭയപ്പെട്ടുകൊണ്ടിരുന്നു .തന്റെ സൗരഭ്യം ആരെങ്കിലും നുകർന്നെടുക്കുമോ ,തന്നെ ആരെങ്കിലും ഞെരിച്ചുടയ്ക്കുമോ .എന്ന ഓർമയിൽ .

അതുകൊണ്ടുതന്നെ ആ പൂവ് പഴയപൂമൊട്ടായി ഒതുങ്ങിക്കൂടാൻ ശ്രമിച്ചുകൊണ്ടിരുന്നു .പക്ഷേ ,കഴിഞ്ഞില്ല ഇതളുകൾ മടക്കാനാവാത്തവിധം വിടർന്നുപോയിരിക്കുന്നു .മനസിന്റെ നിയന്ത്രണത്തിനൊത്ത്‌ ശരീരത്തെ ചലിപ്പിക്കാനാവാത്ത അവസ്ഥ .

ഈ സമയം ഖദീജയും ഇതേ അവസ്ഥയിൽത്തന്നെയായിരുന്നു .പലപ്പോഴും തന്റെ മനസ്സിനെഅടക്കിനിർത്താനാവാത്ത അവസ്ഥ .ശരീരാവയവങ്ങൾക്കൊക്കെ വല്ലാത്തമാറ്റം .മനസ്സിലെങ്ങും വികാരവിചാരങ്ങളുടെ വേലിയേറ്റങ്ങൾ .ഇത്രയും നാൾ ഇല്ലാത്തതുപോലെ ആൺകുട്ടികളെ കാണുമ്പോൾ അകതാരിൽ ഒരു കുളിരുകോരൽ .

ഖദീജയുടെ മനസ്സിൽ ഉമ്മയുടെ വാക്കുകൾ അലയടിച്ചു .”നീ ഇന്ന് എല്ലാം തികഞ്ഞൊരു പെണ്ണായിമാറിയിരിക്കുന്നു .ഇത്രയും നാൾ തുള്ളിക്കളിച്ചുനടന്നതുപോലെയല്ല ഇനിമുതൽ .ഇത്തിരി അടക്കവും ഒതുക്കവും ഒക്കെ വേണം .”ഉമ്മാ അങ്ങനെ പറഞ്ഞപ്പോൾ മനസ്സിലെന്തോ ഒരു ഭയംപോലെ .

തന്റെ ശരീരത്തെ തഴുകിക്കൊണ്ട്‌ ഒരു മന്ദമാരുതൻ കടന്നുപോയപ്പോൾ റോസാപ്പൂ ഒന്നാടിയുലഞ്ഞു .അപ്പോൾ പൂവിന്റെ മനസ്സിൽ ഭയം കൂടി .

ഈ കാറ്റിൽപ്പെട്ടു തന്നിലെ സുഗന്ധം ദൂരേക്ക് പോകും .അതുവഴി പലരും തന്നെക്കുറിച്ചറിയും .അതുമൂലം വണ്ടുകൾ ഒരുപക്ഷേ ,തന്നിലെ സൗന്ദര്യം നുകരാനെത്തിയേക്കാം .പൂവ് ഭീതിയോടെ മനസ്സിലോർത്തു .

മൊട്ടായിരുന്ന കാലത്തു താൻ പലപ്പോഴും മനസ്സിലോർത്തിട്ടുണ്ട് .അടുത്തപൂക്കളിലൊക്കെ വണ്ടുകൾ തേൻ നുകരാനെത്തുമ്പോൾ അവർ തന്നെയും ഒന്ന് പുണർന്നെങ്കിൽ .തന്റെ തേനും അവർ നുകർന്നെങ്കിൽ എന്ന് .എന്നാൽ ഇപ്പോൾ മനസ്സിലെന്തോ ഭയം .

ഖദീജയും മനസ്സിൽ ചിന്തിക്കുകയായിരുന്നു .അയൽക്കാരനായ അബ്‌ദുവിനെ കാണുമ്പോൾ മനസ്സിൽ മുന്പില്ലാത്തൊരു ഭയം .ശരീരത്തിനൊരു വിറയൽ .അകതാരിൽ ഒരു തണുപ്പ് .അവനുമായി സംസാരിക്കുമ്പോഴെല്ലാം മുന്പെങ്ങുമില്ലാത്തതുപോലെ വല്ലാത്തൊരു നാണം .അബ്‌ദുവിന്റെ കണ്ണുകൾ പലപ്പോഴും തന്റെ ശരീരത്തിലെ രഹസ്യഭാഗങ്ങളിലേക്ക് നീളുന്നത് അവൾ കണ്ടില്ലെന്നു നടിച്ചു .

ഏതാനും നാൾമുൻപുവരെ താനെത്ര ആഗ്രഹിച്ചതാണ് .ഇതുപോലുള്ള നോട്ടത്തിനും ,സംസാരത്തിനുമെല്ലാം .സ്‌കൂളിലെ കൂട്ടുകാരികളെല്ലാം അവരുടെ കാമുകന്മാരോടൊത്ത്‌ പ്രണയസല്ലാപം നടത്തുമ്പോൾ തനിക്ക് പലപ്പോഴും കൊതി തോന്നിയിട്ടുണ്ട് .ഇതുപോലൊരു അവസരത്തിനായി ആഗ്രഹിച്ചിട്ടുണ്ട് .എന്നാലിപ്പോൾ തനിക്കെന്തോ ഭയംപോലെ ഖദീജ മനസ്സിലോർത്തു .

ദിവസങ്ങൾപോകവേ പൂവിന്റെ മുഖം വിവർണമായി .മനസിലാകെ നിരാശ .മുൻപുള്ള ഭയം ഇപ്പോളില്ല .പകരം അടങ്ങാത്ത ആഗ്രഹം .കാമുകനെ പുൽകാനുള്ള അമിതമായ മോഹം .

താൻ വിടർന്നിത്ര ദിവസങ്ങളായിട്ടും തന്റെ ഭംഗി ആസ്വദിക്കാൻ , തന്നിലെ സൗരഭ്യം നുകരാൻ ഒരു വണ്ടുപോലും വന്നില്ല .മറ്റുപൂക്കൾ തന്നെനോക്കി കളിയാക്കി ചിരിച്ചപ്പോൾ റോസാപ്പൂവിന്റെ ഹൃദയം സങ്കടംകൊണ്ട് തേങ്ങി .

ആരാലും സൗരഭ്യം നുകരാതെ സൗന്ദര്യം നശിച്ചു ജീവൻപൊലിഞ്ഞു ഞെട്ടറ്റുവീണു മണ്ണിൽ ലയിച്ചുചേർന്നുകൊണ്ട് ഇല്ലാതാകാനാവും തന്റെ വിധി .റോസാപ്പൂ വേദനയോടെ മനസ്സിലോർത്തു .

ഖദീജയും അതുതന്നെ ചിന്തിക്കുകയായിരുന്നു .താനിത്ര സുന്ദരിയായിരുന്നിട്ടും സൗന്ദര്യം കാണിച്ചുകൊണ്ട് പാറിനടന്നിട്ടും ഒരാൾപോലും തന്നെ മോഹിച്ചില്ല .തന്റെ കാമുകനായ അബ്‌ദുപോലും .ഭയംകൊണ്ടാണോ ,അതോ തന്നെ തൊട്ടുകൊണ്ട് തന്റെ പരിശുദ്ധി നഷ്ടപെടുത്തണ്ട എന്നുകരുതിയിട്ടാണോ എന്നറിയില്ല .അങ്ങനെ ചിന്തിക്കുമ്പോൾ അവളുടെ മനസ്സിൽ മുൻപുള്ള ഭയം ഇല്ലായിരുന്നു .പകരം അടങ്ങാത്ത വികാരങ്ങളും ,മോഹങ്ങളും മാത്രമായിരുന്നു അപ്പോൾ മനസ്സുനിറച്ചും .

ഇങ്ങനെ നിരാശനിറഞ്ഞവളായിക്കൊണ്ട് ജീവിച്ചു സൗന്ദര്യമെല്ലാം നശിച്ചു മരിച്ചുവീഴാനാവും തന്റെ വിധി .അവൾ മനസ്സിലോർത്തു .എങ്കിലും അവസരം കിട്ടുമ്പോഴെല്ലാം തന്റെ സൗന്ദര്യം കാട്ടിയവൾ അബ്‌ദുവിനെ മോഹിപ്പിച്ചുകൊണ്ടിരുന്നു .

ഒരുനാൾ വെയിലിന്റെ ചൂടേറ്റ് തളർന്നുകൊണ്ട് കണ്ണുകൾ അടച്ചു നിൽക്കുകയായിരുന്നു റോസാപ്പൂ .അപ്പോളതാ ഒരു മൂളൽ .ഒപ്പം തന്റെ ശരീരത്തിലാരോ ആണ്ടുകയറുന്നതുപോലെ .റോസാപ്പൂ ഞെട്ടി കണ്ണുതുറന്നുനോക്കി .

അതാ ഒരു മുഴുത്ത കരിവണ്ട് തന്റെ ശരീരത്തിൽ ഇറുകെപുണർന്നിരിക്കുന്നു .അവന്റെ കൈവിരലുകൾ തന്നെ അമർത്തിഞെരിക്കുന്നു .തന്റെ രഹസ്യഭാഗങ്ങളിൽ അവന്റെ ചുണ്ടാകുന്ന കൊമ്പ് ആഴ്ന്നിറങ്ങുന്നു .തേൻ നുകരുന്നു .

റോസാപ്പൂ നിർവൃതികൊണ്ട് തന്റെ കണ്ണുകൾ ഇറുകെയടച്ചു .ഇത്രയും കാലത്തെ തന്റെ മോഹം ഇതാ പൂവണിരിക്കുന്നു .

ഒടുവിൽ തന്റെ സൗരഭ്യമെല്ലാം നുകർന്നെടുത്തിട്ട് തന്നെ അവജ്ഞയോടെ നോക്കി ഒരു മൂളിപ്പാട്ടും പാടി വണ്ടുപോയിക്കഴിഞ്ഞപ്പോൾ റോസാപ്പൂവിന് നിരാശതോന്നി .

ഇതാ തന്നിലെ സൗരഭ്യം നഷ്ടപ്പെട്ടിരിക്കുന്നു .തന്റെ ചാരിത്ര്യം ഒരു വണ്ട് കവർന്നെടുത്തിരിക്കുന്നു .ഇന്നുമുതൽ താൻ പരിശുദ്ധയല്ല .സൗന്ദര്യമുള്ളവളല്ല .ഇനിമുതൽ തനിക്ക് അഹങ്കാരത്തോടെ പരിശുദ്ധി വിളിച്ചോതിക്കൊണ്ട് തലയുയർത്തിനിൽക്കാനാവില്ല .

ഇനി ഏതാനും ദിവസങ്ങൾ കഴിയുമ്പോൾ മഞ്ഞും ,മഴയും ,വെയിലുമേറ്റ് സൗന്ദര്യം നശിച്ചുകൊണ്ട് താൻ വാടിക്കരിയും .ഒടുവിൽ ആയുസ്സു തീർന്നുതാൻ പൂർവികരെപോലെ ഞെട്ടറ്റു ഭൂമിയിൽ പതിക്കും .റോസാപ്പൂ വേദനയോടെ മനസ്സിലോർത്തു .

ഈ സമയം ഈ കാഴ്ചകളത്രയും തന്റെ മുറിയിലിരുന്നുകൊണ്ട് ജനാലയിൽക്കൂടി നോക്കിക്കാണുകയായിരുന്നു ഖദീജ .ആ സമയം അവൾ തനിച്ചേ ഉണ്ടായിരുന്നുള്ളൂ വീട്ടിൽ .അപ്പോഴാണ് വിളിച്ചിട്ടെന്നവണ്ണം അബ്‌ദു അവളുടെ വീട്ടിലേക്ക് കടന്നുവന്നത് .

അബ്‌ദുവിന്റെ വരവ് ഖദീജക്ക് ആവേശം പകർന്നു .അവൾ അവനെ സ്നേഹത്തോടെ സീകരിച്ചു .നിമിഷങ്ങൾ പോകവേ ഇരുവരും പരസ്പരം ഒന്നായി .അത്രയും നാൾ അടക്കിനിർത്തിയ വികാരമത്രയും ഇരുവരിലും അണപൊട്ടിയൊഴുകി .അബ്‌ദുവിന് മുന്നിൽ തന്റെ സൗന്ദര്യവും ,ചാരിത്ര്യവുമെല്ലാം ഖദീജ കാഴ്ചവെച്ചു .

ഒടുവിൽ എല്ലാം കഴിഞ്ഞു പോകാൻ നേരം ഖദീജ അബ്‌ദുവിനോട് ചോദിച്ചു .

”അബ്‌ദു എന്നെ വിവാഹം കഴിക്കില്ലേ …?”

”വിവാഹമോ …ഞാനോ …?നമ്മൾ എന്നും നല്ല സുഹൃത്തുക്കൾ മാത്രമായിരിക്കും .”പറഞ്ഞിട്ട് ഖദീജയെ നോക്കി പുഞ്ചിരിപൊഴിച്ചുകൊണ്ട് അവൻ വീടുവിട്ടുപോയി .

ഖദീജ നിരാശയോടെ തന്റെ റോസാപ്പൂവിനെ നോക്കി .അതാ തന്റെ പനിനീർപൂവ് വാടിക്കരിഞ്ഞിരിക്കുന്നു .അതിന്റെ സൗന്ദര്യവും സൗരഭ്യവുമെല്ലാം നഷ്ടപ്പെട്ടിരിക്കുന്നു .അതേ അവസ്ഥതന്നെയാണ് തന്റെയും .ഖദീജ വേദനയോടെ മനസ്സിലോർത്തു .

ഏതാനും ദിവസങ്ങൾക്ക്‌ശേഷം .കൈവിട്ടുപോയ ജീവിതത്തിൽനിന്ന് ഒളിച്ചോടാനായി കൈയിലെ ഞരമ്പ് മുറിച്ചുകൊണ്ട് ആത്മഹത്യചെയ്യാനായി തന്റെ കട്ടിലിൽ കിടക്കുമ്പോൾ .ഒരിക്കൽകൂടി അവസാനമായി ജനാലയിലൂടെ തന്റെ റോസാപ്പൂവിനെ നോക്കി ഖദീജ .

അപ്പോൾ അവളുടെ റോസാപ്പൂവ് ഞെട്ടറ്റു നിലത്തുവീണുകിടക്കുകയായിരുന്നു .

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com