രക്തരക്ഷസ്സ് 4 38

Views : 6039

രക്തരക്ഷസ്സ് 4
Raktharakshassu Part 4 bY അഖിലേഷ് പരമേശ്വർ 

previous Parts

 

അവളുടെ കണ്ണുകളിൽ നിന്നും ചുടു രക്തം ഒഴുകിയിറങ്ങി. പതിയെ ആ രൂപം തൊടിയിലെ കോട മഞ്ഞിൽ ലയിച്ചു ചേർന്നു.

നമ്മൾ എങ്ങോട്ടാണ് വല്ല്യച്ഛാ പോകുന്നത്. അഭിമന്യു കൃഷ്ണ മേനോനെ നോക്കി.

നീ ഇന്ന് വരെ പോയിട്ടില്ലാത്ത ഒരു സ്ഥലത്തേക്കാണ് നമ്മുടെ യാത്ര. കാളകെട്ടി ഇല്ലത്തെ ശങ്കര നാരായണ തന്ത്രിയുടെ അടുത്തേക്ക്.

ആരാണ് അദ്ദേഹം. നമ്മൾ ഇപ്പോൾ അങ്ങോട്ട്‌ പോകുന്നതിന്റെ കാരണം. ഇവിടെ എല്ലാവരും എന്തിനെയൊക്കെയോ ഭയക്കുന്നു. എന്തൊക്കെയോ എന്നിൽ നിന്നും ഒളിക്കുന്നു എന്ത് കൊണ്ടാണ് അങ്ങനെ.

ഉണ്ണീ കാളകെട്ടി ഇല്ലത്തെ മഹാമാന്ത്രികന്മാരിൽ ഒരാളാണ് ശങ്കര നാരായണ തന്ത്രി. അടിക്കടി ഉണ്ടാവുന്ന ഈ ദുർനിമിത്തങ്ങൾ വരാൻ പോകുന്ന എന്തോ വലിയ വിപത്തിന്റെ സൂചനയാണ്.

ചില സംശയങ്ങൾ നിന്റെ മനസ്സിലും കടന്ന് കൂടിയിരിക്കുന്നു എന്ന് ഞാൻ അറിഞ്ഞു.

ഈ നാട്ടിൽ ആദ്യമായി വരുന്ന നിനക്ക് ഇവിടെയുള്ള പല കാര്യങ്ങളും വിശ്വസിക്കാൻ പ്രയാസമുണ്ടാവും.

അതിൽ ഒന്നാണ് ഈ നാടിന്റെ ശാപം അതൊരു യക്ഷിയുടെ ശാപമാണ്. നീ പറഞ്ഞ ക്ഷേത്രത്തിൽ വച്ച് കൊല്ലപ്പെട്ട ഒരു കന്യകയുടെ ആത്മാവ്, അതിന്റെ ശാപം.

അവളെ ദ്രോഹിച്ചവരെ എല്ലാം അവൾ നശിപ്പിക്കാൻ തുടങ്ങി. പിന്നെ ഈ നാട്ടിൽ ദുരന്തങ്ങൾ വിളയാടി. അന്ന് ഈ ശങ്കര നാരായണ തന്ത്രി അവളെ ആവാഹിച്ച് ബന്ധിച്ചു. എന്നാൽ ഇപ്പോൾ… അയാൾ പകുതിയിൽ നിർത്തി.

ആരാണ് ആ കന്യക, എങ്ങനെ,ആര് കൊന്നു, എന്തിന് വേണ്ടി. അഭിയുടെ സംശയങ്ങൾ ബലപ്പെട്ടു.

ഉണ്ണീ, നീ അറിയേണ്ടതും അറിയേണ്ടാത്തതുമായ കാര്യങ്ങളുണ്ട് അത്ര മാത്രം ഇപ്പൊ മനസ്സിലാക്കുക.

എന്റെ വല്ല്യച്ഛാ ഇന്നത്തെ കാലത്ത് ഇതൊക്കെ ആരെങ്കിലും വിശ്വസിക്കോ. ചുമ്മാ യക്ഷി ഗന്ധർവ്വൻ എന്നൊക്കെ പറഞ്ഞു വെറുതെ മനുഷ്യനെ പറ്റിക്കാൻ ഓരോന്ന്.

അഭിമന്യു അത് പറഞ്ഞു തീരും മുൻപേ കുമാരൻ അലറി വിളിച്ചു കുഞ്ഞേ വണ്ടി.

ഒരു നിമിഷം അഭി ഞെട്ടി റോഡിന്റെ നടുവിൽ ഒരു സ്ത്രീ അയാൾ വണ്ടി വെട്ടിച്ചു തിരിച്ചു. അത് സമീപത്തെ കാട്ടിലേക്ക് കടന്ന് നിന്നു.

പിന്നിലെ സീറ്റിൽ ആയിരുന്നതിനാൽ എന്താണ് സംഭവിച്ചതെന്ന് കൃഷ്ണ മേനോന് വ്യക്തമായില്ല. അഭിമന്യുവിന് ശ്വാസം നിലച്ചു പോകും പോലെ തോന്നി. കുമാരൻ കണ്ണുകൾ ഇറുക്കി അടച്ചിരിക്കുന്നു.

അഭിമന്യു പെട്ടന്ന് തന്നെ ഡോർ തുറന്നിറങ്ങി, എന്താണ് സംഭവിച്ചതെന്ന് അയാൾക്ക്‌ മനസ്സിലായില്ല.

ചുറ്റും നോക്കിയ അഭി ശരിക്കും ഭയന്നു. സമീപത്തെങ്ങും ഒരാളെപ്പോലും കാണുന്നില്ല. വണ്ടി നിൽക്കുന്നതിന്റെ എതിർ വശം അഗാധമായ കൊക്ക.

ശരിക്കും ഒരു സ്ത്രീ നിൽക്കുന്നത് താൻ കണ്ടിരുന്നു. പക്ഷെ എവിടെ പോയി.

Recent Stories

The Author

kadhakal.com

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com